23/04/2026

പല്ലവി : ഭാഗം 30

രചന – അമ്മു സജീവ്

 

പുറകിൽ നിൽക്കുന്ന അനിസാറിനെ കണ്ട് പകച്ചു പണ്ടാരമടങ്ങി നിക്കുവാണ് നമ്മടെ അമ്മു.
പറന്നു പോകുന്ന പണിയെ കമ്പിട്ട് കുത്തി വീഴ്ത്തുന്ന സ്വഭാവം ആണെങ്കിലും ഇതൊരു ഒന്നൊന്നര ചെയ്ത്തായിപ്പോയി.

” ഈശ്വരാ പണി പാളി…

യൂ ആർ അണ്ടർ അറസ്റ്റ്..
അല്ല, ഞാൻ ആർ അണ്ടർ അറസ്റ്റ്…
ഇനിപ്പോ എങ്ങനാ രക്ഷപ്പെടുന്നേ..
ഇറങ്ങി ഓടിയാലോ..

അല്ലേൽ വേണ്ട ഓടിച്ചിട്ട് അടിച്ചാൽ നാട്ടുകാർ മൊത്തം കാണും..

കാലിൽ വീണു മാപ്പ് പറഞ്ഞാലോ..

അതെങ്ങനാ ആവശ്യം ഉള്ള സമയത്തു ബോധം പോലും പോകില്ല…

ഭഗവാനെ ഇങ്ങേരോന്നും കേട്ടു കാണല്ലേ..

ഇനി അഥവാ കേട്ടാലും പെട്ടന്ന് വല്ല അൽഷിമേഴ്‌സും വന്നു മറന്നു പോകണേ.. “( അമ്മു ആത്മ )

പറഞ്ഞത് ആത്മ ആണേലും ആ മുഖത്തു മിന്നിമറഞ്ഞ നവരസങ്ങൾ കണ്ടു കുരുട്ടു ബുദ്ധിയുടെ ഉസ്താദ് ആയ അമ്മുവിന്റെ മനസിലിരുപ്പ് പുറത്തു ചാടിയോ ന്തോ…

ഇല്ലായിരിക്കും ല്ലേയ്…

എന്തായാലും അമ്മു നന്നായി പേടിച്ചു..

നിന്ന് വിറയ്ക്കുന്ന അമ്മുവിനെ കണ്ടിട്ടാണോ എന്തോ അനി വിഷയം മാറ്റാൻ നോക്കിയത്.

” പല്ലവി, വെക്കേഷൻ ഒക്കെ എങ്ങനെയുണ്ടായിരുന്നു..?? “( അനി )

ഏഹ്.. അങ്ങനെ വരാൻ വഴിയില്ലല്ലോ.. ഇനി ഞാൻ കേട്ടതിന്റെ പ്രശ്നം വല്ലതുമാണോ( അമ്മു ആത്മ )

” അല്ലടോ വെക്കേഷൻ എങ്ങനെ ഉണ്ടെന്ന് തന്നെയാ ചോദിച്ചേ..”( അനി )

” ആഹ്.. ഏഹ്…. ”

അന്നേരം ആണ് കൊച്ച് പറഞ്ഞ ആത്മയ്ക്ക് ലേശം സൗണ്ട് കൂടി പോയെന്ന് മനസിലായത്.

പെട്ടന്ന് തന്നെ സ്വബോധം വീണ്ടെടുത്തു മറുപടിയും കൊടുത്തു.

” നന്നായിരുന്നു സാർ.. “( അമ്മു )

” അന്ന് അമ്പലത്തിൽ വച്ചു കണ്ടത് സ്വന്തം ബ്രദർ ആണോ “( അനി )

( അല്ല രണ്ടു ദിവസത്തേക്ക് വാടകയ്‌ക്കെടുത്തോണ്ട് വന്ന ബ്രദറാ..- വീണ്ടും ആത്മ )

” അതെ സർ “( അമ്മു )

” ചേട്ടൻ എന്ത് ചെയ്യുന്നു? “( അനി )

( എന്തൊക്കെ അറിയണം..
ഇനി വല്ല കല്യാണ ആലോചനയുമാണോ?
അയ്യോ എന്റെ ഏട്ടത്തി…)

” പല്ലവി.. താൻ എന്താ ആലോചിക്കുന്നേ.. “( അനി )

” ഒന്നുല്ല സർ..ചേട്ടൻ ബാങ്കിൽ വർക്ക്‌ ചെയ്യുന്നു “( അമ്മു )

” തനിക്ക് എന്നോട് ദേഷ്യം ആണോ?? “( അനി )

( ആണോന്നോ..
എടുത്തു തോട്ടിലെറിയാൻ ഉള്ള ദേഷ്യം ഉണ്ട്.

എന്നാലും ഈ സാറിന് ഇതെന്തുപറ്റി..
ഇരുട്ടടി വല്ലതും കിട്ടിയോ..
കണ്ടിട്ട് ഒടിവും ചതവും ഒന്നും കാണുന്നില്ലാലോ…)

” ഞാൻ എന്തിനാ സാറിനോട് ദേഷ്യപ്പെടുന്നത്?? “( അമ്മു )

” അല്ല ഞാൻ തന്നോട് കുറച്ചു റഫ് ആയിട്ടല്ലേ പെരുമാറിയിട്ടുള്ളത്. “( അനി

( ഇങ്ങേർടെ ചാട്ടം ഇതെങ്ങോട്ടാ…
ടോ ടോ.. ഇബടെ നോക്കടോ..

മേം അത്തരക്കാരി നഹി ഹേ.. നഹിന്ന് പറഞ്ഞാൽ നഹി..- വീണ്ടും ആത്മ ഹേ )

” ഇല്ല സർ എനിക്ക് ദേഷ്യൊന്നുമില്ല…
ഞങ്ങളുടെ നന്മയ്ക്കു വേണ്ടിയല്ലേ… “( അമ്മു )

(ന്റെ പൊന്നോ എന്തൊരഭിനയം. ഓസ്കാർ തികയാതെ വരുവോ ദേവീ…..)

” തനിക്കെന്തോ ഒരകൽച്ച പോലെ…
കാണുമ്പോഴൊക്കെ ഒഴിഞ്ഞു മാറി നടക്കുന്നത് പോലെ തോന്നി.

അതാ ഞാൻ ഒന്ന് ചോദിക്കാമെന്ന് കരുതിയെ… “(അനി )

( പിന്നെന്തുവാ കാണുമ്പോഴേ ഓടി വന്നു കെട്ടിപ്പിടിക്കണോ….

ഇങ്ങേരിതെന്തു ഭാവിച്ച എന്റെ ഭഗവതി…

ഇനി വല്ല പ്രൊപ്പോസൽ സീനും ആണോ..
താൻ എന്നെ പ്രൊപ്പോസ് ചെയ്താൽ ഞാൻ എനിക്കിഷ്ടല്ലന്ന് പറയും..

അപ്പൊ താൻ എന്റെ ഇന്റെർണൽ മാർക്ക്‌ കട്ട്‌ ചെയ്യും.
സൂപ്പർ ശരണ്യ സിനിമ ഞാനും കണ്ടിട്ടുള്ളതാടോ മാക്കാനേ….)

” എനിക്ക് തന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് പല്ലവി… “( അനി )

” അയ്യോ ഭഗവാനെ.. പെട്ട് പെട്ട്…. “( അമ്മു ആത്മ )

” മേ ഐ കം ഇൻ സർ “….

” യാരത്?? ചിന്നുസേ നീയോ….. “( അമ്മു )

” ആഹ് ചൈതന്യ വരൂ.. “( അനി )

” സർ സാറിനെ HOD വിളിക്കുന്നു “( ചിന്നു )

” ആണോ.. ഞാൻ എന്നാ അങ്ങോട്ട്‌ ചെല്ലട്ടെ.. പല്ലവി പിന്നെ കാണാടോ… ”

അതും പറഞ്ഞു അനിസാർ പോയി.

ഇപ്പൊ ചിന്നുവിന് അമ്മുവിന്റെ മനസ്സിൽ ഒരു മാലാഖയുടെ പരിവേഷം ആണ്.
തലയിൽ വട്ടത്തിൽ മറ്റേ എൽ ഇ ഡി ബൾബ് ഒക്കെ കത്തിച്ച മാലാഖയെ പോലെ..

ഈ മാലാഖ ചെകുത്താൻ ആകുന്നേനു മുന്നേ അമ്മു അവളെയും കൂട്ടി ക്ലാസ്സിൽ കേറി.

ആരുടെയോ ഭാഗ്യത്തിന് അനി സാറിനെ പിന്നെ കണ്ടില്ല..

വൈകിട്ട് വീട്ടിലേക്ക് പോകുന്ന വഴി അമ്മുവിനോട് രാവിലത്തെ കാര്യങ്ങൾ തിരക്കുവാണ് ബാക്കിയുള്ളോർ.

ഇന്ന് നടന്ന കാര്യം മുഴുവൻ അമ്മു വള്ളി പുള്ളി തെറ്റാതെ അവരെ പറഞ്ഞു കേൾപ്പിച്ചു.

” നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ എവിടൊക്കെയോ എന്തൊക്കെയോ തകരാറു പോലെ തോന്നുന്നു… “( മറിയാമ്മ )

” ഇനിപ്പോ എന്താ ചെയ്യാ? “( അമ്മു )

” എന്റെ ഒരു അഭിപ്രായത്തിൽ ഒന്നും ചെയ്യണ്ട. വരുന്നിടത്തു വച്ചു കാണാം. ഹല്ല പിന്നെ “( ചിന്നു )

” നീയെന്താ അച്ചു ഒന്നും മിണ്ടാത്തെ? “( അമ്മു )

” അത് പിന്നെ ചേച്ചി, നിങ്ങടെ ക്ലാസ്സിലെ ആ മുടി നീട്ടി വളർത്തിയ ചേട്ടന്റെ പേരെന്താ? “( അച്ചു )

” എന്താന്ന്? “( അമ്മു )

” നിങ്ങടെ ക്ലാസ്സിൽ മുടി നീട്ടി വളർത്തിയ ഒരു ചേട്ടനില്ലേ..
പുള്ളിയുടെ പേരെന്താന്ന്? “( അച്ചു )

” ദേ പെണ്ണെ ഒരൊറ്റ വീക്ക് വച്ചു തന്നാലുണ്ടല്ലോ?
ഇവിടെ ആനക്കാര്യത്തിന്റെ ഇടയ്ക്കാ അവളുടെ ഒരു മുടി നീട്ടി വളർത്തിയ ചേട്ടൻ. “( അമ്മു )

” ആ ചേട്ടൻ സിംഗിൾ അല്ലേൽ അത് പറഞ്ഞാൽ പോരെ.
എന്തിനാ ദേഷ്യപ്പെടുന്നേ? “( അച്ചു )

” ഓ…. നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല.. ഞാൻ പോകുവാ ”

അതും പറഞ്ഞു അമ്മു വെട്ടി തിരിഞ്ഞു പോയി.

” അവൾ പിണങ്ങി പോയതാണോ? “( മറിയാമ്മ )

” എവിടെ പോകാൻ? അവൾ ഇപ്പൊ തിരിച്ചു വരും നീ നോക്കിക്കോ “( ചിന്നു )

അത് പറഞ്ഞു നോക്കിയതും തിരിച്ചു വരുന്ന അമ്മുവിനെയാണ് കാണുന്നത്.

ശെരിയാണല്ലോ എന്ന അർഥത്തിൽ മരിയ ചിന്നുവിനെ നോക്കിയതും നമ്മളിതെത്ര കണ്ടിരിക്കുന്നു എന്ന് പറഞ്ഞു അവൾ ഉടുപ്പിന്റെ കോളർ പൊക്കി കാണിച്ചു.

” പോകുവാന്ന് പറഞ്ഞാൽ മിണ്ടാതെ അങ്ങ് ഇരുന്നോണം. ഒന്ന് തിരിച്ചു വിളിച്ചൂടെ? “( അമ്മു )

” ഞാൻ തിരിച്ചു വിളിക്കാൻ നേരം ഇവരാ വേണ്ടാന്ന് പറഞ്ഞേ.. “( അച്ചു )

ലവൾടെ വർത്താനം കേട്ട് കിളിപോയി നിൽക്കുവാണ് ചിന്നുവും മരിയേം…

വീണ്ടും വഴിയിലൂടെ ബഹളം വച്ചോണ്ട് നാലും വീട്ടിലേക്ക് പോയി.

വീട്ടിൽ ചെന്ന് കുളിച്ചു ഫ്രഷ് ആയി താഴെ വന്നു രണ്ടു കപ്പ്‌ ചായയും എടുത്തോണ്ട് രോഹിണിയുടെ അടുത്തേക്ക് പോയി.

അവിടിരുന്നു കുറെ നേരം സംസാരിച്ചിട്ട് രോഹിണിയ്ക്ക് കൊടുത്ത ഉണ്ണിയപ്പവും നെയ്യപ്പവും കഴിച്ചിട്ട് അമ്മു അടുക്കളയിലേക്ക് പോയി.

കുറെ കഴിഞ്ഞപ്പോൾ അച്ഛനും ഏട്ടനും വന്നു.

അവിടെയൊക്കെ ഒന്ന് കറങ്ങി നടന്നിട്ട് വിളക്ക് വയ്ക്കാനായി പോയി.

അതിനുശേഷം എല്ലാവരും ഹാളിൽ ഇരുന്നു കുറച്ചു നേരം സംസാരിച്ചിട്ട് ടീവി ഓൺ ചെയ്തു.

അമ്മു റൂമിലേക്ക് പോയി എഴുതാനുള്ളതൊക്കെ എഴുതി എല്ലാം എടുത്തു വച്ചിട്ട് വീണ്ടും താഴേക്കു വന്നു.

എല്ലാവരും ഒരുമിച്ചിരുന്നു അത്താഴം കഴിച്ചിട്ട് കുറച്ചു നേരം അവിടെയിരുന്നു.

പിന്നീട് എല്ലാവരും കിടക്കാനായിട് അവരവരുടെ റൂമിലേക്കു പോയി..

തുടരും……….