19/04/2026

പല്ലവി : ഭാഗം 10

രചന – അമ്മു സജീവ്

ചേച്ചിയുടെ വീടിന്റെ അടുത്തൊരു ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കല്യാണം. സാരി ഉടുത്തു വീണാലോന്ന് കരുതി തവള ചാടുന്നത് പോലെ ചാടിയാണ് നമ്മുടെ നായികയുടെ നടപ്പ്. ബാക്കിയുള്ള മൂവർ സംഘത്തിന്റെ കണ്ണുരുട്ടൽ പേടിച്ചു ഇപ്പോൾ ഇത്തിരി വൃത്തിയ്ക്കൊക്കെ നടക്കുന്നുണ്ട്. കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ആദ്യത്തെ ആ പേടിയൊക്കെ അങ്ങ് മാറി. പിന്നെ വീണ്ടും പഴയ പോലെ ചാടിത്തുള്ളി നടക്കാൻ തുടങ്ങി. ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ ചെക്കനെ സ്വീകരിച്ചു കൊണ്ട് പോയി. ചുറ്റും വലം വച്ചു തൊഴുതു അച്ഛനമ്മമാരുടെ അനുഗ്രഹവും വാങ്ങി അപ്പുവേട്ടൻ മണ്ഡപത്തിൽ കയറിയിരുന്നു. താലപ്പൊലിയുടെ അകമ്പടിയോടെ രോഹിണി ചേച്ചിയും കല്യാണപന്തലിലേക്ക് എത്തി. സദസിനെ വണങ്ങി എല്ലാവരുടെയും അനുഗ്രഹം വാങ്ങി ചേച്ചി മണ്ഡപത്തിൽ ചേട്ടന്റെ വാമഭാഗത്തായി ഇരുന്നു. അങ്ങനെ വർഷങ്ങളായുള്ള അവരുടെ പ്രണയം അവിടെ പൂത്തുതളിർത്തു.

ചേട്ടൻ ചേട്ടത്തിയുടെ കഴുത്തിൽ താലി ചാർത്തി തന്റെ പാതിയാക്കി. ( പെപ്പെ പ്പെ.. പേ പ്പേപ്പേ പേപ്പേ പേപ്പേ പേ……… ആരും പേടിക്കണ്ട ഞാൻ നാദസ്വരം വായിച്ചതാ….) കുങ്കുമം കൊണ്ട് ചേച്ചിയുടെ സീമന്ത രേഖ ചുവപ്പിച്ചു. ഹായ് ഹായ് ഹയ്യമ്മ ഹയ്യമ്മ…ന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞേ……. ഇനി സദ്യയ്ക്കുള്ള സമയമാ…… ചേട്ടന്റെ കല്യാണത്തിന് ആദ്യത്തെ പന്തിക്ക് പോയി ഉണ്ണുന്നതെങ്ങനാ. അതോണ്ട് അത്രേം നേരം നമ്മൾ കളക്ഷൻ എടുത്തോണ്ട് ഇരിക്കാം. ചേട്ടന് ഒരുപാട് ഫ്രണ്ട്‌സ് ഉണ്ടായൊണ്ട് അവിടെ ഒരുപാട് ചേട്ടന്മാർ ഉണ്ടായിരുന്നു. നമുക്കും അതല്ലേ വേണ്ടത് . ഒരു ദർശനസുഖം. അത്രമാത്രം….. വിവരം ഉള്ള ആരോ പറഞ്ഞിട്ടില്ലേ ” പ്രണയം ദുഖമാണുണ്ണി, വായിനോട്ടമല്ലോ സുഖപ്രദം എന്ന്….. ” നമ്മൾ ആ പാത പിന്തുടരുന്നു.. അങ്ങനെ ചേട്ടനും ചേച്ചിയും കഴിക്കാൻ പോയി. നമ്മൾ ഇനി ആരെ നോക്കി നിക്കുവാ,ബാ നമുക്കും പോകാം. അങ്ങനെ കാത്തിരിപ്പിനൊടുവിൽ ചോറ് വന്നു. ( ക്ഷണം സ്വീകരിച്ചു വന്നു പച്ചക്കറി അരിഞ്ഞു തന്ന സേച്ചിമാർക്ക് രണ്ടു ചിപ്സ് അധികം തരാട്ടോ…..)

കഴിക്കാൻ കിട്ടിയാൽ പിന്നെ നമുക്ക് സ്വന്തോം ബന്ധോം ഒന്നും നഹി ഹേ…. പിന്നെ ഫോട്ടോഷൂട്ട്‌ ആരുന്നു. ആ ചേട്ടന്റെ കയ്യും കാലും പിടിച്ചു ഞങ്ങൾ നാലുപേരും പല പോസിൽ കുറെ ഫോട്ടോസ് എടുപ്പിച്ചു. അവസാനം അങ്ങേര് മടൽ വെട്ടി അടിക്കും എന്ന അവസ്ഥയിലായി. പിന്നെ ചേട്ടനേം ചേച്ചിയേം പിടിച്ചു നിർത്തി കുറെ ഫോട്ടോസ് ഒക്കെ എടുപ്പിച്ചു. അമ്മ നേരത്തെ വീട്ടിലേക്ക് പോയി. വിളക്ക് കൊടുത്തു മരുമകളെ സ്വീകരിക്കണ്ടേ… എന്നെ വിളിച്ചു. ഞാൻ പോയില്ല. ഒന്നുല്ലേലും എന്റെ ഒരേ ഒരു ചേട്ടന്റെ ഒരേ ഒരു കല്യാണം അല്ലെ. അപ്പൊ ഞാൻ ആഘോഷിക്കണ്ടേ….. ചേട്ടനും ചേച്ചിയും ഇറങ്ങാറായി. ചേച്ചി എന്താ കരയാത്തത് എന്ന് ആലോചിച്ചു നിന്നപ്പോഴാ ചേച്ചി അവിടുന്ന് ഡാം തുറന്നു വിടുന്നത് കണ്ടത്. (അല്ല സിനിമേൽ ഒക്കെ അങ്ങനല്ലേ…)

അച്ഛനേം അമ്മേം ഒക്കെ കെട്ടിപ്പിടിച്ചു കരയുവാ പാവം.. അവസാനം കരച്ചിലൊക്കെ നിർത്തി കാറിൽ കയറി… ഞങ്ങളും ബസിൽ കേറി പാട്ട് ഒക്കെ വെച്ച് തുള്ളാലോട് തുള്ളൽ.. ആ കൂട്ടത്തിൽ കുറച്ചു ബീഡിക്കുറ്റി പിള്ളേരേം കൂട്ടിനുകിട്ടി. സദ്യ കഴിഞ്ഞാൽ ഒരുറക്കം അതു നിർബന്ധ…. പിന്നെ ഫങ്ക്ഷന് ഉള്ള തിരക്കായിരുന്നു. ചേച്ചിയെ ഒരുക്കാൻ വന്ന ബ്രൂട്ടീഷ്യൻ ചേച്ചിയെ വളഞ്ഞിട്ട് ആക്രമിച്ചു ഞങ്ങളും ചുന്ദരിക്കുട്ടികളായി.. തേരാ പാര നടന്നു എത്ര ഐസ്ക്രീം കുടിച്ചെന്ന് ഞങ്ങൾക്ക് പോലും അറിയില്ല. ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞപ്പോഴേക്കും പാവം ചേച്ചി വല്ലാണ്ട് ക്ഷീണിച്ചെന്ന് ആ മുഖം കണ്ടാൽ മനസിലാവും. പിന്നെ അമ്മ പിടിച്ചോണ്ട് പോയി സെറ്റ് സാരി ഒക്കെ ഉടുപ്പിച്ചു പാൽ ഗ്ലാസ്സും കൊടുത്തു റൂമിലേക്ക് പറഞ്ഞു വിട്ടു.. ( ഫസ്റ്റ് നൈറ്റ്‌..)

ഞാൻ കുട്ടിയാ. അതോണ്ട് ഇങ്ങ് പോരെ. അവരായി അവരുടെ പാടായി… ( കൗസല്യാ… സുപ്രചാ രാമ പൂർവ…………….. നേരം വെളുത്തതാ…. ഇത് ഇങ്ങനെ തന്നെയല്ലേ……) ഒരു ആവേശത്തിന് ഒരാഴ്ചയോളം ലീവ് എടുത്തോണ്ട് തന്നെ ഒരുപാട് നോട്സ് എഴുതാനുണ്ടായിരുന്നു. അതോണ്ട് നേരത്തെ ക്ലാസ്സിൽ പോയിരുന്നു കുറേശെ ആയി എഴുതാമെന്ന് കരുതി. അങ്ങനെ ക്ലാസ്സിലെത്തി എഴുതിക്കൊണ്ടിരുന്നപ്പോഴാണ് ഇടിത്തീ പോലെ ആ കാര്യം അറിഞ്ഞത്. അക്കൗണ്ടിങ് ന്റെ അസ്സയിന്മെന്റ് നാളെ സബ്‌മിറ്റ് ചെയ്യണമെന്ന്. അതുപോലെ നോട്സ് ഉം ചെക്ക് ചെയ്യുമെന്ന്… സുബാഷ്……… ഞാനെന്താ കുപ്പിന്ന് വന്ന റോബോട്ടോ…… പിന്നെ മൊത്തം തിരക്കോട് തിരക്കായിരുന്നു. എഴുതി എഴുതി കൈ നന്നായി വേദനിക്കാൻ തുടങ്ങി. ക്ലാസ്സിലും ലഞ്ച് ബ്രേക്കിലുമായി നോട്ട്സ് മൊത്തം എഴുതി തീർന്നു. ഇനി അസ്സയിന്മെന്റിലേക്ക് കടക്കാം… രാത്രി ഏറെ വൈകിയിട്ടും എഴുതി തീർന്നില്ല. നന്നായി ഉറക്കം തൂങ്ങി ഇരുന്നപ്പോഴാണ് പെട്ടന്ന് അനിരുധ് സാറിനെ ഓർമ വന്നത്. ഞെട്ടി എണീറ്റ് വീണ്ടും എഴുത്തു തുടങ്ങി.. ഏതാണ്ട് ഒന്നര കഴിഞ്ഞു എല്ലാം എഴുതി കഴിഞ്ഞപ്പോഴേക്കും. പിന്നെ എല്ലാം എടുത്തു വച്ചു കട്ടിലിലേക്ക് വീണതും ഉറങ്ങിയതും ഒരുമിച്ചായിരുന്നു.

രാത്രി മാത്രം സമയം ഈ അഴിച്ചു വിട്ട ബലൂണിലെ കാറ്റ് പോലെയാ. ന്ത്‌ സ്പീഡാ…. നേരം വെളുത്തതും ഉറക്കം തൂങ്ങി അമ്മു ഒരുങ്ങാൻ പോയി. ( ഞങ്ങളൊക്കെ ഒൻപതരയ്ക്ക് ഉറങ്ങുന്ന പിള്ളേരാ അതോണ്ട് ലേറ്റ് ആയാൽ ഞങ്ങൾ ഉറക്കം തൂങ്ങും……) പിറ്റേന്ന് രാവിലെ കോളേജിൽ എത്തി അസ്സൈൻമെന്റും നോട്സും വച്ചു ക്ലാസ്സിലേക്ക് പോയി. പിന്നെ ടീച്ചേർസ് ഒക്കെ ബന്ന് ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി. ഉറക്കം തൂങ്ങി മിസ്സ്‌ നെ ശല്യം ചെയ്യാതിരിക്കാൻ ആ പീരീഡ് നമ്മൾ ബിങ്കോ കളിച്ചു അഡ്ജസ്റ്റ് ചെയ്തു. എന്നും ഉറങ്ങിയാൽ മിസ്സ്‌ നു അതൊരു ബുദ്ധിമുട്ട് ആകില്ലേ. അതാ ഞാൻ, ഉത്തരവാദിത്തം ഉള്ള കുട്ടി….. മിസ്സ്‌ പോയപ്പോഴുണ്ട് ഒരു കുട്ടി വന്നു പറയുന്നു ” അനുപല്ലവിയെ അനി സാർ വിളിക്കുന്നെന്ന് ” പണി വരുന്നുണ്ട് അവറാച്ചാ, ഇതിനി ന്തു പുകിലാണോ ആവോ. കിട്ടുന്നത് കയ്യോടെ വാങ്ങാനായി നേരെ സ്റ്റാഫ്റൂമിലേക്ക് വച്ചു പിടിച്ചു. അവിടെ ചെന്നപ്പോൾ സാറിന്റെ മുഖം കണ്ടപ്പോൾ തന്നെ ന്റെ കാറ്റു പോയി. ആ പേപ്പർ ഒരു യുദ്ധക്കളമാക്കിയെടുത്തു എന്ന് തന്നെ പറയാം. എന്നെ കണ്ടപ്പോഴേക്കും ആ മൂക്കൊക്കെ ഒന്നൂടി വികസിച്ചു വന്നു.

ഇത്തിരി ഡിസ്റ്റൻസ് ഇട്ട് നിക്കാം. അല്ലേൽ അതിൽകൂടി ഞാൻ അങ്ങ് കേറിപ്പോകും.. ചെന്ന് നിന്നത് മാത്രം ഓർമയുണ്ട്. പിന്നെ എന്തൊക്കെയോ പറയുന്നുണ്ട്. പേടിച്ചിട്ടാണേൽ പാതി കേൾക്കുന്നത് പോലുമില്ല. ന്റെ ചെവി അവിടെ തന്നെയുണ്ടോ ആവോ. അതോ ഇനി അപമാനഭാരത്താൽ പോയി ആത്മഹത്യ ചെയ്തോ ആവോ. ഇത് ഇന്നെങ്ങും നിർത്തില്ലേ…. ഞാൻ മിണ്ടാതെ നിക്കുവാന്നൊക്കെ പറഞ്ഞു ചീത്തവിളിക്കുന്നു. ആരെങ്കിലും ഇങ്ങേരോട് ഒന്നു പറ. ഞാൻ നിഷേധിച്ചു നിൽക്കുവല്ലെന്ന്. പേടിച്ചിട്ട് സൗണ്ട് വെളിയിൽ വരാത്തതാ….. ദേഷ്യത്തിൽ ന്റെ അസ്സൈൻമെന്റ് വലിച്ചു കീറി ഒറ്റ ഏറു.അത് വരെ പിടിച്ചു നിന്നതാ. പക്ഷെ ഇതൂടി ആയപ്പോൾ കയ്യിന്ന് പോയി…. ( ഇപ്പൊ നിങ്ങൾ കരുതും ഞാൻ സാറിനോട് കയർത്തു സംസാരിച്ചെന്ന്. എന്നാൽ അങ്ങനെ കരുതരുത്. നമ്മുടെ നായിക ഒരു ലോല ഹൃദയ ആണ്. അവൾ വേണേൽ സ്വപ്നത്തിൽ ഒക്കെ ദേഷ്യപ്പെടും. ശെരിക്കും സൗണ്ട് വെളിയിൽ വരില്ല……) അതുവരെ പിടിച്ചു വച്ച കരച്ചിൽ പിടിവിട്ട് പോയി. എങ്ങലടിച്ചു കരയാൻ തുടങ്ങി. പിന്നെ സങ്കടം വരാതിരിക്കുവോ.. ഉറക്കം ഒഴിഞ്ഞു ഇരുന്ന് എഴുതിയ സാധനം ഒരു ദയ ഇല്ലാതെ വലിച്ചു കീറിയാൽ.

സമയം കുറയായിട്ടും കരച്ചിലിന്റെ ശക്തി കുറയാത്തതുകൊണ്ട് സാർ പെട്ടന്ന് ഒന്ന് പേടിച്ചു. പിന്നെ എങ്ങനെ ഒക്കെയോ സമാധാനിപ്പിച്ചു. എവിടെ???. അവിടെ ഇതൊന്നും ബാധിക്കില്ല….. അപ്പോഴേക്കും മറിയാമ്മയും ചിന്നുവും വന്നു സമാധാനിപ്പിക്കാൻ നോക്കി. പക്ഷെ രക്ഷയില്ല.. സഹികെട്ടു സാർ അവളെ പിടിച്ചിരുത്തി കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു. നല്ല ഫ്രണ്ട്‌ലി ആയി പെരുമാറി. അസ്സൈൻമെന്റ് കറക്റ്റ് ആക്കി ഒരാഴ്ചയ്ക്കുള്ളിൽ വച്ചാൽ മതിയെന്ന് പറയുകയും ചെയ്തു.. അപ്പോൾ അമ്മൂന്റെ കരച്ചിൽ ഇത്തിരി കുറഞ്ഞു. പിന്നെ അവർ നല്ല കൂട്ടായി. അവിടുന്ന് ഇറങ്ങിപ്പോരുന്നു. കരഞ്ഞു കരഞ്ഞു എനർജി പോയത് കൊണ്ട് നമ്മൾ നേരെ കാന്റീനിലേക്ക് പോയി. ഓരോ പപ്സും ലൈമും കഴിച്ചു. വീണ്ടും ക്ലാസ്സിൽ പോയിരുന്നു. ടീച്ചേർസ് ആരും ഇല്ലാത്തതുകൊണ്ട് നമ്മൾ വർത്താനം പറഞ്ഞു അങ്ങ് ഇരുന്നു….. വൈകിട്ട് ചേട്ടന്റേം ചേച്ചിയുടേം കൂടെ അമ്പലത്തിൽ ഒക്കെ പോയി… കല്യാണം കഴിഞ്ഞിട്ട് ഇവർക്കെന്താ ഇതിനും മാത്രം സംസാരിക്കാൻ. ഇങ്ങനൊരാൾ ഇവിടെ നിൽക്കുന്നെന്ന് വല്ല ബോധോം ഉണ്ടോ ഇതിനൊക്കെ.

ചേട്ടനാണത്രെ, ചേട്ടൻ. ഹും………. അങ്ങനെ ചുറ്റും നോക്കിക്കൊണ്ടിരുന്നപ്പോഴതാ മുറ്റത്തൊരു അനിസാർ. രാവിലത്തെ കാര്യം വല്ലോം ഇവിടെ വന്നു വിളമ്പുവോ… അയ്യോ…. എന്നെ കാണണ്ട തിരിഞ്ഞു നിക്കാം. അപ്പോഴേക്കും വിളി വന്നു. “പല്ലവി…..”( സാർ ) അയ്യോ കണ്ട്. ഇനി തിരിയാതെ പറ്റില്ലല്ലോ… ” ആഹ് സാർ…. സാറിവിടെ ഉണ്ടായിരുന്നോ.. ഞാൻ കണ്ടില്ലാട്ടോ… “( പല്ലവി ) ( ന്റെ അഭിനയ കുലപതി നമിച്ചു നിന്നെ….) ” താൻ ഒറ്റയ്ക്കാണോ..?? “( സാർ ) ( ഇവിടെ ഇത്രയും ആൾക്കാർ നിൽക്കുന്നത് തനിക്ക് കാണാൻ വയ്യെടോ പൊട്ടാ…. രാവിലെ പേപ്പർ നോക്കാൻ നേരം ഇതൊന്നും കണ്ടില്ലല്ലോ.. പിന്നെ ഒരാഴ്ച സമയം തന്നതുകൊണ്ട് ക്ഷമിച്ചേക്കുന്നു……) ” ടോ, താൻ ഒറ്റയ്ക്കാണോ വന്നതെന്ന്….? “( സാർ ) ” അല്ല സാർ ചേട്ടനും ചേടത്തിയും ഉണ്ട്…. “( പല്ലവി ) ” എന്നിട്ടവരെവിടെ?.. “(സാർ ) ” അവരവിടെ ആരോടോ സംസാരിക്കുവാ…. “( പല്ലവി ) ” ശെരിയടോ.. എന്നാൽ ഞാൻ ഇറങ്ങുവാ…. “( സാർ ) ” ശരി സാർ… “( പല്ലവി ) പിന്നെ ചേട്ടനും ചേച്ചിയും വന്നു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു…. തുടരും……………