രചന – അമ്മു സജീവ്
വീട്ടിലെത്തിയതും അവളെ തന്നെ നോക്കി നിൽക്കുന്ന രണ്ട് ജോഡി കണ്ണുകളെയാണ് അവൾ കണ്ടത്…
” ആഹ് ചേച്ചി എന്താ ഇവിടെ നിക്കുന്നെ… ഡോക്ടർ റസ്റ്റ് പറഞ്ഞിട്ടുള്ളതല്ലേ…. “( അമ്മു )
( ബുഹഹഹ…..പറ്റിച്ചേ….ആ കണ്ണുകളുടെ അവകാശി രോഹിണി ആയിരുന്നു….)
” ഇവിടെ നിന്നതുകൊണ്ടാണല്ലോ പലതും കാണാൻ പറ്റിയത്…. “( രോഹിണി )
” കണ്ടല്ലേ…. ”
അതും പറഞ്ഞു അമ്മു നന്നായൊന്ന് ഇളിച്ചു കാണിച്ചു…
” കണ്ടു കണ്ടു…. ഇതൊന്നും അത്ര നല്ലതല്ല…. “( രോഹിണി )
” ഞാൻ നന്നാവാൻ തീരുമാനിച്ചു.. അതുകൊണ്ട് തന്നെ ആദ്യ പടിയായി ഭക്തിയുടെ മാർഗം സ്വീകരിച്ചു… “(അമ്മു )
” ഉവ്വ് ഉവ്വ്…. എന്നാൽ നിനക്ക് കൊള്ളാം…. “( രോഹിണി )
” അങ്ങനെയാവട്ടെ മഹാറാണി….. എന്നാ നോം അങ്ങട് ചെല്ലട്ടെ…. “( അമ്മു )
” ഓ ആയിക്കോട്ടെ… സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട….. ”
അതും പറഞ്ഞു രോഹിണി തിരിഞ്ഞു നടന്നു….
” അതേ ഒന്നവിടെ നിന്നെ…. നിക്ക് മനസിലായില്ല…..”( അമ്മു )
” അതെന്താന്നോ…. ഈ രാത്രി യാത്ര ഒന്നും അത്ര നല്ലതല്ല കുട്ടാ…നോക്കിയും കണ്ടും നടന്നാൽ നിനക്ക് കൊള്ളാം.. അല്ലേൽ നിന്റെ കല്യാണത്തിന് ഉപ്പ് വിളമ്പാൻ നിങ്ങടെ കൊച്ച് ഇതിലെ ഓടി നടക്കും… ”
അതും പറഞ്ഞു രോഹിണി അടുക്കളയിലേക്ക് പോയി…..
അവൾ പോയി കുറച്ചു കഴിഞ്ഞപ്പോഴാണ് അവളെന്താ പറഞ്ഞതെന്ന് അമ്മുവിന് കത്തിയത്…..
എല്ലാം രോഹിണി അറിഞ്ഞു കാണുമോ എന്ന പേടിയോടെ അമ്മു റൂമിലേക്ക് പോയി…
എല്ലാവരും കൂടി ഒരുമിച്ചിരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയായിരുന്നു…
” പോ പൂച്ചേ…….. ”
പെട്ടന്നാണ് അമ്മ ഒരു പൂച്ചയെ ഓടിക്കുന്ന ശബ്ദം കേട്ടത്…
” എന്താ ജാനി…… “( അച്ഛൻ)
” ഹോ.. ഒന്നും പറയണ്ട.. ഒരു പൂച്ച.. എവിടുന്ന് വന്നതാണെന്ന് അറിയില്ല.. ഭയങ്കര ശല്യം… “( അമ്മ )
” അത് ശെരിയാ…കുറച്ചു നാളായി ഒരു കള്ളിപ്പൂച്ച ഇവിടെ കറങ്ങി നടക്കുന്നുണ്ടമ്മേ…
കണ്ണടച്ച് പാല് കുടിക്കുന്ന ഒരു പൂച്ച….. ”
അവസാനത്തെ വാചകം അമ്മുവിനെ നോക്കിയാണ് രോഹിണി അത് പറഞ്ഞത്…..
പെട്ടന്ന് കഴിച്ചോണ്ടിരുന്നത് അമ്മുവിന്റെ നെറുകയിൽ കയറി അവൾ ചുമയ്ക്കാൻ തുടങ്ങി..
” ഒന്ന് പതിയെ കഴിക്ക് പെണ്ണെ… ”
അതും പറഞ്ഞു അമ്മ അവൾക്ക് കുടിക്കാൻ വെള്ളം എടുത്തു കൊടുത്തു…
” അതെന്താ മോളെ നീ അങ്ങനെ പറഞ്ഞത്..? “( അമ്മ )
വെള്ളം കുടിച്ചിട്ട് അവൾ രോഹിണിയെ ദയനീയമായി ഒന്ന് നോക്കി…
” ഒന്നുല്ലമ്മ….. ”
അതും പറഞ്ഞു രോഹിണി ദോശ മുറിച്ചു ചട്നിയിൽ മുക്കി വായിലേക്ക് വച്ചു..
എങ്ങനെയൊക്കെയോ വേഗം കഴിച്ചിട്ട് അമ്മു വേഗം റൂമിലേക്ക് പോയി…
ഓരോന്ന് ഓർത്തു റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ് അമ്മു..
അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്ന കേട്ടത്…
നോക്കിയപ്പോൾ ചിന്നുവാണ്..
“ഹലോ….”
” എടി നീ റെഡി ആയോ?? “( ചിന്നു )
” എന്തിന്?? ”
” അപ്പൊ മറന്നോ…. അനി സാറിന്റെ വീട്ടിൽ പോകണ്ടേ?? “( ചിന്നു )
രാവിലത്തെ ബഹളത്തിനിടയിൽ അമ്മു ശെരിക്കും ആ കാര്യം മറന്നു പോയിരുന്നു….
” ആഹ് ഡീ ഒരു പത്തുമിനിറ്റ് ഞാൻ ഇപ്പൊ റെഡി ആകാം… ”
” ഞങ്ങൾ അച്ചുവിനെയും കൂട്ടി അങ്ങോട്ട് വരാം വേഗം റെഡി ആവുട്ടോ… ”
അതും പറഞ്ഞു അവൾ ഫോൺ വച്ചു..
അങ്ങനെ അവൾ വേഗം ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറി മുഖം ഒക്കെ കഴുകി ഒന്ന് ഫ്രഷ് ആയി ഡ്രസ്സ് മാറി ഇറങ്ങി…
മറൂൺ കളറിലെ ഒരു സിമ്പിൾ ടോപ്പും വൈറ്റ് ആംഗിൾ ലെങ്ത് ലെഗ്ഗിൻസും ആണ് അവളുടെ വേഷം..
മുടി മുന്നിൽ നിന്ന് കുറച്ചെടുത്തു പഫ് ചെയ്തിട്ട് അഴിച്ചിട്ടേക്കുവാണ്..
💞
ഇതേ സമയം മറ്റൊരിടത്തു………
” എന്റെ അച്ചു…. മതി ഒരുങ്ങിയത് നീ ഇങ്ങോട്ടൊന്നു വരുന്നുണ്ടോ?? ”
അച്ചുവിനെ ഒരുക്കി കൊണ്ടുപോകാൻ പഠിച്ച പണി പതിനെട്ടും പയറ്റുവാണ് നമ്മുടെ ചിന്നുവും മരിയയും….
” ദേ വരുന്നു ചേച്ചി… ഇതും കൂടിയേയുള്ളു….”
അതും പറഞ്ഞു അവൾ തലമുടി ചീകാൻ തുടങ്ങി…
എങ്ങനെയോ ഒരു വിധം അവളെ ഒരുക്കി ഇറക്കിയതാണ് അവർ…
ജീൻസും ടോപ്പും ആണ് അച്ചുവിന്റെ വേഷം.. മുടി പോണിറ്റൈൽ കെട്ടി വച്ചിട്ടുണ്ട്…
മരിയ ഒരു ടോപ്പും സ്കെർട്ടും ആണ് ധരിച്ചിരിക്കുന്നത്…
ചിന്നു ആണേൽ ടോപ്പും ലെഗ്ഗിൻസും..
അങ്ങനെ നടന്നു വരുന്ന വഴിക്കാണ് എബിൻ വന്നത്… അവനും മരിയയും സംസാരിക്കുന്നിടത്തു ശല്യം ചെയ്യണ്ടാന്ന് കരുതി അച്ചുവും ചിന്നുവും മാറി നിക്കുവാണ്….
” ഇങ്ങനെ നടന്നോ?? കൂട്ടുകാര് രണ്ടും കമ്മിറ്റെഡ് ആയി…. “( അച്ചു )
” അയ്യടി… ഞാൻ ഇങ്ങനൊക്കെ നടന്നോളാമെ….. “( ചിന്നു )
” നമ്മുടെ അനിസാർ എങ്ങനുണ്ട്… ആള് ചുള്ളനല്ലേ… ഒന്ന് നോക്കിക്കൂടെ…. “( അച്ചു )
” പെണ്ണെ.. നീയെന്റെ കയ്യിന്ന് വാങ്ങിക്കും…
എങ്ങനെ പണി തരാം എന്ന് ആലോചിച്ചു നടക്കുന്ന അങ്ങേരെ കേറി പ്രേമിക്കാത്തതിന്റെ കുഴപ്പമേ ഉള്ളു…… “( ചിന്നു )
” അപ്പൊ ആരും കാണാതെ വായിനോക്കുന്നതിനു കുഴപ്പമില്ലല്ലേ….. “( അച്ചു )
” എ.. എന്താ.. പറഞ്ഞേ….. ഞാൻ ആരേം നോക്കിയിട്ടൊന്നുമില്ല… നീ വെറുതെ കളിക്കാൻ നിക്കണ്ടാട്ടോ….. “( ചിന്നു )
“ഉവ്വ് ഉവ്വ്……..ഞാൻ ഒന്നും കണ്ടില്ലേ….”( അച്ചു )
” അല്ല നിനക്കാരോടും ഒന്നും തോന്നിയിട്ടില്ലേ…..? “( ചിന്നു )
” എനിക്ക് പറ്റിയ ഒരു രാജകുമാരൻ വരട്ടെ അപ്പൊ ആലോചിക്കാം.. “( അച്ചു )
” രാജകുമാരൻ അല്ലെ… ഇപ്പൊ വരും… നോക്കി ഇരുന്നോ…”
” വല്ലതും പറഞ്ഞോ?? “( അച്ചു )
” അയ്യോ ഇല്ലേ…… ”
അപ്പോഴേക്കും മരിയയും വന്നിരുന്നു.. അങ്ങനെ മൂന്നുപേരും കൂടി അമ്മുവിന്റെ വീട്ടിലേക്ക് പോയി..
അവര് ചെന്നപ്പോഴേക്കും അമ്മുവും ഒരുങ്ങി ഇറങ്ങിയിരുന്നു.. അങ്ങനെ നാലുപേരും കൂടി സാറിന്റെ വീട്ടിലേക്ക് പോയി….
അവിടെ ചെന്നപ്പോൾ വാതിലിൽ തന്നെ അനിസാർ ആരോടോ സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു…
ഒരു പിങ്ക് കളർ ഷർട്ടും അതേ കരയുള്ള മുണ്ടും ആണ് അവന്റെ വേഷം…
നെറ്റിയിൽ ചന്ദനക്കുറി ഒക്കെ അണിഞ്ഞു കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ഉണ്ട്..ചിന്നു ആണേൽ അവനെ തന്നെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു…
അത് കറക്റ്റ് ആയിട്ട് അച്ചു കാണുകയും ചെയ്തു…
ആരോടോ സംസാരിച്ചു തിരിഞ്ഞപ്പോഴാണ് അവിടെ നിക്കുന്ന നമ്മുടെ ഫോർമൂർത്തികളെ കണ്ടത്..
ഒരു പുഞ്ചിരിയോടെ അവൻ അവരുടെ അടുത്തേക്ക് വന്നു…
” നിങ്ങളെന്താ അവിടെ തന്നെ നിൽക്കുന്നത്… വാ അകത്തേക്ക് കയറി വാ.. ”
അതൊന്നും ശ്രദ്ധിക്കാതെ അവനെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുവാണ് നമ്മുടെ ചിന്നു…
അച്ചു കയ്യിലൊന്ന് പിച്ചിയപ്പോഴാണ് അവൾക്ക് ബോധം വന്നത്..
അവന്റെ പുറകിൽ അവരും അകത്തേക്ക് കയറി…
കൊട്ടാരസമാനമായ ഒരു വീടായിരുന്നു അത്… വീടിന്റെ ഒരു സൈഡിൽ സ്വിമ്മിംഗ് പൂളും മറ്റേ സൈഡിൽ ഗാർഡനും ആയിരുന്നു…
ഗാർഡനിലേക്ക് പോകാനുള്ള വഴിയിൽ നിറയെ തറയോട് പാകിയിരുന്നു….
അതിൽ നിറയെ പല തരത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..
വീടിന്റെ ഭംഗി നോക്കിയിരുന്നപ്പോഴാണ് അനിയുടെ അച്ഛനും അമ്മയും അങ്ങോട്ട് വന്നത്.. അനി തന്നെ അവരെ എല്ലാവർക്കും പരിചയപ്പെടുത്തി….
അധികം ആരെയും വിളിക്കാത്തതുകൊണ്ട് ഒരുപാട് ആളുകൾ ഒന്നും അവിടെ ഇല്ലായിരുന്നു..
കയ്യിൽ കരുതിയിരുന്ന സമ്മാനപ്പൊതികൾ അനിയെ ഏൽപ്പിച്ചു അവർ അകത്തേക്ക് കയറി..
വീട് എല്ലാം നടന്നു കാണുകയായിരുന്നു…
ഓരോ റൂമുകളും ഓരോ പെയിന്റിംഗ്സ് കൊണ്ട് വളരെ മനോഹരമാക്കിയിരുന്നു….
ആ റൂമിലെ ഭിത്തിയിൽ ഉള്ള അനിയുടെ ഫോട്ടോ കണ്ടപ്പോൾ അത് അവന്റെ റൂം ആകുമെന്ന് അവൾ ഊഹിച്ചു…
അച്ചുവും അമ്മുവും കൂടി സെൽഫി എടുക്കുന്ന തിരക്കിലാണ്…
മരിയ അവിടെയുള്ള വാൾ ഡെക്കർ ഒക്കെ നോക്കിക്കൊണ്ട് നിൽക്കുവാണ്…
അവൾ കുറെ നേരം ആ ഫോട്ടോ നോക്കി നിന്നു.. ആരോ വരുന്നത് പോലെ തോന്നിയതും അവൾ വേഗം മുറിവിട്ട് പുറത്തേക്കിറങ്ങി….
എല്ലാവരും താഴേക്ക് ഇറങ്ങി എന്ന് മനസിലായതും അവൾ വേഗം സ്റ്റെപ് ഇറങ്ങി താഴേക്ക് പോകാൻ പോയി..
പെട്ടന്നാണ് കാൽ വഴുതി അവൾ നിലത്തേക്ക് വീഴാൻ പോയത്..
പെട്ടന്ന് പേടിച്ചത് കൊണ്ട് അവൾ കണ്ണുകൾ ഇറുക്കെ മൂടി..
പെട്ടന്നാണ് ബലിഷ്ഠമായ രണ്ടു കൈകൾ അവളെ വന്നു പൊതിഞ്ഞു പിടിച്ചത്…
തുടരും……..

by