18/04/2026

പല്ലവി : ഭാഗം 11

രചന – അമ്മു സജീവ്

മ്പലത്തിൽ പോയിട്ട് വന്നതിനു ശേഷം അമ്മു എല്ലാവരുമായിട്ടും വർത്തമാനം പറഞ്ഞു ഇരുന്ന ശേഷം റൂമിലേക്ക് പോയി. റൂമിൽ ചെന്നിട്ടു നമ്മുടെ ഫോർമൂർത്തികളുടെ ഗ്രൂപ്പിൽ ഒരു ഹായ് അയച്ചു. ഗ്രഹണി പിടിച്ച പിള്ളേർ ചക്കക്കൂട്ടാൻ കണ്ട പോലെ ആ ഹായ് യുടെ വാലിൽ പിടിച്ചു എല്ലാം ഓടി വന്നു. ഇവറ്റകൾക്കൊന്നും ഒരു പണിയുമില്ലേ… അങ്ങനെ ആ കോഴിക്കൂട്ടിലേക്ക് ഇന്നത്തെ കളക്ഷന്റെ കെട്ടഴിക്കുവാണ് അമ്മു. പിന്നെ അതിൽ കേറി അപാര ചർച്ചയായിരുന്നു. ചേട്ടനും ചേച്ചിയും വിരുന്ന് എന്ന് പറഞ്ഞു സകല ബന്ധു വീട്ടിലും കേറി നിരങ്ങുവാണു. എന്നെ മാത്രം കൊണ്ടുപോയില്ല. നിക്ക് ശങ്കടോന്നുല്ല എന്നാലും സെറിയ ഒരു ബെസ്‌മം. പിന്നെ ഈ കിഴങ്ങൻ ചേട്ടനെ കൊണ്ടുള്ള ഒരു ഉപകാരം എന്താന്ന് വച്ചാൽ പോയിട്ട് വരുമ്പോൾ കഴിക്കാൻ വല്ലോം വാങ്ങിയിട്ട് വരും. നമുക്ക് അതു പോരെ… പിറ്റേന്ന് ക്ലാസ്സിൽ പോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ ന്തോ ഒരു ദിത്… മര്യാദയ്ക്ക് ഉണ്ണിയേട്ടനെയും ടോവിനോയേം ഒക്കെ സ്വപ്നം കണ്ടോണ്ടിരുന്ന ഞാനാ. ഇപ്പോൾ ഫുൾ വയലൻസ് ആണല്ലോ ദേവി… മാത്രവോ കാണുന്ന സ്വപ്നത്തിനൊന്നും യാതൊരു ബന്ധവുമില്ല.. അതിനുദാഹരണമല്ലേ ഇന്നലെ കണ്ട സ്വപ്നം. കോളേജിലെ ക്യാന്റീനിൽ ഇരുന്ന് മുട്ടപപ്സ് കഴിച്ചോണ്ട് ഇരുന്ന ഞാൻ വേഗം വലിയൊരു കൊക്കയിലേക്ക് വീഴുന്നു.

എന്നെ കാണാതെ അവിടെ ചെന്ന് കൊക്കയിലേക്ക് നോക്കിയപ്പോൾ ഞാൻ വീട്ടിലിരുന്നു ചോറുണ്ണുന്നു. ആലുവ മണപ്പുറത്തു കണ്ട പരിചയം പോലുമില്ലല്ലോ… ശെരിക്കും ഇവിടെ ആർക്കാ പ്രശ്നം.. ഒന്നും മനസിലാകുന്നില്ലല്ലോ…. ദിവസങ്ങൾ കടന്നുപോയി. പറഞ്ഞു തീരുന്ന ദിവസത്തിന് മുന്നേ അമ്മു അസ്സൈൻമെന്റ് എഴുതി തീർന്നു. പിറ്റേന്ന് കോളേജിലേക്ക് ചെന്ന് അമ്മു അസ്സൈൻമെന്റ് വയ്ക്കാൻ പോയി. ദുഷ്ടൻ ഞാൻ കഷ്ടപ്പെട്ട് എഴുതിയ സാധനവാ, അന്ന് ഒരു ദയയും ഇല്ലാണ്ട് വലിച്ചു കീറി കളഞ്ഞത്. കരഞ്ഞു കരഞ്ഞു എന്റെ ഐലൈനെർ വരെ പോയി. ഇത് ഞാൻ മൂന്നു വട്ടം നോക്കിയതാ. ഇതിൽ ഒരു തെറ്റെങ്കിലും കണ്ട് പിടിക്കാൻ പറ്റുവൊന്ന് ഞാൻ ഒന്നു നോക്കട്ടെ. ഇന്നിതു വലിച്ചു കീറി കളഞ്ഞാൽ ഞാൻ പഠിപ്പ് നിർത്തി വല്ല ബോംബെയിലും പോയി ഒരു റോക്കി ഭായിച്ചി ആയി വന്നു ഇങ്ങേരെ വെടിവെച്ചു കൊല്ലും.. ” പല്ലവി…. ” ” ആർടാ അത്..? “( പല്ലവി )

ഒരു ഫ്ലോയിൽ അങ്ങ് വന്നു പോയതാ. പിന്നെയാ ഓർത്തത്. പെട്ടന്ന് തിരിഞ്ഞു നോക്കിയതും അതാ അനിസാർ മുന്നിൽ. ( ഇവിടെ ഭയങ്കര കിളികളുടെ ശല്യം..) ” അയ്യോ… ഞാൻ എന്താ ഇവിടെ?? “( പല്ലവി ) ” ന്താന്ന്?? “( അനി ) ” അല്ല സാറെന്താ ഇവിടെ..? “(പല്ലവി ) ” സ്റ്റാഫ്‌ റൂമിൽ എനിക്കെന്താ കാര്യമെന്നോ?? ഇത് ഞാൻ അല്ലെ ചോദിക്കണ്ടേ.. ഞാൻ വന്നപ്പോൾ താനിവിടെ നിന്ന് പിറുപിറുക്കുന്നത് കണ്ടോണ്ട് ചോദിച്ചയാ… “( അനി ) ” അത് പിന്നെ സാർ.ഞാൻ ഈ അസ്സൈൻമെന്റ് വയ്ക്കാൻ വന്നെയാ… “( പല്ലവി ) ” എന്നിട്ട് വച്ചോ..? “( അനി ) ” ആഹ് വച്ചു. എന്നാ ഞാൻ അങ്ങോട്ട്‌… “( പല്ലവി ) ” പല്ലവി… ” ( അനി ) ( ദേ പുറകിന്ന് വിളിച്ചു. ക്ലാസ്സിൽ കിടന്നു ഉറങ്ങാൻ പോകുന്ന എന്നെ പുറകിന്ന് വിളിച്ചു . നല്ല ഒരു കാര്യത്തിന് പോകുമ്പോൾ ഇങ്ങനൊക്കെ ചെയ്യാമോ??. ഇതിനി എന്തിനുള്ള പുറപ്പാടാണോ എന്തോ..??) ” എന്താ സാർ?? “(പല്ലവി )

” ടോ, ഞാൻ ഇന്നലെ വേറെ കുറെ കാര്യങ്ങളുടെ പുറകെ ആയതുകൊണ്ട് വല്ലാത്ത ടെൻഷനിൽ ആയിരുന്നു. അതാ ഞാൻ അങ്ങനൊക്കെ പറഞ്ഞത്.. താൻ ഒന്നും മനസ്സിൽ വച്ചേക്കണ്ടാട്ടോ…. “( സാർ ) ( ശെടാ, ഇതിപ്പോ എനിക്ക് വട്ടായതാണോ അതോ ഇങ്ങേർക്ക് വട്ടായതാണോ. ആരോ ഇരുട്ടടി അടിച്ചെന്നാ തോന്നുന്നേ… വായിൽ വരുന്നതൊക്കെ വിളിച്ചു പറഞ്ഞിട്ട് ഒന്നും മനസ്സിൽ വച്ചേക്കല്ലെന്ന് പോലും. എന്റെ പട്ടി മറക്കും. ഹും……) ” ടോ, ഞാൻ പറയുന്നത് താൻ കേൾക്കുന്നുണ്ടോ?? “( അനി ) ” ഏയ്.. ഞാൻ അതൊക്കെ അപ്പോഴേ വിട്ടു സാർ. ഞങ്ങൾ നന്നാവാൻ അല്ലെ സാർ ഇതൊക്കെ പറയുന്നത്.. “( പല്ലവി ) ( അടുത്ത പ്രാവശ്യത്തെ ഓസ്കാർ എന്റെ നായികയ്ക്ക് തന്നെ കിട്ടും. അഭിനയ കുലപതി അമ്മുസ് )

അതും പറഞ്ഞു അമ്മുവും ചങ്ക്‌സും ക്ലാസ്സിലേക്ക് കയറി. ക്ലാസ്സിൽ വന്നിട്ടും അനിസാർ നന്നായി പെരുമാറുന്നത് കണ്ടു എല്ലാവരും അന്തം വിട്ടു നിക്കുവാ.. അപ്പൊ ഇത് അതു തന്നെ പുള്ളിക്ക് ആരുടെയോ കയ്യിന്ന് ഇരുട്ടടി കിട്ടി. അങ്ങനെ ക്ലാസ്സൊക്കെ കഴിഞ്ഞു അച്ചുവിനെയും കൂട്ടി വന്നപ്പോൾ ആണ് ബസ് സ്റ്റോപ്പിൽ ഭയങ്കര അടി നടക്കുന്നത് കണ്ടത്. ഏതോ ഗുണ്ടകൾ ആണെന്നാ തോന്നുന്നേ. അടി കാണുന്നത് പണ്ടേ നമ്മുടെ വീക്നെസ് ആയതുകൊണ്ട് വലിഞ്ഞു കേറി അവിടെയുള്ള ആളുകളെ ഒക്കെ വകഞ്ഞു മാറ്റി ഫ്രണ്ടിൽ കേറി നിക്കുവാ നമ്മുടെ പുള്ളിക്കാരി. അടി മൂത്തു അടുത്ത് നിന്നവർക്കൊക്കെ തല്ല് കിട്ടുമെന്നുള്ള അവസ്ഥ ആയി. ഇതൊന്നും അറിയാതെ വായും പൊളിച്ചു പരിസര ബോധം ഇല്ലാതെ അടി കാണുവാ, ബോധം ഇല്ലാത്ത എന്റെ നായിക. അടി വല്ലാണ്ട് കേറി മൂത്തപ്പോൾ ആരോ പോലീസിനെ അറിയിച്ചു. അതിൽ ഒരുത്തൻ കത്തിയെടുത്തു വീശാൻ തുടങ്ങി. ( പാവം നല്ല ചൂടാണെന്ന് തോന്നുന്നു. വിശറി കിട്ടി കാണില്ല.)

പോലീസുകാർ വരുന്നത് കണ്ടു അവിടെ നിന്ന ഗുണ്ട പെട്ടന്ന് അമ്മുവിനെ പിടിച്ചു നിർത്തി കഴുത്തിൽ കത്തി വച്ചു. ബോധം ഇല്ലാത്ത കൊച്ചിന്റെ ഉണ്ടായിരുന്ന ബോധം ദേ ടാറ്റാ ബൈ ബൈ പറഞ്ഞു പോകുന്നു. പേടിച്ചു വിറച്ചു പണ്ടാരം അടങ്ങി നിക്കുവാ നമ്മുടെ അമ്മു. എന്തോ ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കിയപ്പോൾ പെട്ടന്ന് ആ ഗുണ്ട തെറിച്ചു വീഴുന്നതാണ് കണ്ടത്. പെട്ടന്നാണ് ആരോ കയ്യിൽ പിടിച്ചു പുറകിലേക്ക് മാറ്റിയത്. നല്ല പരിചയം ഉള്ള മുഖം. അയ്യോ ഇത് നമ്മുടെ ജിത്തുവേട്ടൻ അല്ലേ… ഹായ് സിനിമയിൽ ഒക്കെ ഇങ്ങനല്ലേ. വില്ലൻ ആക്രമിക്കുന്ന നായികയെ നായകൻ വന്നു രക്ഷിക്കുന്നു. ഉഫ്ഫ്… രോമാഞ്ചിഫിക്കേഷൻ…… പിന്നീട് ജിത്തൂവേട്ടന്റെ വിളയാട്ടം ആയിരുന്നു. ഗുണ്ടകളെ ഒക്കെ ഇടിച്ചു പരത്തി ഇഞ്ച പരുവം ആക്കി.. ഹാ ഇടി എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഇടി. ആരെഹ്‌ വാഹ്ഹ്…. എല്ലാറ്റിനേം ഇടിച്ചു പരത്തി തൂക്കിയെടുത്തു ജീപ്പിലിട്ടിട്ട് എന്റടുത്തേക്ക് സ്ലോ മോഷനിൽ നടന്നു വരികയാണ് ജിത്തുവേട്ടൻ.

പേടിക്കണ്ട, സാരമില്ല എന്നൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിക്കാൻ വരുവാരിക്കും. സാരമില്ല ജിത്തൂവേട്ടാ, നിക്ക് കുഴപ്പമൊന്നുമില്ല…. ” ടീ പുല്ലേ, നിനക്ക് കണ്ണ് കാണാൻ വയ്യേ…. കത്തിയുടെ മുന്നിൽ നിന്നാണോ നിന്റെ കോപ്രായം കാണിക്കൽ. ഞാൻ വന്നില്ലാരുന്നേൽ ഇപ്പൊ തലയും ഉടലും രണ്ടായി കിടന്നേനെ… “( ജിത്തു ) ( അയ്യേ… ഇങ്ങേരിതെന്തോന്ന്… ഇങ്ങനല്ല എന്റെ നായകൻ ഇങ്ങനല്ല….) ” അത്…. അത്.. പിന്നെ… “( പല്ലവി ) ” അത്, ഇത്.. നിനക്കെന്തേലും കുഴപ്പമുണ്ടോ… അടി കാണാൻ വന്നേക്കുന്നു. ഒരൊറ്റ വീക്ക് വച്ചങ് തന്നാലുണ്ടല്ലോ…..വീട്ടിൽ പോകാൻ നോക്കെടി….”( ജിത്തു ) കിട്ടിയതൊക്കെ കയ്യോടെ വാങ്ങി തിരികെ നടന്നപ്പോൾ ദേ വീണ്ടും വിളിക്കുന്നു. ഇവർക്കൊക്കെ ഇത് തന്നെയാണോ പണി. അടുത്ത ചീത്തവിളി കേൾക്കുന്നതിനു മുന്നേ തിരിഞ്ഞു നോക്കാം ” വാ വന്നു കേറ്. ഞാൻ വീട്ടിൽ കൊണ്ടാക്കാം.. “( ജിത്തു ) ” വേണ്ട ഞങ്ങൾ നടന്നു വന്നോളാം.. “( പല്ലവി ) ” നിന്നോട് വരുന്നോ എന്നല്ല ചോദിച്ചത്. വരാൻ പറഞ്ഞതാ… “( ജിത്തു )

പിന്നെ ഒന്നും പറയാൻ നിന്നില്ല. കേറി അങ്ങ് ഇരുന്നു.കുറച്ചു നേരം ഒന്നും മിണ്ടാതെ വണ്ടിയെടുത്തു. പോകുന്ന വഴിയിൽ ഒരു ഹോട്ടലിൽ കയറി കഴിക്കാനായി പൊറോട്ടയും ചിക്കനും വാങ്ങി തന്നു. രണ്ടു ചീത്തവിളി കേട്ടാലെന്താ… സംതൃപ്തിയായി. പിന്നെ പോകുന്ന വഴിയിൽ ഓരോന്നൊക്കെ പറഞ്ഞു തരാൻ തുടങ്ങി. അടി നടക്കുമ്പോൾ അങ്ങനെ കേറി നിക്കല്ല് എന്നൊക്കെ പറഞ്ഞു തന്നു. ( ഇങ്ങേരെന്താ, അന്യന്റെ ജന്മം വല്ലോം ആണോ??) പിന്നെ ക്ലാസ്സിനെ പറ്റി ഓരോന്നൊക്കെ ചോദിക്കാൻ തുടങ്ങി. അടുത്ത് കഴിഞ്ഞാൽ അച്ചുവിനെ പോലെ തന്നെ നല്ല കൂട്ടാണ് ജിത്തുവേട്ടൻ എന്ന് മനസിലായി. ആ ചിരി ഒക്കെ കാണാൻ എന്നാ ക്യൂട്ട് ആണെന്നോ… പിന്നെ ചിലപ്പോ കുറച്ചു,അല്ല കുറച്ചു കൂടുതൽ മുൻകോപം ഉണ്ടാകാറുണ്ട്. അങ്ങനെ വീട്ടിൽ എത്തിയത് അറിഞ്ഞില്ല. എന്നെ അവിടെ ഇറക്കിയിട്ട് അവർ അവരുടെ വീട്ടിലേക്ക് പോയി. ചെന്ന് കേറി ബാഗ് ഊരി കളഞ്ഞു നേരെ അടുക്കളയിലേക്ക് വിട്ടു.

അവിടെ ചെന്ന് ഒരു ചായ കുടിച്ചിട്ട് കുളിക്കാനായി പോയി. കുളിച്ചു വന്നു വെറുതെ ഇരുന്നപ്പോഴാണ് അച്ചു അങ്ങോട്ട്‌ വന്നത്. ലക്ഷ്മി ആന്റി നല്ല അടിപൊളി ഫിഷ് മോളി ഉണ്ടാക്കി കൊടുത്തു വിട്ടിട്ടുണ്ടെന്ന്. ” ഓ എനിക്ക് വേണ്ടടാ ഞാൻ മീൻ കൂട്ടാറില്ല. വെജിറ്റേറിയൻ ആണ്. “( പല്ലവി ) ” അപ്പൊ വൈകിട്ട് ചിക്കൻ കഴിച്ചതോ? “( അച്ചു ) ” ഞാൻ ചിക്കൻ കഴിക്കുന്ന വെജിറ്റേറിയൻ ആണ്. “( പല്ലവി ) ” ഉവ്വ ഉവ്വ… “( അച്ചു ) അതും പറഞ്ഞു അവൾ പോയി.പിന്നെ ഇന്ന് നടന്ന ഓരോ കാര്യങ്ങൾ ഓർത്തു കൊണ്ട് ഇരിക്കുവാണ് പുള്ളിക്കാരി. ജിത്തൂവേട്ടനെ പറ്റി ഓർക്കുമ്പോൾ ഇതുവരെ ഇല്ലാത്ത എന്തോ ഒരു പ്രത്യേകത പോലെ ഫീൽ ചെയ്യുന്നു. ഇതുവരെ ആരോടും തോന്നാത്ത എന്തോ ഒന്ന്…… ( ഈശ്വരാ… ന്റെ നായിക കൈ വിട്ടു പോകുമോ..) തുടരും……….. സഹൃദയരായ നാട്ടുകാരെ, റുമാൻസ് എഴുതാൻ എനിക്ക് സത്യായിട്ടും അറിയില്ല. നായകൻ വന്നില്ലാരുന്നേൽ ഞാൻ ഇതെന്റെ ആത്മഗദ ആയി പ്രഖ്യാപിച്ചേനെ….. ഞാൻ ഇപ്പോ കുറച്ചു ഗവേഷണത്തിലാണ്. എന്തായാലും എന്നെകൊണ്ട് പറ്റുന്നപോലെ ഒക്കെ ഞാൻ എഴുതാം. തെറ്റുണ്ടെൽ തിരുത്തിതരണേ…. 😍😍.