19/04/2026

പല്ലവി : ഭാഗം 42

രചന – അമ്മു സജീവ്

ഒരു കുടുംബം കലക്കിയപ്പോൾ എന്താ ഒരു മനസുഖം.. “അതും പറഞ്ഞു രണ്ടും കൂടി സയാമീസ് പരട്ടകളെ പോലെ തോളിൽ കയ്യിട്ടു നടന്നു പോയി..

( ആരുടെ കുടുംബം കലക്കാനാണോ ആവോ???)

ഇതെല്ലാം കണ്ടു കിളി പറന്നു ഞെട്ടി പണ്ടാരമടങ്ങി നിക്കുവാണ് നമ്മുടെ അമ്മു….

എങ്ങനെ ഞെട്ടാതിരിക്കും ആ മാതിരി ചെയ്ത്തല്ലേ കാണിച്ചു വച്ചത്…

🍂

കലിതുള്ളി പോയ മരിയ നേരെ ചെന്നു നിന്നത് സെമിനാർ ഹാളിന്റെ മുന്നിലാണ്…

മറിയാമ്മ അകത്തേക്ക് കയറിയതും ഏതോ ജൂനിയർ പെൺകുട്ടിയോട് സംസാരിക്കുന്ന എബിനെ ആണ് കണ്ടത്…

അവൾ വന്നതൊന്നും അറിയാതെ പുള്ളിക്കാരൻ ആ കൊച്ചുമായി ഭയങ്കര സംസാരത്തിലാ…

ചിരിച്ചു കളിച്ചു നിക്കുന്ന എബിനെ കണ്ടതും മൊത്തത്തിൽനമ്മുടെ മറിയാമ്മയുടെ ടെമ്പർ തെറ്റി….

” എന്റീശോയേ………………………. ”

എന്തോ വീഴുന്ന പോലെ ഒരു ശബ്ദവും ഒരു അലർച്ചയും കേട്ട് അവിടെയുള്ളവർ തിരിഞ്ഞു നോക്കിയതും കാണുന്നത് നടുവിന് കൈ കൊടുത്തു തറയിൽ കിടക്കുന്ന എബിനെയും അവനെ ദഹിപ്പിച്ചു നോക്കുന്ന മരിയേം ആണ്…..

കാര്യങ്ങൾ ഏകദേശം കത്തിക്കാണുമല്ലോ…

ദേഷ്യം സഹിക്കാണ്ട് വന്നപ്പോൾ മറിയാമ്മ ചെറുതായി അവനെ ഒന്ന് ചവിട്ടി താഴെ ഇട്ടതാ…

അപ്രതീക്ഷിതമായി കിട്ടിയ ചവിട്ടായതുകൊണ്ട് ആ പൊട്ടന് അത് മനസിലായതുമില്ല…

” സിവനെ ഇതേതു ജില്ല…… ”

ആരാ ഇവിടെ പടക്കം പൊട്ടിച്ചേ എന്ന എക്സ്പ്രഷനും ഇട്ടു നടുവിന് കൈ കൊടുത്ത് നിൽക്കുവാണ് കക്ഷി..

“മോളു.. നീയെന്താ ഇവിടെ???
ചേട്ടനെ പിടിച്ചു എണീപ്പിക്ക്…”

അതും പറഞ്ഞു എബി അവൾക്ക് നേരെ കൈ നീട്ടി..

” നിങ്ങടെ അമ്മുമ്മേ കെട്ടിക്കാൻ…..
എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്…
ന്താ മനുഷ്യാ നിങ്ങൾക്ക് ഫോൺ എടുത്താൽ…..?? ”

അവൻ നീട്ടിയ കയ്യിൽ പിടിച്ചു വലിച്ചോണ്ട് മരിയ ചോദിച്ചു..

” അത് പിന്നെ മോളു ലേശം തിരക്കായി പോയി.. ”

” ഓഹ് പിന്നേയ്…കണ്ട പെൺപിള്ളേരെ വായിനോക്കി നിൽക്കലല്ലേ നിന്റെ തിരക്ക്…. “( മരിയ )

” മോളു അങ്ങനെ പറയല്ല്….. ”

” വേണ്ട നിങ്ങൾ ഒന്നും പറയണ്ട, എനിക്കെല്ലാം മനസിലായി..”
അതും പറഞ്ഞു മറിയാമ്മ മൂക്ക് പിഴിയാൻ തുടങ്ങി..

എബി ആണേൽ അവളെ കണ്ണുരുട്ടി മിണ്ടാതിരിക്ക് എന്ന് കെഞ്ചുവാ..

എവിടെ…. നോക്കിയിരുന്നോ… അനുസരണ ലേശം കൂടിയ പിള്ളേരാ….ഇപ്പൊ അനുസരിക്കും..

” നിങ്ങളെന്തോന്നാ ഇച്ചായ ഈ കാണിക്കുന്നേ…. ”

എബിന്റെ മുഖത്തെ നവരസങ്ങൾ കണ്ടുകൊണ്ട് മരിയ ചോദിച്ചതും അവൻ കണ്ണുകൊണ്ട് പുറകിലേക്ക് നോക്കാൻ പറഞ്ഞു…

കുട്ടിമാമ….. ഞാൻ ഞെട്ടി മാമാ….

അതാ മുറ്റത്തൊരു അനി സാർ…

ഇങ്ങേരെ തല്ലിക്കൊല്ലാൻ ഇവിടാരുമില്ലേ..
വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ വന്നേക്കുന്നു.. ബ്ലഡി ഗ്രാമവാസി…

അനിയെ കണ്ടതും മറിയാമ്മയുടെ കണ്ണ് രണ്ടും ബുൾസൈ പോലെ പുറത്തേക്ക് ചാടി…

” ജാങ്കോ… നീ അറിഞ്ഞാ…. ഞാൻ പെട്ടു…. ”

കലിപ്പിച്ചുള്ള പുള്ളിയുടെ നോട്ടത്തിൽ നിന്ന് പുള്ളി ഒന്നും കേട്ടിട്ടില്ലെന്ന നഗ്ന സത്യം മനസിലായി ഹേ ഹോ ഹാ…

” സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു……………….. ”

( ചാവാൻ കിടക്കുന്ന കൊച്ചിന് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടു കൊടുക്കാതിരിക്കാൻ മാത്രം ദുഷ്ടയല്ല ഞാൻ…..
അതോണ്ട് ഇതിവിടെ കിടക്കട്ടെ…….. ബുഹഹഹ……
ആരേലും ഒരു ശവപ്പെട്ടിക്ക് ഓർഡർ കൊടുത്തോളൂ….)

അപ്പനപ്പൂപ്പന്മാർ ചെയ്ത പുണ്യം കൊണ്ടാണോ ആവോ.. സാർ ദോ ഇറങ്ങി പോകുന്നു….

അപ്പൊ ഇതാണല്ലേ… മല പോലെ വന്നത് എലിപോലെ പോയിന്നൊക്കെ പറയുന്നത്…

” ഇനി നമുക്ക് വട്ടായതാണോ.. അതോ സാറിന് വട്ടായതാണോ…. “( മരിയ )

” എന്റെ പൊന്നേ… ആ വായ ഒന്ന് അടച്ചു വയ്ക്ക്….. ”
അങ്ങനെ എബി അവളെയും കൊണ്ട് പുറത്തേക്ക് പോയി..

🍂

ഊരുതെണ്ടാൻ പോയ ജന്തുക്കളെ കാണാതെ അവരെ നോക്കി മാവിൻചോട്ടിൽ ഇരിക്കുവാണ് നുമ്മടെ ഗഥാ നായിക…..

🎶വരുവാനില്ലാരുമീ… വിജനമാം ഈ
വഴിയ്ക്ക് അറിയാമിതെന്നാലുമെന്നും…….. 🎶

അങ്ങനെ വായിനോക്കി ഇരുന്നപ്പോഴാണ് നല്ല പരിചയമുള്ള രണ്ടു കണ്ണുകൾ അവളെ തന്നെ നോക്കുന്നത് കണ്ടത്…

” ഏഹ്ഹ്…. ജിത്തുവേട്ടൻ അല്ലെ അത്… ഇങ്ങേരെന്താ ഇവിടെ??.. ”

ജിത്തുവിനെ കണ്ട ഞെട്ടലിൽ അമ്മു അവന്റടുത്തേക്ക് പാഞ്ഞു ചെന്നു…

” ജിത്തേട്ടാ… ന്താ ഇവിടെ?? “( അമ്മു )

” ഇവിടെ നല്ല പെടയ്ക്കണ ചാള കിട്ടുമെന്ന് അറിഞ്ഞു.. ഒരു കിലോ വാങ്ങാൻ വന്നെയാ…. “( ജിത്തു )

” അയ്യേ.. ചളി…. വന്നതല്ലേ…
ചെല്ല് ചെന്നു മീൻ വാങ്ങിക്ക് ഞാൻ പോണ്…. ”

അതും പറഞ്ഞു തിരിഞ്ഞു നടക്കാനാഞ്ഞ അമ്മുവിനെ ജിത്തു പിടിച്ചു നിർത്തി…

” ഹാ പിണങ്ങല്ലേ… ഇല്ലാത്ത സമയം ഒപ്പിച്ചു ഞാൻ ഓടി വന്നത് ന്റെ കൊച്ചിനെ കാണാനല്ലേ….. ”

അവൻ അവളുടെ കയ്യും പിടിച്ചു അടുത്ത ബേക്കറിയിലേക്ക് കയറി..

രണ്ടു പേരും ഓരോ ജ്യൂസ്‌ ഓർഡർ ചെയ്തു..

കുറച്ചു ദിവസങ്ങൾക്ക് ശേഷം ജിത്തുവിനെ കണ്ട സന്തോഷത്തിലാണ് അമ്മു…

” എല്ലാരും പറയും വീടിനടുത്തുള്ള ആളെ പ്രേമിച്ചാൽ എല്ലാ ദിവസവും കാണാല്ലോന്ന്….
നിങ്ങളെ ഒന്ന് കണ്ടു കിട്ടാൻ പോലുമില്ലാന്നു എനിക്കല്ലേ അറിയൂ… “( അമ്മു )

“എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ..
ഓരോരോ തിരക്കിൽ പെട്ടു പോകുന്നതല്ലേ….
ഇപ്പോൾ തന്നെ ഓരോ കാര്യവും പറഞ്ഞുസ്റ്റേഷനിൽ നിന്ന് എത്ര പ്രാവശ്യം കാൾ വന്നെന്നോ…”(ജിത്തു )

” ആഹ് അതൊക്കെ പോട്ടെ..രണ്ടു മിട്ടായി വാങ്ങി തന്നാൽ മതി..
എനിക്ക് പരാതിയില്ലാട്ടോ…. ”

അവളുടെ കൊഞ്ചലോടെയുള്ള സംസാരം കേട്ടതും അവൻ അവളുടെ വിരലിൽ കൈ കോർത്തു പിടിച്ചു ആ വിരൽത്തുമ്പിൽ ഒരു നനുത്ത മുത്തം കൊടുത്തു…

ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവൾ അത് സ്വീകരിച്ചു…

ഇരുവരുടെയും ഇടയിൽ കുറച്ചു നേരം മൗനം തളം കെട്ടി നിന്നെങ്കിലും അവരുടെ കണ്ണുകൾ വാചാലരായ നിമിഷങ്ങൾ ആയിരുന്നു അത്…

🍂

അവർ അവിടിരുന്നു സൊള്ളട്ടെ.. നമുക്ക് പോയി ആ കറങ്ങി നടക്കുന്ന ഭൂതങ്ങളെ കുപ്പിയിലാക്കാം….

അതാ അവിടെ നോക്കൂ……..

തേടിയ വള്ളി കാലിൽ ഷൂ ഇട്ടു വരുന്നു..

എവിടൊക്കെയോ തെണ്ടി നടന്നിട്ട് ക്ലാസ്സിലേക്ക് വരുവാണ് അച്ചുവും ചിന്നുവും..

ആ സമയം തന്നെയാണ് അതിലെ പോകുന്ന അനിയെ അവൾ കണ്ടത്..

എന്റീശ്വരാ…. എനിക്കിതെന്താ പറ്റിയെ…

ഇയാളെ കാണുമ്പോൾ മാത്രം എന്റെ ഹൃദയമിടിപ്പ് പതിവിലും കൂടുന്നതെന്താ…..

ഇനി എനിക്ക് സാറിനോട് വല്ല പ്രണയവും ആണോ ദേവി…….

ഇല്ല അങ്ങനെയൊന്നും ഇല്ല..
അവൾ അവളുടെ മനസിനോട് തന്നെ വാദ പ്രതിവാദം നടത്തിക്കൊണ്ടിരുന്നു…

അവളുടെ മാറ്റം നോക്കി നിൽക്കുന്ന അച്ചുവിനെ അവൾ ശ്രദ്ധിച്ചിരുന്നില്ല…

തുടരും……..