The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വിഷ്ണുവിനോട് ചേർന്ന് നിൽക്കുന്ന വർഷയെ കാണും തോറും വല്ലാത്തൊരു ഹൃദയ വേദനയാണ് ഭാമയ്ക്ക് തോന്നിയത്. ആ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചിരുന്നു.
എന്തിനാണ് ഈശ്വരൻ ഇങ്ങനെ ഒരു വിധി തനിക്ക് നൽകുന്നത്. അല്ലെങ്കിലും തുറന്നു പറയാൻ സാധിക്കാത്തവർക്ക് പറഞ്ഞിട്ടുള്ളതല്ല ഈ പ്രണയം ഒന്നും.
എത്രയോ തവണ തന്റെ ഉള്ളിലെ ഇഷ്ടം വിഷ്ണുവേട്ടനെ അറിയിക്കണമെന്ന് മനസ്സിൽ വിചാരിച്ചിട്ടുണ്ട്. അതിനായി പലതവണ തയ്യാറെടുപ്പുകൾ നടത്തി വിഷ്ണുവേട്ടന്റെ അരികിൽ എത്തിയിട്ടും ഉണ്ട്.
പക്ഷേ അരികിൽ എത്തുമ്പോഴേക്കും ധൈര്യമെല്ലാം ചോർന്നുപോകും. വിഷ്ണുവേട്ടനോട് പ്രണയം തുറന്നു പറയാനുള്ള ധൈര്യം ഇപ്പോഴും തനിക്ക് വന്നിട്ടില്ല.
അത് അറിയുമ്പോൾ എന്തായിരിക്കും ആളുടെ പ്രതികരണം എന്നാണ് ചിന്തിക്കുന്നത്. ഒരുപക്ഷേ വിച്ചുവേട്ടൻ ഇഷ്ടമല്ല എന്നാണ് പറയുന്നതെങ്കിൽ അത് താങ്ങാനുള്ള കരുത്ത് തനിക്കില്ല.
ആ ഒരു ഭയം കൊണ്ട് തന്നെയാണ് ഇത്രയും കാലം തുറന്നു പറയാതിരുന്നത്. എന്നാൽ ഇപ്പോൾ തന്നിൽ നിന്നും അകന്നു പോവുകയാണ് വിച്ചുവേട്ടൻ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരിക്കലും അടുക്കാൻ സാധിക്കാത്ത വിധം
ഉള്ളിൽ ഉണ്ടായിരുന്ന ആ ഭയം തനിക്ക് നഷ്ടപ്പെടുത്തിയത് തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരുവനെ തന്നെയായിരുന്നു.!
ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴേക്കും വർഷയും വിഷ്ണുവും നന്നേ തളർന്നു പോയിരുന്നു . ഫോട്ടോയെടുപ്പും കാര്യങ്ങളും ഒക്കെയായി ഫോട്ടോഗ്രാഫർ പറഞ്ഞത് കൊടുത്ത രീതിയിൽ എല്ലാം തന്നെ വിഷ്ണുവും വർഷയും നിന്നു കൊടുത്തിരുന്നു.
വിഷ്ണുവിന് കുറേ പോസുകൾ ഒന്നും ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും വർഷയുടെ നിർബന്ധത്തിനാണ് അതിനൊക്കെ നിന്നത്.
വിഷ്ണു ഏട്ടാ നമുക്ക് നല്ലൊരു സേവ് ദി ഡേറ്റ് എടുക്കണം കേട്ടോ.
ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞു അവൻ തലയാട്ടി സമ്മതം അറിയിച്ചു.
പോകാൻ തുടങ്ങുന്നതിന് കുറച്ചു മുൻപാണ് അനൂപിനെ അവിടെക്കെ കണ്ടത്. അവൻ കാര്യങ്ങളെല്ലാം നോക്കി നടക്കുന്ന തിരക്കിലാണെന്ന് വിഷ്ണുവിന് അറിയാമായിരുന്നു..
എടാ ഇങ്ങു വന്നേ… അവൻ കൈയാട്ടി വിളിച്ചതും അനൂപ് ഓടി അരികിലേക്ക് എത്തിയിരുന്നു.
അവരെയും കൂടി വിളിക്ക്. ഫോട്ടോയ്ക്ക് പോസ് ചെയ്യുവാനായി അമ്മയെയും വിസ്മയേയും ഭാമയെയും അച്ഛനെയും ഒക്കെ വിളിക്കാൻ വിഷ്ണു പറഞ്ഞു. അപ്പോഴേക്കും എല്ലാവരെയും വിളിച്ചു അനൂപ്.
എല്ലാവരും ഒരുമിച്ചുള്ള ഒരു ഫാമിലി ഫോട്ടോ തന്നെ ആദ്യം എടുത്തു.
വർഷ ഇത് അനൂപ് , എനിക്ക് ജനിക്കാതെ പോയ സഹോദരൻ. എന്റെ കൂട്ടുകാരൻ എന്നൊക്കെ പറഞ്ഞാൽ ഒരുപാട് താണു പോവും. ഏതാണ്ട് നേഴ്സറി മുതലുള്ള കൂട്ട് ആണ് ഞങ്ങൾ തമ്മിൽ. ഇത് അവന്റെ ഭാര്യ വിസ്മയ.
വർഷ വിസ്മയയേ നോക്കി മനോഹരമായ ഒന്ന് പുഞ്ചിരിച്ചു. അവൾ തിരിച്ചും നല്ലൊരു ചിരി വർഷക്ക് സമ്മാനിച്ചു. എങ്കിലും അവളെ കാണുമ്പോൾ മനസ്സിൽ പെട്ടെന്ന് ഓർമ്മ വരുന്നത് ഭാമയുടെ കണ്ണുനീർ നിറഞ്ഞ മുഖമാണ്.!
അതുകൊണ്ടു തന്നെ ആത്മാർത്ഥമായി പുഞ്ചിരിക്കാൻ സാധിച്ചിരുന്നില്ല വിസ്മയയ്ക്ക്..
ഇത് അമ്മ, അച്ഛൻ ഇത് ഭാമ അവന്റെ അമ്മയും അച്ഛനും പെങ്ങളും.
അവന്റെ മാത്രമല്ല എന്റെയും
വിച്ചുവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ അറിയാതെ വിസ്മയുടെ മുഖത്തേക്ക് നോക്കി പോയിരുന്നു അവൾ. കണ്ണുകൾ കൊണ്ട് കരയരുത് എന്ന് ആംഗ്യം കാണിച്ചു അവൾ.
വർഷയേ നോക്കി ഭാമ ഒന്ന് പുഞ്ചിരിച്ചു. വർഷയും അവളെ നോക്കി നന്നായി ഒന്ന് ചിരിച്ചു.
ശേഷം വിസ്മയയും അനൂപും ഒരുമിച്ചുള്ള ഒരു ഫോട്ടോയും അനൂപ് ഒറ്റയ്ക്ക് ഇരുവർക്കും അരികിൽ നിൽക്കുന്ന ഒരു ഫോട്ടോയും കൂടി എടുപ്പിച്ചാണ് വിഷ്ണു വിട്ടത്.
***
വർഷയുടെ വീട്ടിൽ നിന്നും തിരികെ പോരുന്ന വഴിക്ക് വിസ്മയയോട് നിശ്ചയത്തിന്റെ വിശേഷങ്ങൾ പറയുകയായിരുന്നു സിന്ധു.
ഭക്ഷണം ഒക്കെ നല്ലതായിരുന്നു, വലുതായിട്ട് ഒന്നും ഉള്ളവരല്ല ആ പെണ്ണിന്റെ വീട്ടുകാര് അല്ലേടാ?
അനൂപിനോട് ചോദിച്ചു
ആഹ്… അവനൊന്നു മൂളി
എന്തൊക്കെയാണെങ്കിലും ആ പെണ്ണിന്റെയും വീട്ടുകാരുടെയും ഭാഗ്യവാ വിച്ചുവിനെ കിട്ടിയത്. ഇവരെ വെച്ച് നോക്കുമ്പോൾ വലിയ സ്ഥിതിയൊന്നും അവർക്ക് ഇല്ല.
.
സന്ധ്യ പറഞ്ഞു.
ഒന്നും വേണ്ടെന്ന് വിച്ചു തന്നെ പറഞ്ഞതല്ലേ..?
ഡ്രൈവിങ്ങിനിടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അനൂപ് പറഞ്ഞു.
പുറത്തേക്കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുകയാണെങ്കിലും ഭാമയുടെ ശ്രദ്ധയും അകത്തെ സംസാരത്തിൽ തന്നെയാണ്.
ആ പെണ്ണിനിത്തിരി ഇളക്കം കൂടുതലാണെന്ന് എനിക്ക് തോന്നുന്നുണ്ട് വിച്ചുവിന്റെ കയ്യിന്ന് മാറിയിട്ടില്ല.
കയ്യിൽ തൂങ്ങിയ നിൽക്കുക. പിന്നെ ഇത്തിരി ഇളക്കമുള്ള സംസാരമുണ്ട്.
അമ്മ ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും പറയാൻ നിക്കല്ലേ. അവന്റെ അമ്മയോടൊന്നും ഇത് ചെന്ന് പറഞ്ഞേക്കരുത്..തുടക്കത്തിൽ തന്നെ ഒരു കല്ലുകടി ഉണ്ടാക്കരുത്
അനൂപ് അമ്മയെ താക്കീത് ചെയ്തു..
എന്ത് കാര്യത്തിലും നീ ഇങ്ങനെ കുറ്റം മാത്രം കണ്ടുപിടിക്കുന്നത് നല്ലതല്ല. അനുവിന്റെ അച്ഛൻ രവീന്ദ്രനും ഭാര്യയെ കുറ്റപ്പെടുത്തി.
ഞാൻ ഉള്ള കാര്യം പറഞ്ഞതിന് നിങ്ങൾ രണ്ടും കൂടെ എന്തിനാ ഈ ചാടി കടിക്കുന്നത്. ഞാൻ ഏതായാലും മിനി ചേച്ചിയോട് ഒന്നും ഈ കാര്യം പറയാൻ പോകുന്നില്ല.
വിഷ്ണുവിന്റെ കല്യാണത്തിന് വേണ്ടി എത്രത്തോളം ചേച്ചി ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ ഇതൊന്നും പറയുന്നില്ല. പക്ഷേ എനിക്ക് മനസ്സിൽ തോന്നിയ ഒരു സംശയം ഞാൻ പറഞ്ഞെന്നേയുള്ളൂ
വിച്ചുവിനു കുറച്ചും കൂടി അടക്കവും ഒതുക്കവും ഉള്ള ഒരു കൊച്ചു മതിയായിരുന്നു… ഇതിപ്പോ അവന്റെ ജീവിതം എങ്ങനെ ആകും എന്ന് ഓർത്തിട്ട് എനിക്ക് സമാധാനമില്ല. എനിക്ക് നീയും അവനും ഒരുപോലെ ആണ്. അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്. അവളെ കണ്ടിട്ട് മിനി ചേച്ചിക്ക് വെള്ളം കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.
സന്ധ്യ അനൂപിനോട് പറഞ്ഞു
അമ്മ ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും പറയല്ലേ. ഓരോരുത്തരും ഓരോ സ്വഭാവമല്ലേ. ചിലപ്പോൾ ആ കുട്ടിയുടെ ക്യാരക്ടർ അങ്ങനെയായിരിക്കും. പഴയ കാലത്തുള്ളവർക്ക് ഇപ്പോഴത്തെ കുട്ടികളുടെ രീതികളൊന്നും ഇഷ്ടമാകില്ല. എല്ലാവരോടും ഫ്രീ ആയിട്ട് ഇടപെടുന്നതുകൊണ്ട് ഇളക്കാരി ആവണമെന്നുണ്ടോ. അതൊരു സ്വഭാവമായിരിക്കും അതുകൊണ്ടായിരിക്കും.
അനൂപ് തിരുത്തി
💙