രചന – അമ്മു സജീവ്
ഹൃദയം പൊടിയുന്ന വേദനയിലും ഒരു ശിലകണക്കെ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ…
ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസിലായതും അവൾ വായപൊത്തിപിടിച്ചു കൊണ്ട് റൂമിലേക്ക് കയറി വാതിൽ അടച്ചു..
അതുവരെ പിടിച്ചു വച്ചിരുന്ന കണ്ണീരിനെ സ്വാതന്തമാക്കി വിട്ടുകൊണ്ട് അവൾ കട്ടിലിലേക്ക് വീണു….
തലയിണയിൽ മുഖമമർത്തി മതിവരുവോളം വാവിട്ടു കരഞ്ഞു…
അതിന്റിടയ്ക്ക് അച്ഛനും അമ്മയും വന്നു വിളിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുറച്ചു നേരം ഒറ്റയ്ക്കിരിക്കട്ടെ എന്ന് കരുതി അവർ ആ ശ്രമം ഒഴിവാക്കി..
സന്തോഷം നിറഞ്ഞിരുന്ന വീട് പെട്ടന്നാണ് ഒരു മരണവീടിനു തുല്യമായി മാറിയത്…
മക്കളുടെ കളിചിരികൾ നിറഞ്ഞിരുന്ന വീടിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആ അച്ഛനും അമ്മയും തളർന്നു പോയിരുന്നു….
🍂
ഓഫീസിലെ ടെൻഷനിൽ വന്നതാണ് അപ്പു..
ബാങ്കിൽ എന്തൊക്കെയോ തിരുമറികൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് കൂടുതലായി അറിയാൻ അതിന്റെ വേര് തപ്പിപ്പോയത്…
സത്യങ്ങൾ തിരിച്ചറിഞ്ഞപ്പോഴേക്കും അവൻ അമ്പരന്ന് പോയി..
കാലങ്ങളായി നടക്കുന്ന തട്ടിപ്പാണിതെന്ന് അന്നേരമാണ് അവൻ അറിയുന്നത്..
അവിടെയുള്ള ആരുടെയെങ്കിലും സഹായം ഇല്ലാതെ ഇത് ആർക്കും ചെയ്യാനാവില്ല എന്ന് അറിയാവുന്നത് കൊണ്ടു തന്നെ ആരോട് പറയണം എന്ന് അവന് അറിയില്ലാരുന്നു..
എന്നിരുന്നാലും ഇതെങ്ങനെ എങ്കിലും തടയണം എന്ന ചിന്ത അവന്റെ മനസിനെ വേട്ടയാടിക്കൊണ്ടിരുന്നു..
അതുകൊണ്ട് തന്നെ അവിടെ അവന് ഏറ്റവും വിശ്വാസം ഉള്ള അവന്റെ മേലുദ്യോഗസ്ഥനെ കാര്യങ്ങൾ അറിയിക്കാൻ തീരുമാനിച്ചു…
അവിടെ ചെന്നപ്പോഴാണ് ഇതിൽ എല്ലാവർക്കും പങ്കുണ്ടെന്ന് അറിഞ്ഞത്..
അഴിമതിക്ക് കൂട്ടുനിക്കാൻ വയ്യാത്തത് കൊണ്ടു അവിടെ നിക്കാതെ വീട്ടിലേക്ക് വന്നത്…
വരുന്ന വഴിയിലെല്ലാം മനസ്സ് വല്ലാതെ അസ്വസ്ഥം ആയിരുന്നു…
ഡ്രൈവിംഗിൽ പോലും ശ്രദ്ധിക്കാൻ പറ്റാത്ത അത്രയും കലുക്ഷിതമായിരുന്നു അവന്റെ മനസ്സ്….
ടെൻഷൻ സഹിക്ക വയ്യാതെയാണ് ബാറിൽ കയറി രണ്ടു പെഗ്ഗ് കഴിച്ചത്..
എങ്ങനെയോ ആണ് വീട്ടിൽ എത്തിയത്.
ആകെ തല പെരുത്തിരിക്കുന്നതുകൊണ്ട് തന്നെ ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല..
അപ്പോഴാണ് അമ്മു വന്നത്.. കുറെ ഏറെ തവണ പറഞ്ഞിട്ടും അവൾ ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ് ഇത്രയും ദേഷ്യം വന്നത്…
അടിച്ചു കഴിഞ്ഞു അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോഴാണ് എന്താണ് ചെയ്തതെന്ന ബോധം വന്നത്…
എങ്കിലും ആകെ തല പെരുക്കുന്നതുകൊണ്ട് തന്നെ അവളെ ഒന്ന് സമാധാനിപ്പിക്കാൻ പോലും മുതിർന്നില്ല……
കുറെ കഴിഞ്ഞപ്പോഴാണ് അച്ഛൻ അടുത്തേക്ക് വന്നത്..
അച്ഛനോട് എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് മനസ്സ് ഒന്ന് ശാന്തമായത്..
🍂
” മോനെ.. ഞാനോ നിന്റെ അമ്മയോ അവളെ തല്ലിയാൽ പോലും അവൾക്ക് ഇത്രയും സങ്കടം വരില്ല….
രണ്ടു തല്ല് കൊടുത്താൽ പോലും ഒരു കൂസലില്ലാതെ നടക്കുന്നവളാ അവൾ…
പക്ഷെ നീ എന്തേലും പറഞ്ഞാൽ അവൾക്കത് സഹിക്കില്ലടാ……
ഇന്ന് ഇതുവരെ അവൾ ഒരു വറ്റ് പോലും കഴിച്ചിട്ടില്ല…..
പാവം അതിന്റെ മനസ് ഒരുപാട് വേദനിച്ചു..
നമ്മുടെ കുഞ്ഞല്ലേടാ അവൾ….. ഒന്ന് ഫ്രഷ് ആയി വന്നു ഒന്നവളോട് സംസാരിക്ക്….. ”
അതും പറഞ്ഞു അവന്റെ കവിളിൽ ഒന്ന് തട്ടിയിട്ട് അച്ഛൻ പുറത്തേക്ക് പോയി….
രോഹിണിയും അതിനെ ശെരി വച്ചു…
ടവലും എടുത്തു ബാത്‌റൂമിൽ കയറി കുറെ നേരം ഷവറിന്റെ കീഴിൽ നിന്നു…
ആ തണുത്ത വെള്ളത്തോടൊപ്പം ഉള്ളിലെ ടെൻഷനും ഒഴുക്കി വിട്ടു…
കുളിച്ചു വന്നു വേഷം മാറിയിട്ട് അവൻ അമ്മുവിന്റെ റൂമിലേക്ക് പോയി…
വാതിൽ തുറന്നപ്പോഴേ കണ്ടു കരഞ്ഞു തളർന്നു ഉറങ്ങുന്ന തന്റെ കുഞ്ഞനിയത്തിയെ…
അവളുടെ നീര് വച്ച മുഖവും കൺപോളകളും അവന്റെ നെഞ്ചിനെ വല്ലാണ്ട് കുത്തി നോവിച്ചുകൊണ്ടിരുന്നു…
” ഏട്ടനോട് ക്ഷെമിക്ക് മോളെ… ”
അതും പറഞ്ഞു അവൻ മെല്ലെ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു…
അവളെ ഷീറ്റ് എടുത്തു പുതപ്പിച്ചിട്ട് ഡോർ ചാരി വെളിയിലേക്ക് ഇറങ്ങി…
അവൻ വെളിയിൽ ഇറങ്ങിയതും അമ്മുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകി…
🍂
പിറ്റേന്ന് ഒരുപാട് വൈകിയാണ് അമ്മു ഉറക്കം എണീറ്റത്… കണ്ണുകൾ തുറക്കാൻ അവൾ നന്നേ പാടുപെട്ടിരുന്നു..
ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയിട്ട് അവൾ താഴേക്ക് വന്നു…
വന്നതും താഴെ സെറ്റിയിൽ ഇരിക്കുന്ന അപ്പുവിനെയാണ് കണ്ടത്..
അവനെ നോക്കാതെ അവൾ അടുക്കളയിലേക്ക് പോയി…
തിരികെ വന്നപ്പോഴും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു അപ്പു.. അവളുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ അവളുടെ മനസിന്റെ വിങ്ങൽ അവന് മനസിലായി..
” കുഞ്ഞാ………”
അവന്റെ വിളി കേൾക്കാത്തതുപോലെ അവൾ റൂമിലേക്ക് പോകാൻ തുനിഞ്ഞതും അവനവളെ അവിടെ പിടിച്ചിരുത്തി..
അവന്റെ മുഖത്തേക്ക് നോക്കാതെ കുനിഞ്ഞിരിക്കുന്നവളെ അത്യധികം വാത്സല്യത്തോടെ അവൻ മുഖം പിടിച്ചുയർത്തി..
പിടിച്ചു വച്ച കണ്ണീർ അതിന്റെ അതിർവരമ്പുകൾ ഭേദിച്ചതും ഒരു പൊട്ടിക്കരച്ചിലോടെ അമ്മു അവന്റെ നെഞ്ചിലേക്ക് വീണു..
” സോറി മോളെ… ഏട്ടനോട് ക്ഷെമിക്ക് അന്നേരത്തെ ടെൻഷൻ കൊണ്ട് ചെയ്തുപോയതാ…… സോറി ടാ….. “( അപ്പു )
അതും പറഞ്ഞവൻ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു..
അവരെ തന്നെ നോക്കിക്കൊണ്ടിരുന്ന രണ്ടു കണ്ണുകളും ഈറനായി..
കുറച്ചു നേരത്തിനു ശേഷം അപ്പുവിന്റെ അലർച്ച കേട്ടാണ് എല്ലാരും ഹാളിലേക്ക് ഓടി വന്നത്…
വന്നപ്പോൾ കാണുന്നത് അവന്റെ പുറത്തു കയറി നിന്ന് കയ്യിൽ കടിച്ചു പിടിച്ചേക്കുന്ന അമ്മുവിനെയാണ്…
വഴക്കിനിടയിൽ “അയ്യോ….. അച്ഛാ…… അമ്മേ….. ആാാാ….. മാറി നിക്കെടി…..ഇനി ഇങ്ങനെ ചെയ്യൂല്ലെന്നൊക്കെ…” അപ്പു കരഞ്ഞു പറയുന്നുണ്ട്…
എവിടെ??
അമ്മുവാകട്ടെ ഇതൊന്നും ശ്രദ്ധിക്കുന്നത് പോലുമില്ല….
ഇന്നലെ അവളെ കരയിച്ചതിന്റെ മുതലും പലിശയും കൂട്ടുപലിശയും ഒക്കെ ചേർത്ത് അവനെ എടുത്തിട്ട് പെരുമാറുവാണ്…
അവസാനം അമ്മ വന്നു രണ്ടിനെയും പിടിച്ചു മാറ്റിയപ്പോഴേക്കും അപ്പുവിന്റെ മുടിയിൽ കുറച്ചു അവളുടെ കയ്യിലായിരുന്നു…..
കൈ തട്ടിക്കുടഞ്ഞു അവനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് അവൾ നേരെ റൂമിലേക്ക് പോയി…
‘എനിക്കിതെന്തിന്റെ കേടായിരുന്നു’ എന്ന എക്സ്പ്രഷൻ ഇട്ടു നിക്കുന്ന അപ്പുവിനെയും ‘ വല്ല കാര്യോം ഉണ്ടാരുന്നോന്ന് ‘
ചോദിക്കുന്ന അമ്മയേം കൂടി കണ്ടപ്പോഴേക്കും അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു…
🍂
മനസിനെ ശാന്തമാക്കിയിട്ട് റൂമിലെ കട്ടിലിൽ കിടക്കുവാണ് അമ്മു… തലേന്ന് ഒരുപാട് കരഞ്ഞതുകൊണ്ട് തന്നെ അവൾക്ക് വല്ലാത്ത ക്ഷീണം തോന്നിയിരുന്നു…
കിടന്നു എപ്പോഴോ അവൾ മയങ്ങിപ്പോയിരുന്നു….
കുറെ കഴിഞ്ഞു എണീക്കാൻ നോക്കിയപ്പോഴാണ് ദേഹത്ത് എന്തോ ഭാരം തോന്നിയത്..
ഒരുനിമിഷം ഒന്ന് പേടിച്ചു പോയെങ്കിലും സ്ഥലകാല ബോധം വീണ്ടെടുത്തു തല പൊക്കി നോക്കിയതും ഒരു കൈ അവളുടെ കഴുത്തിലും കാൽ അവളുടെ വയറ്റിലും വച്ചു കിടക്കുന്ന അച്ചുവിനെയാണ്…
” ഈ കുരിപ്പ് ഇതെവിടുന്നു കേറി വന്നു…. ഇനി എനിക്ക് വീട് മാറിയതാണോ?? ”
അതും പറഞ്ഞവൾ ചുറ്റും കണ്ണോടിച്ചു നോക്കി…
” ഇല്ലല്ലോ.. ഇതെന്റെ റൂം തന്നെയാണല്ലോ…. കിടക്കണ കിടപ്പ് കണ്ടില്ലേ… എണീക്കടി അങ്ങോട്ട്…..”
അതും പറഞ്ഞു അമ്മു അച്ചുവിന് ഒരു ചവിട്ട് വച്ചു കൊടുത്തു…. കൊച്ചു നേരെ താഴെ വീണു..
എവിടെ?? വീണിടം വിഷ്ണു ലോകം ആക്കുന്നവൾ അവിടെ കിടന്നു ഉറങ്ങുന്നു…
” ഇവളാര് കുംഭകർണന്റെ അനിയത്തി കുംഭകർണിനിയോ…. ”
എങ്ങനെയോ അവളെ പൊക്കിയെണീപ്പിച്ചു മുഖത്ത് കുറച്ചു വെള്ളം തളിച്ചു കൊടുത്തു…
” ഗുഡ് മോർണിംഗ് ചേച്ചി….. ചേച്ചി എന്താ ഇവിടെ?? “( അച്ചു )
” നട്ടുച്ചയ്ക്കാ അവളുടെ ഒരു ഗുഡ് മോർണിംഗ്…. അതും പോരാഞ്ഞിട്ട് എന്റെ റൂമിൽ അതിക്രമിച്ചു കയറി എനിക്കെന്താ ഇവിടെ കാര്യമെന്നോ?? എണീച്ചു മാറിനിൽക്ക് കെളവി….. ”
അപ്പോഴാണ് അച്ചുവിന് ലേശം ബോധം വന്നത്..
” നീയെന്താ ഇന്ന് ക്ലാസ്സിൽ പോകാഞ്ഞത്..? “(അമ്മു )
” ഞാൻ പോകാനായിട്ടാ വന്നത്.. അപ്പൊഴാ ചേച്ചി ഇവിടെ കിടക്കുന്നത് കണ്ടത്… അപ്പൊ പിന്നെ ഒരു കമ്പനിക്ക് ഞാനും കൂടി… ” ( അച്ചു വിത്ത് എ വളിച്ച ഇളി…)
എന്തോ പറയാനായി തിരിഞ്ഞ അമ്മു അപ്പോഴാണ് അവളുടെ വേഷം ശ്രദ്ധിച്ചത്….
” ഡീ…. ഇതെന്റെ ടോപ്പ് അല്ലേ……. “( അമ്മു )
” ഓ നമ്മള് തമ്മിൽ അങ്ങനൊക്കെയുണ്ടോ നാത്തൂ… ”
എന്നും പറഞ്ഞു അവളെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു…
” അയ്യടാ… വല്ലാണ്ടങ്ങ് സുഖിപ്പിക്കല്ലേ..
മാറി നിക്കങ്ങോട്ട്…… അല്ല അവളുമാരോട് പറഞ്ഞോ നീ…. ”
” അവരെപ്പോഴേ വീട്ടിൽ എത്തിക്കാണും… ഞങ്ങൾ ഇന്ന് ലീവാ..”
അടിയും ബഹളവും ഒക്കെ കഴിഞ്ഞു രണ്ട് പേരും കൂടി ഫുഡ് കഴിക്കാനായി താഴേക്ക് പോയി……
തുടരും…………..

by