19/04/2026

പല്ലവി : ഭാഗം 14

രചന – അമ്മു സജീവ്

പിറ്റേന്ന് ഒരുപാട് വൈകിയാണ് പല്ലവി ഉറക്കം എണീറ്റത്. എണീറ്റപ്പോൾ കണ്ടത് ആ റൂമിന്റെ പല മൂലകളിലായി കിടക്കുന്ന ജിത്തുവിനെയും അപ്പുവിനെയും ബാക്കി പെൺപടകളെയുമാണ്. ഒന്നും മനസിലാവാതെ എനിക്കാൻ നോക്കിയപ്പോൾ ഭയങ്കര തലവേദനയും. കൺപീലി ഒക്കെ ഫെവിക്കോൾ ഒട്ടിച്ചപോലെയുണ്ട്. തുറന്ന് വരാനൊക്കെ ഭയങ്കര മടിയാ ഇവറ്റകൾക്ക്. തലവേദന അൻസഹിക്കബിൾ ആയി. നിങ്ങളെന്താ ഇവിടെ കിടക്കുന്നെ.. ഇവിടെ എന്താ ഇത്ര വൃത്തികേടായി കിടക്കുന്നേ… ” ഉണ്ണിയാർച്ച എണീറ്റോ…?? നിന്നോട് എന്ത് തെറ്റാടി ദുഷ്ടേ ഞങ്ങൾ ചെയ്തത്… “( അപ്പു ). ” ന്താ ഏട്ടാ, എന്ത് പറ്റി?? “( പല്ലവി ). ” എന്ത് പറ്റിയെന്നോ??? ഇന്നലെ കാട്ടിക്കൂട്ടിയത് വല്ലോം തമ്പുരാട്ടിക്ക് ഓർമ ഉണ്ടോ??? “( അപ്പു ). ” കാര്യം പറ ചേട്ടാ. എനിക്കൊന്നും ഓർമ ഇല്ല.. “( പല്ലവി ).

” വെള്ളമടിച്ചു ബോധം ഇല്ലാതെ ഇന്നലെ ഇവിടെ കിടന്നു കുറെ സത്യം വിളിച്ചു പറഞ്ഞതും വാള് വച്ചതും ഒന്നും ഓർമ ഇല്ല… “( രോഹിണി ). ” ഇല്ല ചേച്ചി.. സത്യായിട്ടും എനിക്കൊന്നും ഓർമ വരുന്നില്ല.. “( പല്ലവി ). ” ഇന്നലെ ബോധം ഇല്ലാണ്ട് വാള് വച്ചു ഇവിടെ മൊത്തം കൊളമാക്കി ഞങ്ങൾക്കൊന്ന് കണ്ണടയ്ക്കാൻ പോലും സമയം തന്നില്ല നീ…… “( ചിന്നു ). ” ഇതൊക്കെയെപ്പോ.???? “( പല്ലവി ). ” അച്ഛനും അമ്മയും ഒന്നും അറിയാഞ്ഞത് ന്തോ വല്യ ഭാഗ്യം… “( ജിത്തു ). അബദ്ധം മനസിലായപ്പോൾ അമ്മു എല്ലാരേം നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് ബാത്‌റൂമിലേക്ക് പോയി. ഫ്രഷ് ആയി താഴെ ചെന്നപ്പോഴേക്കും ലക്ഷ്മി ആന്റി ചായ എടുത്തു തന്നു. അത് വാങ്ങി കുടിച്ചിട്ട് എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി. അമ്മു ഒഴിച്ച് ബാക്കിയെല്ലാവരും ചെന്ന പാടെ കട്ടിലിലേക്ക് വീണു. വാളുവച്ച കോലത്തിൽ പോയി കിടക്കുന്നതെങ്ങനെന്ന് കരുതി അമ്മു കുളിക്കാൻ പോയി. കുളിച്ചു താഴെ വന്നു അമ്മ ഉണ്ടാക്കി വച്ച ദോശയും സാമ്പാറും കഴിച്ചു.

വയറു നിറയെ ആഹാരം കഴിച്ചു നീട്ടി ഒരു ഏമ്പക്കവും വിട്ടു ബാൽക്കണിയിലൂടെ തേരാ പാര നടക്കുകയാണ് അമ്മു. കുറച്ചു നേരം ഇരുന്നു പഠിച്ചിട്ട് വീണ്ടും അമ്മയുടെ അടുത്തേക്ക് പോയി. അപ്പോഴേക്കും ചേട്ടത്തിയും വന്നിരുന്നു. അങ്ങനെ അമ്മയോടും ചേച്ചിയോടും കുറെ നേരം വർത്താനം ഒക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല. അവർ വല്ലോം ഉണ്ടാക്കും നമ്മൾ കൂടെ നിന്ന് സഹായിക്കും. പിറ്റേന്ന് ക്ലാസ്സിൽ പോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ ന്തോ ഒരു ബ്ലേക്കോ ബ്ലേക്കോ….. ( ഞാൻ തന്നെ ഉണ്ടാക്കിയതാ എങ്ങനുണ്ട്. വന്നു വന്നു ഞാൻ ഒരു കൊച്ചു കാലകേയത്തി കുഞ്ഞാവും ന്നാ തോന്നുന്നേ…… നിംബ… തൂസരസ് ടെൽമി……..)

പിറ്റേന്ന് ക്ലാസ്സിലേക്ക് പോകുന്ന തിരക്കിലാണ് നമ്മുടെ പിള്ളേർ. വീട്….. കുഴിയുള്ള റോഡ്…… അമ്മുവിന്റെ ക്ലാസ്സ്‌……. നമ്മളെങ്ങോട്ടാ പോകുന്നെ…….. അമ്മുവിന്റെ ക്ലാസ്സിലേക്ക്…… വരൂ കൂട്ടുകാരെ ഒന്നിച്ചു നമുക്ക് പോകാം ഒന്നിച്ച് നമ്മൾ പോയാൽ ശ്രമിച്ചാൽ വിജയം നമുക്ക്….. ( ഡോറ ബുജി അഡിക്റ്റഡ് ആയിപ്പോയി കഥയിലെ അമ്മൂച്ച്….. പക്ഷെ ശെരിക്കും ഉള്ള അമ്മൂച്ചിന് അതിഷ്ടല്ല… നിക്ക് ടോം ആൻഡ് ജെറി ആണിഷ്ടം…. നിങ്ങൾക്കൊക്കെ ഏതാ ഇഷ്ടം…. നമുക്ക് അതും പരീക്ഷിക്കാം…. ) ക്ലാസ്സിൽ ചെന്ന് പതിവുപോലെ ബോറൻ ക്ലാസ്സ്‌ കേട്ട് ഉറക്കം തൂങ്ങി ഇരിക്കുവാ നമ്മുടെ പിള്ളേർ.. ലഞ്ച് ബ്രേക്ക്‌ ആയപ്പോഴേക്കും മറിയാമ്മയും എബിൻ ചേട്ടനും അവിടിരുന്നു സൊള്ളുവ…..

നമ്മൾ പിന്നെ അവരുടെ ചിലവിൽ അവിടിരുന്നു ലെയ്സ് കഴിച്ചോണ്ടിരിക്കുവാ…. നമുക്ക് പിന്നെ ഇതൊന്നും പറ്റില്ലല്ലോ.. അതോണ്ട് സീനിയർ ചേട്ടന്മാരെ വായിനോക്കി കൊണ്ട് അവിടെ ഒരു മൂലയ്ക്ക് ആർക്കും ശല്യമാകാതെ ഇരിക്കും. പാവം ഞങ്ങൾ. വേണേൽ ഞങ്ങളെ കണ്ടു പഠിച്ചോ… പോകാൻ നേരം ചേട്ടന്മാരുടെ വക ഓരോ സിപ്പപ്പും കുടിച്ചു അന്നത്തെ യോഗം ഔദ്യോഗികകമായി പിരിച്ചു വിട്ടതായി അറിയിക്കുന്നു….. എല്ലാവരും വീട്ടിൽ പൊയ്ക്കോ…. തുടരും……………