19/04/2026

പല്ലവി : ഭാഗം 45

രചന – അമ്മു സജീവ്

സ്റ്റെപ്പ് ഇറങ്ങി താഴേക്ക് ഇറങ്ങുന്ന അച്ചുവിനെ നോക്കി ചിരിച്ചുകൊണ്ട് ജിത്തു അമ്മുവിനെയും കൂട്ടി ഹാളിലേക്ക് പോയി..

താഴെ ചെന്നപ്പോൾ തന്നെ ഡൈനിങ് ടേബിളിന് ചുറ്റും അച്ചുവും മറിയാമ്മയും ചിന്നുവും സ്ഥലം പിടിച്ചിരുന്നു..

എല്ലാവരും ഇരുന്നതും ലക്ഷ്മി അമ്മ എല്ലാവർക്കും ചായയും ഇലയടയും കൊടുത്തു..

പരസ്പരം നോട്ടമെറിഞ്ഞു കളിക്കുന്ന ജിത്തുവിനെയും അമ്മുവിനെയും കളിയാക്കുന്ന തിരക്കിലാണ് നമ്മുടെ മൂവർസംഘം.

കഴിച്ചു കഴിഞ്ഞു അവർ അമ്മായിക്ക് ഒരു പണി കൊടുക്കാനായി നേരെ ചിന്നുവിന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി..

വഴിയിൽ കണ്ട പൂവും കായും ഒക്കെ പിച്ചി പാട്ടും പാടിയാണ് നാലിന്റെയും നടപ്പ്….

നടന്നു നടന്നു വന്നപ്പോഴാണ് ഒരു അമ്മമ്മ ഒരു സഞ്ചി എടുത്തുയർത്താൻ നോക്കുന്നത് കണ്ടത്..

അത് കണ്ടതും നമ്മുടെ അച്ചുവിന്റെ ഉള്ളിലെ നന്മമരം ഉണർന്നത്..

അച്ചു വേഗം പോയി അമ്മയുടെ കയ്യിലെ സഞ്ചി വാങ്ങി..

” അമ്മയ്ക്ക് എവിടെ പോകാനാ?? “( അച്ചു )

” ദേ ആ വളവിലാ മോളെ എന്റെ വീട്. “( അമ്മമ്മ )

” ആണോ ഞങ്ങളും അങ്ങോട്ടാ.. അവിടെ വരെ ഞാൻ കൊണ്ടു തരാം.. ”

അതും പറഞ്ഞു അച്ചു ആ സഞ്ചിയും എടുത്തു നടക്കാൻ തുടങ്ങി..

” അച്ചൂസേ.. കുറച്ചു ദൂരം ഞങ്ങൾ കൂടി പിടിക്കാം.. “( മരിയ )

” വോ വേണ്ട…. ഞാൻ തന്നെ കൊണ്ടോയിക്കോളാം… ”

മരിയയെ നോക്കി പുച്ഛിച്ചിട്ട് അച്ചു വീണ്ടും നടത്തം തുടർന്നു..

അതിനിടയിൽ ആ അമ്മമ്മയുടെ ജാതകം വരെ അവൾ ചോദിച്ചറിഞ്ഞു…

സംസാരിക്കാൻ ഒരാളെ കിട്ടിയാൽ പിന്നെ നമ്മൾ അങ്ങനെ ആണല്ലോ..

ആദ്യത്തെ ഒരവേശത്തിന് എടുത്തു നടന്നെങ്കിലും പിന്നീട് അച്ചുവിന് കൈ വേദനിക്കാൻ തുടങ്ങി..

ഒരു ആശ്രയത്തിനായി തിരിഞ്ഞു നോക്കിയതും ബാക്കി മൂന്നെണ്ണവും മൈൻഡ് ചെയ്യാതെ മുകളിലേക്ക് ഒക്കെ നോക്കിക്കൊണ്ട് നിൽക്കുവാ…

അവിടെ ആര് ഇരിക്കുന്നോ ആവോ??

അങ്ങനെ ഒരു വിധം അവിടെ എത്തി ആ സഞ്ചി കൈമാറുമ്പോൾ ആ അമ്മമ്മ വളരെ നന്ദിയോടെ അവളുടെ തലയിൽ തലോടി…

അത് മാത്രം മതിയായിരുന്നു അവളുടെ അതുവരെയുള്ള മുഴുവൻ ക്ഷീണവും മാറാൻ..

അവിടുന്ന് ഇറങ്ങിയപ്പോഴാണ് ഒരു പത്തു അൻപത്തിയഞ്ചു വയസ്സ് പ്രായം വരുന്ന അമ്മ അച്ചുവിനെ കണ്ടു അവളുടെ അടുത്തേക്ക് വന്നത്..

വേഗം വന്നു അവളുടെ കയ്യിൽ പിടിച്ചിട്ട് അവളോട് ഓരോന്ന് ഒക്കെ പറയുന്നുണ്ട്..

” അയ്യോ.. എന്റെ മോൾ അങ്ങ് ക്ഷീണിച്ചു പോയല്ലോ?? നീ ഒന്നും കഴിക്കാറില്ലേ… “( ദാറ്റ്‌ ആന്റി )

” ഇല്ല കഴിക്കാറുണ്ട്… ”

പുള്ളിക്കാരി ആരാണെന്ന് ഒന്നും അറിയില്ലെങ്കിലും അച്ചു അതിനു മറുപടി കൊടുത്തു..

” മോളങ്ങ് വളർന്നു വലിയ പെണ്ണായല്ലോ… കുഞ്ഞിലേ ഞാൻ എന്തോരം എടുത്തു നടന്നതാണെന്നോ??
സരസ്വതി അമ്മയെ മോൾക്ക് ഓർമയില്ലേ?? “( ആന്റി )

” അയ്യോ സരസ്വതി അമ്മയെ ഞാൻ മറക്കാനോ??
ആന്റി എന്നെ എടുത്തു നടന്നതൊക്കെ ഇന്നലെ നടന്നത് പോലെ എനിക്ക് ഓർമയുണ്ട്.. ”

അവര് രണ്ട് പേരും കൈ പിടിച്ചു ഭയങ്കര സംസാരത്തിലാണ്..

ഇടയ്ക്ക് അതാരാണെന്ന് അമ്മു ചോദിച്ചപ്പോഴും പണ്ട് എടുത്തു നടന്ന കഥ ഒക്കെ വിശദീകരിച്ചു കൊടുക്കുവാണ് നമ്മുടെ അച്ചു..

” അല്ല മോളെ.. കല്യാണം കഴിഞ്ഞിട്ട് വിശേഷം ഒന്നും ആയില്ലേ ഇതുവരെ?? ”

ആന്റി യുടെ ആ ഒരൊറ്റ ചോദ്യത്തിൽ നൂറു വാൾട്ടിൽ പ്രകാശിച്ച ബൾബ് പോലെ ഇരുന്ന അച്ചുവിന്റെ മുഖം പെട്ടന്ന് ഫ്യൂസ് ആയി..

ഇത് കേട്ട് ബാക്കിയുള്ളവരുടെയും കിളി പോയി..

” എന്തോന്നാ?? “( അച്ചു )

” ഇതൊന്നും ഇങ്ങനെ നീട്ടിക്കൊണ്ട് പോകരുത് മോളെ??
നിന്റെ ഈ പ്രായത്തിൽ എനിക്ക് പിള്ളേര് രണ്ടാ..”( ആന്റി )

” ആന്റി എന്തൊക്കെയാ ഈ പറയുന്നേ?? “( അച്ചു )

” അല്ല മോള് ആ മനയ്ക്കലെ പ്രഭാകരേട്ടന്റെ മോൾ അല്ലേ?? “( ആന്റി )

അതുകൂടി കേട്ടതും അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു…

” ന്റെ ആഞ്ജനേയ സ്വാമി ശക്തി തരൂ….
ഇനിയും ഇവിടെ നിന്നാൽ ഞാൻ ഇവരെ കൊന്നിട്ട് ജയിലിൽ പോകേണ്ടി വരും..”

അതും പറഞ്ഞു അവരെ നോക്കി പല്ല് കടിച്ചു കൊണ്ടു അച്ചു ചവിട്ടിത്തുള്ളിക്കൊണ്ട് അവിടുന്ന് പോയി..

” ആന്റി ഉദ്ദേശിച്ച പ്രഭാകരന്റെ മോൾ അവളല്ല…
അങ്ങനെ ഒരാളെ അവൾക്ക് അറിയുക കൂടി ഇല്ല… അപ്പൊ പറഞ്ഞത് പോലെ ഗുഡ് ബൈ…. ”

അച്ചുവിന്റെ പ്രവർത്തി കണ്ടു ഡാഷ് പോയ ഡാഷിനെ പോലെ നിന്ന ആന്റിയോട് അത്രയും പറഞ്ഞിട്ട് അമ്മുവും ചിന്നുവും മരിയയും അച്ചുവിന് പുറകെ ഓടി..

” ഡീ.. നിക്ക് മെല്ലെ പോ… “( അമ്മു )

” അച്ചൂ.. നിക്ക് ഞങ്ങളും വരുന്നു… “( ചിന്നു )

” എടിയേയ്……. “( മരിയ )

മൂന്നും കൂടി ഓടി അച്ചുവിന്റെ അടുത്ത് ചെന്നു അവളെ അവിടെ പിടിച്ചു നിർത്തി..

ചുണ്ട് മലർത്തി തല കുനിച്ചു നിൽക്കുന്ന അച്ചുവിനെ കണ്ടതും അമ്മുവിന് ചിരി സഹിക്കാൻ കഴിഞ്ഞില്ല..

റോഡ് ആണെന്ന് പോലും നോക്കാതെ അമ്മു അവിടെ കുത്തിയിരുന്ന് ചിരിക്കാൻ തുടങ്ങി..

അവളുടെ ചിരി കണ്ടതും അത് വരെ ചിരി പിടിച്ചു നിർത്തിയിരുന്ന ചിന്നുവും മറിയാമ്മയും കൂടെ ഇരുന്നു ചിരിക്കാൻ തുടങ്ങി…

” കല്യാണം കഴിഞ്ഞിട്ട് വിശേഷം ഒന്നും ആയില്ലേ മോളേ…? ”

അമ്മു ആണേൽ അതും പറഞ്ഞു അവളെ നോക്കി വീണ്ടും വീണ്ടും ചിരിക്കാൻ തുടങ്ങി..

അച്ചുവിന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും ചിന്നുവും മരിയയും സ്വിച്ച് ഇട്ടപോലെ ചിരി നിർത്തി വായ പൂട്ടി സിബ് ഇട്ടു..

നമ്മുടെ അമ്മുവിനെ ഇതൊന്നും ബാധിക്കുന്ന കാര്യമേ അല്ല എന്ന പോലെ ഫ്രണ്ട്‌സ് സിനിമയിലെ ശ്രീനിവാസനെ പോലെ റോഡിൽ കിടന്നു വയറും പൊത്തി ചിരിക്കുവാണ്..

“ഇവളിന്ന് വല്ലതും വാങ്ങി കൂട്ടും…”

ചിന്നു തലയ്ക്കും കൈ കൊടുത്തു മറിയാമ്മയ്ക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു..

” ദേ പരട്ട തള്ളേ… എന്റെ ചേട്ടനെ ഓർത്തിട്ടാ അല്ലേൽ എടുത്തു വല്ല കിണറ്റിലും കൊണ്ടിട്ടേനെ…. ഹും……. ”

അതും പറഞ്ഞു കലിപ്പിൽ നടന്നു പോയപ്പോഴാണ് ഒരു ബൈക്കുകാരൻ ചേട്ടൻ അത് വഴി ചീറിപ്പാഞ്ഞു പോയത്..

” റോഡിലൂടെയാണോടാ വണ്ടി ഓടിച്ചു കൊണ്ട് പോകുന്നത് പരട്ടെ…? “( അച്ചു )

ഒരാവേശത്തിന് ചാടിക്കേറി പറഞ്ഞെങ്കിലും പുള്ളി അത് കേട്ടു എന്ന് മനസിലായത് വണ്ടി സഡൻ ബ്രേക്ക്‌ ഇട്ടു നിർത്തിയപ്പോഴാണ്..

ബൈക്കിൽ നിന്ന് ഇറങ്ങി മുന്നിലേക്ക് പാറിവീണ നീളൻ മുടി മാടിയൊതുക്കി നടന്നു വരുന്ന സുന്ദരമായ ചെറുപ്പക്കാരനെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുവാണ് നമ്മുടെ പെൺപട..

( കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ എന്ന് പറയുന്ന പോലെയാ ഇതിന്റെയൊക്കെ കാര്യം.)

ആ സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരൻ നടന്നു അവരുടെ അടുത്തെത്തി..

കണ്ടാൽ ഒരു ഹിന്ദി സീരിയൽ നടനെ പോലെയുണ്ട്.. മലയാളി അല്ലന്നാ തോന്നുന്നത്..

” റോഡിലൂടെ അല്ലാണ്ട് നിന്റെ തലേൽ കൂടി ഓടിക്കാൻ പറ്റുവോ?? നിന്റപ്പന് സ്ത്രീധനം കിട്ടിയതൊന്നും അല്ലല്ലോ ഈ റോഡ്..??”

മരിയയെ നോക്കിയാണ് അത്രയും പറഞ്ഞത്…

( ജോസഫെ.. സേട്ടന് മലയാളം അറിയാം )

” അയ്യോ ചേട്ടാ, ഞാൻ അല്ല ദേ ഇവളാ… ”

അതും പറഞ്ഞു അച്ചുവിന്റെ അടുത്തേക്ക് തിരിഞ്ഞതും ആട് കിടന്നിടത്തു അതിന്റെ പൂട പോലും ഇല്ലന്ന് പറയുന്ന പോലെ അച്ചു നിന്നിടത്തു ‘അ’ പോലും ഇല്ല..

” ങേ… ഇവളിതെവിടെ പോയി?? “( മരിയ )

” അവളെവിടെ പോയി?? “( ചിന്നു )

” ഇനി വല്ല ജീമ്പൂമ്പയും എടുത്തോണ്ട് പോയോ?? “( അമ്മു )

” നിങ്ങളെന്താ കളിക്കുവാണോ?? ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ… ”

അതും പറഞ്ഞു അയാൾ ബൈക്കും എടുത്തോണ്ട് പോയി..

” ശ്യെടാ… എന്നാലും ഇവൾ ഇതെവിടെ പോയി?? “( മരിയ )

” കൂയ്…. ഞാൻ ഇവിടെ ഉണ്ട്?? “( അച്ചു )

നോക്കിയപ്പോഴുണ്ട് അടുത്ത് കണ്ട കുറ്റിക്കാട്ടിൽ നിന്ന് ഇറങ്ങി വരുവാണ് കക്ഷി..

” ശേ.. അയാള് പോയോ..? ഞാൻ രണ്ടു പഞ്ചു ഡയലോഗ് പറയാൻ വന്നെയാ..
അങ്ങേർക്കെന്നെ ശെരിക്കും അറിഞ്ഞൂടാ..
അയാൾ ആരാന്നാ അങ്ങേരുടെ വിചാരം?? “( അച്ചു )

” അങ്ങേരെ കണ്ട് ഓടി ഒളിച്ചതും പോരാഞ്ഞിട്ട് ഇങ്ങനെ നിന്ന് ഡയലോഗ് അടിക്കാൻ ലേശം ഉളുപ്പുണ്ടോ നിനക്ക്?

അയാളുടെ വായിൽ ഇരിക്കുന്ന മൊത്തം കേട്ടത് ഈ ഞാനും “( മരിയ )

” പേടിയോ?? അതും ഈ എനിക്ക്.. എനിക്ക് ഒരുത്തനേം പേടിയില്ല… “( അച്ചു വിത്ത്‌ പുച്ഛം )

” അയ്യോ ദേ ആ ചേട്ടൻ “(ചിന്നു )

” അയ്യോ ഓടിക്കോ… “( അച്ചു )

കുറച്ചു കഴിഞ്ഞും അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് തിരിഞ്ഞു നോക്കിയ അച്ചു കാണുന്നത് അവളെ നോക്കി കളിയാക്കി ചിരിക്കുന്നവരെയാണ്..

” ഓഹോ ആക്കിയതാണല്ലേ??
ഇന്ന് ആരെയാണോ കണി കണ്ടത്??
രാവിലെ മുതൽ വഴിയേ പോകുന്ന പണി മൊത്തം ഫ്ലൈറ്റ് പിടിച്ചു എന്റടുത്തു തന്നെ വരുവാണല്ലോ “( അച്ചു )

അങ്ങനെ കളിച്ചു ചിരിച്ചു തമാശയും പറഞ്ഞു ചിന്നുവിന്റെ വീട്ടിൽ ചെന്നപ്പോഴുണ്ട് അതാ മുറ്റത്തൊരു അമ്മായി..

” ഡീ ആളിത്തിരി പ്രശ്നം ആണ്..
മര്യാദക്ക് ഒന്നും ആരോടും സംസാരിക്കില്ല..
ന്തേലും പറഞ്ഞു കുത്തിത്തിരിപ്പുണ്ടാക്കൽ ആണ് മെയിൻ ഹോബി “( ചിന്നു )

” ഓഹോ അപ്പൊ ഇതാണല്ലേ നമ്മുടെ ചൊറിയാൻ പുഴു…? ഇപ്പൊ ശെരിയാക്കി തരാം… “( അമ്മു )

നാലുപേരും കൂടി ചെന്നപ്പോൾ അവരെ നോക്കി അത് ആരാണെന്ന് തിരക്കുവാണ് നമ്മുടെ അമ്മായി…

” അല്ല ഇതൊക്കെ ആരാ ചിന്നുമോളെ? “( അമ്മായി )

” ഇതൊക്കെ എന്റെ ഫ്രണ്ട്‌സ് ആണ് അമ്മായി.. ഇത് അമ്മു.., ഇത് അച്ചു.., ഇത് മരിയ”( ചിന്നു )

” ആണോ? ഇങ്ങനെ കറങ്ങി നടന്നാൽ മക്കളുടെ വീട്ടിൽ ഒന്നും ആരും ചോദിക്കില്ലേ?”( അമ്മായി )

ചവിട്ടി കൂട്ടി എടുത്തു എറിയാൻ തോന്നിയെങ്കിലും അതൊന്നും അവർ പുറത്തു കാട്ടിയില്ല..

” ഇതെന്റെ അമ്മായി ”

അതും പറഞ്ഞു ചിന്നു അവർക്ക് അമ്മായിയെ പരിചയപ്പെടുത്തി.

” ഉയ്യോ.. ഇത് നിന്റെ അമ്മായി ആയിരുന്നോ??
അമ്മായി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ നല്ല പ്രായം കാണുമെന്നാ കരുതിയെ..

ഇതിപ്പോ ഞങ്ങളെ രണ്ട് പേരെ കൂടി കണ്ടാലും എന്റെ ചേച്ചി ആണെന്നെ പറയൂ..എന്നാ ഒരു ഗ്ലാമറാ?? “( അമ്മു )

അമ്മുവിന്റെ ആ ഡയലോഗിൽ അമ്മായി ഫ്ലാറ്റ്..
ചിന്നുവാണേൽ ചിരി കടിച്ചു പിടിച്ചു നിൽക്കുവാണ്..

” അമ്മായിക്ക് കൊച്ചുമക്കൾ ഒക്കെ ഉള്ളതാ “( ചിന്നു )

” ഹോ.. ചർമം കണ്ടാൽ പ്രായം പറയില്ല.. ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താ അമ്മായി?? “(അച്ചു )

” ഞാനൊന്നും ചെയ്യില്ല മോളെ… അല്ല മക്കൾ എന്താ അവിടെ തന്നെ നിൽക്കുന്നത് വാ അമ്മായി ചായ ഇട്ടു തരാം… ”

അമ്മായി അവരെ വിളിച്ചു അകത്തു കൊണ്ടുപോയി കാര്യമായിട്ട് സൽക്കരിക്കുവാണ്.

അമ്മായിയുടെ മാറ്റം കണ്ട് ചിന്നുവും അമ്മയും ഒക്കെ കിളി പറന്നു നിൽക്കുവാണ്..

ഹല്ല പിന്നെ… നമ്മളോടാ കളി..

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നതാണ് ഈ കെ കെ അനുപല്ലവി… ബുഹഹഹ……

തുടരും………