രചന – അമ്മു സജീവ്
” ശ്യെടാ.. എന്താപ്പോ ഉണ്ടായേ.
ആരാ ഇവിടെ പടക്കം പൊട്ടിച്ചേ..
അല്ല ഞാൻ ഇനി ആരെ കാണാനാ ഇവിടെ നിക്കുന്നെ…. ”
അതും പറഞ്ഞു അച്ചു അവളുടെ ക്ലാസ്സിലേക്ക് പോയി..
💞
അനിയുടെ ആ പ്രവർത്തിയിൽ ചിന്നുവിന് നല്ല സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ടായിരുന്നു..
ക്ലാസ്സിൽ ചെന്നിട്ടും ചിന്നുവിന്റെ മനസ്സ് വളരെ അസ്വസ്ഥം ആയിരുന്നു..
പോരാത്തതിന് അമ്മുവും മരിയയും ഇല്ലാത്തതുകൊണ്ട് തന്നെ ആകെ ഒറ്റപ്പെട്ട അവസ്ഥയും.
” സാർ ആരോട് സംസാരിച്ചാൽ എനിക്കെന്താ….ഞാൻ എന്തിനാ ആവശ്യം ഇല്ലാണ്ട് ഇങ്ങനെ ടെൻഷൻ ആവുന്നത്..”
അങ്ങനെ എന്തൊക്കെയോ ആലോചിച്ചിരിക്കുവാണ് നമ്മുടെ ചിന്നു…
പിന്നീട് സെമിനാറിന്റെ തിരക്കിൽ പെട്ടതുകൊണ്ട് തന്നെ അവൾ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല….
സെമിനാർ ഒക്കെ വളരെ നന്നായി പ്രെസെന്റ് ചെയ്തതിനു ശേഷം ചിന്നു കാന്റീനിലേക്ക് പോയി…
അവിടെ ചെന്നു ഒരു ചൂട് ചായ ഊതിക്കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് അടുത്ത് ആരുടെയോ സാമീപ്യം അനുഭവപ്പെട്ടത്…
അതാരാണെന്ന് അറിയാനായി മുഖം ഉയർത്തി നോക്കിയതും ഒരു ചെറു പുഞ്ചിരിയോടെ അവളുടെ അടുത്തിരിക്കുന്ന അനിയെ ആണ്..
അതേ ഇളം പുഞ്ചിരിയോടെ തന്നെ അവളുടെ പാത്രത്തിലെ പരിപ്പുവടയിൽ നിന്ന് ഒരു ചെറു കഷ്ണം മുറിച്ചെടുത്തു അവൻ വായിൽ വച്ചു..
തന്റെ അടുത്തിരുന്നു പരിപ്പുവട ആസ്വദിച്ചു കഴിക്കുന്നവനെ ഒരുവേള അവൾ കണ്ണെടുക്കാതെ നോക്കി നിന്നു..
അവളുടെ അമ്പരപ്പോടെയുള്ള ആ നോട്ടം കണ്ടപ്പോൾ അവന് ശെരിക്കും ചിരിയാണ് വന്നത്…
” എടോ….. ”
അവൻ അവളുടെ മുഖത്തേക്ക് നോക്കി വിരൽ ഞൊടിച്ചു കൊണ്ട് വിളിച്ചു..
” ഏഹ്… എ… എന്താ…….. “( ചിന്നു )
” എടോ.. എന്താ ഇങ്ങനെ നോക്കുന്നെ…. ഞാൻ വേറെ വാങ്ങി തരാം… “( അനി )
” ഏയ് സാരമില്ല.. സാർ കഴിച്ചോളൂ…. ”
അതും പറഞ്ഞു അവൾ വേഗം ചായ ഊതിക്കുടിക്കാൻ തുടങ്ങി..
ടെൻഷൻ തീരെ ഇല്ലാത്തത് കൊണ്ട് തന്നെ പുള്ളിക്കാരിയുടെ കൈ കിടു കിടാ വിറയ്ക്കുന്നുണ്ടായിരുന്നു..
” തന്നെ ഒറ്റയ്ക്ക് ഇതാദ്യായിട്ടാ കാണുന്നത്.ബാക്കിയുള്ളവർ എന്താ വരാഞ്ഞത്?? “( അനി )
” അത് പിന്നെ… ആഹ്… അവർക്ക് ഹോസ്പിറ്റലിൽ വരെ പോകണമായിരുന്നു.. “( ചിന്നു )
” രണ്ടു പേരും കൂടി ഒരുമിച്ചോ? “( അനി )
” അല്ല..മരിയ ഹോസ്പിറ്റലിൽ പോയി..പല്ലവി ഏതോ റിലേറ്റീവ് ന്റെ വീട്ടിൽ പോയി.. ”
ചിന്നു അന്നേരം വായിൽ വന്ന ഒരു കള്ളം എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു.
” മ്മ് മ്മ്…. ”
അതിന് ഒന്ന് മൂളിക്കൊടുത്തിട്ട് അനി ബിൽ കൊടുക്കാനായി പോയി..
” ശ്യേഹ്… ഇനി പറഞ്ഞത് വിശ്വസിച്ചില്ലേ… കുറച്ചൂടി നല്ലത് വല്ലതും പറയണ്ടെതായിരുന്നു.
അതും കരുതി അവൾ ബിൽ കൊടുക്കാൻ ചെന്നപ്പോഴേക്കും അനി അവളുടെ ബിൽ കൂടി കൊടുത്തിരുന്നു…
” സാർ… എന്റേൽ ക്യാഷ് ഉണ്ട്…. “( ചിന്നു )
” സാരമില്ലടോ… ഒരു ചായ തന്നെയല്ലേ… അതിപ്പോ ഞാൻ കൊടുത്തെന്നു കരുതി ഒന്നുമില്ല…”( അനി )
” ന്തൊരു സ്നേഹം.. ഇനി ഇങ്ങേരു അന്യന്റെ അമ്മായിടെ മോൻ വല്ലതും ആണോ”?
വേറെന്തെലും വേണോ തനിക്ക്..??”( അനി )
” വേണ്ട….. ”
” താൻ ക്ലാസ്സിലേക്കാണോ… “( അനി )
” ആഹ് അതേ…. “( ചിന്നു )
” എന്നാ വാ ഒരുമിച്ചു പോകാം… ”
അങ്ങനെ അവർ രണ്ടു പേരും കൂടി ക്ലാസ്സിലേക്ക് നടന്നു…
” പല്ലവിയുടെ വീടിന്റെ അടുത്ത് തന്നെയല്ലേ തന്റെയും വീട്…. “( അനി )
” കുറച്ചു അപ്പുറത്താ.. എന്താ സാർ…. “( ചിന്നു )
” ഏയ്യ്.. ഒന്നുല്ല… വെറുതെ ചോദിച്ചെയാ?? “( അനി )
അതിന് മറുപടിയായി അവൾ ഒന്ന് മൂളി…
അവർ തമ്മിൽ ഓരോന്നു സംസാരിച്ചു വന്നപ്പോഴാണ് അനി സെമിനാറിന്റെ കാര്യം ഒക്കെ ചോദിച്ചത്…
അവൻ ചോദിക്കുന്നതിനെല്ലാം അവൾ മറുപടിയും കൊടുത്തു..
പിന്നീട് അനി എന്തോ ചോദിക്കാനായി വന്നതും അവനെ ആരോ വിളിക്കുന്ന സൗണ്ട് കേട്ടാണ് തിരിഞ്ഞു നിന്നത്.
” സാർ ഇവിടെ നിക്കുവായിരുന്നോ?? ഞാൻ എവിടെ ഒക്കെ തിരക്കിയെന്നറിയുമോ?..
വേഗം വാ മീറ്റിംഗ് തുടങ്ങാൻ സമയമായി… ”
അതും പറഞ്ഞു അധികാരത്തോടെ അനിയുടെ കയ്യിൽ പിടിച്ചു വലിക്കുന്ന ദേവിക മിസ്സ് നെ കണ്ടതും എന്തിനോ വേണ്ടി ചിന്നുവിന്റെ കണ്ണുകൾ നിറഞ്ഞു…
” അയ്യോ ഞാൻ അത് മറന്നു..
ചൈതന്യയോട് സംസാരിച്ചു സമയം പോയതറിഞ്ഞില്ല… എടോ…
താൻ ക്ലാസ്സിലേക്ക് പൊയ്ക്കോ… എനിക്കൊരു മീറ്റിംഗ് ഉണ്ട്… ”
ചിന്നുവിനോട് അത്രയും പറഞ്ഞു അനിയും ദേവികയും അവിടുന്ന് പോയി…
ചിന്നു അവിടെ അടുത്തുള്ള ബെഞ്ചിൽ ഇരുന്നു…
മനസ് അസ്വസ്ഥം ആയതും ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്തു കുറെ നേരം ട്രോളും റീൽസും ഒക്കെ നോക്കിക്കൊണ്ടിരുന്നു….
അച്ചുവിന് ഉച്ച കഴിഞ്ഞു ക്ലാസ്സ് ഇല്ലാത്തതു കൊണ്ട് ചിന്നുവും ഉച്ചയ്ക്ക് ഇറങ്ങി..
അവർ രണ്ടുപേരും കൂടി നേരെ അച്ചുവിന്റെ വീട്ടിലേക്ക് പോയി..
അവിടെ ചെന്നപ്പോഴേക്കും ലക്ഷ്മി അമ്മ അവർക്ക് കഴിക്കാൻ ഉള്ളത് എടുത്തു വച്ചു..
കഴിച്ചു കഴിഞ്ഞു കുറച്ചു നേരം കഴിഞ്ഞപ്പോൾ മരിയയും അങ്ങോട്ട് വന്നു…
അവർ സംസാരിച്ചോണ്ടിരുന്നപ്പോഴാണ് വാതിലിൽ ഒരു തട്ട് കേട്ടത്..
അച്ചു പോയി കതക് തുറന്നതും മുടി ഒക്കെ അഴിച്ചിട്ടു നിൽക്കുന്ന അമ്മുവിനെയാണ്..
” അല്ല ആരിത്?? കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?? “( അച്ചു )
” അല്ല നിന്റെ കുഞ്ഞമ്മ കുടത്തിന്ന് ചാടിയത്… മാറി നിക്ക് പെണ്ണുമ്പിള്ളേ അങ്ങോട്ട്…. ”
അച്ചുവിനെ നന്നായൊന്ന് ഇരുത്തി പുച്ഛിച്ചിട്ട് അമ്മു അകത്തേക്ക് കയറി..
” ശ്യെടാ.. ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ….. “( അച്ചു )
” മ്യോളെ….. കിട്ടിയില്ലേ…. ഇങ്ങ് പോരെ… “( മരിയ )
” ആഹ് അല്ലേലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ല….. “( അച്ചു )
അമ്മു എന്തോ പറയാൻ വന്നതും അച്ചു വേഗം അവളുടെ വായിൽ പൊത്തിപ്പിടിച്ചിട്ട് പറഞ്ഞു..
” വേണ്ട പറയണ്ട.. ഞാൻ ഊഹിച്ചോളാം…. ”
ചിന്നുവിന്റെ മുഖത്തെ സങ്കടത്തിന്റെ കാരണം കുത്തിത്തിരുപ്പ് അമ്മായി ആയിരിക്കും എന്ന നിഗമനത്തിൽ ഓപ്പറേഷൻ അമ്മായി എന്ന ധൗത്യത്തിനായി ഉള്ള പ്ലാനിങിലാണ് അമ്മുവും കൂട്ടരും….
പ്ലാൻ ചെയ്തു പ്ലാൻ ചെയ്തു നാലും കൂടി അവിടെ കിടന്നു ഉറങ്ങിപ്പോയി എന്ന് പറയുന്നതാണ് സത്യം…
ചായ റെഡി ആയിന്നു പറഞ്ഞു ലക്ഷ്മി അമ്മ വിളിച്ചതും നാലുപേരും പോയി മുഖം ഒക്കെ കഴുകി താഴേക്കു പോകാൻ ഇറങ്ങി..
പെട്ടന്നാണ് എന്തോ ഒന്ന് അമ്മുവിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് ഇട്ടത്…
എന്തോ ഒന്നിൽ തട്ടി നിന്നപ്പോഴാണ് അമ്മുവിന് ബോധം വന്നത്..
പെട്ടന്ന് തല കുടഞ്ഞു നേരെ നോക്കിയതും അവളുടെ ഉണ്ടക്കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കുന്ന ജിത്തുവിനെയാണ് കണ്ടത് ..
” എന്താ?? “( അമ്മു )
” പിണക്കാണോ പെണ്ണേ എന്നോട്..? നിന്നെ ഞാൻ ശ്രദ്ധിക്കുന്നില്ലന്ന് തോന്നുന്നുണ്ടോ?? “( ജിത്തു )
” ജിത്തേട്ടന്റെ തിരക്കുകൾ കൊണ്ടല്ലേ…
എനിക്ക് മനസിലാവും.. അടുത്തിരുന്നാൽ മാത്രേ പ്രണയം ഉണ്ടാവൂ എന്ന് ആരാ പറഞ്ഞത്…
എവിടിരുന്നാലും എന്റെ മുഖം ഒന്ന് വാടിയാൽ അതറിഞ്ഞു എന്നെ വിളിക്കാറില്ലേ…
ദൂരെ ഇരുന്നും എന്നെ ഹാപ്പി ആക്കുന്നില്ലേ..അതിൽ കൂടുതൽ എന്താ ഏട്ടാ വേണ്ടത്?? “( അമ്മു )
” നിന്നോളം എന്നെ മനസിലാക്കാൻ വേറെ ആർക്ക് പറ്റും അമ്മൂട്ടാ… ”
അതും പറഞ്ഞു അവൻ അവളെ ഒന്നൂടി ആ നെഞ്ചിലേക്ക് ചേർത്ത് നിർത്തി..
” എന്താ പെണ്ണേ… ഇങ്ങനെ നോക്കുന്നെ…. നീ എന്നെ ആദ്യായിട്ട് കാണുവാണോ?? “( ജിത്തു )
” അല്ല..ജിത്തേട്ടൻ എപ്പോഴാ വന്നേ.. “( അമ്മു )
” ഞാൻ വന്നിട്ട് പത്തിരുപത്തേഴ് വർഷം ആയി… “(ജിത്തു )
” ഉവ്വോ..അറിഞ്ഞില്ല….?? ”
” ഓഹോ എന്നാ ചേട്ടൻ അറിയിച്ചു തരട്ടെ എന്റെ അമ്മൂട്ടന്… മ്മ്മ്?? “( ജിത്തു )
” ദേ കളിക്കാതെ മാറിക്കെ മനുഷ്യാ.. ഞാൻ പോന്ന്… ”
അതും പറഞ്ഞു അമ്മു തിരിഞ്ഞതും അവൻ അവളെ വലിച്ചാ നെഞ്ചിലേക്ക് തന്നെ ചേർത്ത് ഭിത്തിയോട് ചേർത്ത് നിർത്തി..
പെട്ടന്ന് ഞെട്ടി കണ്ണുകൾ ഇറുക്കെ മൂടി ജിത്തുവിനെ കെട്ടിപ്പിടിച്ച അമ്മു അവന്റെ നെഞ്ചിലെ കുഞ്ഞി രോമങ്ങൾ മുഖത്ത് തട്ടിയപ്പോഴാണ് കണ്ണുകൾ തുറന്നത്…
അവളുടെ ആ ഉണ്ടക്കണ്ണുകളിലേക്ക് തന്നെ നോക്കി ഒരു കള്ളചിരിയോടെ അമ്മുവിന്റെ മുഖത്തിന് നേരെ കുനിഞ്ഞു വരുന്ന ജിത്തുവിനെ കണ്ടതും അവളുടെ ചുണ്ടിലും നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി തത്തിക്കളിച്ചു…
ചിരിക്കുമ്പോൾ വിരിയുന്ന അവളുടെ നുണക്കുഴി കവിളിൽ അവൻ മൃദുവായി ചുംബിച്ചു…
മെല്ലെ ആ കവിളിൽ പല്ലുകൾ അമർത്തിയ ശേഷം ഒന്നുകൂടി ആ കവിളിൽ അമർത്തി ചുംബിച്ചു..
അവന്റെ ചുടു നിശ്വാസം തട്ടുമ്പോൾ നിറയെ പീലികൾ ഉള്ള ആ ഉണ്ടക്കണ്ണുകൾ ചിമ്മിതുറന്ന് അവൾ അവനെ തന്നെ നോക്കി നിന്നു..
” ഈ ജന്മം എനിക്ക് കിട്ടിയ പുണ്യാ അമ്മൂട്ടാ നീ…. “( ജിത്തു )
” ലവ് യൂ ജിത്തേട്ടാ…. ”
” ലവ് യൂ ടൂ അമ്മൂട്ടാ… ”
അതും പറഞ്ഞു അവൻ അവളുടെ നെറുകയിൽ അവന്റെ ചുണ്ടുകൾ കൊണ്ട് ഒരു മുദ്രണം ചാർത്തി..
” ഹോ എന്താ ഇവിടെ പൊടി… ”
ഒന്ന് ചുമച്ചു കൊണ്ട് അവിടിരുന്ന പൊടി തട്ടിക്കൊണ്ടു അങ്ങോട്ട് വന്ന അച്ചു പറഞ്ഞു..
പെട്ടന്ന് അവളുടെ ശബ്ദം കേട്ടതും അമ്മുവും ജിത്തുവും പെട്ടന്ന് അകന്നു മാറി…
” ശ്യെടാ… ഈ കുരിപ്പിനെ ആരാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചത്…? “( ജിത്തു )
” ഓ പിന്നേയ്… ഞാൻ ചായ കുടിക്കാൻ വിളിക്കാൻ വന്നെയാ….
അല്ലാണ്ട് സീൻ പിടിക്കാൻ ഒന്നുമല്ല….
അതെങ്ങനാ കെട്ടുപ്രായം തികഞ്ഞ ഒരു കൊച്ച് ഇവിടെ ഉണ്ടെന്ന വല്ല ബോധവും ഉണ്ടോടാ ചേട്ടൻ തെണ്ടി നിനക്ക്?? “( അച്ചു )
” അതാരാ മോളെ ഇവിടെ കെട്ടുപ്രായം തികഞ്ഞ കൊച്ച്?? “( ജിത്തു )
” നിന്റെ കണ്ണിലെന്താ തവള പെറ്റു കിടക്കുവാണോ??
ഞാൻ ഇവിടെ നിക്കുന്നത് നിനക്ക് കണ്ണിനു പിടിക്കുന്നില്ലേ?? ഹും… “( അച്ചു )
” അയ്യടി മൊട്ടേന്ന് വിരിയട്ടെ ആദ്യം എന്നിട്ടാവാം കല്യാണം ”
അതും പറഞ്ഞു ജിത്തു അവളുടെ തലയിൽ ഒരു തട്ട് വച്ചു കൊടുത്തു..
” വാ ചേച്ചി ചായ കുടിക്കാം “(അച്ചു )
” അപ്പൊ ഞാൻ വരണ്ടേ?? “( ജിത്തു )
“നീ പോടാ മരപ്പട്ടി… “അതും പറഞ്ഞു അവൾ താഴേക്ക് ഇറങ്ങി ഓടി..
തുടരും………..

by