17/04/2026

പല്ലവി : ഭാഗം 22

രചന – അമ്മു സജീവ്

ജിത്തുവിന്റെ കാൾ കട്ട് ആയതും ഫോൺ കട്ടിലിലേക്ക് ഇട്ടിട്ട് അമ്മു ബാൽക്കണിയിലേക്കുള്ള വാതിൽ തുറക്കാനായി പോയി. വാതിൽ തുറന്നതും നല്ല തണുത്ത ഇളം കാറ്റ് അവളെ തഴുകി പോയി.. വാതിൽ തുറന്നു ഉള്ളിലേക്ക് കയറിയപ്പോൾ തന്നെ പുറകിലൂടെ രണ്ടു ബലിഷ്ഠമായ കൈകൾ അവളെ പുണർന്നു. ” അമ്മൂട്ടാ…. ” ” ജിത്തുവേട്ടാ.. വിട്ടേ…. “( അമ്മു ) ” ഇല്ല വിടില്ല… “( ജിത്തു ) ” അയ്യോ.. വിട്ടേ ഏട്ടാ.. ആരേലും കണ്ടാൽ അതുമതി… “(അമ്മു ) ” ഇവിടിപ്പോ ആര് വരാനാ പെണ്ണേ?? “( ജിത്തു ) ” ഓഹോ, വിടടാ കള്ള പോലീസെ.. “( അമ്മു ) ചെവിയിൽ പിടിച്ചു ജിത്തു അവളെ തിരിച്ചു നിർത്തി. ” ആഹ്….. വിട് ജിത്തുവേട്ടാ വേദനിക്കുന്നു.. “( അമ്മു ) ” നീയെന്താ എന്നെ വിളിച്ചേ?? “(ജിത്തു ) ” ഇനി വിളിക്കില്ല സത്യം.. കൈ എടുക്ക് വേദനിക്കുന്നു “( അമ്മു ) ജിത്തു അവളുടെ ചെവിയിലെ പിടി വിട്ടിട്ട് അവിടെയുള്ള കുഷ്യനിൽ പോയിരുന്നു.. അവനടുത്തായി തന്നെ അമ്മുവും ഇരിപ്പുറപ്പിച്ചു.. ” ജിത്തുവേട്ടൻ എങ്ങനാ ഇവിടെത്തിയെ…? “( അമ്മു ) ” പണിയറിയാവുന്ന പോലീസുകാരൻ വഴിയറിയാതെ അകത്തു കേറും “( ജിത്തു )

” ഏഹ്ഹ്.. അതങ്ങനല്ലല്ലോ.. ദിശ അറിയാവുന്ന പോസ്റ്റുമാൻ പശ അറിയാതെ വായിക്കും എന്നല്ലേ..”( അമ്മു ) ” അത് ഇന്നലെ വരെ… ഇന്ന് മുതൽ ഇങ്ങനാ.. “(ജിത്തു ) ” പറ ജിത്തുവേട്ടാ.. എങ്ങനാ വന്നേ.. “( അമ്മു ) “ഇതാണോ ഇത്ര വലിയ പ്രയാസം. ദേ ആ സൺഷേയ്ഡിൽ കൂടി കേറി വന്നു “( ജിത്തു ) ” അതിന്റെ മുകളിൽ ഒക്കെ ഇങ്ങനെ വലിഞ്ഞു കേറി വല്ലതും പറ്റിയാലോ?? “( അമ്മു ) ” അതിനിത് ആദ്യായിട്ടൊന്നുമല്ലല്ലോ പിന്നെന്താ?? “( ജിത്തു ) ” ഏഹ്ഹ് എന്താ പറഞ്ഞേ? ജിത്തുവേട്ടൻ ഇതിനു മുന്നേ ഇവിടെ വന്നിട്ടുണ്ടോ?? “( അമ്മു ) ” വന്നിട്ടുമുണ്ട്, നിന്നെ കണ്ടിട്ടുമുണ്ട്… “( ജിത്തു ) “……………” ” അമ്മൂട്ടാ….. “( ജിത്തു ) ” ഏഹ് എന്താ പറഞ്ഞേ.. “( അമ്മു ) ” സത്യാടാ.. ഇതിന് മുന്നേ എത്രയോ തവണ ഞാൻ നിന്നെ കാണാൻ ഇവിടെ വന്നിട്ടുണ്ട്.. “( ജിത്തു ) ” ഓഹ് മൈ ഈശ്വര, എന്റെ ജീവിതത്തിലും ട്വിസ്റ്റോ… ഇനിയും ഇങ്ങനെ വല്ലതും ഉണ്ടോ മനുഷ്യാ ?? “(അമ്മു )

” ഇല്ലന്നാണ് എന്റെ ഒരു ഇത്….. “( ജിത്തു ) അതും പറഞ്ഞു ഒരു ചിരിയോടെ തന്നിലേക്ക് നടന്നടുക്കുന്നവനെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുവാണ് അമ്മു. ” എന്താ മോനെ ജിത്തുവേട്ടാ… “( അമ്മു ) ” എന്ത്?? “( ജിത്തു ) ” പോകാൻ ഉദ്ദേശം ഒന്നുമില്ലേ…. “( അമ്മു ) ” എന്റെ അമ്മുട്ടാ, നീ ഇങ്ങനെ ഒരു അൻറൊമാന്റിക് മൂരാച്ചി ആവരുത് കേട്ടോ?? “( ജിത്തു ) ” ഓഹോ?? “( അമ്മു ) ” എന്നാ ശരി. ഞാൻ പോയേക്കാം… അപ്പൊ ഇതും വേണ്ടായിരിക്കുമല്ലോ… ” അതും പറഞ്ഞു ഒരു പൊതി അവളുടെ കയ്യിലേക്ക് നീട്ടി. വേഗം അത് തുറന്ന് നോക്കിയതും കാണുന്നത് അവളുടെ ഫേവറേറ്റ്മിട്ടായി. നല്ല തേനോലിക്കുന്ന തേൻമിട്ടായി.. ” ഇത് ജിത്തൂവേട്ടനെങ്ങനെ അറിയാം?? “( അമ്മു ) ” എന്റെ എല്ലാം നീയാ പെണ്ണേ… നിന്റെ ഓരോ ഇഷ്ടവും എനിക്ക് കാണാപ്പാഠം ആണ്.. ” അതും പറഞ്ഞു അതിൽ നിന്നൊരു മിട്ടായി എടുത്തു അവളുടെ വായിലേക്ക് വച്ചു കൊടുത്തു.. ഒരുപാട് സന്തോഷത്തോടെ അവൾ അത് കഴിച്ചു. തിരികെ അവനും കൊടുത്തു. ഇളം കാറ്റ് അവരെ തഴുകി പോയി.. ആ കാറ്റിൽ രാത്രിയിൽ വിരിഞ്ഞ മുല്ലപ്പൂക്കളുടെ വാസന അവിടമാകെ പരന്നു.

അവന്റെ തോളിൽ തല ചായ്ച്ചു അവളും അവളെ ആർക്കും വിട്ടു കൊടുക്കില്ലെന്ന പോൽ ചേർത്തു പിടിച്ചുകൊണ്ടു അവനും ആ രാത്രിയുടെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്നു. അവരുടെ പ്രണയ മുഹൂർത്തങ്ങൾക്ക് ആ നിലാവും സാക്ഷിയായി.. എത്ര നേരം അങ്ങനെ നിന്നുവെന്ന് അറിയില്ല.. അവന്റെ നെഞ്ചിലെ ചൂടിൽ ആ രാത്രിയ്ക്ക് പോലും വല്ലാത്ത വശ്യത തോന്നി.. ആ കണ്ണുകളുടെ തീവ്രത അവളെ മറ്റൊരു മായാലോകത്തെത്തിക്കുന്നത് പോലെ…. ഫോണിലെ മെസ്സേജ് ന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് ഇരുവരും സ്വബോധത്തിലേക്ക് വന്നത്.. സമയം ഒരുപാട് ആയതുകൊണ്ട് ജിത്തു യാത്ര പറഞ്ഞിറങ്ങി… പോകുന്നതിനു മുന്നേ അവളുടെ നെറുകയിൽ ഒരു മുത്തം നൽകി. അവന്റെ പ്രണയത്തിൽ ചാലിച്ച സ്നേഹചുംബനം. അവൾക്കായി നൽകുന്ന ആദ്യ പ്രണയസമ്മാനം.. അമ്മു ഫോൺ എടുത്തു നോക്കിയപ്പോൾ നമ്മുടെ ചങ്കത്തികളുടെ മെസ്സേജ് ആണ്. അതിനു റിപ്ലൈ കൊടുത്തിട്ട് അവളും പതിയെ ഉറക്കത്തിലേക്ക് വീണു..

പിറ്റേന്ന് അമ്മു നേരത്തെ എണീറ്റു.. ജിത്തുവിനെ പറ്റി ഓർക്കുന്നതോറും അവളെ വല്ലാത്ത ഒരു സന്തോഷം വന്നു മൂടുന്നത് അവളറിയുന്നുണ്ടായിരുന്നു.. ഫോൺ എടുത്തു കൂട്ടുകാർക്കും ജിത്തുവിനും മെസ്സേജ് അയച്ചിട്ട് ഫോൺ ചാർജിനിട്ടു.. ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങി മൂളിപ്പാട്ടും പാടി അമ്മു താഴേക്ക് പോയി.. ” നീലാകാശം പീലി വിരിക്കും പച്ചതെങ്ങോല…….. ” പോകുന്ന വഴി രോഹിണിയെ കൂടി വിളിക്കാം എന്ന് കരുതി അവരുടെ റൂമിലേക്ക് കയറിയതും ഒരു നിമിഷം വേണ്ടാ.. എന്ന് തോന്നിപ്പോയി… പിള്ളേര് റൊമാൻസിക്കുവാ …….. കെട്ടുപ്രായം തികഞ്ഞൊരു കൊച്ചു കൊച്ചു ഇവിടുള്ള കാര്യം ഇവർക്കറിയില്ലേ…. പരസ്യമായിട്ട് വാതിൽ തുറന്നിട്ടാണോ ഇവര് ഉമ്മിക്കുന്നെ… ചേ…ഛേ… മ്ലേച്ഛം മ്ലേച്ഛം… എനിക്കിതൊന്നും കാണാൻ വയ്യായെ… (എല്ലാരും കണ്ണ് പൊത്തിക്കോ ) അല്ല എനിക്കിതെന്തിന്റെ കേടായിരുന്നു.. ” ഞാൻ ഒന്നും കണ്ടില്ലേ….. ” അതും പറഞ്ഞു അമ്മു താഴേക്കു ഓടി.. സൗണ്ട് കേട്ട് അപ്പുവും രോഹിണിയും ഞെട്ടി മാറി… ” ദേ മനുഷ്യാ.. ഞാൻ അപ്പോഴേ പറഞ്ഞെയാ വേണ്ടാ വേണ്ടാന്ന്… കേൾക്കൂല്ല..ഇപ്പൊ സമാദാനം ആയോ.. “( രോഹിണി )

” എന്റെ രോഹു.. ഞാൻ അറിഞ്ഞോ ഈ കുരിപ്പ് ഇപ്പൊ കേറി വരുമെന്ന്… “( അപ്പു ) ” ഇവളിത് ചളമാക്കും.. ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ… “( രോഹിണി ) ” ദുഷ്ട…. അനിയത്തിയാണ് പോലും അനിയത്തി… “( അപ്പു ) ആഹാ.. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയപ്പോൾ എന്താ ഒരു മനസുഖം.. എത്ര കൊല്ലം തപസ്സു നിന്നാൽ കിട്ടും ഇങ്ങനെ തങ്കക്കുടം പോലെ ഒരനിയത്തിയെ… ഉഫ്ഫ്… ഓർക്കുമ്പോൾ തന്നെ രോമാഞ്ചിഫിക്കേഷൻ ആഗയ…. ( വേണേൽ എന്നെ കണ്ടു പഠിച്ചോ.. എനിക്ക് പരാതി ഒന്നുമില്ലാട്ടോ…) അങ്ങനെ സ്വയം ഓരോന്നു പറഞ്ഞോണ്ടിരുന്നപ്പോഴാണ് രോഹിണി ചേച്ചിയുടെ എൻട്രി.. ആ വരവ് കണ്ടിട്ട് തങ്കക്കുടം ഉടനെ തന്നെ വികലാംഗ പെൻഷനു അപേക്ഷിക്കേണ്ടി വരൂവെന്നാ തോന്നുന്നേ… എന്നാ ഞാൻ അങ്ങോട്ട്‌…….. തുടരും…….