രചന – അമ്മു സജീവ്
വീടിന്റെ അടുത്ത അമ്പലത്തിൽ ഉത്സവം തുടങ്ങാറായത് കൊണ്ട് ചേട്ടനും ചേച്ചിയും അമ്പലത്തിൽ പോകാൻ തയ്യാറായി നിക്കുവാ. അമ്പലത്തിൽ പോയിട്ട് നമ്മളെ പോസ്റ്റ് ആക്കിയിട്ട് ഇവർക്ക് നിന്ന് സൊള്ളനല്ലെ. ഞാൻ വരുന്നില്ല ഒറ്റയ്ക്കങ് പോയാൽ മതി. ഞാൻ വരുല്ല… നഹിന്ന് പറഞ്ഞാൽ നഹി…. ” വരുന്നില്ലേൽ വരണ്ട…. പിന്നെ കോൽ ഐസ് വാങ്ങി തന്നില്ല എന്ന് പരാതി പറഞ്ഞു വന്നേക്കല്ല്…. “( അപ്പു ) ” സൈക്കിലോടിക്കൽ മൂവാണ്ടൻ മാങ്ങ നിങ്ങടെ കയ്യിലിരിക്കട്ടെ. അങ്ങനെ പ്രലോഭനങ്ങളിൽ വീഴുന്ന ആളൊന്നും അല്ല ഞാൻ. പിന്നെ ദൈവത്തിന്റെ കാര്യം ആയോണ്ട് ഒന്നും പറയുന്നില്ല. ഒരഞ്ചു മിനിറ്റ് നിക്ക്. ഞാനിപ്പോ വരാം….. “( പല്ലവി ) അങ്ങനെ ഞങ്ങൾ അമ്പലത്തിൽ പോയി ദീപാരാധന കണ്ടു തൊഴുതു ഇറങ്ങി.
അമ്പലം മൊത്തം ദീപങ്ങൾ കത്തിച്ചു വച്ചതുകൊണ്ട് അവിടം മുഴുവൻ പ്രകാശ പൂരിതം ആയിരുന്നു.. അമ്പലത്തിന്റെ ഭംഗി നോക്കിക്കൊണ്ട് ഇരുന്നപ്പോഴാണ് ജിത്തൂവേട്ടനും അച്ചുവും തൊഴുതിറങ്ങി വരുന്നത് കണ്ടത്. ജിത്തൂവേട്ടനെ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. ഇന്നെന്തോ ഒരു പ്രത്യേക ഭംഗി. ബ്രൗൺ കളർ ഷർട്ടും മുണ്ടും ആണ് വേഷം. ചുറ്റുവിളക്കിന്റെ വെട്ടത്തിൽ കാണാൻ ഒരു പ്രേത്യേക ചൈതന്യം. ഗുണ്ടകളെ വിറപ്പിക്കുന്ന വീരപ്പൻ ആണിതെന്ന് കണ്ടാൽ പറയില്ല. ആ നേർത്ത പുഞ്ചിരിയും നുണക്കുഴിയും കണ്ടാൽ ഒരു കുഞ്ഞു കുഞ്ഞിന്റെ ക്യൂട്ട്നെസ്സ് ആണ് മൊത്തത്തിൽ. അമ്പലം ആയിപ്പോയി അല്ലേൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തേനെ…. ” അമ്മൂച്ചേ….. എന്തോടുക്കുവാ മോളെ…..??? “( രോഹിണി ) ” ഏഹ്.. അത് പിന്നെ ഞാൻ… ആഹ് അമ്പലത്തിന്റെയും വിഗ്രഹത്തിന്റെയുമൊക്കെ ഭംഗി നോക്കി നിന്നതാ…. “( പല്ലവി ) ഇതിവിടുത്തെ പുതിയ പ്രതിഷ്ഠ ആയിരുന്നോ…?? ജിത്തുവിനെ ചൂണ്ടി കാട്ടിക്കൊണ്ട് രോഹിണി ചോദിച്ചു..
” ചേച്ചി ഇതെന്തൊക്കെയാ ഈ പറയുന്നേ.. ഞാൻ അങ്ങനൊന്നും….. “( പല്ലവി ) ” മ്മ് മ്മ് മതി കിടന്നു ഉരുണ്ടത്… ഞാൻ കണ്ടു പരിസര ബോധം പോലുമില്ലാതെ വായും പൊളിച്ചു നോക്കി നിക്കുന്നത്…. “( രോഹിണി ) ” ഈൗ…….. കണ്ടല്ലേ…..ആരോടും പറയല്ലേ.. ന്റെ പൊന്നല്ലേ..”( പല്ലവി ) ” മ്മ് കണ്ടു കണ്ടു. ഞാൻ ആരോടും പറയുന്നില്ല. അല്ല എന്താ മോളുടെ ഉദ്ദേശം..?? “( രോഹിണി ) ” ന്തു ഉദ്ദേശം. ഒന്ന് പോ ചേച്ചി. എനിക്കങ്ങനൊന്നുല്ല… “( പല്ലവി ) “ഉവ്വ് ഉവ്വേ…സത്യം പറ മോളു…”( രോഹിണി ) ” അറിയില്ല ചേച്ചി.. ഇതുവരെ ആരോടും തോന്നാത്ത എന്തോ ഒരു ഇത്.. നെഞ്ചോക്കെ പട പടാന്ന് ഇടിക്കുവാ.. കാരണം മാത്രം മനസിലാവുന്നില്ല.. “( പല്ലവി “ഇത് അത് തന്നെ….”( രോഹിണി ) ” ഏത്?? “( പല്ലവി ) ” മൊഹബത്, പ്യാർ, കാതൽ…. “( രോഹിണി ) ” പോയെ ചേച്ചി… വെറുതെ മനുഷ്യനെ വഴിതെറ്റിക്കാൻ…. ഹും… “( പല്ലവി ) “ജിത്തു നല്ല പയ്യനാ.. ന്ത് സഹായത്തിനും ഞാൻ ഉണ്ട് നിന്റെ കൂടെ…”( രോഹിണി )
” ഏട്ടത്തി മുത്താണ്… “( പല്ലവി ) ” എനിക്ക് നല്ലോണം അങ്ങ് സുഖിച്ചു കേട്ടോ… “( രോഹിണി ) ” ഓയ്….. “( അച്ചു ) ” ആഹ് അച്ചു….. ” (പല്ലവി ) ” നിങ്ങൾ എപ്പോഴേ വന്നോ… “( അച്ചു ) ” ആഹ് കുറച്ചു നേരായി. മോൾ തൊഴുതോ… “( രോഹിണി ) ” ആഹ് ചേച്ചി.. “( അച്ചു ) ” എന്നാ വാ. നമുക്ക് കോലൈസ് വാങ്ങാം… “( പല്ലവി ) അങ്ങനെ അവർ ഐസ് വാങ്ങാനായി പോയി. ജിത്തുവും അപ്പുവും അങ്ങോട്ടേക്ക് വന്നു. വേറെ എന്തൊക്കെ ഉണ്ടായാലും ഞങ്ങൾ സേമിയ ഐസ് ആണ് വാങ്ങുന്നത്. ആദ്യത്തെ കടിയ്ക്ക് തന്നെ സേമിയയും മുന്തിരിയും കൂടി ഉള്ള ആ കോമ്പിനേഷൻ. ഉഫ്ഫ്….. അപാരം തന്നെ…. സേമിയ ഐസും ഞങ്ങളും തമ്മിൽ പണ്ടേ ഭയങ്കര മൊഹബത്താ. എത്രെണ്ണം വാങ്ങിയെന്ന് പോലും അറിയില്ല. പിന്നീട് അടുത്തുള്ള കടയിൽ നിന്ന് പൊട്ടും കണ്മഷിയുമൊക്കെ വാങ്ങി. നിറയെ കുപ്പിവളകൾ ഇരിക്കുന്ന കണ്ട് ഏതെടുക്കണമെന്ന് ആലോചിച്ചു നിക്കുമ്പോഴാണ് ജിത്തുവേട്ടൻ നീല നിറത്തിലെ കുപ്പിവള എടുത്തു കാണിച്ചത്.
കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടായി. ഈ മനുഷ്യന് ഇത്രയും സെലെക്ഷൻ ഉണ്ടായിരുന്നോ… എല്ലാം വാങ്ങി കഴിഞ്ഞു നടന്നാണ് വീട്ടിലേക്ക് പോയത്. നിലാവിനെയും താരകങ്ങളെയും നോക്കി ആ വയലിലൂടെ നടക്കാൻ എന്ത് രസാന്നോ… വയലിലെ ഇളം കാറ്റും ചെറുതായി പെയ്യുന്ന ചാറ്റൽ മഴയും… കൂടെയുള്ളത് കാണാൻ കൊതിക്കുന്ന മുഖവും ആണെങ്കിൽ പിന്നെ വേറെന്തു വേണം… എല്ലാവരോടും സംസാരിച്ചു വന്നപ്പോഴാണ് അടുത്ത വീട്ടിലെ സാവിത്രി ആന്റി അത് വഴി വന്നത്. പിന്നെ ആന്റിയോട് കുറച്ചു നേരം സംസാരിച്ച് തിരികെ വീട്ടിലേക്ക് പോയി. വീട്ടിലെത്തി അത്താഴം കഴിച്ചു എല്ലാവരും ഉറക്കമായി. പിറ്റേന്ന് രാവിലെ കോളേജിലേക്ക് പോകാൻ റെഡിയാവുകയായിരുന്നു അമ്മു. പോയിട്ട് ഉച്ച ആയപ്പോഴേക്കും തിരികെ വന്നു. അപ്പോഴാണ് രോഹിണി ചേച്ചിയുടെ അച്ഛന് സുഖമില്ലെന്ന് പറഞ്ഞു വിളിച്ചത്. ചേട്ടൻ വീട്ടിലില്ലാത്തതു കൊണ്ട് ചേച്ചിയോടൊപ്പം അമ്മുവാണ് ഹോസ്പിറ്റലിൽ പോയത്. അപ്പുവേട്ടൻ അതുവഴി ഹോസ്പിറ്റലിലേക്ക് എത്തി.
വരുന്ന വഴിയാണ് ജിത്തൂവേട്ടനെ കണ്ടത്. ” ജിത്തു, നീയെന്താ ഇവിടെ??”( അപ്പു ) ” ആഹ് അപ്പു, എന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരാൾ ഇവിടെ അഡ്മിറ്റ് ആണ്. പുള്ളിയെ ഒന്ന് കാണാൻ വന്നതാ… നീയെന്താ ഇവിടെ??? “( ജിത്തു ) ” രോഹിണിയുടെ അച്ഛന് സുഖമില്ല.നെഞ്ചുവേദന ആയിരുന്നു… “(അപ്പു ) ” രോഹിണി ഒറ്റയ്ക്കാണോ അവിടെ?? “( ജിത്തു ) ” അല്ല. അമ്മു ഉണ്ട് അവിടെ.. “( അപ്പു ) ” നീ ഡോക്ടറെ കണ്ടോ.. ഇല്ലേൽ വാ “( ജിത്തു ) അങ്ങനെ അവർ ഡോക്ടറെ കണ്ടിട്ട് വന്നു. വല്യ കുഴപ്പം ഒന്നുമില്ലാത്തതു കൊണ്ട് വൈകുന്നേരത്തോടെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. ” ഡാ, നീ പോകുമ്പോൾ അമ്മുവിനെ കൂടി കൊണ്ട് പോകാമോ?? “( അപ്പു ) ” ഞാൻ ഇവിടെ ചേച്ചിയുടെ കൂടെ നിന്നോളം ചേട്ടാ… “( അമ്മു ) ” വേണ്ടടാ. ഇപ്പൊ ഞാൻ ഉണ്ടല്ലോ. ഇവിടെ അധികം ആരെയും നിർത്തില്ല. മോൾ വീട്ടിൽ പൊയ്ക്കോ.. ഇപ്പൊ അങ്കിളിന് കുഴപ്പമൊന്നുമില്ലല്ലോ… “(അപ്പു )
” നമുക്കിറങ്ങാം… “( ജിത്തു ) ” ആഹ് ഇറങ്ങാം.. ഞാൻ പോയിട്ട് വരാം ഏട്ടാ…. “( അമ്മു ) കുറെ നാളത്തെ ആഗ്രഹമായിരുന്നു കുടു കുടു വണ്ടിയിൽ കയറണം എന്ന്.. ഇന്നാണ് അതിനൊരു അവസരം കിട്ടിയത്. സമയം ഒരുപാട് ആയതുകൊണ്ട് അമ്മു ജിത്തുവിന്റെ തോളിൽ ചാരി നല്ല ഉറക്കം പിടിച്ചിരുന്നു. വണ്ടി നിർത്തി ജിത്തു വിളിച്ചപ്പോഴാണ് അമ്മു ഉണർന്നത്. വീടെത്തിയെന്ന് കരുതി കണ്ണ് തുറന്നപ്പോഴാണ് ഒരു തട്ടുകടയുടെ മുന്നിൽ ആണ് നിൽക്കുന്നത് എന്ന് മനസിലായത്.. ” ഇതെന്താ ഇവിടെ?? “( അമ്മു ) ” നീ ഒന്നും കഴിച്ചില്ലല്ലോ.. വാ ഇറങ്ങ്.. “( ജിത്തു ) അവർ അവിടെ നിന്ന് നല്ല ചൂട് ദോശയും ചട്നിയും കഴിച്ചിട്ട് വീണ്ടും യാത്ര തുടർന്നു. കുറച്ചു ദൂരം പോകാനുള്ളത് കൊണ്ട് കുറെ നേരം അവർ സംസാരിച്ചു. ( സംസാരിച്ചു തുടങ്ങിയാൽ പിന്നെ അമ്മുനെ പിടിച്ചാൽ കിട്ടുല്ല. ഇപ്പൊ പാവം ജിത്തു ഇവളെ ഉണർത്തിയ സമയത്തെ കുറ്റം പറയുവാരിയിരിക്കും.)
” ജിത്തൂവേട്ടാ, ജിത്തുവേട്ടൻ ഒരുപാട് കള്ളന്മാരെ പിടിച്ചിട്ടുണ്ടോ..?? അവരെ എല്ലാരേം ജിത്തുവേട്ടൻ ഇടിക്കുവോ..?? “( അമ്മു ) ” ഏയ് എല്ലാരേം ഒന്നും ഇടിയ്ക്കില്ലല്ലോ.. ന്താ “( ജിത്തു ) ” ഞാൻ അന്ന് ആദ്യായിട്ടാ ഒരു പോലീസുകാരൻ ഒരു ഗുണ്ടയെ ഇടിക്കുന്നത് കാണുന്നത്.. ഇനി ഇടിക്കുമ്പോൾ എന്നെ കൂടി വിളിക്കുവോ.. എനിക്ക് കാണാനാ… “( അമ്മു ) ” നിനക്ക് ഇടി കാണുന്നത് ഇത്ര ഇഷ്ടാണോ..?? “( ജിത്തു ) ” ആദ്യമൊക്കെ ഭയങ്കര പേടിയായിരുന്നു. പിന്നെ കൂട്ടുകാർ ഒരിക്കൽ പിടിച്ചതിന്റെ മുന്നിലിട്ടു. അങ്ങനെ ആ പേടി അങ്ങ് മാറി. “( അമ്മു ) ” ആണോ… ഇനിയാവട്ടെ വിളിക്കാട്ടോ…. “( ജിത്തു ) ( വന്നു വന്നു ഈ ചെറുക്കന്റെ ബോധോം പോയോ.. കൊച്ചു പിള്ളേരെ പോലെ കൊഞ്ചി കൊഞ്ചി പറയുന്നത് കേട്ടില്ലേ….) തുടരും………….

by