18/04/2026

സിന്ദൂരം : ഭാഗം 02

രചന – ഭവ്യഭാസ്ക്കരൻ

സർ.. രാഘവന്റെ വിളി കേട്ട്, രാജേന്ദ്രൻ ഉണ്ണിയുടെ കഴുത്തിൽ നിന്നും കാൽ എടുത്തു.

ഉണ്ണി കൊക്കി ചുമച്ചു കൊണ്ട് നെഞ്ചിൽ കൈ വച്ചു ഉഴിഞ്ഞു.

എന്താടോ.. ദേഷ്യത്തോടെ രാഘവൻ ചോദിച്ചു.

ക്രിമിനൽ ലോയർ പദ്മനാഭൻ വന്നിട്ടുണ്ട്.

മ്മ്.

ഇവനെ ഒരു തുള്ളി വെള്ളം പോലും കൊടുത്തു പോവരുത്.

ഓക്കേ സർ.

യൂണിഫോം ശെരിയാക്കി രാജേന്ദ്രൻ പുറത്തേക്ക്‌ ഇറങ്ങി.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഉണ്ണി കുറ്റം സമ്മതിക്കാത്തതിനെ തുടർന്ന് 15 ദിവസത്തെ കൂര മർദ്ദനത്തിന് ശേഷം ഉണ്ണിയെ കോടതിയിൽ ഹാജർ ആക്കി.

വൈദിക പരിശോധാനയിൽ അങ്ങനെ ഒരു ശ്രെമം നടന്നിട്ടില്ല എന്നും. ആരൊക്കെയോ പ്ലാൻ ചെയ്തു നടപ്പിലാക്കി തന്റെ കക്ഷിയെ പ്രതിയാക്കിയത് ആണെന്ന് തെളിവുകൾ നികത്തി കോടതിയെ ലോയർ പദ്മനാഭൻ ബോധിപ്പിച്ചതിനെ തുടർന്ന്. വ്യക്തമായ തെളിവുകൾ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ കോടതി ഉണ്ണിയെ വെറുതെ വിട്ടു.

പതിനഞ്ചു ദിവസത്തിന് ശേഷം തന്റെ മകനെ കണ്ടപ്പോൾ കേശവന്റെ ഭാരതിയുടെ മനസ് തകർന്നു. ഉണ്ണിയുടെ രൂപം മാത്രമേ ഉള്ളൂ. ആകെ ശോഷിച്ചു, കണ്ണുകൾ ഉള്ളിൽ പോയി, ഭാരതിക്ക് കണ്ടു നിൽക്കാനായില്ല. അവർ ഓടി ചെന്നു മകനെ കെട്ടിപിടിച്ചു. ശരീരത്തിന്റെ വേദനയാൽ അവന്റെ കണ്ണുകൾ നിറഞ്ഞു.

അമ്മേ.. അവന്റെ നേർത്ത സ്വരം കേട്ട് ഭാരതി അവനിൽ നിന്നും മാറി നിന്നു.

കേശവൻ തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവന്റെ അരികിലേക്ക് വന്നു.

ലോയർ പദ്മനാഭൻ അവരുടെ അരികിൽ എത്തി.

നിറ കണ്ണുകളോടെ ഉണ്ണി പദ്മനാഭന് മുന്നിൽ കൈ കൂപ്പി.

അങ്കിൾ… അവന്റെ കണ്ണുകൾ നിറഞ്ഞു.

പദ്മനാഭൻ അവന്റെ തോളിൽ തട്ടി പുഞ്ചിരിച്ചു.

കഴിഞ്ഞത് മറന്നേക്ക് ഉണ്ണി. രാജേന്ദ്രൻ അവന്റെ തൊപ്പി അധികം വൈകാതെ ഞാൻ തെറിപ്പിച്ചിരിക്കും. പദ്മനാഭൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.

കേശവാ.. പദ്മനാഭൻ വിളിച്ചു.

ഉണ്ണിയെ കൊണ്ട് നേരെ മൃതസഞ്ജീവിനി ആശ്രമത്തിലേക്ക് പൊയ്ക്കോളൂ. അവിടുത്തെ ചികിത്സയാണ് ഉണ്ണിക്ക് ഇപ്പോ വേണ്ടത്. അവിടെ വേണ്ടത് എല്ലാം ഞാൻ ചെയ്തിട്ടുണ്ട്.

ശെരി ഏട്ടാ. കേശവൻ പറഞ്ഞു. കേശവൻ പതിയെ ഉണ്ണിയുടെ കൈകൾ പിടിച്ചു കാറിന് അടുത്തേക്ക് നടന്നു. ഉണ്ണിയുടെ ഏട്ടൻ കൃഷ്ണൻ ഡോർ തുറന്നു കൊടുത്തു.

രാജേന്ദ്രനെയും സ്മിതയെയും കത്തുന്ന കണ്ണുകളോടെ ഉണ്ണി നോക്കി കൊണ്ട് കാറിൽ കയറി.

കാർ മുന്നേട്ട് നീങ്ങി.

അച്ഛാ.. ആശ്രമത്തിൽ പോവുന്നതിനു മുന്നേ എനിക്ക് മാളുവിനെ ഒന്ന് കാണണം.

മോനെ ഇപ്പോ അങ്ങോട്ടു പോവാൻ സാധിക്കില്ല. രാമൻ വിളിച്ചിരുന്നു, അവർക്ക് ഈ ബന്ധത്തോടെ താല്പര്യമില്ല എന്ന് പറഞ്ഞു.

ഉണ്ണി കണ്ണുകൾ ഇറുകെ അടച്ചു.

ഉണ്ണി.. നീ മാളുവിനെ മറന്നേക്ക്. ഭാരതി അവന്റെ കൈയിൽ പിടിച്ചു പറഞ്ഞു.

അച്ഛാ.. നമ്മുക്ക് നേരെ വീട്ടിൽ പോവാം.

മോനെ.. ഏട്ടൻ പറഞ്ഞത് നീ കേട്ടത് അല്ലെ..? കേശവൻ പറഞ്ഞു.

നാളെ മോർണിങ് ആശ്രമത്തിൽ പോവാം. അവന്റെ സ്വരം ഉറച്ചതായിരുന്നു.

കൃഷ്ണാ.. കാർ നേരെ വീട്ടിലേക്ക് വിട്ടോ..? കേശവൻ പറഞ്ഞു.

വീട് എത്തിയതും കേശവനും കൃഷ്ണനും ഉണ്ണിയെ റൂമിൽ കൊണ്ട് ചെന്നാക്കി.

കേശവനും കൃഷ്ണനും പുറത്തേക്ക് വന്നു. ഹാളിൽ ഇരിക്കുന്ന ഭാരതിയുടെ അടുത്ത് വന്നിരുന്നു.

ഭാരതി മതി കരഞ്ഞത്, നടക്കേണ്ടത് നടന്നു. ഇനി ബാക്കി ആലോചിക്കാം. കേശവൻ പറഞ്ഞു.

നാളെ ആറു മണിക്ക് എനിക്കും ഉണ്ണിക്കും ഇവിടുന്ന് പോണം. വേണ്ടത് എല്ലാം പാക്ക് ചെയ്യണം.

അപ്പോ.. ഞാൻ വരണ്ടേ..? മിഴികൾ തുടച്ചു കൊണ്ട് ഭാരതി ചോദിച്ചു.

വേണ്ട. അവിടെ കൂട്ടിനു ഒരാൾ മതി. ഇവിടുത്തെ കാര്യങ്ങൾ നീയും കൃഷ്ണനും കൂടി നോക്കണം.

എന്താ.. കൃഷ്ണാ.. നിനക്ക് വല്ല തിരക്കും ഉണ്ടോ..?

ഇല്ല അച്ഛാ. ഞാൻ നോക്കാം.

കൃഷ്ണന്റെ ഭാര്യ മൈഥിലി.. എല്ലാവർക്കും കുടിക്കാൻ ഉള്ള ചായയുമായി വന്നു. എല്ലാവർക്കും നൽകി.

കുട്ടികൾ എവിടെ…?

അവർ കളിക്കാൻ പോയി അച്ഛാ.

മ്മ്. മൈഥിലി ആ ചാമിയോടെ പറഞ്ഞു ഒരു ഇളനീർ ഇട്ട് ഉണ്ണിക്ക് കൊണ്ടു കൊടുക്ക്.

മ്മ്. അവൾ തലയാട്ടി കൊണ്ടവൾ പുറത്തേക്ക് പോയി.

എല്ലാവരോടും കൂടി ഒരു കാര്യം പറയാൻ ഉണ്ട്‌. പഴയ കാര്യങ്ങൾ പറഞ്ഞു ഉണ്ണിയെ വേദനിപ്പിക്കരുത്.

സ്മിത ആ കുട്ടിയെ ഉണ്ണിക്ക് ഇഷ്ടമായിരുന്നു. ആ ഇഷ്ടം നിനക്ക് വേണ്ടിയാണ് ഭാരതി അവൻ വേണ്ട എന്ന് വെച്ചത്.

പിന്നെ.. ഞാൻ എന്ത് വേണമായിരുന്നു. ഇവിടുത്തെ കഞ്ഞി ചോറും കഴിച്ചു വളർന്ന വേലക്കാരിയുടെ മക്കളെ കെട്ടിലമ്മയായി വാഴിക്കണമായിരുന്നോ. ഇപ്പോ അവർക്ക് പണവും ആൾ സ്വാധീനവും ഉണ്ടെന്ന് കരുതി. തറവാടിന്റെ അന്തസ് കളഞ്ഞു കുടിക്കാൻ ഞാൻ സമ്മതിക്കില്ല.

എന്നിട്ട് ഇപ്പോ അനുഭവിച്ചത് നമ്മുടെ മകൻ അല്ലെ..? കേശവൻ പറഞ്ഞു.

അവരുടെ തനി സ്വരൂപം പുറത്ത് വന്നില്ലേ. കൊടുത്ത കൈക്ക്‌ തന്നെ കൊത്തി. എന്റെ മകനെ വേദനിപ്പിച്ച എല്ലാവരും അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളൂ. ദേവകി നേരിത് അരയിൽ കുത്തി കൊണ്ട് അകത്തേക്ക് നടന്നു.

കൃഷ്ണാ.. നീ മില്ലിലേക്ക് പോയിക്കോ. ഇന്ന് ലോഡ് വരുന്ന ദിവസമാണ്.

ആഹ്. കൃഷ്ണൻ പുറത്തേക്ക് പോയി.

കേശവൻ അകത്തേക്ക് നടന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഉണ്ണി… മൈഥിലി സ്നേഹത്തോടെ വിളിച്ചു.

ഉണ്ണി കണ്ണുകൾ തുറന്നു അടുത്ത് ഇരിക്കുന്ന മൈഥിലിയെ നോക്കി.

ഏട്ടത്തി.. അവൻ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.

ഇതാ ഇതു കുടിക്ക്.

അവന് നേരെ ഇളനീർ നീട്ടി.

അവൻ അത്‌ വാങ്ങി. പതിയെ കുടിക്കാൻ തുടങ്ങി.

മൈഥിലി.. അവനെ തന്നെ നോക്കി ഇരുന്നു.

ഉണ്ണി അവർ ഒരുപാട് ഉപദ്രവിച്ചോ..? മൈഥിലി സങ്കടത്തോടെ ചോദിച്ചു.

അവൻ ഒന്നും പറഞ്ഞില്ല. മൈഥിലിയെ ഒന്ന് നോക്കുക മാത്രം ചെയ്തു.

അമ്മേ.. അപ്പോഴേക്കും മൈഥിലിയുടെ കൃഷ്ണന്റെയും മകളായ 6,4 വയസുള്ള അച്ചുവും ചിന്നുവും അങ്ങോട്ടു വന്നു.

ഉണ്ണിയെ കണ്ടപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു.

ചെറിയച്ഛ… എന്ന് വിളിച്ചു കൊണ്ടവർ കട്ടിൽ കയറി ഉണ്ണിയുടെ അടുത്ത് ഇരുന്നു.

ഇളനീർ മൈഥിലിക്ക്‌ നൽകി കൊണ്ട് ഉണ്ണി അവരെ ചേർത്ത് പിടിച്ചു.

മൈഥിലി ഇളനീർ കൊണ്ട് പുറത്തേക്ക് ഇറങ്ങി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കിടന്നിട്ട് ഉറക്കം വരാതെ ജനൽ തുറന്നു പുറത്തേക്ക് നോക്കി നിലക്കായിരുന്നു മാളു.

അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു ഉണ്ണിയേട്ടനെ വെറുതെ വിട്ടെന്ന്.

ആ നിമിഷം സകല ദൈവകളോടും മാനസാൽ നന്ദി പറഞ്ഞു. വൈകുന്നേരം അമ്പലത്തിൽ പോയി ഉണ്ണിയേട്ടന്റെ പേരിൽ വഴിപാട് കഴിപ്പിച്ചു.

ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ..

മാളൂ..
അവൾ ഞെട്ടി കൊണ്ട് പുറത്തേക്ക് നോക്കി.

ഉണ്ണി.. ഉണ്ണിയേട്ടാ… അവളുടെ കണ്ണുകൾ നിറഞ്ഞു.

പുറത്തേക്ക് വാ.

അവൾ ശബ്ദം ഉണ്ടാക്കാതെ അടുക്കള വഴി പുറത്തേക്ക് ഇറങ്ങി.

ഒരു കാറ്റു പോലെ വന്ന് ഉണ്ണിയെ അവൾ പൊതിഞ്ഞു പിടിച്ചു.

ഉണ്ണി അവളെ ഇറുകെ പുണർന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിനെ നനയിച്ചു കൊണ്ടിരുന്നു.

ഉണ്ണിയേട്ടാ..

മാളൂ.. ഉണ്ണി അവളുടെ നെറുകിൽ ചുംബിച്ചു.

ഉണ്ണി അവളുടെ കൈയിൽ പിടിച്ചു കൊണ്ട് കുളപടവിലേക്ക് നടന്നു.

കുളപടവിൽ അവന്റെ നെഞ്ചോട് ചേർന്നവൾ ഇരുന്നു.

ഉണ്ണിയേട്ടാ.. എന്താ ഉണ്ടായത്.

സ്മിത അവൾ എന്നെ ചതിച്ചതാ.. അവൻ കുളത്തിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

അവൾ മുഖമുയർത്തി കൊണ്ടവനെ നോക്കി.

സ്മിത.. അവൾ ആ പേര് ഉച്ചരിച്ചു.

തുടരും

.