രചന – കൽക്കി
“ഹ്ഹ്മ്മ്…. മ്മ്മ്….. മ്മ്മ്ഹഹ്മ്മ്….”
(അത് ആരായിരുന്നു ഗായത്രി….. ഫ്രണ്ട് ആണോ….)
അകത്തേക്കു കയറി വന്ന ഗായത്രിയോട് സംസാരിക്കുവാണ് അഗ്നി.
“ഫ്രണ്ട് അല്ല ടീച്ചറെ….. അച്ഛന്റെ ഫ്രണ്ട്‌ന്റെ മോളാ….. വീട്ടിലൊക്കെ ഇടക്ക് വരാറുണ്ട്….. എന്നെക്കാളും മൂത്തതാ…. നിത്യകല്യാണി അങ്ങനാ പേര്…..”
“ഹ്മ്മ്… മ്മ്ഹഹ്മ്മ്…..”
( ആണല്ലേ )
“അതേലോ….. അന്വേഷണം ഓക്കെ കഴിഞ്ഞെങ്കിൽ ഭവതിക്ക് ക്ലാസ്സിൽ കയറാൻ പറ്റോ ആവ്വോ…..”
കൈകൂപ്പി കുനിഞ്ഞു നിന്ന് പറയുന്ന അവളെകണ്ട് ഞാൻ വാപൊത്തി ചിരിച്ചു.
ആളൊന്ന് കൂർപ്പിച്ചു നോക്കിയതേ മര്യാദക്ക് നിന്ന് ഞാൻ വാവച്ചിയെ അവൾക് നേരെ നീട്ടി..
“അപ്പോ പേടിയുണ്ടല്ലേ…..ഹ്ഹ്മ് പൊക്കോ….”
കേട്ടതും ഒന്ന് ഇളിച്ചു കാട്ടി വാവച്ചിയുടെ തലയിലായി ഒന്ന് തലോടി ക്ലാസ്സിലേക്ക് കയറി.
🍁🍁🍁🍁🍁🍁
“ജഗാ……. നിന്നോടാ പറഞ്ഞത് കൈയെടുക്കാൻ…..എല്ലാ പെൺപിള്ളേരേം കാണുന്ന പോലെ ഗായത്രിയെ കാണരുത് നി…..”
വാവച്ചിയെ എടുത്തോണ്ട് നടക്കുന്നതിനിടയിൽ പെട്ടെന്നു ആണ് നിഹാരത്തിന്റെ സ്ഥാപകൻ രവി വർമ്മയുടെ മകൻ ജഗന്നാഥൻ ഇടയിൽ കയറിയത്. കൈലിരുപ്പ് നല്ലതല്ലാത്തതു കൊണ്ട് തന്നെ ഇങ്ങോട്ട് കയറി പോകരുതെന്ന് രവി സാർ ഓർഡർ കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ഇടക്കൊക്കെ വന്നുപോകാറും ഉണ്ട്.
“ഹാ…. ചൂടാകാതെ ഗായത്രി കൊച്ചേ…. എനിക്ക് നിന്നോട് ഒരു താല്പര്യവും ഇല്ലെന്ന് നിനക്ക് അറിയാലോ… ഞാൻ എന്റെ കൊച്ചിനെ എടുക്കാൻ വന്നതല്ലേ….. നി സമ്മതിക്കാഞ്ഞിട്ടല്ലേ ബലം പ്രയോഗിച്ചത്.”
“ഹ്മ്മ്…. തന്റെ കൊച്ചോ….. എപ്പോ തൊട്ട്…”
കൈ കുറച്ച് ബലം പിടിച് വലിച്ചെടുത്തോണ്ട് ഞാൻ ചോദിച്ചു.
“ദേ ഇവൻ…. ഇവന്റെ അമ്മ ഈ ജഗന്നാഥന്റെ ഭാര്യ ആകുമ്പോ തൊട്ട് ഇവന്റെ തന്തപ്പടി ആകുലേ ഞാൻ…..”
“അത് നിങ്ങള് മാത്രം തീരുമാനിച്ച മതിയോ….ടീച്ചറും കൂടെ സമ്മതിക്കണ്ടേ…. ” ഞാൻ പുച്ഛത്തോടെ അവന്റെ നേരെ നിന്ന് ചോദിച്ചു.
‘അവളുടെ സമ്മതോ…..എന്റെ കൈയിൽ കിടന്ന് ഞെരിയാനാ അഗ്നിമിത്രയുടെ വിധി….. വല്ലാണ്ട് കൊതിച്ചു പോയി ജഗൻ…. അതിനു അവളുടെ സമ്മതം എനിക്ക് വേണ്ട…..ഒരു രാത്രിക്ക് മതിയാരുന്നു എനിക്ക് അവളെ…. പക്ഷെ ആഹാ കൈ എന്റെ ഈ കവിളത്തു പതിഞ്ഞ നിമിഷം തൊട്ട് അവളെന്റെ ലഹരി ആയി.”
“”ച്ചെ….. “വെറുപ്പോടെ ഞാൻ തല വെട്ടിച്ചു.
“മ്മേ… മ്മേ… “ചിണുങ്ങി കരയുന്ന വാവാച്ചിയെ ഒന്നുടെ അണച്ചു പിടിച്ചുകൊണ്ടു ഞാൻ തിരികെ നടക്കാൻ തുടങ്ങി.
“ഹാ അങ്ങനങ്ങു പോയാലോ…. ഇവന്റെ തള്ള എന്തിയെ…. ഒന്ന് പെറ്റെങ്കിൽ എന്താ അവളൊരു ഒന്നൊന്നര മുതൽ തന്നെയാ….കെട്ടിയോൻ ചത്തതാണോ ഇട്ടിട്ടുപോയതാണോ…. രണ്ടായാലും എനിക്ക് വിരോധമില്ല..”വാവച്ചിയെ എടുക്കാൻ എന്നോണം ഉയർന്ന അവന്റെ കൈകളെ അവഗണിച്ചുകൊണ്ട് ഞാൻ വെറുപ്പോടെ അകന്നു മാറി.
“എടൊ… സൂക്ഷിച്ചു സംസാരിക്കണം….”
“എന്തെ നിനക്ക് പിടിച്ചില്ലേ..കൂടുതൽ തിളക്കല്ലേ നീ..അഗ്നിയുടെ അത്രയില്ലെങ്കിലും നീയും ഒരു മുതൽ തന്നെയാ….. ജഗൻ വേണെന്ന് വെച്ച നീയും എന്റെ കിടപ്പറേൽ എത്തും.”
“You…. Bloody…… “അവന്റെ നേരെ ചീറികൊണ്ട് ചെന്നപ്പോഴേക്കും ഒരടി അവന്റെ മുഖത്ത് വീണിരുന്നു.
മുന്നിൽ കിതപ്പടക്കി നിന്ന് ദേഷ്യം കൊണ്ട് വിറക്കുവാണ് അഗ്നി. അടി കിട്ടിയിട്ടും ചിരിച്ചോണ്ട് നിൽക്കുന്ന ജഗനെക്കണ്ട് അവൾ അറപ്പോടെ മുഖം വെട്ടിച്ചു…
“Hot babe…. നിന്റെ കൈക്ക് എന്തൊരു കിക്കാ പെണ്ണെ…. ദേഷ്യം കൊണ്ട് വിറക്കുന്ന നിന്റെ ചുണ്ടും കിതപ്പുകൊണ്ട് ഉയർന്നു താഴുന്ന നിന്റെ ഈ……”
നെഞ്ചിലേക് കൈ ചൂണ്ടി കൊണ്ട് ചുണ്ട് നനച്ചുകൊണ്ട് പറയുന്ന ജഗനെ നോക്കി അഗ്നി വിറച്ചു…..
“ഹ്ഹ്മ്മ്…. എംഹ്ഹ്….മ്മ്മ്…..”
(കൊല്ലും ഞാൻ….. നിന്റെ ആഗ്രഹം പോലെ ഒന്നും നടക്കില്ല…. അതിനു അഗ്നി മരിക്കണം….. അല്ലെങ്കിൽ നീ ചാകണം ഓർത്ത് വെച്ചോ…..നീ)
“എന്താ കൊച്ചേ നീ ഈ പറയുന്നത് ഏട്ടനൊന്നും മനസിലാവണില്ലല്ലോ…. അവളെ ഒന്ന് മൊത്തത്തിൽ ഉഴിഞ്ഞു നോക്കി കൊണ്ട് അവന് തുടർന്നു. എന്തൊരു ഭംഗിയാടി നിനക്ക്…. മത്തുപിടിക്കണു എനിക്ക്….നീ അടുത്തൊള്ളപ്പോ വല്ലത്തൊരു മണമാ…. “ശ്വാസം നീട്ടിയെടുത്തുകൊണ്ട് ചുണ്ടുകടിച് അവളെ നോക്കി ബാക്കി പറയാൻ അവൻ തുടങ്ങി.
പറഞ്ഞു തുടങ്ങുന്നതിനു മുന്നേ ഒരു ചവിട്ടേറ്റ് ജഗൻ തെറിച്ചു വീണു. ഞെട്ടി തിരിഞ്ഞ് നോക്കിയതേ കണ്ടു സംഹാര രുദ്രനെ പോലെ അവന്റെ നേർക്ക് മുഷ്ടി ചുരുട്ടി നിൽക്കുന്ന ഒരുവനെ.
“ഏട്ടൻ….. “അരികിൽ നിന്ന് ഗായത്രി പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും അമ്പരപ്പോടെ അവളിലെക്കായി അഗ്നിയുടെ നോട്ടം. വന്ന് ആളെ തന്നെ നോക്കി നിക്കുന്ന ഗായത്രിയെ കണ്ടതും അഗ്നിയും തിരിഞ്ഞു അവനിലേക്. ഒരു വെളുത്ത കുർത്തയും മുണ്ടും ധരിച്ച് നിൽക്കുന്ന അവന്റെ മുഖത്തേക്ക് ഒന്നുകൂടെ സൂക്ഷിച് നോക്കിയതും അഗ്നിയുടെ കണ്ണുകൾ സംശയത്താൽ ഒന്ന് കുറുകി.
മുഖത്തേക്ക് വീണു നീണ്ടുകിടക്കുന്ന മുടിയിഴകൾ രണ്ടു കൈകൾക്കൊണ്ടും വശത്തേക്ക് ആയി ഒതുക്കി കഴുത്തിലെ ചെയിൻ ഒരു കൈകൊണ്ട് വലിച്ചു പുറത്തേക്കിട്ടു. ചെയിനിൽ സൂര്യചക്രത്തിന്റെ നടുവിലായി രുദ്രാക്ഷം ചേർത്തു പിടിപ്പിച്ചിരിക്കുന്ന ലോക്കറ്റ് വലിയുടെ ശക്തിയിൽ അവന്റെ പാതി നഗ്നമായ നെഞ്ചിലും കുർത്തയുടെ മുകളിലുമായി ചേർന്നു വീണു. സൂര്യ രശ്മികൾ ആ ലോക്കറ്റിൽ തട്ടി പുറത്തേക് പ്രതിഭലിക്കുന്നു.
“ടീച്ചറെ….ടീച്ചറെ…..”
ഗായത്രി അഗ്നിയെ ഒന്ന് പിടിച്ചു കുലുക്കിയപ്പോഴാണ് പെട്ടെന്ന് അവൾ അവനിൽ നിന്ന് കണ്ണ് മാറ്റിയത്. അപ്പോഴേക്കും ജഗൻ നിവർന്നു പൊങ്ങിയിരുന്നു. വീണപ്പോൾ തല ഇടിച്ചന്നോണം നെറ്റിയിലൂടെ ചോര ഒഴുകിയിറങ്ങുന്നു.
“എന്റെ സ്ഥലത്ത് കേറി എന്നെ കൈവെക്കാൻ നീയാരാടാ……”
മുന്നോട്ട് കുതിച്ചുവന്നു ഇടിക്കാൻ ആയി പൊക്കിയ ജഗന്റെ കൈകളെ നിമിഷ നേരം കൊണ്ട് അവൻ തടഞ്ഞിരുന്നു. എന്നിട് പരിഹാസരൂപേന ജഗനെ നോക്കി ഒന്ന് ചിരിച്ചു.
“അതിനു നിന്നെ ഞാൻ കാലു അല്ലെ വെച്ചേ, കൈ അല്ലാലോ….. അത് വെക്കാൻ പോണതല്ലേ ഉള്ളു…..”പറഞ്ഞു തീർന്നതും ഇടം കൈപൊക്കി മുഷ്ടി ചുരുട്ടി ജഗന്റെ മൂക്കിന് നേർക്ക് പായിച്ചു ഒന്ന്.
ആഹ്ഹ…..”. മുഖം പൊത്തികൊണ്ട് അവൻ പിന്നിലേക്കൊന്ന് മലച്ചു.
“പെണ്ണുങ്ങളുടെ നേരെ എന്ത് തോന്നിവാസവും ചെയ്യാന്നും പറയാന്നും ഉള്ള അഹങ്കാരം ഉണ്ടെങ്കിൽ ഇന്നത്തോടെ നിർത്തിക്കോണം അത്…. ഒരുപാട് കുട്ടികൾ ഉള്ള സ്ഥലമാ ഇത്… ഇവിടെ വെച്ച് എന്നെകൊണ്ട് അതിക്രമമൊന്നും ചെയ്യിക്കരുത്. കേട്ടല്ലോ…..”
അത് കേട്ടതും അവനെ ഒന്ന് സൂക്ഷിച്ചുനോക്കി ജഗൻ പയ്യെ പിന്തിരിഞ്ഞു നടന്നു. നടക്കുന്ന വഴിയിൽ ജഗൻ ഒന്ന് തിരിഞ്ഞുനോക്കുന്നതും കണ്ടു.
“ഹോ…. എന്റേട്ടാ….. എന്നാ ഒരു എൻട്രി ആയിരുന്നു. നല്ല ടൈമിലാ എത്തിയത്. അല്ലേൽ എന്റെ ശരിക്കൊള്ള സ്വഭാവം അറിഞ്ഞേനെ അവൻ.”
“ഹുമം…. എന്നിട്ടെന്തേ അറിയിച്ചുകൊടുത്തില്ല…. പെൺപിള്ളേരായാൽ തോന്നിവാസം പറയുന്നവന്റെ മുഖത്ത് നോക്കി മിനിമം ഒന്ന് കൊടുക്കെവെങ്കിലും വേണം.” എന്നിട് വീരസ്യം പറയുന്നു അവൾ ”
പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞതും ഗായത്രി ഒന്ന് മുഖം വെട്ടിച്ചു.
“അല്ല… ഞാൻ കൊടുക്കുന്നതിനു മുന്നേ ടീച്ചർ കൊടുത്തില്ലേ…. എന്റെ ചാൻസ് പോയില്ലേ അപ്പോ.”
“അല്ല ടീച്ചറെ… ഞാൻ പരിചയപെടുത്തിയില്ലലോ…ഇത് എന്റെ ഒരേഒരു ഏട്ടൻ… ഗൗതമൻ…. ഞങ്ങടെ കണ്ണേട്ടൻ.
അല്ല എന്താ ടീച്ചർ നേരത്തെ കണ്ണേട്ടനെ കണ്ടിട്ടുണ്ടോ…. ഇങ്ങനെ പകച്ചുനോക്കാൻ.”
അത് കേട്ടതും ഉണ്ടെന്നും ഇല്ലെന്നും ഉള്ള അർത്ഥത്തിൽ അഗ്നി തലയാട്ടി കാണിച്ചു. അപ്പോഴും അവളെ മുഖം ഉയർത്തി നോക്കാതെ വാവച്ചിയെ നോക്കുന്ന അവനിൽ ആയിരുന്നു അവളുടെ ശ്രദ്ധമുഴുവൻ.
“ദേവൂട്ടൻ മെലിഞ്ഞു അല്ലെ ഗായച്ചി.”
ഗായത്രിയോടായി അയാൾ ചോദിച്ചതും അഗ്നിയുടെ കണ്ണുകൾ മിഴിഞ്ഞു.
ദേവൂട്ടനോ…. എപ്പോ തൊട്ട്…. മനസ്സിൽ പറഞ്ഞോണ്ട് അയാളെ നോക്കിയതും… ആയാളും പെട്ടെന്നു കണ്ണുയർത്തി എന്നെയും ഗായത്രിയെയും മാറി മാറി നോക്കി.
അഗ്നി കാണാതെ അയാൾ ഗായത്രിയെ നോക്കി കണ്ണ് ചിമ്മി.
“അത്.. പിന്നെ… അഗ്നിദേവ് ന്റെ ഷോർട്ഫോം ദേവ്…. അത് ദേവൂട്ടൻ…. വീട്ടിൽ എല്ലാരും അങ്ങനെയാ വിളിക്കാറ്… അല്ലെ ഏട്ടാ…..”
അല്ലെ ഏട്ടാന്നുള്ള വിളി കുറച്ച് കടുപ്പത്തിൽ ആക്കികൊണ്ട് അവൾ പറഞ്ഞു. അത് കേട്ടതും ഗായത്രിയെ നോക്കി അവന് ഒന്ന് ചമ്മലോടെ ചിരിച്ചിരുന്നു.
അപ്പോഴും എന്റെ മനസിൽ സംശയം മാറിയില്ലായിരുന്നു… ഇയാള് തന്നെയല്ലേ അന്ന് കണ്ടത്… പകഷെ കണ്ടിട്ട് പരിചയൊന്നും കാട്ടുന്നില്ലലോ…. ഇനി എനിക്ക് അബദ്ധം പറ്റിയതാണോ.
അയാളെ ഒന്ന് ഇരുത്തി നോക്കിയതും അവൻ തലപൊക്കി അഗ്നിയെ നോക്കി പുരികം ഉയർത്തി എന്താ എന്നുള്ള അർത്ഥത്തിൽനോക്കി.
അത് കണ്ടതും ഒന്നും ഇല്ല എന്നപോലെ അവൾ ചുമൽകൂച്ചി കാണിച്ചു.
“തേവാ….. എക്ക്…..”
പെട്ടെന്നാണ് വാവാച്ചി ഗായത്രിയുടെ കൈകളിൽ കിടന്ന് കുതറികൊണ്ട് ബഹളം വെച്ചത്.
അതുടെ ആയപ്പോൾ രണ്ടുപേരും വെപ്രാളംത്തോടെ എന്നെ നോക്കി…. ഗായത്രി ഒരു വളിച്ച ചിരിയോടെ അഗ്നിയെ തന്നെ നോക്കി.
“തേവാ…… “എടുക്കാൻ പറഞ്ഞിട്ടും അവനെ ആരും കേൾക്കാതെ നിന്നിട്ട് ദേക്ഷ്യം വരുന്നുണ്ട് വാവചിക്ക്…അത്കൊണ്ട് ശബ്ദതിൽ കുറച്ച് വാശി കലർന്നിരുന്നു.
പെട്ടെന്ന് അയാൾ കൈനീട്ടിയതും വാവാച്ചി ചാടി അവന്റെ നെഞ്ചിലേക് ചേർന്ന് അവിടെ പറ്റിച്ചേർന്നു കിടന്നിരുന്ന ലോക്കറ്റ് എടുത്ത് വായിലേക്ക് പിടിച്ചതും ഒരുമിച്ചാരുന്നു. അത് കണ്ടതും ഒരു കള്ളചിരിയോടെ അവന്റെ വായിൽ നിന്ന് അത് അയാള് പയ്യെ പുറത്തേക്കെടുത്തു കുർത്തയുടെ അകത്തേക്കായി ഇട്ടു.
കൈയിൽ നിന്ന് സാധനം പോയതും വാവാച്ചി ഒരു പിണക്കത്തോടെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തികിടന്നിരുന്നു അപ്പോഴേക്കും.
ഇതെല്ലാം അഗ്നി ഒരു കൗതുകത്തോടെയാണ് നോക്കി നിന്നത്.
“അത്.. പിന്നെ… ഞാൻ ഇടക്ക് വീഡിയോകാൾ ചെയ്യാറുണ്ട്….. അപ്പോ എല്ലാരും സംസാരിക്കും അങ്ങനെ കൂട്ടായതാ ഇവര്…”
അഗ്നിയുടെ ഉള്ളിലെ സംശയം വായിച്ചറിഞ്ഞപോലെ ഗായത്രിപറഞ്ഞതും ചുണ്ടിൽ വിരിഞ്ഞ ഒരു കുസൃതിച്ചിരി ആരും കാണാതെ അയാൾ ഒളിപ്പിച്ചിരുന്നു.
( തുടരും )

by