രചന – അക്ഷര
“രണ്ടുപേരെ പറ്റി കൂടി അറിയാനുണ്ട് ബ്രിയാനും അഡോനിസും….” ഗൗരി ചിരിച്ചു കൊണ്ട് പറഞ്ഞു…
********
അബിയ തുടർന്നു….
“ഫിലിപ്പങ്കിളിന്റെ സഹോദരിയുടെ മകനാണ് ബ്രിയാൻ…”.
“അത് മറ്റൊരു കിറുക്കൻ… !”അബിയ ചിരിച്ചു കൊണ്ട് പറഞ്ഞു ….
അന്ന ചേച്ചിന്നു പറഞ്ഞാൽ ഭ്രാന്താണ് ബ്രിയാനിച്ചന് …!
അന്ന ചേച്ചിയെ പല തവണ അയാൾ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്… !
പക്ഷെ ചേച്ചിക് ഇഷ്ടംഇച്ചായനെയായിരുന്നു…..
അതിന്റ ഒരു ഇറിറ്റേഷൻ ബ്രിയാനിച്ചൻ എപ്പോഴും ഇച്ചായനോട് കാണിക്കാറുണ്ട് …!
തമാശ എന്തെന്ന് വച്ചാൽ അന്ന ചേച്ചി എന്ത് ആവശ്യപെട്ടാലും അത് ബ്രിയാൻ ഇച്ചായൻ നേടി കൊടുക്കും…!
ചേച്ചിക് പറ്റിയ ഒരു husband ആണ്….! അത് പറഞ്ഞ് അബിയ ചിരിച്ചു
അന്ന ചേച്ചി ഇവിടെ വന്നു നില്കുന്നതൊന്നും
ഇച്ചായന് വിഷയമേ അല്ല….!
അന്ന ചേച്ചിയെ എൽവിച്ചായൻ തട്ടി എടുക്കുമോ എന്ന ഭയം ഇപ്പോഴില്ലല്ലോ….അതായിരിക്കും !
ഇച്ചായൻ മിക്കപ്പോഴും ഡ്യൂട്ടിയിൽ ആണ്….
അന്നയെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിച്ച് തരണമെന്നും ബ്രിയാനിച്ചൻ ഫിലിപ്പങ്കിളിനോട് ആവശ്യപെട്ടു.. കിള്ളിക്കാട്ട് തറവാട് വിട്ട് അന്ന പോകില്ലല്ലോ എന്ന് ചിന്തിച്ചതു കൊണ്ടായിരിക്കാം അങ്കിൾ അത് സമ്മതിച്ചു….
ഇത് റോസ് ആന്റി പറഞ്ഞതാണ് …
പിന്നെ കുടുംബ വൈരാഗ്യം ഉള്ളത് കൊണ്ട് തന്നെ ഇച്ചായനിട്ട് ഒരു നല്ല പണി കൊടുക്കാമെന്നും കരുതിക്കാണും …. !
അതാണ് കല്യാണം വരെ ആരെയും ഒന്നും അറിയിക്കാതെ പോയത്… !
പക്ഷെ ആള് ഒരു നല്ല ഡോക്ടർ ആണ്…
ഇനി അഡോണിസ് ഇച്ചായനെ പറ്റി അറിയണ്ടേ ഇച്ചേച്ചി… അത് ഞാൻ പറയാം എബിയാണ് പറഞ്ഞത്. ….
കിള്ളിക്കാട്ട് കുടുംബത്തിൽ തലയ്ക്ക് സ്ഥിരത
ഉണ്ടെന്നു നമുക്ക് തോന്നുന്ന ഒരേയൊരാൾ
അഡോണിസ് ഇച്ചായനാണ്…. (അത് കേട്ട് ഗൗരി ഒന്ന് ചിരിച്ചു…… )എബി തുടർന്നു….
ഞാനും എമിലിയുമായിട്ട് ഇച്ചായൻ നല്ല കമ്പനി ആണ്.. !
അന്ന ചേച്ചിയെ ഇങ്ങനെ ആക്കി തീർത്തതിൽ ഫിലിപ്പ് അങ്കിലിനോട് അതായത് സ്വന്തം അപ്പച്ചനോട് ഇച്ചായന് തന്നെ വിരോധം ഉണ്ട്.. .!
അത് ഒന്നും രണ്ടും പറഞ്ഞ് പ്രകടിപ്പിക്കാറും ഉണ്ട് അവർ തമ്മിൽ …
ഇച്ചായൻ ഒരു കോളേജ് ലെക്ചറർ ആണ്….
വീട്ടിൽ നിന്നാൽ അപ്പച്ചനും ആയി എന്നും പ്രശ്നം ഉണ്ടാകുന്നത് കൊണ്ട് ഇച്ചായൻ ഫ്രണ്ട്സുമായി ഒരു വീടെടുത്താണ് താമസം….
ഇച്ചായൻ വിവാഹമൊന്നും കഴിച്ചിട്ടില്ല…..
റോസ് ആന്റിക്ക് ആകെ ഉള്ള ആശ്വാസം അഡോണിച്ചായനാണ് … അച്ഛനും മകനും തമ്മിൽ തെറ്റും എന്ന് മനസിലാക്കിയ റോസ് ആന്റി, മകനോട് കുറച്ച് നാൾ അവിടന്ന് മാറി നില്കാൻ ആവശ്യപെട്ടു …
കിള്ളിക്കാട്ട് തറവാട്ടിലേക്ക് അധികം പോകാത്തത് കൊണ്ട് തന്നെ അവിടത്തെ കാര്യങ്ങൾ ഒന്നും അങ്ങനെ ഇവിടെ അറിയാറില്ല ….
അങ്ങനെ പറഞ്ഞു കൊണ്ട് എബി നിർത്തി
***********
“അപ്പൊ മോളെ ഗൗരീ സ്റ്റോറി എല്ലാം ആയല്ലോ അല്ലേ….!” എൽവിസ് ചിരിച്ചു കൊണ്ട് ഗൗരിയോട് ചോദിച്ചു…
ഇനി എന്റെ മോൾക്ക് ഈ കുടുംബത്തിനെ പറ്റിയോ എന്നെ പറ്റിയോ കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ എന്നോട് ചോദിച്ചാ മതി…!
അത് കേട്ട് എല്ലാരും ചിരിച്ചു….
അപ്പൊ മക്കളേ … എല്ലാരും റൂമിലേക്ക് വിട്ടോ. … !
ഇനി ഇച്ചായനായിട്ട് നിങ്ങളുടെ ഉറക്കം കളയുന്നില്ല…. !
അബി ഗൗരിയുടെ കൈപിടിച്ച് കൊണ്ട് മുന്നോട്ട് നടന്നു…. പെട്ടെന്ന് തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു…
ഇച്ചായാ ട്രിപ്പിന്റെ കാര്യം മറക്കണ്ട…!
ഞാൻ ഏറ്റെന്നെ….! എല്ലാരും കൂടി ആലോചിച്ചിട്ട് പറ …
എൽവിസ് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു…
“ദേ….നിങ്ങടെ ഇച്ചേച്ചിയേയും കൂടി കൂട്ടിക്കോ..!
എൽവിസ് ഗൗരിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു….
“ആരു വിഷമിച്ചു…..
ഞാൻ വിഷമിച്ചതൊന്നുമില്ല..!
അല്ലെങ്കിലും ഞാൻ എന്തിനാണ് വിഷമിക്കുന്നത്.. ” ഗൗരി അധികം മുഖം കൊടുക്കാതെ പറഞ്ഞു…
“ഓഹോ”ഞാൻ കണ്ടതാണല്ലോ …..!”
“എന്ത് കണ്ടെന്ന്…. ”
“നിന്റെ മുഖം വാടുന്നത്…. !”
“ഏയ് അങ്ങനെയൊന്നും ഇല്ല.. ഇച്ചായന് തോന്നിയതാവും….”ഗൗരി പറഞ്ഞു… …
ഇനി ആയാലും കുഴപ്പമില്ല കേട്ടോ… !
ഒരിത്തിരി കുശുമ്പ് ഉള്ള പെണ്ണിനെ എനിക്ക് ഇഷ്ടമാണ്… !
എൽവിസ് ചിരിച്ചു കൊണ്ട് പറഞ്ഞു…
ഗൗരി അയാളെ ഒന്ന് തുറിച്ചു നോക്കി…
എൽവിസ് വളരെ ശാന്തമായി അവളോട് പറഞ്ഞു
“ഗൗരീ…. ഞാനും അന്നയുമായി അടുപ്പത്തിലായി എന്നുള്ളത് സത്യമാണ് …. ”
പക്ഷെ കൂടുതലും അതൊരു സൗഹൃദമായാണ് നില നിന്നിരുന്നത്…. !
നിന്റെ മനസ്സിൽ എന്നെ പറ്റി ഒരു ചെറിയ തെറ്റിദ്ധാരണ പോലും ഉണ്ടാകരുത്…. എനിക്കത് ഇഷ്ടമല്ല …. !
നീ എന്റെ പെണ്ണാണ്….. ദൈവം എനിക്ക് വേണ്ടി മാത്രം കരുതി വച്ച എന്റെ പെണ്ണ്…. !
നിന്റെ കണ്ണുകളിൽ പൂർണമായും എന്നെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്…
എനിക്കിത് അവരുടെ മുന്നിൽ വച്ച് നിന്നോട് പറയാൻ പറ്റില്ല…. !അതുകൊണ്ടാണ് തിരികെ വിളിച്ചത് ….
ഇത് പറഞ്ഞു കൊണ്ട് എൽവിസ് അവളുടെ തോളിലൂടെ കൈ ഇട്ട് അവളെ തന്റെ നേരെ തിരിച്ചു നിർത്തി..
ഗൗരി എൽവിസിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു… “എനിക്ക് മനസിലായി ഇച്ചായാ…..
ഇച്ചായൻ ഒരു കാര്യത്തിലും വിഷമിക്കരുത്…. ”
എൽവിസ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച
ശേഷം തുടർന്നു…
‘ആ…. പിന്നെ നാളെ നിനക്കൊരു സർപ്രൈസ് ഉണ്ട് … !”എൽവിസ് പറഞ്ഞു..
“എന്നാൽ ഇച്ചായനും നാളെ എന്റെ വക ഒരു കുഞ്ഞു സർപ്രൈസ് ഉണ്ട്…. “ഗൗരി പറഞ്ഞു….
“ആഹാ….. പൂച്ചക്കുട്ടി പുലികുട്ടി ആയല്ലോ…..! നമുക്ക് നോക്കാം…. ആരുടെ സർപ്രൈസ് ആണ് മികച്ചതെന്ന്…!. ”
ഗൗരി തല കുലുക്കി സമ്മതിച്ചു.. എന്നിട്ട് പറഞ്ഞു .
“ഇനി താഴേക്കു പോകാം..ഇച്ചായാ ..അബി അന്വേഷിക്കും ”
“മം…. വാ പോകാം…. !”
ഇനിയും എത്ര നാളാ മോളെ ഇത്…!
എൽവിസ് ഒരു കള്ള ചിരിയോടെ ചോദിച്ചു . അതിന് മറുപടിയായി ഗൗരിയും ഒന്ന് ചിരിച്ചതേയുള്ളൂ…..
എൽവിസ് അവളുടെ കൈകളിൽ തന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു….
സ്റ്റെപ് ഇറങ്ങി താഴെ ചെന്നപ്പോഴാണ് അന്ന മുന്നിൽ നില്കുന്നത് കണ്ടത് …
ഗൗരി പെട്ടെന്ന് എൽവിസിന്റെ കൈ വിട്ടു…
അത് അന്ന കാണുകയും ചെയ്തു….
“നീ ഈ പാതിരാത്രി എങ്ങോട്ട് പോയതാടീ ….!”
അന്ന എൽവിസിനെ നോക്കാതെ ഗൗരിയുടെ നേർക്ക് നിന്ന് കയർത്തു കൊണ്ട് ചോദിച്ചു….
ഗൗരി തന്റെ മൗനം തുടർന്നു..
പെട്ടെന്ന് എൽവിസ് ഗൗരിയുടെ മുന്നിലേക്ക് കയറി അവളെ കവർ ചെയ്ത് നിന്ന്കൊണ്ട് പറഞ്ഞു…..
“ഞങ്ങൾ ഒന്ന് ഉമ്മ വച്ച് കളിക്കാൻ ഇറങ്ങിയതാ … എന്തേ….നിനക്ക് വല്ല വിരോധവും ഉണ്ടോ… പോയി കിടന്നുറെങ്ങെടീ…!”
“വാ …..!”അയാൾ ഗൗരിയുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് അബിയയുടെ റൂമിലേക്ക് നടന്നു …
അന്ന ഗൗരിയെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു…
ഗൗരിയ്ക്ക് ആകട്ടെ അന്നയുടെ നോട്ടത്തെ നേരിടാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല….
അബിയയുടെ മുറിയിൽ ഗൗരിയെ കൊണ്ട് ആക്കിയതിനു ശേഷം അയാൾ സ്വന്തം റൂമിലേക്ക് പോയി…. അങ്ങനെ ആ രാത്രിയും കടന്നുപോയി….
*******-
രാവിലെ തന്റെ ദിനചര്യകൾ ഒക്കെ കഴിഞ്ഞ് ഗൗരി ചായയുമായി എൽവിസിന്റെ മുറിയിലേ ക്കെത്തി …
സുഖ ഉറക്കമാണ് നായകൻ ….
ഇന്നലെ താമസിച്ചു കിടന്നതിന്റെ ആവും….
ഗൗരി അയാൾക്കരികിലേക്ക് ഇരുന്ന് എൽവിസിനെ തൊട്ടുണർത്തി….
കുറേ വിളിച്ചതിനു ശേഷം ഉണർന്ന എൽവിസ്, കണ്ണുകൾ തിരുമ്മി കൊണ്ട് തന്റെ ബെഡിലേക്കു ചാരിയിരുന്നു….
ഗൗരിയുടെ കൈയ്യിൽ നിന്നും ചായ വാങ്ങി…
“എത്ര നേരമായെന്നറിയാമോ….ഇച്ചായാ !” ഗൗരി ചിരിച്ചു കൊണ്ട് ചോദിച്ചു
“ഓ…. ഈ പാവത്തിനെ സമയത്ത് വിളിച്ചുണർത്താൻ ഒന്നും ആരുമില്ല…!”
“ഒരു ഭാര്യ ഉള്ളത് അനിയത്തിക്ക് കൂട്ട് കിടക്കാൻ പോയി…. !”
തമാശ രൂപേണ എൽവിസ് അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു….
ഇത് കേട്ട് ഗൗരി ചിരിച്ചു….
“ഇച്ചായാ…. ”
“മം…. ”
“അത് പിന്നെ.. ”
“പറയടീ… ”
“ഇച്ചായാ…. എന്നെ ഒന്ന് അമ്പലത്തിൽ കൊണ്ട് പോകുമോ… ”
“ഓ…. അതാണോ കാര്യം…ഒരു 10 മിനിറ്റ് മോളെ … ഞാൻ റെഡി ആയിട്ട് ഇപ്പൊ വരാം….!
അത് പറഞ്ഞശേഷം അയാൾ ഫ്രഷ് ആകാനായി പോയി…
ഗൗരി സന്തോഷത്തിൽ പുറത്തേക്കും….
*******
ഗൗരി റെഡി ആയി പുറത്തേക്ക് വന്നു …
പ്രത്യേകിച്ചു പറയേണ്ടത് ഇല്ലല്ലോ..
നല്ല സെറ്റ് സാരിയൊക്കെ ഉടുത്ത്,
മുടിയൊക്കെ അലസമായി അഴിച്ചിട്ടുകൊണ്ട്
ഒരു കുഞ്ഞ് പൊട്ടൊക്കെ തൊട്ടാണ് വരവ്… !
ഇതിനൊക്കെ നമ്മുടെ അബിയയുടെ ഹെൽപും ഉണ്ട്….
അവളെ കണ്ടാൽ ഒരു ദേവിയെ പോലെ ഉണ്ടായിരുന്നു….
ഗൗരി എൽവിസിനെ വെയിറ്റ് ചെയ്ത് നിൽക്കുകയാണ്…
എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നമ്മുടെ നായകൻ രംഗത്തെത്തി …..
നല്ല ഒറ്റ കളർ ഷർട്ടും ഷർട്ടിന്റെ കളറിലെ
കരയൻ മുണ്ടും ഉടുത്താണ് വരവ്…
കയ്യിൽ ഒരു സ്റ്റൈലൻ ബ്ലാക്ക് കളർ വാച്ച് കെട്ടിയിട്ടുണ്ട്…. കഴുത്തിൽ കുരിശിന്റെ ലോക്കറ്റ് ഉള്ള ഒരു ചെറിയ മാലയുണ്ട്… ആള് നല്ല ചെത്തിലാണ്….!
ഗൗരിയെ കണ്ടതും എൽവിസിന്റെ കണ്ണുകൾ തിളങ്ങി… അയാൾക്ക് ഗൗരിയിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല..
ഗൗരി എൽവിസിന്റെ മുഖത്തേക്ക് നോക്കി.. അവളുടെ മുഖത്തും അത്ഭുതമായിരുന്നു… ..
“ഇച്ചായൻ ഇതെന്താ ഏതെങ്കിലും കല്യാണത്തിനു പോകുന്നുണ്ടോ…. !”
എന്ന ചോദ്യം കേട്ടാണ് എൽവിസ് തിരിഞ്ഞു നോക്കിയത്. എൽവിസിനെ കണ്ട് ആൽവിൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു.
“എത്ര വിചിത്രമായ ഇതുവരെ നടക്കാത്ത ആചാരങ്ങൾ അല്ലേ ആൽവിച്ചായാ …! ” എബിയുടെ കൗണ്ടർ ആണ്….
ഇതെല്ലാം കേട്ട് നമ്മുടെ കലിപ്പനായ പാവം നായകൻ ചിരിക്കുകയാണ് ചെയ്തത്…
“എന്തായാലും പൊളിച്ചു കേട്ടോ…. രണ്ടുപേരും… !Made for each other… ആദിയുടെ കമന്റ് ആണ് …. ”
അപ്പോഴേക്കും അന്നയും അങ്ങോട്ട് എത്തി..
അന്നയ്ക് ഗൗരിയെ കടിച്ചു കീറാനുള്ള ദേഷ്യം ഉണ്ടെന്നു എൽവിസിന് മനസിലായി….
” വാ….” അന്നയുടെ മുന്നിൽ വച് ഗൗരിയുടെ കൈ പിടിച്ചു കൊണ്ട് എൽവിസ് മുന്നോട്ട് നടന്നു….
വീട്ടിലെ എല്ലാ അംഗങ്ങളും അവിടെ ഉണ്ട്…
എല്ലാരുടെ മുഖത്തും സന്തോഷം മാത്രമാണ്
അവളെയും കൊണ്ട് അയാൾ തന്റെ പഴയ ബുള്ളെറ്റിനടുത്തേക്കു പോയി…. ബുള്ളറ്റ് മൂടിയിരുന്ന കവർ മാറ്റി…
“ഇച്ചായാ… ഇതിലാണോ പോകുന്നത് ….”
“എന്താ നീ ഇതിൽ വരില്ലേ…!”ഇവനെന്റെ ചങ്കാ…., ! എൽവിസ് ബുള്ളെറ്റിനെ തലോടി കൊണ്ട് പറഞ്ഞു….
ഗൗരി പുഞ്ചിരിച്ചു… വരാമെന്നു തലയാട്ടി….
എൽവിസ് ബുള്ളറ്റ് സ്റ്റാർട്ട് ആക്കിയ ശേഷം ഗൗരിയോട് പറഞ്ഞു…
“വാ…. വന്നു കയറ്…. ”
ഗൗരി കയറിയതിനു ശേഷം എൽവിസിന്റെ ചുമലിൽ കൈ വച്ചു…
“നേരെ പിടിക്കെടീ… !
എൽവിസ് പറഞ്ഞത് കേട്ട് ഗൗരി എൽവിസിന്റെ ദേഹത് കൂടി ഒരു കൈ കൊണ്ട് ചുറ്റുപിടിച്ചു…
തന്റെ കണ്ണു കൊണ്ട് “പോയിട്ട് വരാം..” എന്ന് ഗൗരി തന്റെ പ്രിയപ്പെട്ടവരോടെല്ലാം യാത്ര പറഞ്ഞശേഷം…
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് എൽവിസ് മുന്നോട്ട് നീങ്ങി ….
തുടരും…
**********

by