രചന – ദിവ്യ സാജൻ
മഹി അവളെ വിട്ടുമാറിയപ്പോൾ പാറു ആഞ്ഞു ശ്വാസമെടുത്തു കൊണ്ട് അവനെ തന്നെ നോക്കി നിന്നു.മഹി അവളെ നോക്കി കളള ചിരി ചിരിച്ചു…പാറുവിന്റെ റിലേയൊക്കെ പോയി സ്വന്തം കൈത്തണ്ടയിൽ നുളളി നോക്കയും കവിളിൽ തട്ടിനോക്കുകയും ചെയ്യുന്നുണ്ട്….പെണ്ണിന്റെ കാട്ടി കൂട്ടലുകൾ കണ്ട് മഹിക്ക് ചിരി പൊട്ടി…..
എന്താടീ പെണ്ണേ ഇതൊക്കെ….എന്തൊക്കെയാ നീ യീ കാട്ടിക്കൂട്ടണത്….
സത്യവാണോന്ന് നോക്കിയതാ…..നിഷ്കളങ്കമായി പറയുന്നവളെ കണ്ട് അവനറിയാതെ ചിരിച്ചു പോയി….
കൺഫോം ആക്കാൻ ഒന്നൂടി തരട്ടേ ഇങ്ങനെ പറഞ്ഞു കൊണ്ട് മഹി അവളിലേക്ക് ചേർന്ന് നിന്നു…
വ്……വേണ്ട….അങ്ങനെ പറഞ്ഞു കൊണ്ട് സ്വയം കൈകൊണ്ട് അവളുടെ അധരങ്ങൾ മറച്ചു…
പാറൂവിന്റെ ഈ പ്രവൃത്തികൾ അവനെ കൂടുതൽ അവളിലേക്ക് അടുപ്പിച്ചു…
മഹിയുടെ കണ്ണുകൾ പാറുവിന്റെ മുഖത്ത് തന്നെയായിരുന്നു….അവളുടെ കഴുത്തിനു മുകളിലായി തെളിഞ്ഞു കാണുന്ന മറുകിലേക്ക് അവന്റെ നോട്ടമെത്തിയതും ….അവനതിലേക്ക് മുഖമടുപ്പിച്ചു……പെട്ടെന്ന് പാറു അവനെ പിന്നിലേക്ക് തളളീ…പെട്ടന്നായതിനാൽ മഹിയൊന്ന് പുറകിലേക്കാഞ്ഞൂ….
എന്താടീ കുട്ടിപിശാചേ ഈ കാണിച്ചത്……
അപ്പൊ മഹിയേട്ടനെന്നെ ഇഷ്ടവാണോ…..എന്നെ ഡിവോസ് ചെയ്യുന്നില്ലേ…..
ഇല്ല പെണ്ണേ എനിക്ക് നീ എന്റെ പ്രാണനാ…
ഇതിലും നന്നായിട്ട് ഞാൻ ഇനി എങ്ങനെ പറയാനാ…..
പിന്നെ എന്താ നേരത്തെ പറയാതിരുന്നേ…..
നിന്റെ മനസിൽ എന്റെ സ്ഥാനം എന്താണെന്നറിഞ്ഞിട്ട് പറയാന്ന് കരുതി….ഒരിക്കലെങ്കിലും എന്നോട് പറഞ്ഞൂടാരുന്നോ…..ഒരുപാട് വേദനിച്ചൂ…..ലേ…എന്റെ പെണ്ണിന്…..അതും പറഞ്ഞു കൊണ്ട് മഹി അവളുടെ നിറുകയിൽ മൃദുവായി ചുണ്ടുകളമർത്തി….
പാറൂ അവന്റെ കണ്ണിൽ തന്നെ നോക്കി നിന്നു …അറിയാതെ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി…..
ഇനിയും എന്തിനാ ഈ കണ്ണുനീർ…..മതി കരഞ്ഞത് അതും പറഞ്ഞു കൊണ്ട് മഹി അവളുടെ കണ്ണുകൾ തുടച്ചു….അവളെ നെഞ്ചോട് ചേർത്തണച്ചു…..ഇനിയൊരിക്കലും വിട്ടു പിരിയില്ലെന്ന പോലെ……പാറു മഹിയുടെ നെഞ്ചിൽ മുഖമമർത്തി നിന്നു………അത്രയും പ്രണയത്തോടെ…..
അപ്പൊ ഇനി എങ്ങനാ…..നമ്മുടെ വീട്ടിലേക്ക് പോണ്ടേ നമുക്ക്……നമുക്കൊന്ന് ജീവിച്ചു തുടങ്ങണ്ടേ…..
മഹിയേട്ടനെന്താ ഉദ്ദേശിക്കുന്നത്……..
ആറുമാസം മുൻപ് നമ്മൾ നഷ്ടപ്പെടുത്തിയ ആദ്യരാത്രി………മീശ പിരിച്ച് കൊണ്ട് മഹി പറഞ്ഞു…..
അതൊക്കെ അങ്ങ് പള്ളിയിൽപോയീ പറഞ്ഞാ മതി എനിക്ക് സമയം വേണം……
നിനക്കീ ആറുമാസം കിട്ടീയത് പോരേ ഇനീം വേണോ സമയം…..
ആറുമാസം നിങ്ങളായിട്ട് കളഞ്ഞതല്ലേ…..ഇനീപ്പോ എന്തായാലും എന്റെ എക്സാമൊക്ക കഴിയട്ടെ…..അത് വരെ വെയ്റ്റ് ചെയ്തേ പറ്റൂ….
ഞാൻ കാത്തിരുന്നോളാം……
രണ്ടാഴ്ച കഴിഞ്ഞ് അപ്പുവിന്റെയും ഋതുവിന്റെയും വിവാഹം ദിവസം വന്നെത്തി…കുര്യച്ചനും കുടുംബവും നേരത്തെ തന്നെ എത്തിച്ചേരുന്നു……പാറുവും മഹിയും പറയാതൊളുപ്പിച്ച പ്രണയം പരസ്പരം പങ്കുവക്കുന്ന തിരക്കിലായിരുന്നൂ……അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോട് കൂടി അപ്പു ഋതുവിനെ തന്റെ പ്രാണന്റെ പാതിയാക്കി….
പാറൂ എക്സാമൊക്കെ നന്നായിട്ട് തന്നെ എഴുതി……എക്സാമൊക്കെ കഴിഞ്ഞിട്ടും മഹിയുടെ കാര്യം പാറു പരിഗണിച്ചിട്ടില്ല…….
ഒരു ദിവസം മഹി കോളേജിൽ നിന്നും വരികയായിരുന്നു….വന്നെത്തിയപ്പോഴെ വീട്ടിലേക്ക് ഗസ്റ്റ്കളാരൊക്കെയോ ഉണ്ടെന്ന് മഹിക്ക് മനസിലായി…..മഹി അകത്ത് കയറി നോക്കുമ്പോൾ ഋതു ഇരിപ്പുണ്ടായിരുന്നു…..ഋതുവിനരികിലായ് ഒരു കൊച്ചു പെൺകുട്ടിയെയും മടിയിലിരുത്തി ഇരിക്കുന്നവളിലേക്ക് മഹിയുടെ കണ്ണുകൾ ഉടക്കി…..
“രാധികാ “!!!! അവന്റെ ചുണ്ടുകൾ മന്ത്രിച്ചു……അവളെ നോക്കി അവനൊന്ന് പുഞ്ചിരിച്ചു…..
രാധിക ഒരുപാട് മാറിയിരിക്കുന്നു….അന്നത്തെ ആ സൗന്ദര്യമൊക്കെ മങ്ങലേറ്റീരുന്നു…..മെലിഞ്ഞുണങ്ങി….കണ്ണിലെ തിളക്കമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു..
രാധിക എങ്ങനെ ഇവിടെ……
മഹിയേട്ടനറിയോ രാധുവേച്ചിയെ…..(ഋതു)
അറിയാം എന്റെ വല്യമ്മാമേടെ മോളാ……
ആണോ……എന്റെ അപ്പച്ചീടെ മോനാ ചേച്ചിയെ വിവാഹം കഴിച്ചരിക്കുന്നത്…(.ഋതു)
രാധികയുടെ ഭർത്താവ് വന്നീല്ലേ…….
ഇല്ല മഹിയേട്ടാ….(രാധിക )മഹിക്ക് അവളുടെ കണ്ണുകളിൽ കുറ്റബോധത്തിന്റെ ആഴം അളക്കാൻ കഴിയുമാരുന്നു….
അപ്പൊഴാണ് അവിടേക്ക് പാറു ചായയുമായി വന്നത്….മഹി പാറുവിനടുത്തേക്ക് ചെന്ന് പാറുവിനെ രാധികയ്ക്ക് പരിചയപ്പെടുത്തി
ഇത് പാർവതീ ….എന്റെ പാതി……അങ്ങനെ പറഞ്ഞു കൊണ്ട് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. …….
പാറൂ ചായ കൊടുത്ത ശേഷം അടുക്കളയിലേക്ക് പോയി….കൂടെ ഋതുവുമുണ്ടായിരുന്നു……
മഹിയേട്ടാ എന്നോട് വെറുപ്പാണല്ലേ…..
ഇല്ല രാധിക നിന്നോടെനിക്ക് വെറുപ്പില്ല…..അന്നങ്ങനൊക്കെ സംഭവിച്ചത് കൊണ്ടല്ലേ എനിക്കെന്റെ പാറൂനെ കിട്ടിയത്….അവളെന്നെ പ്രാണനെ പോലെ സ്നേഹിക്കുന്നുണ്ട്..ഉപാധികളില്ലാതെ……
രാധിക നിർജീവമായൊന്ന് പുഞ്ചിരിച്ചു. .
കുറച്ചു സമയത്തിന് ശേഷം രാധിക എല്ലാവരോടും യാത്ര പറഞ്ഞ് തിരികെ പോയി…..
പാവാ ആ ചേച്ചീടെ കാര്യം. …ജീവേട്ടന്റൊപ്പം ശ്വാസം മുട്ടിയാ കഴിയണേ…..ഒന്നിനും സ്വാതന്ത്ര്യമില്ല…..ഒരിടത്തും കൊണ്ട് പോവില്ല….സ്വന്തം അച്ഛനെയും അമ്മയേയും കൂടി കാണാൻ അനുവാദമില്ല ആ പാവത്തിന്….ഒന്ന് ശ്വാസം എട്ക്കണങ്കിപ്പോലും അയാൾടെ അനുവാദം വേണം….അത് പറഞ്ഞു കൊണ്ട് ഋതു ദീർഘമായി നിശ്വസിച്ചു…….
രാത്രി പാറു ബാൽക്കണിയിൽ നിന്നുകൊണ്ട് ആകാശം നോക്കി നിക്കാരുന്നു.മഹി പിറകിലൂടെ വന്ന് പാറുവിനെ ചേർത്ത് പിടിച്ചു….
പാറു ഇന്ന് ഇവിടെ വന്ന രാധിക ആരാന്നറിയോ നിനക്ക്. …
അറിയാം. ..ഒരിക്കൽ മഹിയേട്ടന്റെ എല്ലാമായിരുന്ന രാധു……തിരിഞ്ഞു നോക്കാതെ തന്നെ അവൾ പറഞ്ഞൂ…….
മഹി അവളെ തനിക്കഭിമുഖമായി നിർത്തി ക്കൊണ്ട് നിറുകിൽ ചുമ്പിച്ചു…..
പാറു….. എനിക്കിനി കാത്തിരിക്കാൻ വയ്യ പെണ്ണേ….നിന്റെ പൂർണ്ണ സമ്മതത്തോടെ എന്റേതാക്കികോട്ടേ……അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് കൊണ്ട് അവൻ ചോദിച്ചു…..
സമ്മതമെന്നോണം പാറു മഹിയെ ഇറുകെ പുണർന്നു. ..മഹി അവളെ കോരിയെടുത്ത് ബെഡിൽ കൊണ്ട് പോയി കിടത്തി.അന്നത്തെ രാത്രി അവനതുവരെ ഹൃദയത്തിലൊതുക്കിയ പ്രണയം ഒട്ടും കുറയാതെ അവളിലേക്ക് പകർന്നു കൊണ്ട് അവളെ സ്വന്തമാക്കി…….അങ്ങനെ പാർവതീ എല്ലാ അർത്ഥത്തിലും മഹേശ്വരന്റെ പ്രാണന്റെ പാതിയായി…….ഇനി അവരുടെ ദിനങ്ങൾ……..അവർ ജീവിക്കട്ടെ എന്നും പ്രണയിച്ചു കൊണ്ട്………….
അവസാനിച്ചു.

by