24/04/2026

വിവാഹമോചനം : ഭാഗം 34

രചന – സുധീ മുട്ടം

വൈകുന്നേരം ആനന്ദൻ എത്തിയതോടെ നന്ദിനിക്കുട്ടിയും ആരവും വീട്ടിലേക്ക് മടങ്ങി.. രാത്രിയിൽ ആഹാരവും കഴിച്ച ശേഷം ടെറസിന്റെ മുകളിലേയ്ക്ക് പോയി…

പൂനിലവ് മിഴികൾ തുറന്നു നാണം പൊഴിച്ചു ഭൂമിയെ നോക്കി കൊണ്ടിരുന്ന സമയം ആയിരുന്നു.. നക്ഷത്രങ്ങൾ വാനിൽ ഇമകൾ ചിമ്മി ചിരിച്ചു കാണിച്ചു.. തണുത്ത മന്ദമാരുതൻ  ശ്രുതിമീട്ടി അവരെ തഴുകി തലോടി കടന്നു പോയി…

ടെറസ്സിൽ നിന്നും ആകാശത്തേക്ക് നോക്കി നന്ദിനിക്കുട്ടി നിന്നു..ആരവ് പിന്നിലൂടെ ചെന്നു വയറിന്മേൽ കൈ ചുറ്റി അവളെ പുണർന്നു പിൻ കഴുത്തിൽ ചുംബിച്ചു..

“ഇന്നെത്തെ രാത്രി എത്ര മനോഹരമാണ് ആരവ്…പ്രണയത്തിന്റെ പൂക്കാലമൊരുക്കി പൂർണ്ണ ചന്ദ്രൻ പൂനിലാ പുഞ്ചിരി പൊഴിക്കുന്നു…താരകങ്ങൾ ഇമകൾ ചിമ്മി തുറന്നു ഓടി കളിക്കുന്നു..മന്ദമാരുതൻ നമുക്കായി ശ്രുതി മീട്ടുന്നു…

” അതേ നന്ദിനിക്കുട്ടി… പ്രണയിക്കുന്നവർക്കായി പ്രപഞ്ചമൊരുക്കുന്ന പൂക്കാലമാണ്…

അവളുടെ മുടിയിഴകളിലേക്ക് മുഖം ഒളിപ്പിച്ചു വാസന നുകർന്നു… അകലെ എവിടെ നിന്നോ വീശിയ കാറ്റിൽ ചെമ്പകപ്പൂ സുഗന്ധം കലർന്നിരുന്നു.. അതൊരു ഉന്മാദലഹരിയായി അവരുടെ സിരകളിലൂടെ ഒഴുകി തുടങ്ങി..

“ഞാൻ ആസ്വദിക്കുകയാ…നുകരുകയാണ് പ്രണയത്തിന്റെ നവ്യ സുഗന്ധം..ഇതുവരെ അറിയാതിരുന്ന പ്രണയത്തിന്റെ വിവിധ തലങ്ങൾ..മനോഹാരിതകൾ.നോവുകളെല്ലാം ..എന്റെ ആരവിലൂടെ…

നന്ദിനിക്കുട്ടി പിന്തിരിഞ്ഞ് ആരവിന്റെ മാറിലേക്ക് തല ചായിച്ചു.. ഇരു കൈകളാലും അവനവളെ പൊതിഞ്ഞ് പിടിച്ചു മൂർദ്ദധാവിൽ ചുംബിച്ചു. തന്നിലെ പ്രണയം മുഴുവനും അവൾക്കായി ഒഴുക്കിക്കൊണ്ട്…

” വിധിയായിരിക്കും ആരവ്…ജീവിതത്തിന്റെ കയ്പ്പു നീരു കുടിച്ച ശേഷം അതിന്റെ മറുവശമായ മധുരം നുണയാനായി…അല്ലെങ്കിൽ ഉണ്ണിയേട്ടനൊപ്പം വിവാഹവും അവിടെ നിന്നിറങ്ങി ജനിച്ച നാട് വിട്ടു ഇവിടേക്കൊരു പറിച്ചു നടീൽ…ചിലപ്പോൾ ആരവിനെ എന്നിലേക്ക് എത്തിക്കാനായിരിക്കും വിധിയെല്ലാം ഒരുക്കിയത്..അഥവാ അല്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണു എനിക്ക് ഇഷ്ടം….

അവളിൽ നിന്നും കണ്ണുനീരൊഴുകി ആരവിന്റെ മാറിനെ നനച്ചു…നെഞ്ചിൽ മിഴികളിലെ നനവ് അറിഞ്ഞതും നന്ദിനിക്കുട്ടിയുടെ മുഖം ഇരു കൈകളിലും കോരിയെടുത്തു…അപ്പോഴവളുടെ മുഖം മറ്റൊരു പൂർണ്ണ ചന്ദ്രനായി മാറി…

“ഇനി കരയുന്നത് എന്തിനാണെന്ന് ചോദിക്കണ്ടാ..സന്തോഷത്താലാ…

അവന്റെ മൂക്കിൻ തുമ്പിൽ ചെറുതായി ഒന്നു കടിച്ചു…

” ഓഹോ ചോദ്യവും ഉത്തരവും ഒരുമിച്ച് ആണല്ലോ…

അങ്ങനെ പറഞ്ഞു കൊണ്ട് ആരവിന്റെ മുഖം തന്റെ ചുണ്ടുകളെ ലക്ഷ്യമാക്കി വരുന്നതു കണ്ട് തെന്നിയകന്നു…കൈ നീട്ടി എത്തി പിടിച്ചതും പിടി കിട്ടിയത് സാരിയുടെ മുന്താണിയിൽ ആയിരുന്നു… ഓടിയ വേഗത്തിൽ സാരിത്തലപ്പ് അഴിഞ്ഞു അതു മുഴുവനായും അവന്റെ കയ്യിലിരുന്നു…

ആരവ് അരികിലേക്ക് എത്തിയതും പാവാടയും ബ്ലൗസും മാത്രം ധരിച്ച് നിന്നവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു… കൈ എത്തിച്ച് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു പിൻ കഴുത്തിൽ ചുംബിച്ചു.. അവന്റെ ചുണ്ടുകൾ ഇഴയുന്നതിനു അനുസരിച്ച് അവൾ പുളഞ്ഞു കൊണ്ടിരുന്നു.. ചെവിയിൽ മൃദുവായി കടിച്ചതും അവളിൽ നിന്നൊരു കുറുകലുയർന്നു…

യാതൊരു ധൃതിയുമില്ലാതെ നന്ദിനിക്കുട്ടിയെ അഭിമുഖമായി നിർത്തി…പൂനിലാ വെളിച്ചത്തിൽ പാവാടയും ബ്ലൗസും ധരിച്ച് നിന്ന മോഹന രൂപം അവന്റെ സിരകളിലൊരു ലഹരിയായി നുരഞ്ഞു പൊന്തി…

മാറിനെ മറച്ചു പിടിച്ച കൈകൾ ബലമായി മാറ്റി പിടിച്ചു മിഴികൾ ഉറപ്പിച്ചതും നാണത്തോടെ നന്ദിനിക്കുട്ടി തല താഴ്ത്തി… അവൾക്ക് അരികിലേക്ക് മുട്ടു കുത്തി നിന്നു പിന്നിലൂടെ വലിച്ചു അടുപ്പിച്ച് വയറ്റിൽ മുഖമമർത്തി…അവളൊന്ന് പുളഞ്ഞു കൊണ്ട് ബലമായി അവന്റെ തല കൂടുതൽ ചേർത്തു പിടിച്ചു.. ആരവിന്റെ ചുണ്ടുകൾ അവളുടെ വയറിൽ മേൽ മുത്തങ്ങൾ തീർത്തു…അധരങ്ങൾ പതിയെ മുകളിലേയ്ക്ക് ഉയർന്നു മാറിടങ്ങളിൽ അമർന്നതും അവൾ ശക്തിയായി പിടഞ്ഞു…കഴുത്തിലൂടെ മുഖമാകെ ചിത്രങ്ങൾ രചിച്ചു ഒടുവിൽ ചുണ്ടുകളെ കീഴ്പ്പെടുത്തിയതോടെ അവൾ തളർന്നു തുടങ്ങി..

യാതൊരു ധൃതിയുമില്ലാതെ അവളെ അവൻ നിലത്തേക്ക് കിടത്തി…ആരവിന്റെ കരലാളനകളേറ്റു നന്ദിനിക്കുട്ടി പിടഞ്ഞു തുടങ്ങി… പുടവകൾ അഴിച്ചു മാറ്റിയ ശേഷം തന്റെ ഭാരം മുഴുവനും അവളിലേക്ക് അമർത്തി…ഭ്രാന്തമായ നിമിഷങ്ങൾ കൊഴിഞ്ഞു വീണു.. പതിയെ വാടി തളർന്ന ചേമ്പിൻ തണ്ടായി അവൻ അവളിലേക്ക് പതിച്ചു..നിറഞ്ഞ സംതൃപ്തിയോടെ തന്നിലേക്ക് ഒഴുകിയവന്റെ സ്വേദകണങ്ങളൊഴുകിയ കഴുത്തിൽ ചുംബിച്ചു വരിഞ്ഞു മുറുക്കി കിടന്നു…

രാവിന്റെ മാറിൽ മേനിയാകെ തണുപ്പ് പൊതിഞ്ഞതോടെ നന്ദിനിക്കുട്ടി ആരവിനു മുകളിലേക്ക് കയറി കിടന്നു…അവനവളെ പൊതിഞ്ഞ് പിടിച്ചു വീണ്ടും മിഴികളടച്ചു..

പുലരിയുടെ പൊൻ വെളിച്ചം വിരുന്നിനെത്തും മുമ്പേ നന്ദിനിക്കുട്ടി ആരവിനെ തട്ടിയുണർത്തി…

“ആരവ് എഴുന്നേൽക്ക്…

മെല്ലെ അവനെ തട്ടി വിളിച്ചു…എവിടെയാാണു കിടന്നു ഉറങ്ങിയതെന്ന ബോദ്ധ്യം വന്നതോടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു… വസ്ത്രങ്ങൾ ധരിക്കുന്ന അവളെ കോരിയെടുത്തു നെഞ്ചിലക്ക് ചേർത്തു പിടിച്ചു..

” ആരവ് ഡ്രസ് ധരിക്കട്ടെ…

അവൾ പിടഞ്ഞെങ്കിലും വിട്ടില്ല..

“അതിനൊക്കെ ഇനിയും സമയമുണ്ട്..

അങ്ങനയേ എടുത്തു കൊണ്ടു മുകളിലെ മുറിയിലേക്ക് കയറി കതക് ലോക്ക് ചെയ്തു.. തനിക്ക് മുകളിലേക്ക് നന്ദിനിക്കുട്ടിയെ കിടത്തി ബെഡ് ഷീറ്റ് എടുത്ത് മൂടി…

“പെണ്ണിന്റെ ചൂട് ആണിനു അനുഭവിക്കാമെങ്കിൽ ആണിന്റെ ചൂട് പെണ്ണിനും അനുഭവിക്കാൻ അവകാശമുണ്ട്..

ആരവിന്റെ വാക്കുകളുടെ പൊരുൾ മനസ്സിലായതും കണ്ണുകൾ അടച്ചു പിടിച്ചു ഇരുന്നു…നിമിഷങ്ങളുടെ ദൈർഘ്യങ്ങൾക്ക് ഒടുവിൽ തളർച്ചയോടെ അവൾ അവനിലേക്ക് വീണു വീണ്ടും മിഴികളടച്ചു….

” ലവ്വ് യൂ ആരവ്…

ചുണ്ടുകൾ അധരങ്ങളിൽ അമർത്തി…

“ലയ്യ് യൂ റ്റൂ നന്ദിനിക്കുട്ടി…

💜💜💜💜💜💜💜💜💜💜💜💜💜💜💜

നന്ദിനിക്കുട്ടിയും ആരവും കുറച്ചു വൈകിയാണ് ഉണർന്നത്…അപ്പോഴും മിഴികളിൽ ആലസ്യം വിട്ടൊഴിഞ്ഞിരുന്നില്ല‌..

നന്ദിനിക്കുട്ടി എഴുന്നേറ്റു വേഗം ഫ്രഷായി ഇറങ്ങി..മടി പിടിച്ചു കിടന്ന ആരവിനെ ഉന്തി തള്ളി ബാത് റൂമിൽ കയറ്റി…

കണ്ണാടിക്ക് മുമ്പിലായി നിന്നു ഒരുങ്ങുമ്പോൾ സ്വയമൊന്നു വിലയിരുത്തി…കീഴ്ച്ചുണ്ട്  രക്ത ചുവപ്പാണു..വിരൽ തൊട്ടാൽ രക്ത തുള്ളികൾ ഒപ്പിയെടുക്കാം…മുഖമാകെ ചുവന്നു തുടുത്തു തെളിച്ചമേറിയട്ടുണ്ട്..പഴയതിൽ നിന്നും ഊർജ്ജസ്വലയാണു…

അവൾ മുറിവിട്ടിറങ്ങി കിച്ചണിലേക്ക് ചെന്നു…ഉമ ചായ എടുത്തു കൊടുത്തു…. അപ്പോഴേക്കും കുളി കഴിഞ്ഞു ആരവും എത്തി…

ബാലനു ഒപ്പം ആരതിക്കുട്ടി ഒരുങ്ങി നിൽക്കുന്നതു കണ്ടു…നന്ദിനിക്കുട്ടി അവളെ വാരിയെടുത്തു ഉമ്മ വെച്ചു.. മോളും അതിനു ഇരട്ടിയായി തിരിച്ച് കൊടുത്തു…

” ഞാനും ഉമയും കൂടി നാട്ടിലേക്ക് പോയിട്ട് വരാം… വീടൊക്കെ അടഞ്ഞു കിടക്കുവല്ലേ..രാത്രിയോടെ ഇങ്ങെത്താം..ആരതിമോളെയും കൂട്ടിയട്ടുണ്ട്…അവൾ ഇന്നലെ റെഡിയാണു..

ബാലൻ ചിരിയോടെ പറഞ്ഞതും ആരതിക്കുട്ടി തലയാട്ടി…

“അച്ഛൻ ഇന്നലെ ഒന്നു പറഞ്ഞിരുന്നെങ്കിൽ ഞങ്ങളും കൂടി വന്നേനെ…

” നിങ്ങൾ ഇവിടെ വേണം… ഇല്ലെങ്കിൽ ആനന്ദൻ ഒറ്റക്കാവില്ലേ…

“സോറി അച്ഛാ ഞാനത് ഓർത്തില്ല..

നന്ദിനിക്കുട്ടി ക്ഷമാപണം ചെയ്തു..

” സാരമില്ല മോളെ‌…നമുക്ക് ഒരുമിച്ച് എല്ലാവരും കൂടി ഒരിക്കൽ കൂടി നാട്ടിലേക്ക് പോകാം…

ഉണ്ണിയെ മനസ്സിൽ ഓർത്താണു പറഞ്ഞത്…

“ശരി അച്ഛാ…

ഉമകൂടി ഒരുങ്ങി വന്നപ്പോൾ അവർ പോകാനായി ഇറങ്ങി… അവർ പോയതോടെ നന്ദിനിക്കുട്ടിയും ആരവും ഹോസ്പിറ്റലിലേക്ക് പോയി…

തുടരും…