രചന – അക്ഷര
ഗൗരി ആകെ അമ്പരന്നു നിൽക്കുകയാണ്…
അത് പക്ഷെ ആൽവിന് മനസിലായി…
അത് അവൻ പുറത്ത് കാണിച്ചില്ല…
“ഇവൻ ഇത് എന്ത് ഭാവിച്ചാ…..” എന്ന അർത്ഥത്തിൽ അവൾ ആൽവിനെ നോക്കി ….ഇന്നലെ രാവിലെ കൂടി വലിയ മുത്ത്യപ്പൻ ചമഞ് തന്നെ ഉപദേശിച്ചത് അല്ലേ… . !
താനും ആൽവിനും തമ്മിൽ വലിയ പ്രായ വ്യത്യാസമൊന്നുമില്ല ….
“തന്നെ എന്തിനാ അവൻ ഇച്ചേച്ചി എന്ന് വിളിക്കുന്നത്… !”
“നീയും തുടങ്ങിയോ ആൽവിൻ ….”
എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൾ അവനു നേരെ തുറിച്ചു നോക്കി…
ആൽവിന്റെ മുഖത്താകട്ടെ ഒരു കുസൃതിച്ചി രിയാണ്…..
ആൽവിൻ തന്നോട് ഇതുവരെ ഗൗരവമുള്ള കാര്യങ്ങൾ മാത്രമാണ് സംസാരിച്ചിട്ടുള്ളത് ….
ആൽവിന്റെ ചിരി കൂടി കണ്ടപ്പോൾ ഗൗരിക്ക് ദേഷ്യം വന്നു… അവൾ ആൽവിന്റെ അടുത്തേക്ക് ചെന്നു….
തന്നെ കുഴപ്പിക്കുന്ന എന്തെങ്കിലും ചോദ്യം ഗൗരിയിൽ നിന്നും ഉണ്ടാകും എന്ന് മനസിലാക്കിയ ആൽവിൻ ഗൗരിയോട് ചോദിച്ചു
” ഇച്ചായൻ എണീറ്റോ…..ഇച്ചേച്ചീ….”
ഗൗരി പിന്നെയും അവന്റെ മുഖത്തേക്ക്
തുറിച്ചു നോക്കി… അവളുടെ വെളുത്ത മുഖം ചുവന്നു തുടുത്തു വരുന്നതായി കാണപ്പെട്ടു…
അപ്പോഴാണ് താഴേക്ക് വരുന്ന എൽവിസിനെ ആൽവിൻ കണ്ടത്…
ഉടനെ തന്നെ അവൻ എൽവിസിനടുത്തേക്ക് ചെന്ന് അയാളോടായി പറഞ്ഞു .
“ഇച്ചായാ… നമുക്ക് ഒന്ന് ടൗണിലേക്ക് പോണം… ആദിയുമുണ്ട്……സാധനങ്ങളുടെ സ്റ്റോക്ക് എടുക്കണം ..!
കുസൃതി നിറഞ്ഞ ഒരു നോട്ടം ഗൗരിക്ക് സമ്മാനിച്ച ശേഷം ആൽവിൻ എൽവിസിനെ അവിടെ നിന്നും കൂട്ടികൊണ്ട് പോയി….. ആൽവിന്റെ മുഖവും ഗൗരിയുടെ മുഖവും ഒക്കെ നമ്മുടെ കഥാ നായകൻ ശ്രദ്ധിക്കുന്നുണ്ട് …
ഗൗരിയാകട്ടെ നല്ല ദേഷ്യത്തിലാണ് …..
*******
ഓപ്പൺ ജീപ്പിൽ ടൗണിക്കുള്ള യാത്രയിലാണ് കഥാനായകനും സംഘവും…
എൽവിസും ആൽവിനും മുൻവശത്തും,
ആദി പിന്നിലുമാണ് സീറ്റ് ഉറപ്പിച്ചിരിക്കുന്നത്…. എൽവിസാണ് ഡ്രൈവ് ചെയ്യുന്നത്…
എല്ലാവരും നിശബ്ദരാണ് …
ആൽവിൻ പുറത്തേക്ക് നോക്കി എന്തോ ചിന്തിച്ചിരിക്കുന്നു..
അന്ന ചേച്ചി പോയതിൽ പിന്നെ യാത്രകളിലെ ല്ലാം ഒരു മൂകതയുണ്ട്..
ജീപ്പ് കുറച്ച് ദൂരം പിന്നിട്ടു…
എന്തൊക്കെയോ ആലോചിച്ച ശേഷം, ആൽവിൻ എൽവിസിനെ നോക്കിയ ശേഷം ഒന്ന് ചിരിച്ചു …
ഇത് കണ്ട എൽവിസ് എന്താണ് തന്നെ നോക്കി ചിരിക്കാൻ മാത്രം എന്ന മട്ടിൽ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി….
അവൻ ചിരി തുടർന്നു…
സാധാരണ കുറച്ച് നാളായി തന്റെ ഒരു നോട്ടത്തിൽ തന്നെ ആൽവിന്റെ വായടക്കപെടുന്നതാണ്… അവനിൽ എന്തോ മാറ്റം ഉണ്ടെന്ന് മനസിലാക്കിയ എൽവിസ് അവനെ ഒന്നുകൂടി നോക്കി..
ഇപ്രാവശ്യം എൽവിസിന്റെ നോട്ടം കണ്ട് ആൽവിൻ ഒരു കുസൃതിച്ചിരിയോടെ തന്നെ ഇരുന്നു…
പിന്നെയും അവന്റെ മുഖത്തെ ഭാവം തുടരുന്നത് കണ്ട് എൽവിസ് ബ്രേക്ക് ഇട്ട് തന്റെ ജീപ്പ് നിർത്തി…..
എന്നിട്ട് അവന്റ നേർക്കു തിരിഞ്ഞു.
ആൽവിൻ ഒരു കുസൃതിച്ചിരി എൽവിസിന് സമ്മാനിച്ചു . ..
” എന്താടാ നിനക്ക് ഒരു ഓഞ്ഞ ചിരി ….!”
“ഒന്നുമില്ല….. “എന്ന രീതിയിൽ കണ്ണടച്ച് മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു…
അവൻ വീണ്ടും എൽവിസിനെ നോക്കി കുസൃതി യോടെ ചിരിച്ചു…
“ഒരു വീക്ക് വച്ച് തരും കേട്ടോ….. ഞാൻ! ” എന്ന് പറഞ്ഞൂ എൽവിസ് അവനെ അടിക്കാൻ കൈ പൊക്കി …..
“തല്ലല്ലേ…. ഇച്ചായാ …. ഞാൻ നന്നായി .” എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് അവൻ പിന്നോട്ട് ആഞ്ഞു….
എൽവിസ് വണ്ടിയെടുത്തു മുന്നോട്ട് നീങ്ങി….
എൽവിസ് അവനെ ഇടം കണ്ണിട്ട് ഒന്നുകൂടി നോക്കി…..
അവൻ ചിരി തുടരുകയാണ് …
ദേഷ്യം വന്ന എൽവിസ് പിന്നേ ആ ഭാഗത്തേക്ക് നോക്കിയതേ ഇല്ല… !
എൽവിസിന് ദേഷ്യം വന്നെന്ന് ആൽവിന് മനസിലായി…
നിശബ്ദതയെ ഭേദിച്ചു കൊണ്ട് അവൻ ചോദിച്ചു
“ഇച്ചായാ….. ”
എൽവിസ് അവന്റെ മുഖത്തേക്ക് നോക്കാതെ ഡ്രൈവ് ചെയ്തു കൊണ്ട്
ഒന്ന് മൂളി കേട്ടു.. ….
എൽവിസ് തന്റെ നേരെ നോക്കാത്തത് കൊണ്ട് ആൽവിൻ ഒന്നുകൂടി നീട്ടി കടുപ്പിച്ചു വിളിച്ചു….
“ഇച്ചാ………!”
എൽവിസിനെ കൊണ്ട് എന്തെങ്കിലും കാര്യം സാധിപ്പിക്കാൻ ഉണ്ടെങ്കിൽ ചെറുപ്പം മുതലേ ആൽവിൻ പ്രയോഗിക്കുന്ന അടവാണ് ഇച്ചാ എന്നുള്ള വിളി…. അത് അയാൾക്ക് ഒരുപാട് ഇഷ്ടവുമാണ്…
“എന്താടാ…. !” അയാൾ നെറ്റി ചുളിച്ച് കപട ദേഷ്യം മുഖത്തു കാണിച്ചു കൊണ്ട് ആൽവിനെ നോക്കി
” ഇച്ചായാ… എപ്പോഴെങ്കിലും ആ പണ്ടത്തെ ആ കവി ഭാവനയെ പിന്നെ കണ്ടിട്ടുണ്ടോ ….”
അയാൾ sudden ബ്രേക്ക് ഇട്ട് വണ്ടി നിർത്തി..
“എന്ത്…. !” (എന്തൊക്കെയോ നിഗൂഢമായി ചിന്തിച്ചു കൊണ്ട് എൽവിസ് ആൽവിനെ നോക്കി…)
“അല്ലിച്ചായാ…. ഇച്ചായൻ പണ്ട് ഞങ്ങളോട് പറയാറില്ലായിരുന്നോ കവി ഭാവനയിലെ സ്ത്രീ സങ്കല്പത്തെ പറ്റി…. അങ്ങനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്നാ ചോദിച്ചത്… ”
എൽവിസ് അവനെ തുറിച്ചു നോക്കി.. ആൽവിന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു…
ഇതെല്ലാം കണ്ട് ഒന്നും മനസിലാകാതെ ഇരിക്കുകയാണ് നമ്മുടെ ആദി… അവൻ ചോദിച്ചു..
“എന്ത് കവിഭാവനയാ ആൽവിച്ചായാ … !”
അതൊക്കെ ഉണ്ട് മോനേ…..നിനക്കൊന്നും അറിയില്ല… !
എന്ന് പറഞ്ഞ് ചിരിച്ചിട്ട് അവൻ പുറത്തേക്ക് നോക്കിയിരുന്നു..
ഗൗരിയിലേക്കു ആണ് അവന്റെ പോക്ക് എന്ന് മനസിലാക്കിയ എൽവിസ് വടി കൊടുത്ത് അടി വാങ്ങണ്ട എന്ന് കരുതി നിശബ്ദമായി വണ്ടി മുന്നോട്ടേക്ക് എടുത്തു…
*****
സാധരണ പോലെ തന്നെ ഒരുപാട് മദ്യപിച്ചിട്ടാണ് ഇന്നും അയാൾ മുറിയിലേക്ക് വന്നത്….
തന്റെ ഡ്രെസ്സുകളെളെല്ലാം അയൺ ചെയ്‌ത് മടക്കി വയ്ക്കുകയാണ് ഗൗരി….
അവളെ ഒന്ന് നോക്കിയ ശേഷം അധികം സംസാരിക്കാൻ നിൽക്കാതെ അയാൾ ബെഡിലേക്കു പോയി…. ആൽവിന്റെ കളിയാക്കലും ഗൗരിയെ കാണുമ്പോൾ ഉള്ള തന്റെ മനസിന്റെ പരിധി വിട്ടചിന്തകളും അയാളെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു …
അതിനിടയിൽ ഗൗരിയെ ഒന്ന് നോക്കാനും അയാൾ മറന്നില്ല… അയാളുടെ നോട്ടം ഗൗരിയിലേക്കു പോയപ്പോൾ തന്നിലേക്കു എത്തി നിൽക്കുന്ന ഗൗരിയുടെ മിഴികളെയാണ് അയാൾ കണ്ടത് ….
ആ നോട്ടത്തിൽ ശാസനനും പരിഭവവും അയാൾക് അനുഭവപെട്ടു…
എൽവിസിന്റെ നോട്ടം തന്റെ നേർക്കാണെന്നു മനസിലായ ഗൗരി തന്റെ മിഴികൾ താഴ്ത്തി സോഫയിലേക്ക് പോകാനായി തിരിഞ്ഞു..
അയാൾ ഗൗരിയുടെ അടുത്തേക്ക് വന്ന് അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചുവരിലേക്കു ചേർത്ത് നിർത്തി….
എൽവിസിന്റെ കൈപ്പിടി അവളെ നല്ലപോലെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…
അയാൾ തുടർന്നു…
” നീ കാട്ടിൽ പോയിട്ടുണ്ടോ…” ഗൗരി മൗനമായി കണ്ണുകൾ താഴ്ത്തി നിന്നു..
“ഡീ… നീ കാട്ടിൽ പോയിട്ടുണ്ടോ എന്ന്…. ! “എൽവിസ് ഒന്ന് കടുപ്പിച്ചു ചോദിച്ചു…
അവൾ ഇല്ലെന്നു തലയാട്ടി .
“കാട്ടിലെ…..നായാടിക്ക് തന്റെ ഇരയെ വേട്ടയാടുമ്പോൾ കിട്ടുന്ന വന്യമായ ഒരു സുഖമുണ്ട്…. അതാണ് എനിക്ക് നീ …….അത് മാത്രമാണ്… !”
“മറ്റൊന്നുമില്ല….!” അയാൾ അയാളെ തന്നെ ബോധ്യപെടുത്താൻ ശ്രമിക്കും പോലെ പറഞ്ഞു…
അവളുടെ കണ്ണുകൾ നിറഞ്ഞു .. പുറത്തേക് ഒഴുകാൻ തുടങ്ങിയ അതിനെ അവൾ പാടുപെട്ടു നിയന്ത്രിച്ചു…
അയാളുടെ ശ്വാസത്തിലെ മദ്യത്തിന്റെ രൂക്ഷ ഗന്ധം അവൾക് ശക്തിയായി അനുഭവപെടാൻ തുടങ്ങിയിരുന്നു ….അതിനോട് ഉള്ള എതിർപ്പ് തന്റെ മുഖത്ത് അവൾ കാണിച്ചു തുടങ്ങിയിരുന്നു….
അതുകണ്ട എൽവിസ് ഒന്നുകൂടി അവളോട് ചേർന്ന് നിന്നു….അവളുടെ മുഖത്തേക്ക് തന്നെ ഊതി തന്റെ ശ്വാസം അവളിലേക്ക് പതിപ്പിച്ചു … എൽവിസ് അടുത്തേക്ക് വരുമ്പോൾ അവളിൽ ഉണ്ടാകുന്ന പേടി അയാളെ ഹരം കൊള്ളിച്ചു… അയാൾ പിന്നെയും അവളുടെ അടുത്തേക്ക് വന്നു …. ഗൗരി ചുവരിലേക് പതുങ്ങി ….
അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി…
അതിൽ പേടിയല്ലാതെ മറ്റൊന്നും കാണാൻ ആയില്ല …. അത് അയാൾക്ക് ഒരു ലഹരിയായി തോന്നി….. !അയാൾ തുടർന്നു…
“നീ മാനിനെ കണ്ടിട്ടുണ്ടോ…… “(ഗൗരി തന്റെ മൗനം തുടർന്നു )
“ഡീ….. നീ മാനിനെ കണ്ടിട്ടുണ്ടോന്നു….” ! (അവൾ ഇല്ലെന്നു തലയാട്ടി )
“നല്ല പേടിച്ച പേടമാനിന്റെ
കണ്ണാ നിന്റെ……!”
ഇത് പറഞ്ഞ് അയാൾ അവളുടെ കണ്ണുകളിലേക്കു ആഴ്ന്നിറങ്ങാൻ
നോക്കി…. ഗൗരി തന്റെ മിഴികൾ താഴ്ത്തി…
സൗന്ദര്യത്തിന്റെ പ്രതി രൂപമായി തോന്നിയ അവൾക് കണ്ണ് തട്ടാതിരിക്കാനെന്നവണ്ണം പ്രകൃതി കൊടുത്ത അവളുടെ കഴുത്തിനു താഴത്തെ കാക്കപുള്ളിയിലേക്ക് അയാളുടെ ശ്രദ്ധ പതിഞ്ഞു …. പതിയെ അയാളുടെ മുഖത്ത് ഒരു മന്ദഹാസം ഉടലെടുത്തു.
തന്റെ മനസ് കൈ വിട്ടു പോകുകയാണെന്ന് മനസിലാക്കിയ എൽവിസ് തന്റെ കൈകൾ പിൻവലിച്ചു…
തുടരും…. .
********

by