18/04/2026

അവൾ : ഭാഗം 43

രചന – അക്ഷര

 

നീ എന്റെ ഭാര്യയാണെന്ന് സമ്മതിച്ചത് കൊണ്ട് ഇനി പിറകെ വരില്ല…
*******
എന്റെ ഇച്ചായൻ ഇവിടേയ്ക്ക് വരണമെന്ന് ഞാനും  ആഗ്രഹിക്കുന്നില്ല …!. ഗൗരി ജിത്തിനെ നോക്കാതെ   പറഞ്ഞു

“ഇച്ചായന് ഞാൻ കാരണം  ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാവരുത്… ”

“നിന്നെ തിരക്കി ആരും വരില്ലെടീ  ഈ തറവാട്ടിലേക്ക്…. അത് നീ പേടിക്കണ്ട… !”

“ഈ ജിത്തിന്റെ മാത്രം സ്വകാര്യ സ്വത്ത്‌ ആണ് നീ…. ആരും ചോദിക്കാൻ ഇല്ലാത്ത സ്വത്ത്‌..  !”

“നീ ഇവിടുന്ന് പോയതിനേക്കാൾ സുന്ദരി ആയിട്ടുണ്ട്…. !’

“മം…അവിടന്ന് നല്ല ആഹാരം ഒക്കെ  കിട്ടുന്നുണ്ടല്ലേ…..!

“കോടിക്കണക്കിനു ആസ്തിയുള്ള തമ്പുരാട്ടി കുട്ടി ഇവിടെ  ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൊതിച്ച സമയം ഉണ്ടായിരുന്നെന്നു  അവർക്കറിയില്ലല്ലോ…, അന്ന് നിന്റെ മുന്നിൽ എനിക്ക് നായക പരിവേഷമായിരുന്നു… ”

“എന്റെയും ദേവൂന്റെയും കല്യാണം തീരുമാനിച്ചതിന്റെ തലേദിവസം അല്ലേ നീ എന്റെ ഉള്ളിലെ അസുരനെ തിരിച്ചറിഞ്ഞത്…..

അന്ന് എന്റെ ഉള്ളിലെ മദ്യമാണ് അതിന് നിനക്ക്  വഴിയൊരുക്കിയത് …. അന്ന് നിന്നോട് എനിക്ക്  അടങ്ങാനാവാത്ത മോഹം തോന്നി ഗൗരീ …. ഗൗരി അറപ്പോടെ മുഖം തിരിച്ചു….

പിന്നെ  അച്ഛൻ പലതും പറയും….പ്രായം ചെന്ന മനുഷ്യനല്ലേ. ..അത് പോലെ നമുക്ക് പറ്റുമോ…   അച്ഛനോട് ബഹുമാനം ഒക്കെ എനിക്കുണ്ട്… പുറംലോകത്തിന്റെ കണ്ണിൽ പൊടിയിടാൻ അല്ലെടീ ഞങ്ങൾ ഈ  ദുര്മന്ത്രവാദങ്ങളൊക്കെ ചെയ്യുന്നത് …. !

അച്ഛന്റെ അടുത്ത് നീ കന്യകയാണെന്ന് പറഞ്ഞാൽ പോരെ…. നിന്നിലൂടെ ഒരു തലമുറ ഉണ്ടാവാതിരിക്കാൻ ഞാൻ ശ്രെദ്ധിച്ചാൽ  പോരെ…. അങ്ങനെ ഒക്കെ ചിന്തിച്ചാ അന്ന്  തറവാട്ടിൽ ആരും ഇല്ലാത്തപ്പൊ   നിന്നെ    ഊട്ടു  പുരക്കുള്ളിലേക്കു സംസാരിക്കാനുണ്ടെന്ന് പറഞ്ഞു വിളിപ്പിച്ചത്… അവിടെ നിന്നെ കാത്തിരുന്നത് ഞാൻ മാത്രമല്ല..  നിനക്കെന്നോട് ഭയങ്കര വിശ്വാസം ഉണ്ടെന്ന് എനിക്ക് അറിയാം… നീ വരുമെന്നും എനിക്കറിയാം…! അയാൾ പുച്ഛത്തോടെ ചിരിച്ചു…

നീ ഒരു അപ്സര സുന്ദരി തന്നെ ആണെന്ന് പറഞ്ഞപ്പോൾ എന്റെ ഫ്രണ്ട്സിന് നിന്നെ കാണാൻ മോഹം തോന്നി…. അതാ അവരെ കൂടി കൂട്ടിയത്.. മദ്യം കുറച്ചു കൂടുതൽ ഉള്ളിൽ  ചെന്നത് കൊണ്ട് എന്റെ ജീവിത ലക്ഷ്യങ്ങളെല്ലാം  ഞാൻ അവരോട് തുറന്ന് പറഞ്ഞു…

പക്ഷെ എനിക്ക് ഒരു അബദ്ധം പറ്റി മദ്യം തലയ്ക്ക് പിടിച്ചത് കൊണ്ട്  ആ സമയത്ത് നീ വരുമെന്ന് ഞാൻ ഓർത്തില്ല….  ഞാൻ പറഞ്ഞതൊക്കെ  കേൾക്കാനിടയായത് കൊണ്ട്  നിനക്ക് രക്ഷപെടാൻ അവസരം കിട്ടി…

എന്നിൽ നിന്നും രക്ഷപെട്ട ഗൗരിതമ്പുരാട്ടി ഇന്നിവിടെ എന്റെ മുന്നിൽ… !അയാൾ  അവളെ നോക്കി ചിരിച്ചു….

നിന്റെ ഗതി  ഇനി എന്താവുമെന്ന് അറിയാമോ ഗൗരീ   നിനക്ക് …!. ഗൗരി മരവിച്ചത് പോലെ നിന്നു…

ഞാൻ എന്താണെന്നു എനിക്ക് പോലും  പൂർണമായും അറിയില്ല…. നിനക്ക് മുന്നിൽ നല്ലവനായ വില്ലൻ…. അയാൾ പൊട്ടിച്ചിരിച്ചു….

അപ്പൊ..  ഇനി വാ  തമ്പുരാട്ടിയുടെ ഈ വെളുത്തു തുടുത്ത ശരീരം ഒക്കെ   ഒന്ന് ശെരിയാക്കണ്ടേ ….അച്ഛന്റെ അഭാവത്തിൽ മാത്രമേ എനിക്ക് നിന്നെ സ്വന്തമാക്കാൻ പറ്റൂ…

ഗൗരി അയാളെ രൂക്ഷമായി നോക്കി…
“അതിന് ഞാൻ ജീവിച്ചിരുന്നിട്ട് വേണ്ടേ….!”അവളുടെ കണ്ണുകൾ നിരഞ്‌ ഒഴുകുന്നുണ്ടായിരുന്നു….

“നിനക്ക് മരിക്കാൻ ഞാൻ അവസരം തന്നാൽ പോരെ…ഗൗരീ  ആദ്യം നീ മുഴുവൻ കേൾക്ക്…. !”

എന്റെ ഉപയോഗ ശേഷം നിന്റെ ഓരോ നഖവും മുടിയും  വരെ
ഞങ്ങൾ  പിഴുത് മാറ്റും….

ഇനി പലതും നീ അറിയാനുണ്ട്… വാ…!

അയാൾ അവളെ മുടിയിൽ പിടിച്ചുവലിച്ചു കൊണ്ട് പൂജ മുറിയിലേക്ക് പോയി …

കാളി ആയിരുന്നു അവിടത്തെ ഉപാസന മൂർത്തി..

മൂർത്തിക്കു  മുന്നിൽ ഒരു ഹോമകുണ്ഡവും അതിൽ മാന്ത്രിക കളവും ഒരുക്കിയിട്ടുണ്ടായിരിന്നു….

ഹോമകുണ്ഡത്തിലെ തീ പൂർണമായും കെട്ടടങ്ങിയിറ്റില്ല….

നീ കാണ്..  !എന്റെ അച്ഛന് മന്ത്രിക സിദ്ധികൾ  ലഭിക്കാനായി   എല്ലാ അമാവാസി നാളിലും നിന്റെ ഈ ഐശ്വര്യം തുളുമ്പുന്ന സൂര്യനെല്ലി തറവാട്ടിൽ നരബലി നടക്കുന്നുണ്ട്…. അത് നിനക്കറിയാമോ…മനുഷ്യ രക്തമാണ് ഞങ്ങൾ  അർപ്പിക്കുന്നത്…

ഗൗരി ഞെട്ടി….
ആരെയെന്നല്ലേ നീ ഉദ്ദേശിക്കുന്നത്…. അയാൾ ചിരിച്ചു…

നിന്റെ അച്ഛന്റെ വിശ്വസ്തരെ  തന്നെ…. !

നിന്റെ അച്ഛൻ  അവർക്ക് ദാനം ചെയ്തിരുന്ന ഭൂ സ്വത്തിന്റെ ഭൂരിഭാഗവും  ഇന്ന് ഞങ്ങളുടെ കയ്യിലാണ്…

അത് മുഴുവൻ എഴുതി വാങ്ങിയ ശേഷമാണ്  അവരെ ഭൂമിയിൽ നിന്നും പറഞ്ഞയക്കുന്നത്…. ശവം പോലും പുറത്ത് കാണില്ല… അവർ എവിടെയാ പോയതെന്ന് ആർക്കുമറിയില്ല..

എത്ര പരാതികൾ ആണെന്നോ പോലീസ് സ്റ്റേഷനിൽ… ആർക്കും ഒരു തുമ്പും കിട്ടിയിട്ടില്ല… എല്ലാം ഈ തറവാട്ടിനുള്ളിൽ തന്നെ… !

ആർക്കും കൂടുതൽ  അന്വേഷിക്കാൻ വേണ്ട സ്വാധീനം ഇല്ലന്ന് വേണമെങ്കിൽ പറയാം
..!
അങ്ങനെ എത്ര പേരുടെ സ്വത്ത്‌ ഉണ്ടെന്നോ  ഞങ്ങളുടെ കയ്യിൽ…. അല്ല ഈ സൂര്യനെല്ലി തറവാടിന്റെ സ്വത്തുക്കളുടെ ഒരു ഭാഗം തന്നെ…

ഇനി നന്മയുടെയും  പരിശുദ്ധിയുടെയും നിറകുടമായ നിന്റെ രക്തം തന്നെ ആകട്ടെ…. മനസിലായില്ലേ അടുത്ത അമാവാസിയാണ് നിന്റെ ദിവസം…  !

ആ ഇനി കണ്ടോ മോളെ നിന്റെ താലിയുടെ ഗതി…

അയാൾ അത് പറഞ്ഞു കൊണ്ട് താലി ഹോമകുണ്ഡത്തിലേക്കു വലിച്ചെറിഞ്ഞു….

ഗൗരി പോലും പ്രതീക്ഷിച്ചില്ലായിരുന്നു അത് … “ഇച്ചായാ ……” അവൾ അലറി കരഞ്ഞു….

“വാടീ ഇവിടെ…! ആദ്യം നീ ഇവിടന്നു രക്ഷ പെട്ടതിനുള്ള ശിക്ഷ അനുഭവിച്ചിട്ട്  മതി  ബാക്കി എല്ലാം…

അയാൾ അവളെ ഇരുട്ട് നിറഞ്ഞ നിലവറയിലേക്കു തള്ളി….

******
എൽവിസിന്റെ മനസ് നിറയെ ഗൗരിയായിരുന്നു….

അയാൾക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല….

ഒരുപാട് സങ്കടങ്ങൾ അടക്കി പിടിക്കുന്നുണ്ടെന്ന്  ആ മുഖം വിളിച്ചോതി  … കണ്ണുകൾ കൂടെ കൂടെ നിറഞ്ഞു വന്നു…

ഒരുപാട് സ്വപ്‌നങ്ങൾ  കാണിച്ചിട്ട് എന്നെ എന്തിനാടീ  ഉപേക്ഷിച്ചു പോയത്…. !

സഹിക്കാൻ പറ്റുന്നില്ലെടീ എനിക്ക്… !

എന്റെ പ്രാണൻ  ആയിരുന്നില്ലേ നീ…..!

നിന്നെ വെറുക്കാൻ പറ്റുന്നില്ല എനിക്ക്.. ….!

അവളുടെ ഓർമ്മകൾ അയാളെ വേട്ടയാടി കൊണ്ടിരുന്നു….

തന്റെ നെഞ്ച് ഉരുകുന്ന  പോലെ  തോന്നി അയാൾക്ക് …

മരിക്കാൻ പോലും തോന്നി….

ഓരോ സ്ഥലത്തും ഗൗരിയുടെ സാനിധ്യം അയാൾക്ക്‌  അനുഭവപ്പെട്ടു.. …

ഇച്ചായാ എന്ന വിളി കേട്ടാണ് എൽവിസ്  നോക്കിയത്….

അബിയയും ആൽവിനും… !

“ഇച്ചായാ ഇങ്ങനെ വിഷമിക്കല്ലേ… “ആൽവിൻ പറഞ്ഞു…

പെട്ടെന്ന് ഗൗരവം നടിച്ചു കൊണ്ട് എൽവിസ് പറഞ്ഞു…

“ആര്‌ പറഞ്ഞു ഞാൻ വിഷമിച്ചിരിക്കുന്നെന്ന്…. !”

“എനിക്ക് വിഷമം ഒന്നുമില്ല……!”

“ഇച്ചായൻ  എന്തിനാ ഇങ്ങനെ  കുടിക്കുന്നത്….!

“ഇന്ന് കുറേ ആയി …!”ആൽവിൻ തുടർന്നു

റൂഫ് ടോപ്പിലാണ് എല്ലാവരും …

“നിങ്ങൾ പൊയ്ക്കോളൂ ഞാൻ ഒന്ന് ഒറ്റയ്ക്കിരിക്കട്ടെ… എനിക്ക് വിഷമമൊന്നുമില്ല
പേടിക്കണ്ട…. ”

“എന്തിനാ ഇച്ചായാ ഇങ്ങനെ അഭിനയിക്കുന്നത്… !”അബി പറഞ്ഞു

“ഇച്ചേച്ചി ഇച്ചായന്‌ ആരായിരുന്നെന്നു ഞങ്ങൾക്കറിയാം…. !”അബി തുടർന്നു…

“ആരുടെ ഇച്ചേച്ചി….!”അയാൾക്ക് ദേഷ്യം വന്നു

“അവൾ എങ്ങനെയാ നിങ്ങളുടെ ഇച്ചേച്ചി ആകുന്നത്…. !”
അയാൾ ദേഷ്യത്തിൽ ചോദിച്ചു…

ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

“നമ്മുടെ ആരുമല്ല അവൾ… !”
“നമ്മുടെ സഭയോ ജാതിയോ ഒന്നും അല്ല… !”

ഇച്ചായൻ ആദ്യമായി ആണ് ഇങ്ങനെയൊക്കെ പറയുന്നത് ആൽവിനും അബിയും മുഖത്തോട് മുഖം നോക്കി..

“മേലിൽ ഇച്ചേച്ചി എന്നൊരു വാക്ക് ഇവിടെ കേൾക്കാൻ പാടില്ല….!”എൽവിസ് തുടർന്നു

“നിങ്ങൾക്ക്  ഒരു ഇച്ചേച്ചി ഒരിക്കലും ഉണ്ടാവില്ല…..!”

അത് പറഞ്ഞു കൊണ്ട് അയാൾ താഴേക്ക് ഇറങ്ങി പോയി…..

അബിയയും ആൽവിനും പരസ്പരം നോക്കി….

ആൽവിന് അബിയ്ക്കും  താങ്ങവുന്നതിലും അപ്പുറമായിരുന്നു എൽവിസിന്റെ ഈ അവസ്ഥ …  ആൽവിന് ഗൗരിയോട് ദേഷ്യം തോന്നി….

എൽവിസിന് തന്റെ അമ്മച്ചിയെ കാണാൻ  തോന്നി…അല്ലെങ്കിലും ആര്‌  ചതിച്ചാലും പെറ്റമ്മ ചതിക്കില്ലന്നല്ലേ…. അങ്ങനെ ചിന്തിച്ചു കൊണ്ട്
അയാൾ സ്റ്റെല്ലയുടെ മുറിയിലേക്ക് നടന്നു…

*********

കാലിൽ ആരോ തൊട്ടെന്ന്  തോന്നിയപ്പോഴാണ് സ്റ്റെല്ല കണ്ണു തുറന്നത്….  അവർ  ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു…  …
സ്റ്റെല്ലയുടെ മുഖം കരഞ്ഞു  വീർത്തിട്ടുണ്ടായിരുന്നു…

എൽവിസിനെ കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞു  എൽവിസിന്റെയും..  …

“അമ്മച്ചി എന്തിനാ കരയുന്നത്……!” എൽവിസ് ദേഷ്യത്തിൽ ചോദിച്ചു….

“അവള് പോയൊണ്ട് ആണോ അമ്മേ….. !”

“പോകുന്നവർ പൊയ്ക്കോട്ടേ നമുക്ക് നമ്മൾ മാത്രം മതി…. !”

സ്റ്റെല്ല  കരഞ്ഞു കൊണ്ട് ചോദിച്ചു… …

“എങ്ങനാടാ നിനക്ക് ഇങ്ങനെ പറയാൻ പറ്റുന്നത്…. !

“അവള് നമ്മുടെ കുഞ്ഞല്ലേ..!. ”

അത് കേട്ട് അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

സ്റ്റെല്ല കാണാതിരിക്കാൻ അയാൾ കഴിവതും സങ്കടം മറച്ചു വച്ചു… .

“അവൾ നിന്റെ പ്രാണൻ ആയിരുന്നെന്നു ഈ  അമ്മച്ചിക്ക് അറിയാടാ…. !”

“അവൾക്കും അങ്ങനെതന്നായിരുന്നു…
എന്തോ ചതി നടന്നിട്ടുണ്ട് മോനെ….
അവളുടെ കണ്ണിൽ നിന്നോടുള്ള ഇഷ്ടം ഞാൻ കണ്ടിട്ടുണ്ട്…

എന്റെ കുഞ്ഞിന്റെ  ഭർത്താവ് തന്നായിരിക്കുമോ അത്…

നീ ആലോചിച്ചു നോക്കിക്കേ അവളുടെ ഭർത്താവ് അല്ലെങ്കിലോ…

നിങ്ങടെ കെട്ട് കഴിഞ്ഞില്ലെങ്കിൽ പോലും അവള്  നിന്റെ ഭാര്യയായാണ്  ജീവിച്ചത്…

എങ്ങനാ മോനെ ഗൗരിയെ പോലൊരു കുട്ടിക്ക് ഇത്രേം കള്ളത്തരം മനസ്സിൽ ഒളിപ്പിച്ചു കൊണ്ട് നിന്റെ ഭാര്യയായി അഭിനയിക്കാൻ  പറ്റുന്നത്…

അതിനൊന്നും അതിനെ കൊണ്ട് പറ്റില്ലടാ.. അതൊരു പാവമാണ്….നേരെ മിണ്ടാൻ പോലും അതിന് ധൈര്യമില്ല .

എനിക്ക് എന്തോ പേടി തോന്നുന്നു മോനെ…..

നിന്റെ അപ്പച്ചനും  പറഞ്ഞു മോനെ ഗൗരി മോള് ചതിക്കില്ല എന്ന്…

“ആ വിഷയം ഇനി സംസാരിക്കേണ്ട അമ്മച്ചി….എനിക്ക് വയ്യ അവളെ തേടി പോകാൻ….ഒരിക്കൽ കൂടി അവള് എന്നെ വേണ്ടാന്ന് പറഞ്ഞാൽ……!എനിക്ക് വയ്യ
അവള് ഭർത്താവുമായി സുഖമായി ജീവിക്കട്ടെ….

അയാൾ അവിടന്ന് എഴുന്നേറ്റു പോയി…

സ്വന്തം മകന്റെ അവസ്ഥ സ്റ്റെല്ലയ്ക്ക്  നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുളളൂ

പുറത്ത് ഇറങ്ങിയപ്പോൾ ചാച്ചൻ അവിടെ ഉണ്ടായിരുന്നു… എൽവിസിന് ചാച്ചന്റെ മുഖത് നോക്കാൻ പറ്റിയില്ല…

“മോനെ നീ വിഷമിക്കല്ലേടാ…  ഞങ്ങളെല്ലാം നിന്റെ കൂടെ തന്നെ ഉണ്ട്…. ”

“ഏയ്‌ ഇല്ല ചാച്ചാ… എനിക്ക് വിഷമം ഒന്നുമില്ല… ഞാൻ ഒക്കെയാണ്…  !”

അത് പറഞ്ഞത് ഒഴിഞ്  ചിരിക്കാൻ ശ്രെമിച്ചു കൊണ്ട് അയാൾ തന്റെ റൂമിലേക്ക്‌ പോയി…

എല്ലാവരുടെയും സഹതാപം നിറഞ്ഞ നോട്ടം അയാൾക് താങ്ങാൻ കഴിഞ്ഞില്ല.

റൂമിലെത്തിയ ശേഷം തന്റെ  അയാൾ റൂം ലോക്ക് ചെയ്തു….

അയാൾക്ക് സോഫയിലേക്ക് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

ഗൗരിയുടെ സാനിധ്യം അയാൾക്ക്  മുറിയിൽ അനുഭവപ്പെടാൻ തുടങ്ങി…..

സ്വന്തം മുറിയിൽ തന്നെ അപരിചിതത്വം അയാൾക്ക്‌  അനുഭവപെട്ടു…

അയാൾ തന്റെ ഷെൽഫിലേക്കു നോക്കി അവൾ കഴുകി മടക്കി വച്ചിട്ട് പോയ തന്റെ ഡ്രെസ്സുകളാണ്..

അയാൾ അത് എല്ലാം എടുത്ത് നിലത്തേക്ക് വാരിയിട്ടു….

അയാൾക്ക് സ്വയം ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി…

പെട്ടെന്ന് തന്റെ  റൂമിൽ നിന്നും ഇറങ്ങി അബിയയുടെ മുറിയിലേക്ക് നടന്നു ….

അബിയയുടെ ബെഡിലേക്കു
നോക്കി… അയാളുടെ കണ്ണു നിറഞ്ഞു…

ഷെൽഫ് തുറന്ന് ഗൗരിയുടെതായ എല്ലാം സാധനവും  പുറത്തെടുത്തു… .

അപ്പോഴേക്കും അബി അകത്തേക്ക്  വന്നു…. അവളുടെ മുഖം കരഞ്ഞു കലങ്ങിയിട്ടുണ്ട്. …

“എന്താ ഇച്ചായാ… !”സാധനങ്ങൾ എടുക്കുന്നത് കണ്ട് അവൾ ചോദിച്ചു…

“ഞാൻ നിന്റെ സാധങ്ങൾ ഒന്നും എടുക്കുന്നില്ല അബി…. !”

അപ്പോഴേക്കും ആലീസും എല്ലാവരും അവിടേക്കു എത്തി…

അത്ര മാത്രം പറഞ്ഞു കൊണ്ട്  എല്ലാവരും നോക്കി നിൽകുമ്പോൾ എൽവിസ് താൻ  വാങ്ങി കൊടുത്ത സാരികൾ ഉൾപ്പെടെ എല്ലാം  എടുത്ത് കൊണ്ട്  വീടിനു പുറത്തേക്ക് ഇട്ടു …

എല്ലാവരും എൽവിസിനെ അനുഗമിച്ചു…

എൽവിസ് കിച്ചണിൽ നിന്ന്  മണ്ണെണ്ണ എടുത്തു വന്ന ശേഷം  അതിലേക്ക്  ഒഴിച്ച്   തീപ്പെട്ടി ഉരച്ചു ഇട്ടു…..

ഗൗരിയുടെ സാധനങ്ങൾ എല്ലാം  ആളി കത്തി ..

എല്ലാവരുടെയും കണ്ണു നിറഞ്ഞു

.എൽവിസ് തന്റെ കണ്ണ്  തുടച്ചുകൊണ്ട് അകത്തേക്ക് പോയി തന്റെ room ലോക്ക് ചെയ്തു…..

ഇല്ല… ഗൗരീ നീ  വലിയ തെറ്റാണ് എന്നോട് ചെയ്തത്,  എനിക്ക് ഇപ്പോൾ എങ്ങും ഒളിച്ചോടാൻ  കഴിയാത്ത അവസ്ഥയാണ് …

നിന്നെ ഞാൻ എല്ലായിടത്തേക്കും കൊണ്ട് വന്നു…

എന്റെ ഹൃദയ വാതിലുകൾ എല്ലാം നിനക്കായിട്ട്  ഞാൻ തുറന്നു … ..

അയാൾ  സ്വയം നിയന്ത്രിക്കാൻ ആകാതെ കരഞ്ഞു….

തുടരും….