രചന – പൂർണ്ണിമ വിനീത്
രാവിലെ എണീറ്റത് മുതൽ ഭദ്ര കലിപിലാണ്….. ഇങ്ങു വരട്ടെ ശെരിയാക്കുന്നുണ്ട് ഞാൻ…. ഇങ്ങനെ പറ്റിക്കുമോ… അവൾ വേഗം റെഡി ആയി താഴേക്കു ചെന്നു………
അമ്മേ ഞാൻ ഇറങ്ങാ ട്ടോ… ഭദ്ര അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചു…..
ദേവ.. എന്തെങ്കിലും കഴിച്ചിട്ട് പോ… ലക്ഷ്മി അടുക്കളയിൽ നിന്നും വന്നിട്ട് പറഞ്ഞു…
” എനിക്കൊന്നും വേണ്ട അമ്മ… ഞാൻ പോവാ… ദേവിയാമ്മേ ഞാൻ പോവാട്ടോ.. ദേവ വേഗത്തിൽ പോവാൻ ഇറങ്ങി……….
” ദേവ കഴിച്ചിട്ട് പോയ മതി ”
ശ്രീ ടെ ഒച്ച കേട്ടതും സ്വിച്ച് ഇട്ടത് പോലെ അവൾ നിന്നു….ദൈവമേ കാലൻ വന്നു… അവൾ നെഞ്ചിൽ കൈ വെച്ച് പിന്നിലേക്ക് തിരിഞ്ഞു നോക്കി…. രണ്ട് കയും യൂണിഫോം പാന്റിന്റെ പോക്കറ്റിൽ ഇട്ട്
ഗൗരവത്തിൽ ആണ് ആളു…
“എനിക്ക് വിശപ്പില്ല ശ്രീയേട്ടാ…” അവൾ ദയനീയമായി പറഞ്ഞു
ശ്രീ ഒന്നും പറയാതെ ഡൈനിങ് റൂമിലേക്കു നടന്നു
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല…. IPS കാലൻ.. ദുഷ്ടൻ…. പിറുപിറുത് കൊണ്ട് അവൾ കഴിക്കാൻ ചെന്നിരുന്നു….
” എന്നെ ചീത്ത വിളിച്ചത് മതി… നീ ഇരുന്ന് കഴിക്കാൻ നോക്ക് ” ശ്രീ ഗൗരവത്തിൽ പറഞ്ഞു കൊണ്ട് കഴിക്കാൻ തുടങ്ങി
ഇയാൾക്കു ഞാൻ മനസ്സിൽ പറയുന്നതും കേൾക്കാൻ പറ്റുമോ…. ദേവ ആലോചിച്ചിരുന്നു……
” നീ മനസ്സിൽ കണ്ടാൽ ഞാൻ മാനത്ത് കാണും” ശ്രീ കഴിച്ചു കൊണ്ട് തന്നെ പറഞ്ഞു…..
” ആർക്കും എന്നോട് ഒരു സ്നേഹോം ഇല്ല… വേണ്ട ആരും എന്നെ സ്നേഹിക്കണ്ട എന്റെ അഭി മതി എനിക്ക്.. ഹ്മ്മ് അവൾ ചുണ്ട് കൊട്ടി കൊണ്ട് കഴിക്കാൻ തുടങ്ങി…
അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടിട്ട് എല്ലാവർക്കും ചിരി വന്നു…
അപ്പു വിളിക്കാത്തതിന്റെ ദേഷ്യാ ലക്ഷ്മി ശ്രീദേവിയുടെ ചെവിയിൽ പറഞ്ഞു….
ശ്രീ അവളുടെ പ്രവർത്തികൾ ചിരിയോടെ ആസ്വദിച്ചു…….
കഴിച്ച് കഴിഞ്ഞതും ശ്രീ ഭദ്രടെ അടുത്തേക് പോയി…
” ദേവ നീ ഇന്ന് സ്കൂട്ടി എടുക്കണ്ട.. ഞാൻ കൊണ്ട് പോയി ആകാം കോളേജിൽ ”
മം അവൾ തലയാട്ടി…
അവൻ കാറിന്റെ കീ എടുത്തു കൊണ്ട് വന്നു…
അങ്ങനെ അവർ രണ്ടാളും കോളേജിലേക് പുറപ്പെട്ടു…..
” ദേവ ഇന്ന് ഈവെനിംഗ് ഞാൻ വരാം കൊണ്ട് പോവാൻ….
” മം അവൾ ഒന്ന് മൂളി
കോളേജിൽ ഭദ്രയെ ഇറക്കി വിട്ട് അവൻ നേരെ സ്റ്റേഷനിലേക് പോയി….
💓💓💓💓💓💓💓💓💓💓💓💓💓💓
ദേവ ലാസ്റ്റ് ബെഞ്ചിൽ ഒറ്റക് ഇരിക്കുമ്പോൾ ആണ് സിദ്ധു അങ്ങോട്ട് വന്നത്…
Oi യക്ഷി….. അവൻ ചിരിയോടെ വിളിച്ചു
ദേവ അവനെ ദേഷ്യത്തോടെ നോക്കി…
ആഹാ യക്ഷി ഇന്ന് കലിപ്പിലാണല്ലോ …..എന്തു പറ്റി
എന്താ ഇയാളുടെ ഉദ്ദേശം? അല്ലെങ്കിൽ തന്നെ മനുഷ്യൻ ദേഷ്യം വന്ന് ഇരിക അപ്പോഴാ ഭദ്ര ദേഷ്യത്തോടെ പറഞ്ഞ് മുഖം തിരിച്ചു…..
ആഹാ എന്താ തന്നെ പ്രശ്നം ആദ്യം അത് പറ… സിദ്ധു അവളുടെ തൊട്ട് മുന്നിൽ ഉള്ള സീറ്റിൽ ചെന്ന് ഇരുന്നുകൊണ്ട് ചോദിച്ചു…
എന്റെ എല്ലാ പ്രശ്നവും തീർക്കാൻ ഇയാളാരാ?
ഞാൻ നിനക്ക് ആരുമല്ലായിരിക്കും പക്ഷെ നീ എനിക്ക് എന്റെ സ്വന്തം അമ്മുക്കുട്ടിയ…. സിദ്ധു കളിയോടെ പറഞ്ഞു…
അമ്മുക്കുട്ടിയോ? അവൾ മനസിലാവാതെ ചോദിച്ചു
അഹ് എന്റെ സ്വന്തം അമ്മുക്കുട്ടി… സിദ്ധു ചിരിയോടെ പറഞ്ഞു…
ഞാൻ ആരുടേം അമ്മുക്കുട്ടി അല്ല… ഇയാൾടെ ഉദ്ദേശം ഒകെ എനിക്ക് മനസിലായി… പ്രേമിക്കാൻ എനിക്ക് ഉദ്ദേശം ഇല്ല…. അവൾ പുച്ഛത്തോടെ പറഞ്ഞു….
സിദ്ധു അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു… ഞാൻ പറഞ്ഞോ ഡി ഞാൻ നിന്നെ പ്രേമിക്കാൻ പോവാ എന്ന്…
“ആഹ്ഹ് വിട് വിട്… ഭദ്ര ചെവിയിൽ ഉള്ള അവന്റെ പിടി വിടീക്കുവാൻ നോക്കി……
അവൻ ചെവിയിൽ ഉള്ള പിടി വിട്ട് അവളെ നോക്കി…. ആരെങ്കിലും മിണ്ടിയാൽ അത് പ്രേമം ആവുമോ.? അവൻ ചോദിച്ചു….
ഇല്ല എന്ന് അവൾ തലയാട്ടി
അമ്മുക്കുട്ടി എന്റെ സ്വന്തം അനിയത്തിയ… പക്ഷെ ആളു എന്നെ തനിച്ചാക്കി പോയി…. നിന്നെ പോലെ തന്നെ ആയിരുന്നു അവൾ…. നിറയെ മുടിയും ഉണ്ട കണ്ണും
ഓകേ… ആദ്യം ഞാൻ നിന്റെ മുടിയാണ് ശ്രദ്ധിച്ചത്…. അതാ യക്ഷി എന്ന് വിളിച്ചേ… എന്റെ അമ്മുനെ ഞാൻ അങ്ങനെയാ വിളികാ…. അത് പറഞ്ഞപ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു……
” അമ്മക്കുട്ടി എവിടെയാ പോയത്?? ഭദ്ര ആകാംഷയോടെ ചോദിച്ചു….
” അവൾ ഇന്ന് ഈ ലോകത്ത് ഇല്ല… ” ചുണ്ടുകൾ വിറച്ചു കൊണ്ട് അവൻ പതുകെ പറഞ്ഞു….
ഭദ്രക് ആകെ സങ്കടം ആയി…
“സിദ്ധുവേട്ടാ ” ഭദ്ര വിളിച്ചു
” ആയോ സോറി തന്നെ കൂടെ വിഷമിപ്പിച്ചു ല്ലെ… താൻ എന്റെ സ്വന്തം അനിയത്തി തന്നെയാ ട്ടോ…..എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളികാം കേട്ടോ??
അവൻ നേർത്ത ചിരിയോടെ പറഞ്ഞു…..
” മം ഒരു ചിരിയോടെ അവളും തലയാട്ടി
അപ്പോഴേക്കും അഭിയും പൂജയും എത്തി….. സിദ്ധുവിനെ അവളുടെ കൂടെ കണ്ടപ്പോൾ അഭിക്ക് പേടിയായി….
” ഇയാൾ എന്താ ഇവിടെ? അവൾ പതുകെ പൂജയുടെ ചെവിയിൽ പറഞ്ഞു….
” ആരാ അത്? പൂജ മനസിലാവാതെ ചോദിച്ചു
“നമ്മുടെ സീനിയർ അഹ് സിദ്ധാർഥ്
അഭി സിദ്ധുവിനെ നോക്കി പതുകെ പറഞ്ഞു….
” ഏഹ് വല്ല പ്രേമവും ആവുമോ ” പൂജ അഭിയോട് ചോദിച്ചു…
” അതേയ് രണ്ടാളും എന്നെ കണ്ടത് കൊണ്ടാണോ അവിടെ തന്നെ നിന്ന് സംസാരിക്കുന്നെ… സിദ്ധു കളിയോടെ ചോദിച്ചു…
” അഭി പൂജ” വാ ഭദ്ര കൈ കാട്ടി വിളിച്ചു…..
അവരെ കൂടെ പരിചയപെട്ടിട്ടു സിദ്ധു ക്ലാസ്സിൽ നിന്നും പോയി…
” എന്താണ് മോളെ ദേവ… പ്രേമം വല്ലതും ആണോ ” പൂജ കളിയാക്കി ചോദിച്ചു…
ഭദ്ര ചിരിച്ചു കൊണ്ട് അവൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു…….
അഭിക്ക് സങ്കടമായി അവനെ തെറ്റി ധരിച്ചതിൽ…
💓💓💓💓💓💓💓💓💓💓💓💓💓💓
ക്ലാസ്സ് കഴിഞ്ഞു ഗേറ്റിന്റെ അവിടെ ശ്രീ ക്ക് വേണ്ടി കാത്തു നിൽക്കുകയായിരുന്നു ഭദ്ര അപ്പോഴാണ് അവിടേക്ക് സിദ്ധു വന്നത്……
Oi യക്ഷി…. സിദ്ധു കളിയോടെ അവളുടെ തലയിൽ കൊട്ടി…
“ദേ സിദ്ധുവേട്ടാ വേണ്ട ട്ടോ.. ന്നെ എന്തിനാ യക്ഷിന്ന് വിളിക്കണേ… ഭദ്ര ദേഷ്യത്തോടെ പറഞ്ഞു
” ഇങ്ങനെ മുടി നീട്ടി വളർത്തിയാൽ യക്ഷി എന്നാലേ വിളികാം അവൻ കളിയോടെ പറഞ്ഞു….
ഭദ്ര പിണക്കത്തോടെ ചുണ്ട് കൊട്ടി…
“ആഹ് ശെരി യക്ഷി വേണ്ടെങ്കിൽ നീലി എന്ന് വിളികാം അവൻ കുറുമ്പോട് പറഞ്ഞു…..
ഭദ്ര അവനെ കൂർപ്പിച്ച നോക്കി…
“എന്നെ അമ്മുക്കുട്ടി എന്ന് വിളിച്ച മതി ഏട്ടാ… അവൾ ഒരു ചിരിയോടെ പറഞ്ഞു….
നിരകണ്ണുകളോടെ അവൻ ചിരിച്ചു അവളുടെ തല തലോടി……..
അപ്പോഴാണ് ശ്രീ കാറിൽ നിന്ന് ഇറങ്ങി അവളുടെ അടുത്തേക്ക് വന്നത്……
ദേവ വാ പോവാം….ശ്രീ വന്ന് അവളുടെ കൈ പിടിച്ചു സിദ്ധുവിനെ നോക്കികൊണ്ട് പറഞ്ഞു…
മം അവൾ ഒന്ന് മൂളി….ശ്രീ ഏട്ടാ ഇത് സിദ്ധാർഥ് ഞങ്ങളുടെ സീനിയർ ആണ്…
Hi സിദ്ധാർഥ്! ശ്രീ അവനു നേരെ കൈ നീട്ടി..സിദ്ധുവും അവനു കൈ കൊടുത്തു…
സിദ്ധുവേട്ടാ ഇത് ശ്രീറാം എന്റെ മാമാടെ മോനാ IPS അഹ് ട്ടോ…. ഒരു ചിരിയോടെ അവൾ പറഞ്ഞു….
അവർ പരസ്പരം പാരിജയപ്പെട്ടു…
ഓക്കേ ഡോ പിന്നെ കാണാം എന്ന് പറഞ്ഞു ശ്രീ ദേവൂനെ പിടിച്ചു കൊണ്ട് പോയി… കുറച്ചു ദൂരം നടന്ന ദേവു
തിരിഞ്ഞു നോക്കി സിദ്ധുവിന് നേരെ കൈ വീശി കാണിച്ചു…
ഒരു ചിരിയോടെ സിദ്ധുവും കൈ കാണിച്ചു ……..
പക്ഷെ അത് കണ്ട് ശ്രീക്ക് കുശുമ്പ് വന്നു….. ദേവ ടെ കൈ ഒന്നൂടെ മുറുക്കെ പിടിച്ചു കുറച്ചൂടെ സ്പീഡിൽ അവൻ നടന്നു……..
💓💓💓💓💓💓💓💓💓💓💓💓💓💓
ദേവയും ശ്രീയും വീട്ടിലേക്കുള്ള യാത്രയിലാണ്……
എന്നാലും ആരാ ആ സിദ്ധു….. എന്റെ ദേവൂട്ടിടെ തലയിലൊക്കെ തലോടാൻ അവൻ ആരാ… ഇനിം ഇവളോടെ ഒകെ മറച്ചു വെച്ചാൽ ശെരി ആവില്ല… ഇന്ന് തന്നെ ഒരു തീരുമാനം ആക്കണം…..ശ്രീ മനസ്സിൽ ചിന്തിച്ചു കൊണ്ടിരുന്നു….
” എന്താ ശ്രീ ഏട്ടാ പറ്റിയെ… ഒന്നും മിണ്ടുന്നില്ലാലോ….. ഭദ്ര അവനോട്
ചോദിച്ചു….
നമുക്ക് ഒന്ന് ബീച്ചിൽ പോയാലോ..?… ശ്രീ ഡ്രൈവ് ചെയുന്നതിനിടയിൽ ഭദ്രയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു……
” ഏഹ് സത്യാണോ ശ്രീയേട്ടാ… കൊണ്ട് പോവുമോ… ഭദ്ര സന്തോഷത്തോടെ ചോദിച്ചു…….
ഒരു ചിരിയോടെ അവൻ തലയാട്ടി…
ബീച്ചിൽ എത്തിയപ്പോൾ ഭദ്രയും ശ്രീയും ഒരു ബെഞ്ചിൽ ഇരുന്നു…. ഭദ്ര കടൽ നോക്കി ഇരിക്കുന്നുണ്ട്… ശ്രീ അവളുടെ മുഖത്തെക്കും…. കാറ്റിൽ അവളുടെ കുഞ്ഞി കുറുനിറകൾ പാറുന്നുണ്ട്……
ദേവ… അവൻ പതിയെ വിളിച്ചു…
മുടി ചെവികരികിലേക്ക് മാറ്റി കൊണ്ട് അവൾ അവനെ തിരിഞ്ഞു നോക്കി…..
എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്…..
ന്താ ശ്രീയേട്ടാ.. അവൾ അവനെ നോക്കി ചോദിച്ചു….
നമുക്ക് കുറച്ചു നടക്കാം എന്നിട്ട് പറയാം അവൻ ബെഞ്ചിൽ നിന്ന് എണീറ്റു കൊണ്ട് പറഞ്ഞു ……
അവളും അവന്റെ കൂടെ എണീറ്റ് നടക്കാൻ തുടങ്ങി……..
അവളോട് മിണ്ടാൻ ഇത്രേം കാലം ഇല്ലാത്ത ഒരു ബുധിമുട്ട് അവനു തോന്നി…. ദേഷ്യപ്പെടാൻ ആണെങ്കിൽ കുഴപ്പമില്ലാരുന്നു… ഇതിപ്പോ എങ്ങനെയാ അവളോട് പറയാ….ശ്രീക്ക് എങ്ങനെ തുടങ്ങണം എന്ന് അറിയിലാർന്നു…..
ശ്രീ ഏട്ടാ എനിക്ക് വയ്യ ട്ടോ കുറെ നേരായി നടക്കുന്നു… ന്താ എന്നോട് പറയാനുള്ളത്… ഭദ്ര കിതാപോടെ ചോദിച്ചു……
ശ്രീ തന്റെ ശ്വാസഗതി നേരെ ആക്കി… അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു……
“””” എനിക്ക് ഈ ഒരു കാര്യം എങ്ങനെ നിന്നോട് പറയണം എന്ന് അറിയില്ല ദേവ….ജീവിതത്തിൽ ഒന്നിനെയും ഈ ശ്രീറാം ഇത്രയേറെ ആഗ്രഹിച്ചിട്ടില്ല ഒന്നൂഴിച്ച്…. ദേവ ഭദ്ര എന്നാ നിന്നെ
ഒഴിച്…… ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ദേവ……..
നിന്നെ ഇതിന് മുമ്പ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല…..…
പ്രിയപ്പെട്ടവ പലതും ഉണ്ടാവാം.. പക്ഷെ എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല ദേവ….!! I love you ❤️””””””
💓💓💓💓💓💓💓💓💓💓💓💓💓💓
തുടരും……

by