രചന – അക്ഷര
തന്റെ മനസ് കൈ വിട്ടു പോകുകയാണെന്നു മനസിലാക്കിയ എൽവിസ് തന്റെ കൈകൾ പിൻവലിച്ചു…
*****
ഒന്നും മിണ്ടാതെ അയാൾ തന്റെ ബെഡിനരികിലേക്കു നടന്നു…
*****
ഗൗരിക്ക് സ്വയം നിയന്ത്രിക്കാനായില്ല …
തന്നെ ഒരു വേട്ട മൃഗം ആയിട്ട് ചിത്രീകരിച്ച എൽവിസിന്റെ ചിന്തകളും പ്രവർത്തികളും ഗൗരിയിൽ സങ്കടം ഉണ്ടാക്കി …..
ആ രാത്രി ഗൗരിക്ക് ഉറങ്ങാൻ സാധിച്ചില്ല …
ഇതൊന്നും ബാധിക്കാതെ നമ്മുടെ നായകൻ സുഖമായി ഉറങ്ങുകയാണ്….
************
നേരം പുലർന്നപ്പോൾ തന്നെ ഗൗരിയും എൽവിസും അവരവരുടെ
പതിവുകളിലേക്കു കടന്നു….
എൽവിസിനുള്ള പതിവ് ചായയുമായി ഗൗരി റൂമിലേക്ക് എത്തി ..
എൽവിസ് അവളുടെ മുഖത്തേക്ക് നോക്കി….
തിളക്കമാർന്ന കണ്ണുകൾക്കു പകരം, പതിവിനു വിപരീതമായി ഉറക്ക ചടവുള്ള കണ്ണുകളും വീർത്ത കൺപോളയുമാണയാൾ കണ്ടത് ….
ചായ കുടിച്ച ശേഷം കപ്പ് കൊടുത്തുകൊണ്ട് അയാൾ ചോദിച്ചു
“ടീ… നിന്റെ കണ്ണ് എന്താ വീർത്തിരിക്കുന്നത് ..!”
“നീ ഇന്നലെ നേരെ ഉറങ്ങിയില്ലേ….!”
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു ….
ആയാളുടെ കയ്യിൽ നിന്നും കപ്പ് വാങ്ങിയ ശേഷം മറുപടി പറയാതെ അവൾ തിരിഞ്ഞു നടന്നു…. ഈ ഒരവസ്ഥയിൽ മറ്റൊന്നും ഗൗരിയോട് ചോദിക്കനോ പറയാനോ അയാൾക്ക് തോന്നിയില്ല..
വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഗൗരി എല്ലാവരും ആയി വളരെ നല്ലൊരു ആത്മബന്ധം സൃഷ്ടിച്ചിരുന്നു…. ചാച്ചനിൽ പോലും അവൾ സ്വാധീനം ചെലുത്തി… അത് എൽവിസിന് മനസിലായതുമാണ്…
അന്ന് എൽവിസ് അവളോടൊന്ന് നേരെ സംസാരിക്കാൻ തോന്നി…
അയാൾ അതിന് വേണ്ടി ഒരുപാട് തവണ ശ്രമിച്ചെങ്കിലും ഗൗരി അയാൾക് മുഖം കൊടുക്കാതെ നടന്നു…..
ആൽവിനോടൊപ്പം പോയെങ്കിലും ഒന്നിലേക്കും ശ്രദ്ധ ചെലുത്താൻ എൽവിസിന് കഴിഞ്ഞില്ല ….
എൽവിസിന്റെ അസ്വസ്ഥത മനസിലാക്കിയ ആൽവിൻ എൽവിസിനെയും കൂട്ടി ഉച്ചയ്ക്ക് തന്നെ തറവാട്ടിലേക്കു തിരിച്ചെത്തി… .
തറവാട്ടിൽ എത്തിയ ഉടനെ എൽവിസിന്റെ കണ്ണുകൾ ഗൗരിയെ തിരഞ്ഞു എങ്കിലും കണ്ടെത്താനായില്ല …
അവൾ ഉച്ചയ്‌ക്കൊന്നും കഴിച്ചിട്ടില്ലെന്ന് ആലീസിൽ നിന്നും മനസിലാക്കിയ എൽവിസ് ഗൗരിയെ തിരഞ്ഞു റൂമിലേക്ക്
പോയി…
********
റൂം തുറന്നു അയാൾ അകത്തേക്ക് കയറി….
സോഫയിൽ ചുരുണ്ട് കൂടി കിടക്കുന്ന ഗൗരിയെയാണയാൾ കണ്ടത്….
പെട്ടെന്ന് അയാൾ അവളുടെ അടുത്തേക്ക് ചെന്നു…
അബോധാവസ്ഥയിലാണ് ഗൗരി.. എന്തോ ശാരീരിക അസ്വസ്ഥത ഉണ്ടെന്ന് മനസിലാക്കിയ അയാൾ അവളുടെ നെറ്റിയിൽ തന്റെ കൈപ്പത്തി കൊണ്ട് തൊട്ടു നോക്കി…
പനിക്കുന്നുണ്ട്…. അവളുടെ ദേഹത്തെ ചൂട് തന്റെ കൈ വെള്ളയിലേക്ക് തീ പോലെ പടരുന്നുണ്ട്….
അയാൾ അവളെ കവിളത്തു തട്ടി വിളിച്ചു…..
“ഗൗരീ… “അവൾക്ക് അനക്കമില്ലായിരുന്നു…
അയാളുടെ കണ്ണുകൾ നിറഞ്ഞു… വീണ്ടും
അയാൾ അവളെ തട്ടി വിളിച്ചു…
“ഗൗരീ…… ..കണ്ണ് തുറക്കെടീ.. … ”
ഒന്നു ഞരങ്ങിയിട്ട് അവൾ അയാളുടെ കൈ വെള്ളയിലേക്കു തല വച്ച് കിടന്നു…
എൽവിസിന്റെ കണ്ണുകൾ നിറഞ്ഞു….
ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അയാൾക്ക്… തന്റെ ഗൗരിയോടുള്ള ചേഷ്ടകളിൽ അയാൾക്ക് കുറ്റബോധം തോന്നി…
അയാൾ അവളെ അറിയാതെ മാറോടു ചേർത്തു…. .. തന്റെ ഹൃദയ താളം മാറുന്നത് എൽവിസ് മനസിലാക്കിയിരുന്നു …
താൻ അവളെ ഇഷ്ടപെടാൻ തുടങ്ങിരിക്കുന്നു എന്ന തിരിച്ചറിവായിരുന്നു അയാൾക് അത്… .
അവളെ തന്റെ കൈകളിൽ എടുത്തുകൊണ്ടു ബെഡിനരികിലേക്കു നടന്നു …..
അവളെ ബെഡിൽ കിടത്തിയ ശേഷം തന്റെ ബെഡ്ഷീറ് എടുത്തു പുതപ്പിച്ചു… … ..
വാടിയ താമര തണ്ട് പോലെ കിടക്കുന്ന അവളെ ഒന്ന് നോക്കിയ ശേഷം അയാൾ ദേഷ്യത്തിൽ പുറത്തേക്കു ഇറങ്ങി….
*********
“അമ്മച്ചീ….. അമ്മച്ചീ…” എൽവിസിന്റെ ഉച്ചത്തിൽ ഉള്ള വിളി കേട്ടാണ് എല്ലാരും ഹാളിലേക്ക് എത്തിയത്…
അയാളുടെ മുഖത്ത് ദേഷ്യവും സങ്കടവും നിഴലിച്ചിരുന്നു… അയാൾ സ്വയ ബോധമില്ലാതെ
സംസാരിക്കാൻ തുടങ്ങി…
“ഇത്രയും പേര് ഈ വീട്ടിൽ ഉണ്ടായിട്ടും പനിച്ചു ബോധമില്ലാതെ കിടന്നിരുന്ന എന്റെ പെണ്ണിനെ ഒന്ന് ശ്രദ്ധിക്കാൻ ഇവിടെ ആർക്കും സമയമില്ല….അല്ലേ ! ”
“കുറച്ച് നേരമേ ആയുള്ളടാ അവൾ ഇവിടുന്നു പോയിട്ട്….. “സ്റ്റെല്ല പറഞ്ഞു…
“രാവിലെ മുഖം വീർത്തിരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചതാ എൽവിച്ചാ .. വയ്യേ എന്ന്…. അപ്പൊ ഉറക്കഷീണം ഉണ്ട്… അതിന്റെയാന്നാ മോള് പറഞ്ഞത്.. ” എലിസ പറഞ്ഞു…
“പനിയല്ലേടാ… മോനെ അമ്മച്ചി ഇപ്പൊ
ചുക്ക് കാപ്പി ഇട്ടിട്ട് വരാം… ”
ഈ മറുപടികൾ ഒന്നും എൽവിസിനെ തൃപ്തിപെടുത്തിയില്ല…
അയാൾ വേഗത്തിൽ എമിയുടെ റൂം ലക്ഷ്യമാക്കി നടന്നു….
എമി അകത്തു നിന്നു ലോക്ക് ചെയ്തിരുന്നു . അയാൾ അവളെ വിളിച്ചു….
ആ സമയത്ത് എല്ലാവരും അയാൾക്ക് സമീപത്തായി എത്തി…
എമിയുടെ അനക്കം ഒന്നും കേൾക്കാത്തതുകൊണ്ട് കൊണ്ട് അയാൾ കതകിലേക്കു ശക്തിയായി മുട്ടി വിളിച്ചു
വാതിൾ തുറന്ന് എമി പുറത്തെക്ക് വന്നു
തന്റെ വാതിലിനു മുന്നിലെ ആൾകൂട്ടം കണ്ട് എമി ഞെട്ടിപ്പോയി…
“എ… എന്താ ഇച്ചായാ… !!!”അവൾ വിക്കി വിക്കി ചോദിച്ചു…
നിനകെന്താടീ വിളിച്ചാൽ കേട്ടൂടെ…. ! നീയെന്തിനാഡീ എപ്പഴും കതകും അടച്ചിരിക്കുന്നത്…..! (അപ്പോ അബിയാ
അവളെ നോക്കി ഇളിച്ചു…കാണിച്ചു )
നീ ഒന്ന് വന്നേ പെട്ടെന്ന്… !
എമിക് ചിന്തിക്കാൻ പോലും ഒരവസരം കൊടുക്കാതെ എൽവിസ് അവളെ വലിച്ചുകൊണ്ട് മുറീലേക്കു പോയി….
*******
എൽവിസ് എമിയെയും കൊണ്ട് റൂമിലേക്ക് എത്തി… .. ഗൗരി ബോധമില്ലാതെ കിടക്കുന്നത് കണ്ട് എമി എൽവിസിനോടൊപ്പം അവളുടെ അടുത്തേക്ക് ചെന്നു… അവളുടെ നെറ്റിയിൽ കൈ വച്ചു നോക്കി…
അപ്പോഴേക്കും എല്ലാരും റൂമിലേക്കു എത്തി… .
ഇതാരുന്നോ കാര്യം… !
എന്റെ പൊന്നിച്ചായാ… മനുഷ്യന്റെ നല്ല ജീവനങ് കളഞ്ഞു….. !”
എമി ശാസിക്കുന്ന പോലെ എൽവിസിനോട് പറഞ്ഞു…
എൽവിസിന് മറുപടി ഉണ്ടായില്ല… അവൻ ഓരോരുത്തരെയായി നോക്കി…എല്ലാവരും എൽവിസിന്റെ പരാക്രമത്തിൽ ഞെട്ടലിൽ ആണ്. … ഒരാൾ ഒഴിച്ച്… ആൽവിൻ…
അവൻ ചിരിച്ചു കൊണ്ട് എൽവിസിനെ നോക്കി.. ..
ശെരിയാണ്…. താൻ മറന്നുപോയി… എന്താണ് ചെയ്യുന്നതെന്ന് !
എമി വന്നു ഒരിഞ്ചക്ഷൻ കൊടുത്തു…
ഇൻജെക്ഷൻ എടുത്തത് ഗൗരിക്കാനെങ്കിലും അത് പ്രതിഫലിച്ചത് എൽവിസിന്റെ മുഖത്ത് ആയിരുന്നു…..
തുടരും…..

by