രചന – ആയിഷ അക്ബർ
അവൾ അവനിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്…..
അപ്പോഴേക്കും ധൃതിയിൽ അലൻ നേഴ്സ് മാരെ വിളിച്ചു അവർക്കുള്ള നിർദ്ദേശങ്ങൾ കൊടുത്ത് തുടങ്ങിയിരുന്നു…..
ബാല പതിയേ അവിടെ നിന്ന് പുറത്തേക്ക് കടന്നു….
മനസ്സ് എന്തെന്നറിയാത്ത ഒരു വികാരത്തെ പേറുന്നു…
ആ ഡോക്ടറുടെ മുഖ ഭാവത്തിൽ നിന്നും അവന്റെ തിരിച് വരവ് അയാളിലൊരു ഞെട്ടലുണ്ടാക്കിയതാ യി തോന്നി….
ഒരു പക്ഷെ ആ തിരിച്ചു വരവ് അയാൾ പ്രതീക്ഷിക്കാത്തതായിരിക്കാം….
പക്ഷെ….. തനിക്കറിയാമായിരുന്നു അവൻ മടങ്ങി വരുമെന്ന്….
തന്നെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകാൻ അവന് കഴിയില്ലെന്ന്….
ഹി ഈസ് പെർഫെക്റ്റ്ലി ആൽറൈറ്……
ആള് ഇപ്പൊ സടാഷനിലാണ്….. കണ്ണ് തുറക്കാൻ കുറച് കൂടി സമയമെടുക്കും….
കുറച്ച് സമയത്തിന് ശേഷം പുറത്തേക്ക് വന്ന അലൻ അത്രയേറെ സന്തോഷത്തോടെയാണത് പറഞ്ഞത്……
അത് കേട്ട് നിന്ന എല്ലാവരിലും സന്തോഷത്തോടൊപ്പം ഒരു ഞെട്ടലും ഉണ്ടാക്കിയിരുന്നു…..
താങ്ക് യു ഡോക്ടർ… താങ്ക് യൂ സൊ മച്……
പ്രഭയുടെ കണ്ണുകൾ നിറയുന്നതോടൊപ്പം അതും പറഞ്ഞവർ ഡോക്ടറുടെ കയ്യിൽ പിടിച്ചു…..
നന്ദി പറയേണ്ടത് എന്നോടല്ല സർ…..
ഒരു പ്രതീക്ഷയും ഇല്ലാതെ കിടന്ന അവന് പുതു ജീവൻ നൽകിയത് ഒരു പക്ഷെ അവന്റെ പ്രണയമായിരിക്കാം….
ഡോക്ടർ അവളെ നോക്കി ഒരു പുഞ്ചിരിയോടെ അത് പറഞ്ഞതും എല്ലാവരുടെയും നോട്ടം ഒരു നിമിഷം അവളിലേക്കായി……
യെസ്….ഇട്സ് എ മിറക്കിൾ……
ചില വികാരങ്ങൾ മനുഷ്യനു മരുന്നാണ്…..
ചില ആളുകൾ പുതിയ ജന്മങ്ങൾക്ക് കാരണക്കാരാകും…..
അവന്റെ ഈ ജന്മം ഒരു പക്ഷെ തനിക്ക് വേണ്ടിയാകും….
അലൻ അത് പറഞ്ഞു കൊണ്ട് അവളുടേ തോളിലൊന്ന് തട്ടി പുഞ്ചിരിയോടെ നടന്നകന്നു…..
ഈ ജന്മമല്ല… ഇനി എത്ര ജന്മമെടുത്താലും സായന്ദ് ശ്രീബാലക്ക് സ്വന്തമായിരിക്കും….
അവന്റെ വാക്കുകൾ കാതിൽ അലയടിച്ചതും അവളിലൊരു പുഞ്ചിരി തെളിഞ്ഞു…..
പവി ഓടി വന്നവളെ കെട്ടിപ്പിടിച്ചു….
ഞങ്ങൾക്കാണ് തെറ്റ് പറ്റിയത്…..
അവനറിയാമായിരുന്നു അവനേറ്റവും നല്ലത് ഏതാണെന്നു……
പറഞ്ഞു പോയതിനെല്ലാം മാപ്പെന്ന വാക്ക് മാത്രമേ പകരം തരാൻ കഴിയു…..
പ്രഭ അതും പറഞ്ഞവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു….
ഒരച്ഛന്റെ ഹൃദയം ആദ്യമായി അവളെ തൊട്ടു…..
അവളുടേ കണ്ണുകൾ താനേ നിറഞ്ഞൊഴുകി….
അന്ന് രാത്രി ഒത്തിരി നേരം എല്ലാവരും ഐ സി യു വിനു മുമ്പിൽ തന്നെ നിന്നെങ്കിലും അവൻ കണ്ണ് തുറന്നിരുന്നില്ല…..
അത് കൊണ്ട് തന്നെ ആവശ്യമുണ്ടെങ്കിൽ വിളിക്കാമെന്ന് പറഞ് ഡോക്ടർ എല്ലാവരെയും റൂമിലേക്ക് പറഞ്ഞയച്ചത്….
കഴിഞ്ഞ ദിവസങ്ങളിലെ ഉറക്ക ക്ഷീണം കാരണം എല്ലാവരും ഉറങ്ങിയെങ്കിലും ബാലക്ക് മാത്രം ഉറങ്ങാൻ കഴിഞ്ഞില്ല……
കണ്ണ് തുറന്ന് അവനെ കാണുന്നത് വരെ അവൾക്കൊരു സ്വസ്ഥതയുമില്ലായിരുന്നു…
അവൻ തന്നെ വിളിക്കുന്നത് പോലെ ഉള്ളിൽ നിന്നൊരു തോന്നൽ…..
അവൾ മുറിക്ക് പുറത്തേക്കിറങ്ങി…..
ഐ സി യു വിന്റെ മുമ്പിൽ അങ്ങനെ ഇരുന്നു…..
തന്റെ പ്രാണൻ അതിനകത്താണ്…..
പുറത്ത് മഴ പെയ്യുന്നുണ്ട്….
അവൾ ജനലിലൂടെ ഒന്ന് പുറത്തേക്ക് നോക്കി….
ആ മഴയിൽ ആലിപ്പഴം വീഴുന്നത് പോലെ അവൾക്ക് തോന്നി…..
പക്ഷെ അത് തന്റെ തോന്നലാണെന്ന് അവൾക്ക് വ്യക്തമായിരുന്നു….
എന്തെന്നാൽ അവന്റെ ഓർമകളിലാണ് തന്റെ മനസ്സെപ്പോഴും…
ആ മഴയിൽ തന്നെ ചേർത്ത് പിടിച്ചു പ്രണയം പറയുന്ന അവന്റെ ചിത്രം കണ്ണുകളിലുണ്ട്….
ഹേയ്…. ഞാൻ വിളിക്കാൻ തുടങ്ങുവായിരുന്നു….
സായന്തിന് ബോധം വീണിട്ടുണ്ട്…..
കണ്ണ് തുറന്ന ഉടനെ ശ്രീ എന്നാണ് വിളിച്ചത്….
അത് താനാവുമെന്ന് എനിക്കൂഹിക്കാവുന്നതല്ലേയുള്ളു……..
കയറി കണ്ടോളു….
പുറത്തേക്ക് വന്നു ഡോക്ടർ അത് പറഞ്ഞതും അവളുടേ കണ്ണുകൾ വിടർന്നു….
അവൾ വേഗം ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ അവന്റെ കയ്യിൽ ഡ്രിപ്പിടുകയാണ്….
അത് കൊണ്ട് തന്നെ അവളല്പം അകന്ന് നിന്നു അവനെ നോക്കി….
തല പതിയേ യൊന്നു ചലിപ്പിച്ചപ്പോഴാണ് തന്നെ നോക്കുന്ന അവളെയും അവൻ കാണുന്നത്….
അവന്റെ കണ്ണുകൾക്ക് വല്ലാത്ത തളർച്ച തോന്നിയിരുന്നെങ്കിലും അവളെ കണ്ട പാടേ മിഴികളൊന്ന് പിടച്ചു…..
ഒരു നിമിഷം അവനും അവളെ നോക്കി കിടന്നു പോയി……
നേഴ്സ് അവനടുത് നിന്നും മാറിയിട്ടും അവൾ അവനെ നോക്കി അതേ നിൽപ്പ് നിൽക്കുകയാണ്….
അവനവളെ തല ചലിപ്പിച് അടുത്തേക്ക് വിളിച്ചു…..
അവൾ പതിയേ അവനരികിൽ ചെന്നിരുന്നു…..
എങ്ങോട്ടോ പോകാണെന്ന് പറഞ്ഞിട്ട്…..
അവളത് ചോദിക്കുമ്പോൾ ഇത് വരെ അനുഭവിച്ച നൊമ്പരങ്ങളെല്ലാം ഒരു ഇടർച്ചയായി ആ വാക്കുകളിലുണ്ടായിരുന്നു..
അവൻ പതിയേ യൊന്നു പുഞ്ചിരിച്ചു…..
കാത്തിരിക്കാൻ നീയുള്ളപ്പോൾ അങ്ങനെ പെട്ടെന്ന് പോകാൻ പറ്റുമോ…..
അവനത് ചോദിച്ചതും അവളവന്റെ ദേഹത്തു ചാഞ്ഞു കിടന്നു പൊട്ടി കരഞ്ഞു….
അത് വരെ ഉള്ളിലൊതുക്കി വെച്ച അവളുടേ നൊമ്പരങ്ങളെല്ലാം കണ്ണ് നീരായി പുറത്തേക്ക് വരുമ്പോൾ അവൻ തടഞ്ഞില്ല….
പകരം അവളുടേ മുടിയിഴകളിലൂടെ വിരലോടിച്ചു……
ഇതെന്റെ രണ്ടാം ജന്മമാണ്….
നിനക്ക് വേണ്ടിയുള്ള ജന്മം…….
അവനത് പറഞ്ഞതും അവൾ മിഴികൾ അവന് നേരെ ഉയർത്തി ആ കണ്ണുകൾ ആനന്ദത്താൽ തിളങ്ങുന്നത് അവനും കണ്ടിരുന്നു…..
അപ്പോഴേക്കും പവിയും മഹിയും പ്രഭയും എല്ലാം അങ്ങോട്ടേക്ക് വന്നിരുന്നു…
എല്ലാവരുടെ കണ്ണുകളിലും സന്തോഷം അല തല്ലി …..
അമ്മക്ക് അസൂയ തോന്നുന്നുണ്ട് നിങ്ങൾ തമ്മിലുള്ള പ്രണയം കണ്ടിട്ട്..
അതിലേറെ അഭിമാനവും…. ഭാര്യ യേ ഇത്രയേറെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയുന്ന നീയെന്റെ മകനായല്ലോ എന്നോർത്തു….
പവി അത് പറഞ്ഞതും സായു ഒന്ന് പുഞ്ചിരിച്ചു….
പ്രഭക്ക് സ്വയം ലജ്ജ തോന്നി……
പിന്നീട് കുറച് ദിവസം ആശുപത്രിയിലായിരുന്നു…
പവിയും പ്രഭയും നിൽക്കാമെന്നത് കൊണ്ട് തന്നെ ബാലയോട് വീട്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞിട്ടും അവൾ പോയില്ല……
എല്ലാവരും ഒരേ മുറിയിലുള്ളത് കൊണ്ട് അവനോട് കൂടുതലൊന്നും ഇടപഴകാൻ കഴിഞ്ഞില്ലെങ്കിൽ കൂടി കണ്ണുകൾ അവനെ എപ്പോഴും കണ്ട് കൊണ്ടിരുന്നു…..
അവനോട് കൂടുതൽ സംസാരിക്കരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചത് കൊണ്ട് തന്നെ തങ്ങളുടെ മിഴികൾ വാചാലമായി….
രണ്ടാഴ്ച്ചക്ക് ശേഷം ഡിസ്ചാർജ് ആവുമ്പോൾ ഏകദേശം അവന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിരുന്നു…..
തറവാട്ടിലേക്ക് പോകാനായി കാറിൽ കയറിയപ്പോഴാണ് ദിവസങ്ങൾക്ക് ശേഷം താനവനോട് ചേർന്നിരുന്നത്…..
അമ്മയും അച്ഛനും മുമ്പിലിരുന്നു….
താനും അവനും പിറകിലും…..
അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല …..
അവന്റെ ചുണ്ടിൽ പറ്റിപ്പിടിച്ച ആ കുസൃതി ചിരി തന്നെ അത്ര മേൽ ബലഹീനയാക്കുന്നത് പോലെ……
അവൾ മുഖത്തേക്ക് നോക്കുന്നില്ലെന്ന് കണ്ടതും അവൻ കൈ അവളുടേ കഴുത്തിനു പിറകിലൂടെ സീറ്റിന് മുകളിലെന്ന പോൽ വെച്ചു….
അവളുടേ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു….
അവൻ പതിയേ വിരലുകൾ കൊണ്ടവളുടെ പിൻ കഴുത്തിൽ ഒന്ന് തൊട്ടതും അവൾ ഞെട്ടി പ്പോയിരുന്നു….
അവളാദ്യം നോക്കിയത് അച്ഛനോ അമ്മയോ കണ്ടോ എന്നതാണ് ….
അവർ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായതും അവൾ അവനെ നോക്കി ഒന്ന് കണ്ണുരുട്ടി ….
അവൻ കീഴ്ച്ചുണ്ട് കൂട്ടി പിടിച്ചു അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു……
തറവാട്ടിലെത്തുമ്പോൾ അവിടെ എല്ലാവരും അവരെ കാത്തെന്ന പോൽ ഉമ്മറത്തു തന്നെയുണ്ട്….
മുത്തശ്ശനും മുത്തശ്ശിയും തന്റെ അടുത്തേക്കൊടി വന്നു…..
ആശുപത്രിയിൽ നിന്നും തന്റെ വീടാണ് അടുത്തെന്നുള്ളത് കൊണ്ട് തന്നെ അങ്ങോട്ട് പൊയ്ക്കോളാമെന്ന് പറഞ്ഞപ്പോഴും സമ്മതിക്കാതിരുന്നത് അവര് തന്നെയായിരുന്നു…
അവിടെ നിന്നാൽ അവൻ ഇനിയും ജോലിക്കാര്യങ്ങളിൽ ഇട പെട്ട് ആരോഗ്യം ശ്രദ്ധിക്കുകയില്ലെന്നായിരുന്നു അവരുടെ വാദം…..
ആരതി ഉഴിഞ്ഞു തന്നെ അകത്തേക്ക് കയറ്റുമ്പോൾ ചുളിവ് വീണ ആ കൺ തടങ്ങൾ നനഞ്ഞിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാത്രി ആയതും മുറിയിലേക്ക് കടക്കുമ്പോൾ അവൾക്ക് പതിവില്ലാത്തൊരു വെപ്രാളം തോന്നിയിരുന്നു….
കയ്യിലെ ഫോണിൽ നോക്കി അവൻ കട്ടിലിൽ കിടക്കുന്നുണ്ട്…..
അവൾ എവിടെ കിടക്കണം എന്നറിയാതെ ഒരു നിമിഷം നിന്നു…..
അവൻ തന്നെ കണ്ട ഭാവം പോലും നടിക്കാത്തതിൽ അവൾക്ക് ചെറിയൊരു പ്രയാസം തോന്നിയിരുന്നു…
അന്നാധ്യമായി ഇവിടെ വന്നപ്പോഴുള്ള അതേ ഗൗരവമാണ് അവന്റെ മുഖത്ത് എന്നുള്ളത് കൊണ്ട് തന്നെ അവൾ വിരിപ്പും തലയിണയുമെടുത് താഴെക്കിട്ടു……
നാളെ മനോജ് വരും…. തനിക്കവരുടെ കൂടെ പോകാം……
പോകേണ്ട സ്ഥലത്തേക്ക് തന്നെ എത്തിക്കും….
എനിവേ താങ്ക് യൂ ഫോർ ഓൾ……
അവൻ ഗൗരവത്തോടെ തന്നെ അത് പറഞ്ഞതും അവളുടേ ചങ്കൊന്ന് പിടച്ചു……
അവനിൽ നിന്ന് അങ്ങനെയൊന്നു പ്രതീക്ഷിക്കുന്നില്ലെന്നുള്ളത് കൊണ്ട് തന്നെ അവൾ അമ്പരന്നു…..
താഴെ കിടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കട്ടിലിലേക്ക് കിടക്കാം….
തികച്ചും അന്യരെ പോലെ യുള്ള അവന്റെ ആ സംസാരം കൂടി കേട്ടതോ ടെ അവളുടേ മുഖം മാറി….
വേണ്ടാ…. ഞാൻ താഴെ കിടന്നോളാം…. അതാണല്ലോ ഇത് വരെയുള്ള പതിവ്….
അവൾ അല്പം ദേഷ്യത്തിൽ തന്നെയാണ് അത് പറഞ്ഞത്…..
ഓക്കേ….. ഞാൻ…. ലൈറ്റ് ഓഫ് ചെയ്യട്ടെ…..
അവനത് ചോദിച്ചതും അവൾ മറുപടിയൊന്നും പറയാതെ താഴേക്ക് കിടന്നു……
മുറിയിൽ ഇരുട്ട് പടരുന്നത് അവളറിയുന്നുണ്ടായിരുന്നു….
മനസ്സിലും എന്തോ പ്രയാസം നിറയുന്നു…..
അവന് താൻ ഇത്രയേ ഉണ്ടായിരുന്നുള്ളു….
ഒരിക്കലുമല്ല….
അവന്റെ പ്രണയം അതൊരിക്കലും അഭിനയമല്ല…. ഹൃദയാന്തരങ്ങളിൽ നിന്നുത്ഭവിച്ചത് തന്നെയാണ്……
പക്ഷെ വീണ്ടും അവൻ തന്നെ അകറ്റി നിർത്താൻ ശ്രമിക്കുന്നതെന്താണ്…..
ഇനിയും മറ്റു വല്ല തടസ്സങ്ങളും തങ്ങൾക്കിടയിലുണ്ടോ….
അവൻ പറഞ്ഞത് പോലെ ഇത് തനിക്കുള്ള ജന്മമല്ലേ….
അവൾക്കവനെ മനസ്സിലാകുന്നേയില്ലായിരുന്നു……
അവന്റെ അവഗണന സഹിക്കാൻ ഇനി തനിക്കാവില്ലെന്ന് അവൾക്കുറപ്പായിരുന്നു…
കാരണം അത്ര മാത്രം അവൻ തന്നിൽ ലയിച്ചു പോയിരിക്കുന്നു…..
അസ്വസ്തമായ മനസ്സോടെ അവൾ കണ്ണുകൾ ഇറുക്കെ ചിമ്മി കിടന്നു…….
(തുടരും)

by