രചന – അക്ഷര
അയാൾ സ്വയം നിയന്ത്രിക്കാൻ ആകാതെ കരഞ്ഞു….
**********
ഇരുട്ട് നിറഞ്ഞ നിലവറ അവൾക്ക്
പരിചിതമായിരുന്നു… എ
ത്രയോ തവണ ചെറിയമ്മ തന്നെ ഇവിടേക്ക് തള്ളിയിട്ടുണ്ട്…
എൽവിസ് അവളുടെ മനസിലേക്ക് കടന്നു വന്നു..അവളുടെ കണ്ണുകൾ നിറഞ്ഞു… .
ഇച്ചായൻ എന്നെ ശപിക്കുന്നുണ്ടാവും…!
എന്തിനാ ഇച്ചാ എന്നെ സ്നേഹിച്ചത്… !
എന്റെ കുടുംബം തന്നെയാ ഞാൻ അവിടെ ഉപേക്ഷിച്ചു പോന്നത്…. എന്നോട് ക്ഷമിക്ക് ഇച്ചായാ …. ഇനി നമ്മൾ കണ്ടെന്നു വരില്ല…. ..
ആർക്കും എന്നെ ഈ നരകത്തിൽ
രക്ഷിക്കാൻ കഴിയില്ല …!
സ്വന്തം തറവാട്ടിലേക്കു തന്നെ വരാൻ പേടിക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും…..
ഇച്ചായനോട് സത്യങ്ങളെല്ലാം തുറന്നു പറയണമായിരുന്നു… അതെന്റെ തെറ്റ്.. ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഞാൻ കരുതി… ഇച്ചായന്റെ ഒപ്പമുള്ളപ്പോൾ ലഭിക്കുന്ന സന്തോഷത്തിൽ എല്ലാം മറന്ന് ജീവിക്കുകയായിരുന്നു ഞാൻ ….
ഞാൻ മരിച്ചാലും എന്റെ ഇച്ചായന്റെ പെണ്ണായിരിക്കും… !
ഇച്ചായൻ എന്നെ ഇനി അന്വേഷിക്കുമോ….
ഇല്ല…എനിക്ക് തന്നെ അതറിയാം…. !
അത്രയ്ക്ക് വെറുത്തു കാണും എന്നെ….!. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
ആ ഹൃദയത്തിൽ നിന്ന് രക്തം പൊടിഞ്ഞത് ഞാൻ കണ്ടതാണ് ….
എന്റെ മുന്നിൽ വച്ച് കരഞ്ഞു പാവം…
ഞാൻ പോലും അറിഞ്ഞില്ല ഇച്ചാ അയാൾ ഇത്രയും ദുഷ്ടനാണെന്ന്… !
എന്നെ മുന്നിൽ നിർത്തികൊണ്ട് അവർ ഇനിയും പാവങ്ങളെ കൊല്ലും…. !
എന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ…. !
എന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല… !
ഞാൻ മനസ്സിൽ കരുതുന്നതൊക്കെ ഇച്ചായൻ അറിയുന്നുണ്ടോ …
എന്നെ ശപിക്കല്ലേ ഇച്ചാ…
ഞാൻ പിടിച്ചു നിൽക്കും… എന്തിനാണെന്നറിയില്ല…. ഒരിക്കലും സ്വയം ജീവനൊടുക്കില്ല…അവസാന നിമിഷം വരെ… !അത് മാത്രമേ എനിക്ക് ഇച്ചായന് വേണ്ടി ചെയ്യാൻ പറ്റൂ….
ഒരിക്കൽ കൂടി കണ്ടിരുന്നെങ്കിൽ…
അങ്ങനെ ആലോചിച്ചു സമയം നീക്കിയപ്പോഴാണ് ഗൗരി തന്റെ പാദത്തിലോട്ട് ശ്രദ്ധിച്ചത്… തന്റെ പാദസരം….. !
അവൾ ആ ദിവസത്തിലേക്ക് കടന്നുപോയി….മുഖത് ഒരു ചെറിയ പുഞ്ചിരി വന്നു ഒപ്പം സങ്കടവും വന്നു …
ഇനി ഒരിക്കലും കടന്നു വരാത്ത തന്റെ ഇച്ചായുടെ കൂടെയുള്ള നിമിഷങ്ങൾ…
എൽവിസിന്റെ ചിന്തകളും മറിച്ചായിയിരുന്നില്ല…
അയാൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയില്ല എന്ന് തോന്നി… അതിനെല്ലാം അയാൾ മദ്യത്തിൽ അഭയം പ്രാപിച്ചു….
എത്രത്തോളം മറക്കണം എന്ന് കരുതിയാലും ഗൗരി അയാൾക്ക് മുന്നിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്ന പോലെ തോന്നി…
രണ്ട് ദിവസം കഴിഞ്ഞു.
വിവാഹം മുടങ്ങി എന്ന് കുറേശ്ശേ ആയി ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞു തുടങ്ങി… പ്രത്യേകിച്ചു ഉത്തരം പറയാൻ ഒന്നും ഇല്ലാത്തത് കൊണ്ട് എൽവിസ് തന്റെ മുറി വിട്ട് പുറത്തിറങ്ങിയില്ല…
******
പിറ്റേ ദിവസം മുറിയിൽ ആരോ തട്ടുന്ന കേട്ടാണ് എൽവിസ് വാതിൽ തുറന്നത്…
അയാളുടെ രൂപം തന്നെ മാറിയിരുന്നു…
അയാളുടെ കണ്ണുകളിൽ തിളക്കമോ മുഖത് ഐശ്വര്യമോ ഉണ്ടായിരുന്നില്ല… വല്ലാത്തൊരു രൂപം…. !
എൽവിസിനെ ഈ രൂപത്തിൽ കണ്ട എമിയുടെ കണ്ണ് നിറഞ്ഞു…
അയാൾക്ക് അവളെ ഫേസ് ചെയ്യാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു …..
എമിക്ക് അധികം മുഖം കൊടുക്കാതെ അയാൾ ചോദിച്ചു…
“എന്താ എമി.. ”
“എന്ത് കോലമാ ഇച്ചായാ….. ഇത് ! ഗൗരി പോയത് കൊണ്ടാണോ…. ഇങ്ങനെ…
“ഏയ് എനിക്ക് കുഴപ്പമൊന്നുമില്ല…എമി….
നീ വിഷമിക്കേണ്ട…. ”
അയാൾ തുടർന്നു
നീ പറഞ്ഞത് ശെരിയായിരുന്നു …. ഗൗരി ഈ തറവാട്ടിന് യോജിച്ച പെണ്ണല്ല… ഞാൻ അത് മനസിലാക്കാൻ വൈകി പോയി…. !
എമി തല താഴ്‌ത്തി….
“സോറി ഇച്ചായാ… അത് ഞാൻ അന്ന് എന്തോ പറഞ്ഞതാണ്… അല്ലാതെ ഗൗരിയോട് എനിക്ക് ദേഷ്യമൊന്നുമില്ല …. ”
“അത് വിട് എമി…. നീ വന്ന കാര്യം പറയൂ…!” (പെട്ടെന്ന് അയാളുടെ കണ്ണ് നിറഞ്ഞതും താൻ കാണാതെ അത് മറക്കാൻ പാടുപെടുന്നതും അവൾ മനസിലാക്കി … )
“ഇച്ചായാ… എനിക്ക്…. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു… ”
“എന്താ എമി…. ”
“ഇച്ചായൻ ഒന്ന് അഡോണിസ് ഇച്ചായനെ കാണുമോ… ”
അഡോണിസ് ഇച്ചായൻ, ഇച്ചായനെ ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചു…
“ഇല്ല…. എമി അത് നടക്കില്ല ….!”അതിനായിട്ട് എന്നെ കാണേണ്ട… !
എന്റെ ജീവിതമോ നശിച്ചു..!
ഇനി എന്റെ പെങ്ങമ്മാരുടെ ജീവിതം കൂടി പ്രണയത്തിന്റെ പേര് പറഞ്ഞ് നശിപ്പിക്കാൻ ഞാൻ ഒരുക്കമല്ല….!
“നീ അത് മറന്നേക്ക്…!”
“ഇനി നീ ഈ ഇച്ചായനെ ധിക്കരിച്ചു എന്തെങ്കിലും ചെയ്താൽ പിന്നെ എന്നെ മറന്നേക്കണം … !
അങ്ങനെ പറഞ്ഞ് കൊണ്ട് എൽവിസ് തന്റെ വാക്കുകൾ അവസാനിപ്പിച്ചു….
എമിയുടെ കണ്ണുകൾ നിറഞ്ഞു….
അവൾ തിരികെ പോകാനായി മുന്നോട്ട് നടന്നു….
ഒന്നുകൂടി തിരികെ വന്ന അവൾ ശേഷം പറഞ്ഞു…
“ഞാൻ അഡോണിസ് ഇച്ചായനോട് എന്ത് പറയയണം … ”
ഒരുപാട് സങ്കടം അവൾ ഉള്ളിൽ ഒതുക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി ..
“വേണ്ട നീ ഒന്നും പറയണ്ട… അവനോട് ഞാൻ തന്നെ പറയാം…!” എമി മിണ്ടിയില്ല….
അവനോട് ഇങ്ങോട്ട് ഒന്ന് വരാൻ പറയുമോ…
ഞാൻ ഉടനെയെങ്ങും പുറത്ത് പോകുന്നില്ല.. ….
എമി ഒന്ന് മൂളിയ ശേഷം സങ്കടം ഉള്ളിൽ ഒതുക്കി കൊണ്ട് തന്റെ മുറിയിലേക്ക് നടന്നു …
*******
എട്ട് കെട്ടിന്റെ കുറച്ച് താഴ് ഭാഗത്ത് ആയാണ് നിലവറ സ്ഥിതി ചെയ്തിരുന്നത്… .
വിശപ്പും ദാഹവും ഗൗരിയെ ആകെ അവശയാക്കിയിരുന്നു…
അവൾ നിലവറയിലെ പലകകൾ കൊണ്ടുള്ള ഭിത്തിയിലേക്ക് ചാരി കിടന്നു.. …
ഇന്ന് ഇവിടെ എത്തിയിട്ട് ഇത് മൂന്നാമത്തെ പകൽ ആണ് ….
ഒരുപാട് ക്ഷീണിച്ചിരിക്കുന്നു താൻ …
ഇനി എത്രനാൾ ഈ ശരീരത്തിൽ ജീവൻ നിലനിൽക്കുമെന്ന് അറിയില്ല…..
തൊണ്ട വരളുന്നു ..
ഗൗരി തന്റെ അച്ഛനെയും അമ്മയെയും ഓർത്തു…. അത്രയും തന്നെ തന്റെ പ്രിയപ്പെട്ട ഇച്ചായൻ…. അമ്മച്ചി, ചാച്ചൻ അബിമോൾ, ആൽവിൻ…. എല്ലാവരുടെയും മുഖം ഒന്നൊഴിയാതെ മനസിലേക്ക് വന്നു….
അവളുടെ കണ്ണുകൾ നിറഞ്ഞു…
തന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.. .
പഴയ ദ്രവിച്ചു തുടങ്ങിയ ഒന്ന് രണ്ട് പലകകൾ ക്കിടയിലൂടെ ചെറിയ ഒരു വെളിച്ചം നിലവറയിലേക്കു കടക്കുന്നുണ്ട്…
കഴിഞ്ഞ രണ്ട് രാത്രി പ്രകാശത്തിന്റെ ഒരു കണിക പോലും ഇല്ലാതെ താൻ തനിച്ചായിരുന്നു ….
തന്റെ അച്ഛന്റെയും അമ്മയുടെയും ആത്മാവ് കുടി കൊള്ളുന്ന തറവാടല്ലേ ആ ധൈര്യത്തിൽ സമയം തള്ളി നീക്കി..
ആ ചെറിയ വെളിച്ചത്തിൽ കൂടി നിലവറയിലുള്ള പഴയ കുറേ ഓട്ടുപാത്രങ്ങളുടെയും വിളക്കുകളുടെയും ചെറിയ രൂപങ്ങൾ അവൾ കണ്ടു… …
കുറച്ചു സമയത്തിനുള്ളിൽ ഒരു ശബ്ദത്തോടെ തന്റെ മുൻപിലേക്ക് നിലവറയുടെ വാതിൽ തുറക്കപ്പെട്ടു….
രണ്ട് ദിവസം വെളിച്ചം കാണാത്തത് കൊണ്ട് പുറത്ത് നിന്നുള്ള വെളിച്ചം തന്റെ കണ്ണുകളെ അതിലേക്കു നോക്കാൻ അനുവദിച്ചില്ല….
ഗൗരി തന്റെ കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട് അസ്വസ്ഥതയോടെ മുഖം മാറ്റി… … ….
ഗൗരിയെ നോക്കി ചിരിച്ചു കൊണ്ട് ജിത്തും പിറകെ അവന്റെ അനുയായിയും താഴേക്ക് ഇറങ്ങി വന്നു…
അയാൾ അടുത്തേക്ക് വന്ന ശേഷം ഗൗരിയെ നോക്കി….
“എങ്ങനെയുണ്ട് തമ്പുരാട്ടി വിശപ്പും ദാഹവുമൊക്കെ…. !”അയാൾ ചിരിച്ചു…
ഗൗരിയുടെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് ബാധിച്ചു തുടങ്ങിയിരുന്നു….. അവളുടെ മുഖം ഷീണത്താ ൽ വാടി കരിഞ്ഞിരുന്നു….
“ഇനി രണ്ട് ദിവസം ഒന്ന് വെളിച്ചത്ത് ജീവിക്കാം…എന്താ തമ്പുരാട്ടി … !”
അങ്ങനെ പറഞ്ഞു കൊണ്ട് ജിത്ത് അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി ശേഷം വലിച്ചു കൊണ്ട് മുകളിലേക്കു പോയി.. …. അയാളുടെ സ്പർശം അവൾക്ക് വെറുപ്പ് ഉളവാക്കിയിരുന്നു…
അവൾക്ക് വേണ്ടി അവർ മറ്റൊരു മുറി സജ്ജമാക്കിയിരുന്നു ….അവർ അവളെ അങ്ങോട്ടേക്ക് കൊണ്ട് പോയി….
കുറച്ച് കഴിഞ് ജിത്ത് എന്തോ അയാളുടെ അനുയായിയോട് പറഞ്ഞു….
അയാളുടെ അനുയായി ആജ്ഞ അനുസരിക്കാനെന്നവണ്ണം പുറത്തേക്ക് പോയി..
കുറച്ച് കഴിഞ്ഞ ശേഷം കയ്യിൽ ഒരു മദ്യകുപ്പിയുമായി തിരികെ എത്തി… . ഒരു ഗ്ലാസ
സിലേക്ക് അത് പകർന്ന് ഗൗരിക്ക് മുന്നിലായി നീക്കി വച്ചു….
“മം…. കുടിച്ചോ… തമ്പുരാട്ടിക്ക് വെള്ളം വേണ്ടേ… !”
അയാൾ ഗൂഢമായി ചിരിച്ചു ..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
ഇനി നിനക്ക് കഴിക്കാൻ ആഹാരം വേണ്ടേ….
പാകം ചെയ്ത മത്സ്യമാംസാദികൾ മാത്രം അവൾക്ക് മുന്നിലായി നീട്ടി വച്ചു….
ഗൗരി സ്വയം കൂനിക്കൂടികൊണ്ട് ഒരു വശത്തേക്ക് ചാഞ്ഞിരുന്നു… …. അവൾക്ക് നേരെ ഇരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല….
വിശപ്പും ദാഹവും കൊണ്ട് തളർന്നിരിക്കുന്ന എന്റെ തമ്പുരാട്ടി കുട്ടിക്ക്
കഴിക്കാൻ മാംസവും കുടിക്കാൻ മദ്യവും….!
എന്താ അല്ലേ… !അയാൾ വീണ്ടും ചിരിച്ചു…
ഗൗരി അതൊന്നും ശ്രെദ്ധിച്ചില്ല…
“ഇത് ഇവിടെ ഇരിക്കട്ടെ…!
.നിനക്ക് ആഹാരം വേണമെന്ന് തോന്നുമ്പോൾ ഇതിലേക്ക് നോക്കിയാൽ മതി… എന്താ .. !
ഒന്ന് ചിരിച്ചു കൊണ്ട് അയാൾ അത് അവിടെ വച്ച ശേഷം മുറിക്ക് പുറത്ത് പോയി….
അയാൾ പോയി കഴിയുന്നതിനു മുൻപ് വല്യമാമ (ജിത്തിന്റെ അച്ഛൻ )അങ്ങോട്ടേക്ക് വന്നു..
“ഗൗരി ആഹാരം കഴിച്ചോ… “അയാൾ ഇന്ദ്രജിത്തിനോടായി ചോദിച്ചു….
കൊടുത്തിട്ടുണ്ട് അച്ഛാ…. കഴിച്ചോളും..! ( ചെറുതായി ഒന്ന് പതറിയ ശേഷം അത് മറച്ചു പിടിച്ചു കൊണ്ട് ബഹുമാനത്തോടെ അയാൾ മറുപടി പറഞ്ഞു )
ജിത്തിന്റെ ഉത്തരം തൃപ്തികരമായിരുന്നത് കൊണ്ട് അയാൾ തിരികെ നടന്നു…
ജിത്തിന്റെ മുഖ ഭാവത്തിൽ സംശയം തോന്നിയത് കൊണ്ടോ അല്ലെങ്കിൽ ഒരു പക്ഷെ ഗൗരിയെന്ന അവരുടെ വലിയ ഇരയെ നഷ്ടപെടാനുള്ള സാധ്യത ഉണ്ടാക്കണ്ടന്നു കരുതിയത് കൊണ്ടോ ആവാം അയാൾ ഗൗരിയെ നോക്കാനായി ഒന്ന് കൂടി തിരികെ വന്നു…
വാതിൽ തുറന്ന് അകത്തേക്ക് കയറി….
ഗൗരിയുടെ മുന്നിലിരിക്കുന്ന ഭക്ഷണവും ഗൗരിയുടെ അവസ്ഥയും കണ്ട് അയാൾ ഞെട്ടി.
ഇന്ദ്രജിത്തേ…. !ദേഷ്യത്തിൽ അയാൾ ഉറക്കെ വിളിച്ചു
ജിത്തു അയാളുടെ മുന്നിലേക്ക് വന്നു …
പെട്ടെന്ന് അയാൾ ജിത്തിന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു … എന്നിട്ട് തുടർന്നു…
“അടുത്ത അമാവാസി വരെ ഒരു പോറൽ പോലും ഏൽക്കാതെ എനിക്ക് ഇവളെ ജീവനോടെ വേണം. …. !
എനിക്ക് വന്നു ചേരേണ്ട സിദ്ധികൾ എല്ലാം നീയായിട്ട് നശിപ്പിക്കുമോ….
എന്നിട്ട് ജിത്തിന് ഒരു താക്കീത് കൊടുത്തു കൊണ്ട് പറഞ്ഞു…
ഇവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ …. !
അതിനു ശേഷം അയാൾ വരാന്തയിലൂടെ നടന്നകന്നു…
“വിക്രമാ….!” ജിത്തു ദേഷ്യത്തോടെ തന്റെ അനുയായിയെ വിളിച്ചു….
അയാളുടെ സഹായി വിളിപ്പുറത്ത് എത്തി…
“ഈ നാശത്തിന് വേണ്ടത് എന്താന്ന് വച്ചാൽ കൊടുക്ക് നീ… ഈ അച്ഛന്റെ ഒരു കാര്യം… !”
അത് പറഞ്ഞു ജിത്ത് പുറത്തേക്കു പോയി…
ഗൗരി കൂടുതൽ കൂടുതൽ അവശയായി തുടങ്ങിയിരുന്നു …. അവളുടെ കണ്ണുകൾ അടഞ്ഞു തുടങ്ങി എങ്കിലും അവൾ ഒരുപാട് പിടിച്ചു നിൽക്കാൻ നോക്കി …
ഉടൻ തന്നെ അയാളുടെ സഹായി മദ്യവും മത്സ്യമാംസാദികളും അവളുടെ മുന്നിൽ നിന്നും മാറ്റിയ ശേഷം അവൾക്ക് ഭക്ഷ്യ യോഗ്യമായ ആഹാരവും ജലവും എത്തിച്ചു ….
ഗൗരി ആർത്തിയോടെ അത് ഭക്ഷിച്ചു….
അങ്ങനെ അത് ഭക്ഷിക്കുന്ന ഗൗരിയെ കാണുമ്പോൾ എപ്പോഴെങ്കിലും എൽവിസ് തന്നെ തിരക്കി വരുമെന്നും അന്ന് താൻ ജീവനോടെ ഉണ്ടാവണമെന്നും അവൾ തന്നെ ആഗ്രഹിക്കുന്ന പോലെ തോന്നി…
********
എമി വന്നു വിളിച്ചത് കൊണ്ടാണ് എൽവിസ് വാതിൽ തുറന്നത്….
കഴിവതും അയാൾ തന്റെ മുറിയിൽ തന്നെ ഒതുങ്ങി …
“എന്താ എമി….” അയാൾ വാതിൽ തുറന്നു കൊണ്ട് ചോദിച്ചു..അപ്പോഴും അയാളുടെ കണ്ണ് നിറഞ്ഞിരുന്നു… അത് എമി ശ്രദ്ധിച്ചു
“ഇച്ചായാ….. അഡോണിസ് ഇച്ചായൻ വന്നിട്ടുണ്ട്….”എമി മടിച്ചു മടിച്ചു പറഞ്ഞു…
“മം…. ഇങ്ങോട്ടേക്കു ഒന്ന് വരാൻ പറ… ”
അയാൾ മുറിയുടെ കതക് തുറന്നിട്ടിട്ട് പുറത്തേക്കു വരാൻ മടിക്കും പോലെ വീണ്ടും മുറിയിലേക്ക് തന്നെ ഒതുങ്ങി.. …
അധികം താമസിയാതെ അഡോണിസ് മുറിയിലേക്ക് കയറി വന്നു… എൽവിസ് അയാളുടെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല…
“അഡോണിസേ എമിയുമായുള്ള ബന്ധം അത് നടക്കില്ല…. !”എൽവിസ് മുഖത്ത് പോലും നോക്കാതെ ഒറ്റ വാക്കിൽ പറഞ്ഞവസാനിപ്പിച്ചു… …
അഡോണിസ് ഒന്ന് പുഞ്ചിരിച്ചു…
അയാൾക് പിറകെ മറ്റൊരാളും കൂടി മുറിയിലേക്ക് കടന്നു വന്നു….
എൽവിസ് അയാളെ ഒന്ന് നോക്കി.
എവിടെയോ കണ്ടു മറന്ന മുഖം….
“എന്നെ മനസ്സിലായോ…. “കയറി വന്നയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു….
എൽവിസ് നെറ്റി ചുളിച്ചു…
ഞാൻ ഹരി… ഹരികൃഷ്ണൻ…
ഗൗരിയുടെ ബ്രദർ എന്ന് വേണമെങ്കിൽ പറയാം.. എൽവിസ് ഞെട്ടി…
“അന്ന് നമ്മൾ കണ്ടിട്ടുണ്ട് ഷോപ്പിംഗ് മാളിൽ വച്ച്.. ….ഇച്ചായൻ…”
അയാൾ പെട്ടെന്ന് ഒന്ന് നിർത്തി, അതിനു ശേഷം തുടർന്നു…
അങ്ങനെ വിളിക്കാല്ലോ അല്ലേ… എൽവിസ് മറുത്തൊന്നും പറഞ്ഞില്ല…..
തുടരും….

by