രചന – അക്ഷര
കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു…
ഭൂമി പിളർന്നു താഴെക്ക് പോയെങ്കിൽ എന്ന് തോന്നി…
പുറത്തെ മഴയെക്കാൾ തീവ്രത ഉണ്ടായിരുന്നു അവളുടെ മനസിലെ പേമാരിക്ക്…
റോഡിന്റെ വിജനതയും അന്ധകാരവും അവളെ ഭയപ്പെടുത്തിയില്ല…
“തന്റെ ജിത്തേട്ടൻ… അവൾ പൊട്ടിക്കരഞ്ഞു
അകലെ നിന്നും ഒരു വെളിച്ചം തന്നിലേക്ക് പതിക്കുന്നതായവൾക്ക് തോന്നി… പതിയെ അതിന്റെ തീവ്രത കൂടി കൂടി വന്നു….
അവൾ തന്റെ സാരി തുമ്പ് മുറുകെ പിടിച്ചു… കണ്ണുകൾ മെല്ലെയടച്ചു…
ഒരു വലിയ ശബ്ദത്തോടെ അവൾ താഴേക്കു ഊർന്ന് വീണു…
*******
“ഡാ ..!”എന്ന എൽവിസിന്റെ അലർച്ച കേട്ടാണ് ആൽവിൻ തിരിഞ്ഞു നോക്കിയത്…
“എവിടെ നോക്കിയാടാ കോപ്പേ നീ വണ്ടിയോടിക്കുന്നത്…! ”
“ഏതോ പന്ന @##%%%മോൻ വന്നു വണ്ടിക്ക് കുറുകെ ചാടി ഇച്ചായാ… !”
“ഇച്ചായൻ കിടന്നോ ഇത് ഞാൻ നോക്കിക്കൊള്ളാം….”ആൽവിൻ പറഞ്ഞത് കേട്ട് എൽവിസ് പതിയെ തന്റെ സീറ്റിലേക്ക് ചാരി…
ആൽവിൻ എൽവിസിനെ ഒന്ന് തിരിഞ്ഞു നോക്കി….
“പാവം…. ഇച്ചായൻ ഇന്നൊരുപാട് വിഷമിച്ചു കാണും..!. ”
വണ്ടിയിലെ മ്യൂസിക് സിസ്റ്റം പോലും
ഇച്ചായനെ അസ്വസ്ഥനാക്കിയിരുന്നു….
ഇച്ചായൻ പറഞ്ഞത് പ്രകാരം ഞാൻ അത് ഓഫ് ചെയ്തു…
സിറ്റിക്കരികിൽ നിന്നും മാറി ഒരു വിജനമായ പ്രാന്ത പ്രദേശത്തു കാർ എത്തിയപ്പോഴാണ് കാറിനു മുന്നിൽ ഒരു രൂപത്തെ കണ്ടത്…!
സ്റ്റിയറിങ് തിരിച്ചു വെട്ടിച്ചു മാറ്റി…അങ്ങനെയാണ് വണ്ടി മരത്തിൽ ഇടിച്ചത്…
ഇതൊക്കെ ആലോചിച്ചുകൊണ്ട് ആൽവിൻ ഡ്രൈവിംഗ് സീറ്റിലേക് കയറിയിരുന്നു..
വണ്ടി പിറകിലേക് എടുത്തു…
റോഡിൽ വണ്ടി നിർത്തിയ ശേഷം അയാൾ വണ്ടിയുടെ മുന്നിലേക്ക് പോയി നോക്കി….
ഹെഡ്‍ലൈറ് മരത്തിൽ ഇടിച്ചു പൊട്ടിയിട്ടുണ്ടായിരുന്നു….
“ശോ ഇത് പണിയായല്ലോ…..”
എന്ന് സ്വയം പറഞ്ഞു നിൽകുമ്പോൾ
ആണ് ആൽവി വണ്ടിയുടെ മുന്നിൽ കണ്ട രൂപത്തെ പറ്റി ചിന്തിച്ചത്…
അയാൾ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു..
അപ്പോഴാണ് വലതു വശത്ത് വെള്ളയിൽ പൊതിഞ്ഞ ഒരു രൂപത്തിലേക് അയാളുടെ ശ്രെദ്ധ പതിഞ്ഞത്…!.
മുന്നോട്ടു വന്നു നോക്കി…..
“പെണ്ണ്….” അയാൾ സ്വയം പറഞ്ഞു.
” ഇച്ചായാ……” എന്ന് ഉറക്കെ വിളിച്ചു..
സീറ്റിൽ കണ്ണടച്ചിരുന്ന എൽവിസ് ആൽവിന്റെ വിളി കേട്ടാണ് കണ്ണ് തുറന്നത്…
“എന്താടാ…!” എന്ന് അയാൾ ഉറക്കെ ചോദിച്ചു.
“ദേ ഇവിടൊരു പെണ്ണ്…..!”
“നാശം പിടിക്കാനായിട്ട് ഒരോ നശൂലങ്ങൾ വന്നു കയറിക്കൊള്ളും….”
എന്ന് പറഞ്ഞു പിറുപിറുത്തുകൊണ്ട് അയാൾ ബാക്ക് ഡോർ തുറന്നിറങ്ങി,
എന്നിട്ട് അത് വലിച്ചടച്ചു…
എന്നിട്ട് അവളുടെ അടുത്തേക്ക് ചെന്നു…
“ഡീ….”
എന്ന് അവളെ തട്ടി വിളിച്ചു.
ഒരു മാറ്റവും ഇല്ലാതെ തുടർന്നത് കൊണ്ട്
“ഡീ….. കണ്ണ് തുറക്കാൻ…..!”
എന്ന് അയാൾ ഒന്ന് കൂടി ദേഷ്യത്തിൽ പറഞ്ഞു.
അല്ലെങ്കിൽ തന്നെ അസ്വസ്ഥമായിരുന്ന എൽവിസിന്റെ മുഖ ഭാവം കണ്ട് ആയിരിക്കണം ആൽവിൻ പറഞ്ഞു….
“ബോധമില്ല എന്ന് തോന്നുന്നു ഇച്ചായാ…..”
എൽവിസ് അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു ഒന്ന് നോക്കി…. ആൽവിൻ അപ്പോഴേക്കും മുഖം താഴ്ത്തി…
എൽവിസ് താഴെ ഇരുന്നതിന് ശേഷം കമഴ്ന്നു കിടക്കുന്ന അവളെ തിരിച്ചിട്ടു…
ഒരു 25-30age തോന്നിക്കും. ഒരു കസവു
സാരീ ആണ് വേഷം.
അവളെ തിരിച്ചിട്ടിട്ട് മുഖത്തേക്ക് ഒന്ന് നോക്കി…..
അതിന് ശേഷം അയാൾ കാറിനടുത്തേക് നടന്നു…..
backseat ഒന്ന് മാറ്റി അതിൽ ഉണ്ടായിരുന്ന മദ്യ കുപ്പി കയ്യിൽ എടുത്തു…..
പകുതി ഉണ്ടായിരുന്ന ബോട്ടിൽ കാലിയാക്കിയ ശേഷം വണ്ടി മുഴുവൻ പരതി ഒരു കുപ്പി വെള്ളവുമായി അവളുടെ അടുത്തെത്തി….
ആൽവിൻ ഇതെല്ലാം നോക്കി നില്പുണ്ടായിരുന്നു….
എൽവിസ് അവളുടെ മുഖത്തേക്ക് ഒന്ന് രണ്ടു തവണ വെള്ളം തളിച്ചു….
ഒന്ന് രണ്ടു തവണ വെള്ളം മുഖത്തു വീണു കഴിഞ്ഞപ്പോൾ
“മ്… അമ്മേ…… ”
എന്നൊരു ഞരക്കത്തോടെ ഒന്ന് വിളികേട്ടു എങ്കിലും ബോധം വീണ്ടും മറഞ്ഞു പോയി….
അവളുടെ നെറ്റി പൊട്ടി ചോര വന്നിട്ടുണ്ട് …
റോഡിൽ തല ഇടിച്ചതിന്റെ ആകണം…
“തൂക്കിയെടുത്തു വണ്ടിയിൽ ഇടെടാ…..”
എന്ന എൽവിസിന്റെ അലര്ച്ച കേട്ടാണ് ആൽവിൻ അയാളെ നോക്കിയത്…
“ഇച്ചായൻ ഇത് എന്തിനുള്ള പുറപ്പാട് ആണെന്ന് ഉള്ള ആൽവിന്റെ നോട്ടത്തിനു…,
എൽവിസിന്റെ കണ്ണുകൾക്ക് മുന്നിൽ പിടിച്ചു നില്കാൻ ആയില്ല….
എന്തൊരു തീഷ്ണതയാണ്….ആ കണ്ണുകൾക്ക്…! ആൽവിൻ തന്റെ നോട്ടം പിൻവലിച്ചു… പതിയെ അവളെ എടുത്ത് ബാക്ക് സീറ്റിൽ കിടത്തി…
തുടരും….

by