The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അക്ഷര
എല്ലാവരും കൂടി എൽവിസിനെയും
ഗൗരിയേയും ഒറ്റ pair ആക്കി അതല്ല നമ്മുടെ കഥാ നായകൻ അതാണ് ആഗ്രഹിച്ചിരുന്നതും….
*******
ഗൗരിക്കും എൽവിസിനും കൂടി പായസം ഉണ്ടാക്കാനുള്ള ജോലിയാണ് എല്ലാവരും കൂടി വീതിച്ചു നൽകിയത്..
നന്നായി പായസം ഉണ്ടാക്കാൻ അറിയാവുന്നത് കൊണ്ട് തന്നെ എൽവിസിനെ ഒന്നിനും ബുദ്ധിമുട്ടിപ്പിക്കാതെ ഗൗരി എല്ലാം ഒറ്റയ്ക്കു ഏറ്റെടുത്തു ചെയ്യുന്നുണ്ട്…
തന്നെ ഒന്ന് ശ്രദ്ധിക്കപോലും ചെയ്യാതെ, പായസം ഉണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു നിൽക്കുന്ന നായികയെ കണ്ടപ്പോൾ നായകൻ തന്റെ കലാപരിപാടികൾ തുടങ്ങി..
ഗൗരി എന്ത് ചെയ്താലും അതിൽ എവിടെയെങ്കിലും ഒരു തടസം ഉണ്ടാക്കാൻ ഇച്ചായൻ മറന്നില്ല ….
സഹികെട്ട് നമ്മുടെ നായിക പറഞ്ഞു
“ഇച്ചായാ… ഇച്ചായൻ പോയി ഇരുന്നോ….
ഞാൻ ഉണ്ടാക്കിയിട്ട് വിളിക്കാം … ”
തന്നെ എങ്ങനെയെങ്കിലും ഇവിടന്ന് ഒഴിവാക്കാൻ ആണ് ഗൗരി ഇങ്ങനെ പറഞ്ഞതെന്ന് മനസിലായ എൽവിസ്
അവളെ ചൊടിപ്പിക്കാനായി പറഞ്ഞു…
“ഓഹോ… എന്നിട്ട് അതിന്റെ ക്രെഡിറ്റ് മുഴുവൻ നിനക്ക് ഒറ്റയ്ക്കു തട്ടിയെടുക്കാനല്ലേ…. … !”
“അങ്ങനിപ്പോ മോള് സുഖിക്കണ്ട….!”
“ഞാൻ ഇവിടെ നില്കുന്നതെ ഉള്ളൂ ….! ”
“നീ എന്ത് ചെയ്യും..!”. ഒരു ചിരിയോടെ എൽവിസ് ചോദിച്ചു…
മറുപടിയായി ഗൗരി എൽവിസിനെ നോക്കി ഒരു ചിരി സമ്മാനിക്കുകയാണ് ചെയ്തത്.. ….
ഇച്ചായന്റെയും ഇച്ചേച്ചിയുടെയും കലാപരിപാടി കളൊക്കെ നമ്മുടെ ആൽവിനും കൂട്ടുകാരും ആസ്വദിക്കുന്നുണ്ട്….
അങ്ങനെ നായകൻ ഉണ്ടാക്കുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ട് നായിക പായസം ഉണ്ടാക്കി…
ഉച്ചയ്ക്ക് എല്ലാവരും തുമ്പ് ഇലയിട്ട് പരമ്പരാഗതമായ രീതിയിൽ തന്നെ ഭക്ഷണം കഴിച്ചു…
എൽവിസിനോട് എല്ലാവരും ജന്മദിന ആശംസകൾ നേരുമ്പോഴും ഗൗരിയെ മാത്രം ആരും ശ്രദ്ധിച്ചിരുന്നില്ല. ..
ഗൗരിയുടെ മുഖത്ത് അതിന്റെ ചെറിയൊരു പരിഭവം ഉണ്ട്… അത് ആരും അറിയാതിരിക്കാൻ അവൾ മുഖം കൊണ്ട് വളരെ കഷ്ടപ്പെടുന്നും ഉണ്ട്….
എന്നാൽ എൽവിസിന് ഇത് മനസിലായെങ്കിലും അയാൾ അതിലേക്ക് വലിയ ശ്രദ്ധ കൊടുത്തില്ല ….
എൽവിസ് തനിക്ക് വേണ്ടിയാണു സദ്യ ഉണ്ടാക്കിപ്പിച്ചത് എന്ന ഗൗരിക്ക് അറിയാമാ യിരുന്നു…
അത് തന്നെ ധാരാളം എന്ന് കരുതി കൊണ്ട് ഗൗരി എൽവിസിനെ സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ചു… ….
എൽവിസിന്റെ ജന്മദിനത്തെ ആ വീട്ടിൽ ഒരു വലിയ ആഘോഷം ആക്കി മാറ്റിയിരുന്നു… ഗൗരി ഇതെല്ലാം കാണുന്നുണ്ട് …..
എല്ലാവരും എൽവിസിന് ഗിഫ്റ്റ്കൾ കൊടുത്തു….
എല്ലാരും ഗിഫ്റ്റ് കൊടുത്ത ശേഷം എൽവിസ് ഗൗരിയോട് ചോദിച്ചു….
“എടൊ എല്ലാരും എനിക്ക് ഗിഫ്റ്റ് തന്നു…!” “താൻ എന്താ തരുന്നത്…. ”
“തനിക്ക് ഗിഫ്റ്റ് വേണ്ടങ്കിൽ വേണ്ട…
” പക്ഷെ എനിക്ക് വേണം കേട്ടോ …… തന്റെ ഗിഫ്റ്റ് !”
എൽവിസ് ഒരു കുസൃതി ചിരിയോടെയാണ് പറഞ്ഞത്. …
ഗൗരിയുടെ മുഖം അതുകേട്ട് പെട്ടെന്ന് ചെറുതായി മങ്ങി ….
“താനെന്താണ് ഇച്ചായന് കൊടുക്കുക…..!”തന്റെ കയ്യിൽ എന്താണ് ഉള്ളത് .. !” എന്ന് അവൾ ആലോചിച്ചു….
********
ഈവെനിംഗ് പാർട്ടിയും അതി ഗംഭീരമായി തുടങ്ങി….
ബ്രിയാനും എത്തിയിട്ടുണ്ട് അന്ന ക്ഷണിച്ചിട്ട്..
പുറത്ത് നിന്നും അധികം ആൾകാർ ഇല്ലായിരുന്നെങ്കിലും അത്യാവശ്യം കുറച്ച് കുടുംബ സുഹൃത്തുക്കളും ഫ്രണ്ട്‌സും ഉണ്ടായിരുന്നു….
ഗൗരിക്ക് ശെരിക്കും അത്ഭുതം തോന്നി…
ഇച്ചായൻ എത്ര ഭാഗ്യവാനാണ്
ഇത്രയും പ്രിയപ്പെട്ടവർ ചുറ്റും ഉണ്ടല്ലോ….
അപ്പോഴേക്കും വലിയ ഒരു കേക്കുമായി പിള്ളേരെല്ലാം എത്തി…
എല്ലാവരും വലിയ സന്തോഷത്തിലാണ്…
കേക്ക് മുറിക്കാൻ സമയം അടുത്തപ്പോൾ എൽവിസ് ഗൗരിയെ അടുത്തേക്ക് വിളിച്ചു.
അവൾ അടുത്തേക്ക് ചെന്നപ്പോൾ എൽവിസ് ചോദിച്ചു…
“കേക്ക് ഇഷ്ടപ്പെട്ടോ…. !”
“മം… ” എന്ന് ഗൗരി പറഞ്ഞു…
“ശെരിക്കും നോക്കിയിട്ട് തന്നെയാണോ പറഞ്ഞത്…!” എൽവിസ് ഒരു ചിരിയോടെ ചോദിച്ചു …
ഗൗരി കേക്കിലേക്കു ഒന്നുകൂടി നോക്കി….
“ഞങ്ങളുടെ പ്രിയപ്പെട്ട ഇച്ചായനും ഇച്ചേച്ചിക്കും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ….” എന്നായിരുന്നു അതിൽ….
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു… അവൾ ആൽവിനെ നോക്കി…
ആൽവിൻ മുന്നോട്ട് വന്ന് അവളോട് പറഞ്ഞു…
“എന്റെ പൊന്നു ഇച്ചേച്ചി വിഷമിക്കരുതേ….
ഈ ഇച്ചായൻ സമ്മതിക്കാത്തത് കൊണ്ട് ആണ് ഞങ്ങൾ ആരും വിഷ് ചെയ്യാത്തതും ഗിഫ്റ്റ് തരാത്തതും…. !”
“ഇച്ചേച്ചിയുടെയുടെയും ജന്മദിനം ആണെന്ന് ഇച്ചായൻ നേരത്തെ തന്നെ പറഞ്ഞിരുന്നു…. ”
ഗൗരി എൽവിസിനെ നോക്കി..എൽവിസ് തന്നെ നോക്കി ചിരിക്കുന്നുണ്ട് …. .
എൽവിസും ഗൗരിയും കൂടി ഒരുമിച്ച് കേക്ക് കട്ട് ചെയ്തു .അവർ പരസ്പരം നൽകിയ ശേഷം എല്ലാവർക്കും പങ്ക് വച്ചു …
പലപ്പോഴും ഗൗരിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… ആഘോഷങ്ങൾക്കിടയിൽ അത് എൽവിസ് ശ്രദ്ധിച്ചു… …
അത് കണ്ട് എൽവിസിന്റെ മുഖത്തു ഒരു പുഞ്ചിരിയാണ് ഉണ്ടായത്…
അല്പ സമയം കഴിഞ്ഞ് ചാച്ചൻ മുന്നോട്ട് വന്നു ..
“ഇന്ന് മറ്റൊരു വിശേഷം കൂടി ഉണ്ട്….!”
എന്താ എന്ന രീതിയിൽ എല്ലാപേരും ചാച്ചനെ നോക്കി…
പാലയ്ക്കൽ തറവാട്ടിലെ എബ്രഹാം കോശിയുടെ ചെറുമകനും മാത്യുവിന്റെ മകനുമായ എൽവിസ് മാത്യു എബ്രഹാമിന്റെ ഒഫീഷ്യൽ എൻഗേജ്മെന്റ് ആണ് ഇന്ന് … !”
“വധു ഈ നിൽക്കുന്ന ഗൗരിനന്ദയാണ്.. ”
ഇത് പറഞ്ഞ ശേഷം ചാച്ചൻ ഗൗരിയെ മുന്നിലേക്ക് പിടിച്ചു നിർത്തി….
ഗൗരി ഞെട്ടി.. എന്ത് ചെയ്യണമെന്ന് അറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു ഗൗരിക്ക്…. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി….
ഗൗരി മാത്രമല്ല അന്നയും ബ്രിയാനും എമിയും എല്ലാപേരും ഞെട്ടി..
ബാക്കിയുള്ളർ നേരെത്തെ അറിഞ്ഞത് കൊണ്ട് മുഖത്തു ഒരു കള്ള ചിരിയുണ്ട്…
ഗൗരി എൽവിസിന്റെ മുഖത്തേക്ക് നോക്കി.
സന്തോഷത്താൽ നിറഞ്ഞിരിക്കുകയാണ് ആ മുഖം….കൂടെ ഒരു കുസൃതിയും തങ്ങി നിൽക്കുന്നുണ്ട്..
“ചാച്ചൻ തുടർന്നു…. ഇവരുടെ വിവാഹം അടുത്ത മാസം 15 ന് ഉണ്ടാകും…..
നമ്മുടെ തന്നെ പള്ളിയിൽ വച്ച്….എല്ലാവരെയും ഒഫീഷ്യൽ ആയി invite ചെയ്യും…
വിവാഹം പെട്ടെന്ന് നടത്തുന്നത് കൊണ്ടാണ് എൻഗേജ്മെന്റ് ചെറുതാക്കുന്നത്…
അപ്പൊ ഇനി റിങ് എക്സ്ചേഞ്ച് ചെയ്യാം അല്ലേ…
എല്ലാരും സന്തോഷത്തോടെ സമ്മതം മൂളി ….
എൽവിസ് ഗൗരിയുടെ വിരലിൽ പിടിച്ച് അതിലേക്ക് ഒരു ക്യൂട്ട് diamond റിങ് അണിയിച്ച ശേഷം ചിരിച്ചു കൊണ്ട് പറഞ്ഞു…
“This is for the most beautiful women in the world…..
i love you….. i love you…. i love you forever and always my dear…. ”
ഗൗരിയുടെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി…. അവൾ കരഞ്ഞു കൊണ്ട് എല്ലാവരുടെയും മുന്നിൽ വച്ച് എൽവിസിനെ
കെട്ടിപിടിച്ചു…
അത് കണ്ട് എല്ലാപേരും ചിരിച്ചു കൊണ്ട് കൈ അടിച്ചു…
എൽവിസ് ചിരിച്ചു കൊണ്ട് ഗൗരിയെ ഒന്ന് തലോടിയ ശേഷം തന്റെ നെഞ്ചിൽ നിന്നും അവളെ അടർത്തി മാറ്റി….
ഗൗരി തല നിവർത്തുക പോലും ചെയ്യാതെ നിൽക്കുകയാണ്…
എൽവിസിന് ആകട്ടെ ഒരു കുസൃതിചിരിയും…
ചാച്ചൻ അവളുടെ കയ്യിൽ കൊടുത്ത റിങ് എല്ലാവരുടെയും
നിർദ്ദേശ പ്രകാരം എൽവിസിന്റെ വിരലിലേക്ക് അണിയിച്ചു …
പിള്ളേരെല്ലാം അവരെ നോക്കി ചിരിക്കുന്നുണ്ട്…. അവര് മാത്രമല്ല അപ്പച്ചൻമാരും അമ്മച്ചിമാരും എല്ലാം …
അത്രയും ക്യൂട്ട് ആയിരുന്നു അവർ തമ്മിൽ… …
എൽവിസ് ഗൗരിയുടെ മുഖത്തേക്ക് നോക്കി ഗൗരി മുഖം ഉയർത്തുന്നുണ്ടായിരുന്നില്ല….
തുടരും…..