രചന – അക്ഷര
“അതല്ലേ ഞാൻ പറഞ്ഞത് എന്റെ സുന്ദരികുട്ടി ഒന്നും അറിയണ്ട എന്ന് വിവാഹ സ്വപ്നങ്ങളും കണ്ട് എന്നെയും സ്നേഹിച് ഇവിടെ ഇരുന്നാൽ മതി ….കല്യാണം കഴിക്കാൻ സമയമാകുമ്പോൾ ഞാൻ വന്നു വിളിക്കാം….. ” എന്താ….. !ഗൗരി പുഞ്ചിരിച്ചു…
അയാൾ ചിരിച്ചു കൊണ്ട് പുറത്തേക്കു
പോയി….
*****
മറ്റൊന്നും പിന്നെ ഗൗരിയെ അലട്ടിയില്ല …. ഇനി ഒരിക്കലും ഇച്ചായന്റെ സുരക്ഷിതത്വം തനിക്ക് നഷ്ടപെടില്ല എന്നവൾക്ക് ഉറപ്പുണ്ടായിരുന്നു…
അവൾ ജീവിതത്തെ കുറിച്ച് സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി….
ഇപ്പൊ പാലയ്ക്കൽ തറവാട്ടിലെ എല്ലാവരും വലിയ സന്തോഷത്തിലാണ്…
കല്യാണ തിരക്കായി തുടങ്ങി…. എല്ലാവർക്ക് വേണ്ടിയുള്ള ഡ്രസ്സ് എടുക്കലും ഒരുക്കങ്ങളുമായി ദിവസങ്ങൾ കഴിഞ്ഞു….
ഗൗരിക്ക് വേണ്ടി സാരി തന്നെയാണ് എൽവിസ് നിര്ധദ്ദേശിച്ചത്…. അധികം ആഭരങ്ങളിലൊന്നും അയാൾക്ക് താത്പര്യമുണ്ടായിരുന്നില്ല..ആഭരങ്ങളെക്കാൾ അവൾക്ക് മാറ്റുണ്ടെന്ന് അയാൾക് തോന്നി….
ആൽവിനും ടീമുകളും എല്ലാം എൽവിസിനോടൊപ്പം തന്നെയുണ്ട്, വിവാഹ കാര്യങ്ങളിൽ സഹായിക്കാനായി ….
കല്യാണപെണ്ണും ചെറുക്കനും ഒരു വീട്ടിൽ നിന്ന് തന്നെയാണെന്നുള്ളത് വിവാഹത്തിന് ഒരു വ്യത്യസ്തതയുണ്ടാക്കി.
അബിയും എമിലിയും കൂടിയാണ് ഗൗരിയെ അണിയിച്ച് ഒരുക്കുന്നത്… എമിക്ക് ഇപ്പോൾ ഗൗരിയോട് ദേഷ്യം ഇല്ല പകരം വലിയ സോപ്പിങ്ങിൽ ആണ്…
അതിന്റെ തുടർച്ചയായി എമി ഇപ്പോൾ ഗൗരിയെ ഇച്ചേച്ചി എന്നാണ് വിളിക്കുന്നത്… അത് കേക്കുമ്പോൾ അബി എമിലിയെ കളിയാക്കും….
കല്യാണ ദിവസം വന്നെത്തി…
അല്ലെങ്കിൽ തന്നെ വളരെ സുന്ദരിയായിരുന്ന ഗൗരി അണിഞ്ഞു ഒരുങ്ങിയപ്പോൾ ആർക്കും അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല…. എൽവിസിന്റെ കാര്യം പിന്നെ പറയണ്ടല്ലോ…. അയാളുടെ മനസ് അവൾക്ക് മുന്നിൽ ചരട് പൊട്ടിയ പട്ടം പോലെ പറന്നു നടന്നിരുന്നു…..
കോട്ടും സ്യൂട്ടുമാണ് എൽവിസിന്റെ വേഷം
അയാൾ അതിൽ തിളങ്ങി നിന്നു… എല്ലാത്തിലും ഉപരിയായി സന്തോഷം കൊണ്ട് അയാളുടെ മനസ് നിറഞ്ഞിരുന്നു…
എല്ലാവരും പള്ളിയിലേക്ക് പോയി… ആൽവിനോടൊപ്പം എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് അഡോനിസും ബ്രിയാനും ആണ്…
എബിയും ആദിയും കൂടുതലും എൽവിസ് ഏൽപ്പിച്ച മറ്റു ചില കാര്യങ്ങളിൽ ഏർപ്പെട്ടിരുന്നു….
നാട്ടുകാരുടെയും വീട്ടുകാരുടെയും സാനിധ്യതിൽ പുരോഹിതന്റെ അനുഗ്രഹത്തോടെ ദൈവനാമത്തിൽ ആശിർവദിക്കപ്പെട്ട താലി
എൽവിസ് ഗൗരിയുടെ കഴുത്തിൽ കെട്ടി….തുടർന്ന് മോതിരം മാറലും നടന്നു… എൽവിസ് ഗൗരിക്കായി മന്ത്രകോടി നൽകി…
ആ സമയം എൽവിസിന്റെ മനസും ഗൗരിയുടെ മനസും സന്തോഷത്താൽ നിറഞ്ഞു കവിഞ്ഞിരുന്നു …
അവർ ഇരുവരും മുഖാമുഖം നോക്കി…അവർ കണ്ണുകളിൽ പരസ്പരം ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു…
താലികെട്ടിയ ശേഷം എൽവിസ് ഗൗരിയെ നോക്കി കുസൃതിയായി ഒന്ന് പുഞ്ചിരിച്ചു …. മറുപടിയായി ഗൗരി അയാൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു .
അതിന് ശേഷം പള്ളിയുടെ രേഖകളിൽ ഒപ്പ് വയ്ച്ചതോടെ പള്ളിയുടെ നിയന്ത്രണത്തിലുള്ള ചടങ്ങുകൾ അവസാനിച്ചു…
ഗൗരിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി…. അവൾക്ക് തന്റേത് എന്ന് അവകാശപ്പെടാൻ കഴിയുന്ന ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു …. അതിന്റെ സന്തോഷത്തിലും സ്നേഹത്തിലും ഗൗരി എൽവിസിനെ നോക്കി…. അത് മനസിലായവണ്ണം എൽവിസ് ഗൗരിയെ ചേർത്ത് പിടിച്ചു…
ചടങ്ങുകൾ എല്ലാം കഴിഞ്ഞ ശേഷം പള്ളിയിൽ നിന്നും ഗൗരിയുടെ കൈ പിടിച്ചു കൊണ്ട് എൽവിസ് പുറത്തേക്ക് ഇറങ്ങി…. അലങ്കരിച്ച കാറിൽ എൽവിസിന്റെ തറവാട്ടിലേക്ക് യാത്രയായി…
തറവാട്ടിൽ എത്തിയ ശേഷം മുതിർന്നവരുടെ എല്ലാം അനുഗ്രഹം വാങ്ങി രണ്ട് പേരെയും ചേർത്ത് നിർത്തി നെറ്റിയിൽ കുരിശു വരച്ച ശേഷം അവരെ അകത്തേക്ക് കയറ്റി… ….
വീട്ടിലെ ചെറിയ ചടങ്ങുകളൊക്കെ കഴിഞ്ഞ ശേഷം ആൽവിന്റെ നേതൃത്വത്തിൽ…
അത്യാവശ്യം വേണ്ടപ്പെട്ടവർക്ക് വേണ്ടി ഒരു ചെറിയ function ഒരുക്കിയിട്ടുണ്ടായിരുന്നു
എൽവിസിന്റെ മുറിയിലേക്ക് കൊണ്ട് പോയ ശേഷം എല്ലാവരും കൂടി ഗൗരിയെ അണിയിച്ചൊരുക്കി ഫങ്ക്ഷനിലേക്ക് എത്തിച്ചു….
ഫങ്ക്ഷനെല്ലാം കഴിഞ് ഗസ്റ്റ്കളൊക്കെ പോയ ശേഷം എൽവിസ് ഗൗരിയുമായി മുറിയിലേക്ക് വന്നു…
മുറിയിൽ എത്തിയ ശേഷം എൽവിസ് ഗൗരിയെ വിളിച്ചു…
“ഗൗരീ …. ”
എന്താ ഇച്ചായാ …
“നീ…. ഒന്ന് റെഡി ആവ്… നമുക്ക് ഒരു യാത്ര പോണം… !
“എവിടെയാ ഇച്ചായാ …..
വിവാഹ ദിവസം തന്നെ ഇത് എങ്ങോട്ടാണ് പോകുന്നതെന്ന ആകാംഷയിൽ ഗൗരി ചോദിച്ചു…
“സൂര്യനെല്ലി തറവാട്ടിലേക്ക്…. !”അയാൾ പറഞ്ഞു…
ഗൗരി ഞെട്ടി…
“എന്തിനാ ഇച്ചായാ….. ഇനിയും അങ്ങോട്ടേക്ക്…!”
അവളുടെ മുഖത് നിന്നും അവൾ അനുഭവച്ച പീഡനങ്ങൾ വ്യക്തമായിരുന്നു…. അവൾ അങ്ങോട്ട് പോകുന്നതിൽ മടി കാണിച്ചു…
“വേണ്ട ഇച്ചായാ… പോകണ്ട അവിടേക്ക് …. എനിക്ക് ഇനി വയ്യ ഒന്നും നഷ്ടപ്പെടുത്താൻ … !”
പിന്നെ നിന്നെ ഇത്രേം ഉപദ്രവിച്ചിട്ട് ഞാൻ ചുമ്മാതിരിക്കണോടീ…. !അയാൾ ദേഷ്യത്തിൽ ചോദിച്ചു…
അത്രയ്ക്കും കിഴങ്ങനല്ല ഞാൻ… !
അയാൾ തുടർന്നു..
“കല്യാണമൊന്ന് നടന്ന് കിട്ടാൻ കാത്തിരിക്കുകയായിരുന്നു ഞാൻ…. !”
“ഇന്ന് ഇപ്പൊ ഈ നിമിഷം അവിടേക്ക് പോണം…. !അത് കഴിഞ്ഞു മതി എനിക്ക് നിന്നോടൊപ്പം ജീവിതം തുടങ്ങുന്നത്…. !”
“വേണ്ട ഇച്ചായാ… പ്ലീസ്…. ”
പ്രശ്നങ്ങൾ ഉണ്ടാക്കണ്ട….
അതൊന്നും ഓർക്കാൻ കൂടി ഇഷ്ടമല്ല എനിക്ക് … !
നീ എന്തിനാ ഗൗരി എല്ലാത്തിൽ നിന്നും ഇങ്ങനെ ഒളിച്ചോടുന്നത്….
അന്നുതന്നെ ഞാൻ എത്ര വട്ടം ചോദിച്ചു നിന്നോട് നിന്റെ ഭൂതകാലത്തെ പറ്റി…
ഒരിക്കലെങ്കിലും നീ അത് പറഞ്ഞോ എന്നോട്
അതിന്റെ ഫലമാണ് നീയും ഞാനും ഈ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവിച്ചത്…
അത് തന്നെയാണ് നീ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത് …
എനിക്ക് നിന്നെ പൂര്ണമായും വേണം…. അതിന് കാര്യങ്ങളെല്ലാം കലങ്ങി തെളിയണം….!
അത് മാത്രമല്ല ഗൗരി….
ഒരു രാജകുമാരിയെ പോലെ ജീവിക്കേണ്ടവളാ നീ….
നിനക്ക് നല്ല ആഹാരമെങ്കിലും കിട്ടിയിട്ടുണ്ടോ ഇതുവരെ അവിടെ നിന്ന്…
ഗൗരി ഇനി നിന്റെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് ഞാനാണ്… ആ ഞാൻ പറയുന്നു പോണമെന്ന്…. !
എന്റെ സുഖത്തിലും ദുഃഖത്തിലും നീ കൂടെയുണ്ടാകുമെന്ന് പറഞ്ഞത് സത്യമാണെങ്കിലും എന്നെ നിനക്ക് വിശ്വാസമു ണ്ടെങ്കിലും നീ എന്റെ കൂടെ വരണം ….ഇത് എന്റെ വാശിയാണ്… !
ഗൗരി മറുപടി ഒന്നും പറഞ്ഞില്ല…. മൗനമായി നിന്നു…..
“വാ…. പെട്ടെന്ന് റെഡി ആവ്…. !”അത് പറഞ്ഞു അയാൾ പുറത്തേക്കു പോയി..
അവൾ തന്റെ വിവാഹ വേഷമെല്ലാം മാറ്റിയ ശേഷം എൽവിസിനോടൊപ്പം പുറത്തേക്ക് വന്നു.. .
ഗൗരി പിന്നെ എൽവിസിനോട് ഒന്നും മിണ്ടിയില്ല….
അപ്പോഴേക്കും ആദിയും എബിയും വന്ന്
വണ്ടിയിലേക്ക് കയറി… പുറത്ത് ചാച്ചനും അപ്പച്ചൻമാരും ഉണ്ടായിരുന്നു…. അവരുടെ മുഖം കണ്ടപ്പോൾ അവർക്ക് എല്ലാമറിയാമെന്ന് അവൾക്ക് തോന്നി….
“അവൻ എല്ലാം പറഞ്ഞോടാ… പോയ കാര്യം എന്തായി….! എൽവിസ് ആദിയോട് ചോദിച്ചു…
“എല്ലാം പറഞ്ഞു ഇച്ചായാ.. ഒന്നും പേടിക്കാനില്ല…ഇച്ചായൻ ധൈര്യമായിട്ട് വിട്ടോ…!” .
“ഞങ്ങളുടെ ഇച്ചേച്ചിയെ ഉപദ്രവിച്ചവനല്ലേ…
നല്ല ഇഞ്ച പരുവത്തിൽ ആക്കിയിട്ടുണ്ട്…!”
(അത് കേട്ടപ്പോൾ ഗൗരിക്ക് തനിക്ക് വേണ്ടി ചോദിക്കാൻ ആരൊക്കെയോ ഉള്ളത് പോലെ തോന്നി.. പക്ഷെ സൂര്യനെല്ലി തറവാട് അവൾക്ക് എന്നും ഭീതി ജനിപ്പിക്കുന്നുണ്ടായിരുന്നു…അത് അവളുടെ മുഖത്തുണ്ട്… .)
ആദ്യമായിട്ടാ ഇച്ചായാ ഒരാളെ ജീവൻ രക്ഷിച്ചു ശരി ആക്കിയ ശേഷം ഉപദ്രവിക്കുന്നത്… ആദി ചിരിച്ചു കൊണ്ട് പറഞ്ഞു…. …
എൽവിസ് അവനെ തുറിച്ചു നോക്കി…. ആദി തന്റെ വാ അടച്ചു….
ഗൗരി എൽവിസിനെയും ആദിയേയും എല്ലാം നോക്കി… എന്തൊക്കെയോ താൻ അറിയാതെ ഇവിടെ നടക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി….
എൽവിസ് ഗൗരിയെ ശ്രദ്ധിക്കാതെ തന്റെ വണ്ടി മുന്നോട്ട് എടുത്തു….
വണ്ടി ചെന്ന് നിന്നത് അവളുടെ നാട്ടിലെ പോലീസ് സ്റ്റേഷന് മുന്നിൽ ആണ്…
അവിടെ അവരെ പ്രതീക്ഷിച്ച് കൊണ്ട് അനന്തൻ ഉണ്ടായിരുന്നു..
“ആ…. കിട്ടിയോ…. !”
“അവൻ എവിടെ….!” അനന്തൻ ചോദിച്ചു…
“നമ്മൾ പറഞ്ഞിരുന്ന സ്ഥലത്ത് തന്നെ പാർപ്പിച്ചിട്ടുണ്ട്..സാർ . “എബി പറഞ്ഞു…
(അപ്പോ തന്നെ അനന്തൻ പോലീസകാരോട് എന്തോ പറഞ്ഞു.. അവർ അപ്പൊ തന്നെ ജീപ്പെടുത്ത് പുറത്തേക്ക് പോയി..)
ഉടനെ തന്നെ ആദി കയ്യിലിരുന്ന തന്റെ പെൻഡ്രൈവ് അയാളെ ഏല്പിച്ചു…
അതിൽ ജിത്തിന്റ ഏറ്റു പറച്ചിൽ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു….
അത് കൂടാതെ തറവാടിന്റെ ഉൾവശം മുതൽ ദുരൂഹത നിറഞ്ഞവയെല്ലാം അവൻ shoot ചെയ്തിരുന്നു.. . .
ഗൗരിയുടെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കുറ്റം ജിത്തു ഏറ്റു പറഞ്ഞു …. മാത്രമല്ല…അവിടെ അവർ നടത്തി പോന്ന നരബലിയെ പറ്റിയും കൊല്ലപ്പെടുന്ന ആൾക്കാരുടെ മൃതദേഹം നശിപ്പിക്കുന്ന രീതിയും അയാൾ ഏറ്റു പറഞ്ഞിരുന്നു…
“ഇത് മതി … ഇനി അവൻ പുറം ലോകം കാണില്ല… അത് ഞാൻ ഉറപ്പ് തരാം…. !”അനന്തൻ പറഞ്ഞു…
അപ്പോഴേക്കും ഹരി വന്നു…
ഗൗരിക്ക് ഹരിയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നി ..
അത് മനസിലായ ഹരി ചിരിച്ചു കൊണ്ട് ഗൗരിയോട് ചോദിച്ചു..
“എന്താടോ എന്നോട് ദേഷ്യമാണോ ….. !”
ഇല്ല എന്ന് തലയാട്ടിയ ശേഷം അവൾ
എൽവിസിൻറെ പിന്നിലേക്ക് പതുങ്ങി….
“ആ…. ഞാൻ ഇറങ്ങുകയാണ് ..
ഇനി ഇത് ഞാൻ നോക്കിക്കൊള്ളാം.. നിങ്ങൾ ഇനി എങ്ങോട്ടാ …. !”
” അവർക്കുള്ള താമസ സൗകര്യം ഞാൻ ശരിയാക്കിയിട്ടുണ്ട്…!” ഹരി പറഞ്ഞു….
“സർ… ഞങ്ങൾക്ക് ഒരു സഹായം കൂടി ചെയ്യാമോ…” എൽവിസ് അനന്തനോട് ചോദിച്ചു…
കുറച്ച് ജോലി കൂടി നാളെ എനിക്കിവിടെ ചെയ്തു തീർക്കാനുണ്ട്…
എൽവിസ് അയാളെ മാറ്റി നിർത്തി എന്തോ സംസാരിച്ച ശേഷം, അനന്തു സ്റ്റേഷനിൽ നിന്നും അവരോട് യാത്ര പറഞ്ഞിട്ട് പുറത്ത് പോയി…
ഗൗരി എല്ലാവരെയും ശ്രദ്ധിച്ചു… തന്നെക്കാൾ കൂടുതൽ തന്റെ നാട്ടിൽ എൽവിസിന് സൗഹൃദം ഉണ്ടെന്നവൾക്ക് തോന്നി…
ഹരി അവരെ തന്റെ വീട്ടിലേക്കു കൊണ്ട് പോയി….
ഹരിയുടെ അമ്മയും സഹോദരിയും അവരുടെ പൊന്നു തമ്പുരാട്ടിയെ ബഹുമാനത്തോടെയും നന്ദിയോടെയും സൽക്കരിച്ചു… ….
..
അന്ന് അവിടെ തങ്ങിയ ശേഷം പിറ്റേന്ന് എല്ലാവരും കൂടി സൂര്യ നെല്ലി തറവാട്ടിലേക്ക് തിരിച്ചു.. എന്നാൽ ഇത്തവണ ഹരിയും അവർക്കൊപ്പം ഉണ്ടായിരുന്നു..
മുറ്റത്ത് വണ്ടി വന്നു നിന്നത് കണ്ട് ദേവകിയും ദേവദത്തനുമെല്ലാം പുറത്തേക്കു ഇറങ്ങി….
ഗൗരിയെ കണ്ടപ്പോൾ തന്നെ അവരുടെ മുഖം വിളറിവെളുത്തിരുന്നു…..അവൾ അവരെ നോക്കാൻ തന്നെ മടിച്ചു…
തങ്ങളുടെ അഭാവത്തിൽ ഇവിടെ അന്ന് എന്തോ വലിയ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് ഗൗരിയുടെയും ജിത്തിന്റെയും തിരോധാനവും ഒപ്പം ചോരപ്പാടും കണ്ടപ്പോൾ തന്നെ അവർ മനസ്സിലാക്കിയിരുന്നു … അതിന്റെ ഒരു ഭീതി അവരുടെ മുഖത്ത് തെളിഞ്ഞു കണ്ടു..
….
എൽവിസ് ഗൗരിയേയും കൊണ്ട് മുന്നോട്ട് നടന്നു…
അപ്പോഴേക്കും നാട്ടുകാർ അയാളെ തടഞ്ഞുകൊണ്ട് മുന്നിൽ നിരന്നു.. ..
നിങ്ങൾ എന്തിനാ എന്നെ തടയുന്നത്….നിയമ പരമായി ഈ തറവാട്ടിൽ എനിക്കിപ്പൊ അവകാശമുണ്ട് …. ഗൗരി എൽവിസിനെ നോക്കി.. അയാൾ രണ്ടും കല്പിച്ചായിരുന്നു….
ഈ നിൽക്കുന്ന നിങ്ങളുടെ പൊന്നു തമ്പുരാന്റെ മകൾ ഇന്നെന്റെ ഭാര്യയാണ്…അയാൾ അവർക്ക് മുന്നിൽ അവളെ ചേർത്തു പിടിച്ചു… ഇവൾക്കില്ലാത്ത ശുദ്ധിയും അശുദ്ധിയുമാണോ നിങ്ങൾക്ക്…..
നാട്ടുകാർ ഒന്നും മിണ്ടിയില്ല…
എനിക്ക് നിങ്ങളോട് കുറച്ച് സംസാരിക്കാനുണ്ട് … എൽവിസ് തുടർന്നു
“ഇങ്ങനെയാണോ നിങ്ങളൊക്കെ പൊന്നു തമ്പുരാനോട് കടമ നിർവഹിക്കുന്നത്….!”
“നിങ്ങൾക്ക് വേണ്ടി അദ്ദേഹം എന്തൊക്കെ ചെയ്തു….
നിങ്ങളുടെ കുട്ടികൾക്ക് ഇന്ന് നല്ല വിദ്യാഭ്യാസം കിട്ടുന്നുണ്ടെങ്കിൽ അത്
(ഗൗരിയെ മുന്നിലേക്ക് പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു …) ഇവളുടെയും ഇവളുടെ
കുടുംബത്തിന്റെയും കാരുണ്യം കൊണ്ടാണ്… !
നിങ്ങളുടെ ആ പൊന്നു തമ്പുരാന്റെ മകൾ ഇവിടെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്…..അത് നിങ്ങൾക്ക് അറിയാമോ…. ! അവർ ഒന്നും മിണ്ടിയില്ല..
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു….
ഈ ഏട്ട്കെട്ടിന്റെ അകത്തളങ്ങളിൽ നരകിച്ചു തീരേണ്ട ജന്മമായിരുന്നു ഇവൾ…
ശരിയാണ് നിങ്ങൾ പറയുന്നത് പോലെ അന്യമതക്കാരനാണ് ഞാൻ… ഞങ്ങളുടെ മതങ്ങൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്…അത് ഇവൾക്കോ എനിക്കോ ഒരു വിഷയമില്ല… അതിനപ്പുറം മറ്റൊരു കാര്യം ഇവളെ പൊന്നു പോലെ നോക്കാനും സംരക്ഷിക്കാനുമുള്ള ചങ്കൂറ്റം എനിക്ക് ഉണ്ട് … !
പിന്നെ മറ്റൊരു കാര്യം കൂടി പറയാം.. ഇതിനകത്ത് നടക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ…. !
നിങ്ങളുടെ കുലം മുടിക്കാൻ കഴിവുള്ള രക്തം വരെ ചീന്തുന്ന ദുഷ്കര്മങ്ങളാണ്….!
എല്ലാവരും ഞെട്ടി… ദേവനന്ദയും…
അതിനെ പറ്റി കൂടുതൽ പറയാൻ ഞാൻ ആളല്ല…. !
എന്താ ആർക്കും വിശ്വാസമില്ലേ …!
.എന്നെ വിശ്വസിക്കണ്ട….!
..വിശ്വസിക്കേണ്ടവർ ഇപ്പൊ എത്തും…!
അപ്പോഴേക്കും പോലീസ് ജീപ്പ് അങ്ങോട്ടേക്ക് എത്തി….
അനന്തനും കുറച്ച് പോലീസുകാരും അതിൽ നിന്നിറങ്ങി…
വണ്ടിയിൽ നിന്നും ഒരു ഫയൽ എടുത്തുകൊണ്ട് അനന്തൻ അവരുടെ അടുത്തേക്ക് വന്നു….
.
ആൾക്കാരെല്ലാം വളരെ ബഹുമാനത്തോടെ അയാൾക്ക് മുന്നിൽ നിന്നു…
“എൽവിസ് കാര്യങ്ങൾ എല്ലാം പറഞ്ഞല്ലോ അല്ലേ…. ”
അനന്തൻ അവരോട് ചോദിച്ചു.. എൽവിസ് തലയാട്ടി…
അനന്തൻ നാട്ടുകാരോടായി പറഞ്ഞു…
“ഇതാ ഈ ഫയലിൽ മുഴുവൻ ഇവിടന്ന് കാണാത പോയ ആൾക്കാരെ പറ്റിയുള്ള പരാതിയാണ് .. .(ഹരിയെ നോക്കികൊണ്ട്…) ഹരിയുടെ അച്ഛൻ ഉൾപ്പെടെ…
നിർഭാഗ്യവശാൽ ഇവരാരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല…
എല്ലാവരും ഞെട്ടി..
അതെ… അവരെല്ലാം കൊല്ലപ്പെട്ടു…. !
അവരെയെല്ലാം ഇതേ തറവാട്ടിൽ വച്ച് തന്നെ ദുരാചാരങ്ങളുടെ പേരിൽ ബലി നൽകപെട്ടതാണ്.. .!. ഹരി ഞെട്ടി… അതുപോലെ അവിടെ ഉണ്ടായിരുന്നവരും… ദേവനന്ദ ഉൾപ്പെടെ…. !
ഹരി ഇതൊന്നും അറിഞട്ടില്ലായിരുന്നു…
വെറുതെ വിശ്വസിക്കണ്ട… നിങ്ങക്ക് തെളിവ് തരാം. ….
അപ്പൊ തന്നെ രണ്ട് പോലീസുകാർ ജിത്തിനെ പിടിച്ചു കൊണ്ട് വന്നു….അയാളുടെ മുഖത്ത് മർദിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നു…
പെട്ടെന്ന് ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു… അവൾ എൽവിസിന്റെ കയ്യിലേക്ക് പിടിച്ചു കൊണ്ട് പിന്നിലേക്ക് മറഞ്ഞു…. എൽവിസിനും അത് മനസിലായി… ജിത്തു അവളെ നോക്കിയില്ല
ഹരി ജിത്തിന്റെ അടുത്തേക്ക് ചെന്നു.. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി .
പറയടാ….ഞാനീ കേട്ടതൊക്കെ സത്യമാണോ….!
നിനക്കൊപ്പം എല്ലാത്തിനും ഞാൻ ഉണ്ടായിരുന്നില്ലേ…
ജിത്തു മൗനമായി തല കുനിച്ചു….
ഹരി ജിത്തിന്റെ മുഖത് ആഞ്ഞടിച്ചു….
“ഇന്ദ്രജിത് എല്ലാവരുടെയും മുന്നിൽ വച്ച് പറയൂ സത്യങ്ങളെല്ലാം….! ജിത്തു തന്റെ മൗനം തുടർന്നു…
എബിയെയും ആദിയെയും നോക്കികൊണ്ട് അനന്തൻ തുടർന്നു ….
ഇവരുടെ കയ്യിൽ നിന്ന് കിട്ടിയത് പോലെയല്ല എന്റെ കയ്യിൽ നിന്നും…. പറയുന്നുണ്ടോ ഇല്ലയോ…!”.
ജിത്തിന്റെ മുഖത്ത് ഭയം വന്ന് തുടങ്ങി…
“സ….സത്യമാണ് എല്ലാം….” അയാൾ വിക്കി വിക്കി തല താഴ്‌ത്തി കൊണ്ട് പറഞ്ഞു… പ്ലീസ് ഇനി എന്നെ ഉപദ്രവിക്കരുത്…
നാട്ടുകാർക്ക് ദേഷ്യം വന്നു കാരണം
അവരിൽ പലരും അവർ കാരണം അവരുടെ പ്രിയപെട്ടവരെ നഷ്ടപ്പെട്ടവരായിരുന്നു ….
അവർ ദേഷ്യത്തോടെ ദേവദത്തനിലേക്കും ഇന്ദ്രജിത്തിലേക്കും ആഞ്ഞടുത്തു..
“നിൽക്കൂ…. !”
നിങ്ങൾക്ക് ഇവരെ ശിക്ഷിക്കാനുള്ള അവകാശമില്ല… ! അനന്തൻ പറഞ്ഞു…
“അത് നിയമത്തിന്റെ ജോലിയാണ്….!”
അപ്പോഴേക്കും രണ്ട് പോലീസുകാർ ദേവദത്തന്റെയും ദേവകിയുടെയും അടുത്തേക്ക് എത്തി..
അതിന് ശേഷം അനന്തൻ അവരോടായി പറഞ്ഞു ..
പിന്നെ ഇനിയെങ്കിലും നിങ്ങൾ സ്വയം വിഡ്ഢികൾ അകാതെ ഇരിക്കണം… അന്ധകാരത്തിൽ ജീവിക്കരുത്… കണ്ണു തുറന്നു ലോകത്തെ കാണണം…..!
ഇത് നിങ്ങളെ മനസിലാക്കിക്കാനാണ്
ഇപ്പൊ ഞാനിയാളെ ഇയാളെ കൊണ്ട് വന്നത്….!
നാട്ടുകാർ ഗൗരിക്ക് മുന്നിലായി കുറ്റബോധത്തോടെ നിന്നു….
ഗൗരി എൽവിസിന്റെ കൈ മുറുകെ പിടിച്ചു..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
എൽവിസ് ഗൗരിയുടെ കൈ പിടിച്ചു കൊണ്ട് തറവാട്ടിനടുത്തേക്കു നടന്നു…. നാട്ടുകാർ മുന്നിൽ നിന്നും മാറി കൊടുത്തു…
ദേവകിയുടെ അടുത്തെത്തിയപ്പോൾ എൽവിസ് പറഞ്ഞു…
ഈ നിമിഷം മുതൽ ഈ തറവാട് ഗൗരിയുടേതാണ്.. ….
ദേവകി ഒന്നും മിണ്ടിയില്ല….
എൽവിസ് ദേഷ്യത്തിൽ തുടർന്നു..
“നാണമില്ലേ നിങ്ങൾക്ക്…!
അറിഞ്ഞോണ്ട് തന്നെയാണോ മകളെ ഒരു പെണ്ണ് പിടിയന് കെട്ടിച്ചു കൊടുക്കാനൊരുങ്ങിയത്…. !
ദേവനന്ദ ഞെട്ടി…
അത് കണ്ട് എൽവിസ് അവളോടായി പറഞ്ഞു….
അതെ ദേവനന്ദ…
ഇവിടെ നടന്നതെല്ലാം സത്യമാണ്……
തന്നെ ഒന്നും അറിയിക്കാത്തതാണ്….
ഒരു നിമിഷം ഞാൻ വൈകിയിരുന്നെങ്കിൽ ഇന്ന് നിന്റെ ചേച്ചി ജീവനോടെ കാണില്ലായിരുന്നു… അയാൾ ഉണ്ടായതെല്ലാം അവളോട് തുറന്നു പറഞ്ഞു……
ദേവാനന്ദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
അവൾ ഗൗരിയെ കെട്ടി പിടിച്ചു…
നീ ഒരിക്കലും അനാഥയാവില്ല മോളെ… നിനക്ക് നിന്റെ ഈ ചേച്ചിയും ഒരു ചേട്ടനായി ഞാനും എന്നുമുണ്ടാകും…..!
അനന്തൻ ജിത്തിനെയും ദേവദത്തനെയും ദേവകിയെയും ജീപ്പിലേക്കു കയറ്റി…. അതിന് ശേഷം സ്റ്റേഷനിലേക്ക് പോയി…..
നാട്ടുകാർ ഗൗരിക്ക് മുന്നിൽ അണി നിരന്നു…
എന്തിനും നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ഈ തമ്പുരാട്ടി ഉണ്ടാകും… എൽവിസ് അവരോടായി പറഞ്ഞു…. അവർ ഗൗരിക്ക് മുന്നിൽ നന്ദിയോടെ കൈകൂപ്പിയ ശേഷം മാറി കൊടുത്തു…. ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു അവൾ നന്ദിയോടെ എൽവിസിനെ നോക്കി
അതിന് ശേഷം എല്ലാവരുമായി തറവാട്ടിലേക്ക് കയറി ..
തുടരും…

by