Karimizhi

The World of Malayalam Stories

തുടർക്കഥകൾ

അവൾ : ഭാഗം 37

രചന – അക്ഷര

ഗ്രൗണ്ട് ഫ്ലോറിൽ എത്തി പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് “ഗൗരീ .. ”
എന്നുള്ള വിളി കേട്ടത്‌

*******
അവൾ തിരിഞ്ഞു നോക്കി…. കൂടെ എൽവിസും..

“ഹരിയേട്ടൻ… ”

ഗൗരി സ്വയം പറഞ്ഞു….

എൽവിസ്  അവളെയും ഹരിയെയും മാറി മാറി ശ്രെദ്ധിച്ചു….

അയാളെ കാണുമ്പോൾ അവളിലുണ്ടാകുന്ന പരിഭ്രമവും ഭയവും അയാൾ മനസിലാക്കി…

(മാളിനുള്ളിലേക്ക്  കയറി  വന്ന ഹരി,  അവിടെ നിന്നും ഇറങ്ങിയ  ഗൗരിയെ  യാദൃശ്ചികമായാണ് കണ്ടത്….

ഗൗരി  അയാളെ ശ്രെദ്ധിക്കാതെ  കടന്നുപോയിരുന്നു …

ഹരിയ്ക്ക് സംശയം തോന്നിയത് കൊണ്ട് പിറകിൽ എത്തിയ   ശേഷം ഹരി പിന്നിൽ നിന്നും  അവളെ വിളിച്ചു…

ഗൗരിയും എൽവിസും തിരിഞ്ഞു നോക്കി …)

ഹരി അവരുടെ മുന്നിലേക്ക്‌  വന്നു….

“ഗൗരി നീ എന്താ  ഇവിടെ… !”

“നീ എവിടേക്കാ പോയത്….. !”

“അത്…. “അവൾ വാക്കുകൾക്കായി പരതി …

എൽവിസ് അയാളെ തന്നെ ശ്രെദ്ധിച്ചു…..
വെളുത്ത സുന്ദരനായ ഒരു നല്ല  ചെറുപ്പക്കാരൻ…

ഗൗരി ഹരിക്ക് കൊടുക്കാൻ  മറുപടി ഇല്ലാത്തത് കാരണം പെട്ടെന്ന് ഹരിയോട് ചോദിച്ചു…

“ഹരിയേട്ടൻ  എന്താ  ഇവിടെ… !”

ഞാൻ ഒരു ഫ്രണ്ടിന്റെ വിവാഹത്തിന് വന്നതാ…!

ഞാൻ മാത്രമല്ല നിന്റെ ജിത്തേട്ടനും  ഉണ്ട്….കൂടെ !
ഗൗരി ഒന്ന് നടുങ്ങി…
ഹരി തുടർന്നു…

“അവൻ വണ്ടി പാർക്ക്‌ ചെയ്യാൻ പോയതാ … ഇപ്പൊ വരും… !”

അവളുടെ മുഖം മാറി…ഭയം കൊണ്ട് നിറഞ്ഞു…

ഗൗരിയുടെ കൂടെ നിൽക്കുന്ന മറ്റൊരാളെ കണ്ടത് കൊണ്ട് ഹരി പെട്ടെന്ന് ചോദിച്ചു

“അല്ല…. ഇതാരാ… !”

അവൾ ഒന്നും മിണ്ടിയില്ല….

ഹരി അവളെയും എൽവിസിനെയും മാറി മാറി ശ്രെദ്ധിച്ചു …

എൽവിസിന്റെ കഴുത്തിലെ കുരിശു മാലയും ഗൗരിയുടെ കഴുത്തിലെ മിന്നും എല്ലാം കൂടി ഹരി കൂട്ടി വായിച്ചു….

പെട്ടെന്ന് അവൾ എൽവിസിനോട്‌  പറഞ്ഞു…

“ഇച്ചായ നമുക്ക് പോകാം… ”

ഗൗരി അവിടെ comfort അല്ലെന്നു മനസിലാക്കിയത് കൊണ്ടാവാം അയാൾ പറഞ്ഞു…

“മം വാ.. ”

ഹരിയെ ഒന്ന് നോക്കിയ ശേഷം എൽവിസ്  ഗൗരിയുടെ കൈ  പിടിച്ചു നടന്നു…

ഹരിക്കു ഞെട്ടൽ മാറിയിരുന്നില്ല…

ഇത് ഗൗരീ നന്ദയല്ലേ …! അയാൾക്ക് വിശ്വസിക്കാൻ സാധിച്ചില്ല… ഒന്ന് കൂടി നോക്കിയിട്ട് അയാൾ ഉറപ്പിച്ചു…

“അതെ… ഇത്  ഗൗരി തന്നെയാണ് …!”

കഴുത്തിൽ കുരിശു രൂപമുള്ള താലി…
അയാൾ അവരെ തന്നെ നോക്കി നിന്നു…

എൽവിസും  ഗൗരിയും നടന്നകന്നു…

പുറത്തേക്കിറങ്ങിയിട്ടും ഗൗരി ആകെ പേടിച്ചിരുന്നു….

എൽവിസ് അത്  ശ്രദ്ധിച്ചതുമാണ് ….

എൽവിസ് തന്റെ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് കൊണ്ട് ചോദിച്ചു….

“ആരാടീ അത്… നീയെന്തിനാ ഇത്രേം പേടിക്കുന്നത്…. “”

പെട്ടന്ന് ഗൗരി പറഞ്ഞു..

“ഇച്ചാ… നമുക്ക് ഇവിടന്ന് പോകാം..

എല്ലാം ഞാൻ  പറയാം …

പോകാം…. ഇച്ചാ പ്ലീസ് …

അത് പറഞ്ഞു കൊണ്ട് അവൾ ചുറ്റും നോക്കുന്നുണ്ടായിരുന്നു….

“മം വാ കേറ്… !”

അവൾ വണ്ടിയിലേക്ക് കയറി

വണ്ടി അവിടെ നിന്നും കുറച്ച് മുന്നോട്ട് എടുത്തപ്പോൾ ആണ് മറ്റൊരു ദൃശ്യം കണ്ടത്… !

എമി അഡോണിനിസിന്റെ(അന്നയുടെ സഹോദരൻ )കൂടെ ബൈക്കിൽ അയാളെ ചുറ്റി പിടിച്ചു കൊണ്ട് അവരെ pass ചെയ്ത്  പോകുന്നത്..

അവർ എൽവിസിനെയും ഗൗരിയേയും കണ്ടില്ല…

എൽവിസിന് എല്ലാം കൂടി  കലി കയറി….

അയാൾ ഗൗരിയേയും കൂട്ടി ബൈക്ക് എടുത്ത് കൊണ്ട് അവർക്ക് പിന്നാലെ പോയി…

അവർക്ക് പിന്നാലെ പോയ എൽവിസ് എത്തിപ്പെട്ടത് ഒരു  ബീച്ചിലാണ്….

പരസ്പരം കൈ കോർത്തു പിടിച്ചു കൊണ്ട് നടക്കുന്ന എമിയേയും അഡോണിസിനെയും  കണ്ടപ്പോൾ അയാൾ ബൈക്ക് നിർത്തിയ ശേഷം അവർക്കരികിലേക്കു നടന്നു…

ഗൗരിയും പിന്നാലെ നടന്നു …

“ഡീ… !”പെട്ടന്ന് ഉള്ള വിളി കേട്ട് എമിയും അഡോനിസും തിരിഞ്ഞു നോക്കി…

എമി ഞെട്ടിപ്പോയി…

അവൾ സ്വയം പറഞ്ഞു…

“ഇച്ചായൻ…..!’

“ഇതിനാണോ നീ വീട്ടിൽ നിന്ന് ഇറങ്ങുന്നത്…! ”

“എന്താഡീ നിങ്ങൾ തമ്മിലുള്ള ബന്ധം…!”

എമി തല കുനിച്ചു ശേഷം അഡോണിസിന്റെ കയ്യിൽ മുറുകെ പിടിച്ചു….

എൽവിസ് ഇത് കണ്ടു….

കാര്യങ്ങൾ ഏകദേശം മനസിലാക്കിയ  എൽവിസ് അവളോടായി ചോദിച്ചു

“നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ…. !”

എമി ആണെന്ന് തലയാട്ടി….

എൽവിസ് അവളെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.. … അവൾ അടികിട്ടിയ വശം പൊത്തിപിടിച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ….

“ഇച്ചായാ…. “അഡോണിസ് മുന്നോട്ട് വന്നു…

“നീ മിണ്ടരുത്…!”

” നിന്റെ അനുജത്തിയായിട്ട് എന്റെ ജീവിതം നശിപ്പിച്ചു…. ഇപ്പൊ നീയായിട്ട് എന്റെ പെങ്ങടെ ജീവിതം കൂടി കളയുകയാണോ…. !”

“നിർത്താറായില്ലേടാ നിങ്ങൾക്കുള്ള ഒടുങ്ങാത്ത പക!”

“ഇല്ല…. ഒരിക്കലും ഞാൻ ഇതിന്  സമ്മതിക്കില്ല… !”

“നീ ഇത് നടക്കുമെന്ന് കരുതണ്ട… !
എന്നിട്ട് എമിയോടായി

‘നിനക്ക് പ്രേമിക്കാൻ മറ്റാരെയും കിട്ടിലല്ലേ….””

“വല്ല ആഗ്രഹവും മനസ്സിൽ ഉണ്ടെങ്കിൽ മോളെ അതങ്ങ് മാറ്റിയേരെ….. !”

“ആ നശിച്ച കുടുംബത്തിലോട്ട് തന്നെ കെട്ടിയെടുത്തോണ്ട് പോണമല്ലേ… !”

“ഇച്ചായാ പ്ലീസ് ഞാൻ പറയുന്നത് ഒന്ന് മനസിലാക്കൂ… !”അഡോണിസ് അപേക്ഷിച്ചു…

“എന്താടാ നായെ നിനക്ക്  പറയാനുള്ളത്  …”!

അത് പറഞ്ഞ് എൽവിസ് അഡോണിസിനെ പിടിച്ചു തള്ളി…

“പ്ലീസ് ഇച്ചായാ…. എനിക്ക് ഒരവസരം താ…  സംസാരിക്കാൻ….. !”അയാൾ പറഞ്ഞു..

തുടരും….

LEAVE A RESPONSE