The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അക്ഷര
“നോക്കി നില്കാതെ പോയി ഒരു ചായ ഇട്ട് കൊണ്ട് വാ…”! ഗൗരി ഒന്നും മിണ്ടിയില്ല അവൾ തിരിഞ്ഞു നടന്നു…
**********
വലിയ തറവാടിന്റെ മുകളിലത്തെ മുറിയാണ് എൽവിസിന്റേത്….
അവിടെ നിന്നും സ്റ്റെപ് ഇറങ്ങി ഗൗരി താഴേക്ക് വന്നു… അവിടെയെങ്ങും ആരെയും കണ്ടില്ല….കുറച്ച് കൂടി മുന്നിലേക്ക് നടന്നു… അപ്പോൾ ദാ ഫ്രണ്ടിൽ ഇരിക്കുന്നു സാക്ഷാൽ എബ്രഹാം കോശി…!
കോശി അവളെ നോക്കി…. അവൾക് അയാ ളുടെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം ഉണ്ടായില്ല…. അവൾ തിരികെ നടന്നു… അവൾ എത്തിയത് അടുക്കളയിലേക്ക് ആണ്… .
“ആ…. മോള് എണീറ്റോ” സ്റ്റെല്ലയാണ് ചോദിച്ചത്…
കൂടെ ആലീസും എലിസബത്തും ഉണ്ട് … വല്യ പണിപ്പുരയിൽ ആണ് എല്ലാരും…
“എൽവിച്ചൻ എണീറ്റോ മോളെ….” അവൾ എഴുന്നേറ്റു എന്ന് തല കുലുക്കി….
അവളെ ഒരു കപ്പ് ചായ ഏല്പിച്ചിട് പറഞ്ഞു… “മോളെ ഇത് എൽവിച്ചനു കൊണ്ട് പോയി കൊടുക്ക്… അവന് രാവിലെ ചായ വേണം ….”
“അവന്റെ ഇഷ്ടങ്ങൾ എല്ലാം നോക്കികണ്ടു ചെയ്യണം മോള് ….” ആലീസ് ആണ് പറഞ്ഞത്…”
ഗൗരി പുഞ്ചിരിക്കാൻ ശ്രെമിച്ചു..
“അല്ലാ മോൾക് എന്തെങ്കിലും പറയാൻ ഉണ്ടോ….! മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നല്ലോ ..”
സ്റ്റെല്ല ചോദിച്ചു
“അത്.. അത് അമ്മേ എനിക്ക് ഒന്ന് കുളിക്കാൻ….. “സ്റ്റെല്ല ചിരിച്ചു… എന്നിട്ട് അടുത്തേക്ക് വന്നു…എന്നിട്ട് അവളുടെ
മുടിയിൽ തലോടി കൊണ്ട് പറഞ്ഞു…
“മോള് എന്നെ സ്വന്തം അമ്മച്ചി ആയി കാണണം… എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറയണം… എന്റെ എൽവിച്ചന്റെ പെണ്ണാ നീ…! എൽവിച്ചനെക്കാൾ മുകളിൽ ആണ് മോൾക്ക് ഇവിടുള്ള സ്ഥാനം….”
“ഇത് ഭർത്താവിന്റെ വീട് ആയി കാണരുത്… സ്വന്തം വീട് ആയി കാണണം…”
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു….
“അയ്യോ മോളുടെ കണ്ണ് നിറഞ്ഞല്ലോ …ഇത്രയ്ക്കു തൊട്ടാവാടിയാണോ…. ഞങ്ങടെ എൽവിച്ചന്റെ കൂടെ ജീവിക്കുന്ന പെണ്ണല്ലേ…. അതിന്റെ ഒരു തന്റേടം ഒക്കെയാകാം കേട്ടോ…” എലിസബത്ത് ആണ് പറഞ്ഞത്
” ഗൗരിക്ക് ഞങ്ങളെല്ലാം എൽവിച്ചന്റെ ആരാണെന്നു മനസ്സിലായോ…. “ആലീസ് ആണ് ചോദിച്ചത്…. ഗൗരി പുഞ്ചിരിച്ചു… “അല്ലെങ്കിൽ മോള് ചായ കൊണ്ട് പോയി കൊടുത്തിട്ടു വാ …!”
“പിന്നെ പരിചയപ്പെടാം… ”
“സ്റ്റെല്ലേട്ടത്തി…. ഗൗരിക് നമ്മുടെ എമിലിയുടെ ഡ്രസ്സ് correct ആകില്ലേ…തത്കാലത്തേക്ക് അത് കൊടുക്കാം … ”
“ആ…. അത് പാകമായിരിക്കും.. ” സ്റ്റെല്ല പറഞ്ഞു
“മോള് ചെന്നു…. ഫ്രഷ് ആയിക്കോ ഡ്രസ്സ് ഞാൻ കൊണ്ട്തരാം . ” എലിസ പറഞ്ഞു…
******
ഗൗരി ചായയുമായി എൽവിസിന്റെ റൂമിനരികിൽ എത്തി…
വാതിൽ തുറന്നു റൂമിനകത്തേക്കു കയറി…
എൽവിസ് കുളി കഴിഞ്ഞ് തല തോർത്തികൊണ്ട് ബാത്റൂമിന് പുറത്തേക്കു ഇറങ്ങി… ഷർട്ട് ഇട്ടിട്ടില്ല… ഒരു വലിയ ടവൽ ഉടുത്തു കൊണ്ടാണ് വരവ്…
അയാളെ ആ രൂപത്തിൽ കണ്ട ഉടനെ അവൾ ചായ കപ്പ് മേശപ്പുറത്തു വച്ചിട്ട് തിരിച്ചു പോകാൻ നോക്കി….. പെട്ടെന്ന് എൽവിസ് അവളുടെ കൈയിൽ പിടിച്ചു തന്നോട് തിരിച്ചു നിർത്തി….
ഗൗരി തല താഴ്ത്തി നിന്നു…. ആ മുഖത്ത് സങ്കടം നിറഞ്ഞു കവിയുന്നുണ്ടായിരുന്നു…
“ഡീ….” അവൾ നോക്കിയില്ല …
” ഡീ.. മുഖത്തേക്ക് നോക്കാൻ ….!”അയാളുടെ ശബ്ദം ഉയർന്നു…
ഗൗരി കണ്ണുകൾ ഉയർത്തി അയാളുടെ മുഖത്തേക്കു നോക്കി…. ഇന്നലത്തേക്കാൾ ഒരു ഐശ്വര്യം വന്നിട്ടുണ്ട് ആ മുഖത്ത്… കണ്ണുകളിലും…
ഷേവ് ചെയ്തു എന്ന് തോന്നുന്നു …. മുഖത്ത് അതിന്റെ ഒരു വെട്ടമുണ്ട്…
പെട്ടെന്ന് അയാൾ ഗൗരിയുടെ താടി പിടിച്ചു മെല്ലെ ഉയർത്തി. .. കഴുത്തിൽ തന്റെ കൈ പാടുണ്ട്… ഇന്നലെ കഴുത്തിനു പിടിച്ചതാണ് താൻ….. !അയാൾ വന്യമായി ഒന്ന് ചിരിച്ചു…
അത് കണ്ടപ്പോൾ ഗൗരിക് ദേഷ്യം വന്നു… അവൾ അത് മറച്ചു പിടിച്ചു….
ഗൗരിക് ദേഷ്യം വന്നെന്നുള്ളത് എൽവിസിന് മനസിലായി…. അപ്പോൾ അയാളുടെ മുഖത്തെ സന്തോഷം
ഇരട്ടിക്കുകയാണ് ചെയ്തത്…. .
എൽവിസ് പതിയെ സംസാരിച്ചു തുടങ്ങി…
“എന്നോടെന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് ആലോചിച്ചു വേണം പറയാൻ …. അല്ലെങ്കിൽ ഇതുപോലെ ഇരിക്കും …. !
“ചിലപ്പോൾ ഇതിനപ്പുറവും മനസ്സിലായോ…”
അവൾ സ്തബ്ദയായി നിന്നു..
അവളെ പിടിച്ചു കുലുക്കി കൊണ്ടു എൽവിസ് ചോദിച്ചു…” ഡീ മനസിലായൊന്നു….” അവൾ ആയെന്നു… തല കുലുക്കി… നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു
അയാൾ അവളെ നോക്കികൊണ്ട് ചായ എടുത്തു കുടിച്ചു…
അപ്പോഴേക്കും റൂമിന്റെ വാതിലിൽ ആരോ തട്ടി…. ഡോർ തുറക്കാനായി എൽവിസ് ഗൗരിയോട് ആംഗ്യം കാണിച്ചു ….
അവൾ പോയി വാതിൽ തുറന്നു… എലിസയാണ്…
” മോളെ ഇത് എമിലിയുടെ ഡ്രസ്സ് ആണ്….”
“മോൾക് പാകമാകുമെന്നാണ് തോന്നുന്നത്….” “മോളോന്നിത് ഒന്ന് ഇട്ടു നോക്ക്…. ”
അത് കൊടുത്ത ശേഷം അവർ പോയി….
എമിലിയുടെ ചുരിദാർ ആണ് കൊണ്ട് വന്നത്…. ഗൗരി അത് കയ്യിൽ വാങ്ങിയ ശേഷം എന്തോ ആലോചിച്ചു നിന്നു… കണ്ണുകൾ ഉയർത്തി നോക്കിയത് എൽവിസിന്റെ മുഖത്താണ്…
അയാൾ ഷർട്ട് ഇട്ടുകൊണ്ട് അതിന്റെ കൈ മടക്കി വയ്ക്കുകയാണ് … നോട്ടം അവളിലേക്ക് ആണ്.. മേശ പുറത്ത് ചായ കുടിച്ച ശേഷം കപ്പ് വച്ചിട്ടുണ്ട്…….
തന്റെ നോട്ടം മാറ്റിയിട്ട് ഗൗരി ബാത്‌റൂമിലേക്ക് ഫ്രഷ് ആകാനായി കയറി…. ഒരു 10 മിനിറ്റു കഴിഞ്ഞ് പുറത്തേക്ക് എമിലിയുടെ ഡ്രസ്സ് ഇട്ടു പുറത്തേക്കു ഇറങ്ങി….
തനിക്ക് പാകമാകുന്നുണ്ട്…. താൻ സാരി മാത്രം ആണ് ശീലിച്ചിട്ടുള്ളത്…. അല്ലെങ്കിലും തനിക്ക് ശീലം ഉള്ളതൊന്നും അല്ലല്ലോ ഇപ്പോൾ ജീവിതത്തിൽ നടക്കുന്നത്…..
അവൾക് തന്നെ അവളോട് പുച്ഛം തോന്നി….ഒന്ന് ചിരിച്ചു..
അവൾ റൂമിൽ മുഴുവൻ കണ്ണോടിച്ചു. …. എൽവിസിനെ കാണാൻ ഇല്ല…. അയാൾ മുറിയിൽ നിന്നും പുറത്ത് പോയിരിക്കുന്നു…
അവൾ കണ്ണാടിയുടെ മുന്നിലേക്ക് ചെന്നു നിന്നു… തന്റെ നീളമുള്ള മുടി മുന്നിലേക്ക് ഇട്ട് ജട കളഞ്ഞു.. അതിനുശേഷം കുളി പിന്നൽ തെറ്റി, മുടിയുടെ തുമ്പ് കെട്ടിയിട്ടു… അതിന് ശേഷം പുറത്തേക്കു ഇറങ്ങി….
അവളുടെ കണ്ണുകൾ അറിയാതെ ആണെങ്കിലും എൽവിസിനെ തിരഞ്ഞു…. അവിടെ എങ്ങും കാണാൻ ഇല്ല… അവൾ മെല്ലെ താഴേക്ക് വന്നു… ആൽവിൻ അവിടെ പത്രം വായിച്ചു കൊണ്ട് ഇരിപ്പുണ്ടായിരുന്നു..
********
ഒരു നിഴൽ കണ്ട് ആണ് ആൽവിൻ മുഖം ഉയർത്തി നോക്കിയത്… ഗൗരിയെ കണ്ടതും ആൽവിന് എന്ത് പറയണം എന്നറിയാൻ പറ്റാതെ ആയി…. അയാൾ വാക്കുകൾക്കായി പരതി…
അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി അത് അനുസരണ ഇല്ലാതെ
ഒഴുകാൻ തുടങ്ങി….
“ഗൗരി… താൻ വിഷമിക്കാതിരിക്കൂ …ജീവിതത്തിൽ എല്ലാം നമ്മൾ കരുതും പോലെ തന്നെ നടക്കണമെന്നില്ല… സങ്കടപെടേണ്ട… എല്ലാം ശെരിയാകും… ”
തുടരും….