രചന – അക്ഷര
ഗൗരി കയ്യിലിരുന്ന കത്തി ഉപയോഗിച്ച് ജിത്തിന്റെ ശരീരത്തിലേക്ക് ആഞ്ഞു കുത്തി…
അവൾ ഭദ്ര കാളിയെ പോലെ മാറി കഴിഞ്ഞിരുന്നു….
കുത്തു കൊണ്ട ശേഷം വയറിൽ പൊത്തി പിടിച്ചു കൊണ്ട് അയാൾ പിന്നിലേക്ക് വീണു….
ഗൗരിയും താഴേക്കും… ….
********
എൽവിസ് സൂര്യനെല്ലി തറവാട്ടിലേക്ക് എത്തി….
പണിക്കാരോ ആരും തന്നെ ചുറ്റിനും ഉണ്ടായിരുന്നില്ല ….അത് അയാൾക്ക് ആശ്വാസമായി…
അയാൾ വാതിലിനു അടുത്തേക്ക് നടന്നു…
ബാക്കി ഉള്ളവർ തറവാടിന്റെ ഓരോ വശത്തേക്കും…
എല്ലാ വാതിലുകളും പൂട്ടിയിട്ടുണ്ടായിരുന്നു….
എന്തോ പ്രശ്നം ഉണ്ടെന്ന് അയാൾക്ക് മനസിലായി… ഒരു മനുഷ്യ ജീവി പോലും അവിടെ എങ്ങും ഉണ്ടായിരുന്നില്ല….
അപ്പോഴേക്കും ആൽവിനും എബിയും അവിടേക്കു ഓടി എത്തി….
വാതിൽ തുറക്കാൻ കഴിയാത്തത് കൊണ്ട് രണ്ട് പേർ ചേർന്നു വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറി…
അകത്തു ഓരോ വാതിലും പൂട്ടിയിട്ടുണ്ടായിരുന്നു… അയാളുടെ സംശയം ഇരട്ടിച്ചു… ….
അവർ ഓരോ മുറികളും തിരയാൻ തുടങ്ങി….
ആദി മുകളിലേക്കു കയറി പോയി….
അവൻ ഓരോന്നും ഫോണിൽ ഷൂട്ട് ചെയ്യാൻ തുടങ്ങി….
അടുക്കളയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ട് എൽവിസ് അങ്ങോട്ടേക്ക് പോയി…
അവിടെ കണ്ട കാഴ്ച്ച അയാളുടെ ശരീരം തളർത്തുന്ന പോലെ തോന്നി…
രക്തത്തിൽ കുളിച്ചു കിടക്കുകയാണ് ഗൗരിയും ജിത്തും…
അയാൾ ഓടി ഗൗരിയുടെ അടുത്തേക്ക് ചെന്നു … അവളെ കൈകളിൽ കോരിയെടുത്തു…
പെട്ടെന്ന് തന്നെ ഒരു തുണി എടുത്ത് അവളുടെ കൈ കെട്ടി… കുറേ രക്തംവാർന്നു പോയിട്ടുണ്ട്..
“മോളെ….’
“മോളെ…. ഗൗരി….. “അയാളുടെ കണ്ണുകൾ അത് കണ്ട് നിൽക്കാനാകാത്ത വിധം നിറഞ്ഞൊഴുകി.
“മോളെ എണീക്കടീ… “നിന്റെ ഇച്ചായൻ വന്നു…
അയാൾ അവളെ മുഖത്ത് തട്ടി വിളിച്ചു….
ഗ്ലാസിൽ കുറച്ച് വെള്ളം മുഖത്തേക്ക് കുടഞ്ഞു….
അവൾ ഒന്ന് ഞരങ്ങി….
“ഗൗരീ….” വീണ്ടും അയാൾ തട്ടി വിളിച്ചു…
മെല്ലെ അവൾക്കു ബോധം വന്നു തുടങ്ങി…
കണ്ണ് തുറന്നപ്പോൾ
എൽവിസിനെ കണ്ട അവൾ
ഇച്ചായാ …. എന്ന് വിളിച്ചു കൊണ്ട് കരഞ്ഞു…
sorry ഇച്ചായാ… … അവൾ കരയാൻ തുടങ്ങി….
അയാൾ അവളെ നെഞ്ചോട് ചേർത്ത് മുറുകെ പിടിച്ചു…
“ഇച്ചായാ…. ഞാൻ അവനെ കൊന്നു ഇച്ചായാ… !”
“ഏയ്…. “അയാൾ അവളെ നെഞ്ചോട് ചേർത്തു കൊണ്ട് പറഞ്ഞു….
“നീ ഒന്നും ചെയ്തിട്ടില്ല…. !”
അയാൾ അവളെ അവിടെ കിടത്തിയ ശേഷം
ജിത്ത്ന്റെ അരികിലേക്ക് പോയി…. മുറിവ് ആഴത്തിൽ ഇല്ല പക്ഷെ രക്തം ഒരുപാട് പോയിട്ടുണ്ട്..ബോധരഹിതനാണ് .
അപ്പോഴേക്കും ആൽവിൻ വന്നു….
“ആൽവി.. അവനെ എടുത്ത് വണ്ടിയിൽ ഇട്…!”
ആൽവിൻ പെട്ടെന്ന് തന്നെ ജിത്തിന്റെ മുറിവ് ഒന്ന് കെട്ടിയ ശേഷം അവനെ എടുത്ത് വണ്ടിയിലേക്ക് കിടത്തി…
എൽവിസ് ഗൗരിയെ കൈക്കുള്ളിൽ കോരി എടുത്ത് വണ്ടിയുടെ അടുത്തേക്ക് നടന്നു…തന്റെ മടിയിൽ കിടത്തി.. .
തറവാടിനുള്ളിൽ മുഴുവൻ പരിശോധിച്ച ശേഷം ആദിയും തിരികെ എത്തി….
അങ്ങനെ അവർ സൂര്യനെല്ലി തറവാട്ടിൽ നിന്നും ഗൗരിയേയും ജിത്തിനെയും കൊണ്ട് യാത്ര തിരിച്ചു….
******
അവർ ആൻ മരിയ ലൈഫ് മിഷൻ ഹോസ്പിറ്റലിന് മുന്നിൽ എത്തി…
ഇത്തവണ അവരെ വരവേറ്റത് ബ്രിയാൻ ആയിരുന്നു കൂടെ അന്നയും ഉണ്ട്..
അന്ന എൽവിസിനെയോ എൽവിസ് അന്നയെയോ ശ്രെദ്ധിച്ചില്ല…
അപ്പോൾ അവൾ ശെരിക്കും ഒരു ഡോക്ടർ ആയി മാറിയിരുന്നു…
പോലീസ് കേസ് ആയത് കൊണ്ട് തന്നെ ബ്രിയാൻ രഹസ്യമായി അവരെ അഡ്മിറ്റ് ചെയ്തു….
അവരെ ചെക്ക് ചെയ്ത ശേഷം അയാൾ പുറത്തേക്ക് വന്നു.
ജിത്തിന് കുഴപ്പമൊന്നുമില്ല കുറച്ച് കൂടുതൽ രക്തം വാർന്നു പോയിട്ടുണ്ട്…
സെഡേഷനിലാണ്….
അയാൾ എൽവിസിനോട് മാത്രമായി പറഞ്ഞു
i think its a rape attempt…
എൽവിസിന്റെ രക്തം തിളച്ചു….
അയാളുടെ മുഷ്ടി മുറുകി…..
കണ്ണുകൾ ചുവന്നു…
” നീ സമാധാനിക്ക്.. … !”ബ്രിയാൻ അയാളുടെ ചുമലിൽ തട്ടി
ഇപ്പൊ ഇത് നമ്മൾ നന്നായി ഹാൻഡിൽ ചെയ്യേണ്ട സമയമാണ് … ജിത്തു നമ്മുടെ കയ്യിലാണ്… എല്ലാവരും എല്ലാം അറിയുന്നതിന് മുൻപ് ഒക്കെ ആക്കണം…..
തറവാട്ടിൽ ആരും ഇല്ലാതിരുന്നത് കൊണ്ടല്ലേ നിങ്ങൾക്ക് ഗൗരിയെ രക്ഷപെടുത്താൻ കഴിഞ്ഞത്….!
“ഒരു ദിവസം കൂടി കഴിഞ്ഞെങ്കിൽ നീ ആലോചിച്ചു നോക്ക്… .. !
എൽവിസ് പിന്നെ ഒന്നും പറഞ്ഞില്ല…. അയാൾ തന്റെ ദേഷ്യം നിയന്ത്രിച്ചു….
“ഗൗരി ജിത്തിൽ ഉണ്ടാക്കിയ മുറിവ് ചെറുതാണ്…ഒരു പെൺകുട്ടി ആയത് കൊണ്ടാവാം……. !” അത് ഭാഗ്യമായി…
പക്ഷെ അവളുടെ മുറിവ് നല്ല ആഴമുള്ളതാണ്…. ഒരുപാട് രക്തം പോയിട്ടുണ്ട്….
ശെരിക്കും മരിക്കണമെന്ന് കരുതി തന്നെ ചെയ്തതാണ്… അതുകൊണ്ട് മുറിവ് deep ആണ്… അത് അവളെ പറഞ്ഞിട്ടും കാര്യമില്ല.. അവളുടെ ദേഹം മുഴുവൻ അവർ ഉപദ്രവിച്ചതിന്റെ പാടുകളാണ് ….
എൽവിസിന്റെ കണ്ണുകൾ നിറഞ്ഞു…..
“ഈ briyan നിനക്ക് ഉറപ്പ് തരുന്നു എൽവിചാ…. അവളെ നിനക്ക് ഞാൻ തിരിച്ചു തരും…!”
എൽവിസ് പെട്ടെന്ന് അയാളെ കെട്ടിപിടിച്ചു….
എൽവിസ് പാലയ്ക്കലേക്ക് വിവരം അറിയിച്ചു… അര മണിക്കൂറിനുള്ളിൽ എല്ലാവരും എത്തി… അബിയ കരച്ചിലാണ് സ്റ്റെല്ലയും…..
icu യിൽ ആയത് കൊണ്ട് ആർക്കും അകത്തേക്ക് കയറാനായില്ല….
എൽവിസ് icu വിന് മുന്നിലുള്ള കസേരയിൽ തന്നെ ഇരുന്നു…
അയാളുടെ നെഞ്ചിടിപ്പ് കൂടിയിരുന്നു.. ….
ഒരുനിമിഷം താൻ താമസിച്ചെങ്കിൽ ഗൗരിയുടെ അവസ്ഥ എന്താകുമായിരുന്നു….
എട്ട് മാസങ്ങൾക്ക് മുൻപ് ഇതേ ആശുപത്രിയിൽ താൻ ഒരു പരിചയവുമില്ലത്ത അവളെയും കൊണ്ട് വന്നിരുന്നു….
തന്നിൽ നിന്നും എത്ര നാൾ അകറ്റി നിർത്തി…. ഇപ്പൊ തന്റെ ഹൃദയം തുടിക്കുന്നത് പോലും അവൾക്ക് വേണ്ടിയാണ് ….
അയാൾ കഴിഞ്ഞു പോയ കാര്യങ്ങൾ എല്ലാം ഓർത്തു….. ഈ കഴിഞ്ഞ നിമിഷങ്ങളെയും…
എലിസയും അലിസും എല്ലാം വന്നിട്ടുണ്ട്….. സങ്കടം അടക്കി പിടിച്ചിരിക്കുകയാണ്…
ഹോസ്പിറ്റലിനുള്ളിൽ കരഞ്ഞു ബഹളം ഉണ്ടാക്കില്ലെന്ന നിബന്ധനയോടെയാണ് എല്ലാവരെയും കൊണ്ട് വന്നത്….
കുറച്ച് നേരം അയാൾ ചെയറിൽ തന്നെ ഇരുന്നു…. എപ്പോഴോ കണ്ണ് തനിയെ അടഞ്ഞു പോയി….
ഇന്നലെ മുഴുവൻ ഓട്ടമായിരുന്നു… എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണ്….ഓരോരുത്തരും ഓരോ സ്ഥലത്ത് ഇരിക്കുകയാണ്…
ചുമലിൽ ആരോ തൊട്ടപ്പോഴാണ് എൽവിസ് ഞെട്ടി ഉണർന്നത്…
ബ്രിയാൻ ആയിരുന്നു
“ബ്രിയാനെ… ഗൗരി..”.
” she is alright now…”പേടിക്കാനോന്നു മില്ല..
“നീ കയറി കണ്ടോ… ”
“നിന്റെ presence അവൾക്ക് ഗുണം ചെയ്യും….പിന്നെ ഉണർത്തേണ്ട… നല്ലവേദന ഉണ്ടാക്കും… deep wound ആണ്..!
അയാൾ പെട്ടെന്ന് തന്നെ അകത്തേക്ക് കയറി…
ബാക്കി ഉള്ളവരെല്ലാം അക്ഷമരായി പുറത്ത് തന്നെ ഇരുന്നു..
ബ്രിയാൻ എല്ലാവരെയും സമാധാനിപ്പിച്ച ശേഷം ജിത്തിന്റെ അടുക്കലേക്കു പോയി. .
എൽവിസ് അകത്തു കയറി….. ചെയർ ഗൗരിയുടെ അടുത്തേക്ക് നീക്കി ഇട്ട് ഇരുന്നു….
അവളുടെ കൈ തണ്ട പിടിച്ചു നോക്കി… അയാളുടെ കണ്ണ് നിറഞ്ഞു…
അവളുടെ ദേഹത്ത് അവർ ഉപദ്രവിച്ചതിന്റെ ഒരുപാട് പാടുകൾ ഉണ്ടായിരുന്നു…. അയാളുടെ രക്തം തിളച്ചു….
അയാൾ അവളെ ശല്യപെടുത്തിയില്ല. കുറേ നേരം ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…. ഒരുപാട് ക്ഷീണിച്ചിട്ടുണ്ട്… .പാവം ..
അയാൾ ചിലതെല്ലാം മനസ്സിൽ ഉറപ്പിച്ചു. .
… മെല്ലെ അയാളുടെ കണ്ണുകൾ അടഞ്ഞു….
പുലർച്ചെ ഗൗരിക്ക് ബോധം വീണു….
അവൾക്…നല്ല വേദന ഉണ്ടായിരുന്നു….
കഴിഞ്ഞ രാത്രിയെ പറ്റി അവൾ ആലോചിച്ചു…. അവൾ എൽവിസിനെ നോക്കി… കട്ടിലിൽ തല വച്ചു ഉറങ്ങുകയാണ്….
ഇങ്ങനെ ഇച്ചായനെ കാണണമെന്ന് താൻ ആഗ്രഹിച്ചിരുന്നില്ല…
ഇച്ചായന്റെ ആ പഴയ ഗൗരി ആവാൻ തനിക്ക് ഇനി കഴിയില്ലല്ലോ …
ജിത്തിനെ താൻ കൊന്നു എന്ന ചിന്ത അവളെ ഒരുപാട് വിഷമിപ്പിച്ചു…
അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി…
കണ്ണിൽ വെളിച്ചം തട്ടിയപ്പോഴാണ് എൽവിസ് ബെഡിൽ നിന്നും നിവർന്നത്…. അയാൾ ഗൗരിയെ നോക്കി…. അവൾ കരയുകയാണ്….
എന്താ മോളെ… ഒരുപാട് വേദന ഉണ്ടോ…
അയാൾ കട്ടിലിൽ അവൾക്ക് അരികിലായി ഇരുന്നു കൊണ്ട് ചോദിച്ചു….
ഇചായാ….. അവൾ കരഞ്ഞു കൊണ്ട് അയാളെ കെട്ടിപിടിച്ചു….
ജിത്തേട്ടനെ ഞാൻ കൊന്നു ഇച്ചായാ…..
ഒരു ഉറുമ്പിനെ പോലും ഞാൻ ഇതുവരെയും നോവിച്ചിട്ടില്ല …. ഈ കൈ കൊണ്ട്…. ഒരാളെ കൊന്നു ഞാൻ … എന്റെ അച്ഛനെയും മുത്തശ്ശിയേയും എല്ലാവരേം അവര് കൊന്നുകളഞ്ഞു… ഞാൻ അനാഥയായി..
“ഏയ്…. അങ്ങനെ പറയല്ലേ…. പിന്നെ ഈ ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നത്… !”അയാൾ അവളെ നെഞ്ചോട് ചേർത്തു കൊണ്ട് പറഞ്ഞു ….
” താൻ കരയല്ലേ…. അവന് ഒന്നും പറ്റിയില്ല….” അയാൾ കൂട്ടി ചേർത്തു..
അവൾ എൽവിസിനെ നോക്കി….
“അവനെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്….കുഴപ്പമൊന്നുമില്ല…നീ വിഷമിക്കണ്ട…. !”
“അങ്ങനെ ഒരു കളങ്കം നിന്റെ കയ്യിൽ ആയിട്ടില്ല…. !”എൽവിസ് പറഞ്ഞത് കേട്ട് ഗൗരി അയാളെ കെട്ടിപിടിച്ചു….
നമുക്ക് നാളെ തന്നെ വീട്ടിലേക്കു പോകാം…..ഇന്ന് വാർഡിലേക്ക് ഷിഫ്റ്റ് ചെയ്യും…. ഒരുപാട് ദിവസം ഇവിടെ കിടക്കണ്ട… പെട്ടന്ന് ഒക്കെ ആകും…. എന്റടുത്ത് അല്ലേ.. ! ഗൗരി പുഞ്ചിരികൊണ്ട് എൽവിസിന്റെ
ചേർന്നിരുന്നു…
ജിത്തിനെ ആദിയേയും എബിയെയും കൂടി ഏൽപ്പിച്ച ശേഷം എൽവിസ് പിറ്റേന്ന് തന്നെ ഗൗരിയെ വീട്ടിലേക്കു കൊണ്ട് പോയി…. എൽവിസ് നിർബന്ധിച്ചത് കൊണ്ട് ബ്രിയാൻ എതിർത്തില്ല…
തറവാട്ടിൽ എത്തിയ ഗൗരിയെ അബിയയുടെ മുറിയിലേക്ക് കൊണ്ട് പോവാൻ എൽവിസ് സമ്മതിച്ചില്ല….. ചാച്ചൻ എന്തുകൊണ്ടോ അതിനെ എതിർത്തില്ല….
വീട്ടിൽ എല്ലാവരും ഗൗരിയുടെ പരിചരണത്തിനുണ്ട്….
സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കുകയാണ് അവളെ…. എമി പോലും…. അത് അഡോണിസിന് വേണ്ടിയാണെങ്കിലും….
3, 4 ദിവസങ്ങൾ കഴിഞ്ഞു… ഗൗരി ശെരിയായി തുടങ്ങി… മുറിവുകളോക്കെ ഭേദമായി തുടങ്ങി..
ക്ഷീണം മാറി തുടങ്ങി….
എന്നാലും എൽവിസ് മുറിവിട്ട് പുറത്തിറങ്ങാൻ അവളെ അനുവദിച്ചിരുന്നില്ല….
അബിയ മിക്കപ്പോഴും അവളുടെ ഇച്ചേച്ചിയുടെ കൂടെ തന്നെയാണ്… എന്തിനും സഹായത്തിന് അവളുണ്ട്.. ….
അതുകൊണ്ട് ഗൗരിയെ എൽവിസിന് തനിച്ചു കിട്ടിയിരുന്നില്ല….
അതിൽ എൽവിസിന് നിരാശ ഉണ്ടായിരുന്നു…. അബിയയോട് ചെറിയ ഒരു അമർഷവും…. അത് ഗൗരിക്ക് മനസിലായി…
അവൾ പതിയെ ബെഡിൽ നിന്നും എണീറ്റു തുടങ്ങി…
എൽവിസിന്റെ സാനിധ്യം അവളുടെ മനോബലം കൂട്ടിയിരുന്നു .. അവൾ എല്ലാം മടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…
ഒരു ദിവസം ഗൗരി തനിച്ചായിരുന്ന സമയത്ത് എൽവിസ് അവളോട് പറഞ്ഞു…
“ഇനി ഞാൻ കുറച്ച് തീരുമാനങ്ങൾ എടുക്കും…. അത് നീ അനുസരിക്കണം .. !
ഗൗരി തലയാട്ടി…
“ഇച്ചായാ ജിത്തേട്ടൻ… ” ഗൗരി തല താഴ്‌ത്തി…
“രാവിലെ നീ എന്നെ ദേഷ്യം പിടിപ്പിക്കരുത്… !”
അവളുടെ മുഖം വാടിയത് കണ്ട് അയാൾ പറഞ്ഞു..,
“അതെല്ലാം വിട്ടേക്ക്…ഞാൻ പറയുന്നത് മാത്രം കേട്ടാൽ മതി… ”
“മനസിലായോടീ… !”
അയാൾ തന്റെ കലിപ്പൻ മൂഡ് അഭിനയിച്ച് മീശ പിരിച്ചു കൊണ്ട് ചോദിച്ചു….
ഗൗരി പുഞ്ചിരിച്ചു…
അത് കണ്ട് കണ്ണിൽ ആ പഴയ കുസൃതി ഒളിപ്പിച്ചു കൊണ്ട് അയാൾ അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു…
“മോൾക്ക് ഇവിടെ ഇനി ഒരേയൊരു ജോലിയെ ഉളളൂ … ഈ എൽവിസിനെ സ്നേഹം കൊണ്ട് മൂടുക…. !
” ഇപ്പൊ വേറെ ഭാരിച്ച ഉത്തരവാദിത്തം ഒന്നും എടുക്കണ്ട കേട്ടോ ..അതിന് മോള് ആയിട്ടില്ല ആവുമ്പോ ചേട്ടൻ പറയാം…!”
അത് കേട്ട് ഗൗരി പുഞ്ചിരിച്ചു…
“പിന്നെ ഈ സൺഡേ നമ്മുടെ കല്യാണമാണ്…. !”
“ഈ സൺഡേയോ…. ”
“മം.. അന്ന് തീരുമാനിച്ച അതേ ദിവസം… !”
“അത് പിന്നെ ഇനി എപ്പോഴാ… !ഗൗരി ആകെ ടെൻഷനിൽ ആയി….
അയാൾ അവളുടെ കവിളിൽ പിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു…
“അതല്ലേ ഞാൻ പറഞ്ഞത് എന്റെ സുന്ദരികുട്ടി ഒന്നും അറിയണ്ട എന്ന് വിവാഹ സ്വപ്നങ്ങളും കണ്ട് എന്നെയും സ്നേഹിച് ഇവിടെ ഇരുന്നാൽ മതി ….കല്യാണം കഴിക്കാൻ സമയമാകുമ്പോൾ ഞാൻ വന്നു വിളിക്കാം….. ” എന്താ….. !ഗൗരി പുഞ്ചിരിച്ചു…
അയാൾ ചിരിച്ചു കൊണ്ട് പുറത്തേക്കു പോയി….
തുടരും…..

by