18/04/2026

അവൾ : ഭാഗം 20

രചന – അക്ഷര

“ചാച്ചാ… ചാച്ചൻ… ചാച്ചന്റെ ഈ  അന്നകുട്ടിയെ തല്ലിയോ  ….!”

പിന്നെയാണ് എല്ലാവർക്കും കാര്യം മനസിലായത്… കോശി അന്നയെ തല്ലി യിരിക്കുന്നു…. !

*********
അന്ന മുഖത്തിന്റെ അടികൊണ്ട വശം  പൊത്തിപിടിച്ചു നിൽക്കുകയാണ്….

അവളുടെ കണ്ണുകൾ ചുവന്നിരുന്നു ..

“പിന്നെ നീ എന്താ അന്ന  വിചാരിച്ചത്…. !

“നീ ഏതുവരെ പോകുമെന്നറിയാൻ  വേണ്ടിയാണ് ഞാൻ കാത്തു നിന്നത്….! ”

“നിന്നെ പോലൊരു പെണ്ണ് തന്നെയല്ലേ  ഗൗരിയും  ….”

“എന്താണ് എവിടെയാണ് പറയേണ്ടത് എന്ന സ്ഥാലകാല ബോധം ഇല്ലാതായോ നിനക്ക് ….. !”

“നിന്നെ ഇതുവരെ ഞങ്ങൾ  ആരും വേദനിപ്പിച്ചിട്ടില്ല….! ”

“നിന്റെ പപ്പയ്ക് ഈ കുടുംബത്തോടു  വെറുപ്പുണ്ട്…..  അത് എനിക്ക് മനസിലാവും !.  …”

“പക്ഷെ നിനക്ക്…. “അയാൾ ഒന്ന് നിർത്തിയ ശേഷം തുടർന്നു

“ഈ പാലക്കൽ തറവാട്ടിലെ സന്തതി  തന്നെയല്ലേ നീയും…!”

“എങ്ങനെ കഴിയുന്നു മോളെ നിനക്കിങ്ങനെ …. ”

“ഞാൻ ഏറ്റവും കൂടുതൽ വാത്സല്യം കാണിച്ചിട്ടുള്ളത്‍ നിന്നോട് ആണ്… ”

എന്റെ എൽവിച്ചനോട് പോലുമില്ല….! (എൽവിസിന്റെ മുഖത്ത് നോക്കാതെയാണയാൾ പറഞ്ഞത് )

ഇഷ്ടപെട്ടതെല്ലാം നിന്റേത്  മാത്രമായിരിക്കണമെന്ന നിന്റെ വാശി എന്ന് മാറും അന്നേ…,! (ഇത്‌ കേട്ട് റോസ് മേരി യുടെ കണ്ണുകൾ നിറഞ്ഞു  …. അത് കാണുമ്പോൾ തന്നെ മനസിലാകും അവർ അന്നയുടെ ഈ സ്വഭാവം കാരണം ഒരുപാട് വിഷമിക്കുന്നുണ്ട് എന്ന്…  )

“ആർക്കെങ്കിലും സഹിക്കാൻ പറ്റുന്നതാണോ നീ എന്റെ എൽവിച്ചനോട് ചെയ്തത് ….!”

“വിവാഹ ദിവസം താലി കെട്ടിന്റെ സമയത്തല്ലേ നാടും നാട്ടാരും നോക്കി നിൽക്കെ  നിന്റെ പപ്പയുടെ വാക്കുംകേട്ട് ഈ നിൽക്കുന്ന ബ്രിയാന്റെ കയ്യും പിടിച്ചു എന്റെ എൽവിച്ചനെ വേണ്ട എന്ന് പറഞ്ഞ് നീ ഇറങ്ങിപ്പോയത്….
അന്നത്തെ എൽവിസിന്റെ മാനസികാവസ്ഥയെ പറ്റി നീ ചിന്തിച്ചിട്ടുണ്ടോ…. ”

“എൽവിസിനോടുള്ള അടങ്ങാത്ത  ഇഷ്ടം നിന്റെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട്… !”

“അങ്ങനെയുള്ള നീ ഇവനോടൊപ്പം പോയതിന്  നിന്റെ കയ്യിൽ ന്യായീകരണം ഉണ്ടോ… അന്നാ..!”

“അന്ന് നിന്റെ കിള്ളിക്കാട്ട് കുടുംബത്തെ മുഴുവൻ പച്ചയ്ക്കു കത്തിയ്ക്കാൻ ഇറങ്ങിയതാ എന്റെ എൽവിച്ചൻ… !”

“എന്റെ വാക്കിന് വില കല്പിക്കുന്നത് കൊണ്ടാണ്,  അവൻ അതിൽ നിന്നും പിന്തിരിഞ്ഞതും നിന്റെ തന്തയും വല്യപ്പച്ചനും ഒക്കെ ഇന്ന് ജീവിച്ചിരിക്കുന്നതും… !

“അതിന് ശേഷം  എന്റെ കുഞ്ഞിന്റെ മുഖത്തു നേരെ  നോക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല … നിനക്ക് അറിയോ അന്നാ അത്…, ! ”

“പിന്നെ  എന്നെങ്കിലും നീ എൽവിച്ചന്റെ  കാര്യം  അന്വേഷിച്ചോ … ഇല്ലല്ലോ…. ഇപ്പൊ അവനു ഒരു പെണ്ണിനെ ഇഷ്ട്ടപ്പെട്ടു എന്ന്  പറഞ്ഞപ്പോ മാത്രം നിനക്ക് എന്താ ഇത്ര ചൊറിച്ചില്… !”.

“നിന്റെ സ്വഭാവ വൈകല്യം ആണ് അന്ന അത്…” “നീ ഇഷ്ടപ്പെട്ടു..  എന്ന ഒറ്റ കാരണം കൊണ്ട് എൽവിസിന് മറ്റൊരാളെ മിന്നുകെട്ടാൻ പറ്റില്ല  എന്ന് പറയുന്നത്… ”

“എന്റെ ഭാഗത്താണ് തെറ്റ്… ”
കിള്ളിക്കാട്ട് തറവാട്ടിൽ നിന്നും നീ എൽവിച്ചന്റെ ഭാര്യയായി ഈ കുടുംബത്തിലേക്ക് വന്നാൽ നിന്റെ ഈ സ്വഭാവതിന് മാറ്റമുണ്ടാകുമെന്ന് ഞാൻ കരുതി….,”

എന്റെ ചെറുമകളെ നേർവഴിക്കു കൊണ്ട് വരാമെന്ന എന്റെ വ്യാമോഹം….!

“എന്റെ  നിർബന്ധം കൊണ്ട് മാത്രമാണ് അവൻ നിന്നെ സ്വീകരിക്കാമെന്ന് സമ്മതിച്ചത്… അതറിയോ നിനക്ക്…. !”

“അതിനു ശേഷമാണ്  അവന്റെ എല്ലാം സങ്കല്പങ്ങളും മാറ്റി വച്ചു  അവന്റെ പെണ്ണായി നിന്നെ സങ്കല്പിച്ചു തുടങ്ങിയത്….”

ഇതെല്ലാം കേട്ട് അവിടെ നിന്നവർ എല്ലാം എൽവിസിനെ നോക്കി…
അയാളുടെ കണ്ണുകൾ നിറഞ്ഞു….
അന്നയാകട്ടെ കത്തി ജ്വലിക്കുന്ന ദേഷ്യത്തിലാണ്….

“പിന്നെ എൽവിസിന്റെയും ഗൗരിയുടെയും കാര്യം…അതിൽ  നീ ഇടപെടേണ്ട ആവശ്യമില്ല അന്നാ… അത് അവർ തന്നെ നോക്കിക്കൊള്ളും…. !”

“അവൾക്കവനെയും അവനവളെയും ഇഷ്ടമാണെങ്കിൽ അവർ തന്നെ ഒരുമിച്ചു ജീവിക്കും…. !”

“ജാതിയോ മതമോ കുലമോ  ഗോത്രമോ ഒന്നും എനിക്ക് പ്രശ്നമല്ല …. !”

“ഒരിക്കൽ എന്റെ നിർബന്ധത്തിനു വഴങ്ങി അവൻ നിന്നെ സ്വീകരിക്കാൻ തയാറായി…. ”

“ഇപ്പൊ അവന്റെ ഇഷ്ടത്തിന് അവൻ ഒരു പെൺകുട്ടിയെ  സ്വീകരിച്ചു…. !”

“അന്നാ നീ ഇനിയെങ്കിലും മനസിലാക്കണം മോളെ  നീ പാലയ്ക്കൽ തറവാട്ടിലെ കൂടി സന്തതിയാണ്…!”

“നിന്റെ പപ്പപറയുന്നത് എല്ലാം ശെരിയാണെന്നു കരുതരുത്….!”

“പപ്പയെ അനുസരിക്കുന്നത് എല്ലാം നല്ലത് തന്നെയാ… ”

“പക്ഷെ സ്വന്തം ജീവിതം തന്നെ വച്ച്  കളിക്കരുത്……! ”

ഒന്ന് ശാന്തമായശേഷം അവളോട് പറഞ്ഞു….

“നിന്റെ പപ്പയോടും എൽവിസിനോടും ഉള്ള അമിതമായ obsession നീ മതിയാക്കണം അന്നാ … അത് നിന്നെ ഒരു  മുഴുഭ്രാന്തിയാക്കും…. ”

“എത്രയും പെട്ടെന്ന് നീ ഒരു കൗണ്സിലിങ്ങിന് പോണം….മോളെ ”

“നീ ഒന്ന് മൂളിയാൽ മതി…..   നിന്നെ ഞങ്ങൾ കൊണ്ടുപോകാം… ”

“നിന്റെ മമ്മ പോലും നിന്റെ പപ്പയെ  കൂടുതൽ സ്നേഹിക്കുന്നത് നിനക്ക് ഇഷ്ടമല്ല ….”

(റോസ് മേരി മുഖം പൊത്തി കരയാൻ തുടങ്ങിയിരുന്നു…. )

“നീ മാത്രമാണ് മാറാൻ ഉള്ളത് അന്നാ… “.

എൽവിസ് നിന്നിൽ നിന്നും പോയി കഴിഞ്ഞിരിക്കുന്നു….

അവൻ ഇപ്പൊ  ഗൗരിയുടെ സ്വത്താണ്… …

“നീയും അതുപോലെ തന്നെ ഇപ്പൊ ബ്രിയാന്റെ ഭാര്യയാണ്…. ഒരു നല്ല ഭാര്യ ആയിരിക്കണം നീ….”

“നിന്നോട് ഇതുവരെ ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല…..”

“ഇപ്പൊ ഞാൻ പറയുകയാണ്., എല്ലാം മനസിലാക്കി ഇവിടെ നിൽക്കാമെങ്കിൽ മാത്രം നിനക്ക് ഇവിടെ കുറച്ച് ദിവസം കഴിയാം… !”

“അല്ലെങ്കിൽ ഈ നിമിഷം നിന്റെ കെട്ടിയോനേം കൊണ്ട് ഇവിടന്ന്  ഇറങ്ങണം…ഇനി നീ പോയെന്നു കരുതി ആരും അങ്ങോട്ടേക്ക് തിരക്കി വരില്ല പണ്ടത്തെ പോലെ…   ”

എന്നിട്ട് റോസ് മേരിയോട്  ആയി പറഞ്ഞു

“ക്ഷമിക്ക് റോസേ …
ഒരിക്കലും ലഭിക്കാത്ത  അന്നയുടെ   ആത്മാർത്ഥയ്ക്ക് വേണ്ടി എന്റെ കുഞ്ഞിനെ  എനിക്ക് ഇനിയും വേദനിപ്പിക്കാൻ കഴിയില്ല…. ”

(അത് പറഞ്ഞു തീർന്നതും എൽവിസ്  വന്നയാളെ കെട്ടിപിടിച്ചു )
“ചാച്ചാ …. ഷമിക്ക് ചാച്ചാ എന്നോട്….”

ഞാൻ ചാച്ചനോട് ദേഷ്യം കാണിക്കാൻ   പാടില്ലായിരുന്നു ….

രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു….

“സാരമില്ലടാ മോനെ …..”

“നീ ഏതായാലും എന്നോട് സംസാരിച്ചല്ലോ  …”

” നിനക്ക് എങ്ങനെ തോന്നിയടാ മോനെ എന്തിന്റെ പേരിലായാലും  എന്നെയും ഈ കുടുംബത്തെയും ഉപേക്ഷിച്ചു കണ്ട നാട്ടിൽ പോയി നില്കാൻ ….. ”

“ഈ ചാച്ചന്റെ  ശക്തി മുഴുവൻ നീ അല്ലേടാ …. ”

മരിയ ഒന്നും മിണ്ടാതെ നിൽക്കുകയാണ്…..

അവൾ ബ്രിയാനെ നോക്കാതെ   അവളുടെ റൂമിലേക്ക്‌ പോയി   .

ബ്രിയാൻ അന്നയെ ഒന്ന് നോക്കിയ ശേഷം കാർ എടുത്തു പുറത്തേക്കു പോയി…

ചാച്ചനും എൽവിസും തമ്മിലുള്ള പ്രശ്നം തീർന്നത് തന്നെ എല്ലാവരുടെയും സന്തോഷിപ്പിച്ചു…

അതുകൊണ്ട് അതിനിടയിൽ ഗൗരിയോടുള്ള അകൽച്ച എല്ലാവരും മറന്നിരുന്നു…..

തുടരും….