The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അക്ഷര
“ആ… മോൻ പോയി കിടന്നുറങ്… അധികം മഞ്ഞു കൊള്ളണ്ട… !
***********
ഗൗരി എന്തൊക്കെയോ ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു….. നിദ്രാ ദേവി തന്നെ കടാക്ഷിക്കുന്നു കൂടിയില്ല …എൽവിസ് ചോദിച്ചത് കൂടി ആയപ്പോൾ പിന്നെ ആകെ അസ്വസ്ഥമാണ് മനസ്…
“ശേ… നാണക്കേട് ആയല്ലോ….അയാളെ തിരയണ്ടായിരുന്നു അപ്പോൾ.. ”
“ആലീസമ്മ എല്ലാവരുടെയും മുന്നിൽ വച്ച് അങ്ങനെ പറയുമെന്ന് കരുതിയില്ല … ”
“അയാളെന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്…. ”
” ഒന്നാമതെ കാണ്ടാമൃഗത്തിന്റെ സ്വഭാവം
ആണ്….എന്താണ് എപ്പോഴാണ് പറയുക എന്നറിയാൻ പറ്റില്ല…. ഇനി എങ്ങനെ ആ മുഖത്ത് നോക്കും….””
ഇങ്ങനെ എല്ലാം ആലോചിച്ചു കിടന്നപ്പോൾ എൽവിസ് റൂമിലേക്ക് വന്നു ….
എൽവിസ് വന്നെന്ന് മനസ്സിലായതും ഗൗരി പെട്ടെന്ന് തന്റെ കണ്ണുകൾ ഇറുകെ അടച്ചു….
അത് മനസിലാക്കിയ എൽവിസ് കുറച്ച് നേരം അവളെ നോക്കി മിണ്ടാതെ അവിടെ തന്നെ നിന്നു….
ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോ ഗൗരി കണ്ണുകൾ തുറന്നു ….
തന്നെ നോക്കി നില്കുന്ന എൽവിസിനെ കണ്ടവൾക്ക് അത്ഭുതം തോന്നി ….എന്ത് തിളക്കമാണ് ആ കണ്ണുകൾക്ക് … പക്ഷെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ല…
അയാൾ അവളെ ഒന്നുകൂടി നോക്കിയിട്ട് ബെഡിലേക്കു നടന്നു….
കുറച്ച് നേരം കണ്ണ് തുറന്ന് കിടന്ന് രണ്ടുപേരും തങ്ങളുടെ ജീവിതത്തെ പറ്റി
ആലോചിച്ചു .. എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു….
*******
അതിരാവിലെ ഉണർന്നു ഗൗരി…. പ്രഭാത വന്ദനം ഒക്കെ കഴിഞ്ഞ് സോഫയിൽ നിന്നും എഴുന്നേറ്റു … താനെന്നും അതിരാവിലെ എഴുന്നേൽക്കാറുണ്ട് …. ചെറുതിലെ ഉള്ള ശീലമാണ്….
മുത്തശ്ശി പഠിപ്പിച്ചതാണ്… അല്ലെങ്കിലും മുത്തശ്ശി പഠിപ്പിച്ച കുറച്ച് ശീലങ്ങൾ ആണ് തനിക്ക് ഇപ്പൊ കൈ മുതലായി ഉള്ളത്..
ഗൗരി എൽവിസിനെ നോക്കി… ഉറങ്ങുകയാണ്…. എന്ത് ശാന്തതയാണ് ആ മുഖത്ത്….തന്നെ പോലെ തന്നെ എൽവിസിനേയും എന്തൊക്കെയോ അസ്വസ്ഥമാക്കിയിരുന്നു എന്ന കാര്യം ഇതിനോടകം അവൾക്ക് മനസിലായി…
അങ്ങനെ ആലോചിച്ചു നിന്ന ശേഷം എൽവിസ് വാങ്ങി കൊണ്ട് വന്ന സാരി എടുത്തു…
ഡ്രസ്സ് ഒക്കെ എടുക്കാൻ അറിയാം…..
സാരിയെ ഒന്ന് നോക്കിയ ശേഷം ആ നോട്ടം എൽവിസിലേക്കു പോയി….
തന്റെ സാരിയുടെ ബ്ലൗസും ആയി സാരി
match ആവുന്നുണ്ട്…അവൾ അതും കൊണ്ട് ഫ്രഷ് ആകാൻ ആയി പോയി ..
******
എൽവിസ് കുറച്ച് ലേറ്റ് ആയി ആണ് എഴുന്നേറ്റത്….
ഉണർന്ന ഉടനെ അയാൾ ഗൗരി കിടക്കുന്ന ഭാഗത്തേക്ക് നോക്കി…
അവൾ അവിടില്ല… എഴുന്നേറ്റിരുന്നു…
പ്രാർത്ഥനയും പൂജയും ഒക്കെ കഴിഞ്ഞ് ഇവൾ നേരത്തെ എഴുന്നേറ്റോ എന്ന് ആലോചിച്ചു കൊണ്ട് അയാൾ ബെഡിൽ നിന്നും പുറത്തേക്കു ഇറങ്ങി…
ഇന്ന് ഇനി വർക്ക് ഔട്ട് വേണോ എന്ന് ചിന്തിച്ചു മടിപിടിച്ച് കൊണ്ട് അയാൾ ബാൽക്കണിയിലേക്കു നടന്നു….
മനസ് ആകെ അസ്വസ്ഥമാണ്…. എന്തൊക്കെയോ വേണ്ടാത്ത ചിന്തകൾ…
*******
കുറച്ച് സമയം കഴിഞ്ഞ് ഗൗരി ഡോർ തുറന്നു പുറത്തേക് ഇറങ്ങി… സാരി ഉടുത്തിട്ടുണ്ട് . അവൾ കണ്ണാടിയുടെ മുന്നിലേക്ക് വന്നു നിന്നു …..
ഈ സമയം എൽവിസ് ബാൽക്കണിയിൽ നിന്നും റൂമിലേക്ക് വന്നു…എൽവിസ്
വരുന്ന കണ്ട് ഗൗരി അയാളെ നോക്കി… അയാൾ തന്നെ നോക്കുന്നത് കണ്ട് ഗൗരി തന്റെ മിഴികൾ മാറ്റി…
ഈ സമയം എൽവിസിന്റെ മനസിലെ ചിന്തകൾ കടിഞ്ഞാൺ ഇല്ലാത്ത പട്ടം പോലെ പറന്ന് നടന്നിരുന്നു….
അയാൾക്ക് അവളെ വെണ്ണ കല്ലിൽ കൊത്തി വച്ച സ്ത്രീ രൂപം പോലെ തോന്നി…
എന്ത് സുന്ദരിയാണവൾ… !
ഒരു പക്ഷെ കവി ഭാവനെയാക്കാൾ സുന്ദരി…. !
താൻ വാങ്ങികൊടുത്ത സാരി അവൾക് നന്നായി ചേർന്നുണ്ട്. ….
ഒരു അലങ്കാരങ്ങളും ഇല്ല ആ മുഖത്ത്…
വളരെ അലസമായിട്ടാണ് സാരി ഉടുക്കുന്നത് പോലും … അതുപോലും അവളുടെ മാറ്റു കൂട്ടുന്നുണ്ട്…
ഈറൻ മുടി മുൻപിൽ ഒരു വശത്തേക്ക് കിടക്കുന്നുണ്ട് .. അതിൽ നിന്നും ഇറ്റു വീഴുന്ന വെള്ളം ഇടുപ്പിന്റെ താഴ്ഭാഗം മുഴുവൻ നനച്ചിട്ടുണ്ട്..
താൻ ഇത് എന്താണ് ചിന്തിക്കുന്നത് എന്ന ബോധം വന്ന ഉടനെ എൽവിസ് തന്റെ കണ്ണുകളെ അവളിൽ നിന്നും മാറ്റി….
ഗൗരി അയാളെ ഒന്ന് കൂടി നോക്കിയിട്ട് കിച്ചണിലേക്കു നടന്നു ….
******
കിച്ചണിൽ ചെന്നപ്പോ തന്നെ എൽവിസിനുള്ള ചായ കൊടുത്തു കൊണ്ട് സ്റ്റെല്ല പറഞ്ഞു..
“മോളെ… നല്ല പോലെ തല തോർത്ത് കേട്ടോ… അല്ലെങ്കിൽ തല നീരിറങ്ങും..
മോള് എണ്ണ കാച്ചിയാണോ തേയ്ക്കാറുള്ളത് അവൾ അല്ലെന്നു തലയാട്ടി…. ഇനി അമ്മച്ചി എണ്ണ കാച്ചി തരാം കേട്ടോ … ഇപ്പൊ മോള് കുറച്ച് രാസനാദി പൊടി തലയിൽ തിരുമ്മിക്കോ … പനി പിടിക്കണ്ട….വെള്ളം മാറി കുളിക്കുന്നത് അല്ലേ.. !
അങ്ങനെ പറഞ്ഞു കൊണ്ട് അവർ കുറച്ച് രാസനാദി പൊടി എടുത്ത് അവളുടെ തലയിൽ തിരുമ്മി കൊടുത്തു..
അവളുടെ കണ്ണ് നിറഞ്ഞു…. അവൾ അവരെ തന്നെ നോക്കി നിന്നു….
എന്ത് നല്ല സ്ത്രീയാണ് എൽവിസിന്റെ അമ്മച്ചി… ശെരിക്കും അവരുടെ മരുമകൾ ആയി വരുന്നവൾ ഭാഗ്യം ചെയ്തത് തന്നെയാ … ഇങ്ങനെ ആലോചിച്ചു നിന്ന ശേഷം അവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു
കൊണ്ട് ചായ കപ്പ് കയ്യിൽ നിന്ന് വാങ്ങി റൂം ലക്ഷ്യമാക്കി നടന്നു….
ഗൗരി ചായ കൊണ്ട് വന്നു എൽവിസിന് കൊടുത്തു…..അവളുടെ കയ്യിൽ നിന്നും ചായ കപ്പ് വാങ്ങി എന്നിട്ട് അവളെ നോക്കികൊണ്ട് പറഞ്ഞു
“ആ… അപ്പൊ ഞാൻ പറയാതെ തന്നെ ഇതെല്ലാം ചെയ്യാൻ അറിയാം അല്ലേ….. !”
ഗൗരി ഒന്നും പറഞ്ഞില്ല അയാളെ ഒന്ന് നോക്കിയ ശേഷം പോകാനായി തിരിഞ്ഞു….
“ഡീ…..” അയാൾ വിളിച്ചു.
അവൾ എന്താ എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി…
അവളോട് പറയാൻ മറ്റൊന്നും ഇല്ല….
പക്ഷെ അവളെ കുറച്ച് നേരം കൂടി അവിടെ നിർത്താൻ അയാൾ ആഗ്രഹിച്ചു.. ..
അതുകൊണ്ട് ചോദിച്ചു…
“നീ എന്താ എന്നെ രാവിലെ വിളിക്കാതിരുന്നത്… !”
“എന്നോട് പറഞ്ഞില്ലല്ലോ വിളിക്കണമെന്ന്…. ” അവൾ തന്റെ കണ്ണുകൾ താഴ്ത്തികൊണ്ട് മറുപടി പറഞ്ഞു.
“ഭാര്യയുടെ ഉത്തരവാദിത്തം അല്ലേ ഭർത്താവിനെ സമയത്ത് വിളിച്ചു ഉണർത്തേണ്ടത്…!”
“അതാരെങ്കിലും പറഞ് തരണോ … ഇതൊന്നും നിനക്കറിയില്ലേ….!”
അവളെ ചൊടിപ്പിക്കാൻ ആയി പറഞ്ഞു….
അവൾ മുഖം കൂർപ്പിച്ചു അയാളെ നോക്കി …. ഒരു ചെറു ചിരിയോടെ ചായ കുടിച്ച ശേഷം കപ്പ് കൊടുത്തിട്ടു അയാൾ ഫ്രഷ് ആകാനായി പോയി…ഗൗരി താഴേക്കും…
********
ഗൗരി കിച്ചണിലേക്കു നടന്നു… പെട്ടെന്നാണ് “ഇച്ചേച്ചി…….. “എന്നുള്ള ഒരു വിളി കേട്ടത്… തന്നെ അബിയ മാത്രം ആണ് അങ്ങനെ വിളിക്കാറുള്ളത് പെട്ടെന്ന് ഒരു പുരുഷ ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി
ആൽവിൻ !!!!!!!
ഗൗരി ആകെ അമ്പരന്ന പോലെ
നിൽക്കുകയാണ്…
അത് പക്ഷെ ആൽവിന് മനസിലായി…
അത് അവൻ പുറത്ത് കാണിച്ചില്ല…
“ഇവൻ ഇത് എന്ത് ഭാവിച്ചാ…..” എന്ന അർത്ഥത്തിൽ അവൾ ആൽവിനെ നോക്കി ….ഇന്നലെ രാവിലെ കൂടി വലിയ മുത്ത്യപ്പൻ ചമഞ് തന്നെ ഉപദേശിച്ചത് അല്ലേ
…!
തുടരും…..