The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അക്ഷര
കുറച്ച് നാൾ കഴിഞ്ഞപ്പോൾ നാടുവിട്ടു പോയിരുന്ന ദേവകിയുടെ സഹോദരനായ ദേവ ദത്തൻ തിരിച്ചെത്തി… കൂടെ അദ്ദേഹത്തിന്റെ മകനായ ഇന്ദ്രജിത്തും….
*******-
പെങ്ങൾക്ക് കൂട്ടായി സഹോദരനും കൂടി എത്തിയപ്പോൾ ഗൗരിയുടെ ജീവിതം ആകെ അവതാളത്തിലായി….
നല്ലവനായ രാമഭദ്ര തിരുമനസ് ദേവകിയെയും മകളെയും കൈവിട്ടിരുന്നില്ല…. സ്വന്തം മകൾ അല്ലായിരുന്നിട്ട് കൂടി മകളെ പോലെ തന്നെ ആ കുഞ്ഞിനേയും സ്നേഹിച്ചു ….
അദ്ദേഹം ദേവകിയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് വലിയ ആഘോഷമായി നടത്തുകയും മകളുടെ അനുജത്തിയായി കണ്ടുകൊണ്ട് കുഞ്ഞിന് ദേവനന്ദ എന്ന് പേരിടുകയും ചെയ്തു…
അതിനു ശേഷം ദേവനന്ദയുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി സ്വത്തിന്റെ ഒരു വിഹിതം അവളുടെ പേരിൽ എഴുതി വച്ചു….
എന്നിട്ട് തന്റെ അനുജത്തിയായി കാണണമെന്നും അവളെക്കൂടി സംരക്ഷിക്കണമെന്ന് അദ്ദേഹം ഗൗരിയോട് ആവശ്യപ്പെട്ടു.. ….
രാമഭദ്ര തിരുമനസിന്റെ സ്വഭാവമായിരുന്നു ഗൗരി നന്ദയ്ക്കും…
അവൾക്ക് അനുജത്തിയെ ജീവനായിരുന്നു….
അവൾ ദേവകിയെ ചെറിയമ്മ എന്ന് വിളിച്ചു തുടങ്ങി….
തമ്പുരാന്റെ മരണം വരെ ഗൗരിക്ക് ഒരു കഷ്ടപ്പാടും ഉണ്ടായിരുന്നില്ല ….
തമ്പുരാന്റെ പെട്ടെന്ന് ഉള്ള മരണം ഗൗരിയെ അനാഥയാക്കി…
ദേവകിയുടെ സ്വഭാവം ഗൗരിയുടെ ഭാവിക്ക് ദോഷം ചെയ്യമെന്ന് മനസിലാക്കിയ ഒരാൾ കൂടി ഉണ്ടായിരുന്നു ആ തറവാട്ടിൽ ….
ഭാഗീരഥി തമ്പുരാട്ടി രാമഭദ്രൻ തമ്പുരാന്റെ അച്ഛമ്മ….
പഴമക്കാർ ആയത് കൊണ്ടായിരിക്കും അവർ അത് പെട്ടന്ന് മനസിലാക്കി…
ഭാഗീരഥി തമ്പുരാട്ടിയുടെ ആവശ്യപ്രകാരമാണ് രാമഭദ്ര തിരുമനസിന്റെ ഭൂരി ഭാഗം സ്വത്തുക്കളുടെയും അവകാശം മരണത്തിനു മുൻപ് തന്നെ ഗൗരിക്ക് എഴുതി വച്ചത് …
തന്റെ മകന് എന്തെങ്കിലും സംഭവിച്ചാൽ സ്വത്തുക്കളെല്ലാം ഭാര്യയായ ദേവകിക്ക് വന്നു ചേരുമെന്നും ഗൗരി അനാഥയാകുമെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു….
തമ്പുരാന്റെ മരണ ശേഷം ഗൗരിയെ അവർ ഒരുപാട് കഷ്ടപ്പെടുത്തി….
തമ്പുരാൻ ജീവിച്ചിരുന്നപ്പോൾ തറവാട്ടിൽ എനിക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു ….
അച്ഛനോടൊപ്പം ഞാനും അവിടെ പോകും …
അന്നെന്റെ കളിക്കൂട്ടുകാരി ഗൗരി തമ്പുരാട്ടിയായിരുന്നു.. ….
എന്നേക്കാൾ കുറച്ച് കൂടി ചെറുതായിരുന്നു അവൾ ..
തമ്പുരാൻ മരിച്ച ശേഷം അച്ഛൻ അധികം അവിടെ പോകാറില്ല…. തമ്പുരാന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ അച്ഛന് ബുദ്ധിമുട്ട് ആയിരുന്നു ….
ജീവിച്ചിരുന്നപ്പോൾ തന്നെ ഞങ്ങളുടെ വീടും സ്ഥലവും ഉള്ള ഭൂമി തമ്പുരാൻ ഞങ്ങൾക്കായി എഴുതി വച്ചിരുന്നു… അതുകൊണ്ട് ഞങ്ങൾക്കിപ്പോ ഒരു കിടപ്പാടം ഉണ്ട്….ആ നന്ദി തമ്പുരാനോട് ആവോളം ഉണ്ട്…
തറവാട്ടിലേക്ക് ദേവദത്തന്റെ വരവോടെ സൂര്യ നെല്ലിത്തറവാടിന്റെ മുഖച്ഛായ തന്നെ മാറി മറിഞ്ഞു…
എന്തിനും ഏത് പാതിരാത്രിക്കും അഭയത്തിനായി ചെല്ലാവുന്ന തറവാട്ടിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തി…
തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതായത് ദേവദത്തന്റെയും ദേവകിയുടെയും വിശ്വസ്ഥർക്ക് മാത്രം പ്രവേശനം അനുവദിച്ചു…
പക്ഷെ നാട്ടുകാരെല്ലാം തമ്പുരാന്റെ സ്ഥാനത്ത് തന്നെയാണ് ദേവദത്തനെയും കാണുന്നത്….
പക്ഷെ വ്യക്തി പരമായി എന്നോട് ചോദിച്ചാൽ അയാൾക്ക് എന്തൊക്കെയോ നിഗൂഢതകൾ ഉണ്ട്…അയാളൊരു സാത്വികനല്ല ഒറ്റ നോട്ടത്തിൽ..
കൂടുതൽ സമയവും തറവാട്ടിനകത്ത് പൂജ എന്നാണ് പറയുന്നത്….
മഹാ സാത്വികനായ രാമഭദ്ര തിരുമനസ് ഉള്ളപ്പോൾ പോലും ഇല്ലാതിരുന്ന പൂജ എന്താ ഇപ്പൊ ഇയാൾ ചെയ്യുന്നത്…. അയാൾ മുൻപ് എവിടെയായിരുന്നു അതൊക്കെ എനിക്ക് സംശയം ഉണ്ട്…
ആ തറവാട്ടിലേക്ക് ദേവദത്തൻ വന്നതോട് കൂടി എനിക്ക് ഉള്ള പ്രവേശനം വിലക്കപ്പെട്ടു …
പാവം ഗൗരി തമ്പുരാട്ടിയുടെ വളർച്ച അവിടത്തെ ജനങ്ങൾ പോലും അറിഞ്ഞിട്ടില്ല..
അവളെ ഇരുട്ടറയിൽ അടക്കപ്പെട്ടു….
കുട്ടിയായിരുന്ന ഗൗരിയെ കൊണ്ട് അവർ ഭാഗീരഥി തമ്പുരാട്ടിയുടെ കണ്ണ് വെട്ടിച്ച് കഠിനമായ ജോലികൾ ചെയ്യിച്ചു…
ഗൗരിക്ക് ആകെ ഉള്ള ആശ്വാസം അവളുടെ മുത്തശ്ശിയായ ഭാഗീരഥി തമ്പുരാട്ടിയാണ്….
മുത്തശ്ശി പറഞ്ഞുള്ള പുറം ലോകം മാത്രമേ അവൾ അറിഞ്ഞിരുന്നുള്ളൂ…
പക്ഷെ ഇപ്പൊ…….ഹരി ഒന്ന് നിർത്തിയ ശേഷം തുടർന്നു അവർ ഈ ഇടയ്ക്ക് മരിച്ചെന്നാണ് ഞാൻ അറിഞ്ഞത്… തറവാട്ടു മുറ്റത്ത് അതിന്റെ കർമങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്ന്… കിടപ്പിലായിരുന്നു അവർ….
ഇനി ഗൗരിക്ക് അവിടെ ആരുമില്ല സ്വന്തക്കാരായി….. എന്ത് ചെയ്താലും ആരും ചോദിക്കാനില്ല
അത് കേട്ടതും എൽവിസിന്റെ നെഞ്ച് കത്തുന്ന പോലെ തോന്നി…
ഗൗരിയുടെ പഠന സ്വാതന്ത്ര്യം പോലും അവർ നിഷേധിച്ചു…
ഭാഗീരഥി തമ്പുരാട്ടി അതിനെ ശക്തമായി എതിർത്തു….
അവസാനം അവളെ പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചു….
അങ്ങനെ ഗൗരി വെളിച്ചത്ത് വന്നു തുടങ്ങി….
നല്ല മാർക്കോടെ ജയിച്ചു….
ഡിഗ്രിക്ക് ഗൗരി ഞങ്ങളുടെ അതായത് എന്റെയും ഇന്ദ്രജിത്തിന്റേയും ജൂനിയർ ആയിട്ടാണ് പഠിച്ചത്….
ഗൗരി ആരോടും മിണ്ടില്ലായിരുന്നു…
ഇന്ദ്രജിത്ത് അവളുടെ നിഴലുപോലെ തന്നെ കൂടെ ഉണ്ടായിരുന്നു…
അതെന്താണ് എനിക്ക് മനസിലായിട്ടില്ല…
ഞാനും ഗൗരിയും കളിക്കൂട്ടുകാരായിരുന്നിട്ട് പോലും ഗൗരി എന്നോട് അധികം സംസാരിക്കാൻ ഇന്ദ്രജിത്ത് അനുവദിച്ചിട്ടില്ല… ഗൗരി സംസാരിക്കാറുമില്ല…. അത് മറ്റൊരു കാര്യം..
ഇത്രയും ആസ്തിയുള്ള തമ്പുരാട്ടിക്ക് നല്ല ഭക്ഷണം പോലും ലഭിച്ചിരുന്നില്ല…
എല്ലാവരും ഉച്ചയ്ക്ക് ആഹാരം കൊണ്ട് വരുമ്പോൾ ഗൗരി ഒന്നും കൊണ്ട് വരാറില്ലായിരുന്നു… …
ഞാൻ അത് പലപ്പോഴും കണ്ടിട്ടുണ്ട്…
പലപ്പോഴും അവളുടെ ദേഹത്തു അവരുടെ ക്രൂരതയുടെ അടയാളം ഉണ്ടായിരുന്നു…
എൽവിസിന്റെ കണ്ണ് നിറഞ്ഞു….
പിന്നെ പിന്നെ ജിത്ത് കൊണ്ട് വരുന്ന ആഹാരം അവൻ നിർബന്ധിച്ച് ഗൗരിയെ കൊണ്ട് കഴിപ്പിക്കും…
പതിയെ അവളുടെ കണ്ണുകളിൽ ജിത്തിനെ കാണുമ്പോൾ തന്നെ ഒരു പ്രതീക്ഷ തെളിഞ്ഞു വന്നിരുന്നു… ..
അത് മാത്രമല്ല എവിടെ പോയാലും ജിത്തു
അവളെ സഹായിക്കാനായി കൂടെ കാണും….
പതിയെ അവളുടെ മനസ്സിൽ ജിത്തിനു വലിയ സ്ഥാനം ഉണ്ടായി തുടങ്ങി…
ഒരു കൂട്ടുകാരികൾ പോലും ഇല്ലാത്ത ഗൗരിക്ക് ജിത്ത് നല്ലൊരു കൂട്ടുകാരനായിരുന്നു…..
ഹരി അത് പറഞ്ഞപ്പോൾ എൽവിസിന്റെ മുഖം മങ്ങി…
പതിയെ കോളേജിൽ ജിത്തും ഗൗരിയും തമ്മിൽ ഇഷ്ടത്തിലാണെന്നു ഒരു വാർത്ത പരന്നു… ….
ഞാൻ ജിത്തിനോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ അവൻ ചിരിക്കുകയാണ് ചെയ്തത്…
എനിക്കും പലപ്പോഴും തോന്നി ജിത്ത് അവളെ സ്നേഹിക്കുന്നുണ്ടെന്നന്…. ഞാൻ ഒരുപാട് സന്തോഷിച്ചു…
“അപ്പൊ ദേവനന്ദയോ….!”എൽവിസ് ചോദിച്ചു
ദേവനന്ദയെ അധികം ഗൗരിയുമായി മിണ്ടാൻ ദേവകി സമ്മതിക്കാറില്ല .. കൂടുതലും അവളെ ഹോസ്റ്റലിൽ നിർത്തിയാണ് പഠിപ്പിച്ചത്….
ദേവനന്ദയ്ക്കും ഗൗരിയോട് നല്ല കാര്യമാണ്…
ഇച്ചായന് ഇപ്പൊ സൂര്യനെല്ലി തറവാടിനെ പറ്റി മനസിലായല്ലോ…
“മം…. “എൽവിസ് ഒന്ന് തലയാട്ടിയതേ ഉളളൂ
ഇനിയുമുണ്ട് ഇപ്പോഴുള്ള കാര്യങ്ങൾ…
തുടരും….