രചന – അക്ഷര
“നേരം പുലരുമ്പോൾ തന്നെ പോകണം…
പക്ഷെ ഈ രാത്രി അത് എങ്ങനെ കഴിച്ചു കൂട്ടും ഇതിനകത്ത്…..” അപ്പോൾ ആണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്…. !”
***********
ഗൗരി വാതിലിൽ തുറന്നു…
എൽവിസായിരുന്നു… അയാൾ മദ്യപിച്ചിട്ടുണ്ട് …
എൽവിസ് അകത്തേക്ക് കയറി വാതിൽ അടച്ചു ….
അയാളുടെ മുഖത്ത് ഒരു പരിഹാസ ചിരി ഉണ്ടായിരുന്നു…
ഇത് കണ്ട ഗൗരി അടുത്തേക്ക് ചെന്നു…. “എന്റെ പ്രിയ ഭാര്യ ഉറങ്ങിയില്ലേ…..! “എൽവിസ് പരിഹാസഭാവത്തിൽ ചോദിച്ചു..
“എന്താ നിങ്ങളുടെ ഉദ്ദേശം…!”. അവളുടെ കണ്ണുകളിൽ ഒരു രൗദ്ര ഭാവം ഉണ്ടായിരുന്നു….പെട്ടെന്ന് അയാൾ അവളുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചു കൊണ്ട് പറഞ്ഞു
“എന്താടീ നിനക്ക് ഇപ്പോ നാക്കുണ്ടോ…!”
“അപ്പോ നിനക്ക് സംസാരിക്കാൻ അറിയാം… അല്ലേ…!”
” നിന്നോട് ഞാൻ ചോദിച്ചത് അല്ലേ നിന്റെ തീരുമാനം എന്താന്ന്…!”
” അപ്പൊ നിനക്ക് തിരു വാ തുറക്കാൻ വയ്യാരുന്നല്ലോ …!”
“ഇത് ഇപ്പൊ എന്റെ തീരുമാനം ആണ്…! ”
“എൽവിസ് മാത്യൂ എബ്രഹാമിന്റെ തീരുമാനം ..! മനസ്സിലായോ …. !”
“പിന്നെ ഇപ്പൊ എന്റെ മോൾക്ക് ഇവിടുന്ന് മുങ്ങാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ…. ഞാൻ വരും… നിന്റെ പിറകെ തേടിപ്പിടിച്ചു വരും …!.”
“ഇത് എന്റെ വാക്കാണ്..!” “ഈ എൽവിസിന്റെ വാക്ക്…! ” ഞാൻ വെറും വാക്ക് പറയാറില്ല…!”
.പിന്നെ ഇതായിരിക്കില്ല, എനിക്ക് നിന്നോട് ഉള്ള സമീപനം…! ഞാൻ പറയുന്ന കേട്ട്
അടങ്ങി ഒതുങ്ങി എന്റെ കാൽച്ചുവട്ടിൽ ജീവിച്ചോളണം … ! നിന്നെ തേടിപ്പിടിച്ചു വന്നതല്ലല്ലോ ഞാൻ നീ ചാവാൻ നോക്കിയതല്ലേ അപ്പോ അതിലും ഭേദം എന്തായാലും ഈ എൽവിസ് എബ്രഹാമിന്റെ ഭാര്യ പദവി അലങ്കരിക്കുക എന്നതാണ് …. !”
അവളുടെ കഴുത്തിൽ ഞെരിഞ്ഞിരുന്ന അയാളുടെ കൈ തട്ടി മാറ്റി കൊണ്ട് അവൾ പറഞ്ഞു….
“എന്നെ പറ്റി നിങ്ങൾക് ഒന്നും അറിയില്ല… !”
“ദയവ് ചെയ്തു എന്നെ എന്റെ വഴിക്കു വിടൂ…..!” “എനിക്ക് നിങ്ങളോടൊപ്പം ജീവിക്കാൻ സാധിക്കില്ല….!”
എന്നെ ഉപദ്രവിക്കരുത്….
അവൾ നിറകണ്ണുകളോടെ പറഞ്ഞു….
“ഉപദ്രവിക്കാനോ…..!.” അയാൾ വന്യമായി അട്ടഹസിച്ചു….
എന്നിട്ട് അവളുടെ അടുത്തേക്ക് വന്നു… അവൾ പിറകിലേക്ക് നീങ്ങി
ഭിത്തിയിൽ തട്ടി….
എൽവിസ് അവളെ ചുവരിൽ ചേർത്തുനിർത്തി…
കൈകൾ എടുത്ത് അവളുടെ
തോളുകൾക്കു ഇരു വശമായി വച്ചു…
അപ്പോഴേക്കും ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
അവൾ മുഖം താഴ്ത്തി നിന്നു….
” ഡീ……!” എൽവിസ് ഉറക്കെ വിളിച്ചു….
ഗൗരി കണ്ണുകൾ ഇറുകെ അടച്ചു….
” ഡീ കണ്ണ് തുറക്കെടീ …. !”
എൽവിസിന്റെ ഒച്ച കൂടി വന്നു…..
അവൾ തല ഉയർത്തി എൽവിസിന്റെ കണ്ണികളിലേക്കു നോക്കി….
പെട്ടെന്ന് തന്നെ നോട്ടം മാറ്റി…
“ടീ മുഖത്തേക്ക് നോക്കാൻ…… !”അയാൾ അലറി…
അവൾ വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കി…
അവളുടെ കണ്ണുകൾ നിർത്തില്ലാതെ ഒഴുകി…
“ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉടനെ ചാവാൻ നോക്കുകയല്ല വേണ്ടത്,,, വാശിയോടെ അതിനെ നേരിട്ടുകൊണ്ട് ജീവിക്കണം …
അതാണ് പെണ്ണ്…! ”
“മനസിലായോടീ…”. ഗൗരി യുടെ മുഖത്ത് ഒരു ഭാവ മാറ്റവും ഉണ്ടായില്ല…
“ഡീ മനസ്സിലായോ എന്ന് നിന്നോടാ ചോദിച്ചേ…!” അവൾ തലയാട്ടി….
“മം….” ഒന്ന് ഇരുത്തി മൂളിയിട്ട്
അയാൾ ബെഡിനടുത്തേക്കു പോയി…
ഒരു തലയണയും ബെഡ്ഷീറ്റും എടുത്ത് അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു …
.”ഇത് പിടിക്ക്…. ” ഗൗരി അനങ്ങിയില്ല…
” ഇത് പിടിക്കാൻ…!” അയാൾ ദേഷ്യത്തിൽ പറഞ്ഞു…
അവൾ പെട്ടെന്ന് അത് വാങ്ങി..!
” നീ എന്തിനാ എല്ലാ കാര്യവും എന്നെ കൊണ്ട് രണ്ട് വട്ടം പറയിക്കുന്നത് ….!”
അവൾ ഒന്നും മിണ്ടാതെ നിന്നു…. അവളുടെ മിഴികൾ നിറഞ്ഞൊഴുകി …
“അവിടെയുള്ള സോഫയിൽ പോയി കിടന്നോ….. ”
അയാൾ പറഞ്ഞു
********
ഗൗരി സോഫയിലേക്ക് പോയി….
അതിലേക്ക് കിടന്നു…. കഴുത്തിനു നല്ല വേദന ഉണ്ട്….”എന്തൊരു ശക്തിയാണ് അയാളുടെ കൈകൾക്ക്… !”
” ആ കണ്ണുകൾ….. എന്തൊരു നോട്ടമാണ് അയാളുടെ…
“ദഹിച്ചു പോകും….! ”
“ഇല്ല..!”എനിക്ക് അയാളിൽ നിന്നും ഒരു മോചനം ഇല്ല …!”
” അയാൾ എങ്ങോട്ടും വിടില്ല എന്നെ….. !”
“അയാൾ എന്താ അവസാനം അങ്ങനെ പറഞ്ഞത്….!”
അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു… മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു….
*******
മുഖത്ത് ജനൽ വഴിയുള്ള സൂര്യ പ്രകാശം പതിച്ചാണ് ഗൗരി കണ്ണ് തുറന്നത്….
അവൾ എൽവിസിന്റെ മുറി മുഴുവൻ കണ്ണോടിച്ചു….
എൽവിസിനെ ബെഡിൽ കാണാൻ ഇല്ല….
അവൾ തന്റെ കണ്ണുകൾ അടച്ചു കൈ കൂപ്പി
എന്നത്തേയും പോലെ മന്ത്രങ്ങൾ ചൊല്ലി സോഫയിൽ നിന്ന് എഴുന്നേറ്റു…
“Karagre vasathu Lakshmi, Karamadhye Sara”Karagreswathi,
Karamoole sthitha Gowri, Prabhate Kaa Darshanam.
Samudhra vasane devi, parvatha sthana mandithe,
Vishnu pathni namasthubhyam pada sparsam kshamasva mae…..”
പ്രഭാത വന്ദനം കഴിഞ്ഞ് ഗൗരി തന്റെ കണ്ണുകൾ തുറന്നപ്പോൾ തന്നെ നോക്കി നിൽക്കുന്ന എൽവിസിനെയാണവൾ കണ്ടത്….!
“ബനിയനും ട്രാക്ക് സ്യുട്ടും ആണ് ഇട്ടിട്ടുള്ളത്….”
“കണ്ടിട്ട് വർക്ക് ഔട്ട് ചെയ്യാൻ പോയ മട്ടുണ്ട്….”
അയാൾ അവളെ നോക്കുകയായിരുന്നു….
അവൾക് അയാളുടെ മുഖത്തേക്ക് നോക്കാനെ കഴിഞ്ഞില്ല…
അവൾ തന്റെ സാരിയിലേക്കു നോക്കി അത് മുഴുവൻ ഇല്ലാതായിരിക്കുന്നു…
“ഒന്ന് ഫ്രഷ് ആകണമെന്ന് മനസ് പറയുന്നുണ്ട്…” പക്ഷെ മാറാൻ ഡ്രെസ്സില്ല….!”
ഇങ്ങനെ ആലോചിച്ചു നിൽകുമ്പോൾ ആണ് എൽവിസ് വിളിക്കുന്നത്…..
“ഡീ….!”
ഗൗരി അയാളെ നോക്കി….
“നോക്കി നില്കാതെ പോയി ഒരു ചായ ഇട്ട് കൊണ്ട് വാ…”! ഗൗരി ഒന്നും മിണ്ടിയില്ല അവൾ തിരിഞ്ഞു നടന്നു…
തുടരും……

by