17/04/2026

നീർത്തിളക്കം : ഭാഗം 24

രചന – ഷംസിയ ഫൈസൽ

ശാലിനി ആ വ്യവസ്ഥ അംഗീകരിച്ചതും നവി തന്നെ ശാലിനിയുടെ അമ്മയുടെ ഫോണിലേക്കടിച്ചു

”ഹലോ ആന്‍റീ..,,

”ഹലോ മോനെ.,
ഹണിമൂണെല്ലാം കഴിഞ്ഞെത്തിയില്ലെ.,,

അമ്മ ഫോണെടുത്ത് ചോദിച്ചു

”എത്തിയല്ലോ കൂടെയൊരു സന്തോഷവാര്‍ത്ത കൂടെയുണ്ട്.,
അച്ഛനുണ്ടോ അവിടെ?.,,

നവി ചോദിച്ചു

”അങ്ങേര് ഇവിടെണ്ട്.,,
മന്‍ഷ്യാ ഇങ്ങോട്ടൊന്ന് വന്നെ.,
മക്കള് വിളിക്കുന്നു എന്തോ സന്തോഷവാര്‍ത്തയുണ്ടെന്ന്.,,

അമ്മ അച്ഛനെ വിളിച്ച് അടുത്തിരുത്തി

”പറ മോനെ.,,

അമ്മ ഫോണ്‍ സ്പീക്കറിലിട്ടു

”സന്തോഷവാര്‍ത്ത വേറെ ഒന്നുമല്ല.,
ശാലു അമ്മയാകാന്‍ പോകുന്നു,
അതായത് നിങ്ങള്‍ക്കൊരു പേരകുട്ടി വരാന്‍ പോകാണെന്ന്.,,

നവി പറയുന്ന ഒാരോ വാക്കും നിര്‍വികാരത്തോടെ കേട്ടിരിക്കാണ് ശാലിനി

”എന്‍റെ കൃഷ്ണാ സത്യാണോ..,,

അമ്മേടെ ശബ്ദമിടറി

”സത്യാണെന്നെ.,,

നവി ചിരിച്ചു

”അവളെവിടെ ശാലൂ.,,

അച്ഛന്‍ ചോദിച്ചു

”ക്ഷീണം കൊണ്ട് കിടക്കാണ്.,
കുറച്ച് കഴിഞ്ഞ് അവളെ ഫോണിലേക്ക് വിളിച്ചാല്‍ മതി.,,

ഫോണ്‍ വാങ്ങാന്‍ നിന്ന ശാലിനി അവന്‍റെ നുണകേട്ട് ദേഷ്യത്തോടെ ചവിട്ടിതുള്ളി മുറിയിലേക്ക് പോയി

ദിവസങ്ങള്‍ കടന്ന് പോയി ശാലിനി ജോലിക്ക് പോകുന്നുണ്ടെങ്കിലും അവളാകെ ക്ഷീണിതയായിരുന്നു

ചര്‍ദ്ദിയും മനംപുരട്ടലും വേദനകളുമെല്ലാം തുടങ്ങിയതും ശാലിനി ഒരു മാസത്തേക്ക് ലീവെടുത്തു

കുടിച്ച വെള്ളം പോലും ചര്‍ദ്ദിച്ച് തുടങ്ങിയതും അവളാകെ അവശയായി

അതോടെ ശാലിനി കുട്ടനാട്ടിലേക്ക് പോയി

നവി ഡല്‍ഹിയിലേക്കും
ദിവസവും വിളിച്ചവന്‍ വിശേഷം തിരക്കും

ഇടക്കിടെ അവള്‍ക്കിഷ്ടമുള്ളതെല്ലാം വാങ്ങി കുട്ടനാട്ടിലേക്ക് പോകും.,

ഹോസ്പിറ്റലിലെ ലീവ് കഴിഞ്ഞതും ശാലിനി വീണ്ടും കൊച്ചിയിലെത്തി.,

ശാലിനിക്കൊരു കൂട്ടിനായി അമ്മയും കൊച്ചിലേക്ക് വന്നിരുന്നു

അതോടെ അവളെ കിടത്തം നവിയുടെ അടുത്തായി

ഒന്നും കഴിക്കാന്‍ പറ്റാതെ അവശതയോടെ കിടക്കുന്ന ശാലിനിയെ കാണുമ്പോ നവിയുടെ ചങ്ക് പിടയും

പ്രണയത്തിന്‍റെ പേരില്‍ തന്‍റെ സന്തോഷത്തിന് വേണ്ടിയാണല്ലോ അവളിതൊക്കെ സഹിക്കുന്നത്

നാലാം മാസത്തിലേക്ക് കടന്നതും പതിയെ ഭക്ഷണം കഴിച്ച് തുടങ്ങി

ഗൈനക് ഡോക്ടറായതിനാല്‍ എന്തെല്ലാം കഴിക്കണം എന്നതില്‍ ശാലിനി ചിട്ടയായ ശീലമുണ്ടായിരുന്നു

എപ്പോയും മനസ്സ് ഹാപ്പിയായിട്ടിരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു

വയറ് ചെറുതായി ഉന്തിയതും നവി കൊതിയോടെ നോക്കുന്നതവള്‍ കണ്ടില്ലെന്ന് നടിച്ചു

ദിവസങ്ങള്‍ കൊഴിഞ്ഞ് പോയികൊണ്ടിരിക്കെ ഭക്ഷണത്തോടുള്ള പ്രിയം കൂടി വന്നു

”അതെയ് .,,നീയല്ലെ എന്‍റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന്‍റെ അച്ഛന്‍.,,

പെട്ടന്നുള്ള ശാലിനിയുടെ ചോദ്യം കേട്ടവന്‍ സ്തംഭിച്ചു

”അതെന്താ നീ അങ്ങനെ ചോദിച്ചത്.,
ട്രീറ്റ്മെന്‍റ് നടത്തിയ ലാബ്കാര് ചതിച്ചോ.,
എന്‍റെ പൊന്ന് ശാലിനി എന്‍റെ കൊച്ചിനെ കാണാന്‍ ക്ഷമകെട്ട് നില്‍ക്കാണ്.,
അതിന്‍റെ ഇടക്ക് ഇങ്ങനൊക്കെ ചോദിച്ച് പേടിപ്പിക്കല്ലെ.,,

നവിയുടെ മുഖത്ത് കാണുന്ന ഭയം കണ്ടവള്‍ പൊട്ടിചിരിച്ചു

”അതല്ല പൊട്ടാ.,,
എപ്പോയും ഫ്രൂട്ട്സും നട്ട്സും മാത്രം കൊണ്ട് വരാതെ എനിക്ക് കൊതിയുള്ള ഫുഡ് ഇടക്കൊക്കെ കൊണ്ട് വന്നൂടെ.,
എന്‍റെ കൊച്ചിന്‍റെ അച്ഛനെന്ന നിലക്ക് നീയല്ലെ എന്‍റെ ആഗ്രഹങ്ങള്‍ സാധിച്ച് തരേണ്ടത്.,,

ശാലിനി ചുണ്ട് ചുളുക്കി അവനെ നോക്കി

”ഹോ..,,അത്രയൊള്ളോ.,
എന്നാ പറ എന്‍റെ കൊച്ചിന്‍റെ അമ്മക്ക് എന്താ വേണ്ടത്.,,

അവന്‍ കൊഞ്ചലോടെ ശാലിനിയുടെ അടുത്തിരുന്നു

”എനിക്കൊരു മസാല ദോശവേണം.,,

അവള്‍ മടിച്ച് പറഞ്ഞു

”ആ..ഹ ഗര്‍ഭിണികളുടെ ദേശീയ ഭക്ഷണം.,
ഇപ്പോ തന്നെ കൊണ്ട് വരാം.,,

നവി പോകാനായി എണീറ്റതും ശാലിനി അവന്‍റെ കൈപിടിച്ച് അടുത്തിരുത്തി

”കടേന്ന് വേണ്ട.,
അവരൊക്കെ എങ്ങനെ ഉണ്ടാക്കുന്നതെന്ന് ആര്‍ക്കറിയാം.,
എനിക്ക് നവി ഉണ്ടാക്കി തന്നാല്‍ മതി.,,

ശാലിനി പറഞ്ഞത് കേട്ട് നവി ഷോക്കായി

”ഞാനോ..,,നിനക്ക് അമ്മ നാട്ടില്‍ പോകുന്നതിന് മുന്നെ പറഞ്ഞൂടായിരുന്നോ..,,

”അതിന് ഇപ്പോയല്ലെ കൊതിതോന്നിയെ.,
നീ യൂട്യൂബില്‍ നോക്കി ഉണ്ടാക്കി താ.,
ദോശമാവ് ഞാന്‍ അരച്ച് വെച്ചത് ഫ്രിഡ്ജിലുണ്ട്.,,,
കിഴങ്ങ് പച്ചക്കറി കൊട്ടയിലും.,
വേഗം വേണെ.,
ഞാന്‍ മുറിയിലുണ്ടാകും.,,
സ്മെല്ലടിച്ചാ ചിലപ്പോ കഴിക്കാന്‍ തോന്നില്ല അതാ.,

ശാലിനി മുറിയിലേക്ക് പോയതും നവി ഫോണുമെടുത്ത് ഐശ്വര്യമായി വലത്ക്കാല് വെച്ച് അടുക്കളയില്‍ കയറി

ഫോണില്‍ നോക്കി ഒരുവിധം മസാല ദോശയുണ്ടാക്കി ശാലിനിക്ക് കൊടുത്തപ്പോ അവള്‍ ആസ്വദിച്ച് കഴിക്കുന്നത് കണ്ട് അവന്‍റെ മനസ്സ് നിറഞ്ഞിരുന്നു

ദിനങ്ങളോരും കഴിഞ്ഞു വീണതും കുഞ്ഞിന്‍റെ വളര്‍ച്ച അഞ്ചാം മാസത്തില്‍ എത്തി നിന്നു

”നവീ..,,നവീ..,,

ശാലിനി ഉറക്കെ വിളിച്ചതും ലാപില്‍ ഷോപ്പുകളിലെ കണക്ക് നോക്കികൊണ്ടിരിക്കുകയായിരുന്ന നവനീത് തട്ടിപിടഞ്ഞെണീറ്റ് ശാലിനിയുടെ അടുത്തേക്കോടീ

”എന്താ..എന്ത്പറ്റി ശാലൂ..,,

അവളെ അടുതെത്തിയ നവി ആധിയോടെ ചോദിച്ചു

”നവീ..,,കുഞ്ഞ്,
കുഞ്ഞനങ്ങി..,,

ശാലിനി വയറില്‍ കൈ വെച്ച് ചിരിച്ചോണ്ട് പറയുന്നുണ്ടെങ്കിലും കണ്ണില്‍ കണ്ണുനീര്‍ തളം കെട്ടിനില്‍പുണ്ടായിരുന്നു

”സത്യാണോ.,ഇപ്പോയും അനങ്ങുന്നുണ്ടോ?.,,

നവി അവളെ അടുത്തിരുന്ന് ആവേശത്തോടെ ചോദിച്ചു

”ഇങ്ങനെ വയറിനോട് കൈ ചേര്‍ത്ത് വെക്കുമ്പോ മാത്രം.,
ദേ വീണ്ടും അനങ്ങി.,,

ശാലിനിക്ക് സന്തോഷം അടക്കാന്‍ പറ്റുന്നില്ലായിരുന്നു

”എനിക്ക് കാണാന്‍ പറ്റുന്നില്ലല്ലോ.,

നവിയുടെ മുഖത്ത് സങ്കടം നിഴലിച്ചു

”അയ്യോ നവി പുറത്തേക്ക് അനങ്ങുന്നത് കാണണമെങ്കില്‍ രണ്ട് മൂന്ന് മാസം കൂടെ കഴിയണം.,
ഇപ്പൊ തൊട്ടാലെ അറിയൂ..,,

ശാലിനി ചിരിച്ചു

”ശാലൂ..,,നിനക്ക് പ്രശ്നമൊന്നുമില്ലെങ്കില്‍ ഞാനൊന്ന് തന്‍റെ വയറില്‍ തൊട്ടോട്ടെ.,,

നവി മടിച്ചൊന്ന് ചോദിച്ചു

”അതിനെന്താ.,
നിന്‍റെ കൂടെ കുഞ്ഞല്ലെ വയറ്റില്‍ കിടക്കുന്നത്.,,

ശാലിനിയുടെ സമ്മതം കിട്ടിയതും നവി അവള്‍ പറഞ്ഞിടത്ത് കൈ വെച്ചു
കുഞ്ഞിന്‍റെ അനക്കം കൈയ്യില്‍ തട്ടിയതും അവന്‍ കണ്ണ് ഇറുക്കെ അടച്ചു

”ശാലൂ..,ഞാ..ഞാനെന്‍റെ കുഞ്ഞിനെ കണ്ടോട്ടെ?,,

നവി ഇടര്‍ച്ചയോടെ ചോദിച്ചതും കാര്യം മനസ്സിലാകാതെ അവള്‍ തലകുലുക്കി

ശാലിനിയെ ഞെട്ടിച്ച് കൊണ്ട് അവന്‍ അവളെ ടോപ്പ് നീങ്ങി നഗ്നമായ ആ ഉന്തിയ വയറില്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ടൊന്ന് തടവി അവിടെ ചുണ്ട് ചേര്‍ക്കുമ്പോ അവന്‍ കരയുകയായിരുന്നു

ഇതൊന്നും നേരിടാനാകാതെ ശാലിനി കണ്ണിറുക്കിയടച്ച് ബെഡ്ഷീറ്റില്‍ പിടിമുറുക്കി

പെട്ടന്നെണീറ്റ് കാറ്റ് പോലെ നവി റൂമില്‍ നിന്ന് പോകുന്നതും നോക്കി ശാലിനിയിരുന്നു

വര്‍ഷങ്ങള്‍ക്കിപ്പുറം കുട്ടനാട്ടിലെ കായലിനും നെല്‍പാടങ്ങള്‍ക്കും നടുവിലായുള്ള മനോഹാരിത നിറഞ്ഞ ഗ്രാമത്തിലെ ഉഴപ്പന്‍ ചെക്കനേയും അവന്‍റെ കൂടെ കൈ പിടിച്ച് നടക്കുന്ന കുസൃതി പെണ്ണിനേയും ഒാര്‍മവെന്നതും അവളെ ചുണ്ടിലൊരു പുഞ്ചിരി മിന്നി

ഒാര്‍മവെച്ച നാള്‍ മുതല്‍ വീടിന്‍റെ തൊട്ടടുത്തുള്ള തന്നേക്കാള്‍ ഒരു വയസ്സിന് മാത്രം മുതിര്‍ന്ന നിക്കറും ബനിയനും ഇട്ട് തന്നെ കൈമാടി അടുത്തേക്ക് വിളിക്കുന്ന ആ വികൃതി ചെക്കനെ അവള്‍ക്കോര്‍മ വന്നു

എന്നും പേടിയോടെ മാത്രമായിരുന്നു അവളവനെ നോക്കിയിരുന്നത്

അമ്മയുടെ കൂടെ അവന്‍റെ വീട്ടിലേക്ക് പോകുമ്പോയും അവനെ കണ്ടാല്‍ പേടിച്ച് അമ്മയുടെ മറവിലൊളിച്ച് മെല്ലെ തലയിട്ട് പാളിനോക്കുമായിരുന്നു
എനിക്കവനോടുള്ള പേടിമനസ്സിലാക്കി അവന്‍റെ മുഖം വാടുന്നതെപ്പോയും അവള്‍ക്ക് സ്ഥിര കാഴ്ച്ചയായിരുന്നു

ശാലിനിയെന്ന ആ ആറ് വയസ്സുക്കാരിയെ ആദ്യാക്ഷരം പഠിക്കാനായി പാഠശാലയില്‍ ചേര്‍ത്തു

”മോനെ നവീ,,

പുതിയ ഉടുപ്പും കണ്ണ് നിറയെ കരിയും മുഖത്ത് പൗഡറും പൂശി
മുടി കൊമ്പ് കെട്ടി സുന്ദരിയാക്കി ബാഗും തോളിലിട്ട് കൊടുത്ത് അമ്മ ശാലിനിയുടെ കൈ പിടിച്ച് നവനീതിന്‍റെ വീട്ടിലേക്ക് നടന്നു

*(തുടരും..)