19/04/2026

അവൾ : ഭാഗം 33

രചന – അക്ഷര

എൽവിസ് ഗൗരിയുടെ മുഖത്തേക്ക് നോക്കി ഗൗരി  മുഖം ഉയർത്തുന്നുണ്ടായിരുന്നില്ല….

*******
എൽവിസ് അന്നയെ നോക്കി…..
അന്നയുടെ മുഖ ഭാവത്തിൽ നിന്നും അന്നയ്ക്ക്  ഗൗരിയോട് തീർത്താൽ തീരാത്ത പക ഉണ്ടെന്നയാൾക്ക്  തോന്നി ….

അന്ന ഗൗരിയെ തന്നെ  തുറിച്ചു നോക്കുന്നത് കണ്ട് എൽവിസ് അവളെ രൂക്ഷമായി ഒന്ന്  നോക്കി…

അന്നയുടെ മുന്നിൽ വച്ച് തന്നെ ഗൗരിയെ തന്റെ സ്വന്തം ആക്കണമെന്ന് കരുതിയതാണ് ….

എല്ലാവരുടെയും മുന്നിൽ വച്ച് നാണം കെട്ടതാണ് താൻ ഒരിക്കൽ…

അന്ന ബ്രിയാന്റെ കയ്യിൽ മുറുകെ പിടിച്ച ശേഷം ബ്രിയാനോട് പറഞ്ഞു…

“ഇച്ചായാ ഗൗരിയെ പറ്റി അന്വേഷിക്കണം….” അത് എങ്ങനെ എന്ന് എനിക്കറിയണ്ട…. !
ഇച്ചായൻ എനിക്ക് വേണ്ടി അത് ചെയ്തേ പറ്റൂ…

ബ്രിയാൻ അന്നയുടെ കയ്യിൽ കൈ കോർത്തു  പിടിച്ചു കൊണ്ട് മൂകമായി അവൾക്ക് വാക്ക് കൊടുത്തു….

അതിനു ശേഷം  ശേഷം അന്ന അവിടെ നിന്നും മാറിപ്പോയി… ബ്രിയാനും

അന്ന functionil പ്രത്യേകിച്ചു പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ പോകുന്നത് കണ്ട്  എൽവിസ്  സമാധാനിച്ചു. .

മോതിരം മാറ്റം കഴിഞ്ഞ്  എൽവിസ് ഗൗരിയേയും കൊണ്ട്  ചാച്ചന്റെ അടുത്തേക്ക് നടന്നു….

അവരെ കണ്ടപ്പോൾ  തന്നെ  ചാച്ചൻ പറഞ്ഞു

“മം പോയിട്ട് വാ  …
പെട്ടെന്ന് വരണം..
അധികം താമസിക്കണ്ട… !”

എൽവിസ് സമ്മതം പ്രകടിപ്പിച്ചു….

ചാച്ചനോട് യാത്ര പറഞ ശേഷം എൽവിസ് ഗൗരിയുടെ കൈ  പിടിച്ചു കൊണ്ട് തന്റെ ബുള്ളെറ്റിനരികിലേക്കു നടന്നു …

ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി ഗൗരിയെ കയറ്റിയ ശേഷം എൽവിസ് വണ്ടി മുന്നോട്ട് എടുത്തു…

ഗൗരിയുടെ മനസ് നിറഞ്ഞിരുന്നു..
ജീവിതത്തിൽ ആദ്യമായി തനിക്ക് ഒരുപാട് പേരുണ്ടെന്ന് തോന്നി…. നല്ലൊരു ജീവിതം ഉണ്ടെന്നു തോന്നി…. തന്നെ  സ്നേഹിക്കുന്ന ഒരു ഭർത്താവ് ഉണ്ടെന്നു തോന്നി…

“എന്താ മോളെ നിന്റെ ഫ്യൂസ് അടിച്ചു പോയോ
എന്റെ സർപ്രൈസ് കണ്ടിട്ട്…. ! ഒരു അനക്കവും ഇല്ലല്ലോ.. !”
എന്ന  എൽവിസിന്റെ ചോദ്യം കേട്ടാണ് ഗൗരി തന്റെ ബോധത്തിലേക്ക് തിരിച്ചു വന്നത്…..

ഗൗരി  എൽവിസിനെ മുറുകെ പിടിച്ചു..

“പറയെടോ ഭാര്യേ…… “എൽവിസ് പറഞ്ഞു

“ഇച്ചായാ…..” അവൾ വിളിച്ചു..

“മം… ”

ഗൗരി പിന്നെയും  മൗനം  തുടർന്നു. ….

“എന്താ ഒന്നും പറയാൻ ഇല്ലേ…!” എൽവിസ് ചിരിച്ചു കൊണ്ട്  ചോദിച്ചു …

ഗൗരി ഒന്നും മിണ്ടാതെ ഒരു കൈ കൊണ്ട് എൽവിസിനെ ചുറ്റി പിടിച്ചു കൊണ്ട് തോളിലേക്ക് ചാരി കിടന്നു…

എൽവിസ് പിന്നെ ഒന്നും മിണ്ടിയില്ല പുഞ്ചിരിച്ചു  കൊണ്ട് വണ്ടി മുന്നോട്ട് ഓടിച്ചു..

“നല്ല മഴക്കാറുണ്ടല്ലോ മോളെ… പണി കിട്ടുമെന്ന തോന്നുന്നേ…!”

അതിനും മൗനം മാത്രമായിരുന്നു മറുപടി…

പെട്ടെന്ന് ഒരു   വലിയ മഴ പെയ്തു തുടങ്ങി ….

” ശേ… എന്റെ  പ്ലാൻ ഒകെ പൊളിയുമല്ലോ…
മഴ ചതിച്ചെന്നാ തോന്നുന്നത് ….
ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ.. !”

ഗൗരി മഴ ആസ്വദിക്കുകയാണ്….
എൽവിസ്  പിന്നെ ഒന്നും പറഞ്ഞില്ല ചിരിച്ചു കൊണ്ട് മുന്നോട്ട് വണ്ടിയോടിച്ചു കൊണ്ടിരിന്നു.

“ഇച്ചായാ…”

“മം…. ”

എന്റെ അച്ഛനും അമ്മയും എല്ലാം  എന്നെ  അനുഗ്രഹിക്കുന്നതാണ് ഇച്ചായാ ഈ മഴയോടൊപ്പം…  ഇച്ചായനോടൊപ്പം ജീവിക്കാൻ വേണ്ടി…

എൽവിസിന് ഗൗരിയുടെ വാക്കുകൾ തന്റെ  ഹൃദയത്തിൽ തട്ടിയത് പോലെ തോന്നി…

“ഇച്ചായാ… ”

“മം…. ”

“ഞാൻ ഒന്നു മഴ നനഞ്ഞോട്ടെ…. ഇച്ചായന്റെ കൂടെ… ! ഇച്ചായൻ  വണ്ടി നിർത്തല്ലേ… ”

എൽവിസ് ഒന്നും മിണ്ടിയില്ല… മൗനമായി പുഞ്ചിരിച്ചതെ ഉള്ളൂ…

അവൾ തന്റെ കൈകൾ കൊണ്ട് മഴത്തുള്ളികളെ ഏറ്റുവാങ്ങി…..

മുഖത്തേക്ക് ഓരോ തുള്ളി പതിക്കുമ്പോഴും അവളുടെ ഉള്ളിലെ കനൽ കെട്ടടങ്ങുന്നുണ്ടായിരുന്നു

അവൾ എൽവിസിനെ മുറുകെ പിടിച്ചു..
എൽവിസിനും അത് മനസിലായി…

അയാൾ തന്റെ ഒരു കൈ  അവളുടെ കൈക്കുമുകളിൽ അമർത്തി അവളുടെ കൈ പൊതിഞ്ഞു പിടിച്ചു…  …

അവൾ തുടർന്നു…

” മഴ നനയാൻ ഭയങ്കര ഇഷ്ടമാണ് ഇച്ചായാ… എനിക്ക്…
ഒന്ന് നിർത്തിയ ശേഷം  അവൾ തുടർന്നു…

“മഴ നനയുമ്പോൾ ഉള്ളിലെ  വിഷമങ്ങൾ ഒന്നും  ആരും കാണില്ല എന്ന് തോന്നും അത് മഴയുടെ കൂടെ പോകും…. .”

പെട്ടന്ന് അത് കേട്ട്‌  എൽവിസ് നിശബ്ദനായി

“കുഞ്ഞിലേ എനിക്ക് ലഭിക്കാത്ത  എന്റെ അച്ഛന്റേം അമ്മയുടെയും സ്നേഹവും കരുതലും ഒരായിരം തുള്ളികളുടെ രൂപത്തിൽ  എന്നിലേക്ക്  വന്ന് ചേരുന്നതായി   തോന്നും… ”

എൽവിസ് കുറച്ച് നേരത്തേക്ക് അവളെ മഴയ്‌ക്കൊപ്പം വിട്ടുകൊടുത്തു…

നല്ലതെന്നു ഒരു ബാല്യം  അവൾക്ക് നിഷേധിക്ക പെട്ടിരുന്നു എന്ന് അയാൾക്ക് തോന്നി…

“ഇച്ചാ…… ”

അങ്ങനെ വിളിച്ചുകൊണ്ടു അവൾ അയാളെ ഒന്നുകൂടി  മുറുകെ പിടിച്ചു കൊണ്ട് തോളിലേക്ക് ചാരി കിടന്നു..

ഗൗരി വിളിച്ചത് കേട്ട് എൽവിസിന്റെ കണ്ണുകൾ തിളങ്ങി…..
അയാൾ അവളെ ശല്യപ്പെടുത്താതെ തന്റെ മൗനം തുടർന്നു….

എൽവിസ് ഗൗരിയേയും കൊണ്ട് കടൽ തീരത്തു കൂടി വണ്ടിയോടിച്ചു കൊണ്ട് തന്റെ ഗസ്റ്റ്ഹൗസിലേക്കു എത്തി….

ഗസ്റ്റ് ഹൗസിനു മുന്നിൽ വണ്ടി നിർത്തിയപ്പോൾ അവൾ എൽവിസിൽ നിന്നും വിട്ട് മാറി..

അവൾ ചുറ്റുപാടും കണ്ണോടിച്ചു …..അവൾക് അവിടെ വലിയ ഒരു ശാന്തത തോന്നി…
അത്രയും മനോഹരമായിരിരുന്നു  അവിടം…

“മം…. താനിറങ്ങ്….” എൽവിസ് പറഞ്ഞു…

ഗൗരി വണ്ടിയിൽ നിന്നും ഇറങ്ങി….

രണ്ടുപേരും മുഴുവൻ നനഞ്ഞിട്ടുണ്ടായിരുന്നു…

മുഴുവൻ നനഞ്ഞത് കൊണ്ട് തന്നെ സാരി അവളുടെ ശരീരത്തിലേക്ക് പറ്റി പിടിച്ചിരുന്നു….

അത് അവളുടെ അംഗലാവണ്യം എടുത്തു കാട്ടി…..

എൽവിസ് അവളെ ഒന്ന്  നോക്കിയ ശേഷം  പുഞ്ചിരിച്ചു  …
അത് അവളിൽ ജാള്യത ഉണ്ടാക്കി….
അത് മാറ്റാനായി അവൾ പറഞ്ഞു തുടങ്ങി…

“ഇച്ചായാ…. ഇവിടെ… ”

“ഈ സ്ഥലത്തിനെ പറ്റി അറിയാമോ…. ” എൽവിസ് ചോദിച്ചു..

“അബിയ പറഞ്ഞിട്ടുണ്ട് ഇച്ചായാ… ഇച്ചായന്റെ ഇഷ്ടപ്പെട്ട സ്ഥലമാണെന്ന്… ” ഗൗരി പറഞ്ഞു..

ഒന്നു മൗനമായി കൊണ്ട് എൽവിസ്  തുടർന്നു..

ഇഷ്ടം മാത്രമല്ലെ മോളെ… ഇതാണെന്റെ ലോകം…. എന്റെ മനസ് ആണിവിടെ …
അന്നയുമായി ഞാൻ അടുത്ത ശേഷം ഞാൻ ഉപേക്ഷിച്ച എന്റെ  പ്രിയപ്പെട്ട ലോകം…!

ഗൗരി ആ  മുഖത്തേക്ക് തന്നെ നോക്കി…

എൽവിസിന്റെ ആ സ്ഥലത്തിനോടുള്ള പ്രണയം അയാളുടെ മുഖത്ത് മുഴുവൻ നിറഞ്ഞിരുന്നു

എൽവിസ് തുടർന്നു…

അല്ല… എന്റെ മാത്രം അല്ല… ഇനി നമ്മുടെ ലോകം… !

“വാ… ”

അയാൾ ഗൗരിയുടെ തോളിൽ  പിടിച്ചു
കൊണ്ട് അകത്തേക്ക് കയറി…

അകത്തു കയറിയ ശേഷം എൽവിസ് ഗൗരിയെ നോക്കികൊണ്ട് ഒരു ചിരിയോടെ പറഞ്ഞു..

“മോള്… പെട്ടെന്ന് പോയി ഡ്രസ്സ്‌ മാറിയിട്ട് വാ….!”

“ചാച്ചന് കൊടുത്ത വാക്ക്  വെറുതെ എന്തിനാ തെറ്റിക്കുന്നത്… !”

ഗൗരി നാണത്തോടെ ചിരിച്ചു.

എൽവിസ് ചിരിച്ചു കൊണ്ട് തുടർന്നു…

“മഴ നനഞ്ഞത് കൊണ്ടല്ലേ…….ഇങ്ങനെ പറ്റിയത്
എന്നെ കൂടി നനയിച്ചില്ലേ…നീ….!”

ഗൗരി ഒന്നു പുഞ്ചിരിച്ചു  കൊണ്ട് പറഞ്ഞു…

“സോറി ഇച്ചായാ…. ”

“മം…. ശെരി ശെരി…മോള്  പെട്ടെന്ന് പോയി ഡ്രസ്സ്‌ മാറ്റ് ….. !

സാരിയൊന്നും ഇവിടെ ഇരിപ്പില്ല…
എന്റെ ഡ്രസ്സ്‌ മാത്രമേ കാണൂ അകത്ത്‌….
തത്കാലം  അത് എടുത്തോ… !”

പുറത്തു നല്ല രീതിയിൽ മഴ തിമിർത്തു  പെയ്യുന്നുണ്ടായിയുന്നു….

ഡ്രസ്സ്‌ ഒകെ മാറ്റിയിട്ട്  മോള് ഇച്ചായന്‌ പോയി ഒരു കിടിലൻ കട്ടൻകാപ്പി ഇട്ടോണ്ട് വാ…! ചായപ്പൊടിയൊക്കെ അവിടുണ്ടാകും… !

ഗൗരി ഒന്നും പുഞ്ചിരിച്ചിട്ട് അകത്തേക്ക് പോയി….

*******
ഒരു 10മിനിറ്റ് കഴിഞ്ഞ് ഗൗരി ചായയുമായി വന്നു…..
അപ്പോഴേക്കും എൽവിസും തന്റെ ഡ്രസ്സ്‌ മാറിയിരുന്നു….

എൽവിസ് ഗൗരിയെ നോക്കിയ ശേഷം ചിരിക്കാൻ തുടങ്ങി…

ഗൗരിയാണെങ്കിൽ എൽവിസിനെ നോക്കാനാവാത്ത വിധം  നിൽക്കുകയാണ്…

എൽവിസിന്റെ ഒരു വലിയ  ഷർട്ടും മുണ്ടും ആണവൾ   ധരിച്ചിരിക്കുന്നത്.. !

ഷർട്ടിന്റെ വലിപ്പകൂടുതൽ  കൊണ്ട് കഴുത്ത് കുറച്ച് ഇറങ്ങിയിരുന്നു..

അത് ബാലൻസ് ചെയ്യാൻ ഒരു കൈ കൊണ്ട്  കഴുത്ത് മുറുകെ പിടിച്ചുകൊണ്ടു കട്ടൻ കാപ്പിയുമായി ആണ്  നമ്മുടെ നായികയുടെ  വരവ്…

എൽവിസ് ചായ വാങ്ങി  അവളെ നോക്കികൊണ്ട് ഒരു  ചിരിയോടെ ചായ കുടിച്ചു….

അയാൾ തിരികെ കപ്പ്‌ മേശപ്പുറത് വച്ചിട്ട് അവളുടെ അടുത്തേക്ക് വന്നു…

അവളുടെ ഇടുപ്പിൽ പിടിച്ചുകൊണ്ട് തന്നോട് ചേർത്തിട്ടു  ചോദിച്ചു….

“നീയെന്തിനാ ഇന്ന്  കരഞ്ഞത്…. നല്ലൊരു ദിവസമായിട്ട് ഇന്ന് മുഴുവൻ കരച്ചിലായിരുന്നല്ലോ… ”

“അത്… സന്തോഷം കൊണ്ടാണ്  ഇച്ചായാ…. ഞാൻ ഇതുവരെ  ഇത്രയും സന്തോഷിച്ചിട്ടില്ല…. . ”

“ഇച്ചായാ എന്ന് വേണ്ട ഇപ്പൊ  മോള് എന്നെ ഇച്ചാ എന്ന് വിളിച്ചാൽ മതി..  നേരത്തെ വിളിച്ചത് പോലെ….!

എൽവിസ് കുസൃതിയായി  പറഞ്ഞു…

താൻ അങ്ങനെ വിളിച്ചത് ഇച്ചായൻ  കേട്ടില്ലെന്നാണ് കരുതിയത്…
അപ്പൊ അങ്ങനെ വിളിക്കാനാണ് തോന്നിയത് .

“എന്തായാലും  എൻഗേജ്മെന്റിനോടുള്ള  തന്റെ   reaction ഇങ്ങനെ ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചത് ആണ് … നീ കരഞ്ഞു ബോർ ആക്കുമെന്ന്…

അതുകൊണ്ട് ഞാൻ  മറ്റൊരു ഗിഫ്റ്റ് കൂടി കരുതിയിട്ടുണ്ട്….

“പക്ഷെ  ഇതിന്റെ പേരിൽ ഇനി കരയാൻ പാടില്ല സമ്മതിച്ചോ… !”എന്നാൽ  തരാം… എൽവിസ്  ചിരിയോടെ പറഞ്ഞു

“മം… “ഗൗരി മൗന സമ്മതം പറഞ്ഞു…

എൽവിസ് തന്റെ പോക്കറ്റിൽ നിന്നും ഒരു ജോഡി സ്വർണ പാദസരം കയ്യിൽ എടുത്തു അവൾക്ക് മുന്നിലായി നീട്ടി…

എന്നിട്ട് ഒന്നുകൂടി അവളെ തന്നോട്  ചേർത്ത് പിടിച്ചു കൊണ്ട് കാതിലായി  പറഞ്ഞു…

“ഒരു പൊന്നരഞ്ഞാണം വാങ്ങി തരമെന്നാ  കരുതിയത്… !”

ഗൗരി പെട്ടെന്ന് എൽവിസിനെ  ഒന്ന്  നോക്കി…

“പക്ഷെ വേണ്ട……ശെരിയാവില്ല ….! കുസൃതി ചിരിയോടെ പറഞ്ഞു

“കെട്ട് കഴിഞ്ഞിട്ട് വാങ്ങി തരാം കേട്ടോ…  !”

“വാ… വന്നിരിക്ക്‌..  ഇത് ഞാൻ ഇട്ടു  തരാം… !”

അയാൾ ഗൗരിയെ പിടിച്ചു സോഫയിലേക്ക് ഇരുത്തി… പാദസരം അവൾക്കായി  അണിയിച്ചു കൊടുത്തു.. …

വെണ്ണ പോലെ ഉള്ള അവളുടെ കാൽപാദങ്ങൾ  പാദസരം അണിഞ്ഞു  കണ്ടപ്പോൾ അയാൾക്ക്‌ അയാളെ തന്നെ  നിയന്ത്രിക്കാൻ പറ്റില്ലെന്ന് തോന്നി…. അയാൾ ഗൗരിയുടെ കാൽ തന്റെ കൈ വെള്ളയിലെടുത്ത്   ചുംബിച്ചു…. എന്നിട്ട് ഗൗരിയുടെ കണ്ണിലേക്കു നോക്കി….

ഗൗരി പെട്ടന്ന് തന്റെ കാൽ പിന്നിലേക്ക്‌  വലിച്ചു

ഗൗരിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നെങ്കിലും എൽവിസിന് വാക്ക് കൊടുത്തത്  കൊണ്ട് തന്നെ  അവൾ സ്വയം  നിയന്ത്രിച്ചു…

എൽവിസ് അവിടെ നിന്നും എഴുന്നേറ്റു മാറി..
ഗൗരിയും….

“നല്ല മഴയുണ്ട് ഇന്ന്… ” എൽവിസ് പെട്ടന്ന് അവളിൽ നിന്നും മനസ് മാറ്റാനായി പറഞ്ഞു.

എന്നിട്ട് ചിരിച്ചു കൊണ്ട് ചോദിച്ചു

“നാളെ മുതൽ എല്ലാരേയും  വിവാഹം ക്ഷണിച്ചു തുടങ്ങും… !”
“എന്നെ ചതിക്കല്ലേ മോളെ നീ…. ”
“എന്നെ വിട്ട് പോവുമോ…. നീ.. അന്നയെ പോലെ ….!
ഒരിക്കൽ കൂടി ഞാൻ നാട്ടുകാരുടെ മുന്നിൽ നാണം കെടുമോ… !”

അയാൾ അത് തമാശ ആയിട്ടാണ് ചോദിച്ചതെങ്കിലും  അവളുടെ കണ്ണുകൾ  നിറഞ്ഞ് ഒഴുകി..

പെട്ടെന്ന് അവൾ  എൽവിസിനെ വന്ന്  കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

“എന്നെ വിട്ട് കൊടുക്കല്ലേ ഇച്ചായാ….

ആരു വന്ന് ചോദിച്ചാലും……

എന്റെ മനസ്സിൽ ഇച്ചായൻ മാത്രമേ ഉള്ളൂ…

ഞാൻ ഇച്ചായന്റെ പെണ്ണാണ് ….!

എന്നെ ആരും ഇത്രേം സ്നേഹിച്ചിട്ടില്ല…

ജീവിക്കാൻ ആയാലും മരിക്കാൻ ആയാലും എനിക്ക് ഇച്ചായനോടൊപ്പം മതി….

ഈ നെഞ്ചിൽ തലചായ്ക്കുമ്പോൾ ….
മരണത്തിൽ പോലും അതിന് ഒരു സുരക്ഷിതത്വവും ഉണ്ട്  ….

എന്നെ കൊണ്ട് പോവാൻ സമ്മതിക്കല്ലേ  ഇച്ചായാ…

ആരുമില്ല  എനിക്ക് വേണ്ടി സംസാരിക്കാൻ…. !

ഇതുവരെ ഉണ്ടായിട്ടും ഇല്ല…. !

മരിച്ചാലും ഇച്ചായന്റെ നെഞ്ചിലെ ചൂടേറ്റ്  ഉറങ്ങാൻ  ആണെനിക്കിഷ്ടം….!

ഇതിൽ കൂടുതൽ എങ്ങനെ  പറയണമെന്ന്  എനിക്ക് അറിയില്ല….   !

എൽവിസിന് വിഷമം തോന്നി… അവളോട് അങ്ങനെ ചോദിക്കണ്ടായിരുന്നു എന്നയാൾക്ക് തോന്നി… അയാൾ ഒന്നവളെ തലോടിയ ശേഷം  പറഞ്ഞു…

“നീ എന്തൊക്കെയാടീ  ഈ പറയുന്നത്…. !”

“നിന്നെ ആർക്കു വിട്ട് കൊടുക്കാനാ ഞാൻ… !”

“ആരാ നിന്നെ ഇവിടെ നിന്നു കൊണ്ട് പോകുന്നത്…. ”

അങ്ങനെ ആരെങ്കിലും  വന്നാൽ തന്നെ നിന്റെ ഈ ഇച്ചായൻ സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ…”

അങ്ങനെ സംഭവിക്കണമെങ്കിൽ അതെന്റെ മരണത്തോടെയായിരിക്കും

പെട്ടെന്നു ഗൗരി അയാളുടെ വാ പൊത്തി. ….

“അങ്ങനെ പറയല്ലേ ഇച്ചായാ… ”

എന്നിട്ട്  എൽവിസ് ദേഷ്യത്തിൽ തുടർന്നു

പിന്നെ  നീ എന്താ പറഞ്ഞത് നിനക്ക് എന്റെ കയ്യിൽ കിടന്നു മരിക്കണമല്ലേ …. !

“അപ്പൊ ഞാനോ… പറയടീ.. !

“എന്നെക്കൂടി കൊണ്ട് പോകുമോ നീ ….”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

“സോറി ഇച്ചായാ…  “എന്ന് പറഞ്ഞുകൊണ്ട് വീണ്ടും അയാളെ മുറുകെ പിടിച്ചു…

കുറച്ച് നേരം കഴിഞ്ഞ ശേഷം
ഗൗരിയെ  തന്നിൽ നിന്നും അടർത്തി മാറ്റികൊണ്ടു അയാൾ കുസൃതിയായി  ചോദിച്ചു…

“എനിക്ക് ഗിഫ്റ്റ് ഒന്നുമില്ലേ… ഞാൻ എത്ര ഗിഫ്റ്റ് തന്നതാ…!.

“എന്റെ കയ്യിൽ ഒന്നും ഇല്ല ഇച്ചായാ … “അവൾ സങ്കടത്തോടെ പറഞ്ഞു…

അവളെ ഒന്നുകൂടി അടുപ്പിച്ചു കൊണ്ട് ചോദിച്ചു…

“എന്നാൽ എനിക്ക് ഒരുമ്മ താ….”
ഗൗരി അയാളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി…

“നെറ്റിയിൽ വേണ്ട എനിക്ക് ചുണ്ടിൽ തന്നാ മതി….!”
ലജ്ജയോടെ ഗൗരിയുടെ മുഖം  കുനിഞ്ഞു…

അയാൾ തന്റെ വിരൽ കൊണ്ട് ആ മുഖം ഉയർത്തി കൊണ്ട് ചോദിച്ചു…

“എന്താ തരില്ലേ…. നിന്റെ ഇച്ചായന്റെ birthday ഗിഫ്റ്റ് ആയിട്ട്…!”

“വേണമെങ്കിൽ ഞാൻ കണ്ണടച്ച് നിൽകാം ….!”

അത് പറഞ്ഞ്  കൊണ്ട് അയാൾ കുസൃതിയോടെ കണ്ണടച്ച് നിന്നു..

ഒന്ന് ചിന്തിച്ചിന് ശേഷം ഗൗരി അയാളുടെ കാല്പാദങ്ങളിൽ നിന്നു കൊണ്ട്  ഉയർന്നു പൊങ്ങി  അയാളുടെ ചുണ്ടുകളെ ചുംബിച്ചു…

എൽവിസ് മെല്ലെ തന്റെ  കണ്ണു തുറന്നു…. തന്റെ ഇത്രയും അടുത്ത് ഗൗരിയെ   കണ്ടപ്പോൾ  എൽവിസിന് സ്വയം നിയന്ത്രിക്കാനായില്ല

എൽവിസ് അവളുടെ മുഖം കയ്യിലെടുത്ത്   ചുംബനം കൊണ്ട് മൂടാൻ തുടങ്ങി….എൽവിസിന്റെ ശ്രദ്ധ അവളുടെ ചുവന്നു  തുടുത്ത അധരങ്ങളിലേക്ക്  പോയി ….അത് തന്നെ അങ്ങോട്ടേക്ക് വലിച്ചടുപ്പിക്കും പോലെ തോന്നി അയാൾക്ക്…. മറ്റൊന്നും ചിന്തിക്കാതെ എൽവിസ് അവളുടെ  ചുണ്ടുകളെ കവർന്നെടുക്കാൻ തുടങ്ങി…..

ഗൗരി പിടഞ്ഞു പോയി….

അവൾ എൽവിസിനെ മുറുകെ പിടിച്ചു….

ഒരു ഗാഢ ചുംബനത്തിനു ശേഷം അയാൾ അവളുടെ  ചുണ്ടുകളെ മോചിപ്പിച്ചു….

അയാൾ അവളുടെ  കണ്ണുകളിലേക്ക് നോക്കി
.
താൻ മാത്രമായിരുന്നു അവളുടെ ലോകം.. അത് ആ കണ്ണുകളിൽ ഉണ്ടായിരുന്നു….

താൻ ചുംബിച്ച ചുണ്ടുകൾ രക്ത വർണമായി മാറിയിരുന്നു

അത് അയാളെ കൂടുതൽ മോഹിപ്പിച്ചു….

അയാൾ ഗൗരിയുടെ പിൻ കഴുത്തിൽ പിടിച്ച്‌  അടുപ്പിച്ചു  കൊണ്ട് വീണ്ടും അവളുടെ ചുണ്ടുകളെ മതിവരുവോളം  നുകരുവാൻ തുടങ്ങി…

ചുണ്ട് മുറിഞ്ഞെന്നു മനസിലായപ്പോൾ അയാൾ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു…

അവരുടെ ശ്വാസഗതി കൂടിയിരുന്നു… എൽവിസ് അവളെ നോക്കി പുഞ്ചിരിച്ചു..

ഗൗരി നാണത്തോടെ മുഖം കുനിച്ചു …

“ഇന്നും ചുണ്ട് മുറിച്ചല്ലോ ഞാൻ …. ഇനി എല്ലാരോടും എന്ത്‌ പറയും….!”എൽവിസ് ഒരു കള്ള ചിരിയോടെ ചോദിച്ചു…

അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല…
” നീ എന്നെ കൊതിപ്പിച്ചിട്ടല്ലേ…. ”
ഞാൻ എന്ത് ചെയ്യാനാ….”

വേണ്ട മോളെ… നീ ഇങ്ങനെ എന്റടുത്ത് ഒരുപാട്  നിന്നാൽ… ശെരിയാവില്ല…. ഞാൻ ചിലപ്പോ…. ! അയാൾ പുഞ്ചിരിച്ചു…. അവളും…

നമുക്ക് പോകാം…  എൽവിസ്  ചിരിച്ചു കൊണ്ട് ചോദിച്ചു…

തുടരും….