21/04/2026

അവൾ : ഭാഗം 22&23

രചന – അക്ഷര

ഗൗരിയെ ഒന്ന് നോക്കിയ ശേഷം അയാൾ  താഴേക്ക് ഇറങ്ങിപ്പോയി..

“ഇച്ചായാ…… “ഗൗരി പിറകിൽ നിന്നും വിളിച്ചു…

**********
എൽവിസ് തിരിഞ്ഞു നോക്കാതെ താഴേക്ക് പോയി…..

ഗൗരി വിളിച്ചത് കേട്ടതായി  പോലും അയാൾ ഭാവിച്ചില്ല …

അവളുടെ കണ്ണുകൾ നിറഞ്ഞു ….

“ഒരിക്കലും തല്ലണമെന്ന്  കരുതിയതല്ല ….!”

“പറയുന്ന കാര്യത്തിന്റെ ഗൗരവം  മനസിലാക്കാതെ  അങ്ങനെ ചെയ്തപ്പോൾ കൈ പൊങ്ങി പോയതാണ്…. ”

“ഇച്ചായൻ പിണങ്ങിക്കാണും…… !”

എൽവിസിന് പിറകെ അവളും  താഴേക്കു പോയി….

*****
എല്ലാവരും അത്താഴം കഴിക്കാൻ ഡൈനിങ്ങ് ടേബിലിന് ചുറ്റും ഉണ്ട്… അവരോടൊപ്പം അന്നയും റോസ് മേരിയും ഉണ്ട് ….

ഗൗരി എൽവിസിനെ നോക്കി…
അയാൾ തന്റെ വശത്തേക്ക് കൂടി നോക്കുന്നില്ല….

ഇച്ചായന്റെ  മുഖത്ത്  തന്നോടുള്ള  ദേഷ്യം പ്രതിഫലിച്ചു കാണാം…

എൽവിസിന്റെ അടുത്തയാണ്  ആൽവിനും തന്റെ സീറ്റ്‌ ഉറപ്പിച്ചിരിക്കുന്നത്…..

ഗൗരിയെ കണ്ടതും ആൽവിൻ അവളെ ഒന്ന് നോക്കിയ ശേഷം  എൽവിസിനോടായി  പതിയെ പറഞ്ഞു.

“നോക്കിയും കണ്ടുമൊക്കെ  കിസ്സ് അടിക്കണ്ടേ ഇച്ചായാ….”

കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം  എൽവിസിന്റെ നെറുകും തലയിൽ   കയറിപ്പോയി ….
അയാൾ ചുമച്ച  ശേഷം വെള്ളം എടുത്തു കുടിച്ചു….

എന്നിട്ട് ആൽവിനെ ഒന്ന് തുറിച്ചു നോക്കി….ആൽവിൻ എൽവിസിനെ കളിയാക്കി ചിരിച്ചു….

ഗൗരിയെ കൂടാതെ മറ്റൊരാളും ഇതെല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…. അന്ന !

എൽവിസ് പെട്ടന്ന്  ഗൗരിയുടെ മുഖത്തേക്ക് നോക്കി….

ഗൗരി തന്നെ തന്നെയാണ്  നോക്കിയിരിക്കുന്നതെന്നു മനസിലാക്കിയ എൽവിസ് ഫുഡ്‌ മതി എന്ന് പറഞ്ഞു എഴുന്നേറ്റു പോയി….

*****
ഗൗരി തിരിച്ചു റൂമിലേക്ക്‌ വന്നു…

ഇച്ചായനോട് കാലു പിടിച്ച് മാപ്പ് പറയണം ….

ഗൗരി റൂമിൽ എൽവിസിനെയും കാത്തിരുന്നു…എന്നാൽ നേരം വൈകിയിട്ടും  അയാൾ റൂമിലേക്കു വന്നില്ല

അവൾ മുറിക്ക് പുറത്തേക്ക്‌ ഇറങ്ങി….മുകളിൽ ഉണ്ടാവുമെന്ന് കരുതി  മുകളിൽ പോയി നോക്കി…

തിരിച്ചു ഇറങ്ങിയപ്പോൾ താഴെ  സോഫയിൽ കിടന്നുറങ്ങുന്ന എൽവിസിനെയാണ് അവൾ കണ്ടത്….

വിഷമം തോന്നിയെങ്കിലും അയാളെ ഉണർത്താൻ ഉള്ള ധൈര്യം അവൾക്കുണ്ടായില്ല

അയാളെ ഒന്നുകൂടി നോക്കിയ ശേഷം അവൾ  റൂമിലേക്ക്‌ പോയി….

“താൻ വന്നിട്ട് ആദ്യമായിട്ടാണ് ഈ റൂമിൽ തനിച്ചു കിടക്കുന്നത്….. ”

“ഒറ്റ രാത്രി കൊണ്ട് വീണ്ടും തനിച്ചായത് പോലെ….. !സഹിക്കാൻ പറ്റുന്നില്ല അത്… ”

“ഇച്ചായൻ തന്നിൽ  ഇത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു ഇപ്പോഴാണ് തനിക്ക്  മനസിലായത് ….. ”

******
അടുത്ത ദിവസം രാവിലെ ഗൗരി
ഓഫ്
നൈറ്റ്മോഡ്പതിവുപോലെ എൽവിസിനുള്ള ചായക്കായി കിച്ചണിലേക്കു ചെന്നു….

കിച്ചണിൽ എത്തിയപ്പോൾ അവിടെ എല്ലാവരോടൊപ്പം റോസ് മേരിയും ഉണ്ടായിരുന്നു…

ഗൗരിയെ കണ്ടപ്പോൾ അവർ അവളെ അടുത്തേക്ക്  വിളിച്ചു …. അവൾ അരികിലേക്ക് ചെന്നു..

“മോളുടെ പേര് ഗൗരിയെന്നല്ലേ…”അവൾ അതെ എന്ന് തലയാട്ടി….

“നല്ല സുന്ദരിയാ …. !എൽവിച്ചന് നന്നായി ചേരും ….” അവർ അവളെ തലോടിക്കൊണ്ട് പറഞ്ഞു….

ഗൗരി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

അവർ അവളെ ചേർത്ത് പിടിച്ചിട്ട് ഒരു  നെടുവീർപ്പോടെ പറഞ്ഞു…

“മോള്  എൽവിച്ചനെ നന്നായി നോക്കണം കേട്ടോ….
പുറമെ കുറച്ച് ദേഷ്യം കൂടുതലാണെന്ന ഉളളൂ…ഉള്ളിൽ അവൻ  വെറും പാവമാണ്…  മനസ് നിറയെ  നന്മയുള്ളവനാ അവൻ …. മോളുടെ ഭാഗ്യം ആണ് അവനെ കിട്ടിയത്…”
(ഗൗരി അവരുടെ മുഖത്തേക്ക്  തന്നെ നോക്കി നിന്നു….)

അവരുടെ സംസാരത്തിൽ അവർക്കു എൽവിസിനെ മരുമകനായി  നഷ്ടപ്പെട്ടതിന്റെ ദുഃഖം ഉണ്ടായിരുന്നതായി അവൾക്ക് തോന്നി…

അപ്പോഴേക്കും അന്ന അവിടേക്കു വന്നു….

“ആരിത് പുതുമണവാട്ടിയോ…. അല്ലാ മണവാളൻ എവിടെ എണീറ്റില്ലേ…. !”
അന്ന പരിഹാസ പൂർവ്വം ചോദിച്ചു…

“ഇച്ചായൻ എഴുന്നേറ്റു  … “ഗൗരി പറഞ്ഞു
(എൽവിസ് റൂമിന് പുറത്താണ് കിടന്നതെന്ന് അറിഞ്ഞാൽ പിന്നെ ഒരു പാട് ചോദ്യങ്ങൾ നേരിടേണ്ടി വരും…  അതൊഴിവാക്കാൻ വേണ്ടിയാണവൾ  എഴുന്നേറ്റു എന്ന് കള്ളം പറഞ്ഞത്…  )

“ഇച്ചായനോ….. ഓ….. ഇച്ചായാനെന്നൊക്കെ വിളിച്ചു തുടങ്ങിയോ…… കണ്ട വിഴുപ്പ് ചാലിൽ കിടന്നതിന്റെയൊക്കെ ഒരു യോഗമേ,…..!”

ഗൗരി മറുപടി ഒന്നും പറഞ്ഞില്ല…. അവൾ അവിടന്ന് പോകാൻ ഒരുങ്ങി….

അവൾക്ക് വിഷമം ആയെന്നു മനസിലാക്കിയ  റോസ് പറഞ്ഞു….

“നീയെന്തിനാ അന്നേ അതിനോട് ഇങ്ങനൊക്കെ പറയുന്നത്….ആ കുട്ടിക്ക് സങ്കടം ആവില്ലേ … !

“ദേ…. അമ്മച്ചീ… എന്റെ കാര്യങ്ങളിൽ കേറി ഇടപെടരുതെന്ന് ഞാൻ പലതവണ  പറഞ്ഞിട്ടുണ്ട്…. !

അമ്മച്ചിക്ക് സ്വന്തം വീട്ടിൽ കുറച്ച് നാൾ നിൽക്കണമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ്  കൂടെ  കൊണ്ടുവന്നത്….!പപ്പയെ അറിയാല്ലോ അല്ലേ…. !

ഇവിടത്തെ ജീവിതം മതിയായെങ്കിൽ പറയ്…. ഞാൻ ബ്രിയാൻ ഇച്ചായനെ വിളിച്ച്‌ പറഞ്ഞ്  അമ്മച്ചിയെ കിള്ളിക്കാട്ട് തറവാട്ടിലേക്ക്‌  തന്നെ പാക്ക് ചെയ്യിക്കാം ….!

അന്ന പറഞ്ഞത് കേട്ട് പിന്നെ റോസ് ഒന്നും പറഞ്ഞില്ല ….

അന്നയുടെ പെരുമാറ്റത്തിൽ റോസ് ഒരുപാട് വിഷമിക്കുന്നുണ്ട് എന്ന് അവിടെ ഉണ്ടായിരുന്ന എല്ലാർക്കും മനസിലായി….

അപ്പോഴേക്കും എലിസയും ആലീസും കേറി അതിലേക്കു ഇടപെട്ടു…

“ദേ.. അന്നേ നീ എന്തെങ്കിലും പ്രശ്നം ഇവിടെ  ഉണ്ടാക്കിയാൽ ഞങ്ങൾ  ചാച്ചനോട് പറഞ്ഞു കൊടുക്കും  കേട്ടോ…! ” ആലീസ് ആണ്..

“അതിനു ഞാൻ എന്ത് ചെയ്തു ആലീസ് ആന്റീ… !”

“നിങ്ങള് പറയുന്നത് കേട്ടാൽ ഞാനെവിടെന്നോ വലിഞ്ഞു കേറി വന്നതാന്നു പറയുമല്ലോ… !”

“ഒരുകാര്യം പറയട്ടെ ആലീസ് ആന്റീ നിങ്ങൾ മൂന്ന്  പെരും ഈ വീട്ടിലെ മരുമക്കളാണ്… !”

“എന്നാൽ ഞാൻ അങ്ങനെയല്ല…. !”

“ഈ നിൽക്കുന്ന റോസ് മേരി ഇവിടത്തെ മകളാണ്…! ”

“ഞാൻ അവരുടെ രക്തവും….. !”

“അപ്പൊ രക്തബന്ധം വച്ചു നോക്കുകയാണെങ്കിൽ എനിക്കല്ലേ മുൻഗണന…. !”

ആലീസും എലിസയും മുഖത്തോടു മുഖം നോക്കി അമ്പരന്നു ……

അവർക്ക് അന്നയോട് ദേഷ്യം ഉണ്ടായെന്നു സ്റ്റെല്ലയ്‌ക്ക്‌ മനസിലായി…

പിന്നേയും സംസാരിച്ചു പ്രശ്നം വഷളാകാതിരിക്കാൻ അവർ അന്നയോട്  ചോദിച്ചു…

“മോള് ചായ കുടിച്ചാരുന്നോ….” അവൾ ഇല്ലെന്നു തലയാട്ടി….

“എന്നാൽ ദാ ചായ കൊണ്ട് പോയി കുടിക്ക്…..” എന്ന് പറഞ്ഞ് അവൾക്ക് ചായ കൊടുത്തു.

അന്ന  അവിടന്ന് പോയി കഴിഞ്ഞു
ആലീസ് പറഞ്ഞു ..
“ഇതെന്ത് സാധനമാ ഏട്ടത്തീ …!.”

“ഏട്ടത്തീ  ഇപ്പൊ പറഞ്ഞ് വിട്ടില്ലായിരുന്നെങ്കിൽ അവൾ എന്റെ കയ്യിൽ നിന്നു വാങ്ങിച് കൂട്ടിയേനെ…. !”

“എൽവിച്ചൻ എന്തോ പുണ്യം ചെയ്തിട്ടുണ്ട്.. . അതാ… ഇവൾക്ക് മറ്റവന്റെ കൂടെ പോവാൻ തോന്നിയത്… !”

“ഇല്ലെങ്കിൽ ഇവൾ നമ്മുടെ എൽവിച്ചന്റെ  രക്തം   ഊറ്റി ഊറ്റി കുടിച്ചേനെ…. !”എലിസയാണ് പറഞ്ഞത്

അത് പറഞ്ഞു അവർ ചിരിച്ചു….

അപ്പോഴും അത് കേട്ട്  വിഷമിക്കുന്ന ഒരാൾ ഉണ്ടായിരുന്നു….. റോസ്മേരി !

സ്റ്റെല്ലയ്‍ക്ക് അത് മനസിലായി…

അവർ അടുത്തേക് ചെന്നു റോസിനെ സമാധാനിപ്പിച്ചു….

“മോളെ നീ എൽവിച്ചന്  ചായ കൊടുത്തില്ലല്ലോ…”
ഇതെല്ലാം കണ്ടുകൊണ്ടവിടെ നിന്ന ഗൗരിയോട് എലിസ ചോദിച്ചു…

“ദാ കൊണ്ടുപോയി കൊടുക്ക്…”
എലിസ അവളുടെ കയ്യിലേക്ക് ഒരു കപ്പ്‌ ചായ കൊടുത്തു….

******-
അവൾ ചായയുമായി എൽവിസ് കിടന്നിടത്തേക്കു ചെന്നു….

എന്നാൽ അയാൾ അവിടെ ഉണ്ടായിരുന്നില്ല…..

അവൾ അവിടെ മുഴുവൻ അന്വേഷിച്ചു….

അപ്പോഴാണ് ഹാളിൽ പത്രം വായിച്ചു കൊണ്ടിരുന്ന ആൽവിനെ കണ്ടത്….

അവൾ ചായയുമായി അവനടുത്തേക്കു ചെന്നു…

“എന്താ ഇച്ചേച്ചി….” ആൽവിൻ പത്രത്തിൽ നിന്നും തല ഉയർത്തി ചോദിച്ചു…..

“ആൽവി… നീ ഇച്ചായനെ കണ്ടോ…. ”
ഗൗരി ചോദിച്ചത് കേട്ട് ആൽവിൻ ചെറുതായി ഒന്ന് ചിരിച്ചു….

“ഇച്ചായൻ പുറത്തുപോയി….”
“രാവിലെ ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു ….”

“ആ ചായ ഇങ്ങ് തന്നാൽ ഞാൻ കുടിച്ചോളാം…” പെട്ടന്ന് ആണ് ആൽവിൻ അങ്ങനെ പറഞ്ഞത്…

ഗൗരി മനസില്ലാ മനസോടെ ചായ അവന് നേരെ നീട്ടി…. ഒരു കുസൃതി ചിരിയോടെ അവളെ നോക്കികൊണ്ട് അവൻ അത് വാങ്ങി…
അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട്  അകത്തേക്ക് പോയി….
ആൽവിൻ  ഇത്‌ കണ്ട് ചിരിച്ചു…..

*******
അന്ന് ഉച്ചയ്ക്ക് ഊണിനും എൽവിസ് എത്തിയിരുന്നില്ല…

എന്നും ഉച്ചയ്ക്ക് കഴിക്കാൻ സാധാരണ ഉണ്ടാവാത്തത് കൊണ്ട് ഗൗരിയൊഴികെ മറ്റാരും അയാളെ തിരക്കിയില്ല….

വൈകുന്നേരം ചാച്ചൻ റൂമിലേക്ക്‌ വന്നു…

“മോളെ എൽവിച്ചൻ വന്നോ ”

“ഇല്ല… ചാച്ചാ…   ഗൗരിയാണ് പറഞ്ഞത്…

“ആ വരുമ്പോ എന്നെ വന്നോന്നു കാണാൻ പറയണം…. ”

അവൾ പറയാമെന്നു സമ്മതിച്ചു…

അന്ന് രാത്രിയും ഗൗരി തനിച്ചായിരുന്നു റൂമിൽ….

“റൂമിലെ ഒറ്റപ്പെടൽ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. .. ”

പുലർച്ചെ സോഫയിൽ വന്നു നോക്കിയപ്പോൾ അവിടെ കിടന്നുറങ്ങുന്ന എൽവിസിനെയാണ് അവൾ കണ്ടത്…

അവൾ അരികിലേക്ക് ചെന്നു…. അവൾക്ക് സ്വയം നിയന്ത്രിക്കാനായില്ല…. അവൾ അയാളെ ചെന്നു കുലുക്കി വിളിച്ചു….

“ഇച്ചായ…. ”

“ഇച്ചായാ….”

“എന്നോട് ക്ഷമിക്ക് ഇച്ചായാ … ”

“പ്ലീസ് ഒന്ന് കണ്ണ് തുറക്ക്…. ”

അയാൾ ഉണർന്നെങ്കിലും കണ്ണ് തുറന്നില്ല….

“എന്നെ ഇങ്ങനെ avoid ചെയ്യല്ലേ … എനിക്ക് അത് സഹിക്കാൻ പറ്റില്ല….എനിക്ക് ഇച്ചായൻ അല്ലാതെ ആരുമില്ല…. ”

ഗൗരി കരഞ്ഞു കൊണ്ട് അയാളെ കെട്ടിപ്പിടിച്ചു…

എൽവിസ് മിണ്ടുന്നില്ലെന്നു കണ്ട് ഗൗരി തിരികെ റൂമിലേക്ക്‌ പോയി….

അവൾ പോയ ശേഷം അയാൾ കണ്ണ് തുറന്നു….

തുടരും…..

അവൾ…. ഭാഗം 23

എൽവിസ് മിണ്ടുന്നില്ലെന്നു കണ്ട് ഗൗരി തിരികെ റൂമിലേക്ക്‌ പോയി….

അവൾ പോയ ശേഷം അയാൾ കണ്ണ് തുറന്നു….

*******
എൽവിസ് ഗൗരിയോട് കാണിക്കുന്ന അവഗണ  അവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു….

റൂമിന് പുറത്ത് അന്നയും  അകത്ത്  എൽവിസിന്റെ അഭാവവും അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു..

അന്ന തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യം ഗൗരിക്ക് മനസിലായി …

അന്നയുടെ മുന്നിൽ നിന്ന് അവൾ പരമാവധി ഒഴിഞ്ഞു നടക്കാൻ ശ്രെമിച്ചു ….

ഇതിനിയിൽ ബ്രിയാൻ അന്നയെ കാണാൻ വരുന്നുണ്ടായിരുന്നെങ്കിലും  അയാൾ അവളെ തിരികെ കൊണ്ടുപോയില്ല….

അത് എലിസയ്ക്കും ആലീസിനും അവരോട് കൂടുതൽ നീരസം ഉണ്ടാക്കി..

റോസ്‌മേരിക്ക് ആകട്ടെ കിള്ളിക്കാട്ട് തറവാട്ടിലെ പീഡനങ്ങക്കിടയിൽ വല്ലപ്പോഴും കൂടി സ്വന്തം വീട്ടിൽ നില്കാൻ പറ്റുന്നത് അവർക്ക്‌  സ്വർഗം കിട്ടിയത് പോലെയായിരുന്നു…..

അന്നത്തെ ദിവസം എൽവിസ് വീട്ടിൽ കൂടുതൽ  ഉണ്ടായിരുന്നെങ്കിലും അയാൾ റൂമിലേക്ക്‌ കയറിയില്ല .. അവളെ പാടെ അവഗണിച്ചിരുന്നു….

ഉച്ചയ്ക്ക് ശേഷം അയാൾ വീണ്ടും പുറത്തേക്കു പോയി… ഒരുപാട് വൈകിയ ശേഷമാണ് തിരികെ വന്നത്….

തിരികെ  വന്ന ശേഷം അയാൾ റൂമിലേക്ക്‌ പോയി …

*******
റൂമിൽ എത്തിയ എൽവിസ് കണ്ടത് തന്നെയും പ്രതീക്ഷിച്ച്‌ സോഫയിൽ ഇരിക്കുന്ന  ഗൗരിയെയാണ്….

ഗൗരിക്ക് തന്നോടെന്തോ പറയാൻ ഉണ്ടെന്ന് എൽവിസിന് മനസിലായാലെങ്കിലും അയാൾ അവളെ അവഗണിച്ചുകൊണ്ട്  ബെഡിലേക്കു പോയി….  അതിനു ശേഷം ബെഡിൽ പില്ലോയിലേക്ക് തല വച്ച് കണ്ണടച്ചുകൊണ്ട് മലര്ന്നു കിടന്നു…

ഗൗരി ഇതെല്ലാം കാണുന്നുണ്ടായിരുന്നു…

അവൾ  അയാളുടെ അരികിലേക്ക് ചെന്നു….

“ഇച്ചായാ….” അവൾ അയാളുടെ കവിളിൽ തൊട്ടു വിളിച്ചു….അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

“ഒന്നെണീക്ക്‌….  ഇച്ചായാ പ്ലീസ്  എനിക്ക് സംസാരിക്കണം…. ”

അയാൾ കിടന്നുകൊണ്ട് തന്റെ തല തിരിച്ചു വച്ചു  കൊണ്ട്  പറഞ്ഞു….

” ഗൗരീ നീ ഇപ്പൊ പോ..  നമുക്ക് നാളെ രാവിലെ  സംസാരിക്കാം….”

“അത് പറ്റില്ല….!
ഞാൻ ഇവിടന്നു പോവില്ല…
എന്റെ പൊന്നിച്ചായൻ അല്ലേ….  ഒന്നെണീക്ക്‌ …എനിക്ക് സംസാരിച്ചേ പറ്റൂ.. … !”

“ഗൗരീ ഞാൻ നന്നായി മദ്യപിച്ചിട്ടുണ്ട്…. ഇപ്പൊ നിന്നോട് സംസാരിച്ചാൽ ഞാൻ എന്താണ് പറയുന്നതെന്നും  പ്രവർത്തിക്കുന്നതെന്നും  എനിക്ക് തന്നെ അറിയില്ല….നിനക്കും അത് ബുദ്ധിമുട്ട് ആണ്…. !”

“അതുകൊണ്ടാണ് പറയുന്നത്…. ”

“നീ പോയി കിടന്നോ…. !”
“നാളെ നമുക്ക്  വിശദമായി സംസാരിക്കാം… ”

“അതൊന്നും  പറ്റില്ല ഇച്ചായാ… അതൊന്നും സാരമില്ല …. ഇച്ചായൻ എന്നെ കൊന്നാലും   എനിക്ക്  പ്രശ്നമില്ല … എനിക്കിത് സഹിക്കാൻ വയ്യ…..
എനിക്ക് ഇപ്പൊ തന്നെ  ഇച്ചായനോട് സംസാരിക്കണം….!”

“പ്ലീസ് ഞാൻ കാലു പിടിക്കാം…. എന്റിച്ചായൻ അല്ലേ… ”

അവളുടെ നിർബന്ധം കാരണം അയാൾ എഴുന്നേറ്റു ബെഡിലേക്കിരുന്നു….
“മം….. പറ എന്താ നിനക്ക് പറയാൻ ഉള്ളത്…! ”

ഗൗരി അയാൾക്ക് അഭിമുഖമായി ബെഡിൽ  ഇരുന്നു തല കുനിച്ചു കൊണ്ട് പറഞ്ഞു…

” സോറി….ഇച്ചായാ….. ഞാൻ അറിയാതെ ചെയ്തുപോയതാണ്…. “പിണങ്ങല്ലേ എന്നോട് …. ”

അയാൾ അവളെ വലുതായി ശ്രദ്ധിക്കാതെ പറഞ്ഞു..

“മം….. ശെരി… പറഞ്ഞു കഴിഞ്ഞോ…!”
ഇനി പോയി കിടന്നോ…..എനിക്ക് ഉറക്കം വരുന്നു.. ”
അയാൾ ബെഡിലേക്കു ചാഞ്ഞു ..

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

“പോവല്ലേ…!”

” പോവല്ലേ ഇച്ചായാ….!” അത് പറഞ്ഞ് അവൾ അയാളുടെ കൈ പിടിച്ച് പിന്നിലേക്ക്  വലിച്ചു…

” ഒന്നുകിൽ എന്നെ വഴക്ക് പറയ്…. ”

“അല്ലെങ്കിൽ  എന്നെ തല്ല് ! …
ഇങ്ങനെ ഒന്നും പറയാതെ  പോവല്ലേ.. ”

“അത് എനിക്ക് സഹിക്കാൻ പറ്റില്ല….”

“ഇച്ചായനല്ലാതെനിക്ക് വേറെ ആരുമില്ല…. ”

” എനിക്ക് ഇച്ചായൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല…!”

മുഖം താഴ്ത്തി കണ്ണ് നിറഞ്ഞുകൊണ്ടാണവൾ പറഞ്ഞത്….

അത് കേട്ടതും എൽവിസിന്റെ  കണ്ണുകളിൽ ഒരു കുസൃതി വിരിഞ്ഞു..

താൻ എന്തൊക്കെയാണ് പറയുന്നതെന്ന് പിന്നെയാണ്  ഗൗരിക്ക് ബോധം വന്നത്….

അവൾ പറഞ്ഞത് കേട്ട് എൽവിസ് തനിക്ക് ഉണ്ടായ സന്തോഷം ഉള്ളിൽ  മറച്ച്‌  വച്ചു കൊണ്ട് വിഷമത്തോടെ പറഞ്ഞു….

“ഗൗരീ ഈ ഇഷ്ടം  എന്നൊക്കെ പറയുന്നത് ഒരാൾക്ക് മാത്രം തോന്നിയാൽ പോരല്ലോ…. ”

അത് പറഞ്‌  അയാൾ ബെഡിലേക്കു ചായ്ഞ്ഞു…

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു…

പെട്ടന്ന്  ഗൗരി മുന്നോട്ട് വന്ന് എൽവിസിന്റെ മുഖം കയ്യിലെടുത്ത് അയാളുടെ നെറുകയിൽ ചുംബിച്ചു…..

തുടരും….