രചന – അക്ഷര
ഇൻജെക്ഷൻ എടുത്തത് ഗൗരിക്കാനെങ്കിലും അത് പ്രതിഫലിച്ചത് എൽവിസിന്റെ മുഖത്ത് ആയിരുന്നു…..
********—-
“ഇച്ചായാ….ഗൗരി റസ്റ്റ് എടുത്തോട്ടെ … നാളത്തേക്ക് എല്ലാം ശെരിയാകും !”
അങ്ങനെ പറഞ്ഞ ശേഷം എമി റൂമിൽ നിന്നും പുറത്തേക്കു പോയി ..
എല്ലാവരും അവരവരുടെ ജോലികൾക്കായി തിരികെ മടങ്ങി …..
ഗൗരിയെ നോക്കിയിരിക്കുകയാണ് എൽവിസ്….അയാൾ അവളുടെ കൈതണ്ട പിടിച്ചു നോക്കി…താനിന്നലെ ഞെരിച്ചുപിടിച്ചതിന്റെ പാട് ആ കൈകളിൽ ഉണ്ട്…
അന്നയോടുള്ള ദേഷ്യവും തന്നോട് തന്നെയു ള്ള വെറുപ്പും മദ്യത്തിന്റെ കൂട്ടുപിടിച് താൻ പുറന്തള്ളുന്നത്
എപ്പോഴും ഗൗരിയിലേക്കാണ്….
അവളുടെ കണ്ണീരും ഭയവും കാണുമ്പോൾ ആരോടൊക്കെയോ പ്രതികാരം ചെയ്ത സംതൃപ്തിയായിരുന്നു തനിക്ക്…
ഇന്നലെയും പതിവിനു വിപരീതമായല്ല സംഭവിച്ചത്
പക്ഷെ ഇപ്പോൾ അവളെ ഇങ്ങനെ കാണുമ്പോൾ തന്റെ ഇടനെഞ്ച് പിടയുന്നുണ്ട്…അയാളുടെ കണ്ണുകൾ നിറഞ്ഞു…
ആരോ തന്റെ മുതുകത്ത് തൊട്ടപോലെ തോന്നിയപ്പോഴാണ് എൽവിസ് തിരിഞ്ഞു നോക്കിയത്…
ആൽവിൻ…..
“ഇച്ചായാ…..”
“ഇച്ചേച്ചിയ്ക്ക് പെട്ടെന്ന് കുറയും ……ഇച്ചായൻ വിഷമിക്കാതിരിക്ക് … ”
അത് പറഞ് തന്റെ മുതുകത്തു ഒന്ന് തട്ടി സമാധാനിപ്പിച്ച ശേഷം അവൻ പുറത്തേക്കു പോയി…
എൽവിസിന് അത്ഭുതം തോന്നി…
ഇച്ചേച്ചി…..!.
അന്ന തന്റെ ഭാര്യ ആയി വരുമ്പോൾ മുതൽ അവളെ ഇച്ചേച്ചി എന്ന് വിളിക്കുമെന്ന് ആൽവിൻ പറയാറുണ്ടായിരുന്നു..
ഇപ്പോൾ ആ സ്ഥാനത്തേക്ക് താനുമായി ഒരു ബന്ധവുമില്ലാത്ത ഗൗരിയെ അവൻ സങ്കല്പിച്ചുതുടങ്ങിയിരിക്കുന്നു…അത് തന്നോടവൻ പറയാതെ പറഞ്ഞതാണ്…
**********
നേരം കടന്നുപോയി….
temperature താഴാൻ തുടങ്ങി….
പൂർണമായ അബോധാവസ്ഥയിൽ നിന്നും പാതി മയക്കത്തിലേക്കവൾ വന്നു…..
അതിന്റെ തുടർച്ചയായുള്ള ഞരങ്ങലും മൂളലുമവൾ കാണിക്കുന്നുണ്ട്…..
അയാൾ അവളുടെ സമീപത്തായി ഇരുന്നു….. അവളുടെ നെറ്റിയിൽ കൈ
വച്ചു …..
“പെണ്ണേ…. ഞാൻ എന്റെ ഹൃദയത്തിന്റെ തുടിപ്പ് മനസിലാക്കാൻ വൈകി പോയി….. ക്ഷമിക്ക്… നീ എന്നോട് … ”
അങ്ങനെ മനസ്സിൽ കരുതി കൊണ്ട് അയാൾ അവളുടെ നെറ്റിയിൽ ആദ്യമായി ചുംബിച്ചു…
അയാൾക്കവളെ ഒന്ന് ഗാഢമായി പുണരാൻ തോന്നി….
അതെ… അവളെ ആദ്യമായി കണ്ട നാൾ മുതൽ തന്നെ വികാരങ്ങളുടെ വലിയ ഒരു വേലിയേറ്റം തന്നെയാണ് തന്നിൽ സൃഷ്ടിക്കപ്പെടുന്നത്…..താൻ അത് അവഗണിച്ചെന്ന് മാത്രം…
മറ്റൊരു പെണ്ണിന്റെ സാമീപ്യത്തിലും തനിക്കത് അനുഭവപ്പെട്ടിട്ടില്ല…
അവളുടെ കണ്ണുകളിൽ തന്റേതായ ഒരു ലോകം തന്നെ സൃഷ്ടിക്കാൻ തോന്നിയിട്ടുണ്ട്…
തുളസിക്കതിരിന്റെ നൈര്മല്യമല്യമുള്ള പെണ്ണ്..
എൽവിസിന്റെ ചിന്ത കാടുകേറി തുടങ്ങിയപ്പോഴേക്കും അമ്മച്ചി ചുക്ക് കാപ്പിയുമായി അകത്തേക്ക് വന്നു…
താൻ അവൾക്കു നൽകി കൊള്ളാമെന്നു പറഞ്ഞു അമ്മച്ചിയുടെ കയ്യിൽ നിന്നും കാപ്പി വാങ്ങി….
അമ്മച്ചി പോയ ശേഷം ഗൗരിയെ എഴുന്നേൽപ്പിച്ചു തന്റെ നെഞ്ചോട് ചേർത്ത് ഇരുത്തി…
പാതി മയക്കത്തിൽ തന്റെ നെഞ്ചത്തെ ചൂട് പറ്റി ഉറങ്ങുന്ന അവളെ കണ്ടപ്പോൾ ഒരായിരം പൂർണ ചന്ദ്രൻ മാരുടെ
ശോഭ ആ മുഖത്തിനുണ്ടെന്നു തോന്നി …. .
അയാൾ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു….
“ഗൗരീ…. ”
“ഗൗരീ…. മോളെ ഇത് കുടിക്ക്…” അയാൾ പറഞ്ഞു….
ആദ്യം കാപ്പി കുടിക്കാൻ വിസമ്മതിച്ചെങ്കിലും എൽവിസ് അവളെ നിർബന്ധപൂർവ്വം കുടിപ്പിച്ചു .
അതിന് ശേഷം ബെഡിൽ കിടത്തി..തന്റെ blanket എടുത്ത് പുതപ്പിച്ചു….
അരികിൽ ഉള്ള ചെയറിലേക്കു ഇരുന്നു അവളുടെ മുടിയിഴകളിൽ തലോടി…..
ജീവിതത്തിന് പുതിയ ഒരു അർത്ഥം കൈ വന്നത് പോലെ അയാൾക് തോന്നി .. അയാൾ മൗനമായി ഒന്ന് പുഞ്ചിരിച്ചു….
ഉറക്കത്തിൽ പല തവണ അവൾ ഞെട്ടി ഉണർന്നു പിച്ചും പേയും പറയുന്നുണ്ടായിരുന്നു .. അപ്പോഴെല്ലാം താൻ അവളെ നെഞ്ചോട് ചേർത്ത് ആശ്വസിപിച്ചു….
എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു രണ്ടുപേരും ….
******
പതിവിലും നേരത്തെ ഉണർന്നു ഗൗരി ….
ഇന്നലെ ഉച്ചയ്ക്ക് ക്ഷീണം കൊണ്ട് സോഫയിൽ വന്നു കിടന്നതാണ് താൻ …
പിന്നെ എപ്പോഴോ ഉണർന്നപ്പോൾ തല പൊട്ടി പിളരുന്ന പോലെ തോന്നി…
എഴുന്നെല്കാൻ ശ്രെമിച്ചു നടന്നില്ല..
പിന്നെപ്പോഴോ ബോധം പോയി….
അതെ എൽവിസിന്റെ കൈയുടെ ചൂടേറ്റാണ് താൻ ഇന്നലെ ഉറങ്ങിയത്….
അവൾ എഴുന്നേറ്റ് ബെഡിലേക്കു ചാരി ഇരുന്നു..അവളുടെ അഴിഞ്ഞു വീണ കേശഭാരം അയാളുടെ കരങ്ങളെ മറച്ചിരുന്നു…..
രാത്രി മുഴുവൻ തനിക്ക് കാവലിരുന്നിട്ടുണ്ട് .. പാവം …
പാതി മയക്കത്തിൽ തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചതും തന്നെ കൊണ്ട് ചുക്ക്കാപ്പി കുടിപ്പിച്ചതും താനറിഞ്ഞിരുന്നു….
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രേം കരുതൽ താൻ അനുഭവിക്കുന്നത്…
മുത്തശ്ശി മാത്രമായിരുന്നു തനിക്ക് സുഖമില്ലാതപ്പോൾ തന്നെ ചേർത്ത് പിടിക്കാറുള്ളത് ..
ആദ്യമായി തനിക്ക് ആരോക്കെയോ ഉള്ളത് പോലെ തോന്നി …. ഈ വീട് തന്റേത് കൂടിയാണെന്ന എന്ന തോന്നൽ ഉണ്ടായി….
ഗൗരി അയാളുടെ മുഖത്തേക്ക് നോക്കി….
എന്ത് ശാന്തതയാണ് ആ മുഖത്ത്…
ഒരായിരം ജന്മങ്ങൾ കൊടുത്തു തീര്ത്താലും വറ്റാത്ത സ്നേഹം ഉള്ളിൽ ഉണ്ടെന്നു തോന്നും. ….
പെട്ടെന്ന് ആരുടെയോ പ്രേരണ എന്ന പോലെ അവൾ അയാളുടെ മുടിയിഴകളിൽ വാത്സല്യ ത്തോടെ തലോടാൻ തുടങ്ങി…
*********
തന്റെ തലമുടിയിഴകളിൽ ആരുടെയോ കൈ വിരൽ പതിയുന്ന പോലെ തോന്നിയാണയാൾ കണ്ണ് തുറന്നത്….
ഗൗരി അപ്പോൾ തന്നെ തന്റെ കൈകൾ പിൻവലിച്ചു…. തന്റെ കണ്ണുകളെ അയാളിൽ നിന്നും മാറ്റി …
“ഗൗരീ…. ”
“മോളെ കുറഞ്ഞോ…നിനക്ക് ! “എന്ന എൽവിസിന്റെ ചോദ്യം കേട്ട് ഞെട്ടിയാണ് അവളയാളെ നോക്കിയത്…
അങ്ങനെ ചോദിച്ചു കൊണ്ട് അയാൾ
അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ടു
നോക്കി…
അതുകണ്ട് ഗൗരി കുറഞ്ഞെന്നു തലയാട്ടി….
“ഞാനിന്നലെ പേടിച്ചു പോയി… !”
“നീ എന്താടീ വയ്യാഞ്ഞിട്ട് ഇച്ചായനെ വിളിക്കാഞ്ഞത്…….!എന്നെ നീ അന്യനാക്കിയോ… !”
അങ്ങനെ പറഞ്ഞു കൊണ്ട് അയാൾ അവളെ ഗാഢമായി പുണർന്നു….
അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി…..
അവളിൽ നിന്നും അടർന്നു മാറി കൊണ്ടയാൾ പറഞ്ഞു…
“ഇനി കരഞ്ഞു തുടങ്ങേണ്ട…..
പനി വിട്ടുമാറിട്ടു ഉണ്ടാവില്ല…..
ഇനി നീയിവിടെ കരയുന്നത്, ഞാൻ കണ്ടാൽ….! ” (അയാൾ ഒരു ശാസന പോലെ പറഞ്ഞു….)
ഗൗരി തന്റെ കണ്ണുകൾ
തുടച്ചു….എൽവിസിനായി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു…
തുടരും….
കൂട്ടുകാരെ…
ഇത് എന്റെ ആദ്യത്തെ രചനയാണ്… പോരായ്മകൾ ഉണ്ടാകും….
എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

by