The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അക്ഷര
ആരും ഒന്നും ശ്രെദ്ധിക്കണ്ട ഞാൻ ഇറങ്ങാം ഇപ്പൊ ഈ നിമിഷം ഇവിടെ നിന്ന്… !
കല്യാണം കഴിഞ്ഞില്ലെന്നു വച്ച് ഗൗരി ഇപ്പോഴും എന്റെ ഭാര്യയാണ്… !
******
“പറയൂ ചാച്ചാ… ഞാൻ എന്താ ചെയ്യേണ്ടത് … !”
“ഞാൻ പോകണോ അതോ അന്ന പോകണോ… !
കോശി ഒന്നും ചെയ്യാൻ പറ്റാതെ നോക്കി നിൽക്കുകയാണ്…
രണ്ടും തന്റെ ചെറുമക്കളാണ്…
ഇറക്കി വിടും എന്ന് അന്നയോട് അന്ന് പറഞ്ഞെങ്കിലും മനസ്സിൽ തന്റെ ചെറുമകളോട് ആവോളം വാത്സല്യം തനിക്ക് ഉണ്ട്..
കോശിയുടെ മുഖത്ത് നിന്നും അയാളുടെ നിസ്സഹായാവസ്ഥ മനസിലാക്കിയ എൽവിസ് തുടർന്നു…
“എനിക്ക് കഴിയില്ല ചാച്ചാ ഇങ്ങനെ നോക്കി നിൽക്കാൻ…. ചാച്ചൻ എന്നോട് ക്ഷമിക്കൂ. ”
“ഗൗരി.. അവൾ ഇവിടെ സുരക്ഷിതയല്ല….!”
“എനിക്ക് പേടിയാണ് അവൾക് ഇവിടെ എന്തെങ്കിലും സംഭവിച്ചാലോ എന്ന്…. ! (എൽവിസ് അത് ഒരു ഇടറിയ ശബ്ദത്തോടെയാണ് അത് പറഞ്ഞത്… )
(എന്നിട്ട് ഉറച്ച ശബ്ദത്തോടെ അയാൾ തുടർന്നു)അതുകൊണ്ടാണ് ഞാൻ എന്റെ തീരുമാനം പറഞ്ഞത് …. !
“അന്ന ഇനി ഇവിടെ വേണ്ട… !”
“ചാച്ചന് ബുദ്ധിമുട്ട് ആണെങ്കിൽ ബ്രയാനെ ഞാൻ തന്നെ വിളിച്ചു പറയാം… അന്നയെ കൂട്ടികൊണ്ട് പോകാൻ… !”
അന്ന ഇവിടെ നിൽകുമ്പോൾ എനിക്ക് സമാധാനം കിട്ടുന്നില്ല .. !
“അതോ അന്നയെ ഇനി ഇറക്കി വിടാൻ ചാച്ചന് തന്നെ ബുദ്ധിമുട്ട് ആണോ എന്നാൽ അത് പറഞ്ഞോ …” എൽവിസിന്റെ മുഖത്തെ വികാരങ്ങൾ മാറിമറിഞ്ഞു …
“വേണ്ട…. !”അന്നയുടെ ശബ്ദം കേട്ടാണ് അയാൾ അന്ന നിന്ന ഭാഗത്തേക്ക് നോക്കിയത്…
അവൾ തുടർന്നു….
“ആരും ബുദ്ധിമുട്ടണ്ട….!”
ഞാൻ തന്നെ പൊയ്കോളാം… !
എന്നെ അടിച്ചു പുറത്താക്കണ്ട..!. (പെട്ടെന്ന് അന്ന മുന്നോട്ട് വന്നു എൽവിസിനോടായി . )
(അന്ന തുടർന്നു ))
“പൊതിഞ്ഞു പിടിച്ചോ ഗൗരിയെ എന്നിൽ നിന്നും…. !”
“നിങ്ങൾക്ക് എന്നോടുള്ള വെറുപ്പിന്റെ തോത് ഇത്രയും ഉണ്ടെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്..ഇച്ചായാ . !”
എനിക്ക് അപമാനം തോന്നുന്നു എന്നോട് തന്നെ… ഒരിക്കൽ നിങ്ങളെ ഞാൻ സ്നേഹിച്ചതിന്…. !
(ഉടനെ എൽവിസ് നല്ല ദേഷ്യത്തിൽ )
നിനക്ക് മുഴുത്ത വട്ടാണ് അന്നാ..! മുഴുത്ത വട്ട്…നീ ഉടനെ നല്ലോരു pshycartistine .പോയി കാണു. … കാര്യങ്ങൾ കൈ വിട്ട് പോകുന്നതിനു മുൻപ്… !”
അവൾ മുഖം തിരിച്ചു….
അന്ന സ്വയം തിരിച്ചു പോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ കോശിക്ക് ആശ്വാസമാണ് തോന്നിയത്.
ഈ സ്ഥിതിയിൽ അന്ന ഒറ്റയ്ക്കു തിരിച്ചു പോകാതിരിക്കാൻ ആൽവിൻ അപ്പൊ തന്നെ ബ്രിയാനെ വിളിച്ചു….
*****
എൽവിസ് ഒന്ന് സമാധാനിച്ച ശേഷം ഗൗരിയുടെ അടുത്തേക്ക് ചെന്നു…
എല്ലാവരും ഉണ്ട് ഗൗരിയുടെ അടുത്ത്…
എന്ത് കൊണ്ടോ ഗൗരിക്ക് ഒരു അപകർഷതാ ബോധം ഉണ്ടായിരുന്നു… അത് അവളുടെ മുഖത്ത് തന്നെ പ്രതിഫലിച്ചു കണ്ടു ….
അവൾ കൂടുതൽ സ്വയം പൊതിഞ്ഞു പിടിക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു ..
എൽവിസ് റൂമിലേക്ക് വന്ന ഉടൻ എല്ലാവരും അവളുടെ അരികിൽ നിന്നും മാറി …
അവളുടെ ബെഡിലുള്ള ഇരിപ്പ് കണ്ട്
അയാൾ ബെഡിനടുത്തേക്കു വന്നു. ….
അവൾ എൽവിസിന്റെ മുഖത്തേക്ക് നോ ക്കിയില്ല…എന്തോ ഒന്ന് അതിൽ നിന്നവളെ തടഞ്ഞു.. …
അത് മനസിലായത് കൊണ്ട് തന്നെ അയാൾ ബെഡിലേക്കു ഇരുന്നു.. അവളുടെ കൈ പിടിച്ചു നോക്കി… കൈ നന്നായി പൊള്ളിയിട്ടുണ്ട്.. തല മുടിയും ചൂട് കൊണ്ട് കുറച്ച് കരിഞ്ഞു പോയി..
അയാൾ അവളുടെ നെറ്റിൽ തലോടി… .
അയാളുടെ കണ്ണ് നിറഞ്ഞു… പെട്ടെന്ന് തന്റെ കൈ പിൻവലിച്ച ശേഷം അത് മറയ്ക്കാനെന്ന വണ്ണം അയാൾ
ദേഷ്യത്തിൽ പറഞ്ഞു…
“നിന്നോട് പറഞ്ഞതല്ലെടീ ഞാൻ സൂക്ഷിക്കാൻ… !
ഇത് കത്തിപിടിക്കും വരെ നീ ആരെ വായി നോക്കി നിൽക്കുകയായിരുന്നു…. !”
“ഒന്നും ശ്രെദ്ധിക്കണ്ട… !.ഇങ്ങനെ നടന്നോ… ”
“ഇപ്പൊ കൈ പൊള്ളിയത് കണ്ടോ…. !കുറച്ചു കൂടി താമസിച്ചെങ്കിലോ…. !
പറഞ്ഞാൽ മനസിലാവില്ലല്ലോ…. !
ആരെങ്കിലും പണി തരാൻ നിന്നാൽ അത് പോയി ഇരന്നു വാങ്ങി കൊണ്ട് വരണം…
വേദനയുണ്ടോ…. !
ഗൗരി ഇല്ലെന്നു തലയാട്ടി…
ഗൗരി എൽവിസിന്റെ മുഖത്തേക്ക് നോക്കി… അയാൾക്ക് ഉള്ളിൽ നല്ല സങ്കടം ഉണ്ടെന്ന് തോന്നി…. അതാണ് ദേഷ്യമായി പുറത്തെക്ക് വരുന്നതെന്നും തോന്നി…
മുടി ഒരുപാട് കരിഞ്ഞോ .. .. അയാൾ ചോദിച്ചു …
ഇല്ല എന്നവൾ തലയാട്ടി….
എമി കുറച്ച് മരുന്നും ഓയിൻന്മെന്റും കുറിച്ച് കൊടുത്തിരുന്നു അത് ആൽവിൻ പെട്ടെന്ന് വാങ്ങി വന്നു….
അത് കൊടുത്ത ശേഷം ഗൗരിയെ റസ്റ്റ് ചെയ്യാൻ ആയി അനുവദിച്ച ശേഷം എല്ലാവരും പുറത്തേക്ക് ഇറങ്ങി…
*****-
അന്ന അന്ന് തന്നെ കിള്ളിക്കാട്ട് തറവാട്ടിലേക്ക് തിരിച്ചു പോയി…അന്ന മാത്രമല്ല റോസും..
റോസിനു പോകാൻ ഇഷ്ടമല്ലായിരുന്നെങ്കിൽ കൂടിയും അന്ന ഇനിയും ഇവിടെ നിന്നാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു മനസിലാക്കിയത് കൊണ്ട് അവർ സന്തോഷത്തോടെ പോകാൻ തയാറായി…
ദിവസങ്ങൾ കഴിഞ്ഞു….
ഗൗരിയുടെ പരിക്കുകൾ ഒക്കെ ഭേദമായി തുടങ്ങി….
അന്ന പോയതിന്റെ സന്തോഷം ആ വീട്ടിൽ അറിയാൻ ഉണ്ടായിരുന്നു…
അവളുടെ കല്യാണ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്…
എൽവിസും ഗൗരിയുമായിട്ടുള്ള ആത്മ ബന്ധം ഈ സമയം കൊണ്ട് വളരെയധികം കൂടി .. മനസുകൊണ്ട് അവർ ഒരുപാട് അടുത്തു ….
വീട്ടിൽ അന്ന ഇല്ലാത്തത് കൊണ്ട് തന്നെ എൽവിസിന് വലിയ ആശ്വാസമായിരുന്നു ..
പതിവ് പോലെ ഗൗരിയെ കാണാനായി എൽവിസ് രാവിലെ അബിയയുടെ മുറിയിലേക്ക് വന്നു…
****-
എൽവിസ് റൂമിലേക്ക് വരുന്നത് കണ്ട് ഗൗരി പുഞ്ചിരിച്ചു…
“ഗൗരീ നമുക്കൊന്ന് പുറത്ത് പോയാലോ… !”എൽവിസ് ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു…
ഗൗരി സമ്മതിച്ചു…
“എന്നാൽ നീ ഒന്ന് പെട്ടെന്ന് റെഡിയാവ്… ”
അവൾ റെഡിയായി വന്ന ശേഷം ബൈക്കിൽ എൽവിസും ഗൗരിയും ടൗണിലേക്ക് യാത്ര തിരിച്ചു…
ടൗണിലെ വലിയ ഒരു ഷോപ്പിംഗ് മാളിന് മുന്നിൽ അയാൾ വണ്ടി നിർത്തി…
അതിൽ നിന്നും ഇറങ്ങിയ ശേഷം അയാൾ ഗൗരിയേയും കൂട്ടി മാളിനകത്തേക്കു നടന്നു…
ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിന് മുന്നിൽ എത്തിയപ്പോൾ ഗൗരി മടിച്ചു നിന്നു…
അവൾ എൽവിസിന്റെ മുഖത്തേക്ക് നോക്കി….
എൽവിസ് എന്താ കയറുന്നില്ലേ എന്ന അർത്ഥത്തിൽ അയാൾ അവളെ നോക്കി….
കുറച്ച് സിനിമകളിൽ കണ്ടിട്ടുണ്ടന്നല്ലാതെ താൻ ഇത് വരെ അതിൽ കയറിയിട്ടില്ല….
അവളുടെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവണം എൽവിസ് ചോദിച്ചു….
താനിത് വരെ എസ്കലേറ്ററിൽ കയറിയിട്ടില്ല…. അവൾ ഇല്ലെന്ന് തലയാട്ടി…
“മം…. വാ… ”
അവളുടെ കൈ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു…
” എന്റെ കൂടെ കാലെടുത്തു വച്ചാൽ മതി… ”
അവൾ പിന്നെയും നോക്കി…
“ഞാനില്ലേ… !”അയാൾ അവളുടെ കൈ മുറുകെ പിടിച്ചു കൊണ്ട് അവൾക്ക് ആത്മവിശ്വാസം നൽകി…
അവൾ എൽവിസിന്റെ കൂടെ അതിലേക്കു കാൽ എടുത്ത് വച്ചു…
മുകളിൽ എത്തിയപ്പോൾ അതിൽ നിന്നും ഇറങ്ങിയ ശേഷം അയാൾ അവളെയും കൊണ്ട് ഒരു ജുവല്ലറിയിലേക്ക് കയറി …
സെയിൽസ്മാനോട് എൽവിസ് എന്തോ സംസാരിച്ച ശേഷം സെയിൽസ്മാൻ അവരെ മിന്നിന്റെ സെക്ഷനിലേക്കു കൂട്ടികൊണ്ട് പോയി…
കുറേ ഡിസ്പ്ലേ എടുത്ത് വച്ചു..
എല്ലാം ഒന്ന് നോക്കിയ ശേഷം… എൽവിസ് ഗൗരിയെ നോക്കി….
ഗൗരി എന്താണെന്നു മനസിലാവാതെ എൽവിസിനെ തന്നെ നോക്കി നിൽക്കുകയാണ്… …
“ഗൗരീ… ”
“എന്താ ഇച്ചാ… !”
“നീ ഒരു മിന്ന് സെലക്ട് ചെയ്തെ… . ”
“ആർക്കാ.. ഇച്ചായാ….”
“ഞാൻ നിനക്കല്ലാതെ മറ്റാർക്കാ താലി വാങ്ങുന്നത്… ”
അപ്പൊ ഇതോ എന്ന് ചോദിച്ചുകൊണ്ട് അവൾ കഴുത്തിൽ കിടന്ന താലി ഉയർത്തി കാണിച്ചു…
“ഇത് നമ്മുടെ കല്യാണം വരെ മതി…
ഞാൻ അന്നയ്ക് വേണ്ടി വാങ്ങിയതല്ലേ ഇത്. ”
“നമ്മുടെ പുതിയ തുടക്കമല്ലേ ഇത് അവളെ ഓർമിപ്പിക്കുന്നത് ഒന്നും നമുക്ക് വേണ്ട… .. !”
ഇച്ച തന്നേ സെലക്ട് ചെയ്താൽ മതി.. …..
അതാണ് എനിക്ക് ഇഷ്ടം..!.
ഗൗരിയോട് ആവർത്തിച്ചു പറഞ്ഞിട്ടും സെലക്ട് ചെയ്യില്ലെന്ന് മനസിലായപ്പോൾ അയാൾ തന്നെ ഒരു താലി സെലക്ട് ചെയ്തു….
വളരെ ഭംഗിയുണ്ടായിരുന്നു അതിന്…
ഗൗരിക് അത് ഇഷ്ടമായെന്ന് അവളുടെ മുഖത്ത് നിന്നും അയാൾക്ക് മനസിലായി…
അവർ അത് വാങ്ങിയ ശേഷം പുറത്തേക്കു ഇറങ്ങി…
“ഗൗരീ ഞാനൊരു കാര്യം ചോദിച്ചോട്ടെ… !”
“എന്താ ഇച്ചാ… ”
‘നിനക്ക് ക്രിസ്ത്യൻ രീതിയിൽ വിവാഹം നടത്തുന്നതിൽ വിഷമം ഉണ്ടോ…. എന്നാൽ പറയണം നീ നമുക്ക് രജിസ്റ്റർ മാരേജ് ചെയ്യാം…”
ഗൗരി ഒന്ന് പുഞ്ചിരിച്ച ശേഷം തുടർന്നു…
ഇല്ല ഇച്ചായാ… എനിക്ക് വിഷമം ഒന്നുമില്ല….
ഓർമ വച്ചിട്ട് ഇപ്പോഴാണ് സന്തോഷം എന്താണെന്ന് അറിയുന്നത് തന്നെ… !
ഏത് രീതിയിൽ നടത്തിയാലും എനിക്ക് ഇഷ്ടമാണ്, വരന്റെ സ്ഥാനത്ത് എന്റെ ഇച്ചായൻ ആയിരുന്നാൽ മതി… !
എൽവിസ് പുഞ്ചിരിച്ചു… അവളെ മറുപടി അയാളെ തൃപ്തിപെടുത്തിയിരുന്നു… അയാൾ അവളുടെ കൈ ഒന്നുകൂടി മുറുകെ പിടിച്ചു…
ഒന്ന് രണ്ട് ചില്ലറ ഷോപ്പിംഗ് ഒക്കെ ചെയ്ത് മാളിൽ നിന്നും ഫുഡ് ഒക്കെ കഴിച്ചിട്ട് അവർ തിരിച്ചു പോകാനായി താഴേക്ക് ഇറങ്ങി…
തിരികെ വരുമ്പോൾ ഗൗരി എൽവിസിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടാണ് എസ്കലേറ്ററിൽ കയറിയത്….
ഗൗരിക്ക് അതെല്ലാം ആദ്യത്തെ അനുഭവം ആണെന്ന് എൽവിസിന് മനസിലായി….
അയാൾ അവൾക്ക് സപ്പോർട്ട് കൊടുത്തതല്ലാതെ മറ്റൊന്നും സംസാരിച്ചില്ല…
ഗൗരി വളരെയധികം സന്തോഷവതിയായിരുന്നു…
അവൾക്ക് എൽവിസിനെയല്ലാതെ മറ്റൊന്നും ശ്രെദ്ധിക്കാൻ ആയില്ല….
എൽവിസിന് അത് മനസിലായെങ്കിലും അയാൾ പുറമെ ഒന്നും കാണിച്ചില്ല….
ഗൗരിയുടെ കൈ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു…
ഗ്രൗണ്ട് ഫ്ലോറിൽ എത്തി പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് “ഗൗരീ .. ”
എന്നുള്ള വിളി കേട്ടത്
തുടരും….