19/04/2026

അവൾ : ഭാഗം 45

രചന – അക്ഷര

“അന്ന് നമ്മൾ കണ്ടിട്ടുണ്ട് ഷോപ്പിംഗ് മാളിൽ വച്ച്‌.. ….ഇച്ചായൻ…”

അയാൾ പെട്ടെന്ന്  ഒന്ന് നിർത്തി, അതിനു ശേഷം തുടർന്നു…

അങ്ങനെ വിളിക്കാല്ലോ  അല്ലേ… എൽവിസ് മറുത്തൊന്നും പറഞ്ഞില്ല…..

-*********
എൽവിസ് ഒന്നും മിണ്ടാതെ ഷോക്ക് ആയി  നിൽക്കുകയാണ്….

ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു അയാളുടെ മനസ്സിൽ….

അത്  മനസിലായന്നവണ്ണം  ഹരി തുടർന്നു…

ഇച്ചായാ  ഞാനും ഒരു  കോളേജ്  lecturar ആണ്… അഡോണിസ് പഠിപ്പിക്കുന്ന അതേ കോളേജിൽ… ..

അഡോണിസും  ഞാനും ഉൾപ്പെടെ ഞങ്ങൾ കുറച്ച്  സുഹൃത്തുക്കൾ ചേർന്ന് ഒരു വീട് എടുത്താണ് താമസിക്കുന്നത്…

എമിലിയുമായുള്ള റിലേഷനും കിള്ളിക്കാട്ട് തറവാട്ടിലെ പ്രശ്നങ്ങളും നിങ്ങൾ കുടുംബക്കാർ തമ്മിലുള്ള ശത്രുതയുമൊക്കെ ക്കെ ഇവൻ  ഞങ്ങളോട് പറഞ്ഞിട്ടുണ്ട്…

എൽവിസ് അഡോണിസിനെ ഒന്ന് നോക്കിയ ശേഷം  തന്റെ മൗനം തുടർന്നു…

എൽവിസ് എല്ലാം കേൾക്കുന്നുണ്ടെങ്കിലും അയാൾക്ക് ഗൗരിയെ കുറിച്ച് അറിയാൻ തിടുക്കം കൂടി… അത് അയാളുടെ മുഖത്ത് തന്നെ പ്രതിഫലിച്ചു കണ്ടു …

ഹരി തുടർന്നു…

സ്വന്തം വീട്ടിലേക്ക് അധികം  പോകാത്തത് കൊണ്ട് അഡോണിസ് കൂടുതൽ സമയവും  ചിലവഴിക്കുന്നത്  ഞങ്ങളോടൊപ്പമാണ്…  ഇടക്ക് ഇടയ്ക്  ഞാനും നാട്ടിൽ പോകും…

അന്ന് ഞാൻ നിങ്ങളെ ഷോപ്പിംഗ് മാളിൽ വച്ച് കണ്ട ശേഷം ഒരുപാട് തിരക്കി…

ഒന്നും നിങ്ങളെ പറ്റി എനിക്കറിയില്ലായിരുന്നത് കൊണ്ട്  കണ്ടെത്താൻ വലിയ പ്രയാസമായിരുന്നു  ….

ഗൗരിയെ എനിക്ക് നല്ലപോലെ അറിയാം… കുട്ടിക്കാലം മുതൽക്കേ…. എന്റെ പെങ്ങളെ പോലെ കരുതുന്നു  കുട്ടിയാണവൾ….  അതുകൊണ്ടായിരിക്കാം എനിക്ക് ആ അന്വേഷണത്തെ  മതിയാക്കാൻ തോന്നിയില്ല…

അങ്ങനെ ദിവസങ്ങൾ കടന്നു പോയി…

എനിക്ക് അവളെ  കണ്ടെത്താൻ കഴിയാത്തതിന്റെ വിഷമം ഉണ്ടായിരുന്നു…

കഴിഞ്ഞ രണ്ട് ദിവസമായി അഡോണിസ് വലിയ അസ്വസ്ഥനായിരുന്നു… എന്തോ കാര്യമായ പ്രശ്നം അവനെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി…

എമിയുമായുള്ള എന്തെങ്കിലും പിണക്കമായിരിക്കുമെന്നാണ് ഞാൻ ആദ്യം  കരുതിയത്… പക്ഷെ പിന്നെന്തോ കാര്യമായ പ്രശ്നം അവന് ഉണ്ടെന്ന് എനിക്ക് തോന്നി…

അവനോട്  ചോദിച്ചപ്പോൾ എമിയുടെ ഇച്ചായന്റെ വിവാഹം മുടങ്ങി എന്നവൻ  പറഞ്ഞു….

അതിന്  അവൻ ഇത്രേം വിഷമിക്കുന്നതെന്തെന്നും അത്  തമ്മിലുള്ള ലിങ്ക് എന്താണെന്ന് എനിക്ക് മനസിലായില്ല…

പിന്നെ അവൻ  കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു.. … …

ഇച്ചായൻ  ഒരു  ഹിന്ദു പെൺകുട്ടിയെ സ്നേഹിച്ചെന്നും, അവളുടെ സമ്മതപ്രകാരം  വിവാഹം തീരുമാനിച്ച്‌ ആൾക്കാരെ വരെ ക്ഷണിച്ച ശേഷം അവളുടെ  ഭർത്താവ് എന്ന് പറഞ്  ഒരാൾ വന്ന്   അവളെ കൂട്ടി  കൊണ്ട് പോയെന്നും  അവൻ പറഞ്ഞു….

അതുകേട്ടപ്പോൾ എൽവിസിന് ഹരിയുടെ മുഖത്ത് നോക്കാൻ തന്നെ  പ്രയാസം തോന്നി…. .

അത് ഹരിക്കും അഡോണിസിനും മനസിലായി…

ഹരി തുടർന്നു…. ഇനി ലിങ്ക് എന്താണെന്ന് വച്ചാൽ…,
ആ പെൺകുട്ടി വഴി  ഇവരുടെ  വിവാഹത്തിന്  ഇച്ചായനെ കൊണ്ട് സമ്മതിപ്പിക്കാമെന്ന്  അഡോണിസും എമിയും  കരുതിയിരുന്നു… …

ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് കൊണ്ട് ഇനി  ഒരിക്കലും ഇച്ചായൻ തനിക്ക്  എമിയെ കെട്ടിച്ചു തരില്ലെന്നും അഡോണിസ്  പറഞ്ഞു…

ഇത്ര കറക്റ്റ് ആയിട്ട്   താൻ പറയാൻ പോകുന്നത്  എങ്ങനെ  മനസിലാക്കി എന്ന രീതിയിൽ എൽവിസ്  അഡോണിസിനെ സൂക്ഷിച്ചു നോക്കി…

അഡോണിസ് എൽവിസിന്റെ മുന്നിൽ  ഒന്ന് പരുങ്ങി….

ഹരി തുടർന്നു….

എനിക്ക് സംശയം തോന്നിതുടങ്ങി…. ഞാൻ അഡോണിസിനോട് എന്റെ സംശയം പ്രകടിപ്പിച്ചു …

അതിനു ശേഷം  മാളിൽ കണ്ടയാളിനെ തിരിച്ചറിയാൻ വേണ്ടി എമിയുടെ കൂടെയുള്ള  ഇച്ചായന്റെ ഒരു  ഫോട്ടോ  മൊബൈലിൽ അഡോണിസ് എനിക്ക്   കാണിച്ചു തന്നു….

പക്ഷെ ഒരു പ്രാവശ്യം മാത്രം കണ്ടത് കൊണ്ട്  ഇച്ചായന്റെ മുഖം  പൂർണമായും എനിക്ക്  വ്യക്തമല്ലായിരുന്നു ….

ഞാൻ തിരക്കുന്നത്  ഇച്ചായനെ തന്നെയാണെന്ന് ഉറപ്പിക്കാൻ വേണ്ടി  കൂടെയുള്ള ആ ഹിന്ദു പെൺകുട്ടിയുടെ  ഫോട്ടോ കിട്ടുമോ എന്ന്   ചോദിച്ചു…

അത് കിട്ടാൻ കുറച്ച് വൈകുമെന്നും  വിവാഹ ക്ഷണകത്ത് മതിയെങ്കിൽ  ഉടനെ കാണിച്ചു തരാമെന്നും അവൻ  പറഞ്ഞു…

അങ്ങനെ ലെറ്ററിൽ ഗൗരി നന്ദനയുടെ പേര് കണ്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു….

ഞാൻ അന്വേഷിച്ചു നടന്നത് എന്റെ കൂട്ടുകാരന്റെ ഇച്ചായനെ തന്നെയാണെന്ന് ഞാൻ അപ്പോഴാണ് അറിയുന്നത്… ..
ഹരി തുടർന്നു

അന്ന് നിങ്ങളുടെ കണ്ണിൽ ഞാൻ അവളോടുള്ള സ്നേഹം കണ്ടിട്ടുണ്ട് ഇച്ചായാ..

എൽവിസിന്റെ കണ്ണ് നിറഞ്ഞു…

നിങ്ങൾ കരുതും പോലെ   അവളുടെ വിവാഹമൊന്നും  കഴിഞ്ഞിട്ടില്ല. ..

എൽവിസിന്റെ കണ്ണുകൾ നിറഞ്ഞു…

ഹരി അത് പറഞ്ഞതും   തുടർന്ന്  അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ്  ശ്വാസം നേരെ വീണ പോലെ എൽവിസ് അവനെ കെട്ടിപിടിച്ചു….

കുറച്ച് നേരം ഹരി നിശബ്ദനായിരുന്നു…

എൽവിസിന്റെ കണ്ണ് നിറഞ്ഞു…

എൽവിസിന് മാത്രമല്ല അഡോണിസിന്റെയും …

എമിയെ തനിക്ക്  പൂർണമായി ഇനിയും  നഷ്ടപെട്ടിട്ടില്ലെന്നും ഇനിയും സ്കോപ് ഉണ്ടെന്നും അയാൾക്ക് തോന്നി… അത് അയാളെയും സന്തോഷിപ്പിച്ചു…

ഹരിയിൽ നിന്നും അടർന്നു മാറികൊണ്ട് എൽവിസ്  ചോദിച്ചു …

എന്റെ പെണ്ണെവിടെ ഹരി…. !
എനിക്ക് അവളില്ലാതെ ജീവിക്കാൻ പറ്റില്ല…. ! ഞാൻ ഉരുകുകയാണ്….
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

ഇച്ചായാ… ഹരി ഒന്ന് നിർത്തി….

“പറയടാ എന്റെ പെണ്ണെവിടെ… !”

ഇച്ചായാ അവളെ രക്ഷിക്കുന്നത്  അത്ര എളുപ്പമല്ല ….

ഒരു പാട് പ്രശ്നങ്ങൾ ഉണ്ടവൾക്ക്..
പെട്ടെന്ന് തന്നെ  രക്ഷിച്ചില്ലെങ്കിൽ  അവളുടെ ജീവൻ തന്നെ അപകടത്തിലാണ്….
ശെരിക്കും അവളിപ്പോഴും ജീവനോടെ ഉണ്ടോന്നു പോലും എനിക്ക് അറിയില്ല… … ഒന്നുകിൽ അവൾ ആത്മഹത്യ ചെയ്യും അല്ലെങ്കിൽ അവൾ  കൊല്ലപ്പെടും …

എൽവിസ്  ഒന്ന് ഞെട്ടി…. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…  അയാൾക്ക് ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി..

തന്റെ  അമ്മച്ചി പോലും അവളെ മനസിലാക്കി….
തന്റെ പെണ്ണായിട്ടും താൻ അവളെ മനസിലാക്കുന്നതിൽ  പരാജയപെട്ടല്ലോ  എന്ന് അയാൾക്ക് തോന്നി…
അമ്മച്ചി പറഞ്ഞിട്ട് പോലും താൻ ഒന്ന്  അന്വേഷിച്ചില്ല….

അയാൾക്ക് സ്വന്തം പ്രവർത്തിയിൽ  കുറ്റബോധം തോന്നി… അഡോണിസ് എൽവിസിന്റെ അടുത്തേക്ക് വന്നു….

ഇച്ചായാ നമ്മൾ കണ്ടുപിടിക്കും ഇച്ചേച്ചിയെ… വിഷമിക്കല്ലേ… ഇച്ചേച്ചിക്ക് ഒന്നും പറ്റിയിട്ടുണ്ടാവില്ല

എന്തുകൊണ്ടോ പെട്ടെന്ന് എൽവിസ് അഡോണിസിനെ ചേർത്ത് നിർത്തി.. ..

ഇച്ചായാ നമുക്ക് ഒട്ടും  സമയം കളയാനില്ല…. എനിക്ക് ഒറ്റയ്ക്കു കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല പക്ഷെ നിങ്ങൾ കൂടെ ഉണ്ടെങ്കിൽ ഞാൻ എന്തിനും റെഡിയാണ്….. ഹരി തുടർന്നു…

ഹരി ജിത്ത്‌ ആരാണ്…. അവർ തമ്മിലുള്ള ബന്ധം എന്താണ്.  …എൽവിസ് ചോദിച്ചു..

ഇച്ചായാ അതറിയുന്നതിന് മുൻപ് സൂര്യനെല്ലി തറവാട്ടിനെ പറ്റി അറിയണം….

സമ്പത്തിനും പ്രശസ്തിക്കും പേര് കേട്ട സൂര്യ നെല്ലി തറവാട്…. അവിടത്തെ  ഞങ്ങളുടെ ഒക്കെ പൊന്നു തമ്പുരാൻ… രാമ ഭദ്ര തിരുമനസ്…. ഭാര്യ ലക്ഷ്മി  തമ്പുരാട്ടി…… അവരുടെ ഒരേ ഒരു മകൾ ഗൗരി നന്ദ…. !

തികഞ്ഞ ദാനധർമ്മിഷ്ട്ടനും പരോപകാരിയുമായിരുന്നു രാമഭദ്ര തിരുമനസ്സ്…

വലിയ മനുഷ്യ സ്നേഹി ആയിരുന്ന  അദ്ദേഹത്തിന് നാട്ടു വൈദ്യത്തിലും പാണ്ഡിത്യ മുണ്ടായിരുന്നു …

തമ്പുരാന്റെ ഒരു കരസ്പര്ശത്തിൽ  പല  മഹാരോഗങ്ങളും   മാറി….. അതോടെ സൂര്യനെല്ലി തറവാടിന്റെ യശസ്സ് വാനോളം ഉയരുന്നു….

നാട്ടുകാർ എല്ലാം തമ്പുരാന്റെ ഒരു വാക്കിനായി ചെവി കോർത്തു ..തിരുവായ്ക്ക് എതിർവാ ഇല്ലാതെ അവർ തമ്പുരാനെ അനുസരിച്ചു…

പുരോഗമനത്തിൻറെ വെളിച്ചം എത്താത്ത  ഞങ്ങളുടെ നാട്ടിൽ സ്കൂൾ, ഹോസ്പിറ്റലിൽ എല്ലാം അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു…

പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി അദ്ദേഹം സ്കോളർഷിപ്  വരെ അദ്ദേഹം പ്രഖ്യാപിച്ചു .. അത് മുന്നോട്ട് ഉള്ള തലമുറയ്ക്ക് വലിയ സഹായമായി…

ഞാനും അതേ സ്കൂളിന്റെയും സ്കോളർഷിപ്പിന്റെയും ആനുകൂല്യ കൊണ്ടാണ്  ഇത് വരെ എത്തിയത്…
അത് പറയുമ്പോൾ ഹരിയുടെ കണ്ണ് നിറഞ്ഞു…

തമ്പുരാന്റെ കീർത്തി അന്യ നാടുകളിൽ പോലും വ്യാപിച്ചു…

എന്റെ അച്ഛൻ, തമ്പുരാന്റെ വിശ്വസ്ഥനായ കാര്യസ്ഥന്മാരിൽ  ഒരാളായിരുന്നു…

കുറച്ച് വർഷങ്ങൾക്ക് മുൻപ് അച്ഛൻ  നാടുവിട്ടു പോയി…. എന്തിനാണ് എന്നറിയില്ല… ഇനി അന്വേഷിക്കാൻ ഒരു സ്ഥലവും ബാക്കി ഇല്ല… പോലീസ് സ്റ്റേഷനിൽ ഒക്കെ പരാതി കൊടുത്തു….
ഹരി ഒന്ന് നിശബ്ദനായ ശേഷം തുടർന്നു…

ഗൗരിക്ക്  മൂന്ന്  വയസുള്ളപ്പോൾ ലക്ഷ്മി  തമ്പുരാട്ടി അപകടത്തിൽപ്പെട്ട് മരിച്ചു…..

അത് തമ്പുരാനെ ഒരുപാട് തളർത്തി…

മുന്നോട്ടുള്ള ഗൗരിയുടെ പരിചരണവും തറവാട്ടിലെ മറ്റു കാര്യങ്ങളും എല്ലാം കൂടി  നോക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ട്ആയി തുടങ്ങി…

ഒന്ന് രണ്ട് വർഷം എങ്ങനെയെങ്കിലും  തള്ളി നീക്കി ….

ഇത് മനസിലാക്കിയ തമ്പുരാന്റെ വൃദ്ധനായ അച്ഛൻ  തമ്പുരാന് ഒരു കൂട്ടാകും എന്ന് കരുതി തമ്പുരാനെ കൊണ്ട്  തറവാട്ടിലെ മരിച്ചു പോയ  പ്രധാന കാര്യസ്ഥന്റെ  മകളായ ദേവകിയെ  വിവാഹം കഴിപ്പിച്ചു….

ആ തീരുമാനം ആണ് സൂര്യനെല്ലി തറവാടിന്റെ അടിത്തറ ഇളക്കിയത്…ഗൗരിയുടെയും… .

ഭര്ത്താവ് നഷ്ടപെട്ട അവർക്ക് ഒരു കുഞ്ഞ് കൂടി ഉണ്ടായിരുന്നു…

ലക്ഷ്മി തമ്പുരാട്ടിയെ അല്ലാതെ മറ്റാരെയും മനസാൽ വരിക്കാൻ കഴിയാത്തത് കൊണ്ട് തമ്പുരാന് ഈ വിവാഹത്തിന് സമ്മതകുറവ് ഉണ്ടായിരുന്നു…..

ഭർത്താവും  അച്ഛനും  നഷ്ടപെട്ട  കാര്യസ്ഥന്റെ മകൾക്ക് അത് ഒരു സഹായമാകുമെന്ന്  തമ്പുരാന്റെ അച്ഛൻ  പറഞ്ഞപ്പോൾ തമ്പുരാൻ സമ്മതിച്ചു…

അങ്ങനെ ചെറിയ ചടങ്ങോടു കൂടി അവരുടെ വിവാഹം നടന്നു

തമ്പുരാൻ അവരെ വിവാഹം കഴിച്ചെങ്കിലും ഒരു ഭാര്യയുടെ സ്ഥാനം അവർക്ക് നൽകിയിരുന്നില്ല

അത് അവരിൽ ഈർഷ്യ ഉളവാക്കിയിരുന്നു…

തമ്പുരാന്റെ  കോടിക്കണക്കിനു സ്വത്തിന്റെ ഭൂരി ഭാഗവും ഗൗരിയുടെ പേരിൽ എഴുതി വച്ചിരുന്നു…

അത് കഴിഞ്ഞ്  ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു മാറാവ്യാധി പിടിപെട്ട് തമ്പുരാൻ മരണപെട്ടു….

നാടൊട്ടുക്കും വിഷമത്തിലായി…

തറവാടിന്റെയും ഗൗരി തമ്പുരാട്ടിയുടെയെയും ഉടമസ്ഥ അവകാശം ദേവകിയിലേക്കു  വന്നു ചേർന്നു.. ….

കുറച്ച് നാൾ കഴിഞ്ഞപ്പോൾ നാടുവിട്ടു പോയിരുന്ന ദേവകിയുടെ സഹോദരനായ ദേവ ദത്തൻ   തിരിച്ചെത്തി… കൂടെ അദ്ദേഹത്തിന്റെ മകനായ ഇന്ദ്രജിത്തും….

തുടരും