രചന – അക്ഷര
“ഇവളെ കൊണ്ട് ഞാൻ പറയിക്കാം…!”
എന്ന് പറഞ്ഞു കൊണ്ട് എൽവിസ് മുന്നോട്ട് നടന്നു..
*******
ഇച്ചായൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന മരിയ
ചേച്ചി ഇന്ന് ഒരാളുടെ ഭാര്യ ആണ്..
ഇച്ചായന്റെ മനസ് അല്ലെങ്കിൽ തന്നെ അസ്വസ്ഥമാണ്.
അത് മനസിലാക്കിയ ആൽവിൻ എൽവിസിനെ തടഞ്ഞു…
“ഇച്ചായാ അരുത്….”
“എന്നെ തടയാൻ ആയോ ആൽവി…നീ..!
എൽവിസ് ചോദിച്ചു.
” plz ഇച്ചായാ അത്‌കൊണ്ടല്ല, ഇപ്പോൾ
ഇച്ചായന്റെ മനസ് ശരിയല്ല….”
“എനിക്ക് ഭ്രാന്ത് ആണെന്നാണോ നീ പറഞ്ഞു വരുന്നത്….”
“അങ്ങനെ അല്ലിച്ചായാ…”
“ഇച്ചായൻ പറയുന്ന എല്ലാം കാര്യങ്ങളും ഞാൻ കേൾക്കാറില്ലേ…. എനിക്ക് വേണ്ടി ഇച്ചായൻ ഇത് കേൾക്കണം….”
ഇച്ചായൻ ഒന്ന് relax ചെയ്യ്… എന്റെ പൊന്നിച്ചായൻ അല്ലേ…”
“ഞാൻ ഇച്ചായനെ തറവാട്ടിലേക് കൊണ്ട് വിടട്ടെ…. ”
“ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം….”
അത് കേട്ടപ്പോൾ തന്നെ എൽവിസ്
ആൽവിനെ രൂക്ഷമായി ഒന്ന് നോക്കി.
“അല്ലെങ്കിൽ വേണ്ട തറവാട്ടിലേക് നമുക്ക് ഒരുമിച്ചു പോകാം…..”
” ഇച്ചായൻ ആ റൂമിൽ പോയി റസ്റ്റ് ചെയ്യ്…”
ആൽവി ഇത്രേം പറഞ്ഞത് കൊണ്ട്
ആകണം എൽവിസിന് തിരിച് ഒന്നും പറയാൻ തോന്നിയില്ല,
അയാൾ അടുത്തുള്ള റൂമിലേക്കു നടന്നു… വാതിൽ അടച്ചു..
******
പാരമ്പര്യവും പ്രൗഡിയും ഉയർന്നു നിൽക്കുന്ന പാലയ്ക്കൽ തറവാട്….!
തറവാട്ടിന് മുന്നിലെ ചാരു കസേരയിൽ ആയി പ്രതാപശാലി ആയ
എബ്രഹാം കോശി (എല്ലാപേരുടെയും ചാച്ചൻ) ഇരിക്കുന്നു..
വീട്ടിനകത്തേക്ക് കയറുമ്പോൾ തന്നെ കേടാ വിളക്കിനു മുന്നിൽ ഒരു പ്രായമായ സ്ത്രീയുടെ ഫോട്ടോ വച്ചിട്ടുണ്ട്.
അതിൽ മാലയിട്ടിട്ടുണ്ട്.
തറവാട്ടിൽ ആകെ ഒരു ബഹളത്തിന്റെ പ്രതീതി ഉണ്ട്…
എല്ലാപെരുടെയും മുഖത്തു അതിന്റെ ഒരു സന്തോഷം കാണാൻ ഉണ്ട് ..
എന്നാലും അടുക്കളയുടെ ഭാഗത്തു നിന്നും എന്തൊക്കെയോ പൊരിക്കുന്നതിന്റെയും വറുക്കുന്നതിന്റെയും മണം വരുന്നുണ്ട്..
“സ്‌റ്റെല്ലമ്മച്ചീ”….
എന്ന വിളി കേട്ടാണ് സ്റ്റെല്ല തിരിഞ്ഞു നോക്കിയത്…
അടുക്കളയിലെ തിരക്കിനിടയിലായിരുന്നു ആൾ.
ചിരിച്ചു കൊണ്ട് ഓടി വന്നു തന്നെ കെട്ടിപ്പിടിച്ച അബിയയുടെ മുഖത്തേക്ക് നോക്കി സ്റ്റെല്ല…
(സണ്ണി അബ്രഹാമിന്റെ ഇളയ മകൾ ആണ് അബിയ.
എബ്രഹാം കോശിയുടെ രണ്ടാമത്തെ മകൻ ആയ സണ്ണിക്ക് 3 മക്കൾ ആണ് ആൽവിൻ, ആദൻ(ആദി), അബിയ..
ഭാര്യ ആലീസ് ഹൌസ് വൈഫ് ആണ്..
ആൽവിൻ എപ്പോഴും എൽവിസിനോടൊനോടൊപ്പം ആണ്..
ആദെനും അബിയയും എഞ്ചിനീയറിംഗ് സ്റ്റുഡന്റ് ആണ്…
ആദൻ അവസാന വർഷവും അബിയ
ഫസ്റ്റ് yearum….ബാക്കി എല്ലാപേരെയും വഴിയേ പരിചയപ്പെടാം )
“സ്റ്റെല്ലമ്മച്ചിയുടെ അബിയ മോൾ എത്തിയോ….”
സ്നേഹത്തോടെ സ്റ്റെല്ല അവളുടെ മുഖത്തു തലോടി.
“വേണ്ട.. വേണ്ട സ്റ്റെല്ലമ്മച്ചി… ഭയങ്കര സ്നേഹം ഒന്നും കാണിക്കണ്ട..”
“ഇന്ന് ഇച്ചായൻ വരുന്നത് കൊണ്ടല്ലേ അമ്മച്ചി എല്ലാം ഉണ്ടാക്കുന്നത്….”
“മമ്മയും പപ്പയും പറഞ്ഞാരുന്നു അമ്മച്ചി ഇവിടെ നിരാഹാരം കിടന്നെന്നു…”
“മം…” “എന്തായാലും അതുകൊണ്ട് ഗുണം ഉണ്ടായി….. എന്റെ പൊന്നിച്ചായൻ തിരിച്ചു വരണുണ്ടല്ലോ..!”.
“അതുകൊണ്ടാ ഞാൻ ഹോസ്റ്റലിൽ നിന്നും എല്ലാം കെട്ടിപ്പെറുക്കി പോന്നത്… ”
“ഞാൻ മാത്രമല്ല ആദിച്ചായനും ഉണ്ട് കൂടെ…”
അപ്പോഴേക്കും ആദിയും
അടുക്കളയിലേക്കു വന്നു
സ്റ്റെല്ലയെ കെട്ടി പിടിച്ചു കാതുകളിൽ വിളിച്ചു .
“എന്റെ.. അമ്മച്ചി…….”
“ആദി മോനെ”എന്നുവിളിച്ചുകൊണ്ട് അവർ അവനെ തലോടി…
“മോനു സുഖമാണോ….”
ആദി ചിരിച്ചു കൊണ്ട് തലയാട്ടി.
“ഓഹോ അമ്മച്ചിക്ക് ആദി മോനെ മതി..!”
“എന്തൊക്കെ ഉണ്ട് അമ്മച്ചി സ്പെഷ്യൽ”…
എന്ന് പറഞ്ഞു കൊണ്ട് അവൾ എല്ലാം പാത്രങ്ങളും തുറന്നു നോക്കി…
“beef, പോർക്ക്, ചിക്കൻ, മട്ടൺ എല്ലാം ഉണ്ടല്ലോ… ”
“എന്റെ പൊന്നമ്മച്ചീ ഉമ്മ….!
എന്ന് പറഞ്ഞു സ്റ്റെല്ലയുടെ കവിളിൽ ഉമ്മ കൊടുത്തു അവൾ പുറത്തേക്കു ഓടി….
അപ്പോഴേക്കും ആലീസ് അടുക്കളയിലേക്കു വന്നു…
“വന്ന ഉടനെ രണ്ടുപേരും കൂടി സ്റ്റെല്ലമ്മച്ചിയുടെ മുകളിലേക്കു കയറിയോ…”
എന്ന് ചോദിച്ചു കൊണ്ട് ആണ് ആലീസ് കടന്ന് വന്നത് .
ആദിയും സ്റ്റെല്ലയുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പുറത്തേക്കു പോയി…
“എന്നാലും എന്റെ ഏട്ടത്തി…. എന്ത് മറിമായം ആണ് എന്റെ മക്കളുടെ മേൽ പ്രയോഗിച്ചിരിക്കുന്നത്…..”
മൂന്നിനും സ്റ്റെല്ലമ്മച്ചി മതി…!”
“അവരും എന്റെ മക്കളല്ലേ ആലിസേ..!
“എന്റെ എൽവിച്ചനെയും അവരെയും തമ്മിൽ ഞാൻ വേർതിരിച്ചു കണ്ടിട്ടുണ്ടോ….”
“ഞാൻ വെറുതെ പറഞ്ഞതാ എന്റെ ഏട്ടത്തി ഇനി അതിന്റെ പേരിൽ കണ്ണ് നിറയ്കണ്ട..!
“എൽവിച്ചനെപ്പോ എത്തും ഏട്ടത്തി….”
“ഇന്നലെ വൈകിട്ട് എത്തേണ്ടത് ആണ് ആലീസേ … വിളിച്ചപ്പോ ആൽവിൻ പറഞ്ഞത് ഉടനെ എത്തും എന്നാണ്…”
“അവർക്ക് സിറ്റിയിൽ നിന്ന് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്നു പറഞ്ഞു….”
” എന്റെ കുട്ടി ഒന്നിങ് എത്തിയാ മതി എന്റീശോയെ…! അവനെ പിന്നെ ഞാൻ എങ്ങോട്ടും വിടില്ല..”.
അപ്പോഴേക്കും സ്റ്റെല്ലയുടെ കണ്ണ് നിറഞ്ഞു….
“ദേ ചേട്ടത്തി നല്ലൊരു ദിവസം ആയിട്ട് തുടങ്ങല്ലേ കരയാൻ…!”
“എൽവിച്ചൻ ചേട്ടത്തിയുടെ മാത്രം മോൻ ആണോ എന്റെയും മോനല്ലേ… ”
സ്റ്റെല്ല ഒന്ന് പുഞ്ചിരിച്ചു.. വിഷയം മാറ്റാൻ എന്ന വ്യാജേന ആലീസ് ചോദിച്ചു….
“അല്ലാ നമ്മുടെ എലിസ(എലിസബത്ത് ) എവിടെ….!”
“സാധാരണ ഇതിനൊക്കെ മുന്നിൽ നിൽക്കുന്നത് ആണല്ലോ….”
“അത് ഞാൻ എലിസയോട് പറഞ്ഞിരുന്നു… ഞാൻ എല്ലാം ചെയ്തു കൊള്ളാമെന്നു “….”
“ഓഹ് !…അങ്ങനെ ശരി.. ശെരി… നടക്കട്ടെ…അല്ലെങ്കിലും എന്റെ സ്റ്റെല്ല കുട്ടിയുടെ കൈ പുണ്യം വേറെ ആർക്കാ ഈ തറവാട്ടിൽ ഉള്ളത്…”
എന്ന് പറഞ്ഞു കൊണ്ട് ആലീസ് അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു..
“ഒന്നു പോടീ കളിയാക്കാതെ…”എന്ന് പറഞ്ഞ് സ്റ്റെല്ല ചിരിച്ചു…
“ആ ചേട്ടത്തി ചാച്ചൻ അറിഞ്ഞാരുന്നോ എൽവിച്ചൻ വരുന്നത്….”
ഒന്നാലോചിച്ച ശേഷം സ്റ്റെല്ല പറഞ്ഞു…
“മാത്തച്ചനോട്(മാത്യു എബ്രഹാം ) ആൽവിൻ പറഞ്ഞിട്ടുണ്ടായിരുന്നു ആൽവിൻ എൽവിച്ചനെ കൂട്ടി കൊണ്ട് വരുമെന്ന്…!”
“ചാച്ചനെ ഫേസ് ചെയ്യാൻ എൽവിച്ചന്
ബുദ്ധിമുട്ട് ഉണ്ടായിരിക്കും…!”
” മാത്തച്ചൻ ചാച്ചനോട് പറഞ്ഞോ എന്നറിയില്ല..”
തുടരും…..

by