രചന – അക്ഷര
ഇല്ല ചേച്ചി… ഞാൻ പറയുന്നില്ല…. പക്ഷെ ഇത് ഇവിടെ അറിഞ്ഞാൽ വലിയ പ്രശ്നം നടക്കും.
*******
ഗൗരി അബിയയെ ഒന്ന് നോക്കിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല..
ദിവസങ്ങൾ കഴിഞ്ഞു….. ഗൗരി എൽവിസിനോട് അധികം സംസാരിക്കാനായി പോയില്ല… എൽവിസും ആകെ അസ്വസ്ഥനായിരുന്നു
ഒരു ദിവസം ബ്രിയാൻ എൽവിസിനെ കാണാനായി പാലയ്ക്കൽ തറവാട്ടിലേക്ക് എത്തി….
ബ്രിയാൻ കണ്ട ഉടനെ എൽവിസിന് ദേഷ്യം കയറി….
എന്താ നിനക്ക് വേണ്ടത്…. ! (എൽവിസ് )
എൽവിസെ … എനിക്ക് നിന്നോട് ഒന്ന് സംസാരിക്കാനുണ്ട് …
(ബ്രിയാൻ )
എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ താല്പര്യം ഇല്ല…!(എൽവിസ് )
“പ്ലീസ് എൽവിസ്… പറയുന്നത് മനസിലാക്കൂ എനിക്ക് സംസാരിച്ചേ പറ്റൂ… !”
ബ്രിയാന്റെ മുഖത്ത് പതിവിലും കൂടുതൽ ശാന്തത ഉണ്ടായിരുന്നു….
അത് കണ്ടിട്ടാവണം എൽവിസ് പറഞ്ഞു…
“മം…. പറ എന്താ നിനക്ക് പറയാൻ ഉള്ളത്… !!
“അന്നയെ ഇനിയും ഇങ്ങോട്ട് കൊണ്ട് വരാൻ വല്ല ഉദ്ദേശമുണ്ടോ… അതാണെങ്കിൽ നടക്കില്ല… !ഞാൻ അത് ഇപ്പോഴേ പറയാം…
ബ്രിയാൻ ഒന്ന് പുഞ്ചിരിച്ചിട്ട് പറഞ്ഞു
“ഏയ്… അതൊന്നുമല്ല… വാ നമുക്ക് ഒന്ന് പുറത്തേക്ക് പോയാലോ…… ഇവിടെ വച്ച് വേണ്ട…
എൽവിസ് ബ്രിയനോടൊപ്പം കാറിൽ കയറി… ..
അയാൾ എൽവിസിനെയും കൊണ്ട് കുറച്ച് ദൂരം സഞ്ചരിച്ചു…
അത്യാവശ്യം ശാന്തമായ ഒരു സ്ഥലത്ത് വണ്ടി നിർത്തിയ ശേഷം ബ്രിയാൻ പറഞ്ഞു ….
“എൽവിസെ ഇറങ്….. !’
എൽവിസ് ആദ്യം മടിച്ചെങ്കിലും പിന്നെ ഒന്ന് ആലോചിച്ചിട്ട് ഇറങ്ങി..
ബ്രിയാൻ കുറച്ച് നേരം തന്റെ മൗനം തുടരുന്നതിനു ശേഷം സംസാരിച്ചു തുടങ്ങി.. …
“എൽവിസെ… തന്നോട് ഒരു വലിയ നന്ദി പറയാനുണ്ട്…
എന്തിനാണ്… എന്ന രീതിയിൽ എൽവിസ് അയാളെ നോക്കി….
“എന്തിനാണെന്നല്ലേ….! എന്റെ അന്നയെ എനിക്ക് തിരികെ തന്നതിന്…. .. ”
“അതിന് ഞാൻ എപ്പോഴാ അവളെ പിടിച്ചു വച്ചിരുന്നത്…. എൽവിസ് ദേഷ്യത്തിൽ ചോദിച്ചു…
ബ്രിയാൻ ഒന്ന് പുഞ്ചിരിച്ച ശേഷം തുടർന്നു
“എൽവിസെ ഞങ്ങളുടെ കല്യാണം കഴഞ്ഞെന്നുള്ളത് ശെരിയാണ്… പക്ഷേ അന്ന എന്റെ ഭാര്യ ആയിരുന്നില്ല…
എൽവിസ് ഒന്നും മനസിലാകാത്ത രീതിയിൽ നോക്കി…
മനസിലായില്ലേ…!ബ്രിയാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…
“ഞാനും അന്നയും തമ്മിൽ ഒരു ഭാര്യ ഭതൃ ബന്ധം ഉണ്ടായിട്ടില്ല എന്ന്…..!”
എൽവിസ് ഞെട്ടി…
“അന്ന എന്റേത് ആയിരുന്നെങ്കിൽ പോലും മനസ് കൊണ്ട് അവൾ എന്നെ ഭർത്താവ് ആയി സ്വീകരിച്ചിരുന്നില്ല…. !”
“അവളുടെ മനസ് നിറയെ അവളുടെ ഇച്ചായൻ ആയിരുന്നു…. ”
എൽവിസിനോട് അന്നയ്ക്ക് വലിയ സ്നേഹമാണ്….. അവളുടെ പപ്പയോടും….
ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എൽവിസെ….
എന്റെ കളിക്കൂട്ടുകാരിയാണവൾ…എന്റെ സുഖത്തിലും ദുഃഖത്തിലും ഒരു പ്രായം വരെ കൂടെ ഉണ്ടായിരുന്നവൾ… !
അവളുടെ മാനസിക പ്രശ്നങ്ങൾ ഒന്നും എനിക്ക് ഒരു വിഷയമേ അല്ല….
സ്നേഹിച്ചാൽ ജീവൻ കൊടുക്കും പണ്ടേ അങ്ങനാണ് അവൾ….
പപ്പയ്ക്ക് വേണ്ടി എൽവിസ് എന്ന തന്റെ ജീവനെ തന്നെ വിട്ട് കൊടുത്തു…. എന്നിട്ട് ജീവിതം സ്വയം ഉരുകി ഉരുകി ജീവിക്കുന്നു… എനിക്ക് അവളെ മനസിലാക്കാൻ പറ്റും…
ചിലപ്പോ ഞാൻ കൊതിച്ചിട്ടുണ്ട് അന്നയുടെ എൽവിച്ചായൻ ആകാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ എന്ന്….
ആ frustration ആണ് ഞാൻ തന്നോട് കാണിക്കാറുള്ളത്..
താൻ എന്നോട് ക്ഷമിക്കൂ….
എൽവിസിന്റെ മുഖം ഒന്ന് തണുത്തു…. അയാൾ സാധാരണ നിലയിൽ ആയി…
ബ്രിയാൻ തുടർന്നു…
അന്നയ്ക് വേണ്ടി ഞാൻ എന്തും ചെയ്യാൻ തയാറായിരുന്നു…
അവൾ എന്റെ സ്നേഹം മനസിലാക്കാൻ
വേണ്ടി ഞാൻ വർഷങ്ങളായി കാത്തിരിക്കുന്നു.. …
പലപ്പോഴും യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങൾ
പോലും ഒരു മണ്ടനെ പോലെ ഞാൻ അവൾക്ക് വേണ്ടി ചെയ്തു കൂട്ടിയിട്ടുണ്ട് ….. പക്ഷേ അന്നയുടെ അത് കണ്ടുള്ള സന്തോഷം കാണുമ്പോൾ എന്റെ മനസ് നിറയും…
കുടുംബപകയുടെ പേരിൽ അല്ല ഞാൻ അന്നയെ വിവാഹം കഴിച്ചത്…
ഞങ്ങൾ ഒരുമിച്ച് വളർന്നതാണ്..വളരും തോറും അന്നയെ അറിഞ്ഞു വരും തോറും അവളോടുള്ള ഇഷ്ടവും കൂടി കൂടി വന്നു…
അങ്ങനെ ഇഷ്ടമാണ് എന്ന് പറയണമെന്ന് കരുതിയപ്പോഴാണ് പെട്ടെന്ന് പാലയ്ക്കൽ തറവാട്ടിലേക്ക് അവൾ വന്നതും അവളുടെ മനസ്സിൽ നീ ഇടം പിടിച്ചതും ….
പിന്നെ പലതവണ ഞാൻ വിവാഹ വാഗ്ദാനം നടത്തിയിട്ടും അവൾ എന്നെ സ്വീകരിച്ചില്ല… ചിലപ്പോൾ നീ അവൾക്ക് അസ്ഥിക്ക് പിടിച്ചു പോയത് കൊണ്ടാവാം… (അത് കേട്ടപ്പോ എൽവിസിന്റെ മുഖം ഒന്ന് താഴ്ന്നു )
അപ്പൊ ഞാൻ അന്നയുടെ പപ്പയെ ഉപയോഗിച്ച് അവളുടെ അസുഖം മുതലെടുത്തു അന്നയെ വിവാഹം കഴിച്ചു….
ഞാൻ സ്നേഹിച്ച പെണ്ണിനെ വിട്ടു കൊടുക്കാനുള്ള അത്രേം മാനമനസ്കനൊന്നും അല്ല ഞാൻ ….
പക്ഷെ ഫലം ഉണ്ടായില്ല…. !
അന്നയ്ക് നിങ്ങളെ പിരിയാൻ പറ്റില്ലന്ന് എനിക്ക് മനസിലായി…..
അവൾക്ക് അത് മനസിലായത് ഗൗരി നിന്റെ ജീവിത്തിലേക്കു വന്നപ്പോഴാണ്.!
മറ്റൊരു പെണ്ണിനൊപ്പം നിന്നെ കാണുമ്പോൾ അവൾ വീണ്ടും പ്രശ്നങ്ങളിലേക്കു പോയി…
പലപ്പോഴും പിന്നെ എനിക്ക് തന്നെ തോന്നിയിട്ടുണ്ട് അന്നയ്ക് അവളുടെ ഇച്ചായനെ തിരിച്ചു കൊടുക്കണമെന്ന്….അവളെങ്കിലും സന്തോഷമായിരിക്കട്ടെ എന്ന് കരുതി…
അതാണ് ഒരു എതിർപ്പും കൂടാതെ ഞാനവളെ പാലയ്കൽ തറവാട്ടിൽ നിർത്തിയിട്ട് പോയത്…..
ഞാൻ എൽവിസിനോട് എല്ലാം തുറന്ന് പറയണമെന്ന് കരുതിയതാണ്….
നിങ്ങളുടെ ബര്ത്ഡേയുടെ അന്ന് അന്ന എന്നോട് പറഞ്ഞു ഗൗരിയുടെ past കണ്ടെത്തണമെന്ന്….
എന്തോ ഞാൻ അത് അന്വേഷിക്കാമെന്ന് അവൾക്ക് വാക്ക് കൊടുത്തു…. …
പിന്നെ എന്നിലേക്ക് തന്നെ ഞാൻ ഇറങ്ങി ചിന്തിച്ചു… എന്തിനാണ് അത്… അന്നയ്ക്ക് വേണ്ടിയോ..അന്ന എന്നിൽ നിന്നും പോയാൽ വീണ്ടും ഞാൻ ശൂന്യനാകും…. ..
എനിക്ക് അന്നയോടുള്ള ഇഷ്ടം പോലെ തന്നെ എൽവിസിന് ഗൗരിയോടുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന് ഞാനന്ന് കണ്ടതാണ്…..
പിന്നെ ഞാൻ അന്നയെ ഒരുപാട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു ഇതിൽ നിന്നൊക്കെ …. ഒരുപാട് ഉപദേശിച്ചു നോക്കി ….
പക്ഷെ അവൾ ഒന്നും കേൾക്കാൻ തയാറായിരുന്നില്ല …
എന്നോട് അവൾ നേരിട്ട് പറഞ്ഞു എൽവിസെ.. ഒരിക്കലും എൽവിച്ചയാന് തന്നെ മറക്കാൻ കഴിയില്ലെന്നും താനാണ് ഇച്ചായനെ വഞ്ചിച്ചതെന്നും… . .
എന്റെ മുന്നിൽ വച്ചു എന്റെ ഭാര്യ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി എൽവിസെ ..!. (എൽവിസ് ആകെ വല്ലാതെ ആയി )
“വിഷമിച്ചു….. ഒരുപാട്…. 24 hour duty എടുത്തു… ”
“ഹോസ്പിറ്റൽ മാത്രമായി എന്റെ ജീവിതം… ”
അങ്ങനെ വിചാരിച്ചിരുന്നപ്പോഴാണ് ഒരു ദിവസം
ആൽവിന്റെ കാൾ എനിക്ക് വരുന്നത്….
അന്നയെ വീട്ടിൽ നിന്ന് എൽവിസ് പുറത്താക്കും എന്ന സിറ്റുവേഷൻ വരെ ഉണ്ടായെന്നു ആൽവിൻ എന്നോട് പറഞ്ഞു ….
അന്നയ്ക് അതൊരു ഷോക്ക് ആയിരുന്നു ഒരു പരിധി വരെ….!
തിരികെ വന്ന അന്ന എന്റെ കൈകളിലേക്ക് ആണ് വന്നത്…ഒരുപാട് കരഞ്ഞു .. ഒരുപാട് ദേഷ്യവും വാശിയും ഉണ്ടായിരുന്നു…
അവൾക്ക് ആരുമില്ല എന്നൊക്കെ പറഞ്ഞു….
എന്റെ ഹൃദയം കൊടുത്തു ഞാൻ അവളെ ആശ്വസിപ്പിച്ചു…നല്ലൊരു കൗൺസിലിങ് കൊടുപ്പിച്ചു… ഞാൻ എന്റെ നെഞ്ചോടു ചേർത്ത് നിർത്തി…
ആദ്യമായി അവളുടെ കണ്ണിലെ ഇഷ്ടം ഞാൻ എനിക്ക് വേണ്ടി കണ്ടു…
എൽവിസിനെ അവൾ മറന്നു തുടങ്ങുന്നു എന്നെനിക്ക് തോന്നി…
ആദ്യമൊക്കെ ഗൗരിയെ കൊല്ലുമെന്ന് പറയുന്നുണ്ടായിരുന്നു…
ഞാൻ ഹോസ്പിറ്റലിൽ നിന്ന് ലീവ് എടുത്ത് അവൾക്ക് കൂട്ടിരുന്നു പിന്നെ എന്റെ സ്നേഹവുംകരുതലും കിട്ടിയത് കൊണ്ട് ആവാം.
അവൾ നോർമൽ ലൈഫിലേക്കു തിരികെ വന്നു തുടങ്ങി… ഇപ്പോൾ അവൾ പണ്ടത്തെ അന്നയാണ്….
നിങ്ങൾ അവളെ ഒരുപാട് വെറുക്കുന്നു എന്ന തിരിച്ചറിവാണ് അതിന് സഹായിച്ചത്…. ഒരുപാട് നന്ദിയുണ്ട്….
ബ്രിയാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ഇപ്പൊ എല്ലാ അർത്ഥത്തിലും അന്നഎന്റെ ഭാര്യയാണ് …
തീർത്താൽ തീരാത്ത നന്ദിയുണ്ട് എൽവിസിനോട്… “!
എന്റെ അന്നയെ അല്ല എന്റെ പ്രണയത്തെ എനിക്ക് തിരിച്ചു തന്നതിന്..
ഇനി ഒരിക്കലും അന്ന എൽവിസിനെയോ ഗൗരിയേയോ ശല്യ ചെയ്യാതെ ഞാൻ നോക്കിക്കൊള്ളാം….
ഒരിക്കലും ഞങ്ങളെ അന്യരായി കാണരുത്….
എന്നിട്ട് ബ്രിയാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
അന്നെന്നെ എൽവിസ് തല്ലിയില്ലേ ഞങ്ങൾ ആദ്യമായി വീട്ടിൽ വന്നപ്പോൾ….
ശരിക്കും ഒരു മണ്ടൻ ആയതു കൊണ്ടല്ല ഞാൻ മിണ്ടാതെ നിന്നത്
അന്നയോട് ഉള്ള ഇഷ്ടമാണ് എന്നെ അവൾക്കൊപ്പം നിർത്തിയത്….
പക്ഷെ എന്റെ സ്നേഹം അവളെ മനസിലാക്കിക്കാൻ നിങ്ങൾ തന്നെ വേണ്ടി വന്നു….
എന്താ എൽവിസ് ഒന്നും പറയാത്തത്…. എന്നോട് ദേഷ്യം ഉണ്ടോ…. എന്റെ life ശരിയായപ്പോൾ ഞാൻ ആദ്യം ഓർത്തത് എൽവിസിനോട് നന്ദി പറയാനാണ്….
എൽവിസ് ഒന്ന് പുഞ്ചിരിചിട്ട് പറഞ്ഞു
നീ അന്നയെ നോക്കിക്കൊള്ളണം .. അവൾ പാവമാണ്…. !
ഞാൻ ചതിക്കില്ല എൽവിസെ എന്റെ മരണം വരെ അവൾക്ക് ഞാൻ കാവലുണ്ടാവും…. !
ഞങ്ങൾ ഇനിയും വീട്ടിലേക്കു വരും പക്ഷെ അത് അന്ന ശെരിയും mrs.ആൻമരിയ ബ്രിയാൻ ആയിട്ടാവും…വരിക…. .
തുടരും….

by