രചന – അക്ഷര
“ഇന്നലെ കഴുത്തിനു കുത്തി പിടിച്ചു…. ഇന്നിനി എന്താണെന്ന് അറിയില്ല…..!”
********
അധികം താമസിക്കാതെ തന്നെ എൽവിസ് റൂമിലേക്കു വന്നു…..
“ഇയാൾ മുകളിലേക്കു പോയില്ലേ….. “എന്ന ഭാവത്തിൽ ഗൗരി അയാളെ നോക്കി…
“എന്താനാടീ തുറിച്ചു നോക്കുന്നത്…. !”
ഞാൻ പോയില്ലേ….. എന്നാണോ … ഇല്ല … പക്ഷെ.. ഇപ്പൊ പോകും.!”
അതിനു മുൻപ്, കുറച്ച് കാര്യങ്ങൾ നിന്നെ ഏൽപ്പിക്കാൻ ഉണ്ട്…. !
മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഇയാൾ എങ്ങനെയാ ഇത്ര കൃത്യമായി അറിയുന്നത് എന്ന് ആലോചിച്ചു നിൽകുമ്പോൾ ആണ് ഷെൽഫിൽ നിന്നും കുറച്ച് കവറുകൾ എടുത്ത് അവൾക്ക് നേരെ നീട്ടിയത്….
“ഇതെന്താണ്….!” എന്ന രീതിയിൽ ഗൗരി എൽവിസിനെ നോക്കി….
“പിടിക്കെടീ…!” എൽവിസിന്റെ ശബ്ദം ഉയർന്ന പ്പോൾ അവൾ കവറുകൾ വാങ്ങി…
അതിനകത്തേക്കു നോക്കി… കുറച്ച് സാരികൾ ആണ്… അവൾ അത് തിരികെ മേശപ്പുറത്ത് വയ്ച്ചു..
“എനിക്ക് ഇത് വേണ്ട…. ഞാൻ വാങ്ങിക്കൊള്ളാം….. എന്നെ ഒന്ന് പുറത്ത് പോകാൻ അനുവദിച്ചാൽ മതി…”
“അതെന്താ നിനക്ക് വേണ്ടാത്തത് … നീ എന്താ തുണി ഉടുക്കില്ലേ…!.”
ഗൗരി അയാളെ രൂക്ഷമായി നോക്കി….
“നിങ്ങൾ എനിക്ക് വാങ്ങി തരണ്ട…എന്നേ ഞാൻ പറഞ്ഞുള്ളു….! ” അവൾ മുഖത്ത് നോക്കാതെ പറഞ്ഞു…
“ഓഹ്…. അങ്ങനെ..!
അയാളുടെ ശബ്ദം ഉയര്ന്നു…
അയാൾ ആ കവർ എടുത്തു അവളുടെ അടുത്ത് വന്നു …
“ഇത് ഗൗരി നന്ദനയ്ക്കുള്ള ഡ്രസ്സ് അല്ല….!
പാലയ്ക്കൽ തറവാട്ടിലെ എൽവിസിന്റെ ഭാര്യ ക്ക് ഉള്ളതാണ്…. ! അത് കേട്ട് ഗൗരി രൂക്ഷമായി അയാളെ നോക്കി….
എൽവിസിന്റെ മുഖം ദേഷ്യത്താൽ ചുവന്നത് വരുന്നത് കണ്ട് അവൾ അത് വാങ്ങി…
“പിന്നെ നീ മുൻപത്തെ പോലെ സാരിയുടുത്താൽ മതി… നിനക്ക് സാരിയാണ് ചേരുന്നത്…. വേറെ കോപ്രായങ്ങൾ ഒന്നും കാണിക്കേണ്ട…! അതുപോലെ
തന്നെ മറ്റാരുടെയും ഡ്രസ്സ് വാങ്ങി ധരിക്കേണ്ട കേട്ടോ .. !”അയാൾ ഒന്ന് കടുപ്പിച്ചു….
അവൾ ആയെന്നു തല കുലുക്കി….
അയാൾ തിരിഞ്ഞു പോകാൻ ആയി നടന്നു പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരികെ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു…
” നീ സസ്യഭുക്ക് ആണോ…
അതെന്താ നീ എന്നോട് നേരത്തെ പറയാത്തത്…. !”
“അത് എന്നോട് ചോദിച്ചില്ലല്ലോ …. ”
അയാളെ നോക്കാതെ ഗൗരി മറുപടി പറഞ്ഞു…
“അപ്പോ ഇനി മോള്, ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്ക് മാത്രം വാ തുറന്നുമതി കേട്ടോ… !”
“നിന്റെ അനാവശ്യ മൗനം നിനക്ക് ദോഷം ചെയ്യും ഗൗരീ.. “ഇതും പറഞ്ഞ ശേഷം അയാൾ തിരിഞ്ഞു നടന്നു….
എന്തോ ഓർത്ത പോലെ വീണ്ടും തിരികെ വന്നു…..ഗൗരി”ഇനിയെന്ത്…”
എന്ന രീതിയിൽ അയാളെ നോക്കി….
“നിനക്ക് എന്നോട് പ്രേമമാണോടീ..!”
എന്താ ഈ പറയുന്നതെന്ന അർത്ഥത്തിൽ….
ഗൗരി അയാളെ തുറിച്ചു നോക്കി… ..
“പിന്നെ നീ എന്തിനാ എന്നെ കാണാതെ ഇവിടെ ടെൻഷൻ അടിച്ചു നടന്നെന്നു പറയുന്നത്…അതി നു മാത്രമുള്ള ബന്ധം നമ്മൾ തമ്മിലുണ്ടോ…. !”
“അത് …അത് (അവൾ വാക്കുകൾക്കായി പരതി ) ആലീസ് അമ്മയ്ക്ക്
തോന്നിയതാണ്….!”
പെട്ടെന്ന് അയാൾ അവളെ നോക്കി ഒന്ന് പൊട്ടിച്ചിരിച്ചിട്ട് പുറത്തേക്കു ഇറങ്ങി പോയി.. ഗൗരി ആകെ അമ്പരന്നു നിൽക്കുകയാണ്…
ഇത് എന്ത് മനുഷ്യൻ ആണ്…..!
ഇങ്ങനെയൊക്കെ ചോദിക്കാമോ…..!
ഇങ്ങനെയുള്ള പല ചിന്തകളും ഗൗരിയുടെ മനസ്സിൽ കൂടി കടന്നു പോയി….
*****-
മുകളിൽ ഭയങ്കര ആഘോഷം നടക്കുകയാണ്… തറവാട്ടിലെ എല്ലാം അപ്പച്ചൻമാരും അവരുടെ ആണ്മക്കളും ഉണ്ട്…. പാട്ടും ഡാൻസും ഒക്കെ ആയി ആയി …
ആൽവിനും ആദിയും കഴിക്കാറില്ല….. ബാക്കി എല്ലാവരും വെള്ളത്തിലാണ്….
നമ്മുടെ നായകൻ ആകട്ടെ ഒരു ഗ്ലാസും നെഞ്ചത്ത് വച്ചു ചെറിയ ഒരു പുഞ്ചിരിയുമായി മാനം നോക്കി കിടക്കുകയാണ്… ആളിവിടെ ഇല്ല…. അത് കണ്ട് ആൽവിൻ ചോദിച്ചു….
“ഇച്ചായന് ഇത് എന്ത് പറ്റി….!” എൽവിസ് ഒന്ന് പുഞ്ചിരിച്ചു…
“ദേ ഇച്ചായൻ ചിരിക്കുന്നു… എത്ര നാൾ ആയി ഇച്ചായാ ഈ ചിരി കണ്ടിട്ട്… “ആൽവിൻ പറഞ്ഞു
എൽവിസ് അവന്റെ മുഖത്ത് തലോടി ….
“ഇച്ചായൻ ഇന്ന് നല്ല മൂഡിൽ ആണല്ലോ… !” ആദിയാണ് പറഞ്ഞത്…
ഇതുവരെയും ഇച്ചായനിൽ കണ്ടിട്ടില്ലാത്ത ഒരു പ്രകാശമുണ്ട് ആ മുഖത്ത്… അത് കണ്ട് ആൽവിന് പല സംശയങ്ങളും തോന്നി…. അവൻ നിഗൂഢമായി ഒന്ന് പുഞ്ചിരിച്ചു….. എന്നിട്ട് പറഞ്ഞു…
“ഇച്ചായൻ വന്നേ എണീറ്റെ… ആ ഡ്രിങ്ക്സ് ഇങ്ങ് താ… ഇന്നത്തേക്ക് മതി കഴിച്ചത്….!”
അത് പറഞ്ഞ് ആൽവിൻ അവന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി… അതിനു ശേഷം അയാളെ എഴുന്നേൽപ്പിച്ചു…
“ഇച്ചായൻ താഴേക്ക് പൊയ്ക്കോ…!
“അതെന്തിനാടാ…. ഞാൻ
താഴേക്ക് പോകുന്നെ….!” എൽവിസ് ചോദിച്ചു….
“ഇച്ചായൻ പോ…. ഇച്ചായന് നല്ല ഷീണം ഉണ്ട്…!”
“ഉണ്ടോ… “അയാൾ സ്വയം നോക്കിട്ട് ചോദിച്ചു…
“ഉണ്ടോ….. ആദീ …” ചോദിച്ചു കൊണ്ട് എൽവിസ് ആദിയുടെ മുഖത്തേക്ക് നോക്കി….
ആദി ആൽവിന്റെ മുഖത്തേക്ക് നോക്കി… ഇല്ലന്ന് പറഞ്ഞാൽ കൊന്നു കളയുമെന്ന് ആൽവിൻ ആദിയെ ഭീഷണിപെടുത്തികാണിച്ചു.. ..
“ഷീണം ഉണ്ട് ഇച്ചായാ….. നല്ല ഷീണം ഉണ്ട്… !ആദി പേടിച്ചു പറഞ്ഞു….
“അപ്പോ നാളെ കാണാം മക്കളേ… ഇച്ചായന് നല്ല ഷീണം… gn8….. ഇച്ചായൻ… ഉറങ്ങാൻ പോകുന്നു…..!”
ഇത് പറഞ്ഞു അയാൾ താഴേക്ക് ഇറങ്ങിപ്പോയി …
എൽവിസ് ഇറങ്ങി പോയ ശേഷം
ആൽവിൻ അയാളിൽ നിന്നും തന്റെ കണ്ണുകൾ പിൻവലിച്ചു കൊണ്ട് പറഞ്ഞു…
“മരുഭൂമിയിൽ മഴ പെയ്തു തുടങ്ങിയോന്നൊരു സംശയം…..”
” ഏതു മരുഭൂമിയിലാ ആൽവിച്ചാ…” അവിടിരുന്ന ഒരു chips എടുത്ത് വായിൽ വച്ച് കൊണ്ട് ആദി ചോദിച്ചു.
ആൽവിൻ ആദിയെ ഒന്ന് നോക്കി…
“ആ… മോൻ പോയി കിടന്നുറങ്… അധികം മഞ്ഞു കൊള്ളണ്ട… !
തുടരും…..

by