17/04/2026

ഹരിനന്ദനം : ഭാഗം 16

രചന – ഇഷ ജാൻവി

അവളെ എനിക്ക് ഒരിക്കലും ഫ്രണ്ട് ആയിട്ട് കാണാൻ കഴിയില്ല പക്ഷേ ഞാൻ ഇപ്പൊ ഇവൾക്ക് കൈ കൊടുത്തില്ല എങ്കിൽ എന്ത് വിചാരിക്കും….. അതുകൊണ്ട ഞാൻ അവൾക്ക് കൈ കൊടുത്തു….. ഓഹ് എന്ത് ഭംഗിയാ ഈ പെണ്ണ് ചിരിക്കുമ്പോൾ അവളിൽ നിന്ന് കണ്ണ് എടുക്കാനെ തോന്നുന്നില്ല….. അവൾ എന്റെ കണ്ണിന്റെ മുന്നിലൂടെ കൈ വീശിയപ്പോൾ ആണ് ഞാൻ അവളിൽ നിന്ന് കണ്ണെടുത്ത….. എന്താ സർ ഇങ്ങനെ നോക്കുന്നെ….. ഏയ്യ് ഒന്നുല്ല ഞാൻ എങ്ങനെ ഒക്കെയോ പറഞ്ഞ ഒപ്പിച്ചു….. അല്ല എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ….. എനിക്കോ….. അല്ല എനിക്ക്………. അവൾ കണ്ണുരുട്ടി പേടിപ്പിക്കുകയാ….. ഇങ്ങനെ നോക്കല്ലേടി ഉണ്ടക്കണ്ണി കണ്ണ് താഴെ വീഴും….. എന്റേത് ഉണ്ട കണ്ണ് ഒന്നുമല്ല….. അല്ലാതെ പിന്നെ നി കണ്ണാടി നോക്കാറില്ലേ….. 😏😏😏😏😏 അവൾ പുച്ഛിച്ചു മുഖം തിരിച്ചു…..

അവൾ കാണിക്കുന്ന കോപ്രായങ്ങൾ കാണാൻ നല്ല രസം ആണ് ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുണ്ട്….. നന്ദേ……………… നന്ദേ…………….. താൻ എന്നോട് പിണക്കം ആണോ….. ആണെങ്കിൽ….. ഓ മിണ്ടാൻ അറിയാം അല്ലേ….. പിന്നെ ഇത്രെയും സമയം ഞാൻ അല്ലാതെ പിന്നെ ആരാ സർനോട്‌ മിണ്ടിയത്….. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ അതിന് ഇങ്ങനെ ചൂട് ആവണോ….. തമാശ പറഞ്ഞതാണോ….. അല്ല….. ങേ ഇപ്പൊ അല്ലേ സർ പറഞ്ഞത് തമാശ ആണെന്ന്….. ആ താൻ അതൊക്കെ വിട് നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം….. വേറെ എന്ത് സംസാരിക്കാനാ….. നിനക്ക് ലവർ ഉണ്ടോ….. 😂😂😂😂….. പെണ്ണ് ഒരേ ചിരി ആണ്….. ചിരിക്കാൻ ഞാൻ കോമഡി ഒന്നും പറഞ്ഞില്ലല്ലോ….. അല്ല ഇപ്പൊ എന്താ എനിക്ക് ലവർ ഉണ്ടോ എന്ന ചോദിക്കാൻ കാരണം………. ഒന്നുമില്ല വെറുതെ ചോദിച്ചതാ ഇഷ്ടായില്ലെങ്കിൽ ഞാൻ ചോദിച്ചത് തിരിച്ചെടുത്തിരിക്കുന്നു…..

ഏയ്‌ അതുകൊണ്ടല്ല ഇപ്പോഴത്തെ ട്രെൻഡ് ആണെന്ന് തോനുന്നു ഫ്രണ്ട്സ് ആയി കഴിഞ്ഞാൽ ഉടനെ അടുത്ത ചോദ്യം നിനക്ക് ലവർ ഉണ്ടോ എന്നാണ് അത് ആലോചിച്ച ചിരിച്ചതാ….. ഓ അങ്ങനെ അല്ല നി ഒന്നും പറഞ്ഞില്ല….. അയ്യോ എനിക്ക് അങ്ങനെ ലവർ ഒന്നുല്ല നമ്മളാ ടൈപ്പ് അല്ല….. അപ്പൊ ഇതുവരെ ആരോടും അങ്ങനെ ഇഷ്ടം തോന്നിയില്ലേ….. ഈ സർ എന്തൊക്കെയാ ചോദിക്കുന്ന….. ഞാൻ ചുമ്മാ….. അങ്ങനെ ചോദിച്ചാൽ ഒരാളോട് തോന്നിയിരുന്നു….. അവൾ അത് പറഞ്ഞപ്പോൾ തകർന്നത് എന്റെ ചങ്ക് ആണ് എനിക്ക് സങ്കടവും വരുന്നു പക്ഷേ ഞാൻ പിടിച്ചു നിന്നു….. അത് ആരാണ്….. ആ അത് നമ്മള ടോവിനോ….. ങേ….. 😂😂😂😂😂 ദേ വീണ്ടും ചിരി ഇവൾക്ക് വട്ടായോ….. പിന്നെ അല്ലാതെ ഞാൻ എന്താ പറയാ….. ഓ കോമഡി ആണല്ലേ….. അല്ല തമാശ എന്തെ സർ ന് പിടിച്ചില്ലേ….. ഇല്ല….. എന്നാ പിടിക്കേണ്ട അവിടെ വച്ചോ….. എന്തോന്നടി കുറച്ച് നിലവാരം ഉള്ള ചളി ഒക്കെ പറ….. ഇനി സർ ഇൽ നിന്ന് നിലവാരം ഉള്ള ചളി കേട്ട് പേടിച്ചോളാം ….. ഇവള് ഇങ്ങനെ സംസാരിക്കും എന്ന എനിക്ക് അറിയില്ലായിരുന്നു…..

അല്ല നന്ദേ ഇപ്പൊ എന്നോട് സംസാരിക്കുമ്പോ നിനക്ക് വിക്ക് ഒന്നുമില്ലേ….. ഏയ്യ് ഇപ്പൊ ഒരു പേടിയുമില്ല നമ്മൾ ഇപ്പൊ ഫ്രണ്ട്സ് അല്ലേ 😉😉😉 അവൾ ദേ സൈറ്റ് അടിച്ചു കാണിക്കുന്നു….. ഡി ഇങ്ങനെ പോയാൽ നി എന്റെ തലയിൽ കേറി നെരങ്ങുമോ….. അതിൽ എനിക്ക് ആ തലയിൽ കേറാൻ സ്ഥലമില്ലല്ലോ സാറെ….. നിന്നോട് ഞാൻ ഒന്നും പറഞ്ഞില്ലേ….. ആ അന്ത ഭയം ഇരിക്കണം 😂😂😂….. ആ നാളെ ഓഫീസിൽ വാ നിനക്ക് ഞാൻ ഭയം കാണിച്ച തരാം….. അയ്യോ വേണ്ട ഞാൻ ചുമ്മാ പറഞ്ഞതല്ലേ….. ആണൊ എനിക്ക് അങ്ങനെ തോന്നിയില്ല….. ഇനി നാളെ ഞാൻ ഓഫീസിൽ വരണോ….. പിന്നെ വരാതെ….. നാളെ രാവിലെ അല്ലേ നമ്മൾ നാട്ടിൽ എത്തു….. അതിന്….. അപ്പൊ നല്ല ക്ഷീണം ഉണ്ടാകും അതുകൊണ്ട് നാളെ ഹാഫ് ഡേ ലീവ് തരണം….. നോക്കാം….. നോക്കിയാൽ പോരാ തരണം….. മ്മ്….. ആ അത് മതി ….. ചിരിക്കല്ലേ….. കരയണോ….. സർ എന്ത് ഒന്നും മിണ്ടാതെ….. നന്ദേ നി എന്നെ സർ എന്ന വിളിക്കേണ്ട….. സർ നെ പിന്നെ സർ എന്നല്ലാതെ വേറെ എന്താ വിളിക്കുവാ സാറെ….. ഓ മതിയെടി എന്നെ വാരിയത്….. ഹിഹി മനസിലായി അല്ലേ കൊച്ചു കള്ളൻ ഞാൻ പിന്നെ എന്താ വിളിക്കാ….. നി ഇഷ്ടമുള്ളത് വിളിച്ചോ തെറി ഒഴികെ….. ഹരി ഏട്ടൻ അങ്ങനെ വിളിക്കാം….. അവൾ അങ്ങനെ വിളിക്കാൻ തന്നെ ആണ് ഞാൻ ആഗ്രഹിച്ചത് പക്ഷേ പറയാൻ ഒരു മടി അതാ അവൾക്ക് ഇഷ്ടമുള്ളത് വിളിച്ചോ എന്ന പറഞ്ഞത്…..

പക്ഷേ നന്ദേ ഓഫീസിൽ നിന്ന് സർ എന്ന തന്നെ വിളിക്കണം ഓക്കേ സർ അല്ല ഹരി ഏട്ടാ….. നിനക്ക് വിശക്കുന്നില്ലേ….. ഇല്ലെന്നോ എന്താ ചോദിക്കാതെ എന്ന വിചാരിച്ചു ഞാൻ കാത്തിരിക്കുകയായിരുന്നു….. ഞാനും വിചാരിച്ചു നി എന്താ ഒന്നും ചോദിക്കാതെ എന്ന….. ഈ ഉള്ള പല്ല് മുഴുവൻ കാണിച്ച ചിരിക്കുകയാ ഇനി ഏതായാലും കൊച്ചിയിൽ എത്തിയിട്ട് കഴിക്കാം….. ആഹ് അയ്യോ സമയം 12 മണി ആയോ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല….. എന്താടി ഉറക്കം വരുന്നില്ലേ….. ഇനി എന്തിനാ ഉറങ്ങുന്നേ എത്താൻ ആയില്ലേ….. മ്മ് അവൾ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു….. ദേ കുറച്ച് കഴിഞ്ഞപ്പോൾ ഉണ്ട് അവളുടെ തല എന്റെ ഷോൾഡറിൽ വേറെ ഒന്നുമല്ല ഉറങ്ങി വീണതാ എന്നാലും ഈ പെണ്ണ് ഇത്ര വേഗം എന്നോട് കൂട്ട കൂടും എന്ന വിചാരിച്ചില്ല ഞാൻ മെല്ലെ അവളുടെ കൈ പിടിച്ചു ശെരിക്കും എന്റെ എന്റെ ഷോൾഡറിൽ കിടത്തി എന്നിട്ട് കുറെ സ്വപ്നങ്ങൾ നെയ്തു ഇതൊക്കെ നടന്നാൽ മതിയായിരുന്നു…..

ഞങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയപ്പോൾ ഞാൻ അവളെ തട്ടി വിളിച്ചു ഡി എഴുന്നേൽക്ക എവിടെ ഇത് ഉറക്ക് പിശാച് ആണെന്ന് തോനുന്നു….. നന്ദേ……………… എന്ന കുറച്ച് സൗണ്ടിൽ വിളിച്ചപ്പോൾ അവൾ ഞെട്ടി എഴുന്നേറ്റ് ചുറ്റും നോക്കി….. നി ഇത് ആരെയാ നോക്കുന്നെ സ്റ്റേഷൻ എത്തി വാ ഇറങ്….. ഈ പൊട്ടത്തി ഇനിയും ഉറക്കിൽ നിന്ന് എഴുന്നേറ്റില്ല എന്ന തോനുന്നു ഞാൻ അവളുടെ ബാഗും എടുത്ത് അവളുടെ കൈ പിടിച്ചു ട്രെയിനിൽ നിന്ന് ഇറങ്ങി എന്നിട്ട് അവളെ പിടിച്ചു ഒന്ന് കുലുക്കി….. ങേ നമ്മൾ ഇത് എവിടെയാ….. ഡി പൊട്ടി നമ്മൾ കൊച്ചി എത്തി….. ഇത്ര പെട്ടെന്നൊ ഞാൻ ചെറുതായി ഒന്ന് മയങ്ങി പോയി….. അവൾ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു….. ചെറുതായിട്ടോ എത്ര സമയം തട്ടി വിളിച്ചിട്ട നി എഴുന്നേറ്റത്….. സോറി….. എനിക്കൊന്നും വേണ്ട നിന്റെ ഒരു സോറി….. ഞാൻ വേഗം മുന്നിലേക്ക് നടന്നു രാത്രി 1 മണി ആയതുകൊണ്ട് സ്റ്റേഷനിൽ ആൾക്കാർ ഒന്നും ഉണ്ടായിരുന്നില്ല കൂടി പോയാൽ ഒന്നോ രണ്ടോ ആൾക്കാർ അത്രേ ഉള്ളു പെണ്ണ് എന്റെ പിന്നാലെ തന്നെ വരുന്നുണ്ട്…..

ഹരി ഏട്ടാ ഒന്ന് പതുക്കെ നടക്ക….. നിനക്ക് വിശക്കുന്നില്ലേ എനിക്ക് നന്നായി വിശക്കുന്നുണ്ട് അതുകൊണ്ട് മോള് വേഗം നടക്ക….. ഫുഡിനെ പറ്റി പറഞ്ഞത് കൊണ്ട് ആണെന്ന് തോനുന്നു ദേ ഓടി വരുന്നുണ്ട് ഞാൻ വേഗം കാറിന്റെ അടുത്തേക്ക് പോയി….. അന്ന് പോകുമ്പോൾ ഇവിടെ വച്ചത് നന്നായി അതുകൊണ്ട് ആരെയും വിളിക്കേണ്ട ആവശ്യം വന്നില്ല അവൾ കേറിയ ഉടനെ ഞാൻ സ്പീഡിൽ വണ്ടി വിട്ടു ആ പൊട്ടി കാറിൽ കിടന്ന് നല്ല ഉറക്കം ആണേ ഒരു തട്ടുകടയുടെ മുന്നിൽ നിർത്തി അവളെ വിളിച്ചു അവിടുന്ന് ദോശയും ഓരോ കട്ടനും കുടിച് ഞങ്ങൾ നേരെ എന്റെ വീട്ടിലേക്ക് പോയി….. ഞാൻ അമ്മയെ നേരത്തെ വിളിച്ചു പറഞ്ഞിരുന്നു എന്റെ പി എ കൂടെ ഉണ്ടാവും എന്ന അതുകൊണ്ട് വീട് എത്താൻ ആയപ്പോൾ അമ്മയെ വിളിച്ചു….. അമ്മ വാതിൽ തുറക്കുമ്പോഴേക്ക് ഞാൻ നന്ദയെ വിളിച്ചു….. അവൾക്ക് ചെറിയ ഒരു പേടി ഉണ്ടെന്ന് തോന്നുന്നു ഞാൻ ബെൽ അടിക്കാൻ പോകുമ്പോഴേക്കും അമ്മ വാതിൽ തുറന്നു നന്ദയെ പരിചയപ്പടുത്താൻ പോകുമ്പോഴേക്കും ആരോ വന്ന എന്നെ കെട്ടിപിടിച്ചു…..

ദൈവമേ ഇവളോ….. സാറുമായി ഇത്ര പെട്ടെന്ന് കമ്പനി ആകും എന്ന ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കാണാൻ കലിപ്പ്ൻ ആണെന്നെ ഉള്ളു ചെറിയ കുട്ടി കളുടെ മനസാ എന്നാലും ഒരിത്തിരി ദേഷ്യവും വാശിയും ഒക്കെ ഉണ്ട് അതുകൊണ്ട് ആയിരിക്കും ഫ്രണ്ട്സ് ഒന്നുമില്ലാതെ….. സർ ഫ്രണ്ട്സ് ഒന്നുമില്ല എന്നാ പറഞ്ഞപ്പോൾ എനിക്ക് എന്തോ വിഷമം ആയി അതാ ഞാൻ ഫ്രണ്ട്സ് ആകാം എന്ന പറഞ്ഞു കൈ കൊടുത്തത് പക്ഷേ സർ കൈ തരണോ വേണ്ടയോ എന്നുള്ള മട്ടിൽ ആണ് ഇരുന്നത് ഞാൻ വീണ്ടും പറഞ്ഞപ്പോൾ സർ കൈ തന്നു….. പിന്നീട് സർ നോട്‌ കുറെ ചളി ഒക്കെ പറഞ്ഞു ഇരുന്നു അതിനിടക്ക് ആണ് സർ ലവർ ഉണ്ടോ എന്ന ചോദിച്ചത് ഇല്ല എന്ന ഞാൻ പറഞ്ഞപ്പോൾ സാറിന് വിശ്വാസം വന്നില്ല എന്ന തോനുന്നു ഇതുവരെ ആരോടും ഇഷ്ടം തോന്നിയില്ലേ എന്ന ചോദിച്ചപ്പോൾ പറയണം എന്നുണ്ടായിരുന്നു ആദ്യമായി ഇഷ്ടം തോന്നിയത് സാറിനോട് ആണെന്ന് പക്ഷേ വേണ്ട അച്ഛന് കൊടുത്ത് വാക്ക് പാലിക്കണം അതുകൊണ്ട് ആണേ ടോവിനോ എന്ന പറഞ്ഞത് സർ കിളി പോയ പോലെ ഇരിക്കുകയാണ്…..

ഞാൻ എങ്ങനെ സാറിനോട് പറയും എന്ന വിചാരിച്ച ഇരിക്കുമ്പോഴാണ് സർ ഇങ്ങോട്ട് പറഞ്ഞത് സർ എന്ന വിളിക്കേണ്ട എന്ന എന്റെ മനസ്സ് വായിച്ച അറിഞ്ഞത് പോലെ….. സർ അത് പറഞ്ഞപ്പോ എന്തോ തുള്ളി ചാടാൻ ഒക്കെ തോന്നിയത് ആണ് ഹരി ഏട്ടാ എന്ന വിളിക്കാൻ ഞാൻ ആഗ്രഹിച്ചത് ആണ് സർ തന്നെ അല്ല ഹരി ഏട്ടൻ തന്നെ അങ്ങനെ ഒരു അവസരം ഉണ്ടാക്കി തന്നു……

ഹരി ഏട്ടനോട് ഒരുപാട് സംസാരിച്ച എപ്പോഴാണ് ഉറങ്ങിയത് എന്ന ഓർമയില്ല ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് ബോധം വന്നത് നല്ല വിശപ്പുണ്ടായിരുന്നു അതുകൊണ്ട് തന്നെ കാറിൽ കേറിയ ഉടനെ ഉറങ്ങി പോയി എന്താ ചെയ്യാ ഈ ഉറക്കം പണ്ടേ എന്റെ വീക്നെസ് ആണ് ഹരി ഏട്ടൻ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് നോക്കുമ്പോൾ തട്ട കടയിൽ വണ്ടി നിർത്തി ഇരിക്കുകയാ വേഗം കൈ കഴുകി ദോശയും കട്ടനും കുടിച്ചു വീണ്ടും കാറിൽ കേറി ഉറങ്ങി 😴😴😴😴 ഉറക്കം എന്റെ കൂടെ പിറപ്പായി പോയി അതിനെ വിട്ട് ഒരു കളിയും ഇല്ല ഹരി ഏട്ടന്റെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് ഹരി ഏട്ടൻ വിളിച്ചു എഴുന്നേൽപ്പിച്ചു എന്ന പറയുന്നത് ആവും ശെരി എവിടെയെങ്കിലും പോയി ഒന്ന് കിടന്നാൽ മതി എന്നായിരുന്നു ഉറക്കം വന്ന കണ്ണിൽ കേറിയത് കൊണ്ട് എനിക്ക് ചുറ്റപാട് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ലോ ഹരി ഏട്ടൻ ബെൽ അടിക്കാൻ പോയപ്പോൾ ആരോ വന്ന വാതിൽ തുറന്നു ഞാൻ മുഖം ശെരിക്കും കണ്ടില്ല സർ അല്ല ഹരി ഏട്ടൻ എന്തോ പറയാൻ പോകുമ്പോഴേക്കും ഒരു പെണ്ണ് വന്ന സാറിനെ കെട്ടിപിടിച്ചു ഇതാരാണ് എന്ന ചിന്ദിക്കുമ്പോൾ ആണ് ഹരി ഏട്ടൻ അവളെ പിടിച്ചു മാറ്റിയത് ഹരി ഏട്ടന്റെ ന്റെ മുഖത്തെക്ക് നോക്കിയപ്പോൾ നോക്കേണ്ട എന്ന തോന്നി പോയി അത്രക്കും കലിപ്പിൽ ആണ് ഉള്ളത്….. ആരോട് ചോദിച്ചിട്ടാണ് നി ഇവിടെ കേറിയത് നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്റെ മുന്നിൽ വന്ന പോകരുതെന്ന്….. ഹരി ഏട്ടൻ വീണ്ടും എന്തോ പറയാൻ വേണ്ടി തുടങ്ങുമ്പോൾ ആരോ ഹരി ഏട്ടനെ തടഞ്ഞു കൊണ്ട് പറഞ്ഞു…..

ഹരി മതി ഇത് രാത്രി ആണെന്നുള്ള ബോധം വേണം….. ആ പെണ്ണ് നിൽക്കുന്നത് കൊണ്ട് എനിക്ക് അവരെ കാണാൻ സാധിച്ചില്ല….. ഹരി എവിടെ നിന്റെ പി എ എന്ന അവര് ചോദിച്ചപ്പോൾ….. ഹരി ഏട്ടൻ എന്നോട് കൈ കൊണ്ട് ഇങ്ങോട്ട് വാ എന്ന കാണിച്ചു….. ഞാൻ ഹരി ഏട്ടന്റെ അടുത്തേക്ക് പോയി….. അമ്മേ ഇത് ആണ് നന്ദന….. എന്ന ഹരി ഏട്ടൻ പറഞ്ഞപ്പോൾ ആണ് ഞാൻ അവരെ ശെരിക്കും കണ്ടത് ഹരി ഏട്ടന്റെ അമ്മയെയും കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി അതുപോലെ തന്നെ ഹരി ഏട്ടന്റെ അമ്മയുടെ മുഖത്തു അതെ ഞെട്ടൽ ഞാൻ കണ്ടു….. തുടരും….. അഭിപ്രായം അറിയിക്കണേ…..