22/04/2026

നെഞ്ചോട് : ഭാഗം 38

രചന – കൃഷ്ണ

അച്ചു പുറത്തേക്കിറങ്ങി ഡോർ ലോക്ക് ചെയ്ത സമയം ജാനു വേഗം ബെഡ് ഷീറ്റ് കൊണ്ട് ശരീരം മറച്ചു കൊണ്ട് എണീറ്റ് നിലത്ത് ചിതറി കിടന്നിരുന്ന ഡ്രെസ്സുകളെല്ലാം വാരിയെടുത്ത് ധൃതിയിൽ സ്റ്റേയർ ഇറങ്ങി താഴെയുള്ള റൂമിലേക്ക് കേറി…

ഷവറിൽ നിന്നും വീഴുന്ന തണുത്ത വെള്ളം ശരീരത്തിൽ പതിഞ്ഞതും പലയിടങ്ങളിലും അവളിൽ നീറ്റലുണ്ടാക്കി…
ആ നീറ്റലിലും ഒരു സുഖം കലർന്നിരുന്നു… ഒപ്പം ഇന്നലെ രാത്രിയിൽ നടന്ന നിമിഷങ്ങൾ മനസിൽ തെളിഞ്ഞതും ജാനുവിന്റെ ചുണ്ടിൽ നാണത്താൽ പുഞ്ചിരി വിരിഞ്ഞു…

ജാനു ഫ്രഷ് ആയി ബാത്ത് റൂമിൽ നിന്നും ഇറങ്ങുമ്പോൾ അച്ചു ബെഡിലിരുന്ന് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുവായിരുന്നു…

അവൾക്ക് എന്തോ അവനെ നോക്കാൻ ചെറിയ നാണം തോന്നി…

അച്ചു ഫോണിൽ സംസാരിച്ച് കൊണ്ട് ജാനുവിനെ നോക്കി…

ഇന്നലെ അച്ചു ധരിച്ചിരുന്ന വെയിറ്റ് കളർ ഷർട്ടും ജാനുവിന്റെ പാവാടയുമാണ് ഇട്ടിരുന്നത്…

അവൻ ഒരു കള്ളച്ചിരിയോടെ ജാനുവിനെ നോക്കി ബെഡിൽ നിന്നും എണീറ്റ് അവൾക്കടുക്കൽ വന്ന് നിന്നു…

ജാനു ഒന്ന് പരുങ്ങി…

ദാ അമ്മയുടെ മോള് ഫ്രഷ് ആയി വന്നിട്ടുണ്ട്… ഞാൻ കൊടുക്കാം…
അതും പറഞ്ഞ് കൊണ്ട് അച്ചു ഫോൺ അവൾക്ക് നേരെ നീട്ടി…

സുധയാണെന്ന് മനസിലായതും ജാനു ഫോൺ കൈയ്യിൽ മേടിച് കാതോരം അടുപ്പിച്ചു…

ഹലോ അമ്മേ…
അവൾ വിളിച്ചു…

അമ്മേടെ പൊന്ന് മോൾക്ക് ഒരായിരം ജന്മദിനാശംസകൾ
മറു വശത്ത് നിന്നും സുധ വളരെ സ്നേഹത്തോടെയും വാത്സല്യത്തോടുകൂടിയും പറഞ്ഞു…

ജാനുവിന് വല്ലാത്ത സന്തോഷം തോന്നി…

താങ്ക്സ് അമ്മേ…
അവൾ ചിരിയോടെ പറഞ്ഞു…

നാളെ കഴിഞ്ഞ് അമ്മയും അച്ഛനും തിരിച്ച് വീട്ടിലേക്ക് വരും… അപ്പോ നമുക്ക് നന്നായിട്ട് തന്നെ ആഘോഷിക്കാട്ടോ…

ഏയ് ആഘോഷമൊന്നും വേണ്ട അമ്മേ…
സുധ പറഞ്ഞത് കേട്ട് ജാനു തിരിച്ചു പറഞ്ഞു…

അതെ അമ്മേ ഇനി ഒരു ആഘോഷം നടത്തേണ്ടതിന്റെ ആവിശ്യം ഇല്ലാന്നാ എന്റെയും അഭിപ്രായം… കാരണം ഞാൻ ഇന്നലെ കൊടുത്ത ട്രീറ്റിനേക്കാൾ വരില്ല…
ജാനുവിന് അടുക്കലേക്ക് ചേർന്ന് ഒരു കള്ളച്ചിരിയുടെ അവളെ നോക്കി കൊണ്ട് അച്ചു സുധ കേൾക്കാൻ പാകം ഫോണിനോരം മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു…

അവൻ എന്താ ഉദ്ദേശിച്ചതെന്ന് ജാനുവിന് മനസിലായി… അവൾ അച്ചുവിനെ നോക്കിയതും അവന്റെ നോട്ടത്തിൽ ഉരുകി പോയവൾ…

രണ്ടാളും ഒന്നും പറയണ്ട… ഞങ്ങൾ അങ്ങോട്ട് തിരിച്ച് വരട്ടെ…
ദേവന്റെ ശബ്‌ദം മുഴങ്ങി…

ആമ് അപ്പ തിരുമാനമെടുത്ത സ്ഥിതിക്ക് ഒരു മാറ്റവുമില്ല… ഞാൻ പോകുവാണ്…
അച്ചു പറഞ്ഞു കൊണ്ട് ഒരു ചിരിയാലെ റൂമിൽ നിന്നും പോയി…

അച്ചു പോയോ മോളെ…
ദേവൻ ആയിരുന്നു…

ആമ്… അപ്പേ ആള് പോയി…
അച്ചു പോയിടം നോക്കി ജാനു പുഞ്ചിരിയോടെ പറഞ്ഞു…

അവിടന്ന് ഇരു വശക്കാരുടെയും സംസാരം നീണ്ടു…

®®®®®®®®®®®®®®®®®®®®®®®

സംസാരം കഴിഞ്ഞ് ഫോൺ വെച്ച് ജാനു കിച്ചണിലേക്ക് വരുമ്പോൾ കാണുന്ന കാഴ്ച അച്ചു കോഫി ഇടുന്നതാണ്…

അവൾ ആചര്യത്തോടെ അവനെ നോക്കി പിന്നെ അവനടുക്കൽ വന്ന് സ്ലാബിനോട് ചേർന്ന് നിന്നു…

എന്റെ താന്തോന്നിക്ക് കോഫിയൊക്കെ വെക്കാൻ അറിയോ…?

ജാനു പറഞ്ഞത് കേട്ട് അച്ചു അവളെയൊന്ന് നോക്കി…

നിന്റെ ഈ താന്തോന്നിക്ക് പലതും അറിയാം… അതിൽ ഒന്ന് ഇന്നലെ രാത്രി ഞാൻ നി…

ശീ… മിണ്ടാതെ…
ബാക്കി മുഴുവപ്പിക്കാൻ സമ്മതിക്കാതെ ജാനു വേഗം അവന്റെ വായ് പൊത്തി തടഞ്ഞു…
ഒരു നിമിഷം കൊണ്ട് തന്നെ അവൾടെ മുഖം ചുമന്നു തുടുത്തിരുന്നു…

അച്ചു ഒരു ചിരിയാലെ അവൾടെ പിടിച്ചു മാറ്റി അവനോട് അണച്ചു പിടിച്ചു…

ഇവിടെ മുന്നേ വരുമ്പോഴൊക്കെ ഇട്ട് ശീലമുണ്ട്… പിന്നെ മഴ നനഞ്ഞ് എന്റെ മോള് പനി പിടിച്ചു കിടപ്പിലായന്ന് കിച്ചണിൽ കേറാനും ഇത് പോലെ തന്നെ മറ്റ് ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാനും പടിച്ചു…
അതും പറഞ്ഞു കൊണ്ട് അച്ചു ജാനുവിന്റെ പുരികക്കൊടിക്ക് മേൽ ചുണ്ടമർത്തി മുത്തി
അവളെ ഇടുപ്പിലൂടെ പൊക്കിയെടുത്ത് സ്ലാബിന് മേലെ ഇരുത്തി…

എന്ത് പറഞ്ഞു അപ്പയും അമ്മയും…?
കോഫി രണ്ട് കപ്പിലേക്ക് പകർത്തെ അച്ചു ചോദിച്ചു…

കുറെ സംസാരിച്ചു… അവര് തിരിച്ചു വന്നതിനു ശേഷം ബർത്ത് ഡേ സെലിബ്രറ്റ് ചെയ്യുന്ന കാര്യവും അമ്മാമ്മ ഇപ്പോ ഒക്കെ ആയതു കൊണ്ട് നാളെ കഴിഞ്ഞ് അവർ വരുമെന്നും പിന്നെ ഈ താന്തോന്നി ചെക്കൻ ഓഫീസിൽ പോകാതെ മടിപിടിച്ചിരിക്കുന്നുണ്ടോ എന്നിങ്ങനെ സംസാരം നീണ്ടു…

ആദ്യം പറഞ്ഞതൊക്കെ ഒക്കെ… പക്ഷേ ആ ലാസ്റ്റ് പറഞ്ഞത് അതെന്റെ മോള് സ്വന്തം കൈയ്യിൽ നിന്നിട്ടതല്ലേ…

അതെങ്ങനെ മനസിലായി…?
ജാനു ഒരു ചിരിയോടെ അവനെ നോക്കി ചോദിച്ചു…

എന്റെ കുറുമ്പി പെണ്ണിന്റെ സ്വഭാവം പിന്നെ എനിക്ക് അറിയില്ലേ… അത് പറയുമ്പോഴേ ഈ മുഖത്തെ കള്ളച്ചിരി ഞാൻ കണ്ടിരുന്നു…
അച്ചു അതും പറഞ്ഞു കൊണ്ട് കോഫി പകർത്തിയ ഒരു കപ്പ് എടുത്ത് ജാനുവിന് നേരെ നീട്ടി…
അവൾ ചമ്മിയ ചിരിയോടെ കപ്പ് മേടിച്ച് കൊണ്ട് അവനെ നോക്കി…

അവൾ കപ്പ് ചുണ്ടോട് മുട്ടിച്ച് ഒരു സിപ് കുടിച്ചു…
അവൾ ആ കോഫി ആസ്വദിച്ചു കുടിക്കുന്നത് നോക്കി അച്ചു അവന്റെ കൈയ്യിലെ കപ്പ് ചുണ്ടോട് ചേർത്തു…

അല്ല താന്തോന്നി ആ മുത്തു എന്തിനായിരുന്നു വന്നത്…?

മുത്തു നമുക്ക് രണ്ടാൾക്കും ബ്രേക്ക്‌ ഫാസ്റ്റ് കൊണ്ട് വന്നതായിരുന്നു…

അതേയോ… എന്നാ ഞാൻ പ്ലേറ്റിലേക്ക് ആക്കാം…
അതും പറഞ്ഞ് കൊണ്ട് ജാനു സ്ലാബിൽ നിന്നും എണീക്കാൻ ഒരുങ്ങേ അച്ചു തടഞ്ഞു…

ഇവിടെ ഇരിക്ക്… ഞാൻ ചെയ്തോളാം…
അതും പറഞ്ഞ് കൊണ്ട് അവൻ കാബോർഡിൽ നിന്നും ഒരു പ്ലേറ്റ് എടുത്ത് അത് നന്നായി കഴുകി അതിലേക്ക് മുത്തു കൊണ്ട് വന്ന പൊതി അഴിച് ദോശയും സാമ്പാറും പകർത്തി ജാനുവിന് നേരെ തിരിഞ്ഞു…

നമ്മൾ ഇപ്പോ ഒന്നല്ലേ… അപ്പോ… ബ്രേക്ക്‌ ഫാസ്റ്റ് ഒരു പ്ലേറ്റിൽ കഴിക്കാം…
അച്ചു ജാനുവിനെ നോക്കി പിരികം പൊക്കി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു…

താന്തോന്നി…
ജാനു ചിരിയോടെ പറഞ്ഞു കൊണ്ട് അവന്റെ കൈ തണ്ടയിൽ പതിയെ തല്ലി…

എന്നാൽ കഴിച്ചാലോ…
അച്ചു പറഞ്ഞു കൊണ്ട് ദോശ മുറിച്ചെടുത്ത് സാമ്പറിൽ മുക്കി ജാനുവിന് നേരെ നീട്ടി…
അവൾ ചിരിയോടെ അവനെ നോക്കി കൊണ്ട് അവന്റെ കൈയ്യിലെ ദോശ കഷ്ണം വായിലാക്കി…

സ്സ്… ആാാാ…
എരിവ് ചുണ്ടിൽ തട്ടിയതും ജാനു വേദന കൊണ്ട് ശബ്ദമുണ്ടാക്കി പോയി…

അവൾ പെട്ടന്ന് ചുണ്ടിന് മേൽ കൈ വെച്ചു പോയി…

എന്ത് പറ്റി…?
അച്ചു കൈയ്യിലെ പ്ലേറ്റ് സ്ലാബിൽ വെച്ച് കൊണ്ട് ജാനുവിന്റെ ചുണ്ടിൽ തലോടി കൊണ്ട് ചോദിച്ചു…

അത് എരിവ് തട്ടിയപ്പോ…
ജാനു ഒന്ന് പരുങ്ങി അച്ചുവിനെ പാളി നോക്കി കൊണ്ട് പറഞ്ഞു…

ഓ… ഇന്നലെ ഞാൻ ഈ ചെഞ്ചുണ്ടിന്റെ തേൻ കുടിച്ചതിന്റെയാണല്ലേ…
കള്ളച്ചിരിയോടെ അച്ചു പറഞ്ഞത് കേട്ട് ജാനു അവന്റെ നെഞ്ചിൽ പതിയെ വളരെ പതിയെ കൈ ചുരുട്ടി മുട്ടി…

അപ്പോഴാണ് അച്ചുവിന്റെ വലത്തെ തോളിനു മേലെ ചെറുതായി തൊലി പോയി ചുമന്നു കിടക്കുന്നത് ശ്രെദ്ധയിൽ പെട്ടത്…

അയ്യോ ഇതെന്ത് പറ്റിയതാ…?
അവിടം വിരൽ ചേർത്ത് കൊണ്ട് ജാനു ചോദിച്ചതും അച്ചു മുഖം ചെരിച്ചു കൊണ്ട് തോളോരം നോക്കി…

ഇതോ… ഇത് ഇന്നലത്തെ നമ്മുടെ സ്വകാര്യ നിമിഷത്തിൽ എന്റെ മോള് തന്നെ മാന്തി തൊലി പൊട്ടിച്ചതാ…
അച്ചു പറഞ്ഞത് കേട്ട് പിടഞ്ഞ് കൊണ്ട് ജാനു നോട്ടം മാറ്റി…

വീട്ടിൽ എത്തട്ടെ ഞാൻ ആദ്യം തന്നെ ഈ നഖം വെട്ടിക്കളയുന്നുണ്ട്… ഇല്ലെങ്കിൽ ഇതുപോലെ എന്റെ മേല് മുഴുവൻ മാന്തി പൊട്ടിക്കും…

പോ… താന്തോന്നി…
അവൾ പറഞ്ഞു… നാണത്താൽ അവൾടെ മുഖം ചുമന്നു പോയി…
അച്ചു ചിരിയാലെ അവളെ നോക്കി…

®®®®®®®®®®®®®®®®®®®®

എന്നാലും ആരായിരിക്കും അങ്ങേരുടെ മനസ്സിൽ കേറി കൂടിയിരിക്കുന്ന പെണ്ണ്…
ഈശ്വരാ അത് ഏത് പെണ്ണാണെലും അവള് അങ്ങേരെ തേച്ചിട്ട് പോണേ…

എന്താ പാറു ഒറ്റക്കിരുന്ന് പിറുപിറുക്കുന്നത്…

അരമതിലിലിരുന്നു കൊണ്ട് കാർത്തിയെ കുറിച്ച് പിറുപിറുത്ത് കൊണ്ടിരിക്കെ അവൾക്കടുക്കൽ വന്ന് കൊണ്ട് അഞ്ചു ചോദിച്ചു…

കാർത്തി ഫോണിൽ ആരോടാണെന്ന് അറിയാതെ ചിരി സംസാരിക്കുന്നത് കണ്ടത് മുതൽ പിടിവിട്ട് നടക്കുവാണ് ഇപ്പോ പാറു…

ഓരോന്നും ചിന്തിച്ചു കൂട്ടി പിറുപിറുത്ത് നടക്കലാണിപ്പോൾ അവൾ…

എ… ഏഹ്… എന്താ… എന്താ പറഞ്ഞേ…?
പാറു ഒന്ന് പതറി കൊണ്ട് അഞ്ജുവിനെ നോക്കി ചോദിച്ചു…

അത് തന്നെയാ ഞാനും ചോദിച്ചത്… നീ എന്താ പാറു ഒറ്റക്കിരുന്ന് കൊണ്ട് ഈ പിറുപിറുക്കുന്നത്…

ഞ… ഞാൻ അതിന് ഒന്നും തന്നെ പിറുപിറുത്തില്ലല്ലോ… നിനക്ക് തോന്നിയതായിരിക്കും…

പിന്നെ എനിക്ക് തോന്നിയതൊന്നുമല്ല… ഏതോ പെണ്ണോ… തേച്ചന്നോ മറ്റോ പറയുന്നത് ഞാൻ കേട്ടല്ലോ…

അ… അത്… അത് പിന്നെ പെ… പെണ്ണല്ല… എണ്ണ… എണ്ണ തേക്കാത്തത് കൊണ്ട് എന്റെ മുടി ആകെ കോലം കെട്ടന്ന് പറയുവായിരുന്നു…
ശോ ഞാനിപ്പൊഴാ ഓർത്തത് എന്റെ ഫോൺ ചാർജിനു വെച്ചിരുന്നു… ഇപ്പോഴാ അതോർത്തത്… ഞാനൊന്ന് ചെന്ന് നോക്കട്ടെ…
പാറു ഒരു വിധം പറഞ്ഞൊപ്പിച്ചു കൊണ്ട് ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റ് കൊണ്ട് വേഗം അകത്തേക്കൊടി പോയി…

അഞ്ചു അവൾ പോയ വഴിയെ നോക്കി ഒന്ന് നിന്ന് പിന്നെ പുറത്തേക്കിറങ്ങി…

®®®®®®®®®®®®®®®®®®®®®®®

എങ്ങനെയുണ്ട് ജാനുമ്മേ ഈ കാഴ്ച…

അച്ചു ജാനുവിന് പിന്നിൽ ചേർന്ന് താടി അവൾടെ തോളിൽ ഊന്നി നിന്ന് കൊണ്ട് ചോദിച്ചു…

മമ്… എന്ത് ഭംഗിയാ കാണാൻ… കണ്ണെടുക്കാൻ തോന്നുന്നില്ല…
ജാനു മുന്നിലേക്ക് നോട്ടം കൊടുത്ത് കൊണ്ട് പറഞ്ഞു…

ബാൽക്കണിയിൽ നിൽക്കുവാണ് ഇരുവരും…

മുന്നോട്ട് നോക്കിയാൽ നീണ്ടൊരു പടമാണ്… പച്ച പടർത്തി കൊണ്ട് നീണ്ടു കിടക്കുന്നു… ഒപ്പം ഒരു പുഴയും… അതിനൊപ്പം ഭംഗി കൂട്ടാൻ അകലെയായി മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന കൂറ്റൻ മലനിര…
വീടിന് പിൻ വശം ചേർന്നാണ് ഈ കാഴ്ചകൾ…

കണ്ണെടുക്കാതെ നോക്കി നിന്നു പോകാൻ തോന്നും… അത്രയ്ക്ക് മനോഹരമായ കാഴ്ചയാണ്…

ഇളം തണുപ്പ് കാറ്റ് വീശിയടിച്ചതും അച്ചു അവളിലേക്ക് ഒന്ന് കൂടി ചേർന്ന് കൊണ്ട് മുഖം അവൾടെ കഴുത്തിടുക്കിലേക്ക് അടുപ്പിച്ചു…

ജാനു ഒരു നിമിഷം പുളഞ്ഞു പോയി…
അവൾ പെട്ടന്ന് കഴുത്ത് വെട്ടിച്ചു…

എനിക്ക് തണുത്തിട്ടാ ജാനുമ്മേ…
അച്ചു പറഞ്ഞത് കേട്ട് അവൾ അവന് തിരിഞ്ഞു നിന്നു…

വാ നമുക്ക് അകത്തേക്ക് പോകാം…
അവൾ പറഞ്ഞു…

മ്മ്ഹ്ഹ്… വേണ്ട… എന്നെയും ഇതിനുള്ളിൽ കേറ്റിയാൽ മതി…
ജാനു ഇട്ടിരുന്ന അച്ചുവിന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
അവൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് ഞെട്ടി…

അ… അത്…
അവൾ എന്ത് പറയണമെന്ന് അറിയാതെ വിക്കി…

പ്ലീസ് ടി…
അവൻ കെഞ്ചി… അത് കണ്ട് അവൾക്ക് നിഷേതിക്കാൻ തോന്നിയില്ല… അവൾ അവനെ നോക്കി ചിരിച്ചു…

അച്ചു ജാനുവിനെ നോക്കി കൊണ്ട് അവൾ ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടൺ അഴിച്ചു മാറ്റി…
മാറിനെ മറച്ചു കൊണ്ട് ഇന്നർ… വെളുവെളുത്ത ആലില വയറും നേർമ്മയോടെ അനാവൃതമായി…

അച്ചുവിന്റെ നോട്ടത്തിൽ അവൾടെ മുഖം നാണത്താൽ ചുമന്നു പോയി…

അവൻ അവളിലേക്ക് നോട്ടം കൊടുത്തു കൊണ്ട് തന്നെ ഷർട്ട് അൽപ്പം പിന്നിലേക്ക് നീക്കി ഇടുപ്പിലൂടെ കൈ ഇട്ടു കൊണ്ട് അവളിലേക്ക് ചേർന്നു നിന്നു…
അവന്റെ നഗ്നമായ നെഞ്ചിൽ അവൾടെ അർദ്ധനഗ്ന മേനി ഒട്ടി നിന്നതും അവളൊന്ന് പിടഞ്ഞ് പോയി…

മുന്നിലെ ആ കാഴ്ചകളെക്കാൾ ഏറെ ഭംഗി തോന്നിപ്പിക്കുന്നത് ഇപ്പോ എന്റെ ഈ ജാനുമ്മയുടെ മുഖമാണ്…
ചുമന്ന് തുടുത്തിരിക്കുവാണ്…
കടിച്ചു തിന്നാൻ തോന്നുവാണ്…
തിന്നട്ടെ ഞാൻ മുഴുവനോടെ… ഇപ്പോ ഈ നിമിഷം…
അച്ചു പറഞ്ഞത് കേട്ട് ജാനു അവനെ നോക്കി…

എനിക്ക് പറ്റണില്ല പെണ്ണേ… എന്നിൽ അണപൊട്ടുന്ന വികാരത്തെ ശമിപ്പിക്കാൻ നിനക്കെ കഴിയു ജാനുമ്മ…

അച്ചുവിന് മറുപടിയായി ജാനു അവന്റെ ഇടം നെഞ്ചിൽ ചുണ്ട് ചേർത്ത് മുത്തി അവനെ ഇറുകെ പുണർന്നു…

അച്ചു ഒരു ചിരിയോടെ അവളെ അടർത്തി മാറ്റി ഇരുകൈകളിൽ കേറിയെടുത്തു കൊണ്ട് റൂമിലേക്ക് നടന്നു..

തുടരും…