17/04/2026

ശിവനയനം : ഭാഗം 02

രചന – നിള നന്ദ

” കഴിഞ്ഞ ആഴ്ച അല്ലേ അമ്മ ഗുരുവായൂർ പോയിട്ട് വന്നത്. പിന്നെ എന്താ ഇപ്പൊ വീണ്ടും പോവുന്നത്..? ” ബാഗിൽ ഡ്രസ്സ്‌ പാക്ക് ചെയ്തോണ്ടിരുന്ന ദേവകിയുടെ അടുത്ത് വന്ന് അരവിന്ദ് ചോദിച്ചു. ” എന്താണെന്ന് അറിയില്ല അച്ചു മനസിന് വല്ലാത്തൊരു അസ്വസ്ഥത. ഇനി ഇത് മാറണമെങ്കിൽ ഗുരുവായൂരപ്പനെ ഒന്ന് കാണണം.. ” അരവിന്ദനെ നോക്കി വേവലാതിയോടെ ദേവകി പറഞ്ഞു. ” ഇങ്ങനെ അസ്വസ്ഥത തോന്നാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായത്.. ലച്ചു മോളെ സ്വപ്നം കണ്ടോ..? ” അരവിന്ദ് അടുത്ത് വന്ന് അമ്മയുടെ താടി പിടിച്ചുയർത്തി. അമ്മയുടെ നിറഞ്ഞൊഴുകിയ കണ്ണ് കണ്ടപ്പോഴേ ചോദിച്ചതിൽ കാര്യം ഉണ്ടെന്ന് അരവിന്ദന് മനസിലായി. ” ഇനി ഈ പേരും പറഞ്ഞ് എന്റെ അമ്മ കുട്ടി കരയണ്ട. പോയിട്ട് വാ. ” അമ്മയുടെ കണ്ണ് തുടച്ച് കൊടുത്ത് അരവിന്ദ് റൂമിൽ നിന്ന് പുറത്തിറങ്ങി.

ഇനി അവിടെ നിന്നാൽ ലച്ചുവിന്റെ കാര്യം പറഞ്ഞ് അമ്മയുടെ കൂടെ താനും കരഞ്ഞ് പോവുമെന്ന് അവനറിയാം. ” നാരായണേട്ടാ… ” ഉമ്മറത്തിറങ്ങി നിന്ന് അരവിന്ദ് ഉറക്കെ വിളിച്ചു. ” എന്താ അച്ചു മോനെ…? ” കാർ തുടച്ച് കൊണ്ടിരുന്ന നാരായണൻ അരവിന്ദന്റെ വിളി കേട്ടതും ഓടി വന്നു. ” നാരായണേട്ടന് അറിയാലോ എനിക്ക് ഇവിടെ നിന്ന് മാറി നിൽക്കാൻ കഴിയില്ലെന്ന്. അല്ലെങ്കിൽ ഞാൻ വന്നേനെ ഗുരുവായൂർക്ക്. ” ” എനിക്കറിയാം കുഞ്ഞേ… കുഞ്ഞ് മാറി നിന്നാ ഇവിടത്തെ കാര്യങ്ങളൊക്കെ ശെരിക്ക് നടക്കില്ലെന്നു. മോൻ വിഷമിക്കണ്ട. ദേവകിയമ്മയുടെ കൂടെ ഞാൻ ഇല്ലേ.. ” ” നാരായണേട്ടൻ കൂടെ ഉണ്ടല്ലോ എന്നതാ എന്റെ ഒരു സമാധാനം..”. അരവിന്ദൻ പറഞ്ഞ് തീർന്നതും ബാഗുമായി ദേവകി പുറത്തേക്ക് വന്നു. ” മോനെ അച്ചു അമ്മ പോയിട്ട് വരാം. ” കാറിൽ കയറാൻ നേരം ദേവകി അരവിന്ദനെ നോക്കി പറഞ്ഞു. അമ്മയെ നോക്കി ഒന്ന് ചിരിച്ച് അരവിന്ദ് കാറിന്റെ ഡോർ തുറന്ന് കൊടുത്തു.

കാർ കണ്മുന്നിൽ നിന്ന് മറയുന്നത് വരെ അരവിന്ദ് അവിടെ തന്നെ നിന്നു. കാറിൽ ഇരുന്ന് ദേവകി പുറത്തേക്ക് മിഴികൾ പായിച്ചു. മനസ്സിൽ എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോൾ ഇടയ്ക്കിടയ്ക്ക് ഗുരുവായൂരപ്പനെ കാണാനുള്ള പോക്ക് സാധാരണയാണ്. ” ഗുരുവായൂർ പോയി വന്നിട്ട് ഒരാഴ്ച്ച ആവുമ്പോഴേക്കും എന്താ ദേവകിയമ്മേ വീണ്ടുമൊരു പോക്ക്…? ” ഡ്രൈവ് ചെയ്യുന്നതിനിടയിൽ നാരായണൻ തിരക്കി. ” ഗുരുവായൂരപ്പൻ എന്നെ അങ്ങോട്ട് വിളിക്കുന്നത് പോലൊരു തോന്നൽ ഒന്ന് പോയേകാം എന്ന് കരുതി. ” നാരായണന് മറുപടി കൊടുത്ത് ദേവകി സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു. പിന്നെ ഒന്നും ചോദിക്കാൻ നിൽക്കാതെ നാരായണൻ ഡ്രൈവിങ്ങിൽ ശ്രെദ്ധ തിരിച്ചു. മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം രാത്രി ഏകദേശം ഏഴുമണിയോടെ അവർ ഗുരുവായൂർ എത്തി. ക്ഷേത്രത്തിനടുത്തുള്ള ഒരു ഹോട്ടലിൽ റൂം എടുത്തു. റൂമിൽ നിന്നോളാൻ ദേവകി ഒരുപാട് നിർബന്ധിച്ചിട്ടും നാരായണൻ കേട്ടില്ല. പുറത്ത് കാറിൽ തന്നെ സമയം ചിലവിട്ടു.

നിർമാല്യം തൊഴേണ്ടത് കാരണം ഭക്ഷണം കഴിച്ച് ദേവകി വേഗം കിടന്നു. പുലർച്ചെ നേരത്തെ എഴുന്നേറ്റ് കുളിച്ച് റെഡിയായി. ഹോട്ടൽ ക്ഷേത്രത്തിന് അടുത്തയത് കൊണ്ട് നടന്നാണ് പോയത്. കൂടെ നാരായണനും ഉണ്ടായിരുന്നു. നിർമാല്യത്തിന്റെ നേരം ആയതിനാൽ അധികം തിരക്ക് ഇല്ലായിരുന്നു. കുറച്ച് നേരം വരിയിൽ നിന്നതിന് ശേഷം ആണ് ഉള്ളിലേക്ക് കയറിയത്. ഗുരുവായൂരപ്പനെ കണ്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു സമാധാനം തോന്നി അവർക്ക്. നഷ്ട്ടങ്ങളിലും വേദനകളികും എന്നും കൂട്ടായി ഉണ്ടായിരുന്നത് ഗുരുവായൂരപ്പൻ ആയിരുന്നു. കുഞ്ഞിലേ നഷ്ട്ടപെട്ട മകളുടെ ഓർമയിൽ പാവം ഒരുപാട് നീറുന്നുണ്ട്. നഷ്ട്ടപ്പെട്ടു പോയ മകൾക് വേണ്ടി കഴിഞ്ഞ പതിനാറ് വർഷമായി ആ അമ്മ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല. ആരുടെയെങ്കിലും കയ്യിൽ സുരക്ഷിതമായി തന്റെ മകൾ ഉണ്ടെന്ന വിശ്വസത്തിൽ ആണ് അവർ ജീവിക്കുന്നത്. പ്രാർത്ഥിച്ച് ഇറങ്ങിയപ്പോൾ ദേവകിയുടെ മനസ്സ് ഒന്ന് ശാന്തമായി.

തിരികെ ഹോട്ടലിൽ ചെന്ന് കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം തിരികെ പോകാനിറങ്ങി. കാറിൽ ഇരിക്കുമ്പോൾ ഹൃദയം എന്തിനോ വേണ്ടി തുടിക്കുന്നത് പോലെ ദേവകിക്ക് തോന്നി. വിലപ്പെട്ടത് എന്തോ അരികിൽ ഉള്ളത് പോലൊരു തോന്നൽ. ഹൃദയമിടിപ്പിന് ഇതുവരെ ഇല്ലാത്ത എന്തോ ഒരു പ്രതേക സുഖം അവർ അനുഭവിച്ചു. ആയാസപ്പെട്ട് പതിയെ കണ്ണുകൾ തുറന്ന് നയന ചുറ്റും കണ്ണോടിച്ചു. ശരീരത്തിൽ കിടക്കുന്ന പുതപ്പിനുള്ളിൽ താൻ വിവസ്ത്ര ആണെന്ന തിരിച്ചറിവ് അവളെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു. കണ്ണുകൾ രണ്ടും ഇറുക്കിയടച്ച് കഴിഞ്ഞുപോയ രാത്രിയെ കുറിച്ച് അവളോർത്തു. കൺതടത്തിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെക്കാൾ ചൂട് അവളുടെ മനസ്സിനായിരുന്നു. മനസ്സ് എന്നൊന്ന് ഉണ്ടോന്ന് പറഞ്ഞാൽ അത് തെറ്റായിരിക്കും. ശരീരം അനുഭവിച്ച് ഇഞ്ചിഞ്ചായി ഇല്ലാതാക്കിയത് പോലെ അവളുടെ മനസ്സും ഇല്ലാതായിരുന്നു. കുറേ നേരം ആ കിടപ്പിൽ നിശബ്തമായി അവൾ കരഞ്ഞു. കണ്ണീരിന്റെ അവസാന തുള്ളിയും പുറത്തേക്ക് വന്നെന്ന് മനസിലായപ്പോൾ പുതപ്പ് എടുത്ത് പുതച്ച് നയന എഴുന്നേറ്റിരുന്നു.

മദ്യപിച്ച് ബോധമില്ലാതെ സോഫയിൽ കിടന്നുറങ്ങുന്ന ദേവിനെ കണ്ടതും നയനയുടെ ഉള്ളിൽ വീണ്ടും ഇന്നലത്തെ സംഭവങ്ങൾ മിന്നി മറഞ്ഞു. സ്നേഹത്തേക്കാളും ആത്മാർത്ഥത്തെയെക്കാളും വില പണത്തിനും ശരീരത്തിനും ആണെന്ന് ഒറ്റ രാത്രി കൊണ്ട് തനിക്ക് മനസിലാക്കി തന്നവൻ. ഓർക്കും തോറും നയനയുടെ ഉള്ളിൽ ക്രോധവും വെറുപ്പും പുച്ഛവും വേദനയും എല്ലാം മിന്നി മറഞ്ഞു. ദേവിൽ നിന്ന് നോട്ടം മാറ്റി നയന എഴുന്നേറ്റ് താഴെ ചിതറി കിടന്ന ഡ്രസ്സ്‌ എടുത്ത് ബാത്റൂമിലേക്ക് നടന്നു. അസഹ്യമായ വേദന കാരണം നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഡ്രസ്സ്‌ എടുത്തിട്ട് ടാപ് തുറന്ന് കൈകുമ്പിളിൽ വെള്ളം എടുത്ത് അവൾ മുഖത്തേക്ക് വീശി. കണ്ണാടിയിൽ തന്റെ മുഖം കണ്ടതും അറിയാതെ കണ്ണ് നിറഞ്ഞു. ചുണ്ടിലും കവിളിലും കഴുത്തിലുമൊക്കെ മുറിപ്പാടുകൾ. ഒരു പെണ്ണിന് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് തനിക്ക് നഷ്ട്ടമായെന്ന തിരിച്ചറിവ് അവളുടെ സമനില തെറ്റിക്കുന്നത് പോലെ ആയിരുന്നു. എല്ലാം നഷ്ട്ടമായിട്ട് ഇനി ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നത്. കേറി ചെല്ലാൻ ഒരു വീടോ കാത്തിരിക്കാൻ അമ്മയോ അച്ഛനോ കൂടപ്പിറപ്പുകളോ ഇല്ല.

ഉണ്ടായിരുന്ന മാനവും ഒരു സാമദ്രോഹി നശിപ്പിച്ചു. ആത്മഹത്യ അല്ലാതെ ഇനി മറ്റൊരു വഴിയും ഇല്ലെന്ന് അവൾക്ക് തോന്നി. കവിളിൽ പറ്റിപ്പിടിച്ച കണ്ണുനീർ തുടച്ച് ദൃഡനിച്ഛയത്തോടെ കണ്ണിൽ കണ്ട ബ്ലൈഡ് എടുത്ത് അവൾ കൈത്തണ്ടയിൽ വെച്ചു. പെട്ടന്ന് ദേവിന്റെ കാമം നിറഞ്ഞ മുഖവും സംസാരവും മനസ്സിൽ തെളിഞ്ഞതും അവൾ ബ്ലൈഡ് വലിച്ചെറിഞ്ഞു. എന്റെ ജീവിതം ഇല്ലാതെ ആക്കിയവനെ സന്തോഷത്തോടെ ജീവിക്കാൻ വിട്ടിട്ട് ഞാൻ എന്തിന് മരിക്കണം. എന്റെ മരണത്തിലൂടെ അവനങ്ങനെ രക്ഷപെടണ്ട. ഞാൻ അനുഭവിച്ച ഓരോന്നിനും അവനെ കൊണ്ട് ഞാൻ കണക്ക് പറയിക്കും. അതിന് വേണ്ടി എനിക്ക് ജീവിച്ചേ മതിയാവൂ. മനസ്സിൽ ഉറച്ച തീരുമാനം എടുത്ത് മുഖം ഒന്നൂടെ കഴുകി അവൾ പുറത്തിറങ്ങി. ദേവിന്റെ അടുത്ത് എത്തിയതും ഉള്ളിൽ ദേഷ്യം ആളി കത്തി. ടേബിളിൽ ഇരുന്ന മദ്യ കുപ്പി ഉടച്ച് അവന്റെ നെഞ്ചിൽ കുത്തി ഇറക്കാൻ തോന്നി അവൾക്ക്. വേണ്ട. മരണം ഇവന് കിട്ടുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ ആണ്. അങ്ങനെ രക്ഷപെടാൻ ഇവനെ അനുവദിച്ചുകൂടാ. ഞാൻ അനുഭവിച്ചതിന് ഇരട്ടി ഇവൻ അനുഭവിക്കണം.

ഈ ജന്മം മുഴുവൻ ഓർക്കാനുള്ള സമ്മാനം എനിക്ക് തന്നത് പോലെ ഇവനും കൊടുക്കണം. അതിന് ആദ്യം ഇവിടെ നിന്ന് പുറത്ത് പോകണം. ബാക്കിയൊക്കെ എന്നിട്ട്. ശബ്‌ദം ഉണ്ടാക്കാതെ ബാഗ് എടുത്ത് പതിയെ ഡോർ തുറന്ന് നയന പുറത്തിറങ്ങി. ഹാളിൽ ഒന്നും ആരും ഉണ്ടായിരുന്നില്ല. രക്ഷപെട്ടു പോവാതിരിക്കാൻ അവൻ പുറത്ത് ആരെയെങ്കിലും കാവൽ നിർത്തിയിട്ടുണ്ടാവും എന്നവൾ കരുതിയിരുന്നു. മെയിൻ ഡോർ തുറന്ന് പുറത്തിറങ്ങി മുന്നോട്ട് നടക്കുമ്പോൾ നയനയുടെ മനസ്സ് ശൂന്യം ആയിരുന്നു. എങ്ങോട്ട് പോകണം ആരെ വിളിക്കണം എന്നൊന്നും അറിയില്ല. ശരീരത്തിലെ കടുത്ത വേദനയും സഹിച്ച് ലക്ഷ്യം ഇല്ലാതെ അവൾ മുന്നോട്ട് നടന്നു കൊണ്ടിരുന്നു. കുറേ ദൂരം വെള്ളം പോലും കുടിക്കാതെ നടന്ന് അവളാകെ തളർന്നിരുന്നു. എങ്കിലും ഒരിടത്തും ഇരുന്ന് വിശ്രമിക്കാൻ അവൾ തയ്യാറല്ലായിരുന്നു.

ദേവ് ഉണർന്നു തിരക്കി ഇറങ്ങുന്നതിന് മുൻപ് രക്ഷപ്പെടണം എന്ന് മാത്രേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ബസ് സ്റ്റോപ്പിലേക്ക് പോകാൻ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ തലചുറ്റുന്നത് പോലെ തോന്നിയതും ഒരടിപോലും മുന്നോട്ട് വയ്ക്കാൻ കഴിയാതെ തലയിൽ കൈവെച്ച് അവൾ നിന്നു. തുരു തുരാ ഹോൺ അടിച്ച് വണ്ടിൽ അടുത്ത് കൂടെ പോവുന്നത് അറിഞ്ഞിട്ടും അവൾക്ക് മുന്നോട്ട് പോവാൻ കഴിഞ്ഞില്ല. അത്രമാത്രം തളർന്നിരുന്നു അവൾ. പെട്ടെന്ന് പാഞ്ഞു വന്ന ഒരു കാർ ബ്രേക്ക്‌ കിട്ടാതെ അവളെ ഇടിച്ചു. കണ്ണുകൾ അടയുന്നതിന് മുൻപ് ചുറ്റും പരന്ന രക്തത്തിനൊപ്പം തലയ്ക്ക് പിന്നിൽ ഒരു മരവിപ്പും അവളറിഞ്ഞു.

” എന്താ നാരായണേട്ടാ വണ്ടി നിർത്തിയത്..?” സീറ്റിൽ കണ്ണുകൾ അടച്ച് കിടന്നിരുന്ന ദേവകി കണ്ണ് തുറന്ന് ചുറ്റും ഒന്ന് നോക്കി. ” ഭയങ്കര ബ്ലോക്ക്‌ ആണ്. എന്താണെന്ന് അറിയില്ല. ഞാനൊന്ന് നോക്കിയിട്ട് വരാം. ” നാരായൺ ഡോർ തുറന്ന് പുറത്ത് ഇറങ്ങിയതിന് പുറകെ ദേവകിയും ഇറങ്ങി. കുറച്ച് മാറി കുറേ ആളുകൾ കൂടി നിൽക്കുന്നത് കണ്ടപ്പോൾ കാര്യം എന്താണെന്ന് അറിയാൻ ദേവകിയും അങ്ങോട്ട് നടന്നു. ” ഏതോ ഒരു പെൺകുട്ടിയാ. ഇടിച്ചിട്ട് വണ്ടി നിർത്താതെ പോയി. ” ” ഹോസ്പിറ്റലിൽ കൊണ്ട് പോയാലും ഇനി ആ കുട്ടി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. ” ഓപ്പോസിറ്റ് പോവുന്ന രണ്ട് പേർ തമ്മിൽ സംസാരിക്കുന്നത് കേട്ടതും ദേവകിയുടെ നടത്തത്തിന്റെ വേഗത കൂട്ടി. ആളുകളെ വകഞ്ഞു മാറ്റി ദേവകി മുന്നിൽ എത്തി. രക്തത്തിൽ കുളിച്ച് കിടക്കുന്ന ആ പെൺകുട്ടിയെ കണ്ടതും അവരുടെ ഉള്ളം വിങ്ങി. ചുറ്റും കാഴ്ചക്കാരായി നിൽക്കുന്നവരെ ഒന്ന് രൂക്ഷമായി നോക്കി ദേവകി അവളുടെ അടുത്തേക്ക് ഓടി ചെന്നു.

നാരായണന്റെ സഹായത്തോടെ ദേവകി അവളെ എടുത്ത് കാറിൽ കയറ്റി. തന്റെ മടിയിൽ കിടക്കുന്ന രക്തത്തിൽ കുളിച്ച ആ കുട്ടിയെ കാണുമ്പോഴൊക്കെ ദേവകിയുടെ മനസ്സിൽ വല്ലാതെ വേദനിച്ചു കൊണ്ടിരുന്നു. സ്വന്തം മകൾക് ആപത്ത് വന്ന്പ്പെട്ട വേവലാതിയോടെ ആണ് ദേവകി ഐ സി യൂ വിന് മുന്നിൽ ഇരുന്നത്. ” എന്താ ദേവകിയമ്മേ ഏതോ കുട്ടിയെ കുറിച്ച് ഓർത്ത് ഇങ്ങനെ ടെൻഷൻ അടിക്കുന്നത്..? ” ” അറിയില്ല നാരായണേട്ട… ആ കുഞ്ഞിനെ ഈ അവസ്ഥയിൽ കണ്ടത് മുതൽ എന്റെ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ. ഒരുപക്ഷേ എന്റെ ലച്ചു മോള് ഇപ്പൊ ഈ പ്രായം ആയി കാണുമല്ലോ എന്നോർത്തിട്ട് ആവും. ” നാരായണിൽ നിന്ന് മുഖം തിരിച്ച് ദേവകി കണ്ണ് തുടച്ചു. ഡോർ തുറന്ന് ഡോക്ടർ പുറത്ത് വന്നതും ദേവകി വേഗം എഴുന്നേറ്റ് ചെന്നു. ” ഡോക്ടർ ആ കുട്ടിക്ക്…? ” ” ഹെഡ് ഇഞ്ചുറി ആണ്. എത്രയും പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണം. കുറച്ച് പേപ്പേഴ്സ് സൈൻ ചെയ്യണം. ” ഡോക്ടർ നീട്ടിയ പേപ്പറിൽ മറിച്ചൊന്നും ചിന്തിക്കാൻ നിൽക്കാതെ ദേവകി സൈൻ ചെയ്തു.

ബിൽ പേ ചെയ്യാൻ നാരായണനെ വിട്ടു. ഒരു ദിവസത്തെ പരിചയം പോലും ഇല്ലാത്ത പേര് പോലും അറിയാത്ത ഒരാൾക്ക് വേണ്ടി തന്റെ ഹൃദയം എന്തിനാണ് ഇങ്ങനെ അസ്വസ്ഥം ആവുന്നതെന്ന് ദേവകിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. ചെയറിൽ ചാരി ഇരുന്ന് അവർ കണ്ണുകളടച്ചു. ” ദേവകിയമ്മേ.. ” പരിചതമായ ആ ശബ്‌ദം കേട്ടതും ദേവകി കണ്ണ് തുറന്ന് നോക്കി. ” മോനെ വിവേക്…നീയെന്താ ഇവിടെ..? ” ഒന്ന് പുഞ്ചിരിച്ച് കൊണ്ട് ദേവകി വിവേകിന്റെ അടുത്തേക്ക് ചെന്നു. ” അത് കൊള്ളാം കഴിഞ്ഞ തവണ വന്നപ്പോൾ ഇങ്ങോട്ട് മാറ്റം കിട്ടിയ കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ. ” ” ആഹ്. ഞാൻ അത് മറന്നു. ” ദേവകി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ദേവകിയുടെ അടുത്ത കൂട്ടുകാരിയും അയൽക്കാരിയും ആയ വാസന്തിയുടെ മകൻ ആണ് വിവേക്. ദേവകിയുടെ മകൻ അരവിന്ദന്റെ സുഹൃത്തും കൂടിയാണ്. വിവേക് ഇവിടെ സൈക്കാട്രി വിഭാഗം ഡോക്ടർ ആണ്. ” ദേവകിയമ്മ എന്താ ഇവിടെ..? അതും ഈ കോലത്തിൽ..? ” രക്തം പുരണ്ട സാരിയിലേക്ക് നോക്കി വിവേക് തിരക്കി. ” ഗുരുവായൂർ പോയി വരുന്ന വഴിക്ക് ഒരു പെൺകുട്ടി ആക്‌സിഡന്റ് ആയി കിടക്കുന്നത് കണ്ടു.

ആ കുട്ടിയെ കൊണ്ട് വന്നതാ. ” ഐ സി യൂ വിന്റെ ഡോറിലേക്കും വിവേകിന്റെ മുഖത്തേക്കും മാറി മാറി നോക്കി ദേവകി പറഞ്ഞു. ” ദേവകിയമ്മ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് അനേഷിച്ചിട്ട് വരാം.” വിവേക് ഐസിയൂ വിന്റെ ഡോർ തുറന്ന് അകത്ത് കയറി. നല്ലൊരു വാർത്ത കേൾക്കുമെന്ന പ്രതീക്ഷയിൽ ദേവകി അവിടെ ഇരുന്നു. കുറച്ച് സമയം കഴിഞ്ഞതും വിവേക് പുറത്തേക്ക് വന്നു. ” മോനെ ആ കുഞ്ഞ്…? ” ” ദേവകിയമ്മ വാ ഞാൻ പറയാം. ” വിവേക് ദേവകിയെ വിളിച്ച് അവന്റെ ക്യാബിനിലേക്ക് പോയി. ” എന്താ മോനെ..? എന്തെങ്കിലും കുഴപ്പം ഉണ്ടോ..? ” വിവേകിന്റെ മുഖം കണ്ടതും ദേവകിക്ക് എന്തോ പന്തികേട് തോന്നി. ” ദേവകിയമ്മ കരുതുന്നത് പോലെ ഇത് വെറുമൊരു ആക്‌സിഡന്റ് മാത്രം അല്ല. ” ” പിന്നെ..? ” ” ഷി ഈസ്‌ എ റേപ്പ് വിക്‌ടിം… ആ കുട്ടിയെ ആരോ ക്രൂരമായി റേപ്പ് ചെയ്തിട്ടുണ്ട്. ” ” എന്ത്‌….? ” വിവേകിന്റെ വാക്കുകൾ കേട്ടതും ദേവകി തരിച്ച് നിന്നു. ( തുടരും. ) എല്ലാരും ഒരു അഭിപ്രായം പറഞ്ഞിട്ട് പോണേ.. 😌🚶‍♀️