24/04/2026

നിയോഗം : ഭാഗം 14

രചന – അഹം

സൗപർണികയുടെ അടുത്ത് നിൽക്കുന്ന സനൂപിനെ കാണുംതോറും മനുവിന്റെ മുഖം വലിഞ്ഞു മുറുകി…..

ദേഷ്യം നിയന്ത്രിക്കാൻ എന്നോണം കൈ മുഷ്ടി ചുരുട്ടി അവൻ

“”സൗപർണികാ…….””

മനുവിന്റെ ശബ്ദം ഇടിമുഴക്കം പോലെ മുഴങ്ങി അവിടെ…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

മനുവിന്റെ വിളിയിൽ സച്ചുവും സനൂപും എന്തിനേറെ പറയുന്നു കിളി പോയ കിരൺ വരെ ഞെട്ടി …..

പെട്ടെന്ന് തന്നെ കിരൺ മനുവിന്റെ കൈയിൽ പിടിച്ചു.

“”നീ എന്തിനുള്ള പുറപ്പാടാ നാറി…… ഇന്ന് തന്നെ എല്ലാം എല്ലാരേയും അറിയിക്കുവോ….”‘
മനുവിന്റെ ചെവിയിൽ കിരൺ പതുക്കെ പറഞ്ഞപ്പോഴാ അവന് ബോധം വന്നത്

“” അത്….. അത് പിന്നെ…. നീ കേട്ടതല്ലേ ആ സനൂപ് കോന്തൻ അവളോട് പറയുന്നത്…. അതാ ഞാൻ…… “”

“”അതിന് നിനക്ക് എന്താ അഭി …….
നീ അല്ലെ അവളെ വേണ്ട ഡിവോഴ്സ് ചെയ്യണമെന്നൊക്കെ പറഞ്ഞു നടന്നെ…. അപ്പൊ പിന്നെ സാറ് നോക്കിക്കോട്ടെ…. രണ്ടും നല്ല മാച്ചാ…..”‘
മനുവിനെ ഒന്ന് ആക്കി പറഞ്ഞു കിരൺ…

“” അതൊക്കെ പണ്ട്…… ഇപ്പൊ അതൊന്നും പറ്റില്ല മോനെ ….. “”

“”ങേ…. അതൊക്കെ എപ്പോ….. നീ വീണോ ഡാ …. “‘
കിരൺ കള്ള ചിരിയോടെ അവനെ നോക്കി

“” എപ്പോഴേ……. വീണു …… “‘

കള്ളചിരിയോടെ കിരണിന്റെ തോളിൽ കൈയിട്ടു മനു …….

അപ്പോഴേക്കും മനുവിന്റെ ശബ്ദം കേട്ട സനൂപ് അവരെ അടുത്തേക്ക് വിളിച്ചു..

“”ഇങ്ങനെ ആണോടാ ടീച്ചറെ വിളിക്കുന്നത്… നിനക്കൊന്നും ഇനിയും വിവരം വെച്ചില്ലേ …. ടീച്ചറെ കേറി പേര് വിളിക്കുന്നു…. അതെങ്ങനാ ഇതുവരെ നല്ലതൊന്നും പറയിപ്പിച്ചിട്ടില്ലല്ലോ രണ്ടും…. സച്ചുവിനറിയോ ഈ കോളേജിലെ അപമാന സ്തംഭങ്ങളാ ഇവനൊക്കെ…..””

സച്ചുവിന്റെ മുൻപിൽ ഷൈൻ ചെയ്യാനുള്ള അവസരമായി മാറ്റി സനൂപ് ആ നിമിഷത്തെ …

പക്ഷെ സച്ചു അതൊന്നും ശ്രദ്ധിക്കുന്നു കൂടി ഇല്ലായിരുന്നു….മനുവാണ് തന്റെ ഭർത്താവെന്ന് എല്ലാവരും അറിയുമോ എന്നുള്ള ഭയം ആയിരുന്നു ഉള്ളിൽ…….

തന്റെ സ്റുഡന്റിനെ….. തന്നെക്കാൾ ഇളയവനെ അംഗീകരിക്കാൻ മനസ്സ് സമ്മതിക്കാതിരിക്കുമ്പോൾ എങ്ങനെ അവനെ മറ്റുള്ളവർക്ക് പരിചയപെടുത്തികൊടുക്കും.

ഇത് അറിഞ്ഞാൽ എല്ലാവരും എന്നെ കളിയാക്കല്ലേ…. സനൂപ് സാർ അടക്കമുള്ളവരുടെ മുൻപിൽ ഞാൻ പരിഹാസ കഥാപാത്രമാവില്ലേ…. അതിലുപരി മനുവും നാണം കെടില്ലെ….

സച്ചുവിന്റെ മനസ്സ് പുകഞ്ഞുകൊണ്ടിരുന്നു…..

“”ഞങ്ങളൊരു പാട്ടു പാടിയതാ…. അതിന് സാർ എന്തിനാ ചൂടാവുന്നെ…. ഞങ്ങളിനിയും പാടും…. കേൾക്കണ്ടേൽ ചെവി പൊത്തിക്കോ…….. .”‘

“”സൗപർണ്ണികാമൃത വീചികൾപാടും നിന്റെ സഹസ്രനാമങ്ങൾപ്രാർഥനാ തീർഥമാടും എൻ മനം തേടുംനിന്റെ പാദാരവിന്ദങ്ങളമ്മേജഗദംബികേ മൂകാംബികേ””

അതും പാടി സനൂപിനെ ഒന്ന് പുച്ഛിച്ച് കിരൺ അവരെയും കടന്ന് പോയി….

“”മാം എനിക്കൊന്നു സംസാരിക്കാനുണ്ടായിരുന്നു…..”‘

കിരണിന്റെ പോക്ക് നോക്കി നിന്ന സനൂപ് മനുവിന്റെ സംസാരം കേട്ട് ഒന്ന് നെറ്റി ചുളിച്ചു……

“”എന്ത്….. നിനക്കൊക്കെ എന്ത് സംസാരിക്കാൻ…..””

സനൂപിന്റെ സാമിപ്യം മനുവിന്റെ ദേഷ്യത്തിന്റെ അളവ് കൂട്ടിക്കൊണ്ടിരുന്നു….

“” സാറിനോടല്ല മിസ്സിനോടാണ്…. “‘
മനുവിന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു….

സനൂപിന്റെ ഇടപെടൽ സച്ചുവിനും ആരോചകമായിരുന്നു….

“” സാർ നടന്നോളു…. ഞങ്ങൾ സംസാരിച്ചിട്ട് വരാം…. “‘
വീണ്ടും ഒരു കൊമ്പുകോർക്കലിനിടവരുത്താതെ സച്ചു പറഞ്ഞു….

അത് ഇഷ്ടപ്പെട്ടിലെങ്കിലും പുറമെ പ്രകടമാക്കാതെ സച്ചുവിനെ നോക്കി ഒന്ന് തലക്കുലുക്കി സനൂപ് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു…. പോകുന്നപോക്കിൽ മനുവിനെ ഒന്ന് ഉരുട്ടി നോക്കാനും മറന്നില്ല….

“”നീ എന്താ ഇവിടെ…..? “‘

സനൂപ് പോയാപുറകെ മനു അവളോട് ചോദിച്ചു….

“” ഇത് ഞാൻ ചോദിക്കേണ്ട ചോദ്യമല്ലേ… രാവിലെ ഓഫീസിലേക്ക് എന്ന് പറഞ്ഞു ഒരുങ്ങിക്കെട്ടി പോയ നീ എന്താ ഇവിടെ എന്ന് …. അച്ഛന്റെ ബിസിനസ്‌ നോക്കി നടത്തുന്നവനാണെന്ന് പറഞ്ഞു പറ്റിച്ചു കല്യാണം നടത്തിയതും പോരാ എന്നിട്ട് അവൻ എന്നെ ചോദ്യം ചെയ്യുന്നു…. ഞാൻ ശിവച്ചനെ ഒന്ന് വിളിച്ചു നോക്കട്ടെ…. സത്യമെനിക്ക് അറിയണമല്ലോ….. എല്ലാവരും കൂടി തട്ടികളിച്ചുകൊണ്ടിരിക്കുന്നത് എന്റെ ജീവിതമാണ്……”‘

സച്ചുവിന്റെ വാക്കുകളിൽ ഒരു കനൽ ഉണ്ടായിരുന്നു…. അവളുടെ ഉള്ളം പൊള്ളിച്ചുകൊണ്ടിരിക്കുന്ന കനൽ…. അതിൽ മനുവൊന്നടങ്ങി…..

“” നൊ… നൊ… നൊ…. ഇപ്പൊ അച്ഛനെ വിളിക്കരുത്….. അത് പറയാനാ ഞാൻ വന്നത്…. ബാക്കി എല്ലാം വൈകുന്നേരം നമുക്ക് ഫ്ലാറ്റിൽ എത്തിയിട്ട് സംസാരിക്കാം…. നിന്റെ സംശയങ്ങളൊക്കെ തീർക്കാം…. ഇപ്പോൾ ദയവ് ചെയ്ത് ഇത് അച്ഛനെ അറിയിക്കരുത്….. പ്ലീസ്….”‘

കെഞ്ചികൊണ്ടുള്ള മനുവിന്റെ വാക്കുകളിൽ അവളൊന്ന് ആലോചിച്ച ശേഷം തല ആട്ടി…..

“”ഞാൻ നിന്നെ വിശ്വസിച്ചോട്ടെ…..”‘

അവളുടെ ഭാവങ്ങളെ നോക്കികൊണ്ടവൻ ചോദിച്ചു…….

“”ഹ്മ്മ്……
സച്ചുവിൽ നിന്നൊരു മൂളൽ കേട്ടപ്പോൾ അവൻ തലയൊന്നാട്ടി പിന്തിരിഞ്ഞു നടന്നു….

അവനെ നോക്കികൊണ്ട് അവന്റെ പുറകെ സ്റ്റാഫ്‌ റൂമിലേക്ക് നടന്ന സച്ചുവിന്റെ മുൻപിലേക്ക് മനു പെട്ടെന്ന് തിരിഞ്ഞ് നിന്നു…

തൊട്ടടുത്ത് നിന്നുള്ള തിരിഞ്ഞു നോട്ടത്തിൽ സച്ചു ഭയന്ന് പിന്നോട്ടേക്ക് വേച്ചു പോയി….

പിന്നോട്ട് വീഴാനാഞ്ഞ സച്ചുവിനെ മനു ഞൊടിയിടയിൽ കൈക്കുള്ളിൽ ആക്കി….

ഒരു നിമിഷം അവളും ഭയന്ന് പോയി….

കണ്ണുകൾ ഇറുക്കെ അടച്ച് തന്റെ കൈക്കുള്ളിൽ ഇരിക്കുന്നവളെ അവനൊന്നു നോക്കി…..

അവന്റെ നെഞ്ചോപ്പം ചേർന്ന് നിൽക്കുന്ന അവളുടെ ശ്വാസം അവനെ പൊള്ളിച്ചു….

കണ്ണുകൾ ആ മുഖമാക്കെ ഒഴുകി…..

ഇരു നിറമുള്ള വട്ടമുഖവും….. പാറിപറന്ന മുടിയിഴകളും……. കരിമഷി പടർന്ന കണ്ണുകളും….. വിറയാർന്ന ചുണ്ടുകളും….

കണ്ണുകൾ അ കാഴ്ചയെ വീണ്ടും വീണ്ടും ഒപ്പിയെടുത്തു….

പിന്നെയും മതിയാവാത്ത പോൽ കണ്ണുകൾ താഴോട്ടേക്ക് യാത്ര തുടങ്ങി….

അന്ന് താൻ ചുംബിച്ചുണർത്തിയ കഴുത്തിനെ അവന്റെ കണ്ണുകളാൽ തലോടി….

സാരിയ്ക്ക് മുകളിലൂടെ തന്റെ നെഞ്ചിലമർന്ന മാർദ്ദവത്തിൽ മനുവിന്റെ ഉടലാകെ വിറച്ചു…..

അവന്റെ ഉള്ളിൽ അന്നത്തെ ദിവസം കടന്ന് വന്നു….

തന്റെ കൈകളാൽ തലോടിയ മഞ്ചാടി മണികളെ ഒന്ന് കൂടി താലോലിക്കാൻ ഉള്ളം വെമ്പി…..

പെട്ടെന്നുള്ള ബെൽ മുഴക്കത്തിൽ രണ്ടുപേരും ഞെട്ടി അകന്നു…..

പെട്ടെന്നുള്ള പതർച്ച പുറത്ത് കാണിക്കാതെ മനു വീണ്ടും സച്ചുവിന്റെ അടുത്തേക്ക് വന്നു….

സച്ചുവിന്റെ ഉള്ളം കിടുങ്ങി…. അവന്റെ സാമിപ്യത്തിൽ അവളുടെ ഹൃദയതാളം മുറുകി….

സച്ചുവിൽ വിറയൽ പടർന്നു…. അത് അറിഞ്ഞ മനുവിന്റെ കണ്ണിൽ കുറുമ്പ് തെളിഞ്ഞു….. അവനല്പം താഴ്ന്ന് സച്ചുവിന്റെ മുഖത്തിന്‌ നേരെ നോക്കി

“” ഇനി അവൻ….. ഇവൻ…. നീ… എന്നൊക്കെ വിളിക്കുന്നത് കേട്ടാലുണ്ടല്ലോ….. ഒരു തവണത്തേക്ക് ഞാൻ ക്ഷമിച്ചു…. ഇനി അങ്ങനെ ഉണ്ടാകരുത്ട്ടോ …. ഭർത്താവിന് അല്പമെങ്കിലും ബഹുമാനം നൽകു ഭാര്യേ ……… “‘

അവളുടെ മൂക്കിന് തുമ്പിൽ വിരലുകൊണ്ടൊന്നു തട്ടി കുസൃതി ചിരിയോടെ പറഞ്ഞുകൊണ്ടവൻ തിരിഞ്ഞു നടക്കാനൊരുങ്ങി….

ഒന്ന് ഞെട്ടിയെങ്കിലും അത് കാണിക്കാതെ പുറകെ സച്ചുവും….

പക്ഷെ സ്റ്റാഫ്‌ റൂമിന് മുൻപിൽ തങ്ങളെ ഉറ്റുനോക്കുന്നവരെ കണ്ട് അവരൊന്നു പകച്ചു…..

“മൈഥിലി……”

“സനൂപ് സാർ…..”

ഒരുമിച്ച് രണ്ടുപേരും മൊഴിഞ്ഞു…..

തുടരും…..

കമന്റ്‌ മറക്കണ്ടാട്ടോ…..