രചന – ആർദ്ര അമ്മു
പോകുന്ന വഴി ഐഷുവിനെയും കൂടെ കൂട്ടി. ഐഷു അവരുടെ കൂടെ പുറകിൽ ഇരുന്നു. തറവാട്ടിലെ എല്ലാവരും ടെക്സ്റ്റൈൽസിൽ ഉണ്ടാവും എന്ന് പറഞ്ഞത് കൊണ്ട് അവൻ നേരെ അങ്ങോട്ടാണ് പോയത്. കാർ പാർക്ക് ചെയ്തവൻ അവരോടൊപ്പം അകത്തേക്ക് കയറി. അവൻ പതിയെ ഇടം കണ്ണിട്ട് ശ്രീയെ നോക്കി. അവളപ്പോഴും അവനെ നോക്കാതെ ഋതുവിന്റെ കയ്യും പിടിച്ചു മുന്നോട്ട് നടക്കുകയാണ്. മുഖം അപ്പോഴും കനത്തു തന്നെ ഇരുന്നു. അത് കണ്ടവൻ ചിരി അടക്കിപിടിച്ചു. അകത്ത് സാരി സെക്ഷനിൽ അഭിയും ആമിയും രഞ്ജുവും നിൽക്കുന്നത് കണ്ടവർ അങ്ങോട്ട് നടന്നു. പിന്നെ പെൺപടയുടെ സ്നേഹപ്രകടനങ്ങളായിരുന്നു അവിടെ അരങ്ങേറിയത്. അവർ പരസ്പരം കെട്ടിപ്പിടിക്കുന്നത് നോക്കി അളിയന്മാർ പുച്ഛിച്ചു. എന്താ അവളുമാരുടെ ഒരു ഒട്ടല് രാവിലെ ഞാനൊന്ന് കെട്ടിപിടിച്ചപ്പോൾ എന്നെ തള്ളിമാറ്റി പോന്നവളാ ഇപ്പൊ പശ വെച്ച് ഒട്ടിച്ചത് പോലെ ചേർന്ന് നിൽക്കുന്നത്. രഞ്ജു ആമിയെ നോക്കി പല്ല് കടിച്ചു. അത്രയല്ലേ ഉള്ളൂ രാവിലെ എഴുന്നേറ്റത് മുതൽ ലോ ലവളുടെ മുഖം കടന്നല് കുത്തിയത് പോലെയാ ഇരുന്നത് ഇപ്പോ കണ്ടോ പൂത്തിരി കത്തിച്ചത് പോലെ തിളങ്ങുന്നത്.
ഋഷിയും അമർഷം പുറത്ത് കാട്ടി. എടാ അടുത്താഴ്ച്ച ഞാൻ കെട്ടാൻ പോവുന്ന പെണ്ണാ എന്നെ മൈൻഡ് ചെയ്യാതെ നിൽക്കുന്നത് അവളുടെ കാട്ടായം കണ്ടാൽ തോന്നും ഞാൻ അയലത്തെ വീട്ടിലെ രമണിയുടെ കെട്ട്യോനാണെന്ന്. അഭിയും തന്റെ വിഷമം തുറന്നു. കെട്ടിയിട്ട് മതിയെടാ ഈ രോദനം ഒക്കെ. ഋഷി അവനോട് പറഞ്ഞു. നീയൊക്കെ പറയുമ്പോൾ ഞാനായിട്ടെന്തിനാ കുറക്കുന്നത്. ഒന്നുമില്ലേലും 5, 6 കൊല്ലം പ്രേമിച്ചു നടന്നതല്ലേ ആ ഒരു കൺസിഡറേഷൻ താടെ. എന്നാ ഓക്കേ. രഞ്ജു അവന്റെ പുറത്ത് തട്ടി. ഇനി നോക്കി നിന്നാൽ നല്ല നേരത്തൊന്നും ഇവിടെ നിന്ന് ഇറങ്ങാൻ പറ്റില്ല വാടാ. ഋഷി അവരെ വിളിച്ചു പെൺപിള്ളേരുടെ അടുത്തേക്ക് നടന്നു. അതേ സ്നേഹപ്രകടനങ്ങളൊക്കെ വീട്ടിൽ ചെന്നിട്ടാവാം ഇതൊക്കെ ഒന്ന് കഴിഞ്ഞിട്ട് വേണം എനിക്ക് സൈറ്റിൽ പോവാൻ. ഋഷി ശ്രീയെ നോക്കി പറഞ്ഞു. അതിന് ഇവിടെ ആരും ആരെയും പിടിച്ചു വെച്ചിട്ടില്ല അത്രക്ക് തിരക്കുള്ളവരാണെങ്കിൽ എന്തിനാ കഷ്ടപെട്ട് നിൽക്കുന്നത് പൊക്കൂടെ.
ശ്രീ അവനെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി അവരെയും വിളിച്ചു വെഡിങ് സാരി സെക്ഷനിലേക്ക് പോയി. രഞ്ജുവും അഭിയും അവനെ കളിയാക്കി ചിരിച്ചു. അസ്ഥിക്ക് പിടിച്ചു പോയി അല്ലെങ്കിൽ കുരുപ്പിനെ കാലേ വാരി നിലത്ത് തല്ലിയേനെ…….. അവളുടെ അമ്മൂമ്മേടെ ജാഡ. അവൻ ദേഷ്യത്തിൽ പിറുപിറുത്തുകൊണ്ട് നിന്നു. തളരരുത് രാമൻകുട്ടി തളരരുത്. കലാകാരന്മാരല്ലാത്തവരെ ലോകം അംഗീകരിക്കില്ല കുട്ടാ. അഭി അവന്റെ ഷോൾഡറിലൂടെ കയ്യിട്ടു പറഞ്ഞു. ഋഷി അവനെ നോക്കി പല്ല് കടിച്ചു. ഈൗ………. വാടാ നമുക്ക് പോയി ഡ്രസ്സ് സെലക്ട് ചെയ്യാം. അഭി അവനെയും വലിച്ചവരുടെ അടുത്തേക്ക് പോയി. ആമിയും ശ്രീയും കൂടി ആയിരുന്നു ഐഷുവിന് കല്യാണസാരി സെലക്ട് ചെയ്തത്. ഗോൾഡൻ കളറിലുള്ള ഹെവി വർക്കോടുകൂടിയ പട്ടുസാരി ആയിരുന്നു അവൾക്കായി അവർ തിരഞ്ഞെടുത്തത്. എല്ലാവർക്കും അതൊരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അഭിക്ക് ഗോൾഡൻ കളറിലെ കുർത്തയും അതേ കരയുള്ള മുണ്ടും എടുത്തു.
പിന്നെ ബാക്കിയുള്ളവർക്ക് സെലക്ട് ചെയ്യാൻ തുടങ്ങി. ആമിക്ക് സാരി എടുക്കാനായി നിരഞ്ജൻ അവളെ വിളിച്ചുകൊണ്ട് പോയി. ഋതുവിനുള്ളത് അഭിയും ഐഷുവും കൂടി എടുക്കാം എന്നുപറഞ്ഞു ദാവണി സെക്ഷനിലേക്ക് അവളെയും കൊണ്ടുപോയി. ശ്രീയും ഋഷിയും ബാക്കിയായി. ഋഷി അവളെ നോക്കാതെ ഫോണെടുത്ത് കുത്താൻ തുടങ്ങി. അവൾക്കത് കണ്ട് ദേഷ്യവും സങ്കടവും തോന്നി. അവൾ ദേഷ്യത്തിൽ തിരിഞ്ഞു നിന്ന് സാരി സെലക്ട് ചെയ്യാൻ തുടങ്ങി. ഒന്നും ഇഷ്ടപ്പെടാതെ ഓരോ സാരിയും വലിച്ചിടാൻ തുടങ്ങി. അനങ്ങാപ്പാറ പോലെ നിക്കുന്നത് കണ്ടില്ലേ ഒന്ന് വന്ന് സെലക്ട് ചെയ്തു തന്നാലെന്താ ഹും……… പിറുപിറുത്തുകൊണ്ടവൾ വീണ്ടും ഓരോന്ന് നോക്കാൻ തുടങ്ങി. ആ കുന്തത്തിൽ ഇങ്ങനെ കിടന്നു നോക്കാൻ മാത്രം എന്തിരിക്കുന്നു വല്ലതും പെറ്റു കിടപ്പുണ്ടോ????? വീണ്ടും അവളോരോന്നായി പറഞ്ഞു. ആടി നിന്റെ കുഞ്ഞമ്മ ഇതിൽ പെറ്റു കിടപ്പുണ്ട് കാണണോ????? അവളുടെ ചെവിക്കരികിലായി അവൻ പതിയെ പറഞ്ഞു.
അത് കേട്ടവൾ അവനെ കൂർപ്പിച്ചു നോക്കി. അവൻ അത് നോക്കി പുച്ഛിച്ച് അവൾ വലിച്ചു വാരിയിട്ട കൂട്ടത്തിൽ നിന്നൊരു വയലറ്റ് കളർ സാരി എടുത്തവളുടെ കയ്യിൽ കൊടുത്തു. അവൾക്കത് ഒരുപാട് ഇഷ്ടപ്പെട്ടു. മ്മ്മ്മ് വാ എന്റെ കൂടെ?????? അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. എന്തിനാ ?????? നിന്റെ അമ്മൂമ്മേട പതിനാറടിയന്തിരത്തിന്………. അവൻ കലിപ്പിൽ അവളോട് പറഞ്ഞവളെയും കൊണ്ടു ഷർട്ടിന്റെ സെക്ഷനിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ അവൾ അവനെ സംശയത്തോടെ നോക്കി. വായും തുറന്നു നോക്കി നിക്കാതെ എനിക്കൊരു ഷർട്ട് സെലക്ട് ചെയ്യടി ഉണ്ടക്കണ്ണി. അത് കേട്ടവൾ അവനെ നോക്കി കണ്ണുരുട്ടി ഓരോ ഷർട്ട് എടുത്തു നോക്കാൻ തുടങ്ങി. അവസാനം അവളുടെ സാരിക്ക് മാച്ചായ ഒരു വയലറ്റ് ഷർട്ടും ഗോൾഡൻ കരയുള്ള മുണ്ടും എടുത്തു കൊടുത്തു. അപ്പോഴേക്കും ബാക്കിയുള്ളവർ അവർക്കായുള്ള ഡ്രസ്സ് എടുത്തു എത്തിയിരുന്നു. ബില്ല് പേ ചെയ്ത് അവരവിടെ നിന്ന് തറവാട്ടിലേക്ക് പുറപ്പെട്ടു.
തറവാട്ടിൽ എത്തിയ ഉടൻ ഋഷി അർജെന്റ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് ഐഷുവുമായി അവിടെ നിന്നിറങ്ങി. പോവാൻ നേരം അവൻ എല്ലാവരോടും യാത്ര പറഞ്ഞു എന്നാൽ ശ്രീയുടെ മുഖത്തേക്കൊന്ന് നോക്കിയത് പോലുമില്ല. അതവളെ ഒരുപാട് വേദനിപ്പിച്ചു. നിറഞ്ഞു വരുന്ന കണ്ണ് ആരും കാണാതിരിക്കാൻ അവൾ അകത്തേക്ക് നടന്നു. സാധാരണ തറവാട്ടിൽ എത്തിയാൽ ചാടി തുള്ളി നടക്കുന്ന അവൾ മൂകയായി ഇരുന്നു. രഞ്ജുവും ആമിയും അവരുടേതായ ലോകത്ത് സന്തോഷിച്ചിരിക്കുന്നത് കാണുമ്പോൾ അവൾക്ക് സങ്കടം തോന്നും. ഋഷി കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. ഋതു ഓരോ തമാശയും കോളേജിലെ വിശേഷങ്ങളും പറഞ്ഞവളുടെ കൂടെ ഇരുന്നു എന്നാലും അവൾക്കതൊന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല. എങ്ങനെയൊക്കെയോ സമയം തള്ളി നീക്കി. അത്താഴം കഴിക്കുമ്പോഴും അവൾ സൈലന്റ് ആയിരുന്നു. എന്തൊക്കെയോ നുള്ളിപെറുക്കി അവളിരുന്നു.
എല്ലാവരും ഉറങ്ങാൻ പോയപ്പോൾ അസ്വസ്ഥതമായ മനസുമായി അവൾ മുറിയിലേക്ക് പോയി. ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഋഷിയുടെ നെഞ്ചിലെ ചൂടേറ്റ് കിടക്കാതെ ഉറക്കം വരില്ലെന്നവൾക്ക് ബോധ്യമായി. ഓരോ വൃത്തികെട്ട ശീലങ്ങൾ പഠിപ്പിച്ചിട്ടു ആ ദുഷ്ടൻ എന്നെയിവിടെ ഒറ്റക്കാക്കിയിട്ട് പോയി. ഇതിപ്പോ അങ്ങേരില്ലാതെ എനിക്കുറങ്ങാൻ പോലും പറ്റണില്ലല്ലോ എന്റെ കൃഷ്ണ. അവൾ നെടുവീർപ്പിട്ട് കൊണ്ട് എഴുന്നേറ്റു ബാൽക്കണിയിലേക്ക് പോയി. അവിടെ ഇരുന്നു മാനത്തേക്ക് നോക്കി ഓരോന്നാലോചിക്കാൻ തുടങ്ങി. കുറെ നേരം അവിടെ ഇരുന്നു തിരിച്ചു മുറിയിൽ വരുമ്പോൾ മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാനാവാതെ കണ്ണ് തിരുമി നോക്കി. ബെഡിൽ അവളെയും നോക്കി തലക്ക് കയ്യും കൊടുത്തു കള്ള ചിരിയോടെ കിടക്കുന്ന ഋഷി. അവൾ സ്വപ്നമല്ല എന്നുറപ്പിക്കാൻ കയ്യിൽ നുള്ളി നോക്കി. എന്താണ് ഭാര്യേ ഇങ്ങനെ അന്തംവിട്ടു നിൽക്കുന്നത്????? അവൻ കുസൃതി ചിരിയോടെ ചോദിച്ചു.
എന്നെ പറ്റിക്കുവായിരുന്നല്ലേ?????? അവൾ ബെഡിൽ കിടന്ന തലയണ എടുത്തവനെ തല്ലാൻ തുടങ്ങി. ഡീ……. മതിയെടി………. അവൻ ഓരോന്ന് പറഞ്ഞിട്ടും അവൾ നിർത്തിയില്ല. അവസാനം അവനവളെ വലിച്ചു നെഞ്ചിലേക്കിട്ടു. അടങ്ങി കിടക്കെടി കുരുപ്പേ. നെഞ്ചിൽ കിടന്നു കുതറുന്ന അവളെ ശാസിച്ചു. വേണ്ട പോ….. എന്നെ ഇഷ്ടമല്ലല്ലോ അതല്ലേ എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ പോയത്. അവൾ ചുണ്ട് പിളർത്തി കൊച്ചു കുട്ടികളെ പോലെ വിതുമ്പി. ഇഷ്ടമല്ലാത്തത് കൊണ്ടാണോ പാതിരാത്രി ഇത്രയും ദൂരം വണ്ടിയും ഓടിച്ചു വന്നത്????? അവൻ അവളോട് ചോദിച്ചു. പിന്നെന്തിനാ എന്നോട് മിണ്ടാതെ പോയത്????? അവൾ കണ്ണ് നിറച്ചുകൊണ്ട് ചോദിച്ചു. അതോ???? രാവിലെ മുതൽ മുഖം വീർപ്പിച്ചു എന്നെ മൈൻഡ് ചെയ്യാതെ നടന്നില്ലേ അതിനൊരു കുഞ്ഞു ശിക്ഷ ആയിട്ട് കൂട്ടിയാൽ മതി. അവളുടെ കണ്ണ് തുടച്ചു കൊടുത്തവൻ പറഞ്ഞു.
അവൾ കൂർപ്പിച്ചവനെ നോക്കി. ഞാനിവിടെ വരുമ്പോൾ ഒരാൾ മാനത്തോട്ടും നോക്കി ഇരിക്കുന്നു താഴെ എന്റെ കാർ വന്നതോ അമ്മ വാതിൽ തുറന്നു തന്നതോ ഞാനീ മുറിയിൽ വന്നതോ ഒന്നും അറിഞ്ഞിട്ടില്ല. വല്ലവരും വന്ന് പൊക്കിയെടുത്തോണ്ടു പോയാൽ അറിയുവോടി????? അവൻ കുറുമ്പൊടെ അവളുടെ മൂക്കിൽ കടിച്ചുകൊണ്ട് ചോദിച്ചു. ആഹ്……… അവൾ കണ്ണുരുട്ടി അവനെ നോക്കി. അവൻ ചിരിയോടെ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു കിടന്നു. അവന്റെ നെഞ്ചിലെ ചൂടേറ്റവൾ നിദ്രയെ പുൽകി. ദിവസങ്ങൾ കടന്നു പോയി. വീട്ടിൽ കല്യാണത്തിന്റെ ഒരുക്കങ്ങൾ നടന്നു കൊണ്ടിരുന്നു. എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു. ആമിയും രഞ്ജുവും ഋതുവും കസിൻസും എല്ലാം തറവാട്ടിൽ തന്നെയുണ്ട്. ഋഷിക്ക് കമ്പനിയിലെ തിരക്കും ഐഷുവിന്റെ വീട്ടിലെ കല്യാണതിരക്കുമായി നിന്നു തിരിയാൻ സമയമില്ല. എങ്കിലും രാത്രി ആവുമ്പോൾ അവൻ തറവാട്ടിൽ ഓടി പാഞ്ഞെത്തും.
അവനെ നോക്കി എത്ര രാത്രി ആയാലും ശ്രീ പടിപ്പുരയിൽ കാത്തിരിക്കും. അവരുടെ സ്നേഹം എല്ലാവർക്കും ഒരത്ഭുതം തന്നെ ആയിരുന്നു. അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി ഇന്നാണ് അഭിയുടെ കല്യാണം. രാവിലെ തന്നെ പെൺപടകൾ ഒരുങ്ങി ഇറങ്ങി. അഭിയെ ഒരുക്കിയത് രഞ്ജു ആയിരുന്നു. ആ സമയത്തൊക്കെ അവൻ ഋഷിയുടെ സാമീപ്യവും അവന്റെ കളിയാക്കലും ഒക്കെ ആഗ്രഹിച്ചിരുന്നു എങ്കിലും ഐഷുവിന്റെ ആങ്ങളയായി അവനവിടെ വേണം എന്ന കാര്യം അവൻ ഓർമിച്ചു. ഐഷുവിന്റെ വീട്ടിൽ വെച്ചായിരുന്നു താലികെട്ട്. രാഹുകാലത്തിനു മുന്നേ എല്ലാവരും തറവാട്ടിൽ നിന്ന് പുറപ്പെട്ടു. നീണ്ട യാത്രയ്ക്കൊടുവിൽ അവർ അവളുടെ വീട്ടിലെത്തി. കാറിൽ നിന്നിറങ്ങിയ ഉടൻ ശ്രീയുടെ കണ്ണുകൾ അവളുടെ പ്രാണനെ തിരഞ്ഞു. അവനെ കണ്ടിട്ട് ഒരു ദിവസം ആയിരുന്നു. കല്യാണതിരക്ക് കാരണം അവൻ തലേന്ന് വന്നിരുന്നില്ല. തിരച്ചിലിനൊടുവിൽ അവൾ കണ്ടു അഭിയെ മാലയിട്ട് സ്വീകരിക്കാനായി അവരുടെ അടുത്തേക്ക് വരുന്ന ഋഷിയെ. അവൾ സെലക്ട് ചെയ്ത അതേ ഷർട്ടും മുണ്ടുമായിരുന്നു അവന്റെ വേഷം. അവൻ അഭിയെ മാലയണിയിച്ച് അവനെ പുണർന്നു.
എല്ലാവരും അകത്തേക്ക് കയറി. അഭി കതിർമണ്ഡപത്തിലേക്ക് കയറി ഇരുന്നു. ഋഷി അപ്പോഴേക്കും ശ്രീയുടെ അടുത്തെത്തി അവളുടെ കയ്യിൽ കോർത്തു പിടിച്ചു നിന്നു. കുറച്ചു കഴിഞ്ഞു താലപ്പൊലിയുടെ അകമ്പടിയോടെ ഐഷു മണ്ഡപത്തിലേക്ക് വന്നു. ഗോൾഡൻ കളർ സാരിയിൽ അവളുടെ സൗന്ദര്യം ജ്വലിച്ചു നിന്നു. അഭി അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു. അവൾ അവനടുത്തായി ഇരുന്നു. മുഹൂർത്തമായപ്പോൾ അവൻ അവളെ താലി ചാർത്തി സീമന്തരേഖ ചുവപ്പിച്ചു സ്വന്തമാക്കി. കൃഷ്ണൻ സന്തോഷത്തോടെ അവന്റെ കയ്യിൽ അവളെ പിടിച്ചേൽപ്പിച്ചു. മൂന്നു തവണ അവർ അഗ്നിയെ വലം വെച്ചു. എല്ലാവരും സന്തോഷത്തോടെ അവരെ അനുഗ്രഹിച്ചു. പിന്നെ ഫോട്ടോ സെക്ഷനും മറ്റുമായി മുന്നോട്ട് പോയി. അതിന് ശേഷം 4 കൂട്ടം പായസവുമായി ഗംഭീര സദ്യയും. ശ്രീ സദ്യ കഴിക്കാനിരിക്കുമ്പോഴാണ് മുണ്ട് മടക്കിക്കുത്തി വിയർത്തു കുളിച്ച് ഓടി നടക്കുന്ന ഋഷിയെ കാണുന്നത്. അവൾക്കത് കണ്ടു സങ്കടം തോന്നി. അവൾ അവനെ കൈ കാട്ടി വിളിച്ചു. എന്താ നന്ദൂ എന്തെങ്കിലും വേണോ????? അവളുടെ അടുത്തേക്കെത്തി അവൻ ചോദിച്ചു.
അതിന് മറുപടി പറയാതെ അവൾ അവന് നേരെ ഒരുരുള ചോറ് നീട്ടി. വേണ്ടടി നീ കഴിച്ചോ ഞാൻ പിന്നെ കഴിച്ചോളാം. അവൻ സ്നേഹത്തോടെ അത് നിരസിച്ചു. ഒന്നും പറയണ്ട ഇത് കഴിച്ചേ രാവിലെ മുതൽ ഓടി നടക്കുവല്ലേ ഒന്നും കഴിച്ചിട്ടുണ്ടാവില്ല എന്നെനിക്കറിയാം. അവൾ ശാസിച്ചു. ഇല്ലെടി ഞാൻ പിന്നെ കഴിച്ചോളാം. അവൾ വീണ്ടും പറഞ്ഞു. ദേ മര്യാദക്ക് കഴിക്കുന്നുണ്ടോ അല്ലെങ്കിൽ ഞാനും കഴിക്കില്ല. അവൾ ദേഷ്യപെട്ടു. അത് കേട്ട് ചിരിയോടെ അവൻ വാ തുറന്നു. അവൾ സ്നേഹത്തോടെ അവനെ ഊട്ടി. ചോറ് മുഴുവൻ കൊടുത്ത് പായസവും കഴിപ്പിച്ചിട്ടാണ് അവളവനെ വിട്ടത്. പോവുന്നതിനു മുന്നേ അവൾക്കുള്ള ചോറ് വിളമ്പി കൊടുക്കാനും അവൻ മറന്നില്ല. എല്ലാവരും നിറഞ്ഞ മനസ്സോടെ അവരെ നോക്കി ഇരുന്നു. എല്ലാം കഴിഞ്ഞു പോവാനിറങ്ങിയപ്പോൾ എല്ലാവരെയും പോലെ ഐഷുവും കരഞ്ഞു കുളമാക്കി. ഒരുവിധം പെണ്ണിനെ കാറിൽ കയറ്റി അവർ ശ്രീലകത്തേക്ക് പുറപ്പെട്ടു. തുടരും…………………

by