The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കഥയെ പ്രണയിച്ചവൾ
പറഞ്ഞതൊന്നും മറക്കണ്ട…. ഇതത്രയും ഒരു ഡ്രാമയാണ്…..
താക്കീതോടെ പറഞ്ഞു അവൻ കോളിങ് ബെൽ അടിച്ചു……..
അപ്പു ആ വീട് സസൂക്ഷമം വീക്ഷിച്ചു….. ഒരിക്കൽ ആഗ്രഹിച്ചതാണ് ഈ വീട്ടിലേക്ക് അർജുന്റെ കയ്യുമ്പിടിച്ചു അവന്റെ പെണ്ണായി കയറിവരണമെന്ന്…… ആ ആഗ്രഹം സഫലമായിരിക്കുന്നു…. എന്നാൽ…..അതോർക്കുംതോറും അവൾക്ക് ഹൃദയം വിങ്ങി……..
കതക് തുറന്നത് അഭിയാണ്….. അർജുന്റെ അനിയൻ….. അർജുന്റെ കൂടെ ഒരു പെണ്ണിനെ കണ്ടതും അവൻ വാപൊളിച് നെറ്റിച്ചുള്ക്കി…..
അർജൂ…. ഇതാരാ….. ഉം.. ഉം….
പ്രത്യേക ട്യൂനിലുള്ള ചോദ്യം കേട്ടതും അർജുന് ദേഷ്യം നുരഞ്ഞുപോന്തി….
നിന്റെ മറ്റവള്…..അർപ്പണ വാ…..
അവൻ വിളിച്ചതും അവളൊപ്പം ചെന്ന്…..
അമ്മേ….. അമ്മേ…..
അവന്റെയുറക്കെയുള്ള വിളികേട്ടതും അമ്മ പുറത്തേക്ക് വന്നു… സ്ത്രീത്വം തുളുമ്പുന്ന മുഖം…. മുടി വാരികെട്ടിവച്ചിട്ടുണ്ട്…. നെറ്റിയിൽ ചന്ദനവും സിന്ദൂരവുമുണ്ട്……
അമ്മയെ കണ്ടതും അപ്പു ചിരിച്ചു എന്നാലവരുടെ മുഖത്ത് സംശയത്തിന്റെ നിഴൽപാടുകൾ തെളിഞ്ഞുകാണാം……
അർജൂ ഇതേതാടാ ഈ കുട്ടി…..
ആധിയോടെയുള്ള ചോദ്യം….
അത്…. അമ്മേ… ഇത്…. രോഹിത്തിന്റെ….. ഫ്രണ്ടിന്റെ കസിൻ…. നമ്മുടെ ഇവിടുള്ള NIT കോളേജിൽ ചേർന്നതാ…. അപ്പോൾ ഹോസ്റ്റലിൽ എന്തോ പ്രോബ്ലം…. അതാ ഇങ്ങോട്ട് വിളിച്ചു വന്നത്…..
ഒരുവിധം അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു…… അമ്മ അവളെ ശരിക്കുമൊന്ന് നോക്കി…. പിന്നെ വന്നു കൈപിടിച്ച്….
മോൾടെ പേരെന്താ….
അർപ്പണ…..
ഓ…. എന്നാൽ പിന്നെ മോള് വാ റൂം കാണിച്ചുതരാം….
അവള് അവരുടെ പിന്നാല നടന്നു….അർജുന്നും ഒപ്പമുണ്ട്…..
അഭിയും രോഹിത്തും സംസാരിക്കുകയാണ്…..
മോനേ രോഹിത്തേ സത്യം പറാ ആ പെണ്ണ് ഏതാ…..
എന്റെ കസിന്റെ കസിൻ…. ഏയ്… എന്റെ ഫ്രണ്ടിന്റെ ഫ്രണ്ട്…. ശോ അല്ല…. എന്റെ ഫ്രണ്ടിന്റെ കസിൻ…..
എന്താണ് മൊത്തത്തിൽ ഒരു ഉടായിപ്പ് മണക്കുന്നുണ്ടല്ലോ….. സത്യം പറയണം മിസ്റ്റർ മീനത്തിൽ താലിക്കെട്ട് മൂവിയിലെ പോലെ വല്ലതുമാണോ….
എന്ത്….
അല്ല അർജു കെട്ടികൊണ്ട് വന്നതാണോ എന്ന്….
നീയാള് കൊള്ളാലോ…. അമ്പട കേമാ കണ്ടുപിടിച്ചല്ലോ….
താങ്ക് യു താങ്ക് യു….അല്ല ആരാ കെട്ടിയത് നീയോ അവനോ….
എന്റെ പൊന്നുമോനെ ആരും കെട്ടിയതൊന്നുമല്ല…. തത്കാലം വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ടാ ഇങ്ങോട്ട് കൊണ്ടുവന്നത്…. എന്റെ കൂടെ താമസിപ്പിക്കാമെന്ന് വച്ചാൽ ഞാൻ ഒറ്റയ്ക്കല്ലേ നാട്ടുകാര് തെണ്ടികൾ തോന്ന്യാസം പറഞ്ഞുണ്ടാക്കില്ലേ ഞാൻ ഒരു പെണ്ണിനെ വച്ചോണ്ടിരിക്കുവാണെന്ന്…. ഇവിടെയാകുമ്പോൾ ആന്റിയില്ലേ….
പറഞ്ഞതൊക്കെ സത്യം തന്നെ ആണോന്ന് ദൈവത്തിന് അറിയാം ….
നീയേ…. വേണമെങ്കിൽ വിശ്വസിച്ചാൽ മതി എനിക്കൊരു നിർബന്ധവുമില്ല…. അല്ല പിന്നെ……
പറഞ്ഞത് ഒക്കെ സത്യമാകുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ….
സൈറ്റ് അടിച്ചു അവൻ പറഞ്ഞതും രോഹിത് ഇളിച്ചുകൊടുത്തു….
ഈ കാട്ടുകോഴിയെ എന്താ ചെയ്യാ…. എന്തേലും ആവട്ടെ കോപ്പ്…..
മോൾടെ വീട് എവിടെയാ…..
അവളുടെ ബാഗ് വാങ്ങി അവിടെ കാബോർഡിൽ വയ്ക്കുന്നതിനിടയിൽ അവര് ചോദിച്ചു…..
പാറെയ്ക്ക്ല്…. ഇവിടുന്നൊരു 300 കിലോമീറ്റർ മാറി…..
അത് ശരി അത്രേം ദൂരമുണ്ടോ…… രോഹിതിനെ കുറെയായി പരിചയമുണ്ടോ…….
ഉം…. അറിയാം…..
വീട്ടിലാരൊക്കെയുണ്ട്……
അമ്മേ അതൊക്കെ പിന്നെ ചോദിക്കാം…. ഇത്രേം യാത്ര ചെയ്തതല്ലേ അതിന്റെ ക്ഷീണം കാണും അവള് റസ്റ്റ് എടുത്തോട്ടെ…. അമ്മ വാ…..
അമ്മയുടെ ചോദ്യം ചെയ്യൽ അവസാനിക്കുന്ന മട്ടില്ലെന്ന് മനസിലായതും അവനവരെ അവിടുന്ന് നിർബന്ധിച്ചുകൂട്ടി…..അമ്മയെ രോഹിത്തിന്റെ അടുത്താക്കി അർജുൻ തിരിച്ചു അപ്പുവിന്റെ അടുത്ത് വന്നു…..
അർപ്പണ…. അത് അമ്മാ… ആള് പാവാ….. ഇങ്ങനെ സംസാരിച്ചോണ്ടിരിക്കും ആദ്യം കണ്ടത് ബ്രദർ ആണ്… അനിയൻ…… അവനും കമ്പനിയാ…. പിന്നെ അച്ഛൻ…. ഗൾഫിലാ…. ഇവിടെയുള്ളവരെക്കുറിച്ചു ഐഡിയ കിട്ടിയല്ലോ….. ഒരു കാര്യം പറഞ്ഞേക്കാം….. ഇവിടെ ആരെങ്കിലും നമ്മള് തമ്മിലുള്ള ബന്ധത്തെക്കുറിച്ചു അറിഞ്ഞാൽ ….. പിന്നെ നിനക്ക് സമാധാനം എന്നൊന്ന് ജീവിതത്തിലുണ്ടാകില്ല……
അർജുൻ ഐ പ്രോമിസ് ഞാനായിട്ട് ആരെയും ഒന്നും അറിയിക്കില്ല…. എനിക്കറിയാം നിനക്ക് എന്നോട് വെറുപ്പും ദേഷ്യവുമാണെന്ന് അതൊരിക്കലും മാറാൻ പോകുന്നില്ലെന്നുമറിയാം…… ഞാൻ കാരണം നിനക്കൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല……..
പറയുന്നതൊക്കെ കീപ് ചെയ്‌താൽ നിനക്ക് കൊള്ളാം ….. ഇത് കെട്ടിയതിന്റെ അധികാരം ഞാനൊരിക്കലും കാണിക്കാൻ വരില്ല…. അതേപോലെ ഇങ്ങോട്ടും ഉണ്ടാവരുത്…. അവിടെവച്ചു നടന്നത് അവിടെ അവസാനിച്ചു…….
അതെങ്ങനെയാ അർജുൻ അവിടെ അവസാനിക്കുക
അവള് തിരിച്ചു ചോദിച്ചതും അവൻ കണ്ണുരുട്ടി…….
അവിടെ നിൽക്കാൻ കഴിയാത്തോണ്ടല്ലേ ഞാൻ ഇങ്ങട് വന്നേ…. ഹോസ്റ്റലിൽ ഒട്ടും പറ്റില്ല….
ആ സംസാരം കേട്ടതും അവൻ നെറ്റിച്ചുളിച്ചു……
ഇതാണോ അർജുന്റെ ബ്രദർ……..
അവരുടെയാടുത്തേക്ക് വരുന്ന അഭിയേയും രോഹിത്തിനെയും അവള് ശ്രദ്ധിച്ചിരുന്നു ……. അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചതെന്ന് മനസിലായതും അർജുനൊന്ന് റിലേക്സ് ആയി …….
എന്താ നമ്മുടെ പേര്….
അർപ്പണ…… നമ്മുടെ പേരോ …
അഭിൻ…… ഇവിടെ NIT യിൽ ആണോ…….
ഉം……
ഞാൻ ഇപ്പോൾ ഹൗസ് സർജൻസി ചെയ്തോണ്ടിരിക്കാ…… ഹോസ്റ്റലിൽ എന്താ പ്രശ്നം എന്താണെങ്കിലും എന്നോട് പറയാൻ മടിക്കേണ്ട…. ഞാനുണ്ടാകും ഒപ്പം ……
അഭീ……
അർജുൻ പല്ലുകടിച്ചു വിളിച്ചതും അവൻ തലമുടിയുഴിഞ്ഞു മുഖം ചുളിച്ചു…..
അതല്ല അർജൂ നമ്മുടെ വീട്ടിൽ ഒരാള് വന്നു നിൽക്കുമ്പോൾ നമുക്ക് കുറച്ചു ഉത്തരവാദിത്തങ്ങൾ ഇല്ലേ…. ഞാൻ അതാ ഉദ്ദേശിച്ചത് …… അർപ്പൂ നമുക്ക് പിന്നെ പരിചയപ്പെടാം… ഡീറ്റൈൽ ആയിട്ട് …..
അർപ്പോ…..
രോഹിത് പെട്ടന്ന് തന്നെ ചോദിച്ചു …
അർപ്പണയുടെ ഷോർട് അർപ്പു അല്ലെ….. അല്ലെങ്കിൽ അപ്പു മതിയല്ലേ….. അർപ്പു… അപ്പു വേണോ അരു വേണോ അതോ അർപ്പു വേണോ…….
അവള് അർജുനെയും രോഹിത്തിനെയും മാറിമാറി നോക്കി……. അർജുൻ അവനെ ദേഷ്യത്തിൽ നോക്കുകയാണ്…. രോഹിത് പുച്ഛത്തോടെയും……
വേഗം സെലക്ട് ചെയ്യ്……
അപ്പു അത് മതി…..
ഓക്കേ അപ്പൂ ബൈ…. വേഗം ഫ്രഷായി വാ ചായകുടിക്കണ്ടേ……
ഈ കോഴി മിക്കവാറും പണിയുണ്ടാക്കുമെന്ന തോന്നുന്നത്…..
രോഹിത് മനസിലോർത്തു……… അഭി പോയതും അർജുന്നും രോഹിത്തും പരസ്പരം നോക്കി ….
എടാ അർജൂ ആ കോഴിക്ക് നല്ല ഡൌട്ട് ഉണ്ട്….. ഒന്ന് ശ്രദ്ധിച്ചേക്ക്….
ഉം… അമ്മയ്ക്ക് ഡൌട്ട് ഇല്ലല്ലോ….
ഏയ്… ആന്റി കൂൾ ആണ്……. ഇനി നിന്റെ ശ്രയ അറിയുമ്പോഴായിരിക്കും…..
അവളെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയേക്കാം….. നോക്ക് അർപ്പണ ഡൌട്ട് വരുത്താൻ ഇടയുണ്ടാക്കരുത്…… പിന്നെ നിന്റെ ഏട്ടൻ കെട്ടിയെടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്…. അതെങ്ങെനെയെങ്കിലും മുടക്കിത്തന്നാൽ വല്യ ഉപകാരം ആയിരിക്കും….
ഞാൻ നോക്കാം അത്….. ഡോണ്ട് വറി…..
മറുപടി പറയാതെ അർജുൻ റൂമിൽനിന്നിറങ്ങിയതും രോഹിത് അവളെ നോക്കി….
അപ്പൂ….. എല്ലാം റെഡിയാകും….. എനിക്കറിയാം നിന്റെ അവസ്ഥ ബട്ട് i’m ഹെൽപ്‌ലെസ്….. ഒന്നും ചെയ്യാൻ കഴിയുന്നില്ല എനിക്ക്……. ഒരു കാര്യം ചോദിക്കട്ടെ നിന്റെ ഏട്ടൻ ഇത്രയ്ക്കും കണ്ണിൽച്ചോര ഇല്ലാത്തവൻ ആണോ….. നിന്നെ ജസ്റ്റ് ഒന്ന് കമന്റ് അടിച്ചതിനു ഒരുത്തനെ കൊല്ലാൻ ആക്കാൻ മാത്രം…..ഇനി ഞങ്ങളെ കൊല്ലോ ….
അവന്റെ ചോദ്യം കേട്ടതും അവള് വേദനയോടെ ചിരിച്ചു……
പേടിക്കണ്ട രോഹിത്…….. നിങ്ങൾക്കൊന്നും ഒന്നും സംഭവിക്കില്ല ……. കഴിയുമെങ്കിൽ ഞാനിവിടുന്നു മാറാൻ നോക്കാം… അതല്ലേ നല്ലത് ….
അപ്പൂ ഞാൻ അങ്ങനെയല്ല …… ഞാൻ അങ്ങോട്ട് ചെല്ലട്ടെ… നീയും വേഗം വാ….
രോഹിത് വേഗം അവിടുന്ന് തടിതപ്പി……
അവൻ പോയതും അവളിൽനിന്നും ഒരു നെടുവീർപ്പുയർന്നു…… കതകടച്ചു ബെഡിൽ കുറച്ചു നേരം അങ്ങനെയിരുന്നു……
ചിറ്റ പറയുന്നപോലെ ശപിക്കപ്പെട്ടവളാ ഞാൻ….. ആർക്കും വേണ്ടാത്ത പാഴ്ജന്മം…… എല്ലാവർക്കും ശല്യം……… ഞാൻ കാരണം ഒരു കുറ്റവും ചെയ്യാതെ പാവം ഏട്ടനുമിപ്പോൾ……..
കണ്ണുകൾ നിറഞ്ഞൊഴുകിയതും അവളെണീറ്റ് ബാത്‌റൂമിലേക്ക് നടന്നു…… ആ ജലകണങ്ങൾക്ക് അവളുടെ ശരീരത്തെ മാത്രമല്ല മനസിനെയും തണുപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു….. എത്ര നേരം ശവറിനടിയിൽ നിന്നെന്നറിയില്ല…… ഏതോ മായികലോകത്തായിരുന്നു തിരിച്ചു യാഥാർഥ്യത്തിലേക്ക് കാലെടുത്തുവച്ചതും ഞെട്ടികൊണ്ടവൾ ഷവർ ഓഫാക്കി പെട്ടന്ന് തന്നെ റെഡിയായിറങ്ങി…….
അർജു തിരിച്ചെത്തിയെന്നതറിഞ്ഞതും അവനെ കാണാൻ ഓടിപ്പാഞ്ഞെത്തിയതാണ് ശ്രയ…..അവളെ അപ്പൊ അവിടെ കണ്ടതും അർജുനൊന്ന് പതറി……
നീയെന്താ ഇവിടെ…….
ഗൗരവത്തോടെയുള്ളയാ ചോദ്യം അവളെ തേല്ലോന്ന് സങ്കടപെടുത്തി…..
അജൂ….. മിണ്ടില്ല ഞാൻ….. നീ വന്നു എന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഓടിവന്നതാ…. അപ്പോൾ ഏതായാലും നല്ല ചോദ്യമാ ചോദിച്ചേ… ഒരുപാട് ഇഷ്ടായി…..
അവളുടെ കൊഞ്ചല് കേട്ടതും അഭിയ്ക്ക് ദേഷ്യമാണ് വന്നത്…… രോഹിതിനു ചിരിയും…..
ശ്രയേടത്തി…… കൊഞ്ചം ഓവറായി തെറിയലെ……
എന്തിനാ അഭീ നീയെപ്പോഴും എന്നെ കളിയാക്കുന്നത്…..
ജസ്റ്റ് ഫോർ രസം…… അല്ല അർജു ഇന്നെന്താ പന്തംകണ്ട പേരുചാഴിയേപോലെ നിൽക്കുന്നത്………
അഭി ചോദിച്ചതും അർജു അവനെയൊന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല……
ശ്രെയേടത്തി നിങ്ങളിവിടെ നടന്നത് വല്ലതും അറിഞ്ഞോ …..
അവന്റെ ചോദ്യം കേട്ടതും അവള് രണ്ട് കൈകൊണ്ടും കാര്യം തിരക്കി…..
അർജൂന്റെ കല്യാണം കഴിഞ്ഞു…… ദാ അവൻ കെട്ടിയ പെണ്ണിനെയുമായ തിരിച്ചുവന്നത്…………
തുടരും