24/04/2026

പ്രണയം : ഭാഗം 26

രചന – പൂർണ്ണിമ വിനീത്

അന്ന് രാത്രി ഭദ്രക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…… കണ്ണടച്ചാൽ അർജുൻ അവളെ ചുംബിച്ചത് ഓർമ വരും….സഹികെട്ടു അവൾ ബെഡിൽ നിന്നും എണീറ്റിരുന്നു….കൈകൾ തിരുമ്മിക്കൊണ്ട് അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു….

“നിനക്ക് എന്ത് പറ്റി ദേവ… കുറെ നേരായിലോ… പൂജ ഉറക്ക ചടവോടെ എണീറ്റ് അവളോട് ചോദിച്ചു…

” അത്.. അത് പിന്നെ അയാൾ എന്നെ ഉമ്മ വെച്ചു… ” ഭദ്ര നഖം കടിച് കൊണ്ട് പറഞ്ഞു…

” ഏഹ്.. ആര്?? പൂജ പെട്ടന് ബെഡിൽ നിന്നും ചാടി എണീറ്റ് ഭദ്രയോട് ചോദിച്ചു….

” വേറെ ആര്.. അജുവേട്ടൻ ”

” ദേവ.. ചുമ്മാ പറയല്ലേ… നീ വല്ല സ്വപ്നവും കണ്ടതാണോ? പൂജ വിശ്വാസം

വരാതെ ചോദിച്ചു….

” ഉറങ്ങീട്ട് വേണ്ടേ സ്വപ്നം കാണാൻ…ഞാൻ പറഞ്ഞത് സത്യ… ഉമ്മച്ചൻ എന്നെ ഉമ്മ വെച്ചെടി ” അവൾ വാ പൊത്തി പിടിച്ചു കൊണ്ട് പറഞ്ഞു….

പൂജ അവളെ അന്ധം വിട്ട് നോക്കി നിന്നു….

” നിന്റെ സമ്മതം ഇല്ലാതെ തൊടില്ല എന്നൊക്കെ പറഞ്ഞത് ഇതാണോ? പൂജ മനസിലാവാതെ ചോദിച്ചു…

“അത് പിന്നെ… ആദ്യം ഞാനാ…” ഭദ്ര മുഖം താഴ്ത്തി പറഞ്ഞു…

” ഏഹ് 🙄” പൂജടെ എക്സ്പ്രഷൻ

” അത് പിന്നെ…. അറിയാതെ… വേണം വെച്ചിട്ടില്ല പൂജ……. പക്ഷെ അജു ഏട്ടൻ വേണം വെച്ച ചെയ്തതാ…… ദുഷ്ടൻ….. ഉമ്മച്ചൻ… അവൾ ചുണ്ട് കൊട്ടി…

പൂജ അവളെ ആകമാനം ഒന്ന് നോക്കി……
” അങ്ങേര് ഉമ്മിക്കാൻ വന്നപ്പോ നിന്റെ നാക്ക് എങ്ങോട്ടാ പോയത്… മാങ്ങ പറിക്കാൻ ആണോ..? പൂജ കളിയോടെ ചോദിച്ചു….

” അത് പിന്നെ… അങ്ങേര് അടുത്ത് വന്നാൽ തന്നെ എന്റെ സൗണ്ട് പുറത്ത് വരൂല…. പിന്നെ ഉമ്മ വെക്കാൻ വന്നാൽ പറയണോ… എല്ലാം കയ്യിൽ നിന്നും പോയി….

” നിനക്ക് ഈ വിവാഹത്തിന് സമ്മതമല്ലെങ്കിൽ നീ ഒരു വാക്ക് നിന്റെ മുത്തശ്ശനോട് പറഞ്ഞാൽ പോരെ…. ഇത്രേം ബുധിമുട്ടണോ നീ… എന്നിട്ട് ഒരു ചെക്കനെ അങ്ങോട്ട് പ്രേമിച്ച കേട്ട് എന്റെ ദേവ…. പൂജ ചിരിയോടെ പറഞ്ഞു…

” അതിന് എനിക്ക് ഈ വിവാഹത്തിന് സമ്മതക്കുറവ് ഒന്നും ഇല്ലാലോ……ഭദ്ര മുഖം വീർപ്പിച്ച പൂജയോട് പറഞ്ഞു….

” ഇഷ്ട്ടം ഉണ്ടോ ” പൂജ അവളെ സൂക്ഷിച് നോക്കി ചോദിച്ചു…..

” ഏഹ്…… ഭദ്ര മനസിലാവാത്ത പോലെ ചോദിച്ചു….

” നിനക്ക് അർജുൻ ഏട്ടനെ ഇഷ്ടമുണ്ടോ എന്ന്….. പൂജ അവളെ ഉറ്റു നോക്കി കൊണ്ട് ചോദിച്ചു…….

ഭദ്രയുടെ മുഖത്തു ചുവപ്പ് രാശി പടർന്നു…. ഒരു ചിരിയോടെ അവൾ  ജനാല കമ്പി

പിടിച്ചു പുറത്തേക്ക് നോക്കു നിന്നു…..

“അമ്പടി  കള്ളി……എന്താ നാണം ആണോ… പൂജ കളിയാക്കി ചോദിച്ചു…..

ഭദ്രയുടെ മുഖം തുടുത്തു പോയി
കവിളിലേക് രക്തവർണം ഇരച്ചു കയറി…….

“അയ്യോടാ എന്റെ ദേവ കുട്ടിക്ക് നാണം വന്നേ…”

” പൂജ വേണ്ട ട്ടോ.. ” ഭദ്ര കവിളുകൾ വീർപ്പിച്ച വെച്ചു…

പൂജ അവളുടെ കവിളിൽ ഒരു കുത്തു കൊടുത്തു….
” എപ്പോൾ തുടങ്ങി ഇത്….. നീ ഒരു സൂചന പോലും തന്നിലല്ലോ…. ”

” അങ്ങനെ സമയം ഒന്നും അറിയില്ല പൂജ……. പക്ഷെ എന്നോ ഞാൻ എന്നെക്കാൾ അജുവേട്ടനെ സ്നേഹിക്കാൻ തുടങ്ങി…… നേരിൽ കണ്ടില്ലെങ്കിലും ഒരു ദിവസമെങ്കിലും കണ്ണാ എന്നാ വിളി കെട്ടിലെങ്കിൽ ഉറക്കം വരില്ലായിരുന്നു എനിക്ക്……… പ്രണയിക്കാൻ നേരിൽ കാണണം എന്നില്ല എന്ന് പഠിപ്പിച്ചത് അജുവേട്ടനാ……

അജുവേട്ടന്റെ പ്രണയത്തിൽ എനിക്ക് നൂറ് ശതമാനവും വിശ്വാസമാണ് പൂജ……. ഭദ്ര പുറത്തേക്ക് നോക്കി തന്നെ പറഞ്ഞു…….

” നിങ്ങൾ സന്തോഷത്തോടെ ജീവിച്ചാൽ മതി ദേവ…. നിനക്ക് ആളെ ഇഷ്ടമല്ല എന്ന് വിചാരിച്ച ഞാൻ അങ്ങനെ പറഞ്ഞെ… സോറി ട്ടോ… പൂജ അവളെ നോക്കി പറഞ്ഞു….

ഭദ്ര അവളെ നോക്കി ചിരിച്ചു…….

💓💓💓💓💓💓💓💓💓💓💓💓💓💓

രാവിലെ എണീറ്റത് മുതൽ ഭദ്ര അർജുന്റെ മുന്നിൽ പെടാതെ നടന്നു…..

അവനെ കാണുമ്പോൾ അവൾ മുങ്ങുന്നത് അർജുന് മനസിലായിരുന്നു………

അങ്ങനെ വൈകുന്നേരം ഹൽധി ചടങ്ങ് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി…… തറവാട് മഞ്ഞ നിറത്തിൽ തിളങ്ങി……. അർജുൻ മഞ്ഞ നിറത്തിലുള്ള കുർത്തയും വൈറ്റ് പാന്റും ആണ് ധരിച്ചത്……..

മഞ്ഞ ലഹങ്കയിൽ അതീവ സുന്ദരിയായി

ഇറങ്ങി വരുന്ന ഭദ്രയിൽ ആയിരുന്നു എല്ലാവരുടെയും കണ്ണുകൾ…….. അർജുൻ അവളെ തന്നെ നോക്കി നിന്നു………. അവളെ കാണെ അവന്റെ കണ്ണുകൾ തിളങ്ങി……..

ഒരു ചിരിയോടെ പൂജയോട് സംസാരിച്ച ഭദ്ര സ്റ്റെപ്പുകൾ ഇറങ്ങി നടന്നു….. അവൾ മുഖം ഉയർത്തി നോക്കിയതും കണ്ടു അവളെ തന്നെ നോക്കി നിൽക്കുന്ന അർജുനെ…… അവൾ നോക്കുന്നത് കണ്ടത് അവൻ സൈറ്റ് അടിച്ചു കാണിച്ചു…. ഭദ്ര ചുറ്റും നോക്കി ആരെങ്കിലും കാണുന്നുണ്ടോ എന്ന്…..
അവൾ അവനെ ചുണ്ട് കൊട്ടി കാണിച്ചു….
” ഓ അത്രക്കായോ ” അർജുൻ മനസിൽ പറഞ്ഞു അവളെ നോക്കി അവന്റെ വിരൽ ചുണ്ടിൽ  തഴുകി കാണിച്ചു……

അത് കണ്ടതും ഭദ്ര വിറച്ചു…. അവൾ അവനെ കണ്ണ് തുറിച്ചു കാണിച്ചു….

അർജുൻ കൈ കൊണ്ട് അവന്റെ വാ പൊത്തി ചിരി അടക്കി പിടിച്ചു……

ഭദ്ര അവനെ നോക്കി ചെറുതായി ചിരിച്ചു……

പൂജ അവളെ ഹൽധി നടത്തുന്ന സ്റ്റേജിൽ

കൊണ്ടേ ഇരുത്തി…..

എല്ലാവരും അവളുടെ കവിളിൽ മഞ്ഞൾ പുരട്ടി….. അർജുൻ കുറച്ചു മഞ്ഞൾ എടുത്ത് പതുകെ അവളുടെ അടുത്തേക്ക് നീങ്ങി…. അത് കണ്ടതും ഭദ്ര പരിഭ്രമത്തോടെ ചുറ്റും നോക്കി… എല്ലാവരും അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു……അവൻ അവളുടെ ചെവിക്കരികിൽ വന്ന് കൊണ്ട് പറഞ്ഞു…. ” എനിക്ക്  ഒന്ന് കാണണം ”

ഭദ്ര അവനെ നോക്കി ഇല്ല എന്ന് തലയാട്ടി…….

” എന്നാൽ പിന്നെ എല്ലാവരും കണ്ടോട്ടെ ലെ .. ” അവൻ ഒന്ന് കൂടി അടുത്തേക്ക് വന്ന് രഹസ്യമായി പറഞ്ഞു….

” ഞ….ഞാൻ വരാം ” അവൾ അവനെ നോക്കത്തെ പറഞ്ഞു…..
ഒരു ചിരിയോടെ അവൻ മഞ്ഞൾ അവളുടെ കവിളിൽ പുരട്ടി….

💓💓💓💓💓💓💓💓💓💓💓💓💓💓

അങ്ങനെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് എല്ലാവരും ഫുഡ്‌ കഴിക്കാൻ പോയി….

“ദേവ.. പോയി ഈ ഡ്രസ്സ്‌ മാറി ഫ്രഷ് ആയി വാ… ഫുഡ്‌ കഴിക്കണ്ട…ലക്ഷ്മി ഭദ്രയോട് പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി….

ഭദ്ര പൂജയോട് പറഞ്ഞിട്ട് ഫ്രഷ് അവൻ പോയി……

ഭദ്ര റൂമിൽ കേറി ഡോർ അടക്കാൻ തുടങ്ങിയതും അർജുൻ ഉള്ളിലേക്കു കേറി…. വാതിൽ കുട്ടി ഇട്ടു….

ഭദ്ര പകപ്പോടെ അവനെ നോക്കി…..

അർജുൻ അവളെ തന്നെ നോക്കി അവളുടെ അടുത്തേക്ക് നടന്നു….അവൻ വരുന്നതിനനുസരിച് ഭദ്ര പിന്നിലേക്ക് ചുവടുകൾ വെച്ചു… അവസാനം അവൾ ഭിത്തിയിൽ ചെന്ന് നിന്നു…..

അർജുൻ അടുത്ത് വന്ന് അവളുടെ ലഹങ്കക്കിടയിലൂടെ കാണുന്ന നഗ്നമായ വയറിൽ അവന്റെ കൈ വെച്ചു………

ഭദ്ര ഒരു പിടച്ചിലോടെ അവന്റെ കുർത്തയിൽ പിടിച് അവനെ നോക്കി……

അവൻ കുറച്ചൂടെ അവൾക്കരികിലേക്ക് വന്ന് അവളുടെ ചെവിയിൽ രഹസ്യമായി

പറഞ്ഞു……”എനിക്ക് വേണം…. 💓….”

” എന്ത് ” അവൾ മനസിലാവാതെ ചോദിച്ചു……….

അവൻ ഒരു വിരൽ കൊണ്ട് അവളുടെ ചുണ്ടുകളെ തഴുകി, അവളുടെ കണ്ണുകളിലേക്ക്‌ നോക്കി……

ഭദ്രയുടെ നെഞ്ചിൽ നിന്നും ഒരു മിന്നൽ കടന്നു പോയി…..അവളുടെ മുഖം തുടുത്തു പോയി….

ഒരു ചിരിയോടെ അവൻ അവളെ ചുംബികാൻ ഒരുങ്ങിയതും അവൾ വേഗം കൈ കൊണ്ട് വാ പൊത്തി പിടിച്ചു……..

അർജുൻ അവളെ കൂർപ്പിച്ച നോക്കി അവളുടെ വയറിൽ ഒന്ന് നുള്ളി കൊണ്ട് പുറത്തേക് പോയി……

ഭദ്ര നെഞ്ചിൽ കൈ വെച്ച് ശ്വാസം ആഞ്ഞു വലിച്ചു….

അവൻ പോയതും ഡ്രസ്സ്‌ എടുത്ത് അവൾ ഫ്രഷ് അവൻ പോയി… മുഖത്തെ മഞ്ഞൾ കഴുകി കളയുമ്പോൾ ആണ്  കണ്ണാടിയിൽ അവൾ അവളുടെ വയർ

ശ്രദ്ധിച്ചത്….അവിടെ മഞ്ഞൾ പുരട്ടിയുട്ടുണ്ട്…..അപ്പോഴാണ് അവൾ അർജുനെ ഓർത്തത്….ഭദ്രയുടെ മുഖം ചുവന്നു…..

“ഉമ്മച്ചൻ “അവൾ ഒരു ചിരിയോടെ പറഞ്ഞു…..
💓💓💓💓💓💓💓💓💓💓💓💓💓💓

രാവിലെ തന്നെ എല്ലാവരും കല്യാണ തിരക്കിൽ ആണ്…….അർജുനെ അപ്പു നന്നായി തന്നെ ഒരുക്കുന്നുണ്ട്….

ഭദ്രയെ ഒരുക്കാൻ ബ്യൂട്ടീഷ്യൻ ഉണ്ട് കൂടെ പൂജയും……. അങ്ങനെ റെഡ് കളർ സാരിയും മിതമായ ആഭരണങ്ങളും ആയിരുന്നു ഭദ്ര അണിഞ്ഞത്…….അർജുൻ ആദ്യം കെട്ടിയ താലി പൂജ മുറിയിൽ അഴിച് വെക്കാൻ ലക്ഷ്മി പറഞ്ഞിരുന്നു…. അത് അനുസരിച് അവൾ രാവിലെ തന്നെ അത് പൂജ മുറിയിൽ അഴിച് വെച്ചിരുന്നു ….

വിവാഹ വേഷത്തിൽ അവളെ കണ്ടതും ആർക്കും അവളിൽ നിന്ന് കണ്ണുകൾ എടുക്കാൻ  തോന്നിയില്ല… അത്രക്കും സുന്ദരി ആയിരുന്നു ഭദ്ര….. ആരും നോക്കി നിന്ന് പോവുന്ന സ്വന്ദര്യം……..

അവൾ ആദ്യം മുത്തശ്ശന്റെയും,, തളർന്നു കിടക്കുന്ന മുത്തശ്ശിയുടെയും അനുഗ്രഹവും വാങ്ങി……
പിനീട് ലക്ഷ്മിയും സേതുവും അവളെ അനുഗ്രഹിച്ചു രണ്ടുപേരും അവളുടെ കവിളിൽ ചുംബിച്ചു……..

കല്യാണ വേഷത്തിൽ അവളെ കണ്ട അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു…..
” അപ്പേട്ട…. ” അവൾ അവന്റെ അനുഗ്രഹം വാങ്ങാൻ കുനിഞ്ഞതും അവൻ അവളെ ഇറുക്കെ കെട്ടിപിടിച്ചു നെറുകിൽ ചുംബിച്ചു…..അപ്പെട്ടന്റെ കുട്ടി എന്നും സന്തോഷായിട്ട് ഇരിക്കണം ട്ടോ…….

അവസാനം ശ്രീദേവിയുടെയും ദേവന്റെയും അനുഗ്രഹം വാങ്ങി…. എല്ലാവരും അവളെ നിറഞ്ഞ മനസാലെ അനുഗ്രഹിച്ചു…………

താലികെട്ടിന് സമയം ആയപ്പോൾ എല്ലാരും കൂടെ കുടുംബക്ഷേത്രത്തിലേക്ക് പുറപ്പെട്ടു……….

ഭഗവാന്റെ മുന്നിൽ കണ്ണുകൾ അടച്ചു ഭദ്ര പ്രാർത്ഥിച്ചു….. അർജുൻ തൊട്ട് അടുത്ത് വന്ന് അവളെ ഒന്ന് നോക്കി പിന്നെ അവനും പ്രാർത്ഥിച്ചു….. ” എന്റെ കണ്ണനെ  എല്ലാ ജന്മത്തിലും എനിക്ക് തന്നെ

തന്നേക്കണേ  ഭഗവാനെ… ”

” മുഹൂർത്തം ആയി…. താലി കെട്ടിക്കോളൂ ” പൂജാരി വിളിച്ചു പറഞ്ഞു…

അർജുൻ പൂജാരിയുടെ കൈയിൽ നിന്നും താലി വാങ്ങി ഭദ്രയെ ഒന്ന് നോക്കി….. കേട്ടികൊട്ടെ എന്ന് അർത്ഥമുണ്ടായിരുന്നു ആ നോട്ടത്തിൽ….

ഭദ്ര ഒരു ചിരിയോടെ സമ്മതം അറിയിച്ചു…
..
എല്ലാവരെയും ഒന്ന് നോക്കി അർജുൻ ഭദ്രയുടെ കഴുത്തിൽ  താലി കെട്ടി…..

നിറഞ്ഞ മനസാലെ ഭദ്ര കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു…. ഈ താലി എന്നും എന്റെ കഴുത്തിൽ ഉണ്ടാവണേ ഭഗവാനെ….

അർജുൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു ശേഷം അവളുടെ നെറ്റിയിൽ ചുംബിച്ചു…. ഭദ്ര അവനെ കൂർപ്പിച്ച നോക്കി എന്നിട്ട് പതുക്കെ പറഞ്ഞു ഉമ്മച്ചൻ

“ശെരിക്കുമുള്ള ഉമ്മച്ചനെ എന്റെ കണ്ണൻ കാണാൻ ഇരിക്കുനത് ഉള്ളു…. അവൻ മീശ പിരിച്ചു കൊണ്ട് അവളെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് പറഞ്ഞു………..

ഭദ്ര അവനെ വാ തുറന്ന് അന്ധം വിട്ട് നോക്കി നിന്നു…………
💓💓💓💓💓💓💓💓💓💓💓💓💓💓

തുടരും….. ❤️