രചന – കണ്ണന്റെ മാത്രം
ഗൗരിയെയും കൊണ്ട് അച്ചു നേരെ ബീച്ചിലേക്ക് ആണ് വന്നത്. അവർ രണ്ടുപേരും കാറിൽ തന്നെ ഇരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും അച്ചു ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട ഗൗരി അച്ചുവിനോടായി ചോദിച്ചു…
എന്താ അച്ചേട്ടാ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്….
ദുർഗാ… നിനക്ക് വിഷമം ഒന്നും ഇല്ലല്ലോ ഇന്ന് ഇങ്ങനെ ഒക്കെ നടന്നതിൽ.. അച്ചു ഇത്തിരി വിഷമത്തോടെ ചോദിച്ചു.
വിഷമം ഇല്ല എന്ന് ഞാൻ പറയില്ല അച്ചേട്ടാ.. കാരണം ഇത്രേം നാളും എന്റെ എന്ന് കരുതി സ്നേഹിച്ചവരെ ഒക്കെ ഉപേക്ഷിച്ചാണ് ഞാൻ ഇപ്പൊ ഇറങ്ങി വന്നത്. അവർക്ക് ഞാൻ എങ്ങനെയായാലും എനിക്ക് അവർ സ്വന്തം തന്നെ ആയിരുന്നു. പക്ഷേ എന്റെ ജീവിതത്തിലേക്ക് അച്ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ മാനവേട്ടനും ആയി ഒരു കല്യാണം എന്ന അവസ്ഥ വന്നിരുന്നെങ്കിൽ ഞാൻ ചിലപ്പോ എന്നെ തന്നെ ഇല്ലാണ്ടാക്കുമായിരുന്നു. ഒരിക്കലും അയാളുമൊത്തൊരു ജീവിതം ഒന്നും സംഭവിക്കില്ലായിരുന്നു. എന്റെ ജീവിതത്തിൽ അയാളെ വെറുത്തിട്ടുള്ള പോലെ വേറെ ഒരാളെയും ഞാൻ വെറുത്തിട്ടില്ല. അതുകൊണ്ട് ഇന്ന് നടന്നതിൽ വിഷമം ഉണ്ടെങ്കിലും അതിന്റെ അളവ് വളരെ കുറവാണ്. ഒന്നുമില്ലെങ്കിൽ എന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരു അച്ഛന്റേം ഉമ്മിടേം മോളായിട്ടല്ലേ ഞാൻ അവിടെ നിന്നും ഇറങ്ങിയത്.. അവൾ നിറഞ്ഞ കണ്ണോടെ പറഞ്ഞു നിർത്തി…
മ്മ്… എന്തായാലും അതൊക്കെ മറന്നു ഒന്നു കൂടി ഉഷാറാവ് എന്റെ പെണ്ണ്.. മാമേടെ അവിടെ എത്തിയിട്ട് നീ വിഷമിച്ചിരുന്നാൽ അവർ നിന്നെക്കാൾ കൂടുതൽ വിഷമിക്കും…
അറിയാം അച്ചേട്ടാ.. ഒരിക്കലും ഞാൻ കാരണം അവർ വിഷമിക്കാൻ ഇട വരില്ല..
അച്ചേട്ടാ ഒരു കാര്യം ചോദിക്കട്ടെ…
എന്താ പെണ്ണേ.. നീ ചോദിക്ക് അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് അച്ചു പറഞ്ഞു..
ഇന്ന് ഇപ്പൊ കല്യാണം മുടങ്ങിയത് അന്ന് അങ്ങനെ ഒരു ഇഷ്യൂ ഉണ്ടായതുകൊണ്ടല്ലേ. അതില്ലായിരുന്നെങ്കിൽ എങ്ങനെയാ ഈ കല്യാണം മുടങ്ങുക. അച്ചേട്ടൻ ഉറപ്പിച്ചു പറഞ്ഞിരുന്നല്ലോ ഈ കല്യാണം നടക്കില്ലായിരുന്നു എന്ന്..
അതൊക്കെ ഞാൻ പറയാം ഇപ്പോഴല്ല പിന്നീട് ഒരിക്കൽ. ഇപ്പൊ ഞാൻ ഒരു കാര്യം പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം. കേട്ടാൽ മാത്രം പോരാ അനുസരിക്കേം വേണം. ഇനിമുതൽ എന്തു ചെറിയ കാര്യങ്ങൾ ഉണ്ടെങ്കിലും എന്നെയോ മാമയെയോ അറിയിക്കണം. നിന്റെ മാത്രം അല്ല കല്യാണിയുടെയും. എപ്പോഴും ഒരു ശ്രദ്ധ വേണം…
എന്താ അച്ചേട്ടാ കാര്യം.. എന്തിനാ ഇത്ര ടെൻഷൻ… ഗൗരി ആകുലതയോടെ ചോദിച്ചു.
ടെൻഷൻ അല്ല പെണ്ണേ ഒരു മുൻകരുതൽ എടുത്തതാണ്. മാനവ് ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. ഇപ്പൊ അവന് നമ്മളോടൊക്കെ ദേഷ്യം ആവുമല്ലോ. അതുകൊണ്ട് പറഞ്ഞതാണ്.
ഇത്ര പെട്ടന്ന് ജാമ്യത്തിൽ ഇറങ്ങിയോ…ആ അതിൽ അതിശയം ഒന്നും ഇല്ല.. മാനവേട്ടന് കുറെ വലിയ ആളുകൾ ഒക്കെ ആയിട്ട് നല്ല ബന്ധങ്ങൾ ഉണ്ടെന്ന് അപ്പ എപ്പോഴും പറയാറുണ്ട്. അങ്ങനെ വല്ലതും ആവും അല്ലെ അച്ചേട്ടാ…
മ്മ്… അതിന് അച്ചു ഒന്ന് മൂളിയതേ ഉള്ളൂ. അവർ കുറച്ചു നേരം കൂടി അവിടെ ബീച്ചിൽ നിന്നിട്ട് സന്ധ്യ കഴിഞ്ഞപ്പോൾ ആണ് ഹരിയുടെ വീട്ടിലേക്ക് പോയത്.
………………..
രാത്രി കല്ലു ഭക്ഷണം എല്ലാം കഴിഞ്ഞ് റൂമിലേക്ക് വന്നു. കണ്ണൻ ഗൗരിയുടെ അവിടെ നിന്ന് ഓഫീസിൽ പോയിട്ട് തിരിച്ച് എത്തിയിട്ടില്ല. വൈകും എന്ന് പറഞ്ഞിരുന്നു. കല്ലു കുളി കഴിഞ്ഞ് തിരിഞ്ഞുനിന്ന് മുടി തൂവർത്തുന്ന നേരത്താണ് കണ്ണൻ റൂമിന്റെ ഡോറും തുറന്നു ഉള്ളിലേക്ക് വന്നത്. അലസമായി ചുറ്റിയ ഒരു ദാവണി ആയിരുന്നു അവളുടെ വേഷം. അവളെ അങ്ങനെ ഒരു കോലത്തിൽ ആദ്യമായി കാണുകയായിരുന്നു കണ്ണൻ. അവളുടെ പാതി അനാവൃതമായപുറവും വയറുമെല്ലാം അവനെ യന്ത്രികമായി അവളുടെ അടുത്തേക്ക് അടുപ്പിച്ചു. എന്തൊക്കെയോ ചിന്തിച്ചു നിന്നിരുന്ന കല്ലു കണ്ണൻ വന്നത് അറിഞ്ഞില്ല. കണ്ണനും മനസിലായി അവൾ ഈ ലോകത്തൊന്നും ഇല്ലാന്ന്. കണ്ണൻ വേഗം ലാപ്ടോപ് ബാഗ് സെറ്റിയിലേക്ക് വച്ചുകൊണ്ട് അവളുടെ പിന്നിൽ ചെന്നുനിന്ന് അവളുടെ കാതിലേക്ക് ചുണ്ടുകൾ മുട്ടിച്ചു കൊണ്ട് പതുക്കെ വിളിച്ചു…
കൃഷ്ണാ….
പെട്ടന്ന് കണ്ണന്റെ വിളികേട്ടതും കല്ലു ഞെട്ടികൊണ്ട് തിരിയാൻ നോക്കിയതും അതിന് സമ്മതിക്കാതെ അവന്റെ കൈകൾ ദാവണിക്ക് ഇടയിലൂടെ അവളുടെ നഗ്നമായ വയറിൽ ചുറ്റി. അവൾ ഒന്ന് ഏങ്ങികൊണ്ട് വിറയലോടെ ഒന്ന് മൂളി..
എന്താണ് എന്റെ പെണ്ണ് കാര്യപ്പെട്ട ചിന്തയിൽ ആയിരുന്നല്ലോ. ഞാൻ വന്നത് പോലും അറിയാതെ എന്താ ഇത്ര മാത്രം ചിന്തിച്ചുകൂട്ടിയിരുന്നേ..
ഇതൊക്കെ പറയുമ്പോഴും കണ്ണന്റെ കൈകൾ അവളുടെ വയറിനെ തഴുകികൊണ്ടിരിക്കുകയായിരുന്നു.
കല്ലുവിന് അവൻ പറയുന്നത് ഒന്നും കേൾക്കാനോ ശ്രദ്ധിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ കൈകളുടെ ചലനം അവളെ അത്രയും വിവശയാക്കുണ്ടായിരുന്നു…
ഇനിയും പിടിച്ചു നിക്കാൻ തനിക്ക് കഴിയില്ല എന്ന് തോന്നിയതും കല്ലു തിരിഞ്ഞു കണ്ണനെ ശക്തിയിൽ കെട്ടിപിടിച്ചു. കണ്ണനും അവളെ മുറുക്കി പുണർന്നു. അവൻ അങ്ങനെ നിന്നുകൊണ്ട് തന്നെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ഒന്ന് നുകർന്നു.
അതിന് കല്ലു പുളഞ്ഞുപൊങ്ങിക്കൊണ്ട് ഒരു സീൽക്കാരത്തോടെ വിളിച്ചു..
കണ്ണേട്ടാ….
കണ്ണന്റെ സകല നിയന്ത്രണങ്ങളും തെറ്റിക്കാൻ അവളുടെ ആ ഒരു വിളി മതിയായിരുന്നു.
അവൻ അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലായി കിടത്തികൊണ്ട് അവളുടെ മുകളിലായി സ്ഥാനം പിടിച്ചു.
കണ്ണുകൾ ഇറുക്കി അടച്ചുകിടക്കുന്ന കല്ലുവിന്റെ കണ്ണുകളിലായി ഒരോ മുത്തം കൊടുത്തുകൊണ്ട് കണ്ണൻ പറഞ്ഞു.
കണ്ണ് തുറക്ക് കൃഷ്ണാ.. എനിക്ക് നിന്നെ പൂർണമായും അറിയാൻ തോന്നുന്നു. പക്ഷേ അതിനുള്ള അനുവാദം എനിക്ക് നിന്റെ കണ്ണുകളിൽ കാണണം. കണ്ണ് തുറന്നില്ലെങ്കിൽ നിനക്ക് ഇനിയും സമയം വേണമെന്നേ ഞാൻ കരുതൂ..
അതുകേട്ടതും കല്ലു വളരെ പതിയെ തന്റെ കണ്ണുകൾ തുറന്നു. അവളുടെ കണ്ണുകൾ തുറന്നുകണ്ടതും കണ്ണൻ അവളുടെ കണ്ണുകളിൽ നോക്കികൊണ്ട് തന്നെ അവളുടെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ചേർത്തു..
ആദ്യം മൃദുവായി തുടങ്ങിയ ചുംബനം സമയം കഴിയുംതോറും വന്യമായി കൊണ്ടിരുന്നു. എങ്കിലും ഒരു രീതിയിലും അവളെ വേദനിപ്പിക്കാതെ ഇരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു. ശ്വാസമെടുക്കാൻ വേർപെട്ടും പിന്നെയും ഇണച്ചേർന്നും അവർ ഒരുപാട് നേരം ചുംബിച്ചു. പതിയെ പതിയെ അവന്റെ കൈകളും ചുണ്ടും എല്ലാം തന്നിൽ അലയുന്നതും ഉടയാടകൾ വേർപെടുന്നതും അവൾ അറിഞ്ഞു.
ഇടക്കവൾ കൊഞ്ചിച്ചിരിച്ചു എങ്കിൽ ഇടക്ക് ചിണുങ്ങികരഞ്ഞു. ചിരിക്കുമ്പോൾ ആ ചിരി ഒരു ചുംബനത്താൽ സ്വന്തമാക്കിയും കരയുമ്പോൾ സമാധാനിപ്പിച്ചും കണ്ണൻ അവന്റെ കൃഷ്ണയെ തന്റെ ഉടലിനും ഉയിരിനും പാതിയാക്കി…
…………..
പിറ്റേന്ന് അലാറം അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ആണ് കല്ലു കണ്ണ് തുറന്നത്. കണ്ണ് തുറന്ന വഴിക്ക് അവൾ കാണുന്നത് അവൾക്ക് നേരെ മുഖം തിരിച്ചുവച്ച് കമഴ്ന്നു കിടക്കുന്ന കണ്ണനെ ആണ്. അവന്റെ ഒരുകൈകൊണ്ട് അവളെ വയറിൽകൂടി കെട്ടിപിടിച്ചിട്ടും ഉണ്ട്. കല്ലു കുറച്ചുനേരം നിഷ്കളങ്കമായി ഉറങ്ങുന്ന അവന്റെ മുഖത്തേക്ക് നോക്കി കിടന്നു. പിന്നെ പതിയെ അവന്റെ നെറ്റിത്തടത്തിലായി മുത്തി. അവളെ എല്ലാ രീതിയിലും അവന്റെ പാതിയാക്കിയവനോടുള്ള സ്നേഹം മുഴുവൻ ഉൾക്കൊണ്ടിരുന്നു ആ ഒരു മുത്തത്തിൽ. പിന്നെ പതിയെ അവന്റെ കൈയെടുത്തുമാറ്റി കുളിക്കാനായി പോയി.
കല്ലു കുളികഴിഞ്ഞിറങ്ങുമ്പോൾ കണ്ണൻ എഴുന്നേറ്റ് ബെഡിന്റെ ഹെഡ്റെസ്റ്റിൽ ചാരി ഇരിക്കുന്നുണ്ട്. കല്ലുവിന് എന്തോ അവനെ ഫേസ് ചെയ്യാൻ സാധിക്കുന്നുണ്ടായില്ല. അവൾ അവനെ കാണാത്തതുപോലെ അവളുടെ മുടി തുവർത്തികൊണ്ട് കണ്ണാടിക്ക് മുന്നിലായി വന്നു നിന്നു.
കണ്ണൻ ഇതെല്ലാം ഒരു ചിരിയോടെ നോക്കികൊണ്ടിരിക്കുകയാണ്. അവളായിട്ട് അവനെ നോക്കില്ല എന്ന് മനസിലായതും അവൻ പതിയെ എഴുന്നേറ്റ് അവളുടെ പിന്നിലായി ചെന്നുനിന്ന് അവളെ വയറിലൂടെ കയ്യിട്ട് തന്നോട് ചേർത്തുനിർത്തി അവളുടെ പുറം കഴുത്തിലായി ഒന്നു മുത്തി. അവളുടെ മുഖമാകെ തുടുത്തു. കൈകൾ തുവർത്തികൊണ്ടിരുന്ന ട്ടർക്കിയിൽ മുറുക്കി പിടിച്ചു. അവൻ അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പതിയെ പറഞ്ഞു..
താങ്ക്സ് കൃഷ്ണാ.. എനിക്ക് ഇന്നലെ ഇത്രേം മനോഹരമായ ഒരു രാത്രി സമ്മാനിച്ചതിനു. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത രാത്രി ആയിരുന്നു ഇന്നലത്തെ..
കണ്ണന്റെ വാക്കുകൾ കേട്ടതും അവൾ ഒന്നുകൂടി ചുവന്നു തുടുത്തു. അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ സാധിക്കുന്നുണ്ടായില്ല. കണ്ണൻ കല്ലുവിനെ തിരിച്ചുനിർത്തി അവളുടെ നെറ്റിയിലായി ഒന്നു നുകർന്നു. പിന്നെ സിന്ദൂരചെപ്പെടുത്ത് അവളുടെ സീമന്ദരേഖ ചുവപ്പിച്ചുകൊടുത്തു.കല്ലു കണ്ണുകൾ അടച്ചു അത് സ്വീകരിച്ചു.
താഴേക്ക് പൊക്കൊ ഞാൻ ഒന്നു ഫ്രഷ് ആയിട്ട് വരാം. അവളുടെ കവിളിൽ തട്ടി അതും പറഞ്ഞ് അവൻ ബാത്‌റൂമിലേക്ക് പോയി.
കല്ലു അവൻ പോയ വഴിയേ കുറച്ചുനേരം നോക്കി നിന്നിട്ട് നാണത്തിൽ കുതിർന്ന ഒരു ചിരിയോടെ താഴേക്ക് പോയി.
………………….
ഗൗരി രാവിലെ ഉത്സാഹത്തോടെ ആണ് എഴുന്നേറ്റത്. ഇനിയെന്നും ഇതാണ് അവളുടെ വീടെന്നു അവൾക്കറിയാം.. ഇത്രയും സ്നേഹമുള്ള ഒരു ഉമ്മിയെയും അച്ഛനെയും കിട്ടിയത് അവളുടെ ഭാഗ്യം ആണ് അതുകൊണ്ടുതന്നെ ഒരിക്കലും താൻ കാരണം അവർ ഒരിക്കലും വേദനിക്കില്ല എന്ന് അവൾ ഒരിക്കൽ കൂടി മനസ്സിൽ ഉറപ്പിച്ചു. കുളിക്കാനായി ഡ്രെസ്സ് എടുക്കാൻ കാബോർഡ് തുറന്ന ഗൗരി ഞെട്ടിപ്പോയി. അത്രേം അധികം ഡ്രെസ്സുകൾ അവൾക്കായി ഹരിയും സുലുവും വാങ്ങി കൂട്ടിയിരുന്നു. അവൾ അതിൽ നിന്നും ഒരു ദാവണി എടുത്തു കൊണ്ടു കുളിക്കാൻ കയറി.
കുളികഴിഞ്ഞ് താഴേക്ക് ഇറങ്ങിയ ഗൗരി ഒരു നിമിഷം ഒന്നു സംശയിച്ചു നിന്നു. പിന്നെ നേരെ അടുക്കളയിലേക്ക് വിട്ടു. ഗൗരി അടുക്കളയിൽ എത്തുമ്പോൾ സുലു കാര്യപ്പെട്ട എന്തോ പണിയിൽ ആയിരുന്നു. അവൾ പതുങ്ങി പോയി സുലുവിനെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു..
ഗുഡ് മോർണിംഗ് ഉമ്മീ… ഗൗരി കൊഞ്ചിക്കൊണ്ട് പറഞ്ഞു.
സുലു പെട്ടന്നുള്ള ഗൗരിയുടെ അക്രമത്തിൽ ഒന്നു പേടിച്ചെങ്കിലും അവളുടെ കൊഞ്ചിക്കൊണ്ടുള്ള സംസാരം കേട്ടപ്പോൾ അവരും ചിരിയോടെ പറഞ്ഞു.
ഗുഡ് മോർണിംഗ് വാവേ… ഉറക്കം ഒക്കെ നന്നായോ…
മ്മ്… കുറച്ചുനാൾ കൂടി ഇന്നലെ ആണ് ഞാൻ നന്നായി ഉറങ്ങിയത്…
ഞാൻ എന്താ ഉമ്മി ചെയ്യേണ്ടേ..
മോള് ഒന്നും ചെയ്യേണ്ട. ഇവിടെ എനിക്ക് ചെയ്യാനുള്ള ജോലിയെ ഉള്ളൂ.സുലു പറഞ്ഞു.
വെറുതെ നിന്നാൽ എനിക്ക് ബോറടിക്കും ഉമ്മി പ്ലീസ്… ഗൗരി പറഞ്ഞു..
എന്നാ എന്റെ മോള് ഈ ചായ കൊണ്ടുപോയി നിന്റെ അച്ഛനും അച്ചുവിനും കൊടുക്ക്..
ഏഹ്ഹ്.. അച്ചേട്ടൻ പോയില്ലേ ഇന്നലെ. എന്നോട് ഇന്നലെ പോകും എന്നാണല്ലോ പറഞ്ഞത്.
ആ.. പോകും എന്നുതന്നെയാ എന്നോടും പറഞ്ഞത്. പിന്നെ ഹരിയേട്ടൻ പറഞ്ഞു ഇന്നലെ ഒരുപാട് ടൈം കഴിഞ്ഞിട്ട് ആണ് അവരുടെ ഡിസ്കഷൻ കഴിഞ്ഞതെന്നു. അതാ പിന്നെ അച്ചു പോകാഞ്ഞത് തന്നെ…
മ്മ്…എന്നാ ഞാൻ ചായ കൊടുത്തു വരാം. ഇതും പറഞ്ഞ് ഗൗരി ചായയും എടുത്തു പുറത്തേക്ക് നടന്നു. ആദ്യം തന്നെ ഉമ്മറത്തിരുന്നു പത്രം വായിക്കുന്ന ഹരിയുടെ അടുത്തേക്ക് ആണ് അവൾ പോയത്…
അച്ഛാ.. ചായ… ഗൗരി പറഞ്ഞുകൊണ്ട് ഹരിയുടെ അടുത്തേക്ക് പോയി..
ആഹാ ഇന്ന് വാവയാണോ ചായയും കൊണ്ടു.. ഹരി ഒരു ചിരിയോടെ ചായ എടുത്തുകൊണ്ടു പറഞ്ഞു.
മ്മ്.. വെറുതെ ഇരുന്ന് ബോറടിക്കും എനിക്ക്. അതാ ഉമ്മിയോട് കെഞ്ചിക്കൊണ്ട് ഇതും എടുത്തു പോന്നത്. അച്ചേട്ടൻ എന്തിയെ അച്ഛാ…
അവൻ എഴുന്നേറ്റില്ല എന്ന് തോന്നുന്നു വാവേ. അവന്റെ റൂമിൽ പോയി നോക്കിനോക്ക്. ഹരി പറഞ്ഞു..
ശരി അച്ഛേ.. അതും പറഞ്ഞ് ഗൗരി ചായയും കൊണ്ടു അച്ചുവിന്റെ റൂം ലക്ഷ്യമാക്കി നടന്നു.

by